അസുരന്റെ പെണ്ണ്: ഭാഗം 6

asurante penn

എഴുത്തുകാരി: SAAJII

'അവിടെ നിൽക്ക്.....*' പുറകിൽ നിന്ന് ദേവൻ കൃഷ്ണയെ വിളിച്ചപ്പോൾ അവൾ അവിടെ സ്റ്റെക്ക് ആയിനിന്നു..... തിരിഞ്ഞു നോക്കിയപ്പോൾ ദേവൻ അവൾക്ക് നേരെ നടന്നു വരുന്നുണ്ട്.......... " എന്റെ ദേവിയെ ഇങ്ങേര് എന്തിനാ എന്റെ വിളിച്ചത്....' കൃഷ്ണ മനസ്സിൽ പറഞ്ഞു കൊണ്ട്... അവളുടെ അരികിലേക്ക് നടന്നു വരുന്ന ദേവനെ നോക്കി..... എന്തോ അവനെ നോക്കുമ്പോൾ അവളുടെ നെഞ്ചിടിപ്പ് വല്ലാതെ മുട്ടുന്നുണ്ടായിരുന്നു......... " എന്താ.....???😏 രാവിലെത്തെ കാര്യം ഓർത്തു കൊണ്ട്.. കൃഷ്ണ ദേവനെ നോക്കി ചോദിച്ചു.......... ദേവൻ അവിടെ ഉള്ള ടേബിളിൽ നിന്ന് ഒരു ഫയൽ എടുത്തു അവൾക്ക് നേരെ നീട്ടി... ഒരു സംശയ രൂപേണെ കൃഷ്ണ അത് വാങ്ങിച്ചു.... അതിലേ കാര്യങ്ങൾ വായിച്ചപ്പോൾ അവൾ ഒരു ഞെട്ടലാലെ ദേവനെ നോക്കി........... കൃഷ്ണയുടെ പി ജി അഡ്മിഷൻ സർട്ടിഫിക്കറ്റ് ആയിരുന്നു അത്.,.....സന്തോഷം കൊണ്ട് കൃഷ്ണയുടെ കണ്ണ് നിറഞ്ഞു.,.... ഇതെങ്ങനെ...? എന്ന രീതിയിൽ കൃഷ്ണ ദേവനെ നോക്കി... കൃഷ്ണയുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായിട്ടും അവൻ കൃഷ്ണയെ മൈൻഡ് ആക്കാതെ ബാത്ത് ടവ്വൽ എടുത്തോണ്ട് പോയ്...... "

ദേവന്റെ താലി കഴുത്തിൽ വീണെന്നു കരുതി.. ഇവിടെ ആരുടേയും പഠനം നിർത്തില്ല....നെക്സ്റ്റ് വീക്ക്‌ നിന്റെ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ആകും.........."* ബാത്‌റൂമിൽ കയറാൻ നേരം കൃഷ്ണയിക്ക് പുറകിൽ നിന്ന് അവൻ അത്രയും പറഞ്ഞു ബാത്‌റൂമിൽ കയറി......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 . തന്നെ തുടർ പഠനത്തിനു താൻ ചോദിക്കാതെ തന്നെ അഡ്മിഷൻ എടുത്തു കൊടുത്തതിനുള്ള സന്തോഷത്തിലാണ് കൃഷ്ണ.......... സന്തോഷം കൊണ്ട് അവൾക്ക് എന്താ ചെയ്യേണ്ടത് എന്ന് തിരിയുന്നില്ല....... ഓഹ്.. പുറമെ ദേഷ്യം ആണെങ്കിലും... അങ്ങേർക്ക് ഉള്ളിൽ സ്നേഹം ഒക്കെ ഉണ്ടല്ലേ.........., 😍.അതോണ്ടല്ലേ വല്യ ദേഷ്യം ഒക്കെ കാണിച്ചിട്ടും എന്നെ പഠിക്കാൻ വിടുന്നത്........... ദേവനെ കുറിച്ച് ഓരോന്ന് അവൾ ചിന്തിച്ചു കൂട്ടി....... പതിയെ അവൾടെ ഹൃദയത്തിലേക്ക് അവനു സ്ഥാനം പിടിച്ചു............ അവൾ ഇക്കാര്യം ആദ്യം അവളുടെ ഗൗരി അമ്മയെ വിളിച്ചു പറഞ്ഞു........ പിന്നീട് ഇവിടെത്തെ അമ്മയോടും ജാനകി ചേച്ചിയോടു ഒക്കെ പറഞ്ഞൂ....... ഇന്ന് കൃഷ്ണ വളരെ സന്തോഷത്തിലാണ്.......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാത്രി എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു ദേവന്റെ അമ്മ... കൃഷ്ണയുടെ വീട്ടിലേക്ക് നാളെ പോയിട്ട് വരണം എന്നൊക്കെ പറഞ്ഞത്.......... ആദ്യം ദേവന് ദേഷ്യം വന്നെങ്കിലും അമ്മ നിർബന്ധിച്ചപ്പോൾ അവനിക്ക് സമ്മതിക്കേണ്ടി വന്നു................ കൃഷ്ണ ആണെങ്കിൽ അവളുടെ വീട്ടിലേക്ക് പോകുന്നത് കേട്ടപ്പോൾ മുതലേ അതിന്റെ ത്രില്ലിൽ ആയിരുന്നു....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രി ഫുഡ്‌ ഒക്കെ കഴിച്ചു ഞാൻ മുറിയിലെക്ക് പോകുമ്പോഴേക്കും ദേവേട്ടൻ ഉറങ്ങിയിരുന്നു........... നാളെ വീട്ടിലേക്ക് പോകാൻ അമ്മയുടെ നിർബന്ധിന് മുന്നിലാണ് സമ്മതിച്ചെന്ന് അറിയാം..... നേരെ ചെന്ന് ലൈറ്റ് ഓഫ് ആക്കാൻ പോകുമ്പോൾ എന്തോ.. അവളുടെ കാലുകൾ ഉറങ്ങി കിടക്കുന്ന ദേവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു....... ഒടുവിൽ ഉറങ്ങി കിടക്കുന്ന ദേവേട്ടന് മുഖാമുഖമായി ഞാൻ തറയിൽ മുട്ടുകുത്തിയിരുന്നു...... എന്തോ ആ മുഖം നോക്കുമ്പോൾ അവളുടെ ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി വിടർന്നു......... " * എന്തിനാ ദേവേട്ടാ എന്നോട് ഇങ്ങനെ ദേഷ്യപെടുന്നേ.......???

എന്തിനാ കല്യാണത്തിൽ നിന്ന് എന്നോട് പിന്മാറണം എന്നൊക്കെ പറഞ്ഞത്.......... സഹിക്കുന്നില്ല എനിക്ക് ഇതൊന്നും.,.... അച്ഛന്റെ വാക്കുകൾക്ക് പിന്നിൽ എനിക്ക് ഈ കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു..... അല്ലാതെ ഏട്ടന്റെ വാക്ക് ഞാൻ ധിക്കരിച്ചിട്ടില്ല.......!!! എന്നെ കല്യാണം കഴിക്കാൻ ഇഷ്ടല്ലേൽ ഇവിടുത്തെ അമ്മയോട് ഏട്ടന് തന്നെ പറഞ്ഞൂടായൊരുന്നോ....... അതോണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചേ......??? എനി ദേവേട്ടന് വേറെ ആരുടേലും ഇഷ്ടം ഉണ്ടോ... അതോണ്ട് ആണോ ഈ കല്യാണം ഇഷ്ടം അല്ലാത്തെ.... അങ്ങനെ ആരുടേലും ഇഷ്ടം ഉണ്ടാകില്ല എന്ന് എനിക്കറിയാം., കാരണം ഉണ്ടെങ്കിൽ തന്നെ അത് ഇവുടുത്തെ അമ്മ നടത്തി തരും................. അതൊന്നും അല്ലാതെ ദേവേട്ടന്റെ ലൈഫിൽ വേറൊന്തോ ഉണ്ട്.... അറിയണം ദേവേട്ടാ എനിക്ക്...... കാരണം എനിക്ക് ഈ ദേഷ്യക്കാരനെ ഇഷ്ടാണ്❤️........'...."* ഉറങ്ങി കിടക്കുന്ന ദേവന്റെ അരികിൽ ഇരുന്നു കൊണ്ട് നിറഞ്ഞ കണ്ണുമായി കൃഷ്ണ ഓരോന്ന് പറഞ്ഞു...... അവസാനം പറഞ്ഞ വാക്കുകൾ പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയാൻ മറന്നില്ല........... ഇഷ്ടമാണ് കൃഷ്ണയിക്ക് അവനെ.... താലി കെട്ടിയ തന്റെ ഭർത്താവിനെ അവൾ സ്നേഹിച്ചു തുടങ്ങിയിരുന്നു...............

ദേവനിൽ നിന്നും ചലനം ഉണ്ടായപ്പോൾ കൃഷ്ണ വേഗം ബെഡിന്റെ അടിയിലേക്ക് ഒളിച്ചിരുന്നു...... കുറച്ചു സമയം കഴിഞ്ഞു അനക്കം കാണാതെ വന്നപ്പോൾ അവൾ അവിടെ നിന്നും എഴുന്നേറ്റു......... ഒരു ദീർഘശ്വാസം എടുത്തു അവൾ അവനെ നോക്കി...... " ഉറങ്ങി കിടക്കുമ്പോൾ ഇങ്ങേര് എന്ത് ക്യൂട്ടാണ് എന്റെ ദേവ്യേ.........'😍 കൃഷ്ണ അവന്റെ കവിളിൽ ഒരു മുത്തം നൽകി വേഗം സോഫയിൽ ചെന്ന് കിടന്നു........... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 " പി... പി......* മുറ്റത്തു നിന്ന് ദേവൻ കാറിന്റെ ഹോൺ അടിച്ചു വിളിച്ചപ്പോൾ കൃഷ്ണ വേഗം ഒരുങ്ങി താഴേക്ക് ചെന്നു....... അടുക്കളയിൽ ചെന്നു ജാനകി ചേച്ചിയോട് പോയി വരാം എന്നു പറഞ്ഞു അമ്മയുടെ അടുത്തേക്ക് വിട്ടു......... അമ്മക്ക് ഒരു മുത്തം നൽകി കൊണ്ട് യാത്ര പറഞ്ഞു അവൾ കാറിന്റെ അടുത്തേക്ക് ചെന്നു.......ലക്ഷ്മി അമ്മയെയും വിളിച്ചതായിരുന്നു കൃഷ്ണ വന്നില്ല.... പിന്നീട് പോകാം എന്നും പറഞ്ഞു അമ്മ അവളെ യാത്രയാക്കി....... കാറിന്റെ അടുത്തേക്ക് ചെന്നപ്പോൾ തന്റെ വൈകിയതിനുള്ള ദേവന്റെ തെറി അവൾക്ക് കേൾക്കേണ്ടി വന്നു..........

' ഓഹ് പിന്നെ സമയത്ത് പോകാൻ സ്കൂളിലേക്ക് ഒന്നൂല്യല്ലോ ഇങ്ങേര് എന്നെ കൊണ്ട് പോകുന്നെ........'😏 ...... ഓരോന്ന് പിറു പിറുത്തു കൊണ്ട് കൃഷ്ണ പുറകിൽ ഇരിക്കാൻ പോകുമ്പോൾ ആയിരുന്നു.... " ഞാൻ നിന്റെ ഡ്രൈവർ ഒന്നും അല്ല..മര്യാദക്ക് വന്നു ഫ്രണ്ടിൽ ഇരിക്കഡീ......." *.. 😡 ദേഷ്യത്തിൽ ദേവൻ പറഞ്ഞപ്പോൾ കൃഷ്ണ നല്ല കുട്ടിയായി വന്നു ഫ്രണ്ടിൽ വന്നിരുന്നു.......... പിന്നീട് ഉള്ള യാത്രയിൽ അവൾ പുറത്തെ കാഴ്ച നോക്കി ഇരുന്നു........ മിണ്ടിയാൽ തിരിച്ചു നല്ലോണം കിട്ടുമെന്ന് അറിയുന്നത് കൊണ്ട് അവൾ മിണ്ടാൻ പോയില്ല......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 . നീണ്ട യാത്രയിക്ക് ഒടുവിൽ കാർ കൃഷ്ണപുരത്തെ ഗേറ്റ് കടന്നു......... കാറിൽ നിന്ന് കൃഷ്ണ ഇറങ്ങുമ്പോൾ 'ഇന്ന് തന്നെ വീട്ടിലേക്ക് ഞാൻ പോകും ' എന്ന് ദേവൻ പറഞ്ഞിരുന്നു............... കൃഷ്ണ അത് കേട്ടിട്ടും മൈൻഡ് ആക്കാതെ മുടി ഒന്ന് പിറകിലേക്ക് ആക്കി പുറത്തേക്ക് ഇറങ്ങി...................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story