അതിലോലം: ഭാഗം 59

രചന: രഞ്ജു ഉല്ലാസ്

 മോളെ ഗൗരി... ലീല അമ്മായി ഇപ്പം വിളിച്ചിരുന്നു... രണ്ടുദിവസം അമ്മായി വന്നു നിന്നോളാം എന്ന് പറഞ്ഞു.... മോൾ എങ്കിൽ ഒരു കാര്യം ചെയ്യു.... മോള് ഹരിയുടെ ഒപ്പം പൊയ്ക്കോളൂ...." സീത പറഞ്ഞു. "അതൊന്നും വേണ്ട ഞാൻ നിന്നോളാം... വെറുതെ എന്തിനാണ് അവരെയൊക്കെ നമ്മൾ ബുദ്ധിമുട്ടിപ്പിക്കുന്നത് " ഗൗരി അമ്മയുടെ അടുത്തേക്ക് വന്നിരുന്നു. " എന്റെ കുട്ടി പൊയ്ക്കോളൂ.. എത്ര ദിവസമായി നീ വന്നിട്ട് ... ആകെ കോലം കെട്ടു.... മോനെ ഹരി.... നാലു മണി ആകുമ്പോഴേക്കും എന്റെ നാത്തൂൻ വരും... അവള് നിന്നോളും രണ്ടുദിവസം... പിന്നെ വീട്ടിലേക്കും പോകാമല്ലോ.. മോൻ ഓഫീസിൽ നിന്നും ഇതുവഴി വരാമോ.. ഗൗരി മോളെ മോന്റെ ഒപ്പം കൊണ്ടുപോകാം.... " "ഞാൻ വരാം അമ്മേ.... ഓഫീസിൽ നിന്നും ഇങ്ങോട്ട് വരുമ്പോഴേക്കും ഞാൻ ഗൗരിയെ വിളിക്കാം.... അപ്പോൾ താൻ റെഡിയായി നിന്നാൽ മതി..." ഹരി പറഞ്ഞു. " എന്നാൽ ശരി അമ്മേ ഞാൻ ഇറങ്ങുവാ... ഗൗരി ഞാൻ വിളിക്കുമ്പോൾ താൻ റെഡിയായാൽ മതി കേട്ടോ... " അവരോട് യാത്ര പറഞ്ഞിട്ട് ഹരി ഓഫീസിലേക്ക് പോയി.. ***

ഡോണിനെ ഡിസ്ചാർജ് ചെയുന്ന ദിവസം ആയിരുന്നു.. അവൻ തിരികെ തന്റെ നാട്ടിലേക്ക് പോകുക ആണല്ലോ എന്നറിഞ്ഞു കൊണ്ട് ഒരുപാട് സുഹൃത്തുക്കളും അതുപോലെ അധ്യാപകരും ഒക്കെ അവനെ കാണുവാനായി വന്നിരുന്നു. മാളവിക മാത്രം പക്ഷെ എത്തിയില്ല.. അവൾ തലേ ദിവസം തന്നെ ഡോണിനോട് പറഞ്ഞിരുന്നു ഇന്ന് വരികയില്ല എന്ന്.. എന്നാലും അവൻ പ്രതീക്ഷിച്ചിരുന്നു ഒരു നോക്ക് കാണുവാനായി... എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് പപ്പയ്ക്കും മമ്മിക്കും ഒപ്പം അവൻ വീൽ ചെയറിന്റെ സഹായത്തിൽ മടങ്ങി... പോകും വഴിയിൽ അവന്റെ കണ്ണുകൾ ചുറ്റിനും എന്തിനോ വേണ്ടി പരതുന്നത് അവന്റെ മമ്മിക്ക് മാത്രം മനസിലായിരുന്നു. പക്ഷെ അവർ ഇരുവരും കണ്ടില്ല ഒരു ഭിത്തിക്ക് അപ്പുറം നിന്ന് ഈറൻ മിഴികൾ അമർത്തി തുടച്ചു കൊണ്ട് തന്റെ ജീവന്റെ ജീവനായവനെ ഒളിഞ്ഞു നോക്കി കാണുന്ന മാളുവിനെ..... അവൻ അകന്നു പോകും തോറും മാളു ഭയപ്പെട്ടിരുന്നു ഇനി ഒരു കൂടിച്ചേരൽ ഉണ്ടാവില്ലേ എന്ന്.. **** ഏകദേശം ഏഴു മണി ആയി കാണും ഹരി വിളിച്ചപ്പോൾ.

ഗൗരിയോട് വേഗം റെഡി ആയിക്കോള്ളു, താൻ ഉടനെ എത്തും എന്നാണ് ഹരി അറിയിച്ചത്. അര മണിക്കൂറിനുള്ളിൽ ഹരി എത്തി അമ്മയോടും അമ്മായിയോടും യാത്ര പറഞ്ഞു കൊണ്ട് അവൾ ഹരിക്കൊപ്പം ഇറങ്ങി. വരാന്തയിൽ കൂടി നടന്നു വന്നപ്പോൾ രണ്ട് മൂന്ന് ചെറുപ്പക്കാർ എതിർ വശത്തു നിന്നും നടന്നു വരുന്നത് ഹരി കണ്ട്.. അവന്മാർ ഗൗരിയെ നോക്കിയിട്ട് നടന്ന പോയ്‌.. താറാവ് നടക്കുന്നത് പോലെ പമ്മി പമ്മി നടക്കാതെ മുന്നോട്ട് കേറി നടക്കു... ഹരി അവളോട് ദേഷ്യപ്പെട്ടു വിട്ടിൽ എത്തിയപ്പോൾ എല്ലാവരും അവളെ കാത്തു ഇരിക്കുക ആയിരുന്നു. നച്ചു വാവ അവളുടെ കയ്യിലേക്ക് ചാടി വന്നു. ഗൗരി അവളെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. അമ്മയും മുത്തശ്ശിയും ഒക്കെ അവളോട് അമ്മയുടെ വിവരങ്ങൾ ഒക്കെ തിരക്കി. അതിനു ശേഷം ഗൗരി മുറിയിലേക്ക് പോയി. ഹരി അപ്പോൾ ആരെയോ ഫോൺ വിളിക്കുക ആയിരുന്നു. ഗൗരി കയറി വരുന്നത് അവൻ കണ്ടില്ല.. പെട്ടന്ന് തിരിഞ്ഞ് വന്ന ഹരി അവളുമായി കൂട്ടി ഇടിച്ചു. പിന്നിലേക്ക് ആഞ്ഞു പോയ ഗൗരിയെ അവൻ വേഗം നെഞ്ചിലേക്ക് വലിച്ചിട്ട് അപ്പോളേക്കും.

"കണ്ണ് കണ്ട് കൂടെ... എവിടെ എങ്കിലും വീണ് ഇനി അമ്മയെ പോലെ കൈ ഒടിഞ്ഞു കിടക്കാൻ ആണോ തന്റെ യും പ്ലാൻ " അവൻ ദേഷ്യപ്പെട്ടു. "ഞാൻ കണ്ടില്ല... അതിന് ഇത്ര മാത്രം ദേഷ്യപ്പെടണ്ട ഹരി... ഓഹ് എന്തൊരു ബഹളം ആണ് എന്റെ അമ്മോ.." അവൾ അവനിൽ നിന്നും അകന്നു മാറി കൊണ്ട് പറഞ്ഞു. "ഈ മുഖത്ത് രണ്ട് ഉണ്ടക്കണ്ണുകൾ ഉണ്ടല്ലോ എന്നിട്ട് എന്താ കാണാഞ്ഞത്... എവിടെ എങ്കിലും വായി നോക്കി നടക്കും..." "ഓ ഈ സുന്ദരനെ വായി നോക്കി നടന്നത് ആണ്.. അതുകൊണ്ടാ കേട്ടോ... സോറി.." തന്റെ ബാഗ് എടുത്തു കൊണ്ട് വന്നു അവൾ റൂമിൽ വെച്ച്. എന്നിട്ട് ബെഡിലേക്ക് കിടന്നു. ആകെ മടുത്തു...ഭയങ്കര ക്ഷീണം...കുറച്ചു ദിവസം ആയിട്ട് അമ്മയ്ക്ക് വയ്യാതെ ആയിരുന്നത് കൊണ്ട് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. പിന്നെ ഹരിയെ കുറിച്ച് ഉള്ള ഓർമകളും കൂടെ ആയപ്പോൾ ആകെ ഒരു വൈഷമ്യം..... ഒരു പത്തു മിനുട്ട് കിടന്നതേ അവൾ ഉറങ്ങി പോയ്‌.. "മോനെ ഹരി.... ഗൗരിമോളെ കണ്ടില്ലല്ലോ.... അത്താഴം കഴിക്കാൻ വരുന്നില്ലേ അവള് " ദേവി പറഞ്ഞപ്പോൾ ആണ് ഹരിയും അത് ശ്രെദ്ധിച്ചത്..

ഗൗരി താഴേക്ക് ഇറങ്ങി വന്നില്ലാലോ... "ഞാൻ നോക്കട്ടെ അമ്മേ...." അവൻ ചെന്നപ്പോൾ കണ്ട് സുഖമായി ഉറങ്ങുന്ന ഗൗരിയെ. ആഹ്ഹ ഇവൾ ഇവിടെ കിടന്നു ഉറങ്ങുവാണോ... അവൻ ചെന്ന് ഗൗരിയെ വിളിച്ചു. ഗൗരി.... എടൊ.... ഗൗരി.. അവൻ വിളിച്ചു. ഒന്ന് രണ്ട് വട്ടം കൂടെ വിളിച്ചപ്പോൾ അവൾ വേഗം എഴുനേറ്റ്. എന്താ ഹരി.... അമ്മ വിളിക്കുന്നു... ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു. അവൾ ബെഡിൽ നിന്നും എഴുനേറ്റു. കുളിച്ചു മാറുവാനുള്ള വേഷം എടുത്തു കൊണ്ട് അവൾ വാഷ്റൂമിലേക്ക് പോയ്‌.. അവളുട ഫോൺ ശബ്ധിച്ചു... അമ്മ കാളിംഗ്.. ഹരി ഫോൺ എടുത്തു.. ഹെലോ അമ്മേ.... അഹ് മോനെ... ഗൗരിടെ കൈയിൽ ഒന്ന് കൊടുക്കാമോ. അമ്മേ... ഗൗരി കുളിക്കുവാ... ആണോ.... എന്നാൽ ഞാൻ പിന്നെ വിളിക്കാം... അമ്മേ... അത്യാവശ്യം ആണോ... ഞാൻ ഇപ്പൊ കൊടുക്കണോ.. വേണ്ട മോനെ.... ഒരു ഗുളിക യുടെ കാര്യം ചോദിക്കാൻ ആണ്... അവൾ ഇറങ്ങുമ്പോൾ വിളിക്കാൻ പറഞ്ഞാൽ മതി. ആഹ്.. ഓക്കേ അമ്മേ... അവൻ ഫോൺ കട്ട്‌ ചെയ്തു. അവൾ കുളിച്ചു കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ അവൻ അമ്മ വിളിച്ച കാര്യം പറഞ്ഞു.

അവൾ അപ്പോൾ തന്നെ അമ്മയെ തിരിച്ചു വിളിച്ചു സംസാരിച്ചു. രണ്ട് പേരും കൂടെ ഒരുമിച്ചു ആണ് താഴേക്ക് ഇറങ്ങി ചെന്നത്.. ദേവിയുടെ മുഖം പ്രകാശിക്കുന്നത് ഹരി കണ്ടു. രണ്ട്പേരെയും ഒരുമിച്ചു കണ്ടത് കൊണ്ട് ആണ്.... അവനു അത് മനസിലായി.. നാലഞ്ച് ദിവസങ്ങൾക്കു ശേഷം എല്ലാവരുടെയും ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ചപ്പോൾ ഗൗരിക്ക് വല്ലാത്ത സന്തോഷം തോന്നി.. ഇവരെ ഒക്കെ പിരിഞ്ഞു പോകാൻ ഇനി തനിക്ക് പറ്റില്ല എന്ന് അവൾ ഓർത്തു. നീലിമയിടെ വീട്ടിൽ വിരുന്നു പോകാൻ എന്നാണ് സമയം ഒക്കുന്നത് എന്നു കണ്ണൻ ഹരിയോട് ചോദിച്ചു. ഈ വരുന്ന സൺ‌ഡേ പോകാം എന്ന് അവൻ മറുപടി കൊടുത്തു. ഭക്ഷണം ഒക്കെ കഴിഞ്ഞു എല്ലാവരും പതിവ് പോലെ കുറച്ചു സമയം നാട്ടു വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് ഇരുന്നു. ദേവി യിടെ അൻപതാം പിറന്നാൾ ആണ് നാളെ...

അതുകൊണ്ട് ചെറിയ ഒരു പാർട്ടി ഹരി അറേഞ്ച് ചെയ്തിട്ടുണ്ട്.. ദേവി അടുക്കളയിലേക്ക് പോയ തക്കം നോക്കി ഹരി അത് ബാക്കി എല്ലാവരോടും അവതരിപ്പിച്ചു. അവരുടെ തന്നെ ഹോട്ടൽ ആയ ബ്ലു മൂൺ ഇൽ വെച്ച് ആണ് പ്രോഗ്രാം.. രാത്രി 7. 30നു അത്യാവശ്യം കുറച്ചു ആളുകളെ ഒക്കെ ക്ഷണിച്ചിട്ട് ഉണ്ട്.. എല്ലാവർഷവും അവിടെ ഉള്ള ഒരു ഓർഫനേജിൽ ദേവിയുടെ പേരിൽ ഒരു ചെക്ക് കൊടുക്കുകയാണ് ചെയ്യുന്നത്.. ഇത്തവണയും അത് തെറ്റിച്ചിട്ടില്ല. പക്ഷേ ദേവിയുടെ അമ്പതാം പിറന്നാൾ ആയതുകൊണ്ട് ഹരിക്ക് നിർബന്ധം ചെറിയൊരു സെലിബ്രേഷൻ വേണമെന്ന്. അതുകൊണ്ടാണ് ഇങ്ങനെ ഒരു ചടങ്ങ്. അമ്മാളുവിനോടും അവൻ വിളിച്ച് പറഞ്ഞിരുന്നു. അവൾ വൈകുന്നേരം ഹോട്ടലിലേക്ക് എത്തിക്കോളാം എന്നാണ് അറിയിച്ചത്... ഹരിയുടെ പ്ലാനിങ് ഒക്കെ കേട്ടുകൊണ്ട് അതിശയത്തോടെ ഇരിക്കുകയാണ് ഗൗരി.. "ഗൗരി താൻ എന്താണ് ആലോചിക്കുന്നത്.. ഇനി തന്റെ ബർത്ത്ഡേക്കും ഹരി അടിപൊളി സർപ്രൈസ് തരുമോ എന്നാണോ.... "

നീലിമ അവളെ കളിയാക്കി.. അത് പിന്നെ പറയണോ... ഗൗരിയുടെ ബർത്ത് ഡേ ഹരി തകർത്തുവാരും അല്ലേടാ... കണ്ണനും ചിരിച്ചു.. ഗൗരിയും കണ്ണനും ഒരു മറുപടി പോലും പറയാതിരിക്കുകയാണ് ചെയ്തത്... ദേവി വന്നപ്പോൾ എല്ലാവരും ആ ടോപ്പിക്ക് വിട്ടു. പിന്നെ അങ്ങനെ എല്ലാവരും കിടക്കാനായി പോയ്‌. ഹരി.... അമ്മയ്ക്ക് എന്താണ് ഗിഫ്റ്റ് മേടിക്കുന്നത്...ഗൗരി മുടി മുഴുവനും വാരി എടുത്തു ഉച്ചിയിൽ കെട്ടി വെച്ച് കൊണ്ട് വന്നു. ഹ്മ്മ്... നോക്കാം..... നാളെ അല്ലെ... ഹരി..... മ്മ്... അത് പിന്നെ..... ഞാൻ കൂടി വരട്ടെ നാളെ ഹരിക്കൊപ്പം... എവിടെ... അല്ല... അമ്മക്ക് ഗിഫ്റ്റ് മേടിക്കാൻ... ഓഹ്.. അതിന്റ ആവശ്യം ഒന്നും ഇല്ലെടോ... എന്റെ അമ്മക്ക് എന്തെങ്കിലും ഞാൻ മേടിച്ചു കൊടുത്തോളം.. അവൻ പറഞ്ഞു. ഗൗരിയുടെ മുഖം താണു. അറിയാതെ കണ്ണുകൾ അവളുടെ താലി മാലയിൽ ഉടക്കി. ഈശ്വരാ.... അവൾ അറിയാതെ ഉറക്കെ നിലവിളിച്ചു. ഹരി.... അവൾ വേഗം വാഷ്റൂമിലേക്ക് ഓടി.. കാര്യം അറിയാതെ അവൻ നോക്കി നിന്ന്. ഹരി... എന്റെ... എന്റെ താലി കാണുന്നില്ല...

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. അപ്പോൾ ആണ് അവനും നോക്കിയത്... മാല യുടെ കൊളുത്തു മാറി കിടക്കുന്നു... അവൾ ഓടി വന്നു ബെഡ് ഷീറ്റ് എടുത്തു കൊട്ടി കുടഞ്ഞു. ഹരി... എന്ത് നോക്കി നിൽക്കുവാ... എന്റെ താലി ഒന്ന് നോക്കിക്കേ... അവൾ തറയിൽ മുട്ട് കുത്തി ഇരുന്ന് കൊണ്ട് പറഞ്ഞു. . ഓ.. അത് പോയെങ്കിൽ പോട്ടെടോ... സാരമില്ല.. താൻ കളയാൻ ഇരുന്നത് ദൈവം അങ്ങ് മോഷ്ടിച്ചു കൊണ്ട് പോയി... അത്രയും ഒള്ളു... ക്ലോസറ്റിൽ വലിച്ചു എറിയാൻ ഇരുന്നത് അല്ലെ.. അത് പോട്ടെ... അവൻ കൈ രണ്ടും മാറിൽ കെട്ടി പിണഞ്ഞു കൊണ്ട് പറഞ്ഞു. ഹരി.... അവൾ ഓടി വന്നു അവന്റെ ഇരു തോളിലും പിടിച്ചു ശക്തമായി കുലുക്കി.. ഹരി... അത്... അത് ഹരീടെ കയ്യിൽ എങ്ങാനും കിട്ടിയോ... സത്യം പറ..... അവൾ അവനെ പിടിച്ചു ഉലച്ചു. അവൻ സ്തംഭിച്ചു പോയ്‌. ഗൗരി ഇത്രയധികം വിഷമിച്ചോ ആ താലി പോയപ്പോൾ എന്ന് ആണ് അവൻ ചിന്തിച്ചത്.. പറ ഹരി... ഹരീടെ കൈയിൽ ഉണ്ടോ... അവൻ പെട്ടന്ന് തന്റെ കൈകൾ രണ്ടും അവളുടെ മുന്നിൽ തുറന്നു കാണിച്ചു. എന്റെ ഗുരുവായൂരപ്പ...

അത് എവിടെ പോയോ ആവോ... ഞാൻ ഇനി എവിടെ ചെന്ന് കണ്ട് പിടിക്കും..... അവൾ പൊട്ടി കരഞ്ഞു കൊണ്ട് ഹരിയുടെ നെഞ്ചിലേക്ക് വീണ്... ഹരി...... എന്റെ താലി പോയല്ലോ.... ഞാൻ എന്ത് ചെയ്യും ഇനി... എന്റെ മരണത്തിൽ നിന്ന് പോലും അത് വേർപ്പെട്ടു പോകരുത് എന്ന് ഞാൻ ആശിച്ചത് ആണ്... എന്നിട്ട്.... അത്... അത്.... ഞാൻ പാപിയായി പോയോ എന്റെ കണ്ണാ..... അവൾ അവന്റെ നെഞ്ചിൽ കിടന്നു തേങ്ങി... ഓഹോ.. അതൊക്കെ എപ്പോൾ... ഞാൻ അറിഞ്ഞില്ലാലോ... ഹരി മനസ്സിൽ പിറു പിറുത്തു... അത് ക്ലോസറ്റിൽ പോയ്‌ കാണും ഗൗരി... സാരമില്ല.. വിട്ടു കള.. ഹരി...

അങ്ങനെ പറയരുത് പ്ലീസ്... എനിക്ക് അപ്പോൾ ഒക്കെ ഹരിയോട് ദേഷ്യം ഉണ്ടായിരുന്നു... സത്യം ആണ്... പക്ഷെ.... പക്ഷെ... ഹരിയെ കുറിച്ച് അറിഞ്ഞപ്പോൾ ..... അവൾ പെട്ടന്ന് എന്തോ ഓർത്തത് പോലെ വായടച്ചു. ഹ്മ്മ്... പറ ഗൗരി..... ഹരി ആരും ഇല്ലാത്തവൻ ആണെന്ന് അറിഞ്ഞപ്പോൾ ആണോ.. അതോ ഹരിയെ ഈ അച്ഛനും അമ്മയും ദത്തെടുത്തു എന്ന് അറിഞ്ഞപ്പോൾ ആണോ..... ഹരി...... ഞാൻ.... അതൊക്കെ എന്റെ വിധി ആടോ.... താൻ അത് ഒന്നും ഓർത്തു തന്റെ ലൈഫ് കളയണ്ട.... വന്നു കിടക്കു... അവൻ പറഞ്ഞു.. ഗൗരി അപ്പോൾ ആണ് ഓർത്തത്.. താൻ ഇത്രയും സമയം ഹരിയുടെ നെഞ്ചിൽ ആയിരുന്നു എന്ന്.. പെട്ടന്ന് അവൾ അകന്നു മാറി.. ഗൗരി.... കിടക്കാൻ നോക്ക്... നേരം ഒരുപാട് ആയി... ഹരി വീണ്ടും പറഞ്ഞു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story