ആത്മരാഗം ❤️: ഭാഗം 10

athmaragam part 1

എഴുത്തുകാരി: AJWA

"അതേയ്......ഏട്ടനെ കാണുമ്പോ എന്നെ മറക്കോ......?!!" ഹർഷന്റെ ദയനീയമായ ചോദ്യം കേട്ടതും ആദി ഒന്ന് പുഞ്ചിരിച്ചു...... ഒരു പക്ഷെ എന്നെ ഞാൻ മറന്നേക്കാം.....നിന്നെ മറക്കാൻ മാത്രം എനിക്കാവില്ല..... ആദിയുടെ ചുണ്ടുകൾ അവൻ കേൾക്കാതെ മന്ത്രിച്ചു...... ❣️ അവർക്കൊപ്പം നിരഞ്ജനെ കാണാൻ പോകുന്ന സന്തോഷത്തിൽ ആയിരുന്നു അവൾ...... "ഏട്ടൻ ഇവിടെ ആണോ താമസം.....?!!" "മ്മ്....." ആദി അകത്തേക്ക് കേറാൻ നേരം ഹർഷനെ ഒന്ന് നോക്കി......! "താൻ പോയിട്ട് വാ..... പെട്ടെന്ന് നിന്റെ കൂടെ എന്നെ കണ്ടാൽ അവന് ഉൾകൊള്ളാൻ ആയെന്ന് വരില്ല......" ആദി തലയാട്ടി അകത്തേക്ക് കയറി.....! "ആദിത്യ..... താൻ തന്റെ ഏട്ടനെ കാണുമ്പോൾ എന്താവും പ്രതികരണം എന്ന് എനിക്കറിയില്ല...... എല്ലാം ദൈവത്തിന്റെ ഓരോരോ പരീക്ഷണങ്ങൾ ആണ്......." വീണ്ടും അവരെ സംസാരം കേട്ട് ഒന്നും മനസ്സിൽ ആവാതെ ആദി അവരെ തന്നെ നോക്കി......

"വരൂ......." അവർക്കൊപ്പം മുറിയിൽ കയറിയ ആദി ചുറ്റിലും ഒന്ന് നോക്കി കൊണ്ട് അകത്ത്‌ എത്തിയതും അവിടത്തെ കാഴ്ച കണ്ടു അവൾ ഞെട്ടി തരിച്ചു നിന്നു....... "ഏട്ടാ......" ഒരു കരച്ചിലോടെ അവൾ അവനരികിലേക്ക് ഓടി...... ബെഡിൽ ഒന്ന് അനങ്ങാൻ പോലും ആവാതെ കിടക്കുന്നത് കണ്ടു അവൾക്ക് സഹിക്കാൻ ആയില്ല...... "എന്താ എന്റെ ഏട്ടന് പറ്റിയെ.......?!!എന്റെ ഏട്ടൻ എങ്ങനെയാ ഇങ്ങനെ ആയത്......." "അതൊക്കെ ഞാൻ പറയാം...... കഴിഞ്ഞ ഒന്നര വർഷം ആയി നിന്റെ ഏട്ടൻ ഇങ്ങനെയാ......." "അയ്യോ....... എന്തൊക്കെയാ ഈ പറയുന്നേ.......ഏട്ടാ എന്റെ ഏട്ടന് എന്താ പറ്റിയെ......." ആദി അവന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു....... അവൾക്ക് സഹിക്കാൻ ആവുന്നതിലും അപ്പുറത്തായിരുന്നു ആ കാഴ്ച....... "ഏട്ടാ..... എണീക്ക് ഏട്ടാ...... എനിക്ക് വയ്യ എന്റെ ഏട്ടനെ ഇങ്ങനെ കാണാൻ......"

അവൾ അവന്റെ മുഖം കയ്യിൽ ആക്കി കൊണ്ട് പറഞ്ഞു......അവളുടെ കണ്ണ് നീര് കൊണ്ട് അവന്റെ മുഖം നനഞ്ഞു....... അവനിൽ നിന്നും കണ്ണ് നീര് ഒഴുകാൻ തുടങ്ങി......! അവന്റെ കയ്കൾ ചലിക്കുന്നത് കണ്ട എലീന ഞെട്ടി കൊണ്ട് അവനിൽ ഉള്ള മാറ്റം നോക്കി നിന്നു...... ആ കയ്കൾ ആദിയെ തലോടുന്നത് കണ്ടതും അവൾക്ക് സന്തോഷം സഹിക്കാൻ ആയില്ല...... ആദിയും ഒരു ഞെട്ടലോടെ അവന്റെ കയ്കൾ ചലിച്ചത് തിരിച്ചറിഞ്ഞു...... "ഏട്ടാ......" പെട്ടെന്ന് തളർന്ന പോലെ അവന്റെ കയ്കൾ താണു......ആദി വേദനയോടെ അവനെ നോക്കിയതും ആ കണ്ണുകൾ മയക്കത്തെ കൂട്ട് പിടിച്ചിരുന്നു....... "ആദിത്യ നീ വാ...... ഇനി ഏട്ടൻ ഇപ്പോഴൊന്നും ഉണരില്ല......" അവനരികിൽ കരഞ്ഞു തളർന്നിരിക്കുന്ന ആദിയെ എലീന പിടിച്ചെഴുന്നേൽപ്പിച്ചു...... "എന്താ..... എന്താ എന്റെ ഏട്ടന് പറ്റിയെ....... എന്റെ ഏട്ടൻ എങ്ങനെയാ ഈ അവസ്ഥയിൽ ആയത്.......?!!" ആദി കരഞ്ഞു കൊണ്ട് അവിടെ ഇരുന്നു...... "ആദി...... എന്താ.......?!!" ഹർഷൻ അവൾക്കരികിൽ ചെന്നു ചോദിച്ചു...... "ഹർഷേട്ടാ എന്റെ ഏട്ടൻ......" അവൾ കരച്ചിലോടെ അവന്റെ നെഞ്ചിൽ വീണു......

ഹർഷൻ അവളെ അശ്വസിപ്പിച്ചു നിരഞ്ജന്റെ അടുത്ത് ചെന്നതും അവന്റെ അവസ്ഥ കണ്ടു സഹിക്കാൻ ആവാതെ പുറത്തേക്ക് ഇറങ്ങി....... "എന്താ അവന് പറ്റിയത്.......?!!" "പറയാം...... എല്ലാറ്റിനും കാരണം ഞാൻ ആണ്....... ഒരു പക്ഷെ ഞാൻ അവനെ പ്രണയിച്ചില്ലായിരുന്നു എങ്കിൽ അവൻ ഇപ്പൊ ഒരു കുഴപ്പവും ഇല്ലാതെ നിന്റെ കൂടെ തന്നെ കാണും ആദിത്യ......" ആദി കേട്ടത് വിശ്വസിക്കാൻ ആവാതെ അവരെ നോക്കി........! "സത്യം ആണ്...... എല്ലാറ്റിനും കാരണം ഞാൻ ആണ്...... അവനെ ഞാൻ ആദ്യമായി കാണുന്നത് ഒരു രാത്രി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ്......അന്നവന്റെ കയ്യിൽ നിന്ന് ഒരു കോഫി വാങ്ങി കുടിച്ചു.....പിറ്റേന്നും ഞാൻ അവനെ അവിടെ വെച്ചു കണ്ടു......കുടുംബം നോക്കാൻ പലരും പല ജോലികൾ ചെയ്യുന്നു...... അത് പോലെ ഒന്നായി കണ്ടു ഞാൻ അത് വിട്ടു......

പക്ഷെ പിന്നീട് കോളേജിൽ വെച്ചു അവനെ കണ്ടപ്പോൾ എനിക്ക് മനസ്സിൽ ആയി ജീവിതത്തോട് പൊരുതുന്ന ഒരാൾ ആണ് അവൻ എന്ന്....... അത് കൊണ്ട് തന്നെ അവനുമായി കൂടുതൽ അടുത്തു......ടീച്ചർ ട്രെയിനി ആണെങ്കിലും അവനും ഞാൻ സെയിം ഐജ് ആയിരുന്നു......നല്ലോരു ഫ്രണ്ട്‌ ആയി കണ്ടു അവൻ അവന്റെ കഷ്ടപ്പാട് മുഴുവൻ എന്നോട് പറഞ്ഞു...... ഏറ്റവും കൂടുതൽ അവന് പറയാൻ ഉണ്ടായിരുന്നത് അവന്റെ പെങ്ങളെ പറ്റി ആയിരുന്നു......അവളെ പറ്റി ഉള്ള സ്വപ്‌നങ്ങൾ എല്ലാം അവന് ഓരോ ദിവസവും പറയാൻ ഉണ്ടാവും...... നാട്ടിൽ ആയാലും ഞങ്ങൾ പരസ്പരം സംസാരിക്കും......അവനോട് പതിയെ എനിക്ക് പ്രണയം തോന്നി തുടങ്ങി...... അതവനോട് പറഞ്ഞപ്പോൾ തന്നെ അവൻ നിരസിച്ചു.....എനിക്കറിയാം അതവന്റെ കഷ്ടപ്പാട് ഓർത്തിട്ടാണെന്ന്...... എന്നെ കൊണ്ട് ആവുന്ന വിധത്തിൽ ഞാൻ അവനെ ഹെല്പ് ചെയ്യാറുണ്ടെങ്കിലും അവന് അതൊന്നും ഇഷ്ടം അല്ല.....ഫ്രണ്ട് ആയി കാണുമെങ്കിലെ എന്നോട് സംസാരിക്കൂ എന്ന അവസ്‌ഥ വന്നപ്പോ ഞാൻ എന്റെ പ്രണയം ഉള്ളിൽ ഒളിച്ചു വെച്ചു അവനോട് നല്ലോരു ഫ്രണ്ട്‌ ആയി പെരുമാറി തുടങ്ങി...... പക്ഷെ അപ്പോഴേക്കും വീട്ടിൽ എന്റെ പ്രണയം എങ്ങനെയോ അറിഞ്ഞു......മറ്റൊരാളും ആയി എന്റെ വിവാഹം ഉറപ്പിച്ചു....

പക്ഷെ എനിക്ക് നിരഞ്ജനെ അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്ത് സങ്കല്പിക്കാൻ പോലും പറ്റില്ലായിരുന്നു.....അങ്ങനെയാ അവനെ ഞാൻ നാട്ടിൽ നിന്നും തിരികെ എത്തിച്ചത്......പക്ഷെ അത് അവന്റെ ഈ ഒരു അവസ്ഥക്ക് ഉള്ള കാരണം ആവുമെന്ന് ഞാൻ കരുതിയില്ല......" ആദിയും ഹർഷനും അവരോട് എന്ത് പറയും എന്ന് പോലും അറിയാതെ നിന്നു.......! "നിരഞ്ജന് വേണ്ടി ഞാൻ എന്റെ വീട്ടുകാരെ ഉപേക്ഷിച്ചു ........എന്റെ നിർബന്ധ പ്രകാരം ഞങ്ങളുടെ വിവാഹം കഴിഞ്ഞു.......അന്ന് തന്നെ ഞങ്ങൾ ഇവിടം ഉപേക്ഷിച്ചു നിരഞ്ജൻറെ വീട്ടിലേക്ക് വരാൻ തുടങ്ങുകയായിരുന്നു.......അന്നാണ് ഞങ്ങൾക്ക് ആക്‌സിഡന്റ് ആയത്...... പിന്നീട് ആണ് ഞാൻ അറിഞ്ഞത് അത് വെറും ആക്‌സിഡന്റ് അല്ല അതിന്റെ പിറകെ എന്റെ അച്ഛനും ഏട്ടനും ആണെന്ന്....... അത് കൊണ്ട് ആരും കാണാതെ ആർക്കും ശല്യം ആവാതെ ഞാൻ ഇവനെയും കൊണ്ട് ഇവിടെ വന്നു..... ഇവിടത്തെ കോളേജിൽ ടീച്ചർ ആയി ജോയിൻ ചെയ്തു......എത്ര കാലം എന്നറിയില്ല പക്ഷെ എനിക്ക് ജീവനുള്ള കാലത്തോളം ഇവനെ മരണത്തിനു വിട്ടു കൊടുക്കില്ല......"

"ഞങ്ങളോട് ഒരു വാക്ക് പറയാം ആയിരുന്നില്ലേ......ഞങ്ങൾ നോക്കില്ലേ ഏട്ടനെ......" "നാട്ടിൽ നിരഞ്ജന്റെ അച്ഛന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് മാത്രാ നിങ്ങളെ ഒന്നും അറിയിക്കാതിരുന്നത്...... ചികിൽസിക്കാൻ ഉള്ള പണം ഉണ്ടാക്കാനും നിങ്ങൾ കഷ്ടപ്പെടേണ്ടി വരില്ലേ......" "എന്തായാലും നിന്റെ ഏട്ടനെ കണ്ടു കിട്ടിയില്ലേ...... ബാക്കി ഒക്കെ നമുക്ക് നല്ല ട്രീറ്റ്മെന്റ് കൊടുത്തു മാറ്റാം......" ഹർഷൻ അവളെ അശ്വസിപ്പിച്ചതും ആദി കരച്ചിൽ നിർത്തി.......! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ "കയ് ചലിപ്പിച്ചു തുടങ്ങിയ സ്ഥിതിക്ക് ഇനി ഒന്നും പേടിക്കാൻ ഇല്ല......ആദിത്യയുടെ സാനിധ്യം കൂടെ തന്നെ ഉണ്ടെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ നിരഞ്ജനെ എഴുന്നേറ്റ് നടത്തിക്കാം......" ഡോക്ടർ ആദിയെ നോക്കി പറഞ്ഞതും ആദി നോക്കിയത് ഹർഷനെ ആണ്.......!! "എത്ര കാശ് ചിലവായാലും വേണ്ടില്ല.....അവൻ ഒന്ന് എണീറ്റ് നടന്നാൽ മതി......." ഹർഷന്റെ വാക്ക് കേട്ടതും ആദി ഒന്ന് പുഞ്ചിരിച്ചു.....

ഡോക്ടർ അവന്റെ തോളിൽ തട്ടി പോയതും ആദി അവനരികിലേക്ക് ചെന്നു....... "ആദിക്ക് ഇവിടെ താമസിക്കുന്നതിന് വല്ല ബുദ്ധിമുട്ടും ഉണ്ടോ.....?!!" "ഇല്ല ചേച്ചി...... എന്റെ ഏട്ടന് വേണ്ടി എന്തും ഞാൻ സഹിക്കും......പക്ഷെ......" അവൾ വാക്കുകൾ മുഴുമിപ്പിക്കാതെ ഹർഷനെ ഒന്ന് നോക്കി......! "എനിക്ക് പ്രശ്നം ഒന്നുല്ല.....നിന്റെ കോളേജിൽ പോക്ക് മുടങ്ങില്ലേ...... പഠിച്ചു ജോലി നേടണം എന്നൊക്കെ അല്ലേ തന്റെ സ്വപ്നം......." "അതൊക്കെ ഞാൻ പഠിച്ചെടുത്തോളാം...... എന്റെ കൂടെ ഇപ്പൊ ഒരു ടീച്ചർ അല്ലേ ഉള്ളത്......" ആദി പറയുന്നത് കേട്ടതും അവർ ഒന്ന് ചിരിച്ചു......!! "എങ്കിൽ ഞാൻ നിങ്ങൾക്ക് രണ്ടാൾക്കും ഇവിടെ താമസിക്കാൻ ഉള്ള മുറി അറേഞ്ച് ചെയ്യാം......" എന്നും പറഞ്ഞു എലീന പോയതും ആദി ഹർഷനെ നോക്കി ഒന്ന് ഇളിച്ചു.......! "താങ്ക്സ്......." "അതേ ഉള്ളൂ......ഏട്ടനെ കണ്ടാൽ എന്നോട് ഐ ലവ് യു എന്ന് പറയും എന്ന് പറഞ്ഞിട്ട്......." "അതിന് ഞാൻ അല്ലല്ലോ ഇയാൾ അല്ലേ പറഞത് അങ്ങനെ പറയണം എന്ന്......." "എന്നിട്ട് പറയുന്നില്ലല്ലോ......" "അതിന് എനിക്ക് ഇഷ്ടം ആവണ്ടേ......." "എന്നിട്ടാണോ അന്ന് ഉറക്കിൽ ഹാർഷേട്ടാ ഐ ലവ് യു എന്ന് വിളിച്ചു പറഞ്ഞത്........"

"അത് ഉറക്കിൽ അല്ലേ...... ഞാൻ അങ്ങനാ ഉറക്കിൽ പലതും പറയും......" "മ്മ്......നിന്നെ കൊണ്ട് ഞാൻ പറയിച്ചോളാം......." അവൻ ദേഷ്യം ഭാവിച്ചു പോയതും ആദി ഒന്ന് ചിരിച്ചു......! അവൾ പിന്നെ ഏത് നേരം നോക്കിയാലും നിരഞ്ജന്റെ അടുത്ത് തന്നെ ആയിരുന്നു...... "ആ അമ്മേ ഏട്ടനെ ഞാൻ കണ്ടു...... ഇപ്പൊ കുഴപ്പം ഒന്നും ഇല്ല......" "ജീവനോടെ ഉണ്ടെന്ന് അറിഞ്ഞല്ലോ അത് മതി......." അമ്മ സന്തോഷത്തോടെ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു....... അപ്പോഴും ആദി വിങ്ങി വന്ന കരച്ചിൽ അടക്കി വെച്ചു......! "ഞാൻ പിന്നെ വിളിക്കാം......" എന്നും പറഞ്ഞു ആദി കാൾ കട്ടാക്കി......! "എന്റെ ആദി ഇത്ര ഒക്കെ ആയില്ലേ..... എല്ലാം ശരിയാവും......" "അതല്ല അമ്മയോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല.....പറഞ്ഞാൽ അമ്മയ്ക്ക് അത് സഹിക്കാൻ ആവില്ല......" ഹർഷൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു....... "നീ കണ്ടോ അതികം വൈകാതെ നിന്റെ ഏട്ടൻ എണീറ്റ് നടക്കും......"

"അങ്ങനെ സംഭവിച്ചാൽ ഇയാൾ ചോദിക്കുന്നത് എന്തും ഞാൻ തരും....." "എന്തും തരോ......?!!" ഹർഷൻ ഒരു കള്ള ചിരിയോടെ ചോദിച്ചതും ആദി അവനിൽ നിന്നും മാറി തുറിച്ചു നോക്കി....... "അങ്ങനെ എന്തും തരാൻ ഒന്നും പറ്റില്ല...." "പിന്നെ എപ്പോഴാ......?!!" "ഇയാൾ അല്ലേ പറഞ്ഞത് ഞാനും തിരിച്ചു ഇഷ്ടപ്പെടാൻ തുടങ്ങിയാൽ മാത്രമേ എന്നെ തൊടുള്ളൂ എന്ന്......." "അപ്പൊ ഇത് വരെ നീ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയില്ലെ......" ആദി ഇല്ലെന്ന അർത്തത്തിൽ കണ്ണിറുക്കി കാണിച്ചു......! "എന്നെ നീ ഇഷ്ടപ്പെട്ടു തുടങ്ങുമ്പോൾ മതി എനിക്ക് നിന്നെ...... പക്ഷെ ഞാൻ ചോദിക്കുന്നത് നീ തന്നെ പറ്റൂ.......എന്താ സമ്മതം ആണോ......" "മ്മ്....." ആദി ഒന്ന് മൂളിയതും ഹർഷൻ അവളുടെ അധരങ്ങളിൽ നോക്കി ഒന്ന് ചിരിച്ചു...... ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ ഡോക്ടർ വന്ന് ഇറങ്ങിയതും ആദി നിരഞ്ജന്റെ അടുത്ത് തന്നെ ഇരുന്നു...... അവനെ കാണും തോറും അവളുടെ കണ്ണ് നീര് ഒഴുകി കൊണ്ടിരുന്നു......!

ബെഡിൽ നിന്നും ഇപ്പൊ വീൽ ചെയറിലേക്ക് ഷിഫ്റ്റ്‌ ആയത് കൊണ്ട് തന്നെ ഹർഷൻ ആ ഭാഗത്ത്‌ വരാറില്ല...... "മെഡിസിൻ അത് തന്നെ മതി...... വല്ല മാറ്റവും ഉണ്ടെങ്കിൽ എന്നെ വിളിക്കണം....." "ഡോക്ടർ വേറെ നല്ല ട്രീറ്റ്മെന്റ് പുറത്ത് എവിടെ എങ്കിലും പോയി നോക്കിയാലോ....." "ഇത് മെഡിസിൻ കൊണ്ട് മാത്രം മാറ്റി എടുക്കാൻ പറ്റുന്ന ഒന്നല്ല....... നിരഞ്ജന്റെ കയ് ചലിച്ചത് അവൻറെ പെങ്ങളെ കണ്ടിട്ടാണെങ്കിൽ അത് പോലെ ഒരു വ്യക്തിയുടെയോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും സംഭവിക്കുന്നത് കൊണ്ടോ അവൻ കാലോ നാവോ ചലിപ്പിച്ചു എന്ന് വരാം......." "ഓക്കേ ഡോക്ടർ..... ഞാൻ ഒരു ഡൗട് ചോദിച്ചു എന്നെ ഉള്ളൂ...... അവനെ സ്നേഹിക്കുന്ന കുറച്ച് പേരുടെ കണ്ണീർ കാണുമ്പോ......" "എനിക്ക് മനസ്സിൽ ആവും......" ഡോക്ടർ ഇറങ്ങിയതും ഹർഷൻ ചിന്തയോടെ ഇരുന്നു....... "അന്ന് ഞാൻ ഏട്ടനോട് ചോദിച്ചതല്ലേ എലീനയും ആയിട്ടെന്താ ബന്ധം എന്ന്......

അപ്പൊ പറഞ്ഞു മിസ് ആണെന്ന്...... ഇപ്പൊ ഞാൻ എല്ലാം അറിഞ്ഞു...... ഇതിനാണല്ലേ പഠിക്കാൻ എന്നും പറഞ്ഞു ഇങ്ങോട്ട് വന്നത്......" ഉള്ളിലെ സങ്കടം എല്ലാം മറച്ചു പിടിച്ചു ആദി നിരഞ്ജനെ നോക്കി പറഞ്ഞു...... അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരിയുന്ന പോലെ തോന്നിയതും ആദി പുറത്തേക്ക് ഇറങ്ങി...... "ചേച്ചി..... ഏട്ടൻ ഇപ്പൊ ചിരിച്ചു....." "ചിരിച്ചെന്നോ......" "ആ ചേച്ചി..... ഞാൻ നിങ്ങളെ രണ്ടാളേം കാര്യം പറഞ്ഞു കളിയാക്കിയപ്പോൾ ഏട്ടൻ ചിരിച്ചു...... ഞാൻ കണ്ടതാ......" എലീന അവനെ നോക്കി ചിരിച്ചു...... അപ്പോഴും ഇരുവരുടെയും കണ്ണിൽ നിന്നും കണ്ണീർ പെയ്യുന്നുണ്ടായിരുന്നു....... "അങ്ങനെ ഏട്ടൻ ചിരിച്ചു..... ഇനി കണ്ടോ എങ്ങനെ എങ്കിലും ഞാൻ എന്റെ ഏട്ടനെ എഴുന്നേറ്റ് നടത്തിക്കും......" ആദി ഹർഷൻറെ അടുത്തിരുന്നു സന്തോഷം പങ്കിട്ടു...... ഹർഷൻ അപ്പോഴും എന്തോ ചിന്തയിൽ ആണ്...... "എന്താ ഹർഷേട്ടാ ഇങ്ങനെ ആലോചിക്കുന്നേ......." "നിന്നെ എങ്ങനെ വളച്ചെടുക്കാം എന്ന്......" "പോ അവിടന്ന്...... ഞാൻ ഇവിടെ ആനക്കാര്യം പറയുമ്പോൾ ആണ്......." ആദി അവനെയും പിടിച്ചു തള്ളി നടന്നു......!

"ആദി...... ഐ ലവ് യു......" അത് കേട്ടതും ആദി ഒന്ന് നിന്നു...... "ഐ.... ഹേറ്റ്.... യു...." ഹർഷൻ അവളെ കയ്യിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു...... "ഇന്ന് വരെ ഞാൻ അത് പറയുമ്പോൾ മുഖം തിരിച്ചു പോന്ന നീ ഇന്ന് എന്നെ നോക്കി ഐ ഹേറ്റ് യു എന്ന് പറയണം എങ്കിൽ അതിനർത്ഥം എന്നെ ഇഷ്ടം ആണെന്ന് അല്ലേ......" "ഐ ഹേറ്റ് യു എന്ന ഞാൻ പറഞ്ഞത്...... അത് മനസ്സിൽ ആയില്ലേ......" "നിന്നെ കൊണ്ട് ഇപ്പൊ ഞാൻ ഐ ലവ് യു എന്ന് പറയിക്കാൻ പോവാ......" "എങ്ങനെ......?!!" "അതൊ നിന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ നിന്നെ ഞാൻ സ്വന്തം ആക്കാൻ പോവാ......." അത് കേട്ടതും ആദി നല്ല പോലെ പകച്ചു......! "ദേ ഹർഷേട്ടാ വേണ്ടാട്ടൊ......" "വേണം......" അവൻ അവൾക്കരികിലേക്ക് നീങ്ങും തോറും ആദി പിന്നിലേക്ക് നടന്നു...... ചുവരിൽ തട്ടി നിന്നതും ആദി പേടിയോടെ അവനെ നോക്കി..... "ഹർഷേട്ടാ പ്ലീസ്......." അവൻ അതൊന്നും കേൾക്കാതെ അവളെ അടുത്തേക്ക് വന്നതും അവളുടെ ചെഞ്ഞിയിൽ നിന്നും വിയർപ്പ് ത്തുള്ളികൾ ഒലിച്ചിറങ്ങി...... അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു....... അവളെ മേലേ ഒട്ടി നിന്ന് അവൻ അവളുടെ കഴുത്തിലേക്ക് മുഖം അമർത്തിയതും ആദി പിടഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റി പുറത്തേക്ക് ഓടി...... ഹർഷനും അവൾക്ക് പിന്നാലെ ഓടി അവളെ കയ്യെത്തി പിടിച്ചു......

അരയിൽ കൂടി കയ്യിട്ടു അവളെ തന്നിലേക്ക് അടുപ്പിച്ചതും ആദി അവനിൽ നിന്നും മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു...... "പ്ലീസ് ഹർഷേട്ടാ..... വേണ്ട....." അവൻ അതൊന്നും കേൾക്കാതെ അവളുടെ അധരങ്ങളെ ലക്ഷ്യം വെച്ചു പോയതും ആദി കുതറി മാറാൻ നോക്കി...... അവളുടെ കയ്കൾ അവൻ പിടിച്ചു താഴ്ത്തി...... അധരങ്ങളിലേക്ക് അവന്റെ ചുണ്ടുകൾ അടുത്തതും ആദിയുടെ കണ്ണുകൾ അടഞ്ഞു........! "ഡാാാാ........" എന്ന നിരഞ്ജന്റെ സൗണ്ട് കേട്ടതും രണ്ട് പേരും ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി....... നിരഞ്ജൻ വീൽ ചെയറിൽ നിന്നും ഇറങ്ങി നിൽക്കുന്നത് കണ്ടു വിശ്വസിക്കാൻ ആവാതെ ആദി പകച്ചു നിന്നു....... കലിപ്പിൽ അവന്റെ കാലുകൾ ചലിപ്പിക്കാൻ തുടങ്ങിയതും ഹർഷൻ അവനരികിൽ ചെന്നു അവനെ താങ്ങി പിടിച്ചു.....! അവൻ തളർന്നു തുടങ്ങിയതും ഹർഷൻ അവനെ പിടിച്ചു വീൽ ചെയറിൽ ഇരുത്തി...... ആദി അപ്പോഴും കണ്ടത് വിശ്വസിക്കാൻ ആവാതെ തരിച്ചു നിൽക്കുകയായിരുന്നു....... "നിരഞ്ജൻ......" എലീന അവനരികിൽ വന്നിരുന്നു......! നിരഞ്ജൻ എന്തോ പറയാൻ വാ തുറന്നതും പറയാൻ ആവാതെ നാക്ക് കുഴഞ്ഞു....... അത് കണ്ടതും ആദി അവനടുത്തേക്ക് ചെന്നു മുട്ട് കുത്തി ഇരുന്നു....... "ഏട്ടാ....... എനിക്കറിയാം ആയിരുന്നു എന്റെ ഏട്ടൻ എണീറ്റ് നടക്കും എന്ന്......

ഇപ്പൊ എന്റെ ഏട്ടൻ സംസാരിച്ചു ആരും താങ്ങി നിർത്താതെ സ്വന്തം കാലിൽ നിന്നു......" "ആ...... ദി......." അവൻ വ്യക്തത ഇല്ലാതെ വിളിച്ചതും ആദി സന്തോഷത്തോടെ ചിരിച്ചു....... "നിരഞ്ജൻ ഇത് നിന്റെ പഴയ ശത്രു അല്ല ഇപ്പൊ ആദിയുടെ ഭർത്താവ് ആണ് ഹർഷൻ......." എലീന പറഞ്ഞതും ഹർഷൻ അവനെ നോക്കി പുഞ്ചിരിച്ചു...... നിരഞ്ജൻ ദേഷ്യത്തോടെ തന്നെ അവനെ നോക്കി......! "നീയോ......" "ഇല്ല ഏട്ടാ...... ഹർഷേട്ടൻ പാവാ...... ഒരു പക്ഷെ ഹർഷേട്ടൻ എനിക്ക് ഇങ്ങനെ ഒരു ജീവിതം തന്നില്ലായിരുന്നു എങ്കിൽ ഈ ഏട്ടനെ കാണാൻ ഞാനോ അമ്മയോ അച്ഛനോ ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നില്ല......" "ഉള്ളിൽ പ്രണയം തോന്നിയ പെണ്ണിനെ കെട്ടേണ്ടി വന്ന സാഹചര്യം അതായിരുന്നു...... പ്രണയത്തെ മറ്റൊന്നിനും തോല്പിക്കാൻ ആവില്ല...... ആത്മാർത്ഥ പ്രണയം ആണെങ്കിൽ എന്നെങ്കിലും ദൈവം അവരെ ഒരുമിപ്പിക്കും......."

ആദി അപ്പോഴും ഹർഷൻ കാണിച്ചതിനോട് അവനോട് കലിപ്പ് ഇട്ടു നിന്നു......നിരഞ്ജനെ മുറിയിലേക്ക് കൊണ്ട് പോയതും ആദി ഹർഷനെയും തുറിച്ചു നോക്കി മുറിയിലേക്ക് ചെന്നു...... "എടീ പിണങ്ങല്ലേ ഞാൻ ഒന്ന് പറയട്ടെ......." "ഇനി എന്ത് പറയാൻ...... എന്റെ സമ്മതത്തോടെ മാത്രേ എന്നെ തൊടൂ എന്നൊക്കെ അല്ലേ അന്ന് പറഞ്ഞത്....... എന്നിട്ടിപ്പോ......." "എടീ അത് നിന്റെ ഏട്ടന് ഇങ്ങനെ ഒരു രംഗം കണ്ടു നിൽക്കാൻ ആവില്ലെന്ന് എനിക്ക് ഉറപ്പ് ഉള്ളത് കൊണ്ട് തന്നാ ഞാൻ അങ്ങനെ ചെയ്തത്......അത് കൊണ്ട് നിന്റെ ഏട്ടൻ എണീറ്റ് നിന്നില്ലേ സംസാരിച്ചില്ലേ...... അങ്ങനെ സംഭവിച്ചാൽ ഒരു മാസം കൊണ്ട് നിന്റെ ഏട്ടനെ ഓടി ചാടി നടത്തിക്കാം എന്ന് ഡോക്ടർ ഹൻഡ്രട് പേഴ്സൺ ഉറപ്പ് തന്നിട്ടുണ്ട്......" ആദി ഒരു പുഞ്ചിരിയോടെ അവനെ കെട്ടിപ്പിടിച്ചു നിന്നു...... അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ മുദ്ര പതിപ്പിച്ചു......!അവൻ ഒരു ചിരിയോടെ അത് സ്വീകരിച്ചു.......!! "നിന്റെ ഏട്ടൻ സംസാരിച്ചാൽ എണീറ്റ് നടന്നാൽ ഞാൻ ചോദിക്കുന്നത് എന്തും തരാം എന്ന് പറഞ്ഞതല്ലേ...... ഞാൻ ചോദിക്കട്ടെ......." അത് കേട്ടതും ആദി അവനെ അതെന്താണെന്നുള്ള ഭാവത്തിൽ നോക്കി......!..... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story