അസുരന്റെ പെണ്ണ്: ഭാഗം 8

asurante penn

എഴുത്തുകാരി: SAAJII

ദേവൻ കാരണം പിന്നിലേക്ക് വേച്ചു പോയ കൃഷ്ണ... നിലത്ത് മഴചാറ്റാൽ കാരണം നനവ് ഉണ്ടായത് കൊണ്ട് സ്ലിപ് ആയി നേരെ താഴെക്ക് വീണു............ കൃഷ്ണയുടെ വീഴ്ച ദേവനെ ഞെട്ടിച്ചു കൊണ്ടായത് കൊണ്ട് അവൻ ആദ്യം ഞെട്ടി എങ്കിലും പിന്നീട് മറ്റൊന്നും ചിന്തിക്കാതെ അവനും അവളുടെ കൂടെ ചാടി........ താഴേക്ക് വീണ കൃഷ്ണ നേരെ ചെന്നു വീണത് താഴെ ഉള്ള സ്വിമ്മിംഗ് പൂളിലേക്കായിരുന്നു..............ഒപ്പം ദേവനും.... പെട്ടന്നുള്ള വീഴ്ച ആയതോണ്ട് കൃഷ്ണയുടെ നടു അവിടെ എവിടെയോ ഇടിച്ചിരുന്നു..... അതിന്റെ വേദന അവൾക്ക് ഉണ്ടായിരുന്നു..... വെള്ളത്തിന്റെ അടിയിൽ നിന്നും എഴുന്നേറ്റു നിന്ന കൃഷ്ണ കണ്ടത് ദേവനെ ആയിരുന്നു......അവനെ കണ്ടപ്പോൾ അവൾക്ക് ദേഷ്യവും കൂടെ വെറുപ്പും തോന്നി തുടങ്ങി........... അവൾ അവനെ തുറിച്ചൊന്ന് നോക്കി ദേഷ്യം വന്ന് ഒരൊറ്റ തള്ള് ആയിരുന്നു വെള്ളത്തിലേക്ക്....... കൃഷ്ണയുടെ തള്ളുകൊണ്ട് ദേവൻ വെള്ളത്തിലേക്ക് വീണു.... പക്ഷെ വീഴ്ചയിൽ അവന്റെ കാല് കൃഷ്ണ പിൻകാലിൽ തട്ടിയതും..... കൂടെ അവന്റെ മേലേക്ക് അവളും വീണു............. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

" ജാനകി...എന്തോ വീഴുന്ന ശബ്ദം കേട്ടല്ലോ.....എന്താ അത് ....??? പുസ്തകം വായിക്കുന്നതിനിടയിൽ കൃഷ്ണ വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം കേട്ട് ദേവന്റെ അമ്മ ജാനകിയോട് ചോദിച്ചു............ ജാനകിയും കേട്ടതായിരുന്നു ശബ്ദം.... അവൾ ജനൽ വഴി പുറത്ത് നോക്കിയപ്പോൾ ദേവനെയും കൃഷ്ണയേയും സ്വിമ്മിംഗ് പൂളിൽ കണ്ടു.....അവരെ രണ്ടുപേരെയും കണ്ടപ്പോൾ ജാനകിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..... " ഓഹ് അത് വല്യമ്മേ ദേവൻ മോനും കൃഷ്ണമോളും പൂളിൽ ആണ് ഉള്ളത്......' പൂളിലേക്ക് തുറന്നിട്ടിരുന്ന വിൻഡോ അടച്ചു കൊണ്ട് ജാനകി പറഞ്ഞു....... നേരത്തെ കൃഷ്ണ താഴേക്ക് വീഴുന്നത് ജാനകി കണ്ടില്ലായിരുന്നു......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദേവന്റെ കാല് തട്ടി കൃഷ്ണയും അവന്റെ മുകളിലേക്ക് വീണു..... വീഴ്ചയിൽ രണ്ടു പേരുടെയും തല കൂട്ടി ഇടിച്ചു........... " സ്സ്സ്.... " വേദന കൊണ്ട് കൃഷ്ണ എരിവ് വലിച്ചു...... വെള്ളത്തിന്റെ അടിയിൽ നിന്നും അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ ആയപ്പോൾ കൃഷ്ണ വേഗം ചാടി എഴുന്നേറ്റു......... ദേവന് ഇതൊക്കെ സ്കിൽഡ് ആയതോണ്ട് അവനു കുഴപ്പം ഒന്നും ഇല്ലായിരുന്നു.........

എങ്കിലും കൂടെ അവനും വെള്ളത്തിൽ നിന്ന് എഴുന്നേറ്റു........... മുകളിൽ നിന്ന് വീഴുമ്പോൾ എവിടെയോ തട്ടിയതിന്റെ വേദന കൃഷ്ണക്ക് ഉണ്ടായിരുന്നു....... ദേവൻ എഴുന്നേറ്റപ്പോൾ തന്നെ കണ്ടത് നനഞ്ഞ കാക്കയെ പോലെ നിൽക്കുന്ന കൃഷ്ണയെ ആണ്.... വെള്ളത്തിന്റെ തണുപ്പ് കൊണ്ട് അവൾ കൈകൾ രണ്ടും കോടി പിടിച്ചിട്ടാനുള്ളത്............. കൃഷ്ണ രാവിലെ ചാർത്തിയ കുങ്കുമപ്പൊട്ട് വെള്ളത്തിൽ ലയിച്ചിരുന്നു.....കുങ്കുമ കലർന്ന ഒരു വെള്ളത്തുള്ളി കൃഷ്ണയുടെ മൂക്കിന്റെ തുമ്പത്തു വന്നു...... എവിടെന്നോ വന്ന ഇളംക്കാറ്റ് കാരണം ആ തുള്ളി താഴേക്ക് ഉറ്റി.... അത് നേരെ പോയി പതിച്ചത് ദേവന്റെ വലതു കൈക് മുകളിൽ ആയിരുന്നു........ദേവൻ കൃഷ്ണയെ നോക്കിയപ്പോൾ അവൾ മുഖം ദേഷ്യം കൊണ്ട് വീർത്തിട്ടുണ്ട്.... ദേവൻ അവളോട് എന്തോ പറയാൻ പോയതും കൃഷ്ണ വേഗം അവിടെ നിന്ന് പോകാൻ നിന്നു........ പെട്ടന്നായിരുന്നു ടയിൽ വഴുതി കൃഷ്ണ വീണ്ടും വീഴാൻ പോയത്...... വീണില്ല... അതിനെ മുന്നേ ദേവൻ അവളെ പിടിച്ചിരുന്നു...... ചെയ്ത തെറ്റിന്റെ ഫീലിംഗ് അവന്റെ മുഖത്തു കൃഷ്ണക്ക് കാണാം ആയിരുന്നു.........

വീഴാൻ പോയ കൃഷ്ണയുടെ അരയിലൂടെ ദേവന്റെ കൈചേർത്ത് നിർത്തിയിട്ടാണ് ഉള്ളത് .......... അത് ഒന്നൂടെ ചേർത്ത് ദേവൻ കൃഷ്ണയെ അവനിലേക്ക് അടുപ്പിച്ചു കൊണ്ട് അവളെ മുഖത്തേക്ക് നോക്കി........... ഒരു നിമിഷം രണ്ടുപേരുടെയും മിഴികൾ തമ്മിൽ ഉടക്കി......ദേവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ കൃഷ്ണയുടെ ദേഷ്യം ഇല്ലാതാവുന്നത് പോലെ അവൾക് തോന്നി...... " ഐ ആം റിയലി സോറി......... *".... ദേവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു...,., അത് കേട്ടപ്പോൾ കൃഷ്ണ അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു........തള്ളിയിട്ടിട്ട് ഇപ്പോൾ ഒരു ചോറി പോലും....... 😏..... " നീ പുച്ഛിച്ചു ചിരിക്കൊന്നും വേണ്ട.... ചെയ്ത തെറ്റ് എത്ര ചെറുതായാലും അതിന് ആരുടെ മുന്നിൽ വേണെമെങ്കിലും ഈ ദേവൻ ക്ഷമ ചോദിക്കും..... "... കൃഷ്ണയുടെ കണ്ണുകളിലേക്ക് നോക്കി ദേവൻ അത്രയും പറഞ്ഞു അവിടെന്ന് നിന്നും പോയി....... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മുറിയിൽ എത്തിയ ഉടനെ കൃഷ്ണ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു.... പതിയെ നേരത്തെ നടു വെച്ചടിച്ചതിന്റെ വേദന കൂടി വന്നു......... അവിടെ എന്തേലും തടവിയാലേ വേദന കുറയുള്ളു....

അമ്മയോട് പറഞ്ഞാൽ പണി പാളും എന്ന് അറിയുന്നതോണ്ട് അവൾ ഒന്നും പറഞ്ഞില്ല........ രാത്രി ഫുഡ്‌ കഴിച്ചു കയ്യിൽ ഒരു മൂവ് എടുത്തോണ്ട് കൃഷ്ണ മുറിയിൽ ചെന്നു.......... തനിയെ തടവാൻ നോക്കി എങ്കിലും പറ്റിയില്ല.......... " അതേയ്...,.. ". ബെഡിൽ കിടയ്ക്കാൻ പോകുന്ന ദേവനെ അവൾ വിളിച്ചു......... " എന്തെ.....* പുരികം പൊക്കി കൊണ്ട് ദേവൻ ചോദിച്ചു..... " വല്യ സോറി പറഞ്ഞാൽ ചെയ്ത തെറ്റ് മാറൊന്നും ഇല്ല .,. "... ദേവനെ നോക്കി കൊണ്ട് കൃഷ്ണ വേദന കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു..... " പിന്നെ.......? എയർഫോൺ കാതിൽ തിരുകി കൊണ്ട് ദേവൻ ചോദിച്ചു......... " എനിക്ക് ഈ മരുന്ന് ഇയാള് ദാ..ഇവിടെ പുരട്ടി തരണം...... താൻ തന്നെ അല്ലേ എനിക്ക് വേദന ആക്കിയത്....... "... ദേവനെ നോക്കി നടവിൽ കൈ വെച്ച് കൊണ്ട് കൃഷ്ണ പറഞ്ഞു.. " Whatt....... എന്നെ കൊണ്ടുന്നും പറ്റില്ല..... ".. ദേഷ്യം കൊണ്ട് ദേവൻ കൃഷ്ണയോട് പറഞ്ഞു....... " ആഹാ.. എന്നെ പിടിച്ചു താഴെ ഇട്ടിട്ട് ഇപ്പോൾ പറ്റില്ല എന്നൊക്കെ പറയുന്നോ....... എനിക് തടവി തരണം...".... " പിന്നെ.... അതിന് വേണേൽ വേറെ ആളെ നോക്കഡി ....... " " ആഹാ.... എനിക്ക് തടവി തരുന്നോ ഇല്ലയോ...... "....

" ഇല്ല.......* " ആഹാ...എന്നാ ഞാൻ അമ്മയോട് ചെന്നു പറഞ്ഞു കൊടുക്കും... അമ്മാടെ മോൻ എന്റെ പിടിച്ചു താഴെ ഇട്ടേന്ന്...... " " നീ വേണേൽ പറഞ്ഞോ..... ".. ദേവൻ അത് പറഞ്ഞപ്പോൾ കൃഷ്ണക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു., കാരണം വേദന സഹിക്കാൻ പറ്റുന്നതിൽ അപ്പുറം ആയിരുന്നു......... " അമ്മേ.........*... ഉറക്കെ കൃഷ്ണ അമ്മയെ വിളിച്ചു പറയാൻ തുനിഞ്ഞതും ദേവൻ അവളുടെ വാ പൊത്തിപിടിച്ചു........ " ഒച്ച വെച്ചു പറയാൻ നിക്കണ്ട... ഞാൻ തടവി തരാം....... "... അത്രയും പറഞ്ഞു അവൻ അവന്റെ കൈ അവളിൽ നിന്നും എടുത്തു....... " ഒക്കെ... ഗുഡ് ബോയ്....... ".... ചുണ്ടിൽ വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് കൃഷ്ണ പറഞ്ഞു...... അത് കേട്ടപ്പോൾ ദേവന് ദേഷ്യം വന്നെങ്കിലും ഒന്നും മിണ്ടിയില്ല........... " ദാ മൂവ്....... ഇത് വെച്ച് ഇവിടെ തടവി തരണം......".. ബെഡിൽ ചെന്ന് കിടന്നു നടു തൊട്ട് കാണിച്ചു കൃഷ്ണ പറഞ്ഞു......... ദേവൻ അവളുടെ കയ്യിൽ നിന്നും മൂവ് വാങ്ങിച്ചു...... ദേഷ്യം വരുന്നുണ്ടെങ്കിലും അവൻ ഒന്നും പറഞ്ഞില്ല........ ദേവൻ അല്പം കയ്യിൽ എടുത്തു അവൾക്ക് നേരെ ബെഡിൽ ഇരുന്നു.......... കൃഷ്ണയെ നോക്കുമ്പോൾ അവൾ കണ്ണടച്ചു പിടിചിട്ടാണ് ഉള്ളത്......... ദേവൻ അൽപ്പം മടിയോടെ അവളുടെ ടോപ് ചെറുതായി നീക്കി.... ഒടുവിൽ അവൾക്ക് വേദന ഇടത്തു തടവി കൊടുത്തു........

. ദേവന്റെ കൈ കൃഷ്ണയുടെ മേലെ പതിച്ചതും ശരീരമാകെ ഒരു കറന്റ് പാസ്സ് ചെയുന്ന ഫീൽ അവൾക്ക് ഉണ്ടായി......... മടിച്ചു മടിച്ചു തടവുന്ന ദേവനെ ഓർത്തപ്പോൾ തിരിഞ്ഞു കിടക്കുന്ന കൃഷ്ണ ചിരിച്ചു.......... കുറച്ചു സമയം അവൾ അനുഭവിച്ച വേദന പതിയെ കുറഞ്ഞു വരാൻ തുടങ്ങി.............. ചെയ്യുന്ന ജോലിയിൽ കൃത്യവും ആത്മാർത്ഥമായും ചെയ്തു ശീലം ഉള്ള ദേവൻ കൃഷ്ണക്ക് വേദന ഇടത്തു തടവി കൊടുത്തു.......... കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും കൃഷ്ണയുടെ അനക്കം ഒന്നും കാണാത്തത് കൊണ്ട് ദേവൻ അവളെ നോക്കി...... കൃഷ്ണ ഉറങ്ങിയിരുന്നു......... ഉറങ്ങി കിടക്കുന്ന കൃഷ്ണയെ ദേവൻ ഒന്നു ചെരിഞ്ഞു നോക്കി..... അപ്പോൾ അവന്റെ കണ്ണിൽ ആദ്യം ഉടക്കിയത് അവൻ അവന്റെ പെണ്ണിന് ചാർത്തി കൊടുത്ത താലി ആയിരുന്നു........... അത് കണ്ടപ്പോൾ ദേവൻ ഒന്ന് പുഞ്ചിരിച്ചു.... പക്ഷെ ആ പുഞ്ചിരി അപ്പോൾ തന്നെ മാഞ്ഞിരുന്നു...

. ഉറങ്ങി കൊണ്ടിരിക്കുന്ന കൃഷ്ണ പെട്ടന്നായിരുന്നു ചെരിഞ്ഞി കിടന്നത്... അവൾ തിരിഞ്ഞു കിടക്കുമ്പോൾ അവളുടെ കൈ അവന്റെ ഇടിപ്പിൽ വന്നു നിന്നു......... ഉറങ്ങി കിടക്കുന്ന കൃഷ്ണയിടെ കുറുമ്പ് കലർന്ന മുഖം നോക്കി ദേവൻ പറഞ്ഞു തുടങ്ങി....... *" You are good krishna...You have a good life.....only that it is never with me..... Maybe in your life with me you are calling your own death......*" ("* നീ നല്ലവളാണ് കൃഷ്ണ......നിനക്ക് നല്ലൊരു ജീവിതം ഇനിയും ഉണ്ട്.... പക്ഷെ അതെന്റെ കൂടെ ആയിക്കില്ലെന്ന് മാത്രം.... ഒരുപക്ഷെ എന്നോടപ്പൊമുള്ള ലൈഫിൽ... നീ നിന്റെ മരണം സ്വയം വിളിച്ചു വരുത്തുകയാണ്....അതിന് ഞാൻ ഒരിക്കലും സമ്മതിക്കില്ല.... അതുകൊണ്ട് തന്നെ ഇന്നോ നാളെയോ ആയി എന്നിൽ നിന്ന്..നിനക്ക് മോചനം ഞാൻ വാങ്ങി തരും..... "*..) ....................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story