അതിലോലം: ഭാഗം 30

athilolam new

രചന: രഞ്ജു ഉല്ലാസ്

ഗൗരി യെ വിയർക്കാൻ തുടങ്ങി.... ടി..... അവന്റെ ശബ്ദം മുഴങ്ങി... ഗൗരി പെട്ടന്ന് എഴുനേറ്റു... അവൻ ഒരു കൈ കൊണ്ട് അവളെ പിടിച്ചു വലിച്ചതും ഗൗരി അവന്റെ നെഞ്ചിലേക്ക് ആണ് വീണത്.... പേടിയോടെ അവൾ അവനെ നോക്കി.... എന്നിട്ട് എഴുനേൽക്കാൻ തുടങ്ങി... പക്ഷെ ഹരി അവളെ വീണ്ടും അവനിലേക്ക് ചേർത്തു... എന്താടി.... നീ ഒരു ബലം പിടിത്തം നടത്തുന്നത്..... അവന്റെ മിഴികളെ നേരിടാനാവാതെ ഗൗരി മുഖം താഴ്ത്തി... ഇവിടെ നോക്കെടി അവൻ പറഞ്ഞു... ഗൗരി പക്ഷെ അവനെ നോക്കിയില്ല.. അവളുടെ ഉടൽ വിറ കൊള്ളുന്നത് അവൻ അറിഞ്ഞു.. താൻ ഏറ്റവും കൂടുതൽ ഓർത്തിരുന്ന നിമിഷം ആണ് ഇത്... ഗൗരിയെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു ഇങ്ങനെ മതി വരുവോളം കിടക്കണം എന്ന്.... പക്ഷെ അത് ഇങ്ങനെ ആയി പോയി.. ഇവളെ കാണും തോറും എന്തോ ഒന്ന് ഇവളിലേക്ക് തന്നെ വലിച്ചു അടുപ്പിക്കുക ആണ് എന്ന് അവനു തോന്നി... മറ്റൊരുവനെ സ്നേഹിക്കുക ആണ് എന്ന് തന്നോട് പറഞ്ഞപ്പോൾ തന്റെ മനസ് ഒരുപാട് വേദനിച്ചു...

താൻ കെട്ടിയ താലിക്ക് അവൾ ഒരു വിലയും കൊടുക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അവളെ കൊല്ലാൻ ഉള്ള ദേഷ്യം ആണ് വന്നത്.. പക്ഷെ എന്നാലും... എന്നാലും.... ഇവളെ കാണുമ്പോൾ ഒക്കെ തന്റെ മുന്നിൽ തെളിയിന്നത് ആ പ്ലസ് ടു കാരി പെൺകുട്ടിയെ ആണ്.. തന്റെ നെഞ്ചിലേക്ക് ഇത് പോലെ ചേർത്തു കൊണ്ട് താൻ ഹോസ്പിറ്റലിൽ ഓടിയത് അവൻ ഓർത്തു പോയി... അവന്റെ ബലപ്രയോഗം കുറഞ്ഞു എന്ന് കണ്ടതും അവൾ വേഗം അവ്നിൽ നിന്നു എഴുന്നേറ്റു... എന്നിട്ട് ശ്വാസം വലിച്ചു വിട്ടു.. ഹരിയും ബെഡിൽ നിന്ന് എഴുനേറ്റു..അപ്പോൾ ആണ് അവനു താൻ ചെയ്ത പ്രവർത്തി എന്താണ് എന്ന് ഓർമ വന്നത്.. എടി...... നീ പേടിക്കണ്ടടി..... വേറൊരുത്തനെ മനസ്സിൽ തലോലിച്ചു നടക്കുന്ന എനിക്ക് നിന്നെ പോലൊരു പെണ്ണിനെ വേണ്ടടി... അത്രയ്ക്ക് തരം താഴ്ന്നവൻ അല്ല ഈ ഹരി...പിന്നെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എന്നെ അനുസരിക്കാതെ എന്നോട് തർക്കുത്തരം പറഞ്ഞു നടക്കാം എന്ന് ആണ് നിന്റെ മനസിലെ വിചാരം എങ്കിൽ നിന്റെ കാമുകന് കിട്ടുന്നത് എന്റെ എച്ചിൽ ആയിരിക്കും...

അത് നീ മറക്കണ്ട.... കേട്ടല്ലോ.... അത് നിന്നെ ഒന്ന് പഠിപ്പിച്ചു തന്നു എന്നേ ഒള്ളൂ.... കൊട്ടോടി പുല്ലേ..... ഗൗരി അവനെ പകച്ചു നോക്കി.. "ഹോ... നീ കാണുന്നത് പോലെ ഒന്നും അല്ല കെട്ടോ... മുടിഞ്ഞ വെയിറ്റ് ആണ്..."അവൻ ഒന്ന് നടു വളച്ചു..എന്നിട്ട് അതും പറഞ്ഞു കൊണ്ട് വീണ്ടും പോയി കിടന്നു.. ഗൗരി നിന്നിടത്തു തന്നെ തറഞ്ഞു നിൽക്കുക ആണ്... അവൾക്ക് വല്ലാത്ത പേടി തോന്നി.. ഇനിയും ഇയാൾ എന്തെങ്കിലും ചെയ്യുമോ..... ഒരുമിച്ചു എങ്ങനെ കിടക്കും ഇയാളുടെ ഒപ്പം... ഓർക്കും തോറും എന്തോ ഒരു ഭയം വന്നു മുടും പോലെ... "നീ അവനെ ഓർത്തോണ്ട് നിൽക്കാതെ വന്നു കിടക്കെടി..... " ഹരിയുടെ ശബ്ദം മുഴങ്ങിയതും അവൾ വന്നു ബെഡിന്റെ ഒരറ്റം ചേർന്ന് കിടന്നു.. കണ്ണടയ്ക്കാൻ അവൾക്ക് പേടി തോന്നി.. സമയം ഇഴഞ്ഞു നീങ്ങി.. കുറച്ചു മുൻപു ഹരിയുടെ നെഞ്ചിൽ കിടന്നത് ഓർത്തപ്പോൾ....

ഇടയ്ക്ക് വാഷിംറൂമിൽ പോകാൻ എന്ന വ്യാജേന അവൾ എഴുനേറ്റു.. നോക്കിയപ്പോൾ ഹരി ഉറങ്ങുക ആയിരുന്നു. അല്പം ആശ്വാസം തോന്നി.. വാഷിംറൂമിൽ പോയി വന്ന ശേഷം നിലത്തു കിടന്നാലോ എന്ന് അവൾ ഓർത്തു.. ശബ്ദം ഉണ്ടാക്കാതെ പോയി ഒരു ബെഡ്ഷീറ്റ് എടുത്തു കൊണ്ട് വന്നു നിലത്തു വിരിച്ചു.. എന്നിട്ട് അവിടെ കിടന്നു.. പതിയെ കണ്ണുകൾ അടച്ചു... കാലത്തെ ആദ്യം ഉണർന്നത് ഹരി ആയിരുന്നു.. നോക്കിയപ്പോൾ ഗൗരി അടുത്തില്ല.. അവൾ എഴുനേറ്റു പോയി കാണും എന്ന് അവൻ കരുതി.. പക്ഷെ നോക്കിയപ്പോൾ കണ്ടു കട്ടിലിന്റെ താഴെ കിടന്നു ഉറങ്ങുന്ന ഗൗരിയെ... എന്തൊരു നിഷ്കളങ്കമായ ഉറക്കം ആണ് എന്ന് അവൻ ഓർത്തു.. ആ പുതപ്പോട് കൂടി എടുത്തു കട്ടിലിൽ കിടത്താൻ ആണ് ആദ്യം അവനു തോന്നിയത്.... പെട്ടന്ന് അവൾ ഒന്ന് ഞെരുങ്ങി... എന്നിട്ട് രണ്ടു കൈകളും മേലോട്ട് ഉയർത്തി പിടിച്ചു കൊണ്ട് ഒന്ന് മൂരി നിവർന്നു അവൾ നോക്കിയതും ഹരിയെ ആയിരുന്നു.. നിലത്തു നിന്നു ചാടി എഴുനേറ്റു... എന്നിട്ട് പുതപ്പെടുത്തു മടക്കി വെച്ചു.. ആഹ്.... ഗുഡ്മോർണിംഗ് ഗൗരി.....

താഴത്തു കിടന്നു സുഖം ആയി ഉറങ്ങിയോ... അവൾ മറുപടി പറയാതെ കുളിക്കുവാൻ ഉള്ള ഡ്രസ്സ്‌ എടുത്തു കൊണ്ട് പോയി.. വേഗം കുളിച്ചിട്ട് ഇറങ്ങി വന്നു.. ഹരി അപ്പോൾ ബെഡിൽ തന്നെ കിടക്കുക ആണ്.. അവൾ ഡോറിന്റെ ലോക്ക് എടുത്തു വെളിയിലേക്ക് പോകാനായി... ടി..... ഹരി ഉറക്കെ വിളിച്ചു.. സിന്ദൂരം തൊടണം എന്ന് നിനക്ക് അറിയില്ലേ.. ചോദിച്ചപ്പോൾ ഓടി വന്നു ഒരു നുള്ള് സിന്ദൂരം എടുത്തു നെറുകയിൽ ചാർത്തി...ഇല്ലെങ്കിൽ താഴെ നിന്നു മുത്തശ്ശി യും അമ്മയും ചോദിക്കും എന്ന് അവൾക്ക് അറിയാം.. വേഗം മുറി വിട്ട് ഇറങ്ങി പോയി.. ഇന്നലത്തെ അവന്റെ പ്രവർത്തിയിൽ അവൾ ശരിക്കും പേടിച്ചു എന്ന് ഹരിക്ക് മനസിലായി...വെറുതെ ഒന്ന് പേടിപ്പിക്കാൻ ചെയ്തത് ആയിരുന്നു... കൂടി പോയോ എന്ന് അവൻ ഓർത്തു.. എന്നാലും എന്റെ ഹരി നിന്റെ ഇളക്കം ഇതുവരെ തീർന്നില്ലേ..

. അവൻ ഓർത്തു പൂജാ മുറിയിൽ വന്നു പ്രാർത്ഥിച്ച ശേഷം ഗൗരി അടുക്കളയിലേക്ക് ചെന്നു.. ദേവിയെ അവിടെ ഒന്നും കണ്ടില്ല... അവൾ ചായക്ക് ഉള്ള പാൽ എടുത്തു പൊട്ടിച്ചൊഴിച്ചു... ആഹ്ഹ... മോളെ....അച്ഛൻ കാലത്തെ ബാംഗ്ലൂർ വരെ പോകുവാ....ദേവി അടുക്കളയിൽ വന്നു അതെയോ... എന്താണ് അമ്മേ വിശേഷിച്ചു.. അത് ഇടയ്ക്ക് എല്ലാം ഇവർ പോകുന്നത് ആണ് മോളെ... ഹരികുട്ടൻ ആയിരുന്നു പോകേണ്ടത്.. പിന്നെ കല്യാണം കഴിഞ്ഞിട്ട് രണ്ടു ദിവസം അല്ലെ ആയുള്ളൂ... അതുകൊണ്ട് അച്ഛനും കണ്ണനും കൂടെ പോകാം എന്ന് പറഞ്ഞു. അവൾ ചായ എടുത്തു അവർക്ക് കൊടുത്തു.. മോളെ .. ഹരിയോട് KR മേനോന്റെ പ്രൊജക്റ്റ്‌ ന്റെ ഫയൽ ഒന്ന് എടുത്തു കൊണ്ട് വരാൻ പറയുമോ... പറയാം അമ്മേ... അവൾ ചെല്ലുമ്പോൾ ഹരി വർക്ക്‌ ഔട്ട്‌ ചെയുക ആണ്... ഹരി.....അച്ഛൻ വിളിക്കുന്നു... അവൾ പറഞ്ഞു.. മ്മ്... എന്താ... അമ്മ പറഞ്ഞ കാര്യം അവൾ ഹരിയോട് പറഞ്ഞു.. അവൻ പെട്ടന്ന് വന്നു ഷെൽഫിൽ നിന്ന് ഫയൽ എടുത്തു കൊണ്ട് ഇറങ്ങി പോയി.....

"നീയും ഗൗരി യും ഇത്രയും നാൾ സ്നേഹിച്ചു വിവാഹം കഴിച്ചത് ആണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ഹരി.... " അവൻ അച്ചന്റെ മുഖത്തേക്ക് നോക്കി.. ദേവി അത് കണ്ടു ചിരിച്ചു.. എന്താ അച്ഛാ... എന്ത് ആണ് ഇപ്പോൾ അങ്ങനെ ഒരു സംശയം.. അല്ല നിങ്ങൾ രണ്ടാളും ഒന്നും സംസാരിക്കുന്നത് പോലും കാണില്ലലോ... ഗൗരി ആണെങ്കിൽ വല്ലാത്ത ഭയത്തോടെ ആണ് നിന്നെ നോക്കുന്നത് എന്ന് പോലും എനിക്ക് തോന്നി.... ഹേയ് അതൊക്ക അച്ഛന്റ്റെ തോന്നൽ ആണ്... അവൾ ആളൊരു സൈലന്റ് ആണ് അച്ഛാ.... മ്മ്... മതി മതി... നീ ചെല്ല്... ദേവി അവനെ പറഞ്ഞു വിട്ടിട്ടു അയാളെ നോക്കി മുഖം കൂർപ്പിച്ചു.. എന്തിനാ ഇപ്പോൾ അവനോട് അതെല്ലാം പറഞ്ഞത്.. അവൻ എന്ത് വിചാരിക്കും...? എനിക്ക് ചില സംശയം തോന്നി... അതുകൊണ്ട് ആണ് ... പിന്നെ പിന്നെ... ഓരോരോ സംശയങ്ങൾ.... ഒന്ന് പോ ഏട്ടാ.... അല്ല ഗൗരി... എന്റെ ഏട്ടാ... ഈ ഒരു ദിവസം കൊണ്ട് എന്ത് തോന്നാൻ ആണ് ഏട്ടന്.. ഇന്നലെ അവർ പദ്മിനി ചിറ്റയെ കാണാൻ പോയി... അതുകഴിഞ്ഞു രാത്രിയിൽ അല്ലെ വന്നത്. പിന്നെ ഇത്രയും സമയം അല്ലെ ആയുള്ളൂ...

ആഹ്... എന്തെങ്കിലും ആകട്ടെ... ഞാൻ അവനോട് ചുമ്മാ ചോദിച്ചു എന്നെ ഒള്ളൂ.... നീ പോയി എന്തെങ്കിലും ഭക്ഷണം ഉണ്ടക്കൂ ...കഴിച്ചിട്ട് പോണം... ഗൗരി യും അമ്മയും കൂടെ ബ്രേക്ക്‌ ഫാസ്റ്റ് നു ഉള്ളത് എല്ലാം റെഡി ആക്കി... അവർക്ക് രണ്ടാൾക്കും കഴിച്ചിട്ട് പോകേണ്ടത് കൊണ്ട് ആണ് എല്ലാം പെട്ടന്ന് ഉണ്ടാക്കിയത്.. ഹരി കാലത്തെ തന്നെ അവന്റെ ചെടികൾ എല്ലാം നനയ്ക്കുക ആണ്.. അതിന് ശേഷം അവൻ കിളികുഞ്ഞുങ്ങൾക്ക് ഒക്കെ ഉള്ള ഭക്ഷണം കൊടുക്കുവാനായി പോയി.... അച്ചൻ അങ്ങനെ ചോദിച്ചത് അവന്റെ മനസ്സിൽ കിടക്കുക ആണ്... ഇതൊക്ക അഞ്ചാറ് മാസം കഴിഞ്ഞു അവർ ചോദിക്കാവൊള്ളെ എന്നായിരുന്നു തന്റെ പ്രാർത്ഥന.. പക്ഷെ എല്ലാം പെട്ടന്ന് ആയല്ലോ എന്ന് അവൻ ഓർത്തു. അവനു ഏറെ പ്രിയപ്പെട്ടത് ആണ് ആ ഏരിയ... ആരെയും അടിപ്പിക്കാൻ ഇഷ്ടം അല്ല.. അതാണ് ഇന്നലെ അമ്മാളുനോട് പോലും ദേഷ്യപ്പെട്ടത്...ഗൗരി വെളിയിലേക്ക് നോക്കുന്ന ത് കണ്ട ദേവി പറഞ്ഞു. അപ്പോളേക്കും നീലിമ കുഞ്ഞിനേയും കൊണ്ട് വന്നു...ഗൗരിയെ കണ്ടതും കുഞ്ഞ് ഒന്ന് ചിരിച്ചു.

"ആഹ്ഹ.... മനസ്സിലായോ കുഞ്ഞിന് ഇതാരാണെന്നു..വാവേടെ ചിറ്റ ആണ് കെട്ടോ....."ദേവി കുഞ്ഞിനെ കൊഞ്ചിച്ചു... "മ്മ്... വായോ.. വായോ..."ഗൗരി കുഞ്ഞിനെ എടുത്തു കൊണ്ട് ഹാളിലേക്ക് ഇറങ്ങി വന്നു.. .എന്നിട്ട് അവൾ കുഞ്ഞിനെ അവരുടെ മുറിയിലേക്ക് കൊണ്ട് പോയി.. അവൾ കുഞ്ഞിനേയും എടുത്തു കൊണ്ട് ബാൽക്കണി യിലേക്ക് പോയി.. എന്നിട്ട് കുഞ്ഞിനെ ഓരോന്ന് കാണിച്ചു കൊടുത്തു കൊണ്ട് നടന്നു.. ഹരി മുറിയിലേക്ക് കയറി വന്നപ്പോൾ ഗൗരി കുഞ്ഞിനെ ബെഡിൽ കിടത്തി കളിപ്പിക്കുന്നത് ആണ് കാണുന്നത്.. അവളും ബെഡിൽ കേറി ഇരിക്കുക ആണ്... കാൽ മുട്ടുകൾ രണ്ടും ബെഡിൽ ഊന്നി കൊണ്ട് ഇരു കൈകളും ബെഡിൽ കുത്തി നിന്നു അവൾ കുഞ്ഞിന് ഉമ്മ കൊടുക്കുകയും കൊഞ്ചിക്കുകയും ആണ്.. നച്ചു വാവ ആണെങ്കിൽ കുടുകുടാന്ന് ചിരിക്കുന്നുണ്ട്... ഗൗരിയും പൊട്ടി ചിരിക്കുക ആണ്... അവൾ ഇത്ര ഉറക്കെ ചിരിക്കുന്നത് അവൻ ആദ്യം കാണുക ആയിരുന്നു.... അവൻ ഡോർ ചാരി ഇട്ടിട്ട് അകത്തേക്ക് കയറി വന്നു.. എന്നിട്ട് നച്ചു വാവയെ എടുത്തു പിടിച്ചു..

ഗൗരി അല്പം ജാള്യതയോടെ ബെഡിൽ നിന്ന് എഴുനേറ്റ് പിന്നോട്ട് മാറി. ഹരിയുടെ കയ്യിൽ ഇരുന്നു കുഞ്ഞ് ഗൗരിയെ നോക്കി ചാടി ചെന്നു.. അവൾ കൈ നീട്ടി എങ്കിലും ഹരി കുഞ്ഞിനെ കൊടുത്തില്ല.. അപ്പോളേക്കും നീലിമ വന്നു.. വാവയ്ക്ക് ഒന്നും കഴിക്കാൻ കൊടുത്തില്ല ഗൗരി.. ഞാൻ ഇത്തിരി ഏത്തപ്പഴം എടുത്തു വെച്ചിട്ടുണ്ട്. അതു കൊടുത്തിട്ട് കൊണ്ട് വരാം.... അവൾ കുഞ്ഞിനെ ഹരിയുടെ കയ്യിൽ നിന്ന് മേടിച്ചു കൊണ്ട് പോയി. അവളുടെ പിറകെ ഗൗരിയും പോകാൻ തുടങ്ങി. പക്ഷെ അപ്പോളേക്കും വാതിലിനു തടസം ആയി ഹരിയുടെ കൈകൾ നീണ്ടു.. . 'നീയ് ഈ കുഞ്ഞും ആയിട്ട് ഒരുപാട് അടുപ്പം ഒന്നും സ്ഥാപിക്കണ്ട.... ഇതെല്ലാം വലിച്ചെറിഞ്ഞു ഇറങ്ങി പോകുവാൻ ഇരിക്കുക ആണ് എന്ന് ആ പാവത്തിന് അറിയില്ലലോ.. അതുകൊണ്ട് മര്യാദക്ക് നിൽക്ക്... ഓവർ ആയിട്ട് ഉള്ള അഭിനയം ഒന്നും വേണ്ട.... " "അതു പറയാൻ നിങ്ങൾ ആരാ... ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ എന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന്.. എന്നിട്ട് ഓരോന്ന് പറഞ്ഞു കൊണ്ട് വരുന്നത് കണ്ടില്ലേ.."

"ടി . ടി.... നീ ഒരുപാട് നെഗളിക്കാതെ... മര്യാദക്ക് നിൽക്ക്..." "മാറി നിൽക്ക്... എനിക്ക് പോണം..." "അയ്യോ....നീ പൊയ്ക്കോടി ... അതിനു നിന്നെ ഇവിടെ തടഞ്ഞു വെച്ച് സ്നേഹിക്കാൻ ഒന്നും അല്ല.... അവടെ ഭാവം കണ്ടാൽ തോന്നും ഐശ്വര്യ റായ് ആണ് എന്ന്.. എനിക്ക് കിട്ടൂടി നീ പോയാൽ നല്ല മണി മണി പോലെ ഉള്ള പെൺപിള്ളേർ... അതുകൊണ്ട് നീ ഒരുപാട് കത്തികേറേണ്ട... പൊയ്ക്കോ ഇറങ്ങി..." "അതേടോ... ഞാൻ ഐശ്വര്യ റായ് തന്നെ ആണ്... ഞാൻ തന്റെ പിന്നാലെ വന്നത് ആണോ എന്നെ കെട്ടാൻ പറഞ്ഞോണ്ട്.... അല്ലാലോ... താൻ കാണിച്ചു കൂട്ടിയത് ഒന്നും തന്റെ വീട്ടുകാർക്ക് അറിയില്ലലോ " പെട്ടന്ന് ഹരി അവളെ പോയി വാരി പുണർന്നു..എന്നിട്ട് അവന്റെ താടി അവളുടെ കഴുത്തിലേക്ക് ചേർത്തു... ഹേയ്.. ഹരി.. എന്താ ഈ ചെയുന്നത്... വിട്... വിട് എന്നെ.... അവൾ അവനെ തള്ളിമാറ്റി... പക്ഷെ അവന്റെ മുറുക്കo കൂടി വന്നു... ഗൗരിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.. അവൻ തന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് ചേർത്തു... അവൾ ആണെങ്കിൽ പൊള്ളി പിടഞ്ഞു പോയി...

മോനെ... ഹരി.... ദേവി വാതിൽക്കൽ വന്നു വിളിച്ചു.. അവൻ അവളെ വിട്ടിട്ട് വേഗം അമ്മയുടെ അടുത്തേക്ക് ചെന്നു... എന്താ അമ്മേ... അച്ഛൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്ന് പറഞ്ഞു... നീ ഒന്ന് വിളിക്ക്... മ്മ്..... അവർ പോയതും അവൻ ഡോർ ലോക്ക് ചെയ്തു.. ഗൗരി ആണെങ്കിൽ കണ്ണുകൾ ഒക്കെ ഈറനായി നിൽപ്പുണ്ട് അവൻ നോക്കിയപ്പോൾ.. അമ്മ വരുന്നത് കണ്ടു കൊണ്ട് ചെയ്തത് ആണ് ഞാൻ അങ്ങനെ... ഇനി നമ്മൾ പറഞ്ഞത് വെല്ലോം അമ്മ കേട്ടോ എന്ന് കരുതി.കാലത്തെ അവർ എന്നോട് ഒരു സംശയം ചോദിക്കുകയും ചെയ്ത് . അതുകൊണ്ട് ആണ്... അവൻ ഫോൺ എടുത്തു കൊണ്ട് അച്ചനെ വിളിക്കാനായി പോയി.. അവൻ ഫോണിൽ സംസാരിച്ചിട്ട് വന്നപ്പോളും അവൾ അതെ പോലെ നിൽപ്പുണ്ട്... " അവൻ അടുത്തേക്ക് വന്നതും,

ഗൗരി അവനെ വിളിച്ചു ഇന്നലെ രാത്രിയിലും ഹരി എന്നോട് മോശമായി പെരുമാറി. അപ്പോൾ ഞാൻ ക്ഷമിച്ചു.. പക്ഷേ ഇന്ന് ഹരി വീണ്ടും... എനിക്ക് ഇങ്ങനെ തുടരാൻ താല്പര്യം ഇല്ല... ഹരി... എനിക്ക് ഇയാളെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല.. എന്റെ ഭർത്താവായി കാണാൻ എനിക്ക് സാധിക്കില്ല...നിങ്ങളോട് പ്രതികാരം ചെയ്യണം എന്ന് കരുതി ആണ് ഞാൻ നിങ്ങളും ആയിട്ട് ഉള്ള വിവാഹത്തിന് സമ്മതിച്ചത്.. പക്ഷെ അത് എന്റെ തെറ്റായ തീരുമാനം ആയിരുന്നു എന്ന് എനിക്ക് ഇപ്പോൾ മനസിലായി.... എനിക്ക് നിങ്ങളെ കാണുന്നത് പോലും വെറുപ്പ് ആണ്... അറപ്പ് ആണ്....അതുകൊണ്ട് പ്ലീസ് ഹരി... എന്നെ വെറുതെ വിടണം...." അവൾ ഹരിയുടെ മുൻപിൽ ഇരുകൈകളും കൂപ്പി നിന്നു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story