അസുരന്റെ പെണ്ണ്: ഭാഗം 7

asurante penn

എഴുത്തുകാരി: SAAJII

' വാ മോനെ അകത്തേക്ക് കയറിരിക്ക്......".... കൃഷ്ണയുടെ അമ്മ ദേവനെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു........ " അമ്മേ അച്ഛനെവിടെ...??? അകത്തേക്ക് ഓടികയറി ചുറ്റും നോക്കിക്കൊണ്ട് കൃഷ്ണ ചോദിച്ചു...... " ആഹ് അച്ഛൻ പറമ്പത്ത് പോയിട്ടാണ് ഉള്ളത്...,... വിളവിന്റെ സമയം ആയില്ലേ...... ".... കുടിക്കാൻ ഉള്ള ജ്യൂസ് കൃഷ്ണക്കും ദേവനും കൊടുത്തോണ്ട് ഗൗരി അമ്മ ( കൃഷ്ണയുടെ അമ്മ ) പറഞ്ഞു......... കുറച്ചു സമയം എല്ലാവരും സംസാരിച്ചിരിക്കുമ്പോഴേക്കും കൃഷ്ണയുടെ അനിയത്തികുട്ടികൾ എന്ന് പറയുന്ന നന്ദുവും അനുവും ടൂഷൻ കഴിഞ്ഞു വന്നു........ " ചേച്ചി.......*... വരാന്തയിലോട്ട് കയറി വന്ന അനു കൃഷ്ണയെ കണ്ടതും ഓടി ചെന്ന് കൃഷ്ണയെ ചെന്ന് കെട്ടിപിടിച്ചു........ ഒപ്പം നന്ദുവും........അവിടെ മൂന്നു സഹോദരിമാരുടെ സ്നേഹപ്രകടനം ആയിരുന്നു പിന്നീട്.......... അനുവും നന്ദുവും ദേവനോട് സംസാരിച്ചിരുന്നു..... കൃഷ്ണയോട് കലിപ്പ് മൂഡ് ആണെങ്കിലും അവൻ അവളുടെ വീട്ടുകാർക്ക് നല്ലൊരു മരുമകൻ ആയിരുന്നു പെരുമാറി......... കുറച്ചു സമയം കഴിഞ്ഞപ്പോഴെക്കും കൃഷ്ണയുടെ അച്ഛൻ തിരിച്ചു വീട്ടിലെത്തി........, ദേവനോട് വിശേഷങ്ങൾ ചോദിച്ചു അറിയുമ്പോൾ ആയിരുന്നു കൃഷ്ണ അച്ഛന് കുടിക്കാൻ ഉള്ള വെള്ളവുമായി വരാന്തയിലേക്ക് ചെന്നത്...........

അച്ഛനെ കാണുമ്പോൾ തന്നെ കൃഷ്ണയുടെ മനസ്സിൽ പേടി ആയിരുന്ന....... " ആഹ്.... എന്തൊക്കെ ഉണ്ട് അവിടെ....??? തീർത്തും ഗൗരവം കലർന്നു കൊണ്ട് ശിവനാഥ്‌ എന്ന കൃഷ്ണയുടെ അച്ഛൻ അവളോട് ചോദിച്ചു............ " സുഖായിരിക്കുന്നു അച്ഛാ....,,,, 😊.. " പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു...... " ഹ രണ്ടു പേരും ഊണ് കഴിച്ചോ...?? " ഇല്ല അച്ഛനെ കാത്തിരിക്കുക ആയിരുന്നു..... "... " ആഹ് വാ.... ".. എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു...... " രണ്ടുപേരും ഇന്ന് പോകുന്നുണ്ടോ... അതോ ഇന്ന് ഇവിടെ നിക്കുന്നോ........? കൈ കഴുകുന്നതിനിടയിൽ കൃഷ്ണയുടെ അച്ഛൻ ചോദിച്ചു..... അത് ചോദിച്ചപ്പോൾ കൃഷ്ണക്ക് സന്തോഷം ആയി..... ഒന്ന് അവളുടെ വീട്ടിൽ നിന്നിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു......... " ഇല്ല അച്ഛാ...... എനിക്ക് പോയിട്ട് തിരക്കുണ്ട്..... കൃഷ്ണ വേണെങ്കിൽ ഇവിടെ നിന്നോട്ടെ..... " . കൃഷ്ണ എന്തേലും പറയുന്നതിന് മുൻപേ ദേവൻ പറഞ്ഞു...... അപ്പോൾ കൃഷ്ണക്ക് ശെരിക്കും സങ്കടം വന്നു........... " ഏയ്... അത് ശെരിയാകില്ല.... കല്യാണം കഴിഞ്ഞു രണ്ടു ദിവസം ആയതല്ലേ ഉള്ളു... അപ്പോഴേക്കും മോൻ അവിടെയും മോള് ഇവിടെയും നിക്കുന്നത് ശെരിയല്ല........മോൻ നിക്കുന്നില്ല കൃഷ്ണയും കൂടെ കൂട്ടണം .....

ദേവൻ മോൻ തിരിച്ചു ക്യാമ്പിലേക്ക് പോകുന്നതിനു മുൻപായി ഇവിടെ നിക്കാൻ വരണം............. "..... പറച്ചിട്ടിരുന്ന കൃഷ്ണയുടെ മുടി പിന്നിക്കെട്ടിക്കൊണ്ട് ഗൗരി അമ്മ പറഞ്ഞു........... അത് കേട്ടപ്പോൾ ദേവൻ കൃഷ്ണയെ നോക്കി......... അവൾക്ക് ഇവിടെ നിക്കാൻ ആഗ്രഹം ഉണ്ടെന്ന് അവനിക്ക് മനസ്സിലായിരുന്നു.... പക്ഷെ അത് അവൻ മൈൻഡ് ആക്കിയില്ല............. കുറച്ചു സമയം കൂടി കൃഷ്ണയുടെ വീട്ടിൽ ചെലവഴിച്.. സന്ത്യ ആകുന്നതിനു മുൻപ്പായി കൃഷ്ണ അവളുടെ വീട് വിട്ടിറങ്ങി......... തിരിച്ചുള്ള യാത്രയിൽ അവൾ ഒന്നും മിണ്ടിയില്ല........ വിന്ഡോ സൈഡിൽ തലയായ്ച്ചു അവൾ കിടന്നു...... തിരിച്ചു ദേവന്റെ വീട്ടിൽ എത്തുമ്പോഴേക്കും സമയം രാത്രി ഒരുപാട് ആയി.......... അമ്മയോട് അവിടത്തെ വിശേഷങ്ങൾ പറഞ്ഞു അവൾ ഫ്രഷ് ആയി വന്നു കിടന്നു........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ ഓരോന്ന് ആയി കടന്നു പോയി.......... ദേവന്റെ കലിപ്പിൽ മാറ്റം ഒന്നും ഉണ്ടായില്ല....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അങ്ങനെ ഒരു ദിവസം കൃഷ്ണ മുറിയിൽ കയറുമ്പോൾ കണ്ടത് ദേവൻ ആരോടോ വീഡിയോ കോളിൽ സംസാരിക്കുന്നത് ആയിരുന്നു...... ദേവൻ സംസാരിക്കുന്നത് ഒരു പെണ്ണിനോട് ആണെന്ന് മനസ്സിലായ കൃഷ്ണ മുറിയിൽ നിന്നിറങ്ങാതെ അവിടെ തന്നെ നിന്നു...... ദേവൻ കോൾ ചെയ്യുന്ന പെൺകുട്ടിയെ കൃഷ്ണ അവന്റെ ഫോൺ വാൾപേപ്പറിൽ കണ്ട പെണ്ണായിരുന്നെന്ന് കൃഷ്ണക്ക് മനസ്സിലായി.......... ദേവനോട് ഫോൺ ചെയ്തു സംസാരിക്കുന്ന ആമി ക്യാമറയിലൂടെ ദേവന്റെ പുറകിൽ നിൽക്കുന്ന കൃഷ്ണയെ കണ്ടു.......... അവൾ ദേവനോട് കൃഷ്ണക്ക് ഫോൺ കൊടുക്കാൻ പറഞ്ഞപ്പോൾ ദേവൻ കൊടുത്തില്ല... പിന്നീട് ആമിയുടെ കൂടെ കൂടെ ഉള്ള റിക്വസ്റ്റ് കാരണം ദേവൻ ഫോൺ കൃഷ്ണക്ക് കൊടുത്തിട്ട് മുറി വിട്ടിറങ്ങി........... ദേവൻ ഫോൺ കൃഷ്ണക്ക് കൊടുത്തപ്പോൾ അവൾ ഫോൺ എടുത്തോണ്ട് ബാൽക്കണിയിലേക്ക് ചെന്നു........ " ഹെലോ കൃഷ്ണ........*" മറുഭാഗത്തു നിന്ന് ആമി കൃഷ്ണയുടെ പേര് വിളിച്ചപ്പോൾ അവൾ ആമിയെ നോക്കി പുഞ്ചിരി........ " എന്നെ അറിയോ... എവിടാലെ.... ഞാൻ അമേയ ദാസ്.... ആമി എന്ന് വിളിക്കും...ദേവന്റെ ഗേൾ ഫ്രണ്ട് ആണ്..... ".. ആമി കൃഷ്ണക്ക് അവളെ സ്വയം പരിജയപെടുത്തി കൊടുത്തു.......

പക്ഷെ അവസാനം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ കൃഷ്ണയുടെ മുഖം താഴ്ന്നു പോകുന്നത് ആമി ശ്രദ്ധിച്ചിരിന്നു.... അത് കണ്ടപ്പോൾ ആമി പൊട്ടിച്ചിരിച്ചു..... " ഗേൾ ഫ്രണ്ട് എന്ന് പറഞ്ഞാൽ ഒൺലി ഫ്രണ്ട്ഷിപ്പ് എന്നാട്ടോ ഞാൻ ഉദേശിച്ചത്‌....... ഇയാള് സങ്കടപെടൊന്നും വേണ്ട...... ".…... ആമി കൃഷ്ണയെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ കൃഷ്ണയുടെ കണ്ണുകൾ വിടർന്നു...........കൃഷ്ണ ആമിയെ നോക്കി പുഞ്ചിരിച്ചു....... പിന്നീട് രണ്ടു പേരും ഒരുപാട് നേരം സംസാരിച്ചു....... കൃഷ്ണക്ക് ആമിയെ ഇഷ്ടായി....... " ദക്ഷ് എങ്ങനെയാ ഇപ്പോൾ....റൊമാന്റിക് ആണോ അതോ പഴയ കലിപ്പ് തന്നെ ആണോ......... "?... സംസാരത്തിനിടയിൽ ആമി കൃഷ്ണയോട് ചോദിച്ചപ്പോൾ കൃഷ്ണയുടെ മുഖം വാടുന്നത് അവൾ ശ്രദിച്ചിരിച്ചിരുന്നു....... " ദക്ഷ് ആളൊരു പാവം ആണ്...പക്ഷെ ഇടയ്ക്ക് ലക്ഷ്മി അമ്മ അവന്റെ കല്യാണ കാര്യം പറയുമ്പോൾ അവന്റെ സ്വഭാവം മാറും....അതിന്റെ പിന്നിൽ എന്താണ് എന്നാണ് ഞങ്ങൾക്ക് മനസ്സിൽ ആകാത്തെ...... "... ആമി പറഞ്ഞപ്പോൾ കൃഷ്ണ അത് കെട്ടിരുന്നു....... " താൻ പേടിക്കണ്ടടോ കൃഷ്ണ..... എനിവേ അവന്റെ ആ സ്വഭാവം മാറ്റുന്നതിൽ ഇയാളെ കൂടെ ഞാൻ ഉണ്ട്...... "..... ആമി കൃഷ്ണയോട് അത് പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു.....

ഏറെ നേരത്തെ രണ്ടു പേരുടെയും ഫോൺ സംഭാഷണത്തിനു ഒടുവിൽ ആമിയുടെ ഡ്യൂട്ടി സമയം ആയപ്പോൾ ഫോൺ കട്ട് ചെയ്തു...... ദേവന്റെ ഫോണിലെ ലോക്ക് അഴിഞ്ഞിട്ട് ഉള്ളതോണ്ട് കൃഷ്ണ അവന്റെ ഫോൺ ഒന്ന് നോക്കി...... ഹോം വാൾപേപ്പർ അമ്മയോടൊപ്പം ഉള്ള ഫോട്ടോ ആയിരുന്നു....... കൃഷ്ണ വെറുതെ ഗാലറിയിൽ നോക്കി...... അതിൽ എവിടെയും അവളുടെ ഫോട്ടോ ഉണ്ടായിരുന്നില്ല..... എന്തിനു ഒരൊറ്റ കല്യാണ ഫോട്ടോ പോലും അതിൽ ഇല്ലായിരുന്നു....... കൃഷ്ണ ദേവന്റെ ഫോൺ നോക്കിക്കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പെട്ടന്ന് ദേവൻ അത് തട്ടിപ്പറിച്ചത്...... അവന്റെ അനുവാദം ഇല്ലാതെ അവന്റെ ഫോൺ നോക്കിയതിന്റെ ദേഷ്യം അവന്റെ മുഖത്തു ഉണ്ടായിരുന്നു.......... " നിന്നോട് ആരാ എന്റെ ഫോൺ നോക്കാൻ പറഞ്ഞത്....' എന്നും പറഞ്ഞു ദേവൻ ദേഷ്യത്തിൽ കൃഷ്ണയെ പിന്നിലേക്ക് തള്ളി........ പക്ഷെ ദേവനെ ഞെട്ടിച്ചു കൊണ്ടായിരുന്നു കൃഷ്ണ ബാൽക്കണിയിലെ മഴചാറ്റൽ കാരണം നനഞ്ഞ ഫ്ലോറിലൂടെ കൃഷ്ണ വഴുക്കി താഴേക്ക് വീ............................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story