അസുരന്റെ പെണ്ണ്: ഭാഗം 2

asurante penn

എഴുത്തുകാരി: SAAJII

ഉറങ്ങി കിടക്കുന്ന കൃഷ്ണ..ആരുടെയോ കരങ്ങൾ തന്റെ കാൽപാദയിൽ സ്പര്ശിച്ചപ്പോൾ ഉറക്കത്തിൽ നിന്ന് ഞെട്ടി,,,,,,,,,,,, കണ്ണു തുറക്കാതെ തന്നെ ആ കരങ്ങളുടെ ഉടമയെ അവൾ അറിഞ്ഞു,,,,, അത് അവളുടെ അച്ഛൻ ആയിരുന്നു,,,,, ശിവനാഥ്‌,,,,' ആ മിഴികൾ നിറഞ്ഞിട്ടുണ്ടെന്ന് അവൾ അറിഞ്ഞു....അവൾ അനങ്ങിയില്ല,, കണ്ണ് തുറക്കാതെ അച്ഛന്റെ ചലനങ്ങൾ അവൾ മനസ്സിലാക്കി.,,,, " എന്റെ മോൾക്ക് ഈ അച്ഛനോട് ദേഷ്യം ഉണ്ടായിരിക്കും ലെ,,,, കാരണം എല്ലാവർക്കും മുന്നിൽ ഈ ശിവ ദയയില്ലാത്തവൻ ആണല്ലോ,,,,, എന്റെ മോൾ മിടുക്കി ആണ്,,, നിന്റെ പഠനം പൂർത്തിയാകാതെ നിന്റെ കല്യാണം അച്ഛൻ നടത്തുന്നത് എന്റെ മോൾക്ക് ജാതകം ദോഷം എക്കുമോ എന്ന് പേടിച്ചിട്ടാ,,,,,,,,,,അല്ലാതെ പഠിച്ചു നല്ല ജോലി വാങ്ങണം എന്നുള്ള നിന്റെ ആഗ്രഹത്തിന് വില കൽപ്പിക്കാത്തത് കൊണ്ടല്ല,,,,,,,".....

അത്രയും പറഞ്ഞു പൂർത്തി ആകുമ്പോഴേക്കും ആ അച്ഛന്റെ കണ്ണ് നിറഞ്ഞിരുന്നു,,,,,, എന്നിട്ടും കൃഷ്ണ കണ്ണു തുറന്നില്ല,,,അവളുടെ ഉള്ളം അപ്പോഴേക്കും വിശ്വാസം വരാതെ ഇരിക്കുകയായിരുന്നു,,,,, അച്ഛൻ കരങ്ങൾ അവളുടെ കാൽപാതയിൽ പിടിത്തം ഇട്ടു,,, വീണ്ടും അച്ഛൻ ഉറങ്ങി കിടക്കുന്ന കൃഷ്ണയെ നോക്കി പറഞ്ഞു,,,,,,,, " ദേവമോൻ നല്ലവനാ,,,, യഥാവിനെക്കാൾ എന്റെ മോൾക്ക് പൊരുത്തം ദേവൻ തന്നെയാ,,,,, ആ കരങ്ങളിൽ എന്റെ മോള് എന്നും സന്തോഷവതിയും സുരക്ഷവതിയും ആയിരിക്കും,,,, അത് തന്നെയാണ് ഈ അച്ഛൻ ആഗ്രഹിച്ചതും,,,,,,,,, ".... തുടങ്ങി ഓരോന്ന് പറഞ്ഞു ആ അച്ഛന്റെ തന്റെ മകളുടെ നെറുകിൽ ഉമ്മവെച്ചു കൊണ്ട് മുറിക്ക് പുറത്തേക്ക് പോയി,,,,, തന്റെ കുടുംബതിനോടുള്ള അനന്തമായ സ്നേഹം ആ അച്ഛനെ ഒരു ഉറച്ച ഹൃദയം ഉള്ള മനുഷ്യൻ ആക്കി,,, കാരണം എവിടെ ടേയും എന്റെ മക്കൾ പിഴക്കരുത് എന്ന് അയാൾക്ക് ആഗ്രഹം ഉണ്ട്,,,,,,,, അത് കൊണ്ട് തന്നെ ശിവനാഥിന്റെ മക്കൾ തെറ്റിലേക്കുള്ള വഴിയിലേക്ക് ഒരു നോട്ടം പോലും പോയിട്ടില്ല,,,,,,,,,"

അച്ഛൻ മുറി വിട്ട് ഇറങ്ങിയപ്പോൾ മുതലേ കൃഷ്ണ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു,,,,, ഇപ്പോൾ താൻ കണ്ടതും കേട്ടതും വിശ്വാസം വരാതെ ഒരു നിമിഷം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു,,,,,,,,,, സന്തോഷം കൊണ്ട് അവൾടെ കണ്ണ് നിറഞ്ഞിട്ടുണ്ട്,,,,,, ആ ഹൃദയത്തിൽ മോളോടുള്ള സ്നേഹ കൂടുതൽ ആണ് ഇങ്ങനെ ഒക്കെ ചെയുന്നത് എന്നറിഞ്ഞപ്പോൾ ആ സന്തോഷം ഒന്നൂടെ ഇരട്ടിച്ചു,,,,,,,!* ഒന്നിക്കൽ ഈ ഭൂമിയിൽ ഏറ്റവും കൊടുതൽ സന്തോഷം അനുഭവിച്ചത് അവൾ ആയിരിക്കും..എന്ന് പോലും അവൾക്ക് തോന്നി........ ക്ലോക്ക് നോക്കിയപ്പോൾ രാത്രി ഒരു മണി ആയിട്ടുണ്ട്,,,,, ഓരോന്ന് മനസ്സിൽ കരുതി അവൾ,, അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയ തലയണയെ പൊതിഞ്ഞു വീണ്ടും നിദ്രയിലേക്ക് മുഴുകി,,,,,,, 🔹🔹🔹🔹 ദിവസംങ്ങൾ ഓരോന്ന് ആയി കടന്നു പോയി,,,,,

പെട്ടന്ന് തന്നെ നല്ല മുഹൂർത്തം നോക്കി കല്യാണം നടത്തണം,,എന്നുള്ള രണ്ടു വീട്ടുകാരുടെയും തീരുമാനം കാരണം നല്ലൊരു മുഹൂർത്തം നോക്കി കല്യാണം നിശ്ചയിച്ചു,,,,,,,, പിന്നീട് അങ്ങോട്ട്‌ കല്യാണ തിരക്ക് തന്നെ ആയിരുന്നു,,,,,,,,. അന്ന് പെണ്ണ് കാണാലിനു കണ്ടത് അല്ലാതെ പിന്നെ ഞാൻ ഏട്ടനെ കണ്ടിട്ടില്ല,,,,,,അങ്ങേർക്ക് എന്നോട് കൊന്നാൽ തീരാത്ത ദേഷ്യം ആയിരിക്കും എന്ന് എനിക്ക് നന്നായി അറിയാം,,,,,, അതോണ്ട് ഞാൻ അതൊന്നും മൈൻഡ് ആക്കിയില്ല.... പക്ഷെ ദിവസവും അവിടത്തെ അമ്മ വിളിച്ചു സുഖ വിവരം അറിയും,,,, എന്തോ ആ അമ്മയെ എന്റെ അമ്മയെ പോലെ തന്നെ എനിക്ക് ഇഷ്ടായി,,,,,,,, 🔹🔹🔹 ദിവസങ്ങൾ ഓരോന്ന് ആയി കടന്നു പോയി,,,,,, കല്യാണ ദിവസത്തിനു എനി വെറും ദിവസങ്ങൾ മാത്രം ബാക്കി,,,,, അങ്ങനെ ഇരിക്കുമ്പോൾ ആയിരുന്നു മെയിൻ എക്സാമിന്റെ ഡേറ്റ് പബ്ലിഷെഡ് ആയത്,,,,,,,പിന്നെ അച്ഛന്റെ കയ്യും കാലും പിടിച്ചു എക്സാം എഴുതാൻ ഞാൻ പോയി........ അങ്ങനെ ലാസ്റ്റ് എക്സാം എഴുതി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു ദേവേട്ടൻ എന്റെ മുന്നിൽ പ്രത്വക്ഷം ആയത്,,,,,,,,

കണ്ടപ്പോൾ ' എനി നിന്നെ തേടി വരുന്നത് നീ സ്വപ്നത്തിൽ പോലും കാണാത്ത കാര്യങ്ങൾ ആയിരിക്കും '.... എന്നൊക്കെ പല വാക്കുകൾ പറഞ്ഞു ഏട്ടൻ അവിടന്ന് പോയി,,,,,,, ഈ കൃഷ്ണ ഇതൊക്കെ പ്രതീക്ഷച്ചത് കൊണ്ട് തന്നെ ഒട്ടും വേദനിച്ചില്ല,,,,,,, പക്ഷെ അറിഞ്ഞു കൊണ്ട് ഏട്ടന്റെ ജീവിതത്തിലേക്ക് ഒരു ശല്യം ആയി കടന്നു പോകുന്നതിൽ ഉള്ളിൽ ഒരു പിടച്ചൽ എപ്പോഴും ഉണ്ട്,,,,, 🔹🔹🔹🔹 ദിവസങ്ങളുടെ പോക്ക് വളരെ വേഗത്തിൽ ആയിരുന്നു,,,, കൂടെ കൃഷ്ണയുടെ നെഞ്ചിടിപ്പ് എന്താന്നിലാതെ വർധിക്കാൻ തുടങ്ങി,,,,,. ഇന്നാണ് അവളുടെ കല്യാണം,,,,,, 💕 ചുവന്ന പുത്തൻ പട്ടുസാരിയിൽ ഇന്ന് കൃഷ്ണ ഏറെ സുന്ദരി ആണ്,,,,,,, കുട്ടിപ്പട്ടാളങ്ങളുടെ ഇടയിലായി താലവും പിടിച്ചു കതിർമണ്ഡവത്തിലേക്ക് ഓരോ ചുവട് വെക്കുമ്പോഴും അവളുടെ നെഞ്ചിടിപ്പ് വല്ലാതെ കൊട്ടി തുടങ്ങി..,, ഇടിപ്പിന്റെ വേഗത എല്ലാവർക്കും കേൾക്കാം എന്ന് പോലും അവൾക്ക് തോന്നി ,,,,,,,!!! നടന്നു ഒടുവിൽ കതിർ മണ്ഡവത്തിലെ പടവുകൾ കുതിക്കുന്ന നെഞ്ചിടിപ്പിലൂടെ അവൾ കയറി,,,,,,,,,,,, ഒടുവിൽ ആദ്യത്തെ ചടങ്ങ് കഴിഞ്ഞു,,,,

എനി ദേവന്റെ താലി അവളുടെ കഴുത്തിൽ ചാർത്താൻ ഉള്ള സമയമായിരുന്നു ,,,,, തന്നിലേക്ക് അടുത്ത്,,, ചേർന്നു നിന്ന് കയ്യിൽ താലി പിടിച്ചു നിൽക്കുന്ന ദേവനെ ഒരു വട്ടം നോക്കിയപ്പോൾ ,,,തന്നെ രണ്ടാമത് ഒരുവട്ടം നോക്കാൻ ഉള്ള ധൈര്യം അവളിൽ നിന്ന് ചോർന്നു പോയി,,,,,,, തന്നോടുള്ള ദേഷ്യത്തിന്റെ ത്രീവ്രദ ദേവന്റെ കണ്ണിൽ കത്തിജ്വലിക്കുന്നത് അവൾ കണ്ടു,,,,,,,,,,, ഒടുവിൽ എല്ലാത്തിനെയും സാക്ഷ്യം വഹിച്ചു കൊണ്ട് അവന്റെ താലി അവളുടെ കഴുത്തിൽ ചാർത്തി,,,,,ശേഷം ,അവളുടെ നെറുകിൽ അവൻ സിന്ദൂരം ചാർത്തി കൊടുത്തു,,,,, അപ്പോഴും അവൻ അവളെ നോക്കിയില്ല,,,,,,, പിന്നീട് എല്ലാ പരുപാടികളും തീർന്നു,,, എനി അവൾ അവളുടെ വീട്ടിലേ വെറും അതിഥി ആയി മാറി,,,,, തന്റെ ജീവനകളെ വിട്ട് പോകുന്നതിൽ അവളുടെ ഉള്ളം പിടഞ്ഞു ഉരുകുന്നുണ്ടായിരുന്നു,,,,,,,,, പിടിച്ചു വെക്കാൻ ശ്രമിചെങ്കിലും അവളുടെ ആ കുഞ്ഞു മിഴികൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി,,,,,,,, അച്ഛന്റെ മുഖത്തു നോക്കുമ്പോൾ ആ മിഴി നിറയാതിരിക്കാൻ പാടുപെടുന്നത് അവൾ അറിഞ്ഞു,,,,,,ഒരിക്കൽ കൂടെ എല്ലാവരെയും കെട്ടി പുണർന്നു കൊണ്ട് അവൾ അവിടം വിട്ടിറങ്ങി,,,,,,,,,,,,, .... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story