അതിലോലം: ഭാഗം 63

athilolam new

രചന: രഞ്ജു ഉല്ലാസ്

ഗൗരി പെട്ടന്ന് പിന്തിരിഞ്ഞു കിടന്നു. അവന്റെ നെഞ്ചിലേക്ക് അവളുടെ കാതുകൾ ചേർന്ന്. ഗൗരി... എന്തോ.... നീ ഇപ്പോൾ കേൾക്കുന്നില്ലേ എന്റെ ഇടനെഞ്ചിലെ തുടിപ്പ്.... നീ ഇപ്പോൾ അറിയുന്നില്ലേ എന്റെ ഇടനെഞ്ചിലെ ചൂട്....നീ ചോദിച്ചതിന് ഉത്തരവും ഇവിടെ ഉണ്ട്..... എന്ന് ആണോ ഈ തുടിപ്പും ചൂടും നിൽക്കുന്നത് അന്ന് വരേയ്ക്കും കാണും നീ എന്റെ ഒപ്പം... എന്റെ പാതിയായി....... അതാണ് നീ മുന്നേ ചോദിച്ച ചോദ്യത്തിന് ഉള്ള ഉത്തരം... അവൻ അവളുടെ നെറുകയിൽ തലോടി.. എന്നിട്ട് എഴുനേറ്റ് അവൻ ബാൽക്കണി യിലേക്ക് പോയി.. പൂർണചന്ദ്രനും താരകങ്ങളും അപ്പോളും അവിടെ ഉണ്ട്.... ഹരിയുടെ മിഴികൾ അറിയാതെ നിറഞ്ഞു തൂവി... സങ്കടവും സന്തോഷവും ഒക്കെ വരുമ്പോൾ തന്റെ പാദങ്ങൾ അറിയാതെ ചലിക്കും ഇവിടേക്ക്... ഇവിടെ ഇരുന്ന് തന്റെ അച്ഛനോടും അമ്മയോടും പറയും എല്ലാം.... അത് കഴിയുമ്പോൾ ആകെ മനസിന്‌ ഒരു കുളിർമ ആണ്.. ഇത്ര പെട്ടന്ന് ഗൗരിയോട് എല്ലാം തുറന്ന് പറയണം എന്ന് ഓർത്തിരുന്നില്ല... കാരണം അഭിക്ക് ഉള്ള പണി കൊടുത്തിട്ട് മതി എന്ന് തീരുമാനിച്ചത് ആണ്...

പക്ഷെ ഗൗരിടെ സങ്കടം കാണാൻ മേല... അതുകൊണ്ട് ആണ് പെട്ടന്ന് അവളോട് തന്റെ ഉള്ളം തുറന്ന് കാട്ടിയത്.. ഗൗരി എഴുനേറ്റ് ഹരിയുടെ അടുത്തേക്ക് ചെന്നു... ഹരി... താൻ പോയി കിടക്കു ഗൗരി.. വയ്യാണ്ട് എഴുനേറ്റ് നടക്കേണ്ട... ഹരി എന്താ വേഗം ഇവിടേക്ക് വന്നത്... ഞാൻ വെറുതെ...... താൻ വാ കിടക്കാം... അവൻ അവളുടെ തോളിലൂടെ കൈ ഇട്ട് തന്നിലേക്ക് ചേർത്തു കൊണ്ട് പറഞ്ഞു.. ഹരി.... ഹ്മ്മ്... പെട്ടന്നു എന്താണ് വിഷമം വന്നത്.. മുഖം ആകെ വാടിയല്ലോ.. അവൾ അവനെ സൂക്ഷിച്ചു നോക്കി.. ഹേയ് ഞാൻ വെറുതെ...ഇല്ലെടോ... തനിക്ക് തോന്നുന്നത് ആവും... വാ.. അവൾ ഹരിയുടെ കൈയിൽ പിടിച്ചു. അല്ല.... ഹരി വെറുതെ പറയുവാ... എന്താ പറ്റിയത്..❤️ന്നോട് പറയു ഹരി... ഒന്നുല്ല ഗൗരികുട്ടി.. ഹ്മ്മ്.. ഓക്കേ...ഞാൻ വിശ്വസിച്ചു.. വാടോ നമ്മൾക്ക് രണ്ടാൾക്കും കൂടെ ഇവിടെ ഇത്തിരി നേരം ഇരിക്കാം.... അവൻ അവളെയും ചേർത്തു പിടിച്ചു പറഞ്ഞു.. അവിടെ കിടന്നിരുന്ന ചൂരൽ കസേരയിൽ രണ്ടാളും ഇരുന്നു . ഞാൻ ഈ വിട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന സ്ഥലം ഏതാണെന്നോ.....

അത് ഇവിടെ ആണ് ..അവൻ പറഞ്ഞു തുടങ്ങി.. തനിക്ക് അറിയാമല്ലോ അല്ലെ എന്റെ ലൈഫ് സ്റ്റോറി... .എടൊ എന്റെ സ്വന്തം അച്ഛനും അമ്മയും അല്ല എന്ന് ഒരിക്കൽ പോലും തോന്നിപ്പിക്കാതെ ആണ് ഇവിടെ എല്ലാവരും എന്നെ നോക്കിയത്... അത്രയ്ക്ക് സ്നേഹം ആണ് എല്ലാവർക്കും എന്നോട്...അധികം ആർക്കും ആ സത്യം അറിയില്ല താനും.... അവൻ കസേരയിലേക്ക് ചാരി ഇരുന്നു... ഇരു കൈകളും ശിരസിന്റെ പിന്നിലേക്ക് പിണഞ്ഞു വെച്ചു.. പക്ഷെ ചിലപ്പോളൊക്കെ ഞാൻ ഇവിടെ വന്നു ഇങ്ങനെ ഇരിക്കും... അപ്പോൾ എന്റെ അച്ഛനെയും അമ്മയെയും ഒക്കെ ഞാൻ ഓർക്കും ഗൗരി...ജീവിച്ചു കൊതി തീരാതെ അവർ രണ്ട് പേരും പോയില്ലേ... എന്നെ വിട്ടു......അവരെ ഓർത്തോർത്തു ഞാൻ ചിലപ്പോൾ മയങ്ങി പോകും... അപ്പോൾ എന്നെ ആരോ വന്നു തഴുകി പോകും പോലെ എനിക്ക് ഫീൽ ചെയ്യും. അത് എന്റെ അമ്മയും അച്ഛനും ആണെന്ന് ഞാൻ വിശ്വസിക്കുന്നത്... തന്നെ ആദ്യം കണ്ടത് മുതൽ ഉള്ള എല്ലാ കാര്യങ്ങളും ഇവിടെ ഇങ്ങനെ കിടന്ന് കൊണ്ട് ഞാൻ അവരോട് പറയാറുണ്ട്... അവർ അത് ഒക്കെ കേൾക്കുന്നുണ്ട് എന്ന് ആണ് എന്റെ വിശ്വാസം.....വെറുതെ ഓരോ തോന്നലുകൾ ആവാം കെട്ടോ.. ഹരിക്ക് അവരെ ഒരുപാട് മിസ് ചെയുന്നുണ്ട് എന്ന് എനിക്ക് അറിയാം.

സാരമില്ല ഹരി..... ഈശ്വരൻ വിളിക്കുമ്പോൾ എല്ലാവരും പോകും... അത് എപ്പോൾ ആണെന്ന് തീരുമാനിക്കുന്നത് ആ ശക്തി ആണ്... പിന്നേ ഹരിക്ക് ഒരു കുറവ് പോലും വരുത്താതെ വളർത്തി വലുതാക്കിയവർ അല്ലെ ഇവിടുത്തെ അച്ഛനും അമ്മയും....അതുകൊണ്ട് ഹരി വിഷമിക്കേണ്ട. തീർച്ചയായും... ഞാൻ പറഞ്ഞല്ലോടോ എനിക്ക് ഞാൻ ഒരു അനാഥൻ ആണ് എന്നുള്ള തോന്നൽ ഈ നിമിഷം വരെ ഉണ്ടായിട്ടില്ല.. അത്രയ്ക്ക് സ്നേഹനിധി ആണ് എന്റെ അമ്മ..... ഞാൻ കഴിഞ്ഞേ ഒള്ളു ഈ ലോകത്തിൽ മറ്റെന്തും എന്റെ അച്ഛന്.. എന്റെ കൂടപ്പിറപ്പുകൾ അല്ല കണ്ണൻ ചേട്ടനും ഉണ്ണിയേട്ടനും അമ്മാളുവും എന്ന് ഞാൻ ഇതേവരെ ചിന്തിച്ചിട്ടില്ല.....എല്ലാത്തിനും ഉപരി എന്റെ മുത്തശ്ശി....അവരൊക്കെ ആണ് എന്റെ ലോകം.... പക്ഷെ ഗൗരി,, എല്ലാദിവസവും ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഓർക്കും....ജന്മം തന്ന മാതാപിതാക്കൾ അല്ലെടോ..... അവരെ ഓർക്കാത്ത ഒരു നിമിഷം എന്റെ ലൈഫിൽ ഇല്ല...അത്രയും ഒള്ളു... അവൻ കസേരയിൽ നിന്നും എഴുനേറ്റു ഞാൻ ഓർത്തു പോയി ഗൗരി,

ഇനി അവരെ പോലെ താനും എനിക്ക് നഷ്ടപ്പെടുമോ എന്ന്... എന്റെ ഭാഗത്തു തെറ്റ് സംഭവിച്ചു പോയി.. എന്നാലും ഞാൻ... എല്ലാം എനിക്ക് തന്നോട് ഉള്ള ഇഷ്ടം കൊണ്ട് ആയിരുന്നു. തന്നെ അതൊക്കെ ഒരുപാട് വേദനിപ്പിച്ചു എന്ന് എനിക്ക് അറിയാം.... സോറി ഗൗരി......എനിക്ക്... എനിക്കു താൻ ഇല്ലാതെ പറ്റില്ലടോ...ഈ ജന്മം മുഴുവൻ എനിക്ക് കൂട്ടായി താൻ വേണം.....അത് മാത്രമേ ഒള്ളു എനിക്ക് പറയാൻ.. ഒരു നേർത്ത തേങ്ങലോടെ അവൾ അവനെ ഇറുക്കെ പുണർന്നു കൊണ്ട് കരഞ്ഞു.. ഗൗരി... എന്താടോ... എന്തിനാ ഇങ്ങനെ കരയുന്നത്.....തനിക്ക് വിഷമം ആയോ... അല്പം നിമിഷം കഴിഞ്ഞതും അവൾ കണ്ണുനീർ തുടച്ചു മാറ്റി. പക്ഷെ അപ്പോളും ഹരിയുടെ നെഞ്ചിൽ ആയിരുന്നു അവൾ.... ഹരി.....നമ്മളുടെ രണ്ട് പേരുടെയും ഭാഗത്തു തെറ്റുണ്ട്..അതുകൊണ്ട് കഴിഞ്ഞത് ഒക്കെ മറന്ന് നമ്മൾക്ക് ഒരു ന്യൂ ലൈഫ് സ്റ്റാർട്ട്‌ ചെയാം ഹരി...നമ്മൾ രണ്ടാളും കൂടി ചേരാൻ ആണ് ഭഗവാന്റെ നിശ്ചയം.. അതിന് ഇങ്ങനെ ഒക്കെ ഓരോ കാരണങ്ങൾ ഉണ്ടായി എന്ന് മാത്രം...പിന്നെ എനിക്ക്....

ഞാൻ പറഞ്ഞത് പോലെ അങ്ങനെ ആരോടും പ്രണയം ഒന്നും ഇല്ലായിരുന്നു ഹരി.. ഞാൻ അതൊക്ക വെറുതെ പറഞ്ഞത് ആണ്.....ഞാൻ ഹരിയെ വെറുതെ ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ചു...... ഹേയ്.. അതൊന്നും സാരമില്ല ഗൗരി... തന്റെ സ്ഥാനത് ആരായാലും അങ്ങനെ ഒക്കെ ചിന്തിക്കൂ..... നമ്മൾ രണ്ടാളും പരസ്പരം തുറന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു... അതുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്...ഇപ്പോൾ താൻ എന്നെയും ഞാൻ തന്നെയും മനസിലാക്കിയില്ലേ... താൻ പറഞ്ഞത് പോലെ നമ്മൾക്ക് നമ്മുടെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ ഒക്കെ നെയ്തു കൊണ്ട് ഒരു പുതിയ ജീവിതം തുടങ്ങാം ഗൗരി... അവൻ തിരികെ അവളെയും പുണർന്നു കൊണ്ട് പറഞ്ഞു... .ഐ ലവ് യു ഹരി...... ഐ ലവ് യു സൊ മച്ച്............ummaaaaaaa....അവൾ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു... അപ്പോൾ അവന്റെ കൈകൾ ഒന്നുടെ അവളിൽ മുറുകി.. ഗൗരിയിൽ നിന്നും കേൾക്കാൻ കൊതിച്ച വാക്കുകൾ... ഇരു മെയ്യ്ക്കും ഇടയിലൂടെ ഒരേ ശ്വാസതാളത്തിന്റെ സ്പന്ദനം മാത്രം ബാക്കിയായി..... ഹരി.... അല്പം കഴിഞ്ഞതും അവൾ വിളിച്ചു. എന്താടോ.. എന്താ ഒന്നും പറയാത്തത്... ഐ ലവ് യു ടൂ........ പോ ഒന്ന്... ഞാൻ അതല്ല ഉദ്ദേശിച്ചത്..

പിന്നെ... അല്ല ഹരീടെ പ്ലാൻ എന്താണ്... എനിക്ക് പല പല പ്ലാൻ ഉണ്ട്... നിന്റെ ഈ കാലിന്റെ വേദന ഒക്കെ ഒന്ന് മാറീട്ടു ഞാൻ പറയാം.. എല്ലാം ഡീറ്റൈൽ ആയി.. അയ്യേ... ഈ ഹരിക്ക് നാണം ഇല്ലേ... ങേ... എന്തിന്... അവൻ നോക്കിയപ്പോൾ അവളുടെ വദനം നാണത്താൽ പൂത്തുലഞ്ഞു.. ടി പെണ്ണെ... അത് ഒന്നും അല്ല കാര്യം...നീ ഇപ്പോളെ ചുവന്നു തുടുക്കണ്ട... അതിന് ഉള്ള സമയം ആയിട്ടില്ല.... അവൻ ഗൗരവത്തിൽ പറഞ്ഞു ഗൗരിയുടെ നെറ്റി ചുളിഞ്ഞു.. ഹ്മ്മ്... മനസിലായില്ല അല്ലെ..... ന്റെ ഗൗരികുട്ടിക്ക്... ഇല്ല ഹരി.... എടൊ,,, നമ്മൾക്ക് ഒരു കളി കളിയ്ക്കണം.... ആ അഭിയ്ക്കിട്ട് ഒരു പണി കൊടുത്തില്ലെങ്കിൽ ഞാൻ ആണാണ് എന്ന് പറഞ്ഞു നടക്കുന്നത്തിൽ അർഥം ഇല്ലെന്ന് ആകും...അതൊക്ക ഞാൻ വഴിയേ പറയാം... താൻ വാ... വന്നു കിടക്കു.. രണ്ടാളും വന്നു ബെഡിൽ കിടന്നു .. തനിക്കും ഹരിക്കും സന്തോഷകരമായ ഒരു ജീവിതം നൽകണേ എന്നാണ് ഹരിയോട് ചേർന്ന് കിടക്കുമ്പോൾ അവൾ പ്രാർത്ഥിച്ചത്.. **** അടുത്ത ദിവസം കാലത്തെ തന്നെ അമ്മാളു പോകാൻ ഉള്ള തയ്യാറെടുപ്പുകൾ ഒക്കെ നടത്തുക ആയിരുന്നു.

ഒരു ദിവസത്തെ അവധിയെ ഉണ്ടായിരുന്നുള്ളു അവൾക്ക്.. "കാലിന് എങ്ങനെ ഉണ്ട് മോളെ...".. ഹരിക്ക് ഉള്ള ചായ എടുക്കാനായി അടുക്കളയിലേക്ക് വന്നത് ആയിരുന്നു ഗൗരി. "കുഴപ്പം ഒന്നും ഇല്ല അമ്മേ... ഞങ്ങൾ അമ്പലത്തിൽ ഒന്ന് പോകുവാ, അമ്മ വരുന്നോ കൂടെ" ഗൗരിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ദേവിക്ക് മനസ് നിറഞ്ഞു. "നിങ്ങൾ രണ്ടാളും കൂടി പോയിട്ട് വാ മോളെ.. " അപ്പോളേക്കും അമ്മാളു കുഞ്ഞിനേയും എടുത്തു കൊണ്ട് അടുക്കളയിലേക്ക് വന്നു. ഗൗരിയെ കണ്ടതും നച്ചു അവളുടെ കൈലേക്ക് ചാടി ചെന്ന്.. അമ്മാളു അവളുടെ കൈയിൽ നിന്നു ചായ മേടിച്ചു ഹരിക്ക് കൊടുക്കാനായി പോയി. ഗൗരി കുഞ്ഞിനേയും കൊഞ്ചിച്ചു കൊണ്ട് നടന്നു. അല്പം കഴിഞ്ഞപ്പോൾ അവൾ നീലിമയുടെ കൈയിൽ വാവയെ ഏൽപ്പിച്ചിട്ട് അമ്പലത്തിൽ പോകാനായി റെഡി ആവാൻ പോയി. ഹരി ആണെങ്കിൽ ഒരു നേവി ബ്ലു കളർ കുർത്തയും കസവ് മുണ്ടും ഉടുത്തു കൊണ്ട് പോകാനായി റെഡി ആയി. ഗൗരി വേഗം തന്നെ ഒരു സെറ്റും മുണ്ടും എടുത്തു കൊണ്ട് ഒരുങ്ങാനായി പോയി.

ഗൗരി കഴിഞ്ഞില്ലേ.... സമയം പോകുന്നു.... അഞ്ച് മിനിറ്റ് ഹരി.... ഞാൻ ഈ മുടി ഒന്ന് കുളിപ്പിന്നൽ പിന്നട്ടെ.. അവൾ അല്പം പൌഡർ എടുത്തു മുഖത്തേക്ക് ഇട്ടു.. ഒരു ചെറിയ പൊട്ടും അല്പം സിന്ദൂരവും അണിഞ്ഞു മുടിയും കെട്ടി വേഗം റെഡി ആയി. താൻ കണ്ണെഴുതുന്നില്ലേ....? ആ കണ്മഷി വല്ലാണ്ട് നീറുന്നു. അതുകൊണ്ട് ഞാൻ അത് എടുത്തു കളഞ്ഞു...... ഹ്മ്മ്... എങ്കിൽ നമ്മൾക്ക് ഇറങ്ങാം ഹരി.. ഒക്കെ.... അവൻ ചാവി എടുത്തു കൊണ്ട് നടന്നു. ഡോറിന്റെ അരികിൽ എത്തിയതും അവൻ അവളുടെ വയറിൽ ഒന്ന് തോണ്ടി.. യ്യോ.... എന്താണ്... അവൾ നിലവിളിച്ചു. ഇതൊക്കെ ഒന്ന് നേരം വണ്ണം മറച്ചു കൊണ്ട് ഇറങ്ങു... അമ്പലത്തിൽ ഒരുപാട് ആളുകൾ വരുന്നത് ആണ്.... അവൻ പറഞ്ഞു. അവൾ വേഗം ഒരു സേഫ്റ്റി പിൻ എടുത്തു കുത്തി വെച്ചു. ഇപ്പോളോ ഹരി.. ഹ്മ്മ്.. കുഴപ്പമില്ല... വാ പോകാം.. ഇരുവരും ഇറങ്ങി വരുന്നത് കണ്ടപ്പോൾ മേനോന്റെയും ദേവിയുടെയും മുഖം പ്രകാശിച്ചു. അച്ഛാ... ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം...ഏറിയാൽ ഒരു മുക്കാൽ മണിക്കൂർ.. ദൃതി ഇല്ല മോനെ...നീ പയ്യെ വന്നൽ മതി....മേനോൻ പറഞ്ഞു. അമ്പലത്തിൽ വല്യ തിരക്ക് ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് അവർ വേഗം തന്നെ തൊഴുതു പ്രാർത്ഥിച്ചു ഇറങ്ങി... അമ്മ ഇന്ന് ഡിസ്ചാർജ് ആകും ഹരി...

ആഹ്... തനിക്ക് പോകണോ ഹോസ്പിറ്റലിൽ.. ഹരി ഓഫീസിൽ പോകുമ്പോൾ എന്നെ ഒന്ന് വിടാമോ... ഒക്കെ.. പോയിട്ട് ഞാൻ വൈകുന്നേരം വരാം.. എടൊ.. തനിക്ക് കാലിനു കുഴപ്പം എന്തെങ്കിലും വന്നാലോ... ഇന്ന് ഇനി പോകണോ ഗൗരി.. ഇപ്പോൾ വേദന ഒന്നും ഇല്ല ഹരി... എങ്കിൽ ഒരു കാര്യം ചെയാം, നമ്മൾക്ക് രണ്ടാൾക്കും കൂടെ വൈകുന്നേരം പോകാം.. ഹ്മ്മ്... എന്നാൽ അങ്ങനെ ചെയാം... അതാ നല്ലത്... ഹരിയും പറഞ്ഞു. അവർ മടങ്ങി വന്നപ്പോൾ അമ്മാളു പോകാൻ റെഡി ആയി നിൽക്കുക ആണ്. കണ്ണൻ അവളെ ഡ്രോപ്പ് ചെയാം എന്ന് പറഞ്ഞു. അങ്ങനെ അമ്മാളു എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി. "ഹരിക്കുട്ടാ.... തിരക്ക് ഉണ്ടായിരുന്നോ " "അധികം ആളുകൾ ഇല്ലായിരുന്നു മുത്തശ്ശി....ഇന്ന് വർക്കിംഗ്‌ ഡേ അല്ലെ... അതാണ്..." ബ്രേക്ക്ഫസ്റ് നു ശേഷം ഹരിയും അച്ഛനും ഓഫീസിലേക്കും പോയി. ഗൗരി ആണെങ്കിൽ അമ്മയോട് വൈകുന്നേരം വരാം എന്ന് അറിയിച്ചു.. ***

ദിവസങ്ങൾ കൊഴിഞ്ഞു പോയ്കൊണ്ടേ ഇരുന്നു.. ഗൗരിയുടെ ഫോണിലേക്ക് അഭി ഇടക്ക് ഒക്കെ മെസ്സേജ് അയക്കും.. അവൾ അഭിയുടെ നമ്പർ ബ്ലോക്ക്‌ ചെയ്തത് ആണ്.. പക്ഷെ ഹരിയുടെ നിർദ്ദേശപ്രകാരം ആണ് അവൾ അൺ ബ്ലോക്ക്‌ ചെയ്തത്... ഹരിയെ കളഞ്ഞിട്ട് അവന്റെ ഒപ്പം വരാൻ ആണ് അവൻ പറയുന്നത്... തീർച്ചയായും വരാം എന്ന് അവൾ റിപ്ലൈ യും കൊടുത്തു. ഒരു വ്യാഴാഴ്ച.. ഹരി ഓഫീസിൽ വെച്ചു തന്നെ വിളിച്ചു പറഞ്ഞു ഗൗരിയോട് നമ്മൾക്ക് ഇന്ന് വൈകിട്ട് അഭിയെ കാണാൻ പോകാം എന്ന് ഉള്ള കാര്യം... നന്ദുനെയും വിളിച്ചു അറിയിച്ചു ഗൗരി കാര്യങ്ങൾ ഒക്കെ.. വിട്ടിൽ എല്ലാവരോടും അവർ രണ്ടാളും കൂടെ ഒരു ട്രിപ്പ് പോകുവാണ് എന്നാണ് പറഞ്ഞത്. ഹരി വന്നപ്പോൾ ഗൗരി എല്ലാം പാക്ക് ചെയ്തു റെഡി ആയിരുന്നു. അങ്ങനെ 7മാണിയോട് കൂടി അവർ രണ്ടാളും കൂടെ അഭിയെ കാണാനായി പുറപ്പെട്ടു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story