അസുരന്റെ പെണ്ണ്: ഭാഗം 4

asurante penn

എഴുത്തുകാരി: SAAJII

ഡീീ,,,,,,,,* അവന്റെ വിളി ആ മുറിയാകെ പ്രതിധ്വനിച്ചു.....,, കൃഷ്ണ ആദ്യമൊന്നു ഞെട്ടിയെങ്കിലും.... അവൾ അത് പുറത്തുകാണിച്ചില്ല..... " നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ മുറിയിൽ എന്റെ പെർമിഷൻ ഇല്ലാതെ കയറരുതെന്ന്......!!!" ... അത്രയും പറഞ്ഞ് കത്തിജ്വലിക്കുന്ന കണ്ണമായി അവൻ അവളെ നോക്കി..... വീണ്ടും അവന്റെ ഗംഭീരം കലർന്ന ചോദ്യം കേട്ടപ്പോൾ.... അവൾ അവനെ നോക്കി ഇളിച്ചു കാണിച്ചു.....😁 അത് ദേവന് ഒട്ടും ഇഷ്ടായില്ല... അവൻ അവളെ രൂക്ഷത്തോടെ നോക്കി..... " നിന്നോടാ.. ചോദിച്ചേ എന്റെ മുറിയിൽ ആരോട് ചോദിച്ചിട്ടാ കയറിയത് എന്ന്...... ഇന്നലെ കിട്ടിയത് പോരെ നിനക്ക് ......????. ".. അവളുടെ നെറ്റിയിലെ പൊട്ടലിലേക്ക് നോക്കിക്കൊണ്ട് ദേവൻ പുച്ഛിച്ചു കൊണ്ട് ചോദിച്ചു........ " അങ്ങനെ ആരോടും ചോദിക്കൊന്നും വേണ്ട.... ഇതെന്റേം കൂടി മുറിയല്ലേ..???.. ".. അവനെ നോക്കി പുരികം പൊക്കികൊണ്ട് അവൾ ചോദിച്ചു......🤨 " അതെപ്പോ മുതല്..... ഇറങ്ങി പോടി പുല്ലേ എന്റെ.........🤬. ".... ദേഷ്യത്തോടെ അവൻ അലറിയതും.. കൃഷ്ണ ഒരടി പോലും പിന്നിലേക്ക് വെച്ചില്ല.... അവൾ അവളുടെ കഴുത്തിൽ കിടക്കുന്ന താലിയിൽ മുറുകി പിടിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞു.....

" എന്റെ കഴുത്തിൽ ഈ താലി എന്ന് ചാർത്തിയോ.... അപ്പോൾ മുതല് എനിക്കും ചിലതിൽ ഒക്കെ അവകാശം ഉണ്ട്....... "..... അവനെ നോക്കി അവൾ പറഞ്ഞു.......... " ഡി നിന്നെ ഞാൻ...... "...😡 അവളെ നേർക്ക് അവൻ പാഞ്ഞെടുക്കും മുന്നേ അവൾ ആ മുറി വിട്ട് പുറത്തേക്ക് ഓടി...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പുറത്തേക്ക് ഓടി ചെന്ന കൃഷ്ണ നേരെ ചെന്നത് അമ്മയുടെ അടുത്തേക്ക് ആയിരുന്നു...... അമ്മ പൂജ മുറിയിൽ നിന്ന് വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുക ആയിരുന്നു.... അവളും അമ്മയുടെ അരികിൽ നിന്ന് കൊണ്ട് പ്രാർത്ഥിച്ചു..... " ഹ മോള് എഴുന്നേറ്റോ....... "... അവളുടെ അരികിൽ നിന്ന് അമ്മ ചോദിച്ചപ്പോൾ അവൾ അമ്മയെ നോക്കി പുഞ്ചിരിച്ചു....... " എന്താ മോളെ നെറ്റിയിൽ....".... കൃഷ്ണയുടെ കവിളിൽ തൊട്ട് കൊണ്ട് ലക്ഷ്മി അമ്മ വെപ്രാളത്തിൽ ചോദിച്ചു.... " അത് അമ്മേ.. ഭിത്തിയിൽ തട്ടിയതാ......പേടിക്കാൻ ഒന്നും ഇല്ലാ.... ".. പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു... അപ്പോഴാണ് അമ്മക്ക് സമാധാനം ആയത്... അമ്മയോട് കള്ളം പറഞ്ഞപ്പോൾ അവളുടെ നെഞ്ചിൽ എന്തോ നീറ്റൽ തോന്നി......... അതല്ലാതെ വേറൊന്നും പറയാൻ അവൾക്ക് കഴിയില്ലല്ലോ....... അമ്മ അവിടെ ഉണ്ടായ ചന്തനം കൃഷ്ണയുടെ നെറുകിൽ സിന്ദൂരത്തിന് താഴെ ആയി തൊട്ടു കൊടുത്തു........

അവൾ ഒരു ചിരിയാലേ അമ്മയ്ക്കും തൊട്ടു കൊടുത്തു....... " ദേവൻ ജോഗിങ് കഴിഞ്ഞു വന്നോ.....'.. അവളെ നോക്കി അമ്മ ചോദിച്ചപ്പോൾ അവൾ വന്നു എന്ന രീതിയിൽ തലയാട്ടി... പിന്നെ കൃഷ്ണ നേരെ ചെന്ന് എല്ലാവർക്കും ചായ ഉണ്ടാക്കി.... " ദാ അമ്മേ ചായ... "... അവർ പുഞ്ചിരിച്ചു കൊണ്ട് ചായ വാങ്ങിച്ചു...... " ദേവന് എപ്പോഴും ഞാൻ എഴുന്നേൽക്കുന്നതിനു മുന്നേ എഴുന്നേൽക്കും..... എന്നിട്ട് സ്വയം ചായ ഉണ്ടാക്കി കുടിച്ചു ജോഗിംഗിന് പോകും...... അവൻ നാട്ടിൽ ഉള്ളപ്പോൾ എന്തോ എനിക്ക് വല്ലാത്തൊരു സമാധാനം ആണ്........ ".. സോഫയിൽ ഇരുന്നു കൊണ്ട് അമ്മ കൃഷ്ണയോട് ആയി പറഞ്ഞു..... അവൾ അത് കേട്ടു നിന്നു..... " അവന്റെ അച്ഛൻ പട്ടാളത്തിൽ ആയിരുന്നു ജോലി ചെയ്തത്..... അവൻ എന്റെ വയറ്റിൽ ഉള്ളപ്പോഴേ പറഞ്ഞതാ വലുതായാൽ നമ്മളെ മോനും ഒരു പട്ടാളക്കാരൻ ആവാൻ ഇഷ്ടം ആണെങ്കിൽ അവനേം ആക്കണം..... "... ഒരു പുഞ്ചിരിയാലേ അവർ പറഞ്ഞു.... " ദേവന്റെ അച്ഛൻ ഒരു ലീവിന് വന്നതായിരുന്നു നാട്ടിലേക്ക്...... അപ്പോൾ ഒരു ആക്‌സിഡന്റിൽ അദ്ദേഹം..... ".. പറഞ്ഞു പൂർത്തിയാക്കാതെ ആ അമ്മയുടെ വാക്കുകൾ മുറിഞ്ഞു പോയി............... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഡ്രസ്സ്‌ ചേഞ്ച്‌ ആക്കി പുറത്തേക്ക് പോകാൻ ഒരുങ്ങുകയാണ് ദേവൻ.... അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്..... അവൻ അത് അറ്റൻഡ് ചെയ്തു കാതോരം വെച്ചു.... " ഹ എങ്ങനെ ഉണ്ട്..പുതു വരന് സുഖല്ലേ.....ഇന്നലെ വിളിക്കാൻ പറ്റിയില്ല ഡേ ആയിരുന്നു ഡ്യൂട്ടി....... എനിവേ ഹാപ്പി മാരീഡ് ലൈഫ് മൈ ഡിയർ......"... മറുഭാഗത്തു നിന്നുള്ള സംസാരം കേട്ട് ദേവന് ദേഷ്യം വന്നു.... " ആമി ........*... അവൻ മറുഭാഗത്തു നിന്ന് സംസാരിക്കുന്ന ആമിയെ ഇത്തിരി കലിപ്പിൽ വിളിച്ചു...... അത് കേട്ടപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.. അത് അവനിക്ക് കേൾക്കാമായിരുന്നു....... അവൾ അവനെ ചൂടാക്കാൻ വേണ്ടി പറഞ്ഞു.... " എങ്ങനെ ഉണ്ട് ന്യൂ ലൈഫ്..... നമ്മളെ നായികക്ക് സുഖല്ലേ...... "...😝 അവനെ വട്ടാക്കാൻ വേണ്ടി അവൾ ഓരോന്ന് ചോദിച്ചു..... " ആമി ...* സ്റ്റോപ്പ്‌ ഇറ്റ്... അവളെ കുറിച്ച് പറയാൻ ആണെങ്കിൽ ഇതിലേക്ക് വിളിക്കണ്ട......'.. അത്രയും പറഞ്ഞു അവൻ കോൾ കട്ട് ചെയ്തു....... കാറിന്റെ കീ എടുത്തു മുറിയിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ ആയിരുന്നു ആമിയുടെ കോൾ വീണ്ടും വന്നത്......... " ഹലോ ദക്ഷ്.,.... "...

കോൾ അറ്റൻഡ് ചെയ്തഉടനെ ആമി സംസാരിച്ചു.... " അർജുൻ എവിടെ......???...... ഫോൺ എടുത്ത ഉടനെ ദേവൻ അവളോട് ചോദിച്ചു.... " ആഹ് അർജുൻ എന്തോ മീറ്റിങ്ങിൽ ആണ്...... ".... ഗ്ലാസ് വിന്ഡോയിലൂടെ പുറത്തു നിന്ന് അർജുനെ നോക്കി കൊണ്ട് ആമി പറഞ്ഞു...... ആമി തലയിൽ ക്യാപ്‌ വെച്ചു കൊണ്ട് വീണ്ടും ദേവനെ ചൊടിപ്പിക്കാൻ വിളിച്ചു... " ഡാ ദക്ഷ്...,. ".... " ഹ്മ്മ് എന്തെ... നിനക്ക് ഡ്യൂട്ടി കയറാൻ ആയില്ലേ....????.... ദേവൻ അവളോട് ചോദിച്ചപ്പോൾ അവൾ സമയം നോക്കി... ശെരിയാ ഡ്യൂട്ടിക്ക് കയറാൻ ഉള്ള സമയം ആയിട്ടുണ്ട്... " ദക്ഷ്..... ".. അവൾ വീണ്ടും ദേവനെ ചൂടാക്കാൻ വിളിച്ചു.... " എന്താടി കോപ്പേ....... ".... " അത് പിന്നെ... അല്ലടാ ദക്ഷ് ഞാൻ വിചാരിച്ചു എനി നിന്നെ ഫോൺ വിളിച്ചാൽ ഒന്നും കിട്ടത്തില്ല.... നീ ഭയങ്കരം ബിസി ആയിരിക്കും എന്നൊക്കെ....... " മറുഭാഗത്തു നിന്ന് കളിയായി ആമി വീണ്ടും ചോദിച്ചപ്പോൾ ദേവന് ദേഷ്യം വന്നു...... അവൻ തിരിച്ചു പറയാൻ നിൽക്കുമ്പോഴേക്കും ആമിയുടെ കോൾ കട്ട് ആയി..... അവൻ സമയം നോക്കി.... ഡ്യൂട്ടിക്ക് കേറാൻ ഉള്ള സമയം ആയിരിക്കുന്നു എന്ന് ദേവന് മനസ്സിലായി....... ഡ്യൂട്ടിക്ക് കേറാൻ ഉള്ള സമയം ആകുമ്പോൾ അവിടത്തെ നേറ്റ് വർക്ക്‌ സ്റ്റോപ്പ്‌ ആകും.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

" എന്റെ കുഞ്ഞേ... ഇതൊക്കെ ഞാൻ ചെയ്തോളാം...... "... അടുക്കളയിൽ പോയി വേണ്ട പച്ചക്കറികൾ അരിയുമ്പോൾ ആയിരുന്നു ജാനുചേച്ചി ( ദേവന്റെ വീട്ടിലെ വേലക്കാരി...) കൃഷ്ണയോട് പറഞ്ഞത്....... " അത് വേണ്ട ചേച്ചി ഇതൊക്കെ ഞാൻ ചെയ്തോളാം.....' അവർക്ക് മുന്നിൽ നിന്ന് കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു...... " വേണ്ട മോളെ... ഇതൊക്ക എന്റെ ജോലിയാണ്..... മോള് അതൊക്കെ അവിടെ വെച്ചേക്ക് ഞാൻ ചെയ്തോളാം... മോൾക് എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി........ ".... പുഞ്ചിരിയോടെ ജനുചേച്ചി കൃഷ്ണയോട് പറഞ്ഞു..... " എന്റെ ചേച്ചി.... ഇതൊക്കെ ഞാൻ ചെയ്യാം പ്ലീസ്...... അല്ലേൽ ഞാൻ ഇവിടെ ഇരുന്ന് പോസ്റ്റ്‌ ആവും...... "... കെഞ്ചി കൊണ്ട് കൃഷ്ണ അവരോട് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു....... കൃഷ്ണയിക്ക് എന്തോ ജാനകിയെ നന്നായി ഇഷ്ടായി..... 🔹🔹🔹

പുറത്തേക്ക് പോയ ദേവൻ സമയം വൈകിയിട്ടും വന്നില്ല........ അമ്മ കിടന്നു.... ജാനകിചേച്ചി ആണെങ്കിൽ ജോലി കഴിഞ്ഞു വീട്ടിലേക്ക് പോയിരുന്നു... കൃഷ്ണ മുറിയിൽ നിന്ന് ഓരോന്ന് ആയി നോക്കി നിൽക്കുമ്പോൾ ആയിരുന്നു അവളെ കണ്ണിൽ ഒരു ഫയൽ ഉടക്കിയത്..... ' ദക്ഷൻ ദേവ്..💛.*' അതിലെ പേര് വായിച്ചപ്പോൾ അവൾ ഒന്ന് ചുണ്ട്കോട്ടി.... 'വല്യ ആർമി ഓഫീസർ ആണെന്ന് പറഞ്ഞിട്ട് എന്ത്‌ കാര്യം... സ്വഭാവം വെറും ഡ്രാക്കുള തന്നെ......'....😉 അവൾ പിറുപിറുത്തു കൊണ്ട് അത് അവിടെ വെച്ചു തിരിയുമ്പോൾ ആയിരുന്നു താഴെ നിന്ന് ദേവന്റെ കാറിന്റെ ഹോൺ അടി കേട്ടത്....... അമ്മ ഉറങ്ങി...അവള് തന്നെ ഡോർ തുറന്നു കൊടുക്കേണ്ടത് കൊണ്ട് അവൾ താഴേക്ക് ചെന്നു ഡോർ തുറന്നു കൊടുത്തു......... അവളെ മൈൻഡ് ആക്കാതെ ദേവൻ അകത്തേക്ക് കയറി... സ്റ്റയർ കയറി പോകുന്ന ദേവനെ അവൾ മടിച്ചു കൊണ്ട് വിളിച്ചു....

" ഭക്ഷണം എടുത്തു വെക്കട്ടെ.....? '... " എനിക്ക് വേണേൽ ഞാൻ എടുത്തു കഴിച്ചോളും... എന്റെ കാര്യം നീ നോക്കണ്ട...... ".. കടുപ്പിച്ചു അത്രയും പറഞ്ഞു കൊണ്ട് അവൻ മുറിയിലേക്ക് പോയി........ ' ഓഹ് പിന്നെ വേണേൽ കഴിച്ചാൽ മതി...." അവൻ പോകുന്നത് നോക്കി അവൻ പതിയെ പറഞ്ഞു......എന്തോ അവൾക്ക് വിശപ്പ് ഇല്ലാത്തത് കൊണ്ട് അവൾ കഴിക്കാതെ മുറിയിലേക്ക് ചെന്നു......... അതിനകത്തേക്ക് കയറിയപ്പോൾ ദേവൻ ബാത്‌റൂമിൽ ആയിരുന്നു....അവള് അതൊന്നും മൈൻഡ് ആക്കാതെ അവിടെ ഉള്ള സോഫയിൽ കിടന്നു...... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ബാത്‌റൂമിൽ നിന്നിറങ്ങിയ ദേവൻ കണ്ടത് സോഫയിൽ കിടന്നുറങ്ങുന്ന കൃഷ്ണയെയാണ്........ ദേഷ്യം തോന്നിയെങ്കിലും ഒന്നും പറയാതെ അവനും ബെഡിൽ പോയി കിടന്നു............... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story