അസുരന്റെ പെണ്ണ്: ഭാഗം 16

asurante penn

എഴുത്തുകാരി: SAAJII

അവനിക്ക് പിറകിലായി അവൾ കാറിൽ നിന്നിറങ്ങി,,,,,,, മുറ്റത്തു വണ്ടി വന്നു നിർത്തിയ ശബ്ദം കേട്ടത് കൊണ്ടാകണം ഒരു സ്ത്രീ വന്നു ആ കുഞ്ഞു വീടിന്റെ വാതിൽ തുറന്നു,,,,, " ദേവ മോനെ,,,,,, " വരാന്തയിലേക്ക് നടന്നു വരുന്ന ദേവനെ കണ്ടപ്പോൾ ആ സ്ത്രീ വിളിച്ചു,,,, ദേവന് പിറകെ വരുന്ന കൃഷ്ണയെ ആ സ്ത്രീ അപ്പോഴാണ് കണ്ടത്,,,,,, കൃഷ്ണയുടെ മുഖം കണ്ടപ്പോൾ ആ സ്ത്രീയുടെ മുഖം ഒന്ന് തിളങ്ങി,,,, " മരിയാമ്മ,,,,, " അവർക്ക് അടുത്ത് നടന്നു കൊണ്ട് ദേവൻ വിളിച്ചു,,,ദേവൻ ആ സ്ത്രീയെ കെട്ടിപിടിച്ചു നെറുകിൽ ചുംബിച്ചു,, കൃഷ്ണ ഇതെല്ലാം നോക്കി നിന്നു,,,, ദേവനിൽ നിന്ന് മാറി നിന്ന് കൊണ്ട് ആ സ്ത്രീ കൃഷ്ണയിക്ക് അടുത്തേക്ക് നടന്നു,,,,, അവർ കൃഷ്ണയുടെ നെറുകിൽ തലോടി,,, കൂടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നത് കൃഷ്ണ ശ്രദിച്ചു,,,,,, അവൾ ഒന്നും മനസ്സിൽ ആകാതെ നിന്നു,,,,,,,, 🔹🔹🔹 ദേവന് പിറകിൽ ആയി കൃഷ്ണ നടന്നു,,,,, നിലാവെളിച്ചം നോക്കി കൊണ്ട് അവൻ പറഞ്ഞു തുടങ്ങി,,,, " അറിയണം കൃഷ്ണ നീ,, എന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ " ദേവൻ ഒരു നെടു വീർപ്പിട്ടു പഴയത് ഒക്കെ ഓർത്തു,,,, 🥀🔹🔹🔹🔹🔹🔹🥀

കിളയ്ക്കൽ വീട്ടിലെ ഹരിചന്ദ്രൻ,,അതാണ് ദേവന്റെ അച്ഛൻ,,,, അദ്ദേഹം ഒരു ക്രിസ്ത്യാനി പെണ്ണിനെ കെട്ടുള്ളു എന്ന് എപ്പോഴും പറയുമായിരുന്നു,,,,,,,, അങ്ങനെ ആയിരുന്നു ആ നാട്ടിൽ ഒരു ക്രിസ്ത്യാനി കുടുംബം താമസിക്കാൻ വന്നത്,,,,,... ആ കുടുംബത്തിലെ മരിയ എന്ന മകളുമായി അദ്ദേഹം പ്രണയം തുടങ്ങി,,,,, പരസ്പരം സ്നേഹിച്ച അവർ ഹിന്ദു ആചാരം പോലെ കഴുത്തിൽ താലി കെട്ടി,,,,,,, എന്നാൽ ദിവസങ്ങൾ കഴിഞ്ഞാണ് ഹരിയുടെ വീട്ടുകാർ ഇതറിയുന്നത്,,,,, ഹരിയുടെ അച്ഛൻ പൗലോ ഇതൊരിക്കലും അംഗീകരിക്കില്ലായിരുന്നു,,,, പിന്നീട് അങ്ങോട്ട് പ്രശ്നങ്ങൾ തുടങ്ങി,,,,, മിഞ്ഞു കെട്ടിയ മരിയയെ ഒഴുവാക്കി വീട്ടിൽ വന്നു അവർ പറയുന്ന പെണ്ണിനെ കെട്ടാൻ അവർ നിർബന്ധിച്ചു,,,,,,,, ആദ്യം ഹരി മരിയ ഒഴുവാക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ തന്നെ ആയിരുന്നു,,,,, എന്നാൽ പിന്നീട് തന്റെ മാതാപിതാക്കൾ വീടിന്റെ കോലയിൽ കെട്ടി തൂങ്ങും എന്ന് പറഞ്ഞപ്പോൾ പതിയെ ഹരി മരിയയെ ഒഴുവാക്കാൻ തുടങ്ങി,,,,,,,

അയാൾ ഗർഭണി ആയ തന്റെ ഭാര്യയെ ഒഴുവാക്കി വീട്ടുകാർ പറയുന്ന പെണ്ണിനെ കെട്ടി,,,,,, ആ പെണ്ണാണ് ദേവന്റെ അമ്മ,,,, എന്നാൽ മരിയക്ക് ഇതൊന്നും ഉൾകൊള്ളാൻ കഴിയില്ലായിരുന്നു,,,,, തന്റെ കുഞ്ഞിന്റെ അച്ഛനെ തിരികെ കിട്ടാൻ അവൾ കാല് പിടിച്ചു അപേക്ഷിച്ചു,,,,,,, ഒന്നും നടക്കാതെ വന്നപ്പോൾ അവൾ മറ്റൊരു നാട്ടിൽ വന്നു ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങി,,,,, വൈകാതെ അവൾടെ ഉദരത്തിൽ കിടയിക്കുന്ന ഒരു കുഞ്ഞിന് ജന്മം നൽകി,,,,,, ഒരു ആൺ കുഞ്ഞിന്,,, അവനാണ് ' ഐബൽ ജോൺ 💛' പിന്നീട് അങ്ങോട്ട് ഭർത്താവ് വിട്ടുപോയ സങ്കടങ്ങൾ അവൾ മറന്നു,,,, കാരണം ഒരു അസുരന്റെ അമ്മയായി അവൾ ജീവിച്ചു,,,, എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ അവരെ തേടി ഒരാൾ വന്നു,,,, ദക്ഷൻ ദേവ് എന്ന ദേവൻ,,,,ഹരിയുടെയും ലക്ഷ്മിയുടേയും മകൻ,,,,,,ഐബലിന്റെ അതേ മുഖച്ചായം ഉള്ള അവന്റെ അനിയൻ,, ദേവൻ തന്റെ അച്ഛനെ സ്നേഹിച്ച മരിയയെ തേടി വന്നു.... ഒപ്പം തന്റെ ഒരു വയസ്സിനു മൂത്ത ചേട്ടനെയും,,,,,

ദേവൻ അവർ അറിയാതെ പല സഹായങ്ങളും നൽകി,,,, ആദ്യം ഒക്കെ ഐബൽ ദേവനെ വീട്ടിൽ വന്നാൽ അടിച്ചു പുറത്താക്കുമായിരുന്നു,,,,, എന്നാൽ ദേവൻ വീണ്ടും പുഞ്ചിരിചു കൊണ്ട് വരും,,,,, അങ്ങനെ ഒരിക്കൽ വന്നപ്പോൾ തന്റെ അച്ഛന്റെ ചതി ഓർത്തു ഐബൽ ദേവനെ തല്ലി,,,, പക്ഷെ അന്ന് മരിയ ഐബലിനെ തടഞ്ഞു,,,,, ദേവൻ ഒരു പാവം ആയിരുന്നു,,,,, അച്ഛൻ ചെയ്ത തെറ്റ്‌ അവൻ നികത്താൻ പലപ്പോഴും നോക്കി,,,,,,,, അവന് അവര് രണ്ടു പേരെയും ഒത്തിരി ഇഷ്ടം ആയിരുന്നു,,,,,,, പതിയെ ഐബലും ദേവനും ഒന്നായി,,,,,ഇടയ്ക്ക് ലീവിനൊക്കെ ദേവൻ അവരുടെ അടുത്തേക്ക് പോകുമായിരുന്നു,,,,,,,, അങ്ങനെ ഒരിക്കൽ അവർ രണ്ടുപേരും ഒന്നിച്ചു യാത്ര ചെയ്യുമ്പോൾ ആയിരുന്നു അത് സംഭവിച്ചത്,,,,,ആക്‌സിഡന്റ്,,, ആ ആക്‌സിഡന്റ് അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു,,,,, ഒരു മേജർ അപകടം ആയിരുന്നു അത്,,,,,

അതിൽ ദേവന് ഗുരുതരം ആയിരുന്നു,,,,,, മരണം മുന്നിൽ കണ്ട ദേവന് ഐബലിനിനോട് ഒന്നേ പറഞ്ഞുള്ളു,,,,, "* ഞാൻ മരിച്ചാലും നീ ദേവനായി കഴിയണം,, ,,ദക്ഷൻ ദേവ് ആയി ,,,,,,,, എന്റെ അമ്മ ഒരു പാവമാണ്,,,,, ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിപ്പിക്കല്ലേ,,,, അത് മാത്രം ഈ ദേവന് സഹിക്കില്ലെന്ന്,,,,,ഞാൻ പോയെന്നറിഞ്ഞാൽ ആ പാവം ഒരുകി ഇല്ലാതാകും,,,, അത് മാത്രം ഈ ദേവന് സഹിക്കില്ല,,,,, , "* അത്രയും പറഞ്ഞു തീരുമ്പോഴേക്കും ദേവന്റെ ശ്വാസം അടഞ്ഞിരുന്നു,,,,,,,,, അപ്പോഴേക്കും ഐബൽ മാനസികമായി തകർന്നു,,,,,,,,,,, അങ്ങനെ എല്ലാവരുടെയും മുന്നിൽ ഐബൽ ജോൺ മരിച്ചു,,,,, ഇന്നവൻ ദേവനായി ജീവിക്കുന്നു,,,,,,,,,, 🔹🔹🔹 എല്ലാം പറഞ്ഞു ദേവൻ തിരിഞ്ഞപ്പോൾ കണ്ടത്,,,, അവനെ തന്നെ നോക്കി നിക്കുന്ന കൃഷ്ണയെ ആയിരുന്നു,,,,,,,

ഒരു പുഞ്ചിരിയാലേ അവൻ അവൾക്ക് അരികിലേക്ക് നടന്നു,,,, അവളുടെ കണ്ണിലേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു തുടങ്ങി,,,,, " ഇനി പറയ് കൃഷ്ണ,,, എനിയും നിനക്ക് എന്നോട് ഇഷ്ടം തോന്നുന്നുണ്ടോ,,,,! അവളെ ഊറ്റു നോക്കി കൊണ്ട് അവൻ പറഞ്ഞു,,,, അവൾ മൗനം കണ്ടിട്ടാകണം അവൻ വീണ്ടും പറഞ്ഞു തുടങ്ങി,,,,,,, " ഐബൽ ജോൺ ആയി ജനിച്ചു,, ഇന്ന് ദേവൻ ആയി ജീവിച്ചു മരിക്കുന്ന എന്റെ പെണ്ണായി കഴിയാൻ നീ തയാറാണോ പെണ്ണെ,,,,,,, " ദേവന്റെ വാക്കുകൾ കേട്ട് കൃഷ്ണ ഒന്ന് നടുങ്ങി,,,,, അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പറയാൻ തുടങ്ങി,,,,,,,,........ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story