അതിലോലം: ഭാഗം 62

athilolam new

രചന: രഞ്ജു ഉല്ലാസ്

കരഞ്ഞു കൊണ്ട് തന്റെ മുന്നിൽ ഇരുന്നു കേഴുന്ന ഗൗരിയെ ദേവി നോക്കി.. അവർക്ക് വിഷമം തോന്നി അവളുടെ സങ്കടം കണ്ടപ്പോൾ.. ഒപ്പം വെളിയിൽ നിന്നു കൊണ്ട് അമ്മയോട് പറയുന്നത് എല്ലാം കേട്ട ഹരിക്കും.... മോള് സങ്കടപ്പെടാതെ... എല്ലാത്തിനും നമ്മൾക്ക് വഴി ഉണ്ടാക്കാം... ഇപ്പൊ എന്റെ കുട്ടിക്ക് വയ്യാണ്ട് ഇരിക്കുവല്ലേ... അതുകൊണ്ട് അനാവശ്യം ആയിട്ടുള്ള ഒരു ചിന്തയും വേണ്ട... അമ്മ അവനെ പറഞ്ഞു മനസിലാക്കിക്കും..... ഉറപ്പ്.... അവർ അവളോട് പറഞ്ഞു. ദേവി.... താഴെ നിന്നും മേനോൻ വിളിച്ചു. ആഹ് മോളെ... എന്നാൽ മോള് കിടന്നോളു.. അമ്മ അങ്ങോട്ട് ചെല്ലട്ടെ. " ദേവി എഴുനേറ്റു. അമ്മേ... ഒരു നിമിഷം... ഗൗരി പറഞ്ഞപ്പോൾ ദേവി എന്താണ് എന്ന മട്ടിൽ നോക്കി. "അമ്മേ.... Many many Happy return's of the day...."അവൾ അവരെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. താങ്ക് യു മോളെ..... അവർ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു അമ്മേ.... എനിക്ക് തരാൻ ഗിഫ്റ്റ് ഒന്നും ഇല്ല... ഹരീടെ ഒപ്പം പുറത്തുപോകാണം എന്ന് കരുതി ഇരുന്നത് ആയിരുന്നു. പക്ഷെ നടന്നില്ല,..

ഹേയ് അത് ഒന്നും സാരമില്ല മോളെ... എന്റെ മോൾക്ക് ആപത്തു ഒന്നും കൂടാതെ തിരിച്ചു കിട്ടിയല്ലോ ഞങ്ങൾക്ക്... അത് മാത്രം മതി.... അവർ പുറത്തേക്ക് ഇറങ്ങിയത് കണ്ടു ഹരിയെ.... അവൻ ചൂണ്ടു വിരൽ കൊണ്ട് സ്സ് എന്ന് ശബ്ദം ഉണ്ടാക്കി... മോനെ... ദേവി പതിയെ വിളിച്ചു അമ്മേ... എല്ലാം ഞാൻ നാളെ പറയാം... അമ്മ ഇപ്പൊ ചെല്ല്.. അച്ഛൻ വിളിക്കുന്നു. അത് കേട്ടതും അവർ ഇറങ്ങി പോയ്‌. ഹരി റൂമിലേക്ക് ചെന്ന്. ഗൗരി എന്തൊക്കെയാ ആലോചനയിൽ ആണ്.. ഹെലോ മാഡം.... അവൻ വിളിച്ചു.. ആഹ്... ഹരി എപ്പോൾ വന്നു. എത്തിയതേ ഒള്ളു... താൻ എന്തെങ്കിലും കഴിച്ചോ.. ഹ്മ്മ്.. തനിക്ക് എങ്ങനെ ഉണ്ട് ഇപ്പൊൾ..? എനിക്ക് കുഴപ്പം ഒന്നും ഇല്ല ഹരി.. എങ്കിൽ കിടന്നോടോ.... അവൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയുവാനായി പോയ്‌. ഗൗരി കട്ടിലിന്റെ ഒരു വശത്തായി ചെരിഞ്ഞു കിടന്നു. എടൊ.... കുറച്ചു സമയം ഉറങ്ങാണ്ട് ഇരിക്കണം എന്ന് മുത്തശ്ശി പറഞ്ഞു കെട്ടോ... ഡ്രസ്സ്‌ മാറി ഇറങ്ങി വന്ന ഹരി പറഞ്ഞു. എനിക്ക് ആണെങ്കിൽ നന്നായി ഉറക്കം വരുന്നുണ്ട്... അവൾ ഒരു കൊട്ടുവാ ഇട്ടു. ഹേയ് ഉറങ്ങാൻ പാടില്ല...

കുറച്ചു സമയം എങ്കിലും ഉറങ്ങരുത്.. ഹരി അവളുടെ അടുത്ത വന്നിരുന്നു. കാലിലേക്ക് അവൻ സുഷ്മമായി നോക്കി.. മൊബൈൽ ന്റെ ടോർച് എടുത്തു ഓൺ ചെയ്തു നോക്കിയപ്പോൾ കണ്ട് രണ്ട് ചെറിയ പാട്... എന്താ ഹരി.. അവന്റെ നോട്ടം കണ്ടു ഗൗരി ചോദിച്ചു. ഈ പാട് കണ്ടിട്ട് എനിക്ക് ശരീരത്തിൽ ഒരു തരം മരവിപ്പ് ആണ്... താൻ പേടിച്ചു പോയോ ഗൗരി.. ഒരു വേള അവൻ താൻ പോലും അറിയാതെ അവളുടെ കൈകളിൽ തഴുകി.. പിന്നെ പേടിച്ചു പോകാതെ..... എന്റെ ഹരി ഞാൻ ആണെങ്കിൽ എന്തോ ഒന്ന് സൂചിക്ക് കുത്തുന്നത് പോലെ തോന്നിയപോൾ ആണ് നോക്കിയത്... ഒരു പാമ്പ്‌ അങ്ങട് ഇഴഞ്ഞു പോകുന്നു... എന്റെ ഗുരുവായൂരപ്പാ എന്ന് ഒറ്റ വിളി ആയിരുന്നു... പിന്നെ ബോധം പോയ്‌.. താൻ എന്തിനാ അതിലെ ഒക്കെ പോയത്... ഇവിടെ ഇരുന്നു കൂടെ... സോറി ഹരി.... എനിക്ക് ആണെങ്കിൽ ബോർ അടിച്ചു... അതാണ്... ഞാൻ പറഞ്ഞത് അല്ലെ ബാങ്ക് കോച്ചിങ് ന്റെ കാര്യം.. അപ്പോൾ തനിക്ക് അത് താല്പര്യം ഇല്ല.... തന്റെ മനസ്സിൽ കേറി കൂടാൻ ഉള്ള എന്റെ തന്ത്രങ്ങൾ ആണെന്ന് പറഞ്ഞു....

ഹരി... പ്ലീസ്.... ഇനി അത്ഒന്നും പറയരുത്.... ഞാൻ ഇനി ഒന്നും പറയുന്നില്ലേ..... എല്ലാം വരുത്തി വെച്ചിട് കണ്ടില്ലേ.... എന്തെങ്കിലും സംഭവിച്ചായിരുന്നുവെങ്കിൽ....... എന്താകുമായിരുന്നു.... എന്താകാൻ.... കൂടി പോയാൽ ഞാൻ അങ്ങ് മരിച്ചു പോകും... അത്രയും അല്ലെ ഒള്ളു.... ഗൗരി..... ഹരിയുടെ ശബ്ദം ഉയർന്നു. എന്താ... ഹരിക്ക് വിഷമം വന്നോ.... അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. പിന്നെ എനിക്ക് വിഷമം വരില്ലേ ഗൗരി... അതെയോ... സത്യം... ഹ്മ്മ് സത്യം.... അതെന്താ ഹരി..... അവൾ അവന്റെ മനസ് അറിയാൻ ചോദിച്ചു.. അത് പിന്നെ ഗൗരി... എനിക്ക് ആണെങ്കിൽ തന്നെ എന്റെ കൂട്ടുകാരനെ എല്ല്പിക്കുന്നത് വരെ സമാധാനം ഇല്ല. അതുകൊണ്ട് ആണെടോ... പെട്ടന്ന് അവളുടെ മുഖം വാടി.. അഭി വിളിച്ചായിരുന്നോ ഗൗരി? അവൻ പിന്നെയും ചോദിച്ചു. എന്നെ ആരും വിളിച്ചില്ല... അവൾ പിറുപിറുത്തു. തനിക്ക് വയ്യാണ്ടായ കാര്യം ഒന്നും അവനോട് വിളിച്ചു പറഞ്ഞില്ലേ....? ഗൗരി അതിന് മറുപടി പറയാതെ ഇരുന്നു. ഞാൻ എന്നാൽ അവനെ വിളിക്കാം...

ഇല്ലെങ്കിൽ ഇത് ഒക്കെ അറിയുമ്പോൾ അവൻ എന്ത് വിചാരിക്കും... ഞാൻ പോലും ഒന്നും അറിയിച്ചില്ല എന്ന് അവൻ കരുതില്ലേ...ഹരി ഫോൺ എടുക്കാനായി എഴുനേറ്റ് പോയി. പെട്ടന്ന് ഗൗരി അവന്റെ കൈയിൽ പിടിച്ചു വലിച്ചു. ഇപ്പൊ പൊട്ടികരയുന്ന ഭാവത്തിൽ നിൽക്കുക ആണ് തന്റെ പെണ്ണ് എന്ന് അവൻ ഓർത്തു. എന്താ ഗൗരി... കാലിനു വേദന ഉണ്ടോ.... നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം... അവൻ അജ്ഞത നടിക്കുക ആണ് പിന്നെയും. എനിക്ക് കാലിനു കുഴപ്പം ഒന്നും ഇല്ല മതി... പിന്നെന്താ.... എനിക്ക്...... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... അവൾ അവന്റ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. എന്താടോ.... ഹരിക്ക് ഒന്നും അറിയില്ലേ... അവൾ ചൊടിച്ചു.. എനിക്കോ... എന്ത് ആണ് ഗൗരി.. ഹരി ചുമ്മാ അഭിനയിക്കുക ആണ്.... എനിക്ക് അറിയാം.... ങേ.... ഞാനോ... താൻ ഇത് എന്തൊക്കെയാ ഈ പറയുന്നത്.. ഹരി...... വേണ്ട ട്ടോ..... ങേ..... എന്താ ഗൗരി.. പെട്ടന്ന് ആണ് അവൾ വന്നു അവനെ ഇറുകെ പുണർന്നത്.. അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയതും ഗൗരി പൊട്ടി കരഞ്ഞു പോയി.. ഹരിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു...

(എടി പെണ്ണെ... നീ അമ്മയോട് മാത്രം അങ്ങനെ എല്ലാം തുറന്നു പറഞ്ഞാൽ മതിയോ.. )അവൻ മനസിൽ ഓർത്തു. ഗൗരി... എന്താടോ.... എന്താ കരയുന്നത്... അവൻ ചോദിച്ചു. ഹരിക്ക്..... ഹരിക്ക് ഒന്നും അറിയില്ല അല്ലെ..... അവളുടെ ചിലമ്പിച്ച നാദം അവൻ കേട്ടു... എനിക്ക് ഹരി ഇല്ലാതെ പറ്റില്ല.... ഹരിയെ കൂടാതെ ഒരു നിമിഷം പോലും വയ്യ എനിക്ക്....തന്നെ പുണർന്ന അവളുടെ കൈകൾക്ക് ഒന്നുടെ ബലം കൂടി അത് പറയുമ്പോൾ.. ഗൗരി... ആം സോറി ഹരി.... ഞാൻ ഹരിയോട് ആദ്യം ഒക്കേ അങ്ങനെ പെരുമാറിയത്തിന്... എല്ലാം എന്റെ മനസിലെ വാശി യുടെയും ദേഷ്യത്തിന്റെയും പുറത്തു ആയിരുന്നു... റീലി സോറി..... സാരമില്ല ഗൗരി... അവനും വിഷമം തോന്നി അവളുടെ കണ്ണീർ കണ്ടപ്പോൾ.. ഹരി... ഹ്മ്മ്... എന്താ ഒന്നും പറയാത്തത്.... ഹരി ക്ക് പറ്റുമോ എന്നെ മറ്റൊരാൾക്ക് കൊടുക്കാൻ...ഹ്മ്മ്... നിറഞ്ഞ കണ്ണുകളോടെ ഗൗരി അവന്റെ നെഞ്ചോരം കിടന്ന് ചോദിച്ചു.. പറ്റുമോ ഹരി....അതിനാണോ.. അതിനാണോ ഹരി എന്നെ ജീവന് തുല്യം സ്നേഹിച്ചത്.... അവൾ പിന്നെയും കരഞ്ഞു.

അവന്റെ കൈകൾ തന്നെയും വന്നു പൊതിഞ്ഞു പിടിക്കുന്നതായി ഗൗരിക്ക് തോന്നി.. അവളുടെ നെറുകയിൽ അവന്റെ അധരങ്ങൾ മുത്തം വെച്ചു.. അവൾ ഒരു നിമിഷം പിന്നിലേക്ക് മാറാൻ ശ്രമിച്ചതും ഹരി അവളെ ഒന്നുടെ മുറുക്കെ ആസ്ലേഷിച്ചു... എല്ലാം പറഞ്ഞിട്ട് എങ്ങോട്ടാ... അവിടെ അടങ്ങി നിൽക്കു പെണ്ണെ.... അവളുടെ കാതോരം അവൻ പതിയെ പറഞ്ഞതും അവൾ ഒന്ന് കുറുകി.. വേണ്ട ഒന്നും പറയണ്ട.... ആ അഭിഷേക് നു എന്നെ കൊടുക്കാൻ എന്തൊരു ദൃതി ആണ്.... അവൾ അവന്റെ നെഞ്ചിൽ തന്റെ വിരലുകൾ ആഴത്തിൽ ഇറക്കി..... ആഹ്... ടി.. പെണ്ണെ... നീ മേടിക്കും.... അവൻ വേദനിപ്പിക്കാതെ അവളുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു. ഹരി.... ഹ്മ്മ്.. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ... എന്താ ഗൗരി.... ഹരിക്ക് കഴിയുമോ എന്നെ വേറൊരാൾക്ക് കൊടുക്കാൻ....... ഞാൻ മറ്റൊരാളുടെ ഭാര്യ ആകുന്നത് കാണാൻ ഹരിക്ക് കഴിയുമോ.... അത്രയും ഒള്ളോ ഹരിക്ക് എന്നോട് ഉള്ള സ്നേഹം... നീ അല്ലെ എന്നെ വിട്ടു പോകും എന്ന് പറഞ്ഞത്.....

എന്നിട്ട് ഇപ്പൊ എന്റെ കുറ്റം ആയോ എല്ലാം... ഞാൻ അതൊക്കെ എന്റെ ദേഷ്യം കൊണ്ട് പറഞ്ഞത് ആണ്...എന്റെ അപ്പോളത്തെ സാഹചര്യം അങ്ങനെ ആയിരുന്നു..പക്ഷെ ഹരിയോ.. നിനക്ക് വേറൊരാളെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി നിന്റെ സന്തോഷം അല്ലെ എല്ലാത്തിനും വലുതെന്നു..മനസിൽ വേറൊരാളെ താലോലിച്ചു കൊണ്ട് നീ എന്റെ ഒപ്പം കഴിയുന്നത്തിൽ അർത്ഥം ഇല്ല എന്ന് എനിക്ക് തോന്നി ഗൗരി.. അതുകൊണ്ട് ആണ്....നിന്റെ സന്തോഷം ആണ് എനിക്ക് മറ്റെന്തിനെക്കാളും വലുത്... അവൻ അവളുടെ അഴിഞ്ഞുലഞ്ഞ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു. ഗൗരിയുടെ മിഴിനിർ അവന്റെ നെഞ്ചിനെ കുതിർത്തു... മതി കരഞ്ഞത്.... അവൻ അവളെ തന്നിൽ നിന്നും ബലമായി അടർത്തിയിട്ട് അവളുടെ മിഴികൾ അവന്റെ തൊടുവിരലിനാൽ തുടച്ചു.. ഗൗരി പക്ഷെ വീണ്ടും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. ഈ പെണ്ണ്.... അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ഹരി..... ഹ്മ്മ്.. ഇനി എന്നോട് അങ്ങനെ ഒന്നും പറയരുത് കേട്ടോ... എനിക്ക് അതൊക്ക കേൾക്കാൻ ഉള്ള ത്രാണി ഇല്ല.. അതുകൊണ്ട് ആണ്.. ചിലപ്പോൾ ഒക്കെ ഞാൻ പറയും.. അതുകൊണ്ട് അല്ലെ എനിക്ക് ഇങ്ങനെ ഒക്കെ എങ്കിലും എന്റെ ഭാര്യയുടെ സ്നേഹം കിട്ടുവൊള്ളൂ.... വേറൊന്നുമോ കിട്ടുന്നില്ല.....

അവൻ ഒരു ദീർഘ വിശ്വാസത്തോടെ പറഞ്ഞു. അയ്യടാ കൊള്ളാല്ലോ മനസിലിരുപ്പ്... ഗൗരി അവനെ പിടിച്ചു തള്ളി.. ഹരി പിന്നോട്ട് ആഞ്ഞു പോയി ബെഡിലേക്ക് ആണ് വീണത്.. അവന്റെ മീതെ ഗൗരിയും.. അവൾ എഴുനേറ്റ് മാറാൻ തുടങ്ങിയതും ഹരിയുടെ കൈകൾ അവളെ മുറുക്കി.. അയ്യോ.. വിട് ഹരി.... എനിക്ക് ശ്വാസം മുട്ടുന്നു.. അവൾ ബഹളം കൂട്ടി.. വിടാം... ഒരു മിനിറ്റ്.. അവൻ പറഞ്ഞു... നീ എന്നോട് ചോദിച്ച ഒരു കാര്യത്തിന് ഉള്ള ഉത്തരം തന്നിട്ട് ഞാൻ വിടാം.. പറഞ്ഞോ.. പക്ഷെ എന്നെ ഈ ദേഹത്തു നിന്ന് ഒന്ന് മാറ്റൂ... അവൾ തിടുക്കം കൂട്ടി.. അടങ്ങി കിടക്കു പെണ്ണെ... ഒരു അഞ്ച് മിനിറ്റ് മതി. ഇല്ല ഹരി... ഞാൻ ഇപ്പൊ മരിച്ചു പോകും....എനിക്ക് ശ്വാസം എടുക്കാൻ വയ്യ...ഒന്നാമത്തെ എന്നെ വിഷം തീണ്ടിയത് ആണ്.. ഗൗരി അത് പറഞ്ഞപ്പോൾ ആണ് അവനും സത്യത്തിൽ ആ കാര്യം ഓർത്തത്.. അവൻ വേഗം അവളെ തന്റെ ദേഹത്തു നിന്നും എടുത്തു മാറ്റി ബെഡിലേക്ക് അവന്റെ ഓരം കിടത്തി.. ഹോ... ഇപ്പൊ ആണ് ആശ്വാസം ആയതു... അവൾ നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.

എന്നിട്ട് അവന്റെ നേർക്ക് തിരിഞ്ഞു കിടന്നു.. ഇനി പറയു ഹരി... എന്താണ്... ഇപ്പോൾ മനസില്ല പറയാൻ.... അവൻ പുറം തിരിഞ്ഞു കിടന്നു. . അയ്യോ.... അതെന്താ.. അവൾ ചോദിച്ചു എങ്കിലും മറുപടി ഒന്നും വന്നില്ല.. പറയു ഹരി... എന്താണ്...... ഇല്ല പറയില്ല... ഹരി.... അവൾ വിളിച്ചു എങ്കിലും അവൻ മിണ്ടിയില്ല.. ഒന്നുടെ വിളിച്ചപ്പോൾ എനിക്ക് ഉറക്കം വരുന്നു എന്ന് അവൻ പറഞ്ഞു ഒഴിഞ്ഞു മാറി. പിന്നെ അവൾ ഒന്നും ചോദിച്ചില്ല. അവളും തിരിഞ്ഞു കിടന്നു.. നിമിഷങ്ങൾ പിന്നിട്ടു കൊണ്ട് ഇരുന്നു. ഗൗരിയുടെ പിൻകഴുത്തിൽ ഒരു ചുട് നിശ്വാസം അലയടിച്ചു.. അവളുടെ വയറിമേൽ ഹരിയുടെ കൈകൾ പൊതിഞ്ഞു... ഹ്ഹ.. ഹരി... വിട്.... അവൾ മെല്ലെ മന്ത്രിച്ചു.. അതിന് ഞാൻ ഒന്നും ചെയ്തില്ലലോ... എന്റെ കൈകൾ എന്തെങ്കിലും അനുസരണ ക്കേട് കാട്ടിയോ... ഇല്ലല്ലോ... അവൻ അവളുടെ ഇടംകാതിനെ ഇക്കിളി കൂട്ടി... എനിക്ക് പറയാൻ ഉള്ളത് പറഞ്ഞോട്ടെ..... അവളുടെ അണിവയറിനെ അവൻ തഴുകി. ഗൗരി പെട്ടന്ന് പിന്തിരിഞ്ഞു കിടന്നു. അവന്റെ നെഞ്ചിലേക്ക് അവളുടെ കാതുകൾ ചേർന്ന്. ഗൗരി... എന്തോ.... നീ ഇപ്പോൾ കേൾക്കുന്നില്ലേ എന്റെ ഇടനെഞ്ചിലെ തുടിപ്പ്.... നീ ഇപ്പോൾ അറിയുന്നില്ലേ എന്റെ ഇടനെഞ്ചിലെ ചൂട്....നീ ചോദിച്ചതിന് ഉത്തരവും ഇവിടെ ഉണ്ട്..... എന്ന് ആണോ ഈ തുടിപ്പും ചൂടും നിൽക്കുന്നത് അന്ന് വരേയ്ക്കും കാണും നീ എന്റെ ഒപ്പം... എന്റെ പാതിയായി............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story