അസുരന്റെ പെണ്ണ്: ഭാഗം 15

asurante penn

എഴുത്തുകാരി: SAAJII

പിടയ്ക്കുന്ന കണ്ണുമായി കൃഷ്ണ,,,, തന്റെ കയ്യിൽ വന്നു പെട്ട ഫയൽ വായിച്ചു കൊണ്ടിരുന്നു,,,,,,,, ഇടയ്ക്ക് അവൻ വരുന്നുണ്ടോ എന്ന് അവളുടെ മിഴികൾ പരിഭ്രാന്തമായി തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു,,,, *" ഐബൽ ജോൺ *" വിറയ്ക്കുന്ന ചുണ്ടുകൾ കൊണ്ട് കൃഷ്ണ ആ നാമം ഉച്ചരിച്ചു,,,,,, സ്റ്റയർ കയറി വരുന്ന ദേവന്റെ കാൽ പെരുമാറ്റം മനസ്സിലാക്കിയ കൃഷ്ണ,,,,കയ്യിൽ ഉണ്ടായിരുന്ന ഫയൽ തിരികെ വെച്ചു,,,, ബാത്‌റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു,,,,,,,, ഇത്രയും സമയം പിടിച്ചു നിന്ന ശ്വാസം അവൾ ശാന്തമായി പുറത്തേക് വിട്ടു,,,,,,, എന്ത് കൊണ്ട് ദേവൻ ഈ കല്യാണത്തിൽ നിന്ന് പിണമാറാൻ തന്നോട് പറഞ്ഞു,,,??? എന്തിന് എന്നോട് ദേഷ്യപെടുന്നു? അതിലുപരി അമ്മയോട് മാത്രം ആ സ്നേഹം ഒതുങ്ങുന്നു? ഇതിനൊക്കെഉള്ള ഉത്തരം ഇന്നവൾക്ക് അപ്രതീക്ഷിതമായി കിട്ടി,,,,,,,,,, ഒരു ഞെട്ടലോടെ കൃഷ്ണ കുറച്ച് മുൻപ് നടന്ന കാര്യം ഓർത്തു,,,,,,കൂടെ അവളുടെ ഹൃദയം ഇടിക്കാൻ തുടങ്ങി,,,,,, രാവിലെ മുറി വൃത്തിയാക്കാൻ കയറിയത് ആയിരുന്നു കൃഷ്ണ,,,, അപ്പോൾ ആണ് അവൾക്ക് അപ്രതീക്ഷിതമായി ആ ഫയൽ കയ്യിൽ കിട്ടിയത്,,,,, അല്ലാ വന്നു പെട്ടത്,,,,,,,,

വായിച്ചത് ഒക്കെ ഒരു ഞെട്ടൽ പോലെ അവൾ ഓർത്തു,,,,,സത്യം ആണോന്ന് തെളിയിക്കാൻ അവൾ കുറേ വട്ടം വായിച്ചു,,,, അവളുടെ ഹൃദയം പലതും ഓർത്തു പിടയിക്കാൻ തുടങ്ങി,,,,, അവൾ മനസ്സിലാക്കിയ സത്യം ഒന്നുമാത്രം ദക്ഷൻ ദേവ് എന്ന ദേവൻ യഥാർത്ഥത്തിൽ ,,, 'ഐബൽ ജോൺ * ആണ്,,,,, കൃഷ്ണയുടെ മനസ്സിൽ പല ചോദ്യങ്ങൾ ഉയർന്നു തുടങ്ങി,,,,,,!!!! (ഡൌട്ട് ഉണ്ടാവും അത് സ്വാഭാവികം,, എന്താണ് കൃഷ്ണ കണ്ടത് എന്നൊക്കെ വരും പാർട്ടുകളിൽ പറയാം,,,, കാത്തിരിക്കുക ),, 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ ഓരോന്ന് ആയി കടന്നു പോയി,,,, നാളെ ദേവൻ തിരിച്ചു ക്യാമ്പിലേക്ക് പോകുവാണ്,,,, അറിയാം അവന് കൃഷ്ണയിക്ക് അവനോട് ഇഷ്ടം ഉണ്ടെന്ന്,,,, ആ ഇഷ്ടം കണ്ടിട്ടും കാണാതെ അടിക്കുന്നത് അവൾ പലതും അറിയാൻ ഉള്ളത് കൊണ്ടാണ്,,,,,,,, വെറുതെ അവളുടെ ജീവിതം താൻ കാരണം കൊണ്ട് നശിപ്പിക്കപ്പെണ്ടല്ലോ എന്നോർത്താണ് ദേവൻ കൃഷ്ണയോട് വിവാഹത്തിൽ നിന്ന് പിന്മാറാൻ പറഞ്ഞത്,,,,,,,,, നാളെ അവൻ അവിടെന്ന് പോയാൽ നാളുകൾ കഴിഞ്ഞു മാത്രം ആയിരിക്കും അവൻ തിരിക വരുകയുള്ളു,,,,,

,അത് ഒരുപക്ഷെ കൃഷ്ണയുടെ മുന്നോട്ടുള്ള ലൈഫിനെ ബാധിച്ചേക്കാം,,,,,, അത് കൊണ്ട് ഇന്ന് തന്നെ ദേവന്റെ ജീവിതത്തിലെ മറ്റാരും അറിയാത്ത ചില സത്യങ്ങൾ അവൾ അറിയണം,,,,, അറിഞ്ഞാൽ ചിലപ്പോൾ അവൾ തന്നെ അവനെ ഒരുപക്ഷെ ഒഴുവാക്കി പോകാം,,,,,,,, ദേവൻ എല്ലാം പറയാൻ തന്നെ തീരുമാനിച്ചു,,,,,അവൻ ചിലത് മനസ്സിൽ കരുതി ഷെൽഫിൽ നിന്ന് ഒരു ഫയൽ എടുത്തു മറിച് നോക്കി,,,,,,. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 നാളെ ദേവൻ തിരിച്ചു പോകുന്ന സങ്കടത്തിൽ ആണ് കൃഷ്ണ,,,,,, സ്നേഹത്തിൽ ഒരു വാക്ക് പോലും ഇന്നേവരെ അവൻ കൃഷ്ണയോട് സംസാരിച്ചിട്ടില്ല,,,, അതിൽ ഒരിക്കലും അവൾക്ക് പരിഭവം ഇല്ല,,, എന്നാൽ ദേവന്റെ ലൈഫിൽ നടന്നത് അറിയാൻ അവൾക്ക് ആഗ്രഹം ഉണ്ട്,,,,, എന്തൊക്കെയോ ആലോചിച്ചു കൂട്ടി മുറിയിലേക്ക് കിടക്കാൻ പോവുകയാണ് കൃഷ്ണ,,,,,,, അപ്പോൾ ദേവൻ മുറിയിൽ ഇല്ലായിരുന്നു,,,,,

കൃഷ്ണ ഒരു പില്ലോ എടുത്തു സോഫയിൽ കിടക്കാൻ പോകുമ്പോൾ ആയിരുന്നു ദേവൻ അവളെ വിളിച്ചത്,,,,,,,, " ഒരിടം വരെ പോകാൻ ഉണ്ട്,,,, വേഗം റെഡി ആയി താഴേക്ക് വാ,,,, " ഗൗരവത്തിൽ അത്രയും പറഞ്ഞു ദേവൻ താഴേക്ക് ചെന്നു,,,,,, എവിടെക്കാ പോകേണ്ടത് എന്ന് പോലും അവൻ പറഞ്ഞില്ല,,,, പോകണോ വേണ്ടയോ എന്നൊക്കെ കൃഷ്ണ കുറേ ആലോചിച്ചു,,,,, ശേഷം പോകാൻ തന്നെ അവൾ തീരുമാനിച്ചു,,,,,,,, അവൾ വേഗം റെഡി ആയി താഴേക്കു ചെന്നു,,,, " വേഗം കയറ്,,,, " ചുറ്റും നോക്കി കൊണ്ട് ദേവൻ പറഞ്ഞു,,,,, കൃഷ്ണ വേഗം കാറിൽ കയറി ഇരുന്നു,,,, പിന്നീടുള്ള യാത്രയിൽ രണ്ടു പേരും മൗനം ആയിരുന്നു,,,,,,, കൃഷ്ണ ഇടയിക്കിടെ ദേവനെ നോക്കുന്നുണ്ടായിരുന്നു,,,,,, നീണ്ട യാത്രയിക്ക് ഒടുവിൽ കാർ ചെന്നു നിർത്തിയത് ഒരു കുഞ്ഞു വീടിനു മുന്നിൽ ആയിരുന്നു,,,,,,,,,,......... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story