അസുരന്റെ പെണ്ണ്: ഭാഗം 5

asurante penn

എഴുത്തുകാരി: SAAJII

മുഖത്തേക്ക് വെള്ളത്തുള്ളികൾ പതിച്ചാണ് ദേവൻ കണ്ണ് തുറന്നത്....... മുഖം തുടച്ചുകൊണ്ട് കണ്ണ് തുറന്നു നോക്കിയപ്പോൾ മുന്നിൽ കണ്ടത് കൃഷ്ണയെയാണ്.,,,... " എന്തോന്നാടി ഇതൊക്കെ.... "..😡 കുളിച്ചു മുടി തുവർത്തി കൊണ്ടിരിക്കുന്ന കൃഷ്ണയെ നോക്കി ദേവൻ ദേഷ്യത്തോടെ പറഞ്ഞു............... കൃഷ്ണ അതൊന്നും കാര്യം ആകാതെ നിന്നു...... വീണ്ടും മുടി ചീറ്റിയപ്പോൾ ദേവന്റെ മുഖത്തു വെള്ളം ആയപ്പോൾ അവൻ ദേഷ്യത്തിൽ പറഞ്ഞു........,,, "ഡി,,, ഇതൊക്കെ ചെയ്യാൻ ഇത് നിന്റെ തന്തയുടെ മുറി ഒന്നും അല്ല..... ദിസ്‌ ഈസ്‌ മൈ ഔ ൺ റൂം.......'.... ദേവൻ അങ്ങനെ പറഞ്ഞപ്പോൾ കൃഷ്ണക്കും ദേഷ്യം വന്നു....... " ദേ രാവിലെ തന്നെ എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ........, 😬..... എന്തോ അവളുടെ അച്ഛനെ അവൻ പറഞ്ഞപ്പോൾ അവൾ കോപം കൊണ്ട് പറഞ്ഞു.......... " പറഞ്ഞാൽ നീ എന്ത് ചെയ്യും ഡി.......*,,🤬 ബെഡിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് ദേവൻ അവള്ക്ക് അരികിലേക്ക് നടന്നു കൊണ്ട് പറഞ്ഞു......... " ദേ എന്റെ അച്ഛനെ പറയുന്നത് എനിക്ക് ഇഷ്ടല്ല..... ".......☹️ ചുണ്ടു കൂർപ്പിച്ചു കൊണ്ട് കൃഷ്ണ ദേവനെ നോക്കി പറഞ്ഞു.... " ആഹാ... എന്നാ കേട്ടോ... നിന്റെ തന്ത ശിവ..,,,* അവളുടെ കയ്യിൽ പിടിത്തം ഇട്ടുകൊണ്ട് ദേവൻ ദേഷ്യത്തോടെ പറഞ്ഞു.....

അവളോടുള്ള ദേഷ്യം കാരണം അവന്റെ നഖങ്ങൾ ആഴ്ന്നിറങ്ങാൻ തുടങ്ങി......... വേദന കൊണ്ട് അവളുടെ കുഞ്ഞു മിഴികൾ നനഞ്ഞു തുടങ്ങി.......അവളൊന്നും മിണ്ടിയില്ല.... എന്തോ ദേഷ്യം വന്നപ്പോൾ ദേവൻ ബാത്‌റൂമിലേക്ക് കയറി പോയി.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദേവൻ പിടിത്തം ഇട്ട കൈക്ക് കൃഷ്ണ വേദന അനുഭവപ്പെട്ടു..... അവിടെ ദേവന്റെ നഖത്തിന്റെ പാട് വന്നിട്ടുണ്ട്....... " എന്തൊരു സാധനമാണ് ദേവ്യേ ഇത്..... 🥺.... ദേവൻ പോയവഴി നോക്കികൊണ്ട്‌ അവൾ കൈ തടവികൊണ്ട് പിറുപിറുത്തു......,, അവൾ മുടി ചീകി... അവിടെ ഉണ്ടായ സിന്ദൂരം ബോക്സിൽ നിന്നും കുറച്ചു എടുത്തു അവളുടെ നെറുകിൽ ചാർത്തി....... എന്തോ അന്ന് ദേവൻ അവൾടെ നെറുകിൽ സിന്ദൂരം ചാർത്തി കൊടുത്തത് കൃഷ്ണയുടെ മനസ്സിലോട്ട് കടന്നു വന്നു........... അപ്പോഴും അവളുടെ മനസ്സിൽ ഓരോ ചോദ്യങ്ങൾ കടന്നു വന്നു.... ഇതൊക്കെ ആരോടും ചോദിക്കും..?.. തല്ക്കാലം അവളുടെ മനസ്സിൽ വന്ന ചോദ്യം മനസ്സിൽ തന്നെ വെച്ചുകൊണ്ട് അവൾ താഴേക്ക് പോകാൻ നേരം ആയിരുന്നു.,.. ദേവന്റെ ഫോൺ കണ്ണിൽ പെട്ടത്..... അതിന്റെ സ്വിച്ച് ടച്ച്‌ ചെയ്തപ്പോൾ ലോക്ക് സ്ക്രീനിലെ ഡിപി കണ്ടു അവൾ ഒരു നിമിഷം ആരാണെന്നു അറിയാതെ നോക്കിനിന്നു......... ദേവനും കൂടെ അവനോട് ചേർന്ന് ഒരു പെണ്ണും വേറെ ഒരാണും......

അതും ആർമി യൂണിഫോമിൽ ആയിരുന്നു മൂന്നു പേരുടെയും വേഷം അതിലെ........ഒറ്റന്നോട്ടത്തിൽ നിന്ന് തന്നെ അറിയാം അവർ മൂന്ന് പേരും തിങ് ഫ്രണ്ട്സ് ആണെന്ന്.................. ദേവൻ ബാത്‌റൂമിൽ നിന്നിറങ്ങാൻ പോവുമ്പോൾ കൃഷ്ണ ഫോൺ അവിടെ വെച്ച് താഴേക്ക് ചെന്നു...,... നേരെ ചെന്ന് തുളസി തറയിൽ വിളക്ക് കത്തിച്ചു......... ശേഷം പൂജമുറിയിൽ നോക്കുമ്പോൾ അമ്മ പ്രാർത്ഥനയിൽ ആയിരുന്നു.... കൂടെ അവളും അമ്മയ്ക്ക് ഒപ്പം നിന്ന് പ്രാർത്ഥിച്ചു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ തന്നെ അവളുടെ അച്ഛനെ പറഞ്ഞതിൽ ദേവക്ക് കുറ്റബോധം ഉണ്ടായിരുന്നു........ എന്തോ കൂടെ കൂടെ അവളെ കാണുമ്പോൾ അവനിക്ക് എന്തോ ഓർത്തു ദേഷ്യം വരും............. വീട്ടിൽ നിന്നിറങ്ങി ദേവൻ നേരെ ചെന്നത് ' SN ' കോളേജിലേക്ക് ആയിരുന്നു....,..... ഒരു കാലത്തു അവിടത്തെ ഹീറോ ആയിരുന്നു ദക്ഷ്...... ഇപ്പോഴും അങ്ങനെ തന്നെയാണ്....... കോളജ് ഗേറ്റ് കടന്നതും.....പലതും അവനെ സല്യൂട്ട് ചെയ്യുന്നത് പോലെ ആയിരുന്നു ഫീൽ......,..,, ദേവൻ നേരെ ചെന്നത് പ്രിൻസിപാളിന്റെ ഓഫിസിലേക്ക് ആയിരുന്നു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പി ജി അഡ്മിഷൻ തുടങ്ങി എന്നത് അറിഞ്ഞപ്പോൾ മുതലേ കൃഷ്ണയുടെ നെഞ്ചിടിപ്പ് കൂടി...,... പഠിച്ചു നല്ലരു ജോലി വാങ്ങണം എന്നുള്ള അവളുടെ ആഗ്രഹം ഇന്ന് വിദൂരത്ത് ആകുമോ.. എന്നുള്ള ഭയം അവളെ വല്ലാതെ വേട്ടയാടി......,,, വൈകുന്നേരം അമ്മയുടെ ഒപ്പം ചായ കുടിച്ചു.. ഓരോന്ന് കത്തിയടിച്ചു ഇരിക്കുമ്പോൾ ആയിരുന്നു ദേവൻ പുറത്തു പോയി വന്നത്........ വന്നവാടെ അമ്മയോടൊപ്പം ഇരുന്നു ഓരോന്ന് സംസാരിച്ചു അവനും........ ഇടയ്ക്ക് കൃഷ്ണയുടെ നോട്ടം അവനിൽ പതിഞ്ഞിരുന്നു.......... " മോളെ.. ദേവന് ചായ കൊണ്ടോയി കൊടുത്തിട്ട് വാ......'. ഫ്രഷ് ആവാൻ മുറിയിലേക്ക് പോയ ദേവന് ചായ കൊടുക്കാൻ കൃഷ്ണ മനസ്സില്ലാ മനസ്സാലെ പോയ്...... സ്റ്റയർ കയറി പോകുമ്പോൾ രാവിലെ നടന്ന സംഭവം ആയിരുന്നു മനസ്സിൽ..... ' നിന്നോട് ആരാ എനിക്ക് ചായ തരാൻ പറഞ്ഞത്....? ' എന്നും പറഞ്ഞു മെക്കട്ട് കേറല് ആയിരിക്കും ആ ഡ്രാക്കുള...എന്ന് മനസ്സിൽ കരുതി അവൾ ഡോർ തുറന്നു മുറിയിൽ കയറി............ അകത്തു കയറിയപ്പോൾ ദേവൻ ബാൽക്കണിയിൽ തന്നെ ഉണ്ടായിരുന്നു.... അവള് വേഗം കയ്യിലുണ്ടായിരുന്ന ചായ ടേബിളിൽ വെച്ച് തിരികെ പോകാൻ വേണ്ടി തിരിഞ്ഞപ്പോൾ ആയിരുന്നു പുറകിൽ നിന്ന് ദേവൻ അവളെ വിളിച്ചത്........... " അവിടെ നിൽക്ക്......*............ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story