അസുരന്റെ പെണ്ണ്: ഭാഗം 9

asurante penn

എഴുത്തുകാരി: SAAJII

" ദേവേട്ടാ ഞാൻ അറിയാ........ " പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ ദേവന്റെ ബലിഷ്ഠമായ കൈ കൃഷ്ണയുടെ കവിളിൽ പതിഞ്ഞിരുന്നു.......... ദേവന്റെ അടി ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ആയിരിക്കണം കൃഷ്ണയുടെ കുഞ്ഞു കണ്ണുകൾ നിറഞ്ഞു തുളുമ്പി...... " ശല്യം..., *... ദേഷ്യം കൊണ്ട് ദേവൻ പറഞ്ഞപ്പോൾ കൃഷ്ണ അവനെ ദയനീയമായി നോക്കി...... " നീ നോക്കൊന്നും വേണ്ട.... നീ എപ്പോഴും എനിക്ക് ഒരു വലിഞ്ഞു കയറി വന്നവൾ മാത്രം ആണ്..... മറ്റുള്ളവരുടെ മനസ്സ് അറിയാത്തവൾ.......... " ദേഷ്യം കൊണ്ട് വിറച്ചു അവൻ അവിടെന്ന് പറഞ്ഞു മുറിയിൽ നിന്ന് ഇറങ്ങി............ രാവിലെ എഴുന്നേറ്റപ്പോൾ ദേവനു വേണ്ടിയുള്ള ചായ കൊണ്ട് മുറിയിലേക്ക് വന്നതാണ് കൃഷ്ണ..... സോഫയിൽ ഇരുന്ന് കാര്യമായി എന്തോ ഫയൽ നോക്കുന്ന തിരക്കിൽ ആയിരുന്നു ദേവൻ.... അപ്പോൾ ആയിരുന്നു എന്തിലോ തടഞ്ഞു കൃഷ്ണ ഒന്ന് പിടച്ചത്..... കയ്യിലുണ്ടായ കപ്പ് ചായ ദേവന്റെ നേരെ മറിയുകയും ചെയ്തു..... അത് മുഴുവൻ പതിഞ്ഞത് അവന്റെ കയ്യിലെ ഫയലിൽ ആയിരുന്നു....

അതിന്റെ ദേഷ്യം ആണ് ഇപ്പോൾ ദേവൻ കാണിച്ചത്......... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഏട്ടൻ പോയപ്പോൾ ഞാൻ ബെഡിലേക്ക് വീനിരുന്നു......സങ്കടം കൊണ്ട് എന്തോ കണ്ണ് നിറയുന്നുണ്ട്........... ഏട്ടൻ അടിച്ചതിനേക്കാൾ വേദന ഏട്ടൻ പറഞ്ഞ വാക്കുകൾക്ക് ആയിരുന്നു വേദന.. ഗേറ്റ് കടന്ന് ഏട്ടന്റെ കാർ പുറത്തേക്ക് പോകുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു.......കുറച്ചു സമയം എന്താന്നില്ലാതെ കരഞ്ഞു..... 'എന്റെ തെറ്റല്ലേ... എന്റെ അശ്രദ്ധ കാരണം കൊണ്ടല്ലേ ചായ മറിഞ്ഞത്...... അത് വല്ല ഇമ്പോര്ടന്റ്റ്‌ ഫയൽ ആയതോണ്ടല്ലേ ഏട്ടൻ ദേഷ്യം വന്നു തല്ലിയത്.... ' സങ്കടം കുറയാൻ വേണ്ടി ഓരോന്ന് പറഞ്ഞു ഞാൻ മനസ്സിനെ പറഞ്ഞു സമാധാനിച്ചു......... കുറച്ചു സമയം എന്തന്നില്ലാതെ മുറിയിൽ കിടന്നു............. 🔹🔹🔹🔹🔹 രാത്രി ഏറെ നേരം കഴിഞ്ഞിട്ടും ഏട്ടൻ വന്നില്ല..,... എന്തോ ഇന്ന് ആകെ ഒരു വല്ലായ്മ... ഇടയ്ക്കിടെ അമ്മ എന്ത് പറ്റി ചോദിച്ചു..ഞാൻ തലവേദന ആണെന്ന് പറഞ്ഞു....... ആകെ ഒരു വല്ലായ്മ..... കവിളിൽ പാട് വന്നില്ലെങ്കിലും ആ ഭാഗം നന്നായി വേദനിക്കുന്നുണ്ട്.......

നേരം ഒരുപാട് വൈകിയപ്പോൾ അമ്മയുടെ നിർബന്ധപ്രകാരം ഞാൻ അമ്മേടെ മുറിയിൽ ആയിരുന്നു കിടന്നത്........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ ഒരു ഇമ്പോര്ടന്റ്റ്‌ ഫയൽ നോക്കുമ്പോൾ ആയിരുന്നു അവള് വന്ന് ചായ മറിച്ചു ഇല്ലാതാക്കിയത്.... സീനിയർ ഓഫീസർക്ക് മുന്നിൽ പ്രസന്റേഷൻ ചെയ്യാനുള്ള ഫയൽ ആയിരുന്നു അത്....... 🔹🔹🔹 വീട്ടിൽ നിന്ന് ഇറങ്ങിയ ദേവൻ നേരെ ചെന്നത് അവന്റെ ഫ്രണ്ട്ന്റെ കഫേല് ആയിരുന്നു.... അവിടെ നിന്ന് അതിന്റെ കോപ്പി പ്രിന്റ് എടുത്തു ഒന്നൂടെ ഫയൽ റെക്കോർഡ് ആക്കി.......... തിരിച്ചു വീട്ടിൽ എത്തുമ്പോഴേക്കും ടൈം ലേറ്റ് ആയിരുന്നു........ അവള് വന്നത് മുതലേ ലേറ്റ് ആയാൽ ഡോർ തുറന്നു കൊടുക്കൽ കൃഷ്ണ ആയിരുന്നു..... എന്നാൽ ഇന്ന് കൃഷ്ണക്ക് പകരം അമ്മയായിരുന്നു ഡോർ തുറന്ന് കൊടുത്തത്........ അപ്പോൾ ആണ് രാവിലെ നടന്നത് അവന്റെ മൈൻഡിൽ വന്നത്........അറിയാതെ ദേവന്റെ കണ്ണുകൾ അവളെ തിരഞ്ഞു.... " മോള് കിടന്നു...... രാവിലെ മുതലേ ആകെ ഒരു തെളിച്ചം ഇല്ലായിരുന്നു കുട്ടിക്ക്...... ചോദിച്ചപ്പോൾ തലവേദന ആണെന്ന് പറഞ്ഞായിരുന്നു..... അതോണ്ട് ഒറ്റക്ക് ഇരിക്കേണ്ട എന്റെ മുറിയിൽ കിടക്കാൻ പറഞ്ഞു........ "....

ഡോർ അടച്ചു കൊണ്ട് ലക്ഷ്മി അമ്മ പറഞ്ഞു........ " ഹ്മ്മ്.... "..ദേവനൊന്ന് മൂളി.... " കൈ കഴുകി ഇരിക്ക്... അപ്പോഴേക്കും ഞാൻ ഭക്ഷണം എടുക്കാം..... "..... ലക്ഷ്മി അമ്മ കഴിക്കാനുള്ള ഭക്ഷണം ടേബിളിൽ കൊണ്ട് വന്നു........ " ദേവാ..... "... പ്ളേറ്റിലേക്ക് ചോറ് വിളമ്പി കൊടുക്കുന്നതിനിടയിൽ അമ്മ വിളിച്ചു. " എന്താ അമ്മാ..... ".. ദേവൻ അമ്മയെ അടുത്തുള്ള ചയറിഇരുത്തി ചോദിച്ചു....... ". മറ്റന്നാൾ മുതൽ കൃഷ്ണ മോളെ ക്ലാസ്സ്‌ തുടങ്ങില്ലേ..... അതിനു മുന്നായി ഞാൻ നേർച്ച ചെയ്ത് വിഷ്വ പൂജ നടത്തിയിരുന്നെങ്കിൽ........"... ലക്ഷ്മി അമ്മ പുഞ്ചിരിച് കൊണ്ട് പറഞ്ഞു........ ദേവന് ഇത് കേട്ടപ്പോൾ ആദ്യം ദേഷ്യം വന്നു.. കാരണം ആളൊരു ദൈവവിശ്വാസ ത്തിൽ പുറകോട്ട് ആണ്........ " ഹ്മ്മ്.... നാളെ പോകാം..... "..... അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 " ഇനി മോള് പോയി റെഡി ആയിട്ട് വാ... "... രാവിലെ അമ്മയിക്ക് ചായ കൊടുക്കുമ്പോൾ കൃഷ്ണയോട് പറഞ്ഞു.....

ഞാൻ വേഗം ക്ഷേത്രത്തിലേക്ക് പോകാൻ റെഡി ആവാൻ മുറിയിലേക്ക് ചെന്നു...... മടിച്ചു മടിച്ചു ഞാൻ മുറിയിലേക്ക് കയറി.... പ്രാർത്ഥിച്ചത് പോലെ ഏട്ടൻ ബാൽക്ക ണിയിൽ ആയിരുന്നു......... വേഗം കബോട്ടിൽ നിന്ന് ഒരു മഞ്ഞ കളർ സാരി എടുത്തു കയ്യിൽ പിടിച്ചു...... നേരെ ഡ്രസിങ് റൂമിൽ കയറി അത് ചുറ്റി.... എന്തോ സാരി ഉടുക്കുമ്പോൾ കോളജിലെ ആനുവൽ ഡേക്ക് ഗൗരി അമ്മ ഉടുത്തു തരുന്നതാണ് ഓർമ വന്നത്..... വേഗം സാരി ഉടുത്തു...... മിററിൽ മുന്നിൽ ടീപ്പോ യിൽ ഇരുന്ന് മുടി ചീകി....അപ്പോൾ ആയിരുന്നു മിററിലൂടെ കൃഷ്ണ ദേവൻ ഡോറിന് ചാരി നിന്ന് നോക്കുന്നത് കണ്ടത്.......... എന്തോ ദേവനെ കണ്ടപ്പോൾ കൃഷ്ണ മുഖം തിരിച്ചു... അവിടന്ന് എഴുന്നേറ്റു താഴേക്ക് ചെന്ന്..... പിറകിൽ ദേവനും... സമയം കളയാതെ ദേവന്റെ വീട്ടിൽ നിന്നും വണ്ടി ശ്രീദേവി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു........ 🔹🔹🔹

നീണ്ട യാത്രയിക്ക് ഒടുവിൽ അവർ ക്ഷേത്രത്തിൽ എത്തി...... എന്തോ അവിടെ എത്തിയ മുതലേ കൃഷ്ണക്ക് വല്ലാത്തൊരു കുളിർമ തോന്നി...... മൂന്ന് പേരും ക്ഷേത്രത്തിനകത്തേക്ക് നടന്നു.... കൃഷ്ണ അമ്മയുടെ കൂടെ ആയിരുന്നു.... ഒടുവിൽ ദേവിക്ക് മുന്നിൽ നിന്ന് അവൾ പ്രാർത്ഥിച്ചു........ ചുറ്റും നോക്കിയ കൃഷ്ണ കണ്ടത് അവിടെ ഉള്ള വലിയ മണിയിലേക്ക് ആയിരുന്നു...... അത് ഒന്ന് അവളുടെ കൈ കൊണ്ട് മുഴക്കാൻ കൃഷ്ണ ആഗ്രഹിച്ചു........ അവൾ അവിടെ എത്തി കൈ ഉയർത്തി നോക്കിയെങ്കിലും എത്തിയില്ല..... എന്തോ അവൾ അത് മുഴക്കാൻ ആഗ്രഹം കൊണ്ട് വീണ്ടും ശ്രമിച്ചു.... പറ്റിയില്ല.,.... നിരാശയോടെ അവൾ തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു പിന്നിൽ നിന്ന് ആരോ അവളുടെ കൈ പിടിച്ചു നിർത്തിയത്............................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story