അതിലോലം: ഭാഗം 55

athilolam new

രചന: രഞ്ജു ഉല്ലാസ്

എന്താ ഗൗരി... പോയിട്ട് പെട്ടന്ന് വരില്ലേ ഹരി... എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു... അവൾ അപ്പോളേക്കും കരഞ്ഞു പോയി.. "ഞാൻ വന്നോളാം.. താൻ വിഷമിക്കരുത്... അവനെ വിളിച്ചു സംസാരിച്ചാൽ മതി... ഒന്ന് relax ആകട്ടെ..." "വേണ്ട... ഹരി വേഗം വന്നാൽ മതി..." അവൾ കണ്ണുനീർ തുടച്ചു... "ഞാൻ വേഗം വരാടോ... പോട്ടെ..." അവൻ ഡോറിന്റെ അടുത്തേക്ക് പോകാനായി ഭാവിച്ചതും പെട്ടന്ന് ഗൗരി അവന്റെ രണ്ടു കാലിലും കെട്ടി പിടിച്ചു. "ഗൗരി.. എന്താണ് ഈ കാണിക്കുന്നത്..."അവൻ ബാഗ് തറയിൽ വെച്ചിട്ട് അവളെ പിടിച്ചു എഴുനേൽപ്പിച്ചു. "ലേഖ അപ്പച്ചി പറഞ്ഞപ്പോൾ ആണ് ഞാൻ കാര്യങ്ങൾ ഒക്കെ അറിഞ്ഞത്....ഒരുപാട് നന്ദി..... എത്ര പറഞ്ഞാലും മതിയാവില്ല... " അതും പറഞ്ഞു കൊണ്ട് അവൾ മുറി വിട്ടു ഇറങ്ങി... പിന്നാലെ ഹരിയും.. നനുത്ത ഒരു നോവ് അവനിലും പടർന്നു.. എല്ലാവരോടും യാത്ര പറഞ്ഞിട്ട് ഹരി ഇറങ്ങി. കാർ ഗേറ്റ് കടന്നു പോകവേ അവൻ റിവ്യൂ മിററിൽ കൂടെ നോക്കി കണ്ടു മുറ്റത്തു ഇറങ്ങി നിന്നു മിഴികൾ ഒപ്പുന്ന ഗൗരിയെ...

"മോളേ ഗൗരി...തണുപ്പടിക്കാതെ കേറി വരൂ മോളേ.... പനി ഉള്ളത് അല്ലെ..."ദേവി വന്നു അവളെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി. എല്ലാവരും ഹാളിൽ ഇരുന്നു സംസാരിക്കുന്നുണ്ട്.. ഹരിയും അച്ഛനും കണ്ണൻ ചേട്ടനും ഒക്കെ ഇടയ്ക്ക് ഇങ്ങനെ പോകുന്നത് കൊണ്ട് അവർക്ക് ആർക്കും അത് ഒരു പ്രശ്നം അല്ല എന്ന് അവൾക്ക് തോന്നി. ഗൗരിക്ക് എങ്ങനെ എങ്കിലും ഒന്ന് റൂമിൽ എത്തിയാൽ മതി എന്നേ ഒള്ളൂ... "ഗൗരി... മോളെന്നാൽ പോയി കിടന്നോളു കേട്ടോ...." "ഹ്മ്മ്... ശരി അമ്മേ " "ദേവി....." അച്ഛൻ വിളിക്കുന്നത് അവൾ കേട്ടു. "ഗൗരി മോൾക്ക് തനിച്ചു കിടക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ താൻ മോളുടെ ഒപ്പം പോയി കിടന്നോളു..."അച്ഛൻ പറയുന്നത് അവൾ കേട്ടു. "അത് വേണ്ട അച്ഛാ... എനിക്ക് കുഴപ്പമില്ല... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം..." ഗൗരി മറുപടി കൊടുത്തു. "മോളേ... ക്ഷീണം തോന്നിയാൽ വിളിക്കണേ... അല്ലെങ്കിൽ വേണ്ട അമ്മയും മോളുടെ ഒപ്പം കിടക്കാം..." "സാരമില്ല അമ്മേ... ഇപ്പോൾ ഞാൻ ഓക്കേ ആയി..." അവൾ പറഞ്ഞു. റൂമിൽ എത്തിയ ഗൗരിക്ക് സങ്കടം സഹിയ്ക്കാൻ ആയില്ല...

ഹരിയുടെ അസാന്നിധ്യം അവളെ വല്ലാതെ വിഷമിപ്പിച്ചു. അവൾ ബെഡിലേക്ക് വീണു പൊട്ടിക്കരഞ്ഞു... ഹരി.... ഇതെല്ലാം മനസ്സിൽ കൊണ്ട് നടന്നില്ലേ... ഒരിക്കൽ പോലും... ഒരിക്കൽ പോലും എന്നോട് ഇത് ഒന്നു പറയാൻ മേലായിരുന്നോ.. എന്റെ ഈ ജീവനും ശ്വാസവും ഹരി ആണ് എനിക്ക് നൽകിയത്... എന്റെ രണ്ടാം ജന്മം ആയിരുന്നു... അത് ഹരിക്ക് വേണ്ടി ആണ് ഈശ്വരൻ തന്നത്.... എന്നിട്ട്....ഈശ്വരാ ഞാൻ എത്രയോ വട്ടം എന്റെ ഹരിയെ ശപിച്ചു കഴിഞ്ഞു... എന്റെ ഭഗവാനെ നീ എന്നോട് ക്ഷമിക്ക്.... എന്റെ ജീവൻ നൽകാം ഞാൻ... എന്നാലും എന്റെ ഹരിക്ക് ഒരു ആപത്തും വരുത്തരുതേ... ഒരു മഴത്തുള്ളി പോലും പതിഞ്ഞു എന്റെ ഹരി വേദനിക്കരുതേ.... അവൾ ശബ്ദം ഇല്ലാതെ പൊട്ടിക്കരഞ്ഞു . ശരിക്കും... ശരിക്കും അവൻ ആണ് തന്നെയും ഹരിയെയും ചതിച്ചത്..അഭിഷേക്.... അവൻ ഒറ്റ ഒരുത്തൻ കാരണം ആണ് തങ്ങൾക്ക് ഇടയിൽ ഇത്രയു പ്രശ്നം ഉണ്ടായത്.. ഹരി.... വെറും പാവം ആണ്.... അവൻ ഓരോ നുണക്കഥകൾ പറഞ്ഞു എരിവ് കേറ്റി കൊടുത്തു...

അവൾ ഫോൺ എടുത്തു അപ്പോൾ തന്നെ നന്ദുവിനെ വിളിച്ചു. "ഹെലോ.. ഗൗരി..." "നന്ദു... നീ എവിടെ ആണ്..." "ഞാൻ അഭിയേട്ടന്റെ വീട്ടിൽ ആണ്.. എന്താടി.. നിന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നത്.. എന്തുപറ്റി നിനക്ക് സുഖമില്ലേ" " ചെറിയ പനിയുണ്ടായിരുന്നു നന്ദു....അതിന്റെ ആകാം..." " നീ ഹോസ്പിറ്റലിൽ പോയില്ലേ മരുന്നു മേടിച്ചോ " " ആ പോയിരുന്നു..... " " എന്തൊക്കെയുണ്ട് ഗൗരി വിശേഷം...സുഖമല്ലേ " "ഹ്മ്മ്.... നീ എപ്പോഴാണ് നന്ദു ഒന്ന് ഫ്രീ ആകുന്നത് എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട്...." " എടീ ഞാൻ ഫ്രീയാണ്.... എനിക്കും യാത്ര ചെയ്തു വന്നതുകൊണ്ട് ചെറിയ തലവേദന ഉണ്ടായിരുന്നു..... രണ്ടുദിവസമായി തുടങ്ങിയിട്ട്... പിന്നെ ഇന്ന് ഞങ്ങൾ ഇവിടെ അടുത്തുള്ള ഒരു ബീച്ചിൽ ഒക്കെ പോയിരുന്നു... അത് കഴിഞ്ഞു വന്നപ്പോൾ എനിക്ക് നല്ല ക്ഷീണം ഞാൻ കിടന്നു " " എങ്കിൽ നീ റെസ്റ്റ് എടുക്ക്...നാളെ നമ്മൾക്ക് സംസാരിക്കാം" " ഏയ് അതൊന്നും വേണ്ട ഗൗരി നീ പറയു.... നിന്റെ ഹരിയേട്ടൻ എവിടെ കൂടെയില്ലേ.... " " ഇല്ലെടി ഹരി അത്യാവശ്യമായിട്ട് ഒന്ന് ബാംഗ്ലൂർ വരെ പോയിരിക്കുകയാണ്.. രണ്ടുദിവസം കഴിയുമ്പോഴേക്കും വരുള്ളൂ "

" എങ്കിൽ നിനക്കും പോകാൻ പാടില്ലായിരുന്നു വെറുതെ ഒന്ന് കറങ്ങാൻ..... നിങ്ങൾ ഹണിമൂണിന് പോയില്ലല്ലോ..." "ആഹ് എനിക്ക് സുഖം ഇല്ലാഞ്ഞതു കൊണ്ടാണ്...." "ഓക്കേ... എന്താണ് ഗൗരി നിനക്ക് എന്നോട് പറയാനുള്ളത് " " ഞാൻ പറയാം നന്ദു...നിന്റെ ഒപ്പം ആരെങ്കിലും ഉണ്ടോ" " ഇല്ലെടീ ഞാൻ തനിച്ചാണ്....എന്താ നീ ആകെ സീരിയസ് ആയിട്ട് സംസാരിക്കുന്നത് " " അതുപോലെ സീരിയസായ ഒരു ഇഷ്യൂ എന്റെ ജീവിതത്തിൽ നടന്നു കഴിഞ്ഞു.... അത് നിന്നെ ഒന്ന് അറിയിക്കണം എന്ന് എനിക്ക് തോന്നി " " ഗൗരി....നീ ടെൻഷൻ ആക്കാതെ കാര്യം പറയ് " ഗൗരി സംഭവിച്ച കാര്യങ്ങൾ ഒന്നൊന്നായി നന്ദുവിനോട് പറഞ്ഞു... ഹരിയും അബിയും തമ്മിൽ കൂട്ടുകാർ ആയിരുന്നുവെന്നു, ഹരിക്ക് തന്നോട് ഇഷ്ടമായിരുന്നു എന്ന്, അഭിയുടെ ഫോണിൽ തന്റെയും നന്ദുവിന്റെയും ഫോട്ടോ കണ്ടതും,...... ..... .... ....... അങ്ങനെ നടന്ന കാര്യങ്ങൾ മുഴുവനായി അവൾ നന്ദുവിനോട് പറഞ്ഞു..ഒരു കാര്യം മാത്രം പറഞ്ഞില്ല... ഹരി അനാഥൻ ആണെന്ന് ഉള്ള കാര്യം....

താനും ഹരിയും തമ്മിൽ പ്രണയത്തിൽ ഒന്നുമല്ലായിരുന്നുവെന്നും താൻ അതൊക്കെ വീട്ടുകാരോട് നുണ പറഞ്ഞതാണെന്നും എല്ലാം അവൾ നന്ദുവിനെ അറിയിച്ചു. അവസാനം ഹരിയും അഭിയും താനും തമ്മിൽ കണ്ടുമുട്ടിയതും എല്ലാം പറഞ്ഞു.. ഇതെല്ലാം കേട്ട് പകച്ചിരിക്കുകയാണ് നന്ദു.. "ഗൗരി നീ പറഞ്ഞതൊക്കെ സത്യമാണോ.... " നന്ദു വേദനയോടെ ചോദിച്ചു. "അതേ നന്ദു... എല്ലാത്തിനും കാരണക്കാരൻ നിന്റെ അഭിയേട്ടനാണ്.. അയാളുടെ ഡ്രാമയായിരുന്നു ഇതെല്ലാം.. അയാൾക്ക് എന്നെ സ്വന്തമാക്കാൻ ആയി അയാൾ മെനഞ്ഞെടുത്ത കഥകളാണ് ഇതെല്ലാം. പാവം ഹരി അയാളെ സ്വന്തം കൂടെപ്പിറപ്പിനെ പോലെ വിശ്വസിച്ചു. ഒരിക്കൽപോലും അയാളിൽ നിന്നും ഇങ്ങനെയൊരു നീക്കം ഹരി പ്രതീക്ഷിച്ചിരുന്നില്ല. അവൾ പറഞ്ഞു. " ഗൗരി നീ വിഷമിക്കാതെ എല്ലാത്തിനും ഒരു പോംവഴി ഉണ്ടാക്കാം... നീ സങ്കടപ്പെട്ടിരുന്നാൽ ശരിയാവില്ല " " എന്തു പോം വഴി... എന്റെ ജീവിതം തീർന്ന് നന്ദു.. അല്ല ഞാൻ ആയിട്ട് തീർത്തു... നിനക്കറിയാമോ, ഞാൻ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് അന്ന് രാത്രിയിൽ മുതൽ, ഹരിയോട് ഇടയ്ക്കൊക്കെ പറയുമായിരുന്നു ഒരു വർഷം ഹരിയുടെ ഒപ്പം താമസിച്ചിട്ട് ഞാൻ എന്റെ കാമുകന്റെ അടുത്തേക്ക് പോകുമെന്ന്, പക്ഷേ അത് ഞാൻ വെറുതെ പറഞ്ഞതാണ്.,...

എന്നാൽ അഭി ആണ് എന്റെ കാമുകൻ എന്നാണ് ഹരി ഇപ്പോൾ ധരിച്ചു വെച്ചിരിക്കുന്നത്. ഹരി എന്നോട് എപ്പോഴും പറയുന്നുണ്ട് അഭിയുടെ ഒപ്പം പൊയ്ക്കോളൂ അവൻ പാവമാണ് നിങ്ങൾ രണ്ടാളും ഒരുമിച്ച് ജീവിച്ചോളൂ എന്ന്.... ഞാൻ ഒരുപാട് വെറുത്തിരുന്നു ഹരിയെ.എന്റെ ജീവിതം നശിപ്പിച്ചു എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഒരുപാട് ശാപവാക്കുകൾ പറഞ്ഞു... എന്നാൽ എനിക്ക്... എനിക്ക് ഇത് ഒന്നും അറിയില്ലായിരുന്നു.... ഗൗരി കരയുക ആണ്... ഗൗരി... നീ ഇങ്ങനെ കരയല്ലേ... ടി.... " നന്ദു അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു ..നന്ദു.... എനിക്ക് . എനിക്ക് എന്റെ ഹരി ഇല്ലാതെ പറ്റില്ല നന്ദു..... ഹരി പാവം ആണ്... എനിക്ക് ഹരിയെ കൂടാതെ ഒരു ജീവിതം വേണ്ടടി.... " എടീ നമ്മൾക്ക് എന്തെങ്കിലും ഒരു വഴി കാണാം നീ ഇങ്ങനെ കരയരുത്.... നീയൊന്ന് റിലാക്സ് ആകു ഗൗരി " നന്ദു അവളോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞുവെങ്കിലും ഗൗരി അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.. അവളുടെ മനസ്സിൽ നിറയെ ഹരിയുടെ രൂപം ആയിരുന്നു. കുറച്ച് സമയം കൂടി സംസാരിച്ചിട്ട് നന്ദു ഫോൺ വെച്ചു...

അവളോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞപ്പോൾ ഗൗരിക്കും അല്പം ആശ്വാസം തോന്നി. അവൾ തന്റെ താലിമാലയെടുത്ത് ചുണ്ടോട് ചേർത്തു... അഗ്നിസാക്ഷിയായി ചാർത്തിയ ഈ താലിക്ക് താൻ ഒരല്പം പോലും വില കൊടുത്തിരുന്നില്ല.. അതാണ് ഹരിക്ക് ഏറ്റവും വിഷമം ആയത്... ഹരി പറഞ്ഞ ഓരോ വാചകങ്ങളും അവൾ ഓർത്തു.... താൻ ജീവിതത്തിൽ ഒരു കോമാളിയായി പോയി എന്ന് ഹരി തന്നോട് പറഞ്ഞത് ഓർത്തപ്പോൾ ഗൗരി പിന്നെയും പിന്നെയും പൊട്ടിക്കരഞ്ഞു... ഹരി ഒരു അനാഥനാണെന്ന് ഉള്ള കുറവ് ഒരിക്കൽപോലും അറിയിക്കാതെയാണ് ഇവിടെ അച്ഛനും അമ്മയും ഹരിയെ വളർത്തിയത്.... മുത്തശ്ശിയാണെങ്കിലും ലേഖ അപ്പച്ചി ആണെങ്കിലും.. എല്ലാവരും ഹരിയെ ഇവിടുത്തെ സ്വന്തം മകനെ പോലെ തന്നെയാണ് കാണുന്നത്. അച്ഛനും അമ്മയും പറഞ്ഞില്ലായിരുന്നുവെങ്കിൽ ഒരിക്കലും താൻ ആ സത്യം അറിയുകയില്ലായിരുന്നു. കാരണം അങ്ങനെയൊരു സംശയത്തിന്റെ ഒരു ചെറു കണിക പോലും തനിക്ക് തോന്നിയിരുന്നില്ല...

അമ്മിഞ്ഞ പാലിന്റെ മാധുര്യം ചുണ്ടിൽ നിന്നും മായുന്നതിന് മുൻപേ അനാഥൻ ആയവൻ., തന്റെ അച്ഛന്റെയും അമ്മയുടെയും വരവും കാത്ത് സിസ്റ്ററിന്റെ കൂടെ വാതിൽ പടിയിൽ മണിക്കൂറുകളോളം നിന്നിരുന്ന ആ കുഞ്ഞു മുഖം ഓർക്കുന്തോറും ഗൗരിയുടെ നെഞ്ച് വിങ്ങി... അമ്മയുടെയും അച്ഛന്റെയും ലേഖ അപ്പച്ചിയുടെയും ഒക്കെ വാക്കുകളിൽ കൂടി താൻ അറിയുകയായിരുന്നു ഹരിയേ.... " ഹരിക്കുട്ടൻ എന്നോട് ഒരിക്കൽ പോലും ഒന്നും ആവശ്യപ്പെട്ടിട്ടില്ല മോളെ... ആദ്യമായി അവൻ എന്നോട് ഒരു കാര്യം പറഞ്ഞു.. അത് മോളെ അവന് വിവാഹം ചെയ്തു കൊടുക്കണം എന്നതായിരുന്നു.... അവന്റെ ആഗ്രഹം അതാണെങ്കിൽ അതുതന്നെ നടക്കട്ടെ എന്ന് ഞാനും തീരുമാനിച്ചു... അതുകൊണ്ടാണ് മറ്റൊന്നും നോക്കാതെ ഗൗരി മോളെ അവനു വേണ്ടി ഞങ്ങൾ വിവാഹം ആലോചിച്ചത്.... അവന്റെ മനസ്സിൽ നിറയെ മോളാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു " സിസ്റ്ററിനെ കണ്ടിട്ട് മടങ്ങിവരും വഴി ഗൗരിയോട് അച്ഛൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.. ഓരോ കാര്യങ്ങൾ ഓർത്തപ്പോൾ അവൾക്ക് തല പെരുക്കുന്നത് പോലെ തോന്നി.. അവൾ എഴുനേറ്റ് കൽമുട്ടിൽ മുഖം ഒളിപ്പിച്ചു കണ്ണുകൾ ഇറുക്കെ അടച്ചു ഇരുന്ന്.. മനസാകെ പതറിപോകുന്നു...

ഗൗരി മെല്ലെ ബെഡിൽ നിന്നു എഴുനേറ്റു.. ബാൽക്കണി യിലേക്ക് നടന്നു.. അവിടെ ഹരി നിൽപ്പുണ്ടോ.... അവൾ ഓടി ചെന്നു നോക്കി... ഡ്രസിങ് റൂമിൽ ഹരി മാറി ഇട്ടിട്ട് പോയ ഷർട്ട്‌ കിടക്കുന്നത് അവൾ കണ്ടു.. അവൾ അതെടുത്തു തന്റെ മുഖത്തേക്ക് ചേർത്തു.. ഹരിയുടെ ഗന്ധം അവളിലേക്ക് നിറഞ്ഞു.. അതിൽ ഉമ്മ വെച്ച് കൊണ്ട് അവൾ വീണ്ടും വീണ്ടും കരയുക ആണ്.... പെട്ടന്ന് അവളുടെ ഫോൺ ശബ്ധിച്ചു. അഭി ആയിരുന്നു അത്.. അവൾ ഫോൺ എടുത്തില്ല.. വീണ്ടും വീണ്ടും അത് വിറച്ചു . ഗൗരി ഒന്ന് ആലോചിച്ചു. ഇനി നന്ദു എന്തെങ്കിലും പറഞ്ഞോ ആവോ...അതിനാണോ ഇനി വിളിക്കുന്നത്... ഫോൺ അപ്പോളും ഇരമ്പുക ആണ്... രണ്ടുo കല്പിച്ചു കൊണ്ട് അവൾ ഫോൺ എടുത്തു.. "ഹലോ...." " ഗൗരി എടോ തനിക്ക് പനിയാണോ...എന്താ പെട്ടന്ന്... തനിക്ക് സുഖമില്ലാതെ ഇരിക്കുകയാണെന്ന് ഇപ്പോൾ ഹരി എന്നെ വിളിച്ചു പറഞ്ഞു " അഭിയുടെ ശബ്ദം അവളുടെ കാതിലേക്ക് വന്നു പതിച്ചു.. ഓഹ് അപ്പോൾ ഹരി വിളിച്ചു പറഞ്ഞത് കൊണ്ട് ഉള്ള അന്വേഷണമാണ്.. "ഹലോ ഗൗരി കേൾക്കുന്നില്ലേ... "

എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ല ഫോൺ വെക്കു.... " " ഗൗരി എന്തുപറ്റി താനെന്താ ഇങ്ങനെ എന്നോട് പറയുന്നത്... " " എന്തു പറ്റിയെന്ന് നിങ്ങൾക്കറിയില്ല..... നിങ്ങൾ ഒരുത്തൻ കാരണമാണ് എന്റെയും ഹരിയുടെയും ജീവിതം ഇങ്ങനെ ആയത്.... എന്നിട്ട് ഒന്നുമറിയാത്തവനെ പോലെ നിങ്ങൾ നാടകം കളിക്കുന്നോ? " " ഗൗരി എനിക്കൊന്നും മനസ്സിലാകുന്നില്ല... " " നിങ്ങൾക്കു മനസ്സിലാകുന്നില്ലേ... സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്കൂ... നിങ്ങളുടെ മനസ്സാക്ഷി പറഞ്ഞു തരും അതിനുള്ള ഉത്തരം.. മേലാൽ എന്റെ ഫോണിൽ വിളിച്ചു പോകരുത്.. എന്റെ കാര്യങ്ങൾ അന്വേഷിക്കുവാനും വന്നേക്കരുത്... എനിക്ക് എന്റെ ഭർത്താവും വീട്ടുകാരും ഉണ്ട്.. അതുമതി.... പിന്നെ നിങ്ങളെ ഞാൻ ശപിക്കുന്നില്ല.... നിങ്ങൾ ചെയ്ത തെറ്റിനുള്ള ശിക്ഷ സാക്ഷാൽ ഈശ്വരൻ തന്നെ നിങ്ങൾക്ക് തന്നിരിക്കും... ഉറപ്പ്.." ഗൗരി ഫോൺ കട്ട് ചെയ്തു അതിനുശേഷം അവന്റെ നമ്പർ ബ്ലോക്ക് ചെയ്തു ഇട്ടു..... ഹരിയുടെ ഒരു വിളി കാത്തു അവൾ കിടന്നു എങ്കിലും അത് ഉണ്ടായില്ല....

അവസാനം അവൾ ഹരിക്ക് ഒരു മെസ്സേജ് അയച്ചു.. അവിടെ എത്തിയോ എന്ന് മാത്രം.. അല്പം കഴിഞ്ഞപ്പോൾ ഹരി അവൾക്ക് റിപ്ലൈ കൊടുത്തു. റൂമിൽ എത്തിയതേ ഒള്ളു എന്നും 10മിനിറ്റ് നു ഉള്ളിൽ വിളിക്കാം എന്നും.... അത് കണ്ടതും ഗൗരിക്ക് സന്തോഷം ആയിരുന്നു... അവൾ ഹരിയുടെ കാൾ കാത്തിരുന്നു.. അല്പം കഴിഞ്ഞപ്പോൾ ഹരി അവളെ വിളിച്ചു. "ഹെലോ... ഗൗരി..." "എന്തോ...." "പനി എങ്ങനെ ഉണ്ട്.... താൻ ഫുഡ്‌ കഴിച്ചോ.... മെഡിസിൻ മറക്കരുതേ...." . അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. "പനി കുറഞ്ഞ ഹരി... കുഴപ്പമില്ല..." "ഹ്മ്മ്... താൻ... ഒറ്റയ്ക്കാണോ... അതോ..." "ഞാൻ നമ്മുട റൂമിൽ ആണ്.... അമ്മ പറഞ്ഞത് ആണ് കൂടെ കിടക്കാം എന്ന്.. ഞാൻ വേണ്ടന്ന് പറഞ്ഞു "... "മ്മ്... എടൊ ബാൽക്കണി യുടെ അവിടുത്തെ ഡോർ അടച്ചോ.... "

"ഉവ്വ്... ഞാൻ ലോക്ക് ചെയ്ത്." "ഹരി എന്തെങ്കിലും കഴിച്ചോ...." "അങ്ങനെ പ്രേത്യേകിച്ചു ഒന്നും കഴിച്ചില്ല.... ഇനി ഇപ്പോൾ ഒന്നും വേണ്ട... കിടക്കണം... നാളെ മോർണിംഗ് മീറ്റിംഗ് ഒക്കെ ഉണ്ട് ".. "ഒരാഴ്ച എടുക്കും അല്ലെ വരാൻ...." "നോക്കട്ടെ ഗൗരി.... ആഹ് പിന്നേ അഭി വിളിച്ചോ... ഞാൻ അവനോട് പറഞ്ഞു തന്നെ വിളിച്ചു സംസാരിക്കണം എന്ന്..." അവൾ താല്പര്യമില്ലാത്ത മട്ടിൽ ഒന്ന് മൂളി..... "എന്നാൽ ശരി ഗൗരി... ഞാൻ free time കിട്ടുമ്പോൾ വിളിക്കാം... ഗുഡ് നൈറ്റ്‌....." "ഓക്കേ ഗുഡ് നൈറ്റ്‌..." അവൾ ഫോൺ വെച്ചു... അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... . ആദ്യം ആയിട്ട് ആണ് ഹരിയോട് ഇങ്ങനെ സംസാരിക്കുന്നത്... അതെ സമയം ഹരി ചിന്തിച്ചത് മറ്റൊന്നു ആയിരുന്നു.. അഭിയോട് സംസാരിച്ചു കഴിഞ്ഞു അവൾ ഓക്കേ ആയതു ആയിരിക്കും എന്ന് ആണ് അവൻ കരുതിയത്.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story