അതിലോലം: ഭാഗം 58

athilolam new

രചന: രഞ്ജു ഉല്ലാസ്

 രണ്ടു പേരും അല്പ നിമിഷം മൗനംകൊണ്ടൊരു വേലി തീർത്തു.. "ഗൗരി...."അല്പം കഴിഞ്ഞപ്പോൾ അവൻ വിളിച്ചു. "അവൾ മിഴികൾ ഉയർത്തി. "ഇതാ ഇത് വെച്ചോളൂ..."അവൻ കുറച്ചു ക്യാഷ് എടുത്തു അവളുടെ കൈയിൽ കൊടുത്തു. ഹരി... ഇതിന്റെ ആവശ്യം... "എപ്പോളാണ് ആവശ്യം വരിക എന്ന് അറിയില്ലലോ... വെച്ചോളൂ..." അവൻ പറഞ്ഞു. "എന്നാൽ ഞാൻ ഇറങ്ങട്ടെ...." അവൻ എഴുനേറ്റു. "ഇത്ര പെട്ടന്നോ... എന്താ ദൃതി..." ഗൗരിക്ക് അങ്ങനെ ചോദിക്കാൻ ആണ് തോന്നിയത്... പക്ഷെ അവൾ ഒന്നും മിണ്ടാതെ നിൽക്കുക ആണ് ചെയ്തത്. "എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക് കെട്ടോ... എന്നാൽ ഉറങ്ങട്ടെ.... ആകെ മടുത്തു... പോയി കിടന്നു ഒന്ന് ഉറങ്ങണം " ഹരി പോയ വഴികളിലേക്ക് കണ്ണും നട്ടു ഗൗരി വെറുതെ നിന്നു.... എന്തായാലും ഹരിയുടെ ആഗ്രഹം പോലെ നടന്നു... തന്നെ എന്തെങ്കിലും കാരണം പറഞ്ഞു വീട്ടിലേക്ക് അയക്കാം എന്നാണ് ഹരി ബാംഗ്ലൂർ പോകുമ്പോൾ പറഞ്ഞിരുന്നത്... അത് സംഭവിച്ചല്ലോ.... അവൾ ഓർത്തു. അവൻ ഒന്ന് പിന്തിരിഞ്ഞു നോക്കും എന്ന് ഓർത്തു ഗൗരി നിന്നെങ്കിലും അത് ഉണ്ടായില്ല..

വേദനയോടെ ഗൗരി അകത്തേക്ക് കയറി.. ആഹ് സാരമില്ല... ഒന്ന് കാണാൻ കഴിഞ്ഞല്ലോ.... അത് മതി... അവൾ ബെഡിലേക്ക് വീണു.. ***** ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു കുറച്ചു സമയം അച്ഛനോട് ഓരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചു കൊണ്ട് ഹരി ഇരുന്നു. അപ്പോളേക്കും കണ്ണൻ കുഞ്ഞിനേയും എടുത്തു കൊണ്ട് വന്നു. ഹരി ബാംഗ്ലൂർ നിന്നു മേടിച്ചു കൊണ്ട് വന്ന ഒരു ടോയ് എടുത്തു കൊണ്ട് നീലിമയും വന്നു. "ഹരി... നിനക്ക് എന്നാൽ ഹോസ്പിറ്റലിൽ നിന്നുകൂടാരുന്നോ... എന്തെങ്കിലും ആവശ്യം വന്നാൽ ഗൗരി ഒറ്റയ്ക്ക്..." "അത് പിന്നെ ഏടത്തി അവൾ പറഞ്ഞു കുഴപ്പമില്ല എന്ന്... അതുകൊണ്ട് ആണ് ഞാൻ പോന്നത്.." "മോനെ ഹരി.... നീ ഒന്നുടെ മോളേ വിളിച്ചു ചോദിക്ക് കെട്ടോ... ഇവിടെ നിന്നും ഒരു അര മണിക്കൂർ അല്ലെ ഒള്ളു.." ദേവി യും പറഞ്ഞു.. "പാവം ഗൗരി... കാലത്തെ മുതൽ ഹരിയെ വെയിറ്റ് ചെയ്തു ഇരുന്നിട്ട്.... ശോ..... കഷ്ടം അല്ലെ അമ്മേ..." "അതെ അതെ....മുത്തശ്ശി എന്തോ ചോദിച്ചപ്പോൾ അവൾ ഈ ലോകത്തെ അല്ലായിരുന്നു...." ഹരി ഇതെല്ലാം കേട്ടു പുഞ്ചിരി തൂകി..

മേനോൻ അവനെ ഇടയ്ക്ക് എല്ലാം നോക്കി... പക്ഷെ അവന്റെ മനസിൽ എന്താണെന്നു മാത്രം അയാൾക്ക് പിടി കിട്ടിയില്ല.. "അമ്മേ... നല്ല ക്ഷീണം ഉണ്ട്.... ഞാൻ കിടക്കട്ടെ " ഒരു കോട്ടുവാ ഇട്ടകൊണ്ട് ഹരി പറഞ്ഞു. റൂമിൽ വന്നതും കുറച്ചു സമയം അവൻ ബാൽക്കണി യിൽ പോയി ഇരുന്നു.. തന്നെ കാത്തു ഗൗരി ഇരുന്നു എന്ന് ഒക്കെ അമ്മയും ഏടത്തിയും പറയുന്നത് വിശ്വസിക്കാൻ ഹരിക്ക് അല്പം പ്രയാസം തോന്നി..... പക്ഷെ... താൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ കണ്ട ഗൗരിയുടെ മുഖം ഓർത്തപ്പോൾ..... അവളുടെ കണ്ണുകളിലെ തിരയിളക്കo.... താൻ മടങ്ങാൻ നേരം അവളുടെ കണ്ണിലെ വേദന... പക്ഷെ....... അവൻ ഫോൺ എടുത്തു ഗൗരിയെ വിളിച്ചു... തനിച്ചു ആണല്ലോ... തന്നെയുമല്ല കൂടെ നിൽക്കണോ എന്ന് ഒന്ന് ചോദിക്കാനും മറന്നു.... മറന്നതല്ല..... സത്യത്തിൽ മനപ്പൂർവം ചോദ്യം ഒഴിവാക്കി..

ബെല്ലു അടിച്ചു തീരാറായപ്പോൾ ആണ് ഗൗരി ഫോൺ എടുത്തത്.. "ഹലോ ഗൗരി...".. "എന്താ ഹരി..." "താൻ കിടന്നാരുന്നോ..." "ഹ്മ്മ്...." "തനിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി... ഞാൻ .. ഞാൻ വരണോ... ഒറ്റയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ " "കുഴപ്പമില്ല ഹരി..... ഞാൻ വിളിച്ചോളാം..." "എന്നാൽ ശരി... ഗുഡ് നൈറ്റ് " "ഗുഡ് നൈറ്റ്‌ ഹരി..." അവൾ ഫോൺ കട്ട്‌ ചെയ്തു.. കുറച്ചു സമയം ഫോണിൽ നോക്കി കിടന്നപ്പോളേക്കും ഹരിക്കു നന്നായി ഉറക്കം വന്നു.നല്ല ക്ഷീണം ഉണ്ടായിരുന്നു അതുകൊണ്ട് അവൻ പെട്ടന്ന് ഉറങ്ങി പോയി... *** അടുത്ത ദിവസം ഏകദേശം 10മണി ആയപ്പോൾ സീതയെ റൂമിലേക്ക് മാറ്റിയിരുന്നു. വേദന ഉണ്ടെങ്കിലും അല്പം ആശ്വാസം തോന്നിയിരുന്നു അവർക്ക്. കൈമളും ലക്ഷ്മിയും രാവിലെ എത്തിയിരുന്നു. ഹരിയും ദേവിയും ഒക്കെ വിളിച്ചു സീതയുടെ വിവരങ്ങൾ തിരക്കയിരുന്നു. ഉച്ച ആയപ്പോൾ ഹരിയും മേനോനും കൂടെ എത്തി. അര മണിക്കൂറോളം അവർ ഇരുന്നിട്ട് ആണ് മടങ്ങിയത്. ഗൗരി അല്ലാതെ മാറ്റർക്കും ഹോസ്പിറ്റലിൽ നിൽക്കാൻ മാർഗം ഇല്ലായിരുന്നു.

അതുകൊണ്ട് അമ്മയെ വിടുന്നത് വരെ അവൾ നിൽക്കാം എന്ന് പറഞ്ഞു. വൈകുന്നേരം നീലിമയും ദേവിയും മുത്തശ്ശിയും ഒക്കെ കൂടെ വന്നിരിന്നു അവരെയും കൊണ്ടു ഹരി ആണ് വന്നത്.. നച്ചു വാവയെയും എടുത്തു കൊണ്ട് ഗൗരി വരാന്തയിൽ കൂടി നടന്നു എല്ലാവരും സ്നേഹത്തോടെ പെരുമാറുമ്പോളും ഹരി മാത്രം അവളോട് അല്പം അകലം പാലിച്ചു.. അന്ന് രാത്രിയിൽ ഹരിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു. നന്ദു ആയിരുന്നു അത്. അവനു പെട്ടന്ന് മനസിലായില്ല.... എന്നാലും അവൾ പരിചയപെടുത്തിയപ്പോൾ അവനു ആളെ പിടികിട്ടി. എനിക്ക് ഹരിച്ചേട്ടനെ ഒന്ന് കാണണം.. ഒരു കാര്യം പറയാൻ ആയിരുന്നു എന്താണ് നന്ദന...? അത് പിന്നെ.. ഫോണിൽ കൂടെ പറയാൻ പറ്റില്ല... നേരിട്ട് ഒന്ന് കാണാൻ പറ്റുമോ.. ഹ്മ്മ്.... കാണാം.... എന്നാൽ നാളെ..... നാളെ വരാമോ.. നാളെ ഉച്ച കഴിഞ്ഞാൽ ഞാൻ ബിസി ആണ്... രാവിലെ ഒരു 10മണി ആകുമ്പോൾ വന്നാൽ മതി... Ok ചേട്ടാ... താങ്ക് യു...പിന്നെ ഈ കാര്യം ഗൗരി അറിയണ്ട കേട്ടോ.. അതെന്താ... അത്... അതിനു കാരണം ഉണ്ട് ചേട്ടാ...എല്ലാം ഞാൻ നാളെ പറയാം...

Ok.. അവൾ അവനോട് ഒരു സ്ഥലവും നിർദ്ദേശിച്ചു.. അങ്ങനെ ആ ഫോൺ സംഭാഷണം അവസാനിച്ചു. എന്താകും ആ കുട്ടിക്ക് പറയാൻ ഉള്ളത്... എത്രയൊക്കെ ആലോചിച്ചു നോക്കിയിട്ടും ഹരിക്ക് ഒരു ഐഡിയ യും കിട്ടിയില്ല.... പക്ഷെ അടുത്ത രണ്ടു ദിവസവും നന്ദുവിനു ഹരിയെ കാണാൻ കഴിഞ്ഞില്ല.... അവനു ഓരോ തിരക്കുകൾ ആയിരുന്നു.. *** നന്ദു പ്ലേ ചെയ്ത ഓഡിയോ കേട്ട് കൊണ്ട് ഇരിക്കുക ആണ് ഹരി... അവന്റെ മുഖം വലിഞ്ഞു മുറുകി. ദേഷ്യം കൊണ്ട് കണ്ണുകൾ ചുവന്നു. അപ്പോൾ അഭി... അവൻ മനഃപൂർവം കളിക്കുക ആയിരുന്നു അല്ലെ..... "ചേട്ടാ....."നന്ദു വിളിച്ചു. "ചേട്ടാ.... ഗൗരി അവൾ വെറും പാവമാണ്... ഒന്നാം ക്ലാസ് മുതൽ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു പഠിച്ചത്. എനിക്കറിയാവുന്നത് പോലെ ആർക്കും അവളെ അറിയില്ല ചേട്ടാ. .. യാതൊരുവിധ സ്വഭാവങ്ങളും ഇല്ലാത്ത കുട്ടിയാണ് അവൾ. ഒരിക്കലും അവൾക്ക് അഭിയേട്ടനോട് ഒരു പ്രണയമില്ല. അഭിയേട്ടനോട് എന്നല്ല ആരോടും അവൾക്ക് ഒരു പ്രണയവും ഇല്ല..... പിന്നെ ഈ കാര്യങ്ങളൊക്കെ അഭിയേട്ടൻ വെറുതെ ചമഞ്ഞു ഉണ്ടാക്കിയതാണ്..

ഇതിൽ ഒരു സത്യവുമില്ല.. അഭിയേട്ടൻ ചേട്ടന് അയച്ച മെസ്സേജുകൾ മുഴുവനും ഞാൻ അഭിയേട്ടന്റെ വാട്സപ്പ് ചാറ്റിൽ നിന്നും കണ്ടിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഇത് അഭിയേട്ടന്റെ ഡ്രാമയാണെന്ന്... ഈ ഫുൾ ഓഡിയോ ചേട്ടൻ കേട്ടതല്ലേ... അതിൽ നിന്നും മനപ്പൂർവ്വം അഭിയേട്ടൻ സെലക്ട് ചെയ്ത് കുറച്ചു ഭാഗങ്ങൾ മാത്രമാണ് ചേട്ടന്റെ വാട്സാപ്പിലേക്ക് അയച്ചുതന്നത്.. അങ്ങനെ ചേട്ടന്റെ മനസ്സിൽ സംശയം ഉണ്ടാക്കുക എന്നതായിരുന്നു അഭിയേട്ടന്റെ ലക്ഷ്യം.. പിന്നെ ഗൗരിക്ക് അഭിയേട്ടനെ കണ്ടപ്പോൾ എന്തെങ്കിലും ഒരു ആകർഷണം തോന്നിയിട്ടുണ്ടായിരിക്കാം.. ഒരുപക്ഷേ ഹരി ചേട്ടന്റെ പ്രൊപ്പോസൽ വന്നില്ലായിരുന്നുവെങ്കിൽ ഞങ്ങൾ അവളെ അഭിയേട്ടന് വേണ്ടി വിവാഹം ആലോചിക്കുമായായിരുന്നു കല്യാണവും ചിലപ്പോൾ നടക്കുമായിരിക്കാo.... പക്ഷേ ഒരിക്കലും അവൾ അഭിയേട്ടനെ പ്രണയിച്ചിട്ടില്ല...... നന്ദു പറഞ്ഞത് കേട്ട് കൊണ്ട് ഹരി നിൽക്കുക ആണ്... ചേട്ടാ... എന്താണ് ഒന്നും പറയാത്തത്.. ഞാൻ ഈ പറഞ്ഞത് ഒക്കെ സത്യം ആണ്... അവൻ പക്ഷെ ഒന്നും മിണ്ടാതെ നിൽക്കുക ആണ് അപ്പോളും. ചേട്ടാ അവൾക്ക് ചിലപ്പോൾ അഭിയേട്ടനോട് ഒരു ഇഷ്ടം തോന്നിയിരിക്കാം ഇല്ലെന്ന് ഞാൻ പറയുന്നില്ല...

പക്ഷേ അഭയേട്ടൻ പറയുന്നതുപോലെ അവർ തമ്മിൽ യാതൊരു പ്രണയവും ഇല്ലായിരുന്നു അതെനിക്ക് ഉറപ്പാണ്.. ചേട്ടന് പറ്റുമെങ്കിൽ വിശ്വസിക്ക്... പക്ഷെ നന്ദന.... ഗൗരി എന്നോട് പറഞ്ഞിരുന്നു അവൾക്ക്... ഒരു പ്രണയം ഉണ്ടെന്ന്.... അയാളുടെ അടുത്തേക്ക് പോകും എന്ന്.... ആളില്ലാതെ അവൾക്ക് ഒരു ലൈഫ് ഇല്ലന്ന്..... അതൊക്ക അവൾ വെറുതെ കളവ് പറയുന്നത് ആണ്.. അവൾ എന്നോട് പറഞ്ഞു ഹരിയേട്ടനെ അവൾക്ക് ജീവൻ ആണെന്ന്. ഹരിയേട്ടൻ ബാംഗ്ലൂർ പോയ ദിവസം അവൾ എന്നേ വിളിച്ചു ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്.. അന്ന് ഗൗരി ഒരുപാട് വിഷമിച്ചു കരഞ്ഞു... അവൾ പാവം ആണ് ചേട്ടാ.... അവൾക്ക് ചേട്ടന് അവളോട് ഉള്ള ഇഷ്ടം ഒന്നും അറിയില്ലാരുന്നു..... "എനിക്ക് പക്ഷെ ഇപ്പോളും അങ്ങോട്ട്....." "ഹരിചേട്ടന് വിശ്വാസം ആയില്ലെന്ന് എനിക്ക് അറിയാം... പക്ഷെ ഒന്ന് ഉറപ്പ് ആണ് ചേട്ടാ... അവൾക്ക് ഈ ജന്മം ചേട്ടനെ വിട്ടു പോകാൻ പറ്റില്ല... അത്രയ്ക്ക് അവളുടെ ഹൃദയത്തിൽ പതിഞ്ഞു പോയി ചേട്ടൻ....എനിക്ക് ഇതിൽ കൂടുതൽ ഒന്നും വ്യക്തം ആക്കാൻ പറ്റില്ല..." നന്ദു പറഞ്ഞു.

"ഹ്മ്മ്... ശരി.... എന്നാൽ നമ്മൾക്ക് മടങ്ങാം... എനിക്ക് കുറച്ചു അത്യാവശ്യം ഉണ്ട്... ഞാൻ നന്ദനയെ വിളിക്കാം...." "Ok ചേട്ടാ... ചേട്ടൻ എപ്പോൾ വേണമെങ്കിലും വിളിച്ചോ....എന്നാൽ ഞാനും ഇറങ്ങുവാ " നന്ദു ആണ് ആദ്യം ഇറങ്ങിയത്... അവിടെ നിന്നും ഹരി നേരെ പോയത് ഹോസ്പിറ്റലിൽ ആയിരുന്നു. ഗൗരി അപ്പോൾ അമ്മയ്ക്ക് ഭക്ഷണം വാരി കൊടുക്കുക ആണ്.. ഹരിയെ കണ്ടതും സീത കഴിപ്പു മതിയാക്കി.. "അമ്മ കഴിച്ചോ... ഞാൻ പുറത്തു വെയിറ്റ് ചെയാം..." "വേണ്ട മോനെ... എനിക്ക് വയർ നിറഞ്ഞു. ഈ കുട്ടി സമ്മതിക്കാഞ്ഞിട്ട് ആണ്...."അവർ തോളിൽ കിടന്ന തോർത്ത്‌ എടുത്തു മുഖം തുടച്ചു. "ഗൗരി എന്തെങ്കിലും കഴിച്ചോ...".. അവൻ ചോദിച്ചു. "എന്റെ മോനെ ഈ ഗൗരി ഒന്നും കഴിക്കില്ല... ഒന്ന് രണ്ടു വറ്റു നുള്ളി പെറുക്കി ഇരുന്നിട്ട് കൊണ്ട് പോയി കളയും... ഞാൻ വഴക്ക് പറഞ്ഞു മടുത്തു " സീതയാണ് അവനോട് മറുപടി പറഞ്ഞത്.. "എന്താ ഗൗരി ഒന്നും കഴിക്കാത്തത്... ഡോക്ടർ അന്ന് പറഞ്ഞത് അല്ലെ... നന്നായി ഫുഡ്‌ കഴിക്കണം എന്ന്..." അവൻ അല്പം ഗൗരവത്തിലാണ് ചോദിച്ചത്..

ഗൗരി പക്ഷേ അതിനു മറുപടിയൊന്നും പറഞ്ഞില്ല.. " അമ്മേ ഞാനും ഗൗരിയും കൂടി ഒന്ന് പുറത്തേക്ക് പൊക്കോട്ടെ... അമ്മയ്ക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടോ "? " ഇല്ല മോനെ.... നിങ്ങൾ പോയിട്ട് വാ " " എന്തെങ്കിലും ആവശ്യം വന്നാൽ അമ്മ വിളിച്ചാൽ മതി ഞങ്ങൾ ഈ പുറത്ത് കാണും... "ഹരി പറഞ്ഞു. ഗൗരി അന്തംവിട്ട് നിൽക്കുകയാണ്.. "ഗൗരി വാടോ....നമ്മൾക്ക് അരമണിക്കൂറിനുള്ളിൽ തിരിച്ചുവരാം" ഹരി റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി... പിന്നാലെ ഗൗരിയും. ഹോസ്പിറ്റലിനു വെളിയിൽ ഉള്ള ഒരു റസ്റ്റോറന്റിലേക്ക് ആണ് അവർ പോയത്.. ഗൗരി തനിക്ക് എന്താണ് വേണ്ടത്? "എനിക്ക് വിശപ്പില്ല ഹരി.. അതുകൊണ്ടാണ് ഞാൻ ഒന്നും കഴിക്കാതിരുന്നത്. ഹരി എന്താന്ന് വെച്ചാൽ കഴിച്ചോളൂ. എനിക്ക് എന്തെങ്കിലും ജ്യൂസ് മാത്രം മതി. " " അതെന്താ തനിക്ക് വിശപ്പില്ലാത്തത്.. എന്തെങ്കിലും ക്ഷീണം ഉണ്ടോ " ഇല്ല എന്ന് അവൾ ശിരസ്സ് ചലിപ്പിച്ചു. പിന്നെന്തു പറ്റി ഗൗരി... കേശു.... ഓ സോറി അഭി വിളിക്കാഞ്ഞിട്ട് തനിക്ക് വിഷമം ഉണ്ടോ? ഗൗരി ദേഷ്യത്തിൽ അവനെ നോക്കി....

താൻ കാര്യം പറയൂ... അഭി തന്നെ വിളിച്ചില്ലേ.... അവൾ തന്റെ ഫോൺ എടുത്ത് അവന്റെ കയ്യിലേക്ക് കൊടുത്തു.. ഇത് നോക്ക്.. അഭി എന്നെ വിളിക്കാറുണ്ടോ എന്ന് നോക്ക്.. എന്തിനാണ് വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത്. അതെന്താ നിങ്ങൾ തമ്മിൽ പിണങ്ങിയോ....? നമ്മൾക്ക് പോകാം ഹരി... അവൾ ധൃതി കാട്ടി.. എന്താ ഗൗരി.....എന്താണ് തന്റെ പ്രശ്നം... വീണ്ടും ചോദിച്ചു ഹരി അവളോട്.. എനിക്ക് യാതൊരു പ്രശ്നവുമില്ല... ഒക്കെ ഹരിക്ക് വെറുതെ തോന്നുന്നതാണ്... അഭി പാവമാണെടോ.. വെറും ഒരു ശുദ്ധൻ..... ഹരി പ്ലീസ്.. എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല.. അതുകൊണ്ട് ആണ്.... നമ്മക്ക് പോകാം... ഹ്മ്മ്... ശരി..... അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ... എന്നാൽ ശരി താൻ പറഞ്ഞതുപോലെ നമ്മൾ ഓരോ ഓറഞ്ച് ജ്യൂസ് കുടിച്ചിട്ട് പോകാം... രണ്ടാളും പെട്ടെന്ന് തന്നെ അമ്മയുടെ അടുത്ത് എത്തിയിരുന്നു.. "മോളെ ഗൗരി... ലീല അമ്മായി ഇപ്പം വിളിച്ചിരുന്നു... രണ്ടുദിവസം അമ്മായി വന്നു നിന്നോളാം എന്ന് പറഞ്ഞു.... മോൾ എങ്കിൽ ഒരു കാര്യം ചെയ്യു.... മോള് ഹരിയുടെ ഒപ്പം പൊയ്ക്കോളൂ...." സീത പറഞ്ഞു.

"അതൊന്നും വേണ്ട ഞാൻ നിന്നോളാം... വെറുതെ എന്തിനാണ് അവരെയൊക്കെ നമ്മൾ ബുദ്ധിമുട്ടിപ്പിക്കുന്നത് " ഗൗരി അമ്മയുടെ അടുത്തേക്ക് വന്നിരുന്നു. " എന്റെ കുട്ടി പൊയ്ക്കോളൂ.. എത്ര ദിവസമായി നീ വന്നിട്ട് ... ആകെ കോലം കെട്ടു.... മോനെ ഹരി.... നാലു മണി ആകുമ്പോഴേക്കും എന്റെ നാത്തൂൻ വരും... അവള് നിന്നോളും രണ്ടുദിവസം... പിന്നെ വീട്ടിലേക്കും പോകാമല്ലോ.. മോൻ ഓഫീസിൽ നിന്നും ഇതുവഴി വരാമോ.. ഗൗരി മോളെ മോന്റെ ഒപ്പം കൊണ്ടുപോകാം.... " "ഞാൻ വരാം അമ്മേ.... ഓഫീസിൽ നിന്നും ഇങ്ങോട്ട് വരുമ്പോഴേക്കും ഞാൻ ഗൗരിയെ വിളിക്കാം.... അപ്പോൾ താൻ റെഡിയായി നിന്നാൽ മതി..." ഹരി പറഞ്ഞു. " എന്നാൽ ശരി അമ്മേ ഞാൻ ഇറങ്ങുവാ... ഗൗരി ഞാൻ വിളിക്കുമ്പോൾ താൻ റെഡിയായാൽ മതി കേട്ടോ... " അവരോട് യാത്ര പറഞ്ഞിട്ട് ഹരി ഓഫീസിലേക്ക് പോയി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story