അസുരന്റെ പെണ്ണ്: ഭാഗം 12

asurante penn

എഴുത്തുകാരി: SAAJII

തിരിഞ്ഞു നടക്കാൻ നേരം ആയിരുന്നു ദേവന്റെ കയ്യിൽ കൃഷ്ണ പിടിത്തം ഇട്ടത്.... ദേവൻ അവളുടെ കൈ അവനിൽ നിന്ന് അടർത്തി.. തിരിച്ചു ബെഡിൽ പോയി കിടന്നു..... ബെഡിൽ കിടന്ന് ഓരോന്ന് ആലോചിച്ചു കണ്ണടക്കാൻ നേരം ആയിരുന്നു.... ദേവൻ എവിടെ നിന്നോ ഉള്ള വെളിച്ചം കണ്ടത്........ ദേവൻ ബെഡിൽ നിന്ന് എഴുന്നേറ്റു താഴെക്ക് നടന്നപ്പോൾ അമ്മയുടെ മുറിയിൽ നിന്നായിരുന്നു ലൈറ്റ്........ ലക്ഷ്മി അമ്മ ഉറങ്ങാതെ ചാരു കസേരയയിൽ കിടക്കുന്നതാണ് ദേവൻ കണ്ടത്....... മുറിയിലേക്ക് നടന്നു വരുന്ന ദേവന്റെ സാന്നിധ്യം ലക്ഷ്മി അമ്മയിക്ക് മനസ്സിലായി........ " അമ്മാ ......* അമ്മയുടെ നേരെ തറയിൽ മുട്ടുകുത്തിയിരുന്നു ദേവൻ പതിയെ വിളിച്ചു.......... " ദേവാ നീ കിടന്നില്ലേ.,.. ".. അടച്ച കണ്ണുകൾ തുറന്നു കൊണ്ട് അമ്മ ചോദിച്ചു........ " ഇല്യമ്മാ .... കുറച്ചു വർക്ക്‌ ഉണ്ടായിരുന്നു..... അമ്മ എന്തെ കിടക്കാത്തെ........*... അമ്മയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ദേവൻ ചോദിച്ചു......... " കിടന്നിട്ട് ഉറക്ക് വരുന്നില്ല.... അതാ ഇവിടെ ഇരിക്കുന്നെ... കൃഷ്ണ മോള് ഉറങ്ങിയോ....... "..

" ആഹ്... അവള് കിടന്നു..... "... " പാവം... ഞാൻ കാരണം ഒരുപാട് വേദനിച്ചിട്ടുണ്ട് ന്റെ കുട്ടീ...... "... തുറന്നടിച്ചു കൊണ്ടുള്ള അമ്മയുടെ വാക്കുകൾ കേട്ട് ദേവൻ അമ്മയെ നോക്കി........ " എന്താടാ ദേവ... സത്യം അല്ലെ ഞാൻ പറയുന്നത്...... എന്റെ നിർബന്ധം കാരണം കൊണ്ട് മാത്രം അല്ലെ നീ അവളെ താലി ചാർത്തിയത്......"... ദേവൻ അമ്മയെ നോക്കി നിൽക്കുക മാത്രം ചെയ്തു.......... " അറിയാം ദേവാ.... നിങ്ങൾ രണ്ടു പേരും ഒരു നല്ല ദാമ്പത്വ ജീവിതം തുടങ്ങിയിട്ടില്ലെന്ന്....അതിനു ഞാൻ ഒരിക്കലും നിന്നെ കുറ്റം പറയില്ല... എനിക്കറിയാം നിനക്ക് ആരെയും അത്ര നാൾ വേദനിപ്പിക്കാൻ കഴിയില്ലെന്ന്...... എന്നാലും ഈ അമ്മായിക്ക് ഒരൊറ്റ പ്രാർത്ഥന മാത്രമേ ഉള്ളു.... എന്റെ മോൻ ആ സ്നേഹത്തെ ഇനിയും തട്ടിക്കളികരുതെന്ന്........ ".... ഓരോന്ന് പറയുമ്പോഴും ലക്ഷ്മി അമ്മയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു...... " നീ പോയി കിടന്നോ ദേവാ..... " കസേരയിൽ നിന്ന് എഴുന്നേറ്റു കിടയിക്കാൻ ബെഡ്ഷീറ്റ് പിരിച്ചു കൊണ്ട് ലക്ഷ്മി അമ്മ പറഞ്ഞു........... അമ്മായിക്കൊരു മുത്തം നൽകി തിരിച്ചു റൂമിലേക്ക് ചെല്ലാൻ നിൽക്കുമ്പോൾ ആയിരുന്നു ലക്ഷ്മി അമ്മ വിളിച്ചത്...... " ദേവാ..... "... " എന്താ അമ്മാ * തിരിഞ്ഞു നിന്നുകൊണ്ട് ദേവൻ ചോദിച്ചു...... " നാളെ നിനക്ക് എന്തേലും തിരക്ക് ഉണ്ടോ.....???* " ഇല്യമ്മാ ... എന്താ........ " അമ്മയിക്ക് ചേർന്ന് കൊണ്ട് ദേവൻ ചോദിച്ചു.,......

" നിനക്ക് ഇഷ്ടം ഇല്ലാത്ത കാര്യം ആണ്..... പക്ഷെ നീ ഇതിനു ഒരിക്കലും എതിർ വാക്ക് പറയരുത് ദേവാ....... "... കുഞ്ഞു കുട്ടികളെ പോലെ ഉള്ള അമ്മയുടെ വാക്കുകൾ കേട്ട് ദേവൻ ഒന്ന് പുഞ്ചിരിച്ചു...... ദേവൻ ശെരിയെന്ന രീതിയിൽ തലയാട്ടി..... " നിങ്ങളുടെ വിവാഹം നല്ല രീതിയിൽ നടക്കാൻ വേണ്ടി ഞാൻ ദേവി പൂജ ചെയ്യാം എന്ന് നേർച്ച ചെയ്തിരുന്നു.....അവിടത്തെ സാമിജിയെ ഞാൻ വിളിച്ചപ്പോൾ നാളെ പൗർണമിയുടെ ആദ്യ രാവ് ആരംഭിക്കുക ആണത്രേ...... നാളെ ആ പൂജ ചെയ്യാൻ നല്ലൊരു ദിവസം ആണ്..... നീ പോകില്ലേ ദേവാ നാളെ........ ".... എന്തോ അതിലൊക്കെ വിശ്വാസം ഇല്ലാത്ത ദേവന് ആദ്യം ദേഷ്യം വന്നെങ്കിലും അമ്മയെ സങ്കടപെടുത്താൻ താല്പര്യം ഇല്ലാത്തതു കൊണ്ട് അവൻ സമ്മതിച്ചു........ " ആ അമ്മേ.. ഞാൻ നാളെ പോകാം... ".. " നീ തനിച്ചല്ല ദേവാ പൂജ ചെയ്യേണ്ടത്... കൃഷ്ണ മോളും വേണം കൂടെ..... എന്നാൽ മാത്രമേ പൂജ പൂർണതയിൽ എത്തുള്ളു.... അതുകൊണ്ട് നാളെ പോകുമ്പോൾ മോളെയും കൂട്ടണം....... "....

അവസാനം പറഞ്ഞ വാക്കുകൾ ദേവന് ഇഷ്ടം ആയില്ലെങ്കിലും അവൻ അത് സമ്മതിച്ചു......... തിരിച്ചു മുറിയിൽ പോയി കിടന്നു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 " മോള് റെഡി ആയില്ലേ.....? കൃഷ്ണ ബെഡിൽ ഇരുന്നു ഓരോന്ന് ആലോചിച്ചു കൂട്ടുമ്പോൾ ആയിരുന്നു ലക്ഷ്മി അമ്മ മുറിയിലേക്ക് വന്നത്....... അവൾ അമ്മയെ നോക്കി പുഞ്ചിരിച്ചു..... രാവിലെ എഴുന്നേറ്റപ്പോൾ തന്നെയാണ് അമ്മ ഇന്ന് പൂജ ചെയ്യാൻ വേണ്ടി മലയോരത്തെ ദേവി ക്ഷേത്രത്തിൽ പോകണം എന്ന് പറഞ്ഞത്....... പോകാൻ വേണ്ടി റെഡി ആകാൻ ഡ്രസ്സ്‌ കയ്യിൽ പിടിചെങ്കിലും എന്തൊക്കെയോ ആണ് മനസ്സിൽ..... ന്തോ സംഭവിക്കാൻ പോകുന്ന ഒരു തോന്നൽ..........! " അമ്മ കൂടെ വരുന്നില്ലേ...... ".. കൃഷ്ണ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.... " വേണ്ട..... നിങ്ങൾ രണ്ടു പേരും പോയാൽ മതി..... ".. കൃഷ്ണയുടെ കവിളിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു.........

" മോള് വേഗം റെഡി ആയിക്കോ..... ദേവൻ റെഡി ആയി കാർ സ്റ്റാർട്ട്‌ ആക്കാൻ പോയിട്ടുണ്ട്...... ഇനി അതിന് വേണ്ടി അവൻ ദേഷ്യം പിടിക്കേണ്ട....... ".... അമ്മയുടെ വാക്ക് കേട്ട് കൃഷ്ണ വേഗം റെഡി ആയി...... കടും പച്ച കളർ സാരി ആണ് കൃഷ്ണയുടെ വേഷം...... അതിൽ അവൾ പതിവിലും സുന്ദരിയാണ്......... അമ്മയോട് യാത്ര പറഞ്ഞു കൃഷ്ണ വേഗം കാറിൽ കയറി........ ചൂടന്റെ വഴക്ക് പ്രതീക്ഷിചിട്ടാണ് കൃഷ്ണ കാറിൽ കയറിയതെങ്കിലും അതുണ്ടായില്ല....അതവളെ അത്ഭുതപെടുത്തി 😁...... ഏതാനും നിമിഷങ്ങൾ കൊണ്ട് കാർ വീടിൻ മുറ്റത്തു നിന്നും ദേവി ക്ഷേത്രത്തിലേക്ക് ചലിച്ചു തുടങ്ങി................................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story