ആത്മരാഗം ❤️: ഭാഗം 17

athmaragam part 1

എഴുത്തുകാരി: AJWA

അമ്മ ആദിയെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ചുംബിച്ചു...... മകൾ ഒരു അമ്മ ആവാൻ പോവാണെന്നു കേട്ടപ്പോൾ ഉള്ള വാത്സല്യം ആയിരുന്നു അവരിൽ...... "കൺഗ്രാറ്റ്ലഷൻസ് അളിയാ......." നിരഞ്ജൻ ഹർഷനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കിട്ടു......! "ഇത് കേൾക്കുമ്പോൾ ഹർഷന്റെ അച്ഛന്റെ മനസ് മാറും ആദി നീ കണ്ടോ......ഇനി നിങ്ങളെ അംഗീകരിച്ചോളും......" എലീന പറഞ്ഞതും ആദി ഹർഷനെ ഒന്ന് നോക്കി..... അവനും പ്രതീക്ഷ നഷ്ടപ്പെട്ട പോലെ നിന്നു......! അമ്മ മധുരം ഉണ്ടാക്കി ആദിയെ കഴിപ്പിക്കാൻ തുടങ്ങിയതും ആദി ഹർഷനെ പിടിച്ചു മുന്നിൽ നിർത്തി...... "അതൊക്കെ ഹർഷേട്ടന് കൊടുത്തോ എനിക്ക് വേണ്ട......" "എന്റെ അമ്മേ ഇവൾക്ക് വേണ്ടിയാണോ അമ്മ ഈ മധുര പലഹാരം ഒക്കെ ഉണ്ടാക്കിയത്...... വല്ല പുളി മിട്ടായിയോ വാങ്ങി കൊടുത്താൽ മതിയായിരുന്നു ഒറ്റ ഇരിപ്പിന് തിന്നു തീർക്കും......" നിരഞ്ജൻ ആദിയെ കളിയാക്കി കൊണ്ട് പറഞ്ഞു...... ഹർഷൻ അവളെ പുഞ്ചിരിയോടെ നോക്കി നിന്നു......! അവളെ സ്നേഹിക്കാനും അവളുടെ കുറുമ്പ് കാണിക്കാനും ഇവിടെ മാത്രമേ കഴിയൂ.....

വീട്ടിൽ എത്തിയാൽ തികച്ചും മറ്റൊരാൾ ആയി മാറുകയാണ് അവൾ..... ഹർഷൻ ആദിയെ വേദനയോടെ നോക്കി......!! "ഇവളെ ഈ അവസ്ഥയിൽ അങ്ങോട്ട് വിടാൻ മനസ് വരുന്നില്ല മോനെ ഇവിടെ നിന്നൂടെ നിങ്ങൾക്ക്..... നിങ്ങൾക്കുള്ള ഒരു മുറി ഇവിടെ എന്തായാലും ഉണ്ടാവും......." "ഇവളെ കൂടെ ഞാൻ ഇല്ലേ അമ്മേ...... അമ്മ ഒന്ന് കൊണ്ടും പേടിക്കേണ്ട......" "സൂക്ഷിക്കണേ മോളെ......" "മ്മ്.....വരട്ടെ അമ്മേ......" അവൾ അമ്മയെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു...... എന്നത്തേയും പോലെ അവളുടെ കണ്ണുകൾ നിറഞ്ഞു......! ഹർഷനും ആദിയും പോവുന്നതും നോക്കി അവരും വിഷമത്തോടെ തന്നെ നിന്നു......!! "എന്താ ഹർഷേട്ടാ......?!!" ഹർഷൻ ബൈക്ക് നിർത്തിയത് കണ്ടതും ആദി ചോദിച്ചു......! "നീ വാ....." അവൾക്കുള്ള പുളി മിട്ടായി വാങ്ങുന്നത് കണ്ടതും ആദിക്ക് ചിരി വന്നു....... പാവം ആദ്യായിട്ട് ആവും......!ഇത്രേം ചെറിയ കട കാണുന്നത് തന്നെ......!! "നീ എന്തിനാ ഇങ്ങനെ ഇളിക്കുന്നെ......." "ഹർഷേട്ടന്റെ അവസ്ഥ ആലോചിച്ചു ചിരിച്ചതാ......." "പോടീ......" അവൾ അവന്റെ കയ്യിൽ നിന്ന് അത് വാങ്ങി കഴിക്കാൻ തുടങ്ങി......

"കുഞിൻറെ അമ്മയ്ക്ക് മാത്രം അല്ല അച്ഛനും ഉണ്ട് ആഗ്രഹം......." "അതെന്താ.......?!!" ആദി കഴിച്ചു കൊണ്ട് തന്നെ അവനെ നോക്കി ചോദിച്ചതും അവൻ ചുറ്റിലും ഒന്ന് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവളിലേക്ക് അടുത്തു...... അവളുടെ ചുണ്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന പുളി രസം അവൻ മതിയാവോളം നുകർന്നു...... അവളുടെ കണ്ണുകൾ ആരെങ്കിലും കാണുന്നുണ്ടോ എന്ന പോലെ ചുറ്റിലും തിരയുകയായിരുന്നു.......!! "ഇതിന് ഇത്രക്ക് ടേസ്റ്റ് ഉണ്ടായിരുന്നോ......" അവളിൽ നിന്ന് മാറി കൊണ്ട് അവൻ ചോദിച്ചു....... "ഇപ്പൊ മനസ്സിൽ ആയോ ചുമ്മാതല്ല ഞാൻ ഇത് കഴിക്കുന്നത് എന്ന്......." "ഞാൻ പറഞ്ഞത് നിന്റെ ചുണ്ടുകളുടെ കാര്യവാ......." അവൾ അവനെ തുറിച്ചു നോക്കി......!! "വാ പോവാം......" അവനെയും കെട്ടിപ്പിടിച്ചു അവൾ ഇരുന്നു...... സ്വപ്‌നങ്ങൾ പൂവണിഞ സന്തോഷത്തിൽ ആയിരുന്നു ഹർഷൻ......❣️ ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ "അവളുടെ വയറ്റിൽ വളരുന്ന ആ വിത്തിനെ എങ്ങനെ എങ്കിലും ഇല്ലാതാക്കണം....... അല്ലെങ്കിൽ ഇതിന്റെ ഒക്കെ അവകാശി ആ സന്തതി ആവും......" സുമതി ഇരിപ്പ് ഉറക്കാതെ അങ്ങിങായി നടന്ന് കൊണ്ട് പറഞ്ഞു.......!

പ്രതികരണം ഇല്ലാത്ത കണ്ട് അവൾ അശോകിനെ നോക്കിയതും കക്ഷി ലാപ്പും നോക്കി ഇരിപ്പാണ്......!! "നിങ്ങളോടാ ഞാൻ ഈ പറയുന്നത് മുഴുവൻ,,,,, വല്ലതും കേൾക്കുന്നുണ്ടോ......?!!" "ഞാൻ കേട്ടിട്ട് എന്ത് കാര്യം......ഡെലിവറി കഴിഞ്ഞാൽ വണ്ണം വെക്കും എന്നും സൗന്ദര്യം നഷ്ടപ്പെടും എന്നൊക്കെ ഉള്ള പേടി ആയിരുന്നില്ലേ നിനക്ക്........ ഇപ്പൊ ഇങ്ങനെ നിൽപ്പ് ഉറക്കാതെ നടന്നിട്ട് എന്ത് കാര്യം......." "ഇത് ഇങ്ങനെ ഒക്കെ ആവുമെന്ന് ഞാൻ കരുതിയോ...... ഇപ്പൊ എനിക്കും ഒരു കുഞ് വേണം എന്നൊക്കെ ഉള്ള ആഗ്രഹം ഉണ്ട് പക്ഷെ പ്രെഗ്നന്റ് ആവാത്തത് എന്റെ കുറ്റം ആണോ......." "നമുക്ക് രണ്ടാൾക്കും കുറ്റം ഒന്നും ഇല്ലെന്ന് ഒരിക്കൽ മനസ്സിൽ ആയതല്ലേ......നമ്മൾ വേണം എന്ന് ആഗ്രഹിക്കുമ്പോ തരാൻ നിക്കല്ലേ ദൈവം.......വിവാഹം നടന്ന ആദ്യ മാസം തന്നെ നീ പ്രെഗ്നന്റ് ആയതും അബോർഷൻ ചെയ്തു കളഞ്ഞതും മറന്നോ......" "കഴിഞ്ഞത് കഴിഞ്ഞു ഇനി ഇപ്പൊ അതൊക്കെ എന്തിനാ പറയുന്നേ......." "നീയായിട്ട് പറയിപ്പിച്ചതല്ലേ......." "അത് വിട്...... ആ ആദിത്യ അവൾ ഉണ്ടല്ലോ എല്ലാം പ്ലാൻ ചെയ്തു തീരുമാനിച്ചുറപ്പിച്ചാ ഇങ്ങോട്ട് വന്നത്......

അവൻ അവളെ ഉപേക്ഷിക്കും എന്ന് കരുതി നിക്കുമ്പോൾ അവൾ പ്രെഗ്നന്റ് ആയി....... ഇനി കുഞിൻറെ പേരും പറഞ്ഞു പിടിച്ചു നിൽക്കാലോ...... ഈ വീട്ടിൽ നിന്നും അവന്റെ ജീവിതത്തിൽ നിന്നും ഇനി അവൾ ഒരിക്കലും ഇറങ്ങി പോവുമെന്ന് എനിക്ക് തോന്നുന്നില്ല......" "ഒരു ഭാര്യ ആയി വരുമ്പോ അമ്മയാവാൻ കൂടി അവൾ തയാറെടുക്കണം...... അല്ലാതെ കുഞ് ഉണ്ടാവാതിരിക്കാൻ ഉള്ള കണക്കെടുപ്പോട് കൂടി അല്ല വരേണ്ടത്.......ഹർഷൻ ഭാഗ്യവാനാ ആദിയെ പോലെ ഒരു പെണ്ണിനെ കെട്ടാൻ കഴിഞ്ഞല്ലോ......." "ഹ്മ്മ് അഷ്ടിക്ക് വക ഇല്ലാത്ത അവളെ കെട്ടിയ ഹർഷൻ ഭാഗ്യവാൻ ആണെന്ന് നിങ്ങളെ പറയൂ......." "എല്ലാം ഉണ്ടായിട്ടും അനുഭവിക്കാൻ യോഗം ഇല്ലെങ്കിൽ തീർന്നില്ലേ......." "അനുഭവിക്കില്ല ആ ആദിത്യ ഒന്നും......അവളുടെ വയറ്റിൽ ഉള്ള വിത്തിനെ വേരോടെ പിഴുതെറിയാൻ എനിക്കറിയാം...... അവളുടെ സന്തോഷം അതികം നാൾ നില നിൽക്കില്ല......." സുമതി എന്തൊക്കെയോ തീരുമാനിച്ച പോലെ പറഞ്ഞു.....അശോക് ഒരു പുച്ഛത്തോടെ അവളെയും നോക്കി നിന്നു........! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️

ഹർഷന്റെ വാക്കുകൾ തന്നെ ആയിരുന്നു അച്ഛന്റെ കാതുകളിൽ....... ഹർഷന്റെയും ആദിയുടെയും വരവ് കണ്ടതും അയാളുടെ നോട്ടം ഹർഷന്റെ മുഖത്തായിരുന്നു....... അവന്റെ മുഖം ഇതിന് മുൻപ് ഇത്രക്ക് തെളിഞ്ഞു കണ്ടിട്ടില്ല..... ഹർഷന്റെ കുഞ് നാളിൽ ഉള്ള കുസൃതികൾ ഓരോന്നായി ഓർത്തെടുത്തു ഒരു പുഞ്ചിരിയോടെ അയാൾ ചാരു കസേരയിൽ ഇരുന്നു.........!! "അച്ഛാ......." സുമതിയുടെ വിളിയാണ് അയാളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്....... "ഇനി നമ്മൾ എന്ത് ചെയ്യും....... ആ ആദി പ്രെഗ്നന്റ് ആയി...... ആ കുഞ് പിറന്നു വീണാൽ അവളെ ഈ വീട്ടിൽ നിന്ന് ഇറക്കാൻ പറ്റുമോ....... അതിന് മുന്നേ അച്ഛൻ തന്നെ അവളെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം........" അയാൾ ഒന്നും മിണ്ടാതെ അവളെയും നോക്കി നിന്നു......! "ഒരു കുഞ് ആയാൽ ഹർഷൻ ഒരിക്കലും അവളെ ഉപേക്ഷിക്കില്ല അത് ഉറപ്പാ.......ആദ്യം അവളെ വയറ്റിൽ വളരുന്ന വിത്തിനെ വേരോടെ പിഴുതു കളയണം...... എന്നാലേ ഹർഷന്റെ ജീവിതത്തിൽ നിന്ന് അവളെ ഒഴിവാക്കാൻ പറ്റൂ......" അയാൾക്ക് എന്തൊ ആ വാക്കുകൾ ഉൾകൊള്ളാൻ ആവാത്ത പോലെ......

തന്റെ മകന്റെ രക്തത്തിൽ പിറന്ന കുഞ് അയാൾ ഒരു നിമിഷം സ്തംഭിച് നിന്നു.......! ആധിയോട് ദേഷ്യം ആണ്.......പക്ഷെ തന്റെ മകന്റെ കുഞ് അതെന്ത് പിഴച്ചു.......! അയാളുടെ മൗനമായുള്ള നിൽപ്പ് കണ്ടതും സുമതി അയാളെ ഒന്ന് കൂടെ നോക്കി...... ഇനി പ്രിയപ്പെട്ട മകൻ അച്ഛൻ ആവുന്നതിന്റെ സന്തോഷത്തിൽ ആണോ തന്തപ്പടി...... "ആ കുഞ്ഞും അവളും ഇനി ഉണ്ടാവില്ല......അച്ചൻ ഉടനെ തന്നെ സ്വത്തെല്ലാം ബാഗിക്കുന്നത് തന്നെയാ നല്ലത്........ അല്ലെങ്കിൽ ആ അഷ്ടിക്ക് വക ഇല്ലാത്തവൾ അവളുടെ കുഞിനെ വെച്ച് എല്ലാം കയ്യിൽ ആക്കും....... പിന്നെ ആദ്യം ഇവിടന്ന് ഇറക്കി വിടുന്നത് അച്ഛനെ ആവും......" സുമതി അത് പറഞ്ഞു ഇറങ്ങിയപ്പോഴും അയാൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു......! തന്റെ മകന്റെ കുഞ്...... അയാളുടെ ചിന്ത ആ നിമിഷം അത് മാത്രം ആയിരുന്നു...... അതിന്റെ ജീവൻ എടുക്കരുത് എന്ന് പറയണം എന്നുണ്ടായിരുന്നു പക്ഷെ അതിന് പോലും ആവാതെ അയാൾ നിന്നു........!! "നിങ്ങൾക്ക് അല്ലേ ഒന്നിനും വയ്യാത്തത്...... ആ തന്തപ്പടിയോട് ഉള്ളതെല്ലാം ബാഗിക്കാൻ ഞാൻ ഒരു സൂചന കൊടുത്തിട്ടുണ്ട്....... അല്ലെങ്കിൽ എല്ലാം ആ ആദിയുടെ കയ്യിൽ ആവും......." സുമതി അശോകിനോടായി പറഞ്ഞു.......! "എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു......."

"മിണ്ടാട്ടം ഒന്നും കണ്ടില്ല...... ഇനി അരുമ സന്തതി ഒരു അച്ഛൻ ആവാൻ പോവുന്നതിന്റെ സന്തോഷം ആണോ എന്ന് ആർക്കറിയാം........ അങ്ങനെ വല്ലതും സംഭവിക്കുന്നതിനു മുന്നേ ഞാൻ ആ വിത്ത് നുള്ളി കളയാൻ തന്നെ തീരുമാനിച്ചു...... അതിനുള്ള വഴിയും കണ്ട് വെച്ചിട്ടുണ്ട്......" "ഒന്നും അറിയാത്ത ആ കുഞ് എന്ത് പിഴച്ചു......." "ഇനി ഈ വീട്ടിൽ ഒരു പേരക്കുട്ടി ജനിക്കുന്നുണ്ടെങ്കിൽ അത് നമ്മുടേതാവണം........ അപ്പൊ പിന്നെ അതിനെ ഇല്ലാതാക്കുന്നത് അല്ലേ നല്ലത്.......എന്തായാലും നമുക്ക് ഒരു ഡോക്ടറെ കാണണം,,,,,ഒരിക്കൽ പ്രെഗ്നന്റ് ആയത് അല്ലേ കുഴപ്പം ഒന്നും കാണില്ല എന്നാലും ഒരു ചെക്കപ്പ് നടത്തിയേക്കാം......." അശോകൻ അവളുടെ വാക്കുകൾ കേട്ട് ചിന്തയോടെ നിന്നു...... ഒരു കുഞ് എന്ന ആവശ്യത്തിന് വേണ്ടി അവൾ അശോകിനെ തന്നിലേക്ക് ക്ഷണിച്ചെങ്കിലും അശോക് മുറി വിട്ടിറങ്ങി......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ പ്രണയാർദ്രമായ നിമിഷത്തിൽ ആയിരുന്നു ആദിയും ഹർഷനും...... ❣️ അവളുടെ വയറ്റിൽ അവൻ മുഖം ചേർത്തു കിടക്കുകയായിരുന്നു......

അവൾ അവനെ വാത്സല്യ പൂർവ്വം തലയിൽ തലോടി കൊണ്ട് ചിരിയോടെ അവന്റെ കുസൃതികൾ ആസ്വദിക്കുകയായിരുന്നു....... "ഇപ്പൊ അവൻ എന്ത് ചെയ്യാവും......." "അവൻ അവിടെ ക്രിക്കറ്റ്‌ കളിക്കാവും...... ചോദ്യം കേട്ടില്ലേ...... വളർച്ച വെച്ച് തുടങ്ങിയിട്ടേ ഉള്ളൂ എന്റെ ഹർഷേട്ടാ...... വളരും തോറും എന്റെ വയറും വീർത്തു തുടങ്ങും......അപ്പൊ മനസ്സിൽ ആവും എല്ലാം......" "ഞാൻ ഒരു ആകാംക്ഷ കൊണ്ട് ചോദിച്ചതല്ലേ...... " "അല്ലേലും ഈ തെമ്മാടിക്ക് ഈയിടെ ആയിട്ട് ആകാംക്ഷ കൂടുതൽ ആണ് കേട്ടോ......" "അത് പിന്നെ ഞാൻ ആദ്യായിട്ട് അല്ലേ അച്ഛൻ ആവുന്നേ........" "ഞാൻ ഇത് പത്താമത്തെ ആണല്ലോ........" ആദി മുഖം കോട്ടി കൊണ്ട് പറഞ്ഞു........അതിന് ഹർഷൻ ഒന്ന് ചിരിച്ചു......! "എന്റെ അമ്മ എന്നെ ഈ ഭൂമിയിൽ തനിച്ചാക്കി പോയതാ......" "അത് പോലെ നമ്മുടെ കുഞ്ഞിനെ ഹർഷേട്ടന്റെ കയ്യിൽ തന്ന് ഞാൻ പോയാൽ ......" അവളുടെ ചോദ്യം പൂർത്തിയാകുന്നതിന് മുന്നേ അവൻ അവളുടെ ചുണ്ടിൽ കയ് വെച്ചു തടഞ്ഞു.......! "ദൈവം അത്രക്ക് ക്രൂരൻ ഒന്നും അല്ല ആദി....... നമ്മൾ നമ്മുടെ മക്കളോടൊപ്പം ഒരുപാട് കാലം ജീവിക്കും......

.ഇനി ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ഒന്നും ചോദിച്ചു എന്നെ നീ വിഷമിപ്പിക്കല്ലേ ആദി......." അവൻ കൊച്ച് കുട്ടികളെ പോലെ പറയുന്നത് കേട്ടതും അവൾ അവനെ ചേർത്തു പിടിച്ചു പുഞ്ചിരിച്ചു.......! "മോനെ ഹർഷാ......." ചേച്ചിയുടെ വിളി കേട്ടതും ആദിയും ഹർഷനും ബെഡിൽ നിന്നും എണീറ്റു...... ഹർഷൻ ഡോർ തുറന്നതും ചേച്ചി പുഞ്ചിരിയോടെ ആധിക്കരികിൽ വന്നു.......! "ചേച്ചിക്ക് ഒരുപാട് സന്തോഷം ആയി...... എന്റെ കയ്യും പിടിച്ചു നടന്ന ഇവൻ ഒരു അച്ഛൻ ആവാൻ പോവുന്നു...... ഇനി നിങ്ങളെ വേർപിരിക്കാൻ ഒന്നിനും ആരെ കൊണ്ടും ആവില്ല...... പരസ്പരം സ്നേഹിച്ചു ജീവിച്ചു കാണിക്കണം......." ആദിയുടെ കവിളിൽ തലോടി കൊണ്ട് അവർ പറഞ്ഞതും ആദി അവരെ നോക്കി ചിരിച്ചു.......! "എന്റെ ഒരു സന്തോഷത്തിന് ഞാൻ ഉണ്ടാക്കിയതാ......" പായസം നീട്ടി കൊണ്ട് ചേച്ചി പറഞ്ഞതും ആദി അത് കയ്യിൽ വാങ്ങി.....! "സൂക്ഷിക്കണം......" അത്രയും പറഞ്ഞു അവർ പോവുന്നതും നോക്കി രണ്ടാളും നിന്നു....... "ചേച്ചി പാവാ...... എന്നോടുള്ള ഇഷ്ടകൂടുതൽ കൊണ്ടാ അന്ന് അങ്ങനെ ഒക്കെ പറഞ്ഞത്.....

ഇപ്പൊ കണ്ടില്ലേ ഞാൻ ഒരു അച്ഛൻ ആവാൻ പോവാണെന്നു കേട്ടപ്പോൾ വന്നത്......" "ചേച്ചിയുടെ ഹസ്ബന്റ് ഇപ്പൊ എവിടാ ഹർഷേട്ടാ......." "അത് ഏതോ ഒരുത്തിയും ആയി നാട് വിട്ടതാ....... അയാളെ എങ്ങാനും ഇപ്പൊ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ തീർത്തേനെ......." ആദി ഊരക്ക് കയ്യും കൊടുത്തു അവനെ തുറിച്ചു നോക്കിയതും അവൻ ഇളിച്ചു കാണിച്ചു.......! "ചേച്ചിയുടെ പഴയ കാമുകൻ എവിടെയാണെന്ന് അറിയോ ഹർഷേട്ടന്......" "എന്തിനാ നിനക്ക് കാണാൻ ആണോ......?!!" "ആ,,,,,അങ്ങേർക്ക് ഇപ്പോഴും ചേച്ചിയെ ഇഷ്ടം ആണെങ്കിൽ പിടിച്ചു കെട്ടിച്ചു കൊടുക്കാൻ......" "ആ.....! ഏ....... എന്താ പറഞ്ഞത്......." "എടാ തെമ്മാടി......അങ്ങേർക്ക് ഇപ്പോഴും ചേച്ചിയെ ഇഷ്ടം ആണെങ്കിൽ നമുക്ക് ചേച്ചിയെ അയാൾക്ക് കെട്ടിച്ചു കൊടുത്താലോ എന്ന്...... അങ്ങേര് വേറെ പെണ്ണ് കെട്ടിയിട്ടില്ലെന്ന് ചേച്ചി എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്......." " ചേച്ചിക്ക് രണ്ട് മക്കൾ ഇല്ലേ അയാൾ സമ്മതിക്കോ....." "ചോദിച്ചു നോക്കണം.......അയാൾക്ക് മക്കൾ ഒരു ഭാരം ആണെങ്കിൽ മക്കളെ നമ്മൾ നോക്കിക്കോളാം എന്ന് പറയാം......."

"ചേച്ചിക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന സങ്കടം ആയിരുന്നു എനിക്ക്.......ഇതെങ്കിലും ചേച്ചിക്ക് ചെയ്തു കൊടുക്കാൻ പറ്റിയാൽ ഞാൻ ഹാപ്പിയാ......പക്ഷെ അയാളെ എവിടെ ചെന്നു കണ്ട് പിടിക്കും......." "നമുക്ക് അന്വേഷിക്കാം....." ആദി അവന്റെ താടിയിൽ പിടിച്ചു നുള്ളി കൊണ്ട് പറഞ്ഞു.......!! "കഴിക്ക് ഇത് നിനക്ക് വേണ്ടി ഉണ്ടാക്കിയതാ......" "തത്കാലം അച്ഛൻ കഴിക്ക്...... എനിക്ക് കഴിക്കാൻ ഉള്ളത് എന്റെ കയ്യിൽ ഉണ്ട്......" ആദി പുളി മിട്ടായി നീട്ടി കൊണ്ട് പറഞ്ഞു..... "ഈ പെണ്ണിന്റെ ഒരു കാര്യം......" ഹർഷൻ ചിരിച്ചു കൊണ്ട് പറഞ്ഞു......! "ഇവിടെ വന്ന് ഫുഡ്‌ കഴിച്ചു എന്ന് കരുതി നിന്റെ ഭാര്യയെ ആരും പിടിച്ചു തിന്നാൻ ഒന്നും പോണില്ല..... " സുമതി ഫുഡ്‌ കിച്ചണിൽ നിന്നും ഫുഡ്‌ എടുക്കുന്ന ഹർഷനെ നോക്കി കൊണ്ട് പറഞ്ഞു.......! "പറയാൻ പറ്റില്ല ചിലപ്പോൾ തിന്നാലോ......" ഹർഷൻ അവളെ മുഖത്ത് നോക്കാതെ മറുപടി കൊടുത്തു......! "അല്ലേലും എത്രയാന്ന് വെച്ചാ നീ അവളെ ഊട്ടിയും ഉറക്കിയും ഇങ്ങനെ കഴിയുന്നെ......" "അവൾ എന്റെ കൂടെ ഉള്ളിടത്തോളം കാലം........" "ഹർഷേട്ടാ......" ആദിയുടെ സൗണ്ട് കേട്ടതും സുമതി തിരിഞ്ഞു നോക്കി.......! "എന്തിനാ ഹർഷേട്ടാ ഞാൻ ഉണ്ടാക്കാം എന്ന് പറഞ്ഞതല്ലേ......മാറിക്കെ......" ആദി ഹർഷനെ മാറ്റികൊണ്ട് പറഞ്ഞു......!

"നിന്നോട് ഞാൻ പറഞ്ഞതല്ലേ സ്‌റ്റെയർ കയറി ഇറങ്ങേണ്ടെന്ന്......." "അതിന് എനിക്ക് കുഴപ്പം ഒന്നും ഇല്ല......" രണ്ട് പേരുടെയും സംസാരം കേട്ട് അവൾ സഹിക്കാൻ ആവാതെ മാറി....... ഓഹ് എന്താ ഒലിപ്പീര്....... വെറുതെ അല്ല അവൻ അവളെ സാരി തുമ്പിൽ നിന്ന് മാറാത്തെ...... സുമതി പിറു പിറുത്ത് കൊണ്ട് മുറിയിൽ കയറി......! കണ്ടതോ കിടന്നുറങ്ങുന്ന അശോകിനെയും.......നൈറ്റ്‌ ഇറങ്ങിപോയതാ എപ്പോൾ കേറി വന്ന് ആവോ...... ഇങ്ങനെ പോയാൽ അടുത്ത കാലത്തൊന്നും ഒരു കുഞിനെ പ്രതീക്ഷിക്കേണ്ട...... അവൾ അവനെ നോക്കി പല്ല് കടിച്ചു......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ "സൂക്ഷിക്കണം....... ഞാൻ ഇവിടെ ഒക്കെ തന്നെ കാണും...... എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി...... നിന്റെ പഠനം ഞാൻ കാരണം മുടങ്ങണ്ട എന്ന് കരുതിയാ നിന്നെ ഞാൻ വിടുന്നത് തന്നെ......." ആദിയെ കോളേജിൽ ഇറക്കി കൊണ്ട് ഹർഷൻ പറഞ്ഞതും ആദി ഒന്ന് ചിരിച്ചു.......! "എങ്കിൽ പിന്നെ എന്റെ കൂടെ ക്ലാസിൽ വന്ന് ഇരുന്നൂടെ......ബോഡി ഗാർഡ് ആണെന്ന് പറഞ്ഞാൽ മതി......." "മിക്കവാറും ഞാൻ വന്നിരിക്കും...... പക്ഷെ നിന്നെയും നോക്കി വെറുതെ ഇരിക്കില്ല......"

"വേണ്ടേ,,,,, ഞാൻ ഒരു തമാശ പറഞ്ഞതാ...... ഞാൻ സൂക്ഷിച്ചോളാം......" അത്രയും പറഞ്ഞു അവൾ അകത്തേക്ക് കയറി...... ഹർഷൻ അവൾ പോയ വഴിയേ നോക്കി ഇരുന്നു......! അവനവിടെ നിന്നും ദൂരെ എങ്ങും മാറാൻ തോന്നിയില്ല...... അവരുടെ വരവ് കണ്ടതും അച്ഛൻ ഹർഷനെ നോക്കി പുഞ്ചിരിച്ചു...... "എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്......." ഹർഷൻ നോക്കി അയാൾ പറഞ്ഞതും ആദി അവരെ ഒന്ന് നോക്കി അകത്തേക്ക് കയറിപ്പോയി......! "എന്താ പറയാൻ ഉള്ളത്......" അച്ഛന്റെ മൗനത്തോടെ ഉള്ള നിൽപ്പ് കണ്ട് ഹർഷൻ ഗൗരവത്തിൽ പറഞ്ഞു...... "ഏത് നേരം നോക്കിയാലും അവളുടെ കൂടെ നടക്കാതെ നീ നിനക്ക് വേണ്ടി ജീവിക്കാൻ ശ്രമിക്കണം......." "ഞാൻ തന്നെയാ അവൾ......അവളെ സംരക്ഷിക്കാം എന്ന് ഞാൻ അവൾക്ക് വാക്ക് കൊടുത്തിട്ടാ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത്......ഈ വീട്ടിൽ അവൾ സുരക്ഷിത അല്ലെന്ന് മനസ്സിൽ ആയ സ്ഥിതിക്ക് ഞാൻ കൂടെ തന്നെ വേണ്ടേ......." "നമ്മുടെ കമ്പനിയിൽ നിനക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു കമ്പനി നീ ഏറ്റെടുത്തു നോക്കി നടത്തണം.......അല്ലാതെ ഏത് സമയവും അവളോടൊപ്പം......"

"അതിനുള്ള വഴിയും ഞാൻ കണ്ട് വെച്ചിട്ടുണ്ട്......ഞാനും ആദിയും ഇവിടന്ന് ഇറങ്ങും...... അവളുടെ എക്സാം കഴിയട്ടെ എന്ന് കരുതി വെയ്റ്റ് ചെയ്യുന്നതാ......പിന്നെ ഒന്ന് രണ്ട് കാര്യങ്ങൾ കൂടി ചെയ്യാൻ ഉണ്ട്.......അത് കഴിഞ്ഞാൽ എവിടെ എങ്കിലും ഞാനും അവളും സ്വസ്ഥമായി നിങ്ങൾ ആരുടേയും കണ്മുന്നിൽ വരാതെ ജീവിച്ചോളാം......" ഹർഷന്റെ വാക്കുകളിൽ അയാളുടെ നെഞ്ചു കീറി മുറിയുന്നത് പോലെ......!കണ്മുന്നിൽ ഇല്ലെങ്കിലും അവൻ തന്റെ തൊട്ടടുത്ത് ഇല്ലെങ്കിൽ അന്ന് തന്നെ ഉറക്കം പോലും തേടി എത്താറില്ല....... "അച്ഛൻ എന്ത് പറഞ്ഞു........?!!" "നമ്മുടെ കുഞ്ഞിന് അച്ഛന്റെ പേരിടണം എന്ന്......." "ഏ......" ആദി കണ്ണും തള്ളി ഹർഷനെ നോക്കി......! "അച്ഛന് ഞാൻ നിന്റെ കൂടെ ഇങ്ങനെ നടക്കുന്നത് ഇഷ്ടം അല്ലെന്ന് പറയാൻ വിളിച്ചതാ...... നമ്മൾ ഇനി ഇവിടെ കൂടി വന്നാൽ ഒരു മാസം അത് കഴിഞ്ഞാൽ ഇറങ്ങും എന്ന് പറഞ്ഞു....... അത്ര എങ്കിലും ആശ്വാസം കിട്ടിക്കോട്ടേ......" "നമ്മുടെ കുഞ്ഞിന് ഒന്നിനും യോഗം ഇല്ല അല്ലേ ഹർഷേട്ടാ......ഹർഷേട്ടന്റെ അച്ഛൻ നമ്മുടെ കുഞിനെ കാണുമ്പോ എന്നെ നോക്കുന്നത് പോലെ വെറുപ്പോടെ തന്നെ ആവോ ഹർഷേട്ടാ നോക്കുന്നത്......." ആദിയുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞിരുന്നു...... ഹർഷൻ അരികിൽ ചെന്നു അവളുടെ കണ്ണുകൾ തുടച്ചു ആ നെറ്റിയിൽ ചുംബിച്ചു.......!

"നമ്മുടെ കുഞിന് നമ്മൾ മാത്രം മതി ആദി..... വെറുപ്പോടെ നോക്കാൻ നമ്മൾ ഇറങ്ങിയാൽ ഇവരുടെ ഒന്നും കണ്മുന്നിൽ വരില്ല പോരെ......" "അച്ഛന് ഹർഷേട്ടനെ കാണാതിരിക്കാൻ പറ്റോ......" "അതൊക്കെ നിന്റെ തോന്നലാ......നീ വെറുതെ ഓരോന്ന് ചിന്തിച്ചു ടെൻഷൻ ആവാതെ ചെന്നു ഫ്രഷ് ആവാൻ നോക്ക്.....അപ്പോഴേക്കും ഞാൻ ചൂട് ചായയും എടുത്തു വരാം......." "അത് വേണ്ട..... ഹർഷട്ടൻ ചെന്നു ഫ്രഷ് ആയി വാ അപ്പോഴേക്കും ഞാൻ ചായ ഇട്ട് കൊണ്ട് വരും..... എനിക്ക് നന്നേ വയ്യാതാവുമ്പോ ഹർഷട്ടൻ എന്റെ കാര്യം നോക്കിയാൽ മതി......" ബാൽകണിയിൽ നിന്നും ഇറങ്ങി വരുന്ന സുമതി ആദിയുടെ സംസാരം കേട്ട് ഒന്ന് നിന്നു......! അപ്പൊ കെട്ടിലമ്മ ഇപ്പൊ ഇറങ്ങി വരും.....അവൾ മുകളിൽ നിന്ന് താഴേക്ക് ഒന്ന് നോക്കി......ഇവിടന്ന് താഴേക്ക് പോയാൽ നിന്റെ കുഞ് മാത്രം അല്ല നീ തന്നെ ജീവനോടെ ഉണ്ടാവാൻ ചാൻസ് കുറവാ.......അവൾ സ്വയം പറഞ്ഞു ഒന്ന് ചിരിച്ചു......താഴേക്ക് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി......! ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും സുമതി കർട്ടന് പിന്നിൽ മറഞ് നിന്നു....... സ്റ്റെയർ ഇറങ്ങാൻ തുടങ്ങുന്ന ആദിയെ കണ്ടതും അവൾ ഒച്ച വെക്കാതെ പിന്നാലെ വന്നു ക്രൂരമായി അവളെ ഒന്ന് നോക്കി അവളെ തള്ളി ഇടാൻ എന്ന പോലെ കയ്കൾ ഉയർത്തി......!! ... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story