അതിലോലം: ഭാഗം 61

രചന: രഞ്ജു ഉല്ലാസ്

നാല് മണി കഴിഞ്ഞപ്പോളേക്കും അവർക്ക് ഹോസ്പിറ്റലിൽ നിന്നും പോകാം എന്ന് ഒരു സിസ്റ്റർ വന്നു പറഞ്ഞു. അമ്മേടെ ബർത്തഡേ പാർട്ടി അറേഞ്ച് ചെയ്തു വെച്ചിരിക്കുന്നത് 7മണിക്ക് ആണ്.. കണ്ണനും അച്ഛനും കൂടി അത് മാറ്റം എന്ന് പറഞ്ഞു എങ്കിലും ഹരി സമ്മതിചില്ല.. ആളുകളെ ഒക്കെ വിളിച്ചു പറഞ്ഞ സ്ഥിതിക്ക് ഇനി അത് മാറ്റണ്ട എന്ന് അവൻ പറഞ്ഞു.. ദേവി ആണെങ്കിൽ ഇത് ഒന്നും അറിഞ്ഞുമില്ല.. അച്ഛനെയും ഏട്ടനെയും പറഞ്ഞു വിട്ടിട്ട് ഹരി റൂമിലേക്ക് വന്നു..മെഡിസിൻ ഒക്കെ മേടിച്ചിട്ടുണ്ടായിരുന്നു.... അമ്മേ..... എന്താ മോനെ... ഞാൻ ബില്ല് പേ ചെയ്തിട്ട് വരാം കെട്ടോ.... അര മണിക്കൂറിനുള്ളിൽ പോകാം... ഹ്മ്മ് ശരി മോനെ... പോയിട്ട് വാ.. ഗൗരി മോളുടെ വിട്ടിൽ വിളിച്ചു പറഞ്ഞില്ലാലോ... അമ്മ ഒക്കെ വിഷമിക്കും എന്നോർത്ത് ആണ്....ദേവി അവളെ നോക്കി പറഞ്ഞു. അത് അമ്മേ... പറയണം.... ഞാൻ വിട്ടിൽ എത്തിയിട്ട് വിളിച്ചു പറഞ്ഞോളാം... അമ്മയുടെ അടുത്ത നാളെ ഞാൻ പോകാം എന്ന് കരുതി ഇരിക്കുവാരുന്നു... അമ്മക്ക് ഒക്കെ വിഷമം ആകും... ഒന്നാമത് വയ്യ താനും..

എന്ത് ചെയ്യാനാ അമ്മേ... എന്തൊക്കെയോ കഷ്ടകാലം ആണ്... അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമോ... ആഹ് സാരമില്ല മോളെ... എല്ലാം മാറി എന്ന് വിചാരിച്ചാൽ മതി... എനിക്ക് രണ്ട് ദിവസം ആയിട്ട് എന്തൊക്കെയോ ഭയങ്കര ടെൻഷൻ ആയിരുന്നു അമ്മേ... എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്ന പോലെ ഒരു തോന്നൽ..... അഹ് എന്തായാലും വേറെ ആർക്കും ഒന്നും പറ്റിയില്ലലോ... എനിക്ക് അല്ലെ കിട്ടിയത്.. സാരമില്ല.. മോള് പേടിക്കണ്ട... ഭഗവാൻ അറിയാതെ ഒന്നും സംഭവിക്കില്ല... അടുത്ത ദിവസം തന്നെ ഒരു നൂല് ജപിച്ചു കെട്ടണം... നന്നായി പേടിച്ചിട്ടുണ്ട് കുട്ടി നിയ്.. ദേവി അവളുടെ കൈയിൽ തഴുകി.. ദേവിയുടെ ഫോൺ റിങ് ചെയ്തപ്പോൾ ദേവി അത് എടുത്തു നോക്കി.. നന്ദു കാളിങ്.. മോളെ... നന്ദു ആണ് വിളിക്കുന്നത്.. എടുക്കണ്ട അമ്മേ.... വല്യ അത്യാവശ്യം ഒന്നും ഇല്ല... ദേവി പിന്നീട ഒന്നും പറഞ്ഞില്ല.. ഫോൺ മേശയിലേക്ക് തന്നെ അവർ തിരികെ വെച്ച്. കുറച്ചു കഴിഞ്ഞതും ഹരി വന്നു.. കഴിഞ്ഞോ മോനെ... ഹ്മ്മ് ... എന്നാൽ നമ്മൾക്ക് പോകാം...

ദേവി എഴുനേറ്റു..സാവധാനം ഗൗരിയും. കാലിൽ ചെറുതായി നീരുണ്ട്... എന്നാലും കുഴപ്പമില്ല എന്ന് അവൾ പറഞ്ഞു. അവൾക്ക് പോകാനായി അപ്പോൾ വീൽ ചെയർ എത്തി.. അമ്മേ... ഞാൻ നടന്ന പോയ്കോളാം എന്ന് ഗൗരി പറഞ്ഞു.. പക്ഷെ സിസ്റ്റർ സമ്മതിച്ചില്ല. ഹരി അപ്പോളേക്കും വണ്ടി എടുക്കാനായി പോയിരിന്നു. വീട്ടിൽ എത്തിയപ്പോൾ മുത്തശ്ശിയും അമ്മിണിയമ്മയും നീലിമയും ഒക്കെ ഉമ്മറത്ത് ഉണ്ട്.. അവൾ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ നീലിമ അകത്തേക്ക് ഓടി പോകുന്നത് കണ്ടു.. ഗൗരി വാതിൽക്കൽ എത്തിയതും നീലിമ ഒരു തട്ടത്തിൽ ആരതിയും ആയി വന്നു.. മുത്തശ്ശി ആണ് അത് മേടിച്ചത്. ഗൗരി മോളെ....എല്ലാ ദോഷങ്ങളും ഒഴിഞ്ഞു പോട്ടെ എന്റെ കുട്ടിയിൽ നിന്ന്... ഇനി അരുതാത്തത് ഒന്നും സംഭവിക്കാതിരിക്കട്ടെ.... ഹരിയെയും ഒപ്പം നിറുത്തി മുത്തശ്ശി ആരതി ഉഴിഞ്ഞു. ഗൗരി ടെ താലി എവിടെ...? പെട്ടന്നു നീലിമ ചോദിച്ചു. ഒരു നിമിഷം ഗൗരി അങ്ങ് വല്ലാതെ ആയി.. അവൾ താലി മാല കൈയിൽ എടുത്തു പിടിച്ചു കൊണ്ട് നിന്നു.. ഈശ്വരാ അത് എവിടെ പോയ്‌... .

ദേവിയും മുത്തശ്ശിയും ഒക്കെ വിഷമിച്ചു നിൽക്കുക ആണ്.. അത് അമ്മേ . ഞാൻ ഗൗരിയെ എടുത്തു കൊണ്ട് ഹോസ്പിറ്റലിൽ പോകുമ്പോൾ എവിടെ എങ്കിലും മിസ് ആയതു ആവും...ആഹ് ഇനി സാരമില്ല.. അത് പോട്ടെ... അയ്യോ... അങ്ങനെ പറയരുത് മോനെ....അതിന്റെ പവിത്രത നീ അറിയാതെ ആണ് സംസാരിക്കുന്നത്.. ഒരു താലി എന്ന് പറഞ്ഞാൽ അതിനോളം വിലപ്പെട്ട ഒരു ലോഹം ഒരു പെണ്ണിന്റെ ജീവിതത്തിൽ ഇല്ല...രണ്ടു പേരിൽ ഒരാൾ ഈ ലോകത്തു നിന്നും പോകുമ്പോൾ മാത്രമേ താലി അവളുടെ കഴുത്തിൽ നിന്ന് പോകാവൂ... പഴമക്കാർ പറയുന്നത് ആണെങ്കിലും ഇത് ഒക്കെ സത്യം ആണ് കുഞ്ഞേ... ഒരു പരിധി വരെ മുത്തശ്ശി തന്റെ ആകുലത മറച്ചു വെയ്ക്കാതെ പറഞ്ഞു... മുത്തശ്ശി.. അത്... അത് എവിടെ പോയെന്നു എനിക്ക് അറിയില്ല.... അവളുടെ കണ്ണുകൾ നിറഞ്ഞു... അമ്മേ.... ഇനി പറഞ്ഞിട്ടെന്താ കാര്യം... മോളെ നീ നിന്റെ റൂമിൽ ഒക്കെ ഒന്ന് നോക്ക് കെട്ടോ... ചിലപ്പോൾ ബെഡ് ഷീറ്റിലോ മറ്റൊ ഉടക്കി കിടപ്പുണ്ടാവും...... ദേവി അവളെ ആശ്വസിപ്പിച്ചു......

ഗൗരി വന്നു ഹാളിലെ സെറ്റിയിൽ ഇരുന്നു. അവളുടെ സങ്കടം കണ്ടപ്പോൾ മുത്തശ്ശിക്കും തോന്നി പറയേണ്ടിയിരുന്നില്ല എന്ന്.... "നിങ്ങൾ ഇത് എവിടെ പോകുന്നു " നച്ചു വാവയെ ഒരുക്കി കൊണ്ട് നീലിമ വന്നപ്പോൾ ദേവി ചോദിച്ചു കാര്യങ്ങൾ ഒക്കെ അപ്പോളേക്കും ദേവിയോട് ഹരിയും നീലിമയും ഒക്കെ പറഞ്ഞു. പക്ഷെ ദേവി ആണെങ്കിൽ പോകാൻ കൂട്ടാക്കിയില്ല... ഗൗരി ക്ക് വയ്യാത്തപ്പോൾ താൻ എവിടേക്കും ഇല്ല എന്ന് അവർ പറഞ്ഞു. അമ്മേ..... എത്ര ആളുകളോട് വിളിച്ചു പറഞ്ഞു എന്ന് അറിയാമോ... എല്ലാം സെറ്റ് ചെയ്ത് വെച്ചത് കൊണ്ട് അല്ലെ... അമ്മ ഇനി അങ്ങനെ പറയരുത്... ഹരി... നീ എന്തൊക്കെ ആണ് ഈ പറയുന്നത്.... ഗൗരി മോൾ ഇല്ലാതെ ഞാൻ എങ്ങോട്ടും ഇല്ല.... ഇവളെ ഈ സ്റ്റേജിൽ ആക്കിട്ട് പോവാൻ പറ്റുമോ.... അത് ഒന്നും സാരമില്ല അമ്മേ... ഞാനും വരാൻ ആഗ്രഹിച്ചു ഇരുന്നത് ആണ്.പക്ഷെ ഇങ്ങനെ ഒക്കെ സംഭവിച്ചു പോയില്ലേ... എന്തായാലും അമ്മ ചെല്ല്... എനിക്ക് കൂട്ടായി അമ്മിണിയമ്മ ഉണ്ട്.. അതെ അമ്മേ.... എല്ലാവരും എത്തുമ്പോൾ അമ്മ ഇല്ലെങ്കി പിന്നെ എങ്ങനെ ആണ്...

നീലിമയും പറഞ്ഞു. ഒടുവിൽ മനസില്ലമനസോടെ ദേവി റെഡി ആകാനായി പോയ്‌. ഗൗരിക്ക് ഒന്ന് കിടക്കുവൻ തോന്നി.. അവൾ തന്റെ റൂമിലേക്ക് പിൻവാങ്ങി. അവൾ ചെന്നാപ്പോൾ ഹരി കുളി കഴിഞ്ഞു റെഡി ആകുവാണ്.. മുടന്തി മുടന്തി കയറീ വരുന്ന ഗൗരിയെ കണ്ടതും അവൻ ഓടി ചെന്ന് അവളെ ചേർത്ത് പിടിച്ചു. അറിയാതെ അവളിൽ ഒരു വിറയൽ പടർന്നു.. ഗൗരി... ആർ യു ഓക്കേ നൗ....? ഹ്മ്മ്.... അതെ.. പിന്നെ എന്താ തന്നെ വിറകൊള്ളുന്നത്... അത് പിന്നെ....ഒന്നും... ഒന്നും ഇല്ല.. തനിക്ക് എന്നെ പേടിയാണോ.... ഹേയ്... ഇല്ല ഹരി.. ക്ഷീണം കൊണ്ട് ആവും.. സാരമില്ലടോ.... താൻ ടെൻഷൻ ആവണ്ട... അവൻ അവളെ കട്ടിലിൽ കൊണ്ട് പോയ്‌ ഇരുത്തി. കിടന്നോടോ.... ക്ഷീണം കാണും അല്ലെ.....? കുഴപ്പമില്ല ഹരി. എന്തെങ്കിലും ആവശ്യം ഉണ്ടായാൽ വിളിക്കണം കെട്ടോ... ഞാൻ വേഗം വരാം.. ഹ്മ്മ്... ഹരി... എന്താടോ... ശരിക്കും... ശരിക്കും ഹരി ഓർത്തിരുന്നോ എന്നെ എടുത്തു കുളത്തിലെറിയാൻ... അത് കേട്ടതും ഹരി ചിരിച്ചു പോയ്‌.. എന്താടോ ഇപ്പൊ ഇങ്ങനെ ഒരു ചിന്ത. അല്ല ഹരി... ഹരി എന്നോട് പറഞ്ഞില്ലേ ഞാൻ പെട്ടന്ന് മരിച്ചു പോയാൽ ഹരി രക്ഷപെടും എന്ന്... സത്യത്തിൽ ഹരി അങ്ങനെ ഓർത്തോ..... അവളുടെ ശബ്ദം ഇടറി..

താൻ അല്ലെ എല്ലാം പറഞ്ഞത്.... ഞാൻ അപ്പോൾ ഒരു ഫ്ലോ യിൽ അങ്ങ് മറുപടി പറഞ്ഞുന്നെ ഒള്ളു... അല്ലതെ അങ്ങനെ ഒന്നും ചിന്തിച്ചില്ലലോ അല്ലെ..... ഇല്ലെടോ... താൻ ഓരോന്ന് ഓർത്തു കൂട്ടണ്ട... അടങ്ങി കിടക്കു... അല്പം കഴിഞ്ഞതും ഹരി ആണെങ്കിൽ ഒരു പിസ്ത ഗ്രീൻ കളർ ഫുൾ സ്ലീവ് ഷർട്ടും ക്രീം കളർ പാന്റും ഇട്ട് കൊണ്ട് ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങി വന്നു ഗൗരി ഇമ വെട്ടാതെ അവനെ നോക്കി നിന്നു എങ്ങനെ ഉണ്ട് എന്ന് അവൻ ഒരു പുരികം ഉയർത്തി ചോദിച്ചു. സൂപ്പർ എന്ന് അവൾ തള്ള വിരൽ ഉയർത്തി കൊണ്ട് പറഞ്ഞു. അവൻ അലമാര തുറന്ന് ഒരു box പുറത്തെടുത്തു.. ഗൗരി അതിലേക്ക് നോക്കി.. അവൻ അത് മെല്ലെ ഓപ്പൺ ചെയ്ത്.. നവരത്ന മോതിരം ആയിരുന്നു അതിൽ..അവൻ അത് അവളുടെ കൈലേക്ക് കൊടുത്തു.. "ഇത് ഞാൻ അമ്മയ്ക്ക് വേണ്ടി മേടിച്ചത് ആടോ.... എങ്ങനെ ഉണ്ട്.." "വളരെ നന്നായിട്ടുണ്ട് ഹരി... എനിക്ക് ഒരുപാട് ഇഷ്ടം ആയി...." അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് അത് ആ ബോക്സിനു ഉള്ളിൽ വെച്ച്. ഹരീടെ സെലെക്ഷൻ സൂപ്പർ ആയിട്ടിട്ടുണ്ട് കെട്ടോ....

ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഈ ഗിഫ്റ്റ്.. അവൾ അവനെ അഭിനന്ദിച്ചു. താങ്ക് യു താങ്ക് യു.... ഹരി ഒരു ഈണത്തിൽ പറഞ്ഞു. തനിക്ക് വയ്യാത്തത് കൊണ്ട് ആണ് കെട്ടോ.. ഇല്ലെങ്കിൽ എല്ലാവർക്കും കൂടെ പോകാമായിരുന്നു.. ഹേയ്... സാരമില്ല ഹരി.. ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ഓർത്തില്ലലോ... ഹ്മ്മ്.... അത് പോട്ടെ... എല്ലാവർക്കും ബാംഗ്ലൂർ ട്രിപ്പ്‌ കഴിഞ്ഞു ഹരി ഗിഫ്റ്റ് കൊണ്ട് വന്നലോ...എനിക്ക് എന്താണ് മേടിച്ചത്.. അവൾ പ്രതീക്ഷയോടെ ചോദിച്ചു. ഹരി ഒരു നിമിഷം ആലോചിച്ചു.. എന്നിട്ട് പറഞ്ഞു.. എടൊ.... ഞാൻ ഇനി തനിക്ക് മാത്രം ആയിട്ട് അല്ല തരുന്നത്... നിങ്ങൾക്ക് രണ്ടാൾക്കും കൂടി ആണ് തരുന്നത്.... ഓക്കേ... അവൻ അതുപറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി. അവൻ ആരെയാണ് ഉദ്ദേശിച്ചത് എന്ന് ഗൗരിക്ക് മനസിലായി. അവളുടെ മുഖം വാടി. റൂമിനു പുറത്ത് എത്തിയ ഹരി ആണെങ്കിൽ പതിയെ ഒന്ന് തല ചെരിച്ചു നോക്കി... സങ്കടത്തോടെ നിൽക്കുന്ന ഗൗരിയെ അവൻ കണ്ട്.. സോറി ഗൗരി കുട്ടി.. നിനക്ക് വിഷമം ആയി എന്ന് എനിക്ക് അറിയാം... പക്ഷെ എന്ത് ചെയ്യാനാ ആ അഭി ഇല്ലേ...

കൂടെ നിന്നു ചതിച്ച എന്റെ കൂട്ടുകാരൻ.. അവനിട്ടു ഉള്ള പണി കൊടുത്തിട്ടു ഒള്ളു ഇനി ബാക്കി... അത് കഴിഞ്ഞേ നിനക്ക് ഉള്ള ഗിഫ്റ്റ് ഞാൻ പലിശ അടക്കം തിരിച്ചു തരും.. കോണിപ്പടികൾ ഇറങ്ങുമ്പോൾ അവൻ മെല്ലെ മനസ്സിൽ മന്ത്രിച്ചു.. ദേവിയും നീലിമയും വന്നു ഗൗരിയോട് യാത്ര പറഞ്ഞു പോയ്‌. അമ്മിണിയമ്മ ഉണ്ടായിരുന്നു അവൾക്ക് കൂട്ടായിട്ട്. അവൾ അപ്പോളും ഹരി പറഞ്ഞ വാചകത്തിൽ ഉഴറി നടക്കുക ആയിരുന്നു.. വല്ലാത്ത വേദന വീണ്ടും തന്നെ കീഴ്പ്പെടുത്തുന്നു. താലി ഇല്ലാത്ത നൊമ്പരവും അത്രമേൽ ദുസഹം ആയിരുന്നു... ഒരുപക്ഷെ ഹരിയിൽ നിന്നും അകന്നു പോകുവാൻ ഭഗവാൻ കാണിച്ചു തരുന്ന നിമിത്തങ്ങൾ ആണോ ഇതെല്ലാം എന്ന് അവൾ ഓർത്തു.. മോളെ..... അമ്മിണിയമ്മ ആണ് അവളെ ഓർമകളിൽ നിന്നു ഉണർത്തിയത്. ചെറു ചൂട് കഞ്ഞിയും ഒരു തൊടു കറിയും ആയിരുന്നു. ഫുഡ്‌ il ശ്രദ്ധിക്കണം എന്ന് എല്ലാം മുത്തശ്ശി അമ്മിണിയമ്മയോട് പറഞ്ഞിരുന്നു.. അവർ കൊടുത്ത കഞ്ഞി അല്പൽപമായി അവൾ കോരി കുടിച്ചു. **** ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞു എല്ലാവരും മടങ്ങി എത്തിയപ്പോൾ 10മണി ആയിരുന്നു.

ദേവിയും അമ്മാളുവും കൂടെ ഗൗരിയുടെ അടുത്ത എത്തി.. ഏടത്തി... വേദന ഉണ്ടോ ഇപ്പൊൾ.. .. അമ്മാളു വന്നു അവളെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു. കുഴപ്പമില്ല അമ്മാളു... ശോ.... സാരമില്ല കേട്ടോ... നാളെ ആകുമ്പോൾ ഉഷാർ ആകും... അവൾ ഗൗരിയുടെ നെറ്റിയിൽ ചുമ്പിച്ചു.. അമ്മാളു എപ്പോൾ ഇറങ്ങി ഹോസ്റ്റലിൽ നിന്നും...? ഞാൻ 12.30നു ഇറങ്ങി ഏടത്തി... എക്സാം ആകാറായി അല്ലെ... അതെ ഏടത്തി... ഒരു മാസം കൂടി കഴിഞ്ഞാൽ എക്സാം ആണ്.. ഹ്മ്മ്... എന്നാൽ ശരി കെട്ടോ.. നാളെ കാണാം.. ഏടത്തി റസ്റ്റ്‌ എടുക്ക്... അമ്മാളു അവളുടെ കവിളിൽ തട്ടിയിട്ട് ഇറങ്ങി പോയി. എല്ലാവരും എത്തിയോ അമ്മേ.... ഗൗരി ചോദിച്ചു ഉവ്വ് മോളെ.... ഹരി... ഹരി എവിടെ. അവൻ താഴെ അച്ഛനോട് സംസാരിക്കുക ആണ്.... എന്തോ ഒരു പ്രൊജക്റ്റ്‌ ന്റെ ഡിസ്കഷൻ ആണ്. അമ്മേ... എന്താ മോളെ.. എനിക്ക് അമ്മയോട് ഒരു കാര്യം പറയാൻ ഉണ്ട്...

മോൾക്ക് എന്നോട് എന്ത് വേണേലും പറയാം കേട്ടോ.. നീ എന്റെ സ്വന്തം മോളല്ലേ... .. അത് അമ്മേ... ഹരിയുടെ വിചാരം ഞാൻ ഇപ്പോളും അഭിയെ സ്നേഹിക്കുന്നു എന്നാണ്.. എന്നോട് പറഞ്ഞു അഭിയെ വിവാഹം കഴിച്ചു സുഖ ആയിട്ട് ജീവിക്കാൻ... ഞാൻ സത്യം പറഞ്ഞാൽ ഹരിയോട് ഉള്ള ദേഷ്യത്തിന് ആദ്യം ഒക്കെ പറഞ്ഞു എനിക്ക് ഒരാളെ ഇഷ്ടം ഉണ്ടെന്നും അയാളോട് ഒപ്പം ആണ് ജീവിക്കുവാൻ ആഗ്രഹിക്കുന്നത് എന്നും ഒക്കെ .. പക്ഷെ അമ്മേ സത്യം പറഞ്ഞാൽ ഞാൻ അതൊക്കെ ഹരിയോട് ഉള്ള വാശിടെ പുറത്ത് പറഞ്ഞത് ആണ്... എനിക്ക്... എനിക്ക് ഹരി ഇല്ലാതെ ഒരു ജീവിതം ഇല്ല അമ്മേ...

അമ്മ പറഞ്ഞ ഓരോ കാര്യങ്ങളിൽ കൂടെ ഞാൻ ഹരിയെ അറിയുക ആയിരുന്നു... എനിക്ക് ഹരിയോട് ഒരുപാട് ദേഷ്യം ഉണ്ടായിരുന്നു.. പക്ഷെ.. പക്ഷെ ഇപ്പോൾ എനിക്ക്..... എനിക്ക് ഹരിയെ ഒരുപാട് ഇഷ്ടം ആണ് അമ്മേ....ഹരിയെ ഒരു നിമിഷം പിരിയാൻ പോലും എനിക്ക് ആവില്ല.... അമ്മ... അമ്മ ഒന്ന് പറയാമോ ഹരിയോട് എനിക്ക് അങ്ങനെ ഒന്നും ആരോടും ഇല്ല എന്ന്... കരഞ്ഞു കൊണ്ട് തന്റെ മുന്നിൽ ഇരുന്നു കേഴുന്ന ഗൗരിയെ ദേവി നോക്കി.. അവർക്ക് വിഷമം തോന്നി അവളുടെ സങ്കടം കണ്ടപ്പോൾ.. ഒപ്പം വെളിയിൽ നിന്നു കൊണ്ട് അമ്മയോട് പറയുന്നത് എല്ലാം കേട്ട ഹരിക്കും..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story