അസുരന്റെ പെണ്ണ്: ഭാഗം 3

asurante penn

എഴുത്തുകാരി: SAAJII

" വാ മോളെ അകത്തേക്ക് കയറ്,,,,,," കയ്യിൽ നിലവിളക്ക് കൊടുത്തു കൊണ്ട് ദേവന്റെ അമ്മ കൃഷ്ണയോട് പറഞ്ഞപ്പോൾ അവൾ ഒരു പുഞ്ചിരിയാലേ വലതു കാല് വെച്ചു കയറി,,,,,,, എനി ഇവിടം നരകമോ സ്വർഗമോ എന്ന് അവൾ അനുഭവിച്ചു തന്നെ അറിയേണ്ടത് ഉണ്ട്,,,,,, പൂജ മുറിയിൽ കൊണ്ട് വിളക്ക് വെച്ചു.. കണ്ണടച്ച് അവൾ പ്രാർത്ഥിച്ചു,,,, ഒപ്പം അവനും ഉണ്ടായിരുന്നു,,,,, നോക്കിയില്ല,,, 🔹🔹🔹 കല്യാണം കഴിഞ്ഞു ബന്ധുക്കൾ ഒക്കെ പോയി,,,,,, ഞങ്ങളുടെ വീടിനെക്കാൾ പത്തിരിട്ടി വലുപ്പം ഇവിടെ ഉണ്ടങ്കിലും എനിക്ക് ഇവിടെ വല്ലാതെ ശ്വാസം മുട്ടിയാണ് നിൽപ്പ്,,,,,,,, " മോള് പോയി കിടന്നോ നേരം ഒരുപാട് ആയില്ലേ,,,,,,, ദാ ഈ ജ്യൂസ് കൊണ്ടു പോയിക്കോ,,,,, ദേവ മോൻ പാൽ കുടിക്കാറില്ല,,,,,, "... ജ്യൂസ് കയ്യിൽ കൊടുത്തു കൊണ്ട് അമ്മ പറഞ്ഞപ്പോൾ ഞാൻ അത് വാങ്ങിച്ചു,,,,,നിക്കാവറും ആ കാലമാടൻ ഇത് എന്റെ ദേഹത്തോട്ട് ഒഴിക്കലായിരിക്കും,,,,,, " ഞാൻ കിടക്കട്ടെ മോളെ,,,,, നല്ല കാല് വേദന ഉണ്ട്,,,,,, ".... എന്റെ മുഖത്ത് തടവി കൊണ്ട് അമ്മ പറഞ്ഞപ്പോൾ ഞാൻ ശെരിയെന്ന രീതിയിൽ തലയാട്ടി,,,,,, " അമ്മേ.. തൈലം വല്ലതും ഉണ്ടെങ്കിൽ ഞാൻ തടവി തരാം,,,,, "

അവൾ ദേവന്റെ അമ്മയുടെ കാല് തടവി കൊണ്ട് ചോദിച്ചു,,,,,എന്തോ അവളുടെ കുഞ്ഞു വാക്കുകൾ ആ അമ്മയ്ക്ക് ഏറെ ആശ്വാസം ആയിരുന്നു,,,,,ഇത് പോലെ ഒരു മകൾ തനിക്ക് വേണം എന്ന് അവർ ഒരുപാട് ആഗ്രഹിച്ചിരുന്നു,,,,,, ദൈവം വിധിച്ചില്ല,,, അതിനെ മുന്നേ,,,,,,, ഓർമകൾ പുറകിലേക്ക് സഞ്ചരിക്കുന്നത് ആ അമ്മ അറിഞ്ഞു,,,,, അവർ തനിക്ക് മുന്നിൽ നിൽക്കുന്ന കൃഷ്ണയുടെ നെറുകിൽ ചുംബിച്ചു....... താൻ ആഗ്രഹിച്ചതും ഇത് പോലെ ഉള്ള മകളെ തന്നെ ആയിരുന്നു........ദൈവം അത് ഇന്ന് തനിക്ക് നൽകുകയും ചെയ്തു......... " വേണ്ട മോളെ,,,,, ഇത് ഇന്ന് ഒരേ നിൽപ്പ് നിന്നത് കൊണ്ടാ കാലുവേദന ,,,,,, അത് കുറച്ചു സമയം കിടയ്ക്കുമ്പോൾ മാറിക്കോളും,, മോള് പോയി കിടന്നോ...... " അവളെ തലയിൽ തടവി കൊണ്ട്..അമ്മ പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച് കോണിപ്പടികൾ ഓരോന്ന് ആയി കയറി,,,,, ' എന്റെ ദേവ്യേ കാത്തോളണേ,,,,,,,,' എന്ന് മനസ്സിൽ ധ്വാനിച്ചു കൊണ്ട് അവൾ മടിച്ചു മടിച്ചു അകത്തേക്ക് കയറി... ഭാഗ്യം ഡോർ ലോക്ക് അല്ല,,,,... റൂമിനകത്തേക്ക് കയറിയപ്പോൾ ദേവനെ അവൾ അവിടെ കണ്ടില്ല......

അവൾ ഒന്ന് നെടുവീർപ്പിട്ട് കയ്യിലെ ജ്യൂസ് ടേബിളിൽ വെച്ചു............ അവൾ ഒന്ന് തിരിഞ്ഞു കൊണ്ട് ആ മുറി വീക്ഷിച്ചു,,,,,, എന്തോ വല്ലാത്തൊരു നീറ്റ് ആണ് ആ മുറിക്ക്,,,,എല്ലായിടത്തും അവന്റെ ഫോട്ടോ ഉണ്ട് കൂടെ ബുക്സിനു വേണ്ടി ഒരു ഷെൽഫും.. അതിൽ നിറയെ ബുക്സ് ഉണ്ട്....... അവൾ ദേവൻ എവിടെ ഉണ്ടെന്ന് നോക്കി,,, അപ്പോൾ അവൻ ബാൽക്കണിയിൽ നിന്ന് ആരോടോ കോളിലാണ്,,,,,,, അവന്റെ മുഖം കണ്ടപ്പോൾ അവളിൽ ഭയം പെയ്തു തുടങ്ങി,,,,,,,, കൃഷ്ണ എന്തോ ആലോചിച്ചു തിരഞ്ഞതും... അവളുടെ അടുത്തേക്ക് ഒരു കൊടുംകാറ്റ് കണക്കെ ദേവൻ പാഞ്ഞടുത്തു,,,,,,,,,, ' എന്റെ ദേവ്യേ....ഇങ്ങേര് അല്ലെ ബാൽക്കാണിയിൽ ഉണ്ടായേ,,,'... വിതുമ്പുന്ന കണ്ണുകളാലേ അവൾ അവനെ നോക്കി നിന്നു,,,,,, അവളുടെ അടുത്തേക്ക് കൊല്ലാൻ ഉള്ള ദേഷ്യത്തിൽ അവൻ നടന്നു അടുക്കുമ്പോൾ,,,,, അവൾ പുറകിലേക്കും വേച്ചു തുടങ്ങി,,, ഒടുവിൽ കൃഷ്ണ ഭിത്തിയിൽ തട്ടി നിന്നു........ ദേവൻ അവളുടെ അടുത്തേക് നീങ്ങി വന്നു..... ഒപ്പം അവളുടെ നെഞ്ചിടിപ്പ് എന്താനില്ലാതെ വർധിച്ചു....... അവൾ അവനെ നോക്കി.... " ആരോട് ചോദിച്ചിട്ടാ എന്റെ മുറിയിൽ കയറിയത്....,..???????? ചുട്ടരിക്കാനുള്ള ദേഷ്യത്തിൽ അവൻ അവളോട് ചീറികൊണ്ട് ചോദിച്ചു.........

"..........…..." മൗനം ആയിരുന്നു കൃഷ്ണ..... " നിന്നോടാ ചോദിച്ചേ.,....??? ഒറലലോടെ അവൻ ചോദിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി..... അവൾ അവനെ നോക്കി.... " ഞാൻ... അമ്മ.... "... കൃഷ്ണയെ പറഞ്ഞു പൂർത്തിയാകുന്നതിനു മുന്നേ ദേവൻ അവളുടെ കയ്യിൽ പിടിച്ചു......... ആ പിടിയിൽ അവൾ നരകം കണ്ടിരുന്നു എന്ന് തന്നെ പറയാം....... അവളെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ ഒരറ്റ പോക്ക് ആയിരുന്നു ഡോറിന് അടുത്തേക്ക്......,. പിന്നെ ഒന്നും നോക്കാതെ എരിഞ്ഞു വരുന്ന ദേഷ്യത്താൽ അവൻ മുറിയിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു ഡോർ ലോക്ക് ചെയ്തു.......,.. മുറിയിൽ നിന്ന് പുറത്തേക്ക് തള്ളിയ കൃഷ്ണ നേരെ ഭിത്തിയിൽ ചെന്നിടിച്ചു.......... " ആഹ്ഹ്...... "...... വേദന കൊണ്ട് അവൾ മൂളി പോയി ....... എഴുന്നേറ്റു നെറ്റി തടവിയപ്പോൾ എന്തന്നില്ലാതെ നീറ്റൽ കൃഷ്ണക്ക് അനുഭവപെട്ടു....... നെറ്റിയിൽ നിന്നും ചോര തുള്ളികൾ പൊടിഞ്ഞിരുന്നു....... അറിയാതെ അവളുടെ കണ്ണു നിറഞ്ഞു.... " എന്തിനാ ദേവ്യേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ... അതിന് മാത്രം എന്ത്‌ തെറ്റാണു ഞാൻ ചെയ്തത്..... "... നിറഞ്ഞു വരുന്ന കണ്ണുനീർ അവൾ തുടച്ചു കളഞ്ഞു... നെറ്റി ചെറുതായി വേദനിക്കുന്നുണ്ട്.... അവൾ അവിടന്ന് എഴുന്നേറ്റു തൊട്ടടുത്തുള്ള മുറിയിൽ കയറി...... എന്തോ ഓർത്തത് പോലെ അവൾ കണ്ണാടിയിലേക്ക് നോക്കി..... പൊട്ടിയിട്ടുണ്ട്.....

അവൾ അവിടെ കണ്ട ഫാസ്റ്റ് എയ്ഡ് ബോക്സ്‌ കയ്യിൽ എടുത്തു... പൊട്ടിയ ഭാഗത്ത് ബാൻഡെജ്‌ വെച്ചു ഒട്ടിച്ചു...... അത് മുടി കൊണ്ട് മറയ്ക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല.... അവൾ അവിടെ കണ്ട സോഫയിൽ ചെന്നിരുന്നു....... ചുമരിലോട്ട് ചാരി ഇരുന്നു അവൾ ചിലതൊക്കെ മനസ്സിൽ കരുതി..... അപ്പോഴും ആ കുഞ്ഞു കണ്ണ് നിറഞ്ഞിരുന്നു.... പിന്നീട് എപ്പോഴോ കൃഷ്ണ ഉറങ്ങിപോയി........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അവളെ മുറിയിൽ നിന്ന് പുറത്താക്കിയ അവൻ നേരെ ചെന്നു കിടന്നു ഉറങ്ങി.... എന്തോ അവളോട്‌ ഒരപേക്ഷ പോലെ പറഞ്ഞിട്ടും... അവൾ കല്യാണത്തിന് സമ്മതിചെന്ന് അറിഞ്ഞപ്പോൾ മുതലെ അവളോട് ദേവന് തീരാത്ത ദേഷ്യം തോന്നി തുടങ്ങി......... രാവിലെ എഴുന്നേറ്റു ഫ്രഷ് ആയി ദേവൻ ജോഗിങ്ങിനു പുറത്തേക്ക് പോയി..... തിരിച്ചു വന്നു മുറിയിലേക്ക് കയറിയപ്പോൾ അവിടത്തെ കാഴ്ച കണ്ട് അവനിക്ക് ദേഷ്യം വന്നു......... കുളിച്ചു മുടി ചീകി കൊണ്ടിരിക്കുന്ന അവളുടെ അടുത്തേക്ക് അവൻ ഒരൊറ്റ പോക്ക് ആയിരുന്നു....... " ഡീീീ............ * അവന്റെ വിളി ആ മുറിയാകെ പ്രതിദ്വനിച്ചു........... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story