ആത്മരാഗം ❤️: ഭാഗം 18

athmaragam part 1

എഴുത്തുകാരി: AJWA

 "ആദി......." ഹർഷന്റെ പിന്നിൽ നിന്നുള്ള വിളി കേട്ടതും സുമതി ഞെട്ടി തരിച്ചു കൊണ്ട് പിന്നിലേക്ക് നോക്കി...... ആദിയും പിന്നിലേക്ക് തിരിഞ്ഞതും കയ്കൾ ഉയർത്തി നിൽക്കുന്ന സുമതിയെ കണ്ട് അവരെ തന്നെ നോക്കി നിന്നു...... അവളുടെ കത്തിജ്വലിക്കുന്ന കണ്ണുകൾ കണ്ടാൽ അറിയാം തന്റെ ലക്ഷ്യം മനസ്സിൽ ആയെന്ന്......സുമതി ഒന്ന് പരുങ്ങി കൊണ്ട് മാറി നിന്നു......! "ഞാൻ കാൾ ചെയ്യാൻ വേണ്ടി ബാൽക്കണിയിൽ പോയതാ...... നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ......." "ആണോ ഞാൻ കരുതി ചേട്ടത്തി എന്നെ തള്ളി ഇടാൻ വന്നതാണെന്ന്......." "ആദി......നിന്റെ അമ്മ വിളിക്കുന്നു......." ഹർഷൻ അവളുടെ അടുത്ത് എത്തിയതും സുമതി വെപ്രാളത്തോടെ ഇറങ്ങി...... ആദി അത്യധികം വിഷമത്തോടെ അവരെ നോക്കി നിന്നു......ഒരു നിമിഷം ഹർഷേട്ടൻ തന്നെ വിളിച്ചില്ലായിരുന്നെങ്കിൽ ഹർഷേട്ടൻറെ സ്വപ്നം ആയ ഞങ്ങളുടെ കുഞ്......അവൾക്കത് ഓർക്കാൻ കൂടി ആയില്ല...... ഈ വീടിന്റെ ഓരോ തൂണും ചുവരും താൻ സൂക്ഷിക്കണം......!! "നിന്റെ അമ്മയാണ്...... ദാ ഫോൺ......"

ആദി ഹർഷന്റെ കയ്യിൽ ഉള്ള ഫോൺ വാങ്ങി ചെറുതായി ഒന്ന് പുഞ്ചിരിച്ചു മുറിയിലേക്ക് നടന്നു....... ഹർഷൻ സംശയ ഭാവത്തോടെ ഇറങ്ങി പോയ സുമതിയെയും ആദിയുടെ ഭാഗത്തും ഒന്ന് നോക്കി......! "അമ്മേ......" അവൾ വേദനയോടെ വിളിച്ചു..... അമ്മ വിളിച്ചില്ലായിരുന്നെങ്കിൽ...... അത് അവൾക്ക് ഓർക്കാൻ കൂടി വയ്യ...... "എന്താ മോളെ ഇത്രക്ക് സങ്കടം ....." "ഏയ് ഒന്നുല്ല അമ്മയെ കാണാൻ പറ്റാത്ത സങ്കടം മാത്രേ ഉള്ളൂ......" "മോളെ കാണാൻ അമ്മയ്ക്കും ആഗ്രഹം ഉണ്ട്..... പക്ഷെ ബന്ധങ്ങളുടെ കണക്ക് പറഞ്ഞു അങ്ങോട്ട് വരുന്നത് കാശി സാറിന് ഇഷ്ടം ആവില്ലല്ലോ അത് കരുതി മാത്രാ......" "സാരല്ല്യ അമ്മേ ഞാൻ നാളെ അങ്ങോട്ട് വരാം......." "മ്മ്...... പിന്നെ മോൾക്ക് വയ്യായ്ക ഒന്നും ഇല്ലല്ലോ അല്ലേ......" "ഏയ് ഇല്ല......" "നല്ല പോലെ സൂക്ഷിക്കണം......" "മ്മ് അത് എനിക്കും മനസ്സിൽ ആയി തുടങ്ങി അമ്മേ...... ഇപ്പൊ തന്നെ അമ്മ വിളിച്ചില്ലായിരുന്നെങ്കിൽ......." പെട്ടെന്ന് അവൾ പിന്നിൽ ഹർഷന്റെ അനക്കം പോലെ തോന്നിയതും പറയാൻ വന്നത് നിർത്തി.......! "എങ്കിൽ ഞാൻ നാളെ വരാം അമ്മേ..... വെക്കട്ടെ,,,,, ഹർഷേട്ടന് ചായ ഉണ്ടാക്കി കൊടുക്കണം......"

ആദി കാൾ കട്ട് ചെയ്തു ഹർഷന്റെ നോട്ടം ഒന്നും വക വെക്കാതെ പുറത്തേക്ക് ഇറങ്ങാൻ നിന്നതും ഹർഷൻ അവളെ കയ്യിൽ പിടിച്ചു തന്റെ മുന്നിലേക്ക് നിർത്തി.......! "നിന്റെ അമ്മ വിളിച്ചില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും ആയിരുന്നു......." "എന്ത് സംഭവിക്കാൻ...... ഈ ഹർഷേട്ടന് ഇതെന്താ......." "സത്യം പറ ആദി അവർ നിന്നെ തള്ളി ഇടാൻ നോക്കിയതല്ലേ......" "ഏയ് അതൊന്നും അല്ല...... ഈ ഹർഷേട്ടന് ഇതെന്താ വെറുതെ ഓരോന്ന് ഊഹിച്ചെടുക്കാൻ......" അവൾ ഹർഷന് മുഖം കൊടുക്കാതെ താഴേക്ക് ഇറങ്ങി...... സുമതിയെ കണ്ടതും അവൾ നല്ല പോലെ അവളെ നോക്കി......! "നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നത്......?!!" "ഏയ്,,,,,,നിങ്ങൾ ഇത്രക്ക് ക്രൂരയാണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റാത്തോണ്ട് നോക്കിയതാ ബുദ്ധിമുട്ട് ആയെങ്കിൽ ക്ഷമിക്കണം.......ഞാൻ ഹാർഷേട്ടനോട് ഒന്നും പറഞ്ഞിട്ടില്ല...... വെറുതെ എന്തിനാ ഒരു പ്രശ്നം......." "നീ ഊഹിച്ചെടുത്തത് ഒക്കെ പറഞ്ഞാൽ അവൻ വിശ്വസിക്കുമായിരിക്കും......വെറുതെ ഇല്ലാത്തത് പറയരുത്,,,,,എനിക്ക് നിന്നെ തള്ളി ഇട്ടിട്ട് എന്ത് കിട്ടാൻ......" "അത് തന്നെയാ എനിക്കും മനസ്സിൽ ആവാത്തത്........"

അവൾ ചായയും ഇട്ട് മുകളിലേക്ക് കേറിപോയതും സുമതി മുറിയിൽ വന്നു......! ഷേ കയ്യിൽ കിട്ടിയത് ആയിരുന്നു ഒരു നിമിഷം വൈകിപ്പോയി,,,,,, അല്ലെങ്കിൽ എല്ലാം അവസാനിക്കുമായിരുന്നു....... ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ "ആാാ......" ആദി ഉറക്കിൽ ചാടി എണീറ്റ് കൊണ്ട് അലറി.......! "ആദി എന്ത് പറ്റി......" ഹർഷൻ ലേറ്റ് ഓൺ ചെയ്തു കൊണ്ട് ചോദിച്ചു.......! ആദി തന്റെ വയറിൽ കയ് വെച്ചു ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തി....... "ആദി......" അവൻ അവളെ പിടിച്ചു തന്റെ തോളിലേക്ക് ചാരി ഇരുത്തി...... "ഹർഷേട്ടാ..... നമ്മുടെ കുഞ്....... എല്ലാരും അതിനെ കൊല്ലും......" "താൻ സ്വപ്നം കണ്ടതാ ആദി...... അതിനാണോ ഇങ്ങനെ കരയുന്നേ......" "ഞാൻ സ്വപ്നം കണ്ടത് ഒക്കെ സംഭവിക്കാറുണ്ട് ഹർഷേട്ടാ അതാ എന്റെ പേടി......" "ഞാൻ ഇല്ലേ നിന്റെ കൂടെ..... നിനക്കോ നമ്മുടെ കുഞിനോ ഒരു ആപത്തും വരാൻ ഞാൻ സമ്മതിക്കില്ല...... ഉറങ്ങിക്കോ......" ആദി അവന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു......! പിന്നെ ആദി ഒന്ന് ചിരിച്ചത് തന്നെ അവളെ വീട്ടിൽ എത്തിയപ്പോൾ ആണ്...... ഹർഷനും അത് കണ്ടപ്പോൾ ആശ്വാസം ആയി...... "ഞങ്ങൾ ഒന്ന് പുറത്ത് പോയി വരാം......"

"എവിടേക്കാ ഹർഷേട്ടാ......" "അതൊക്കെ തിരിച്ചു വന്നാൽ പറയാം......" ഹർഷൻ നിരഞ്ജനെയും കൊണ്ട് ഇറങ്ങുന്നത് ആദി ഒരു ചിരിയോടെ നോക്കി നിന്നു....... അവർ വരുന്നത് വരെ അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു എല്ലാം പറഞ്ഞു....... "മോൾ സൂക്ഷിക്കണം...... ഹർഷനെ പോലെ ഒരാളെ കിട്ടിയത് മോളെ ഭാഗ്യം തന്നെയാ...... പക്ഷെ എന്റെ മോൾക്ക് അനുഭവിക്കേണ്ടി വരുന്നത് ഓർക്കുമ്പോ......." "ഇനി ഞാൻ നല്ല പോലെ സൂക്ഷിച്ചോളാം അമ്മേ......ഒന്നും ഹർഷേട്ടൻ അറിയേണ്ട..... ആ മനസ് തകർന്നു പോവും..... എനിക്കത് സഹിക്കാൻ ആവില്ല......" "മ്മ്......" അമ്മ അവളെ തലയിൽ തലോടി കൊണ്ടിരുന്നു......അത് കൊണ്ട് തന്നെ അവൾ ഉറക്കത്തെ കൂട്ട് പിടിച്ചിരുന്നു.......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️ വീടിന് മുന്നിൽ കാർ വന്ന് നിന്നതും സുമതി ചിരിച്ചു കൊണ്ട് അതിനടുത്തേക്ക് ഓടി കാറിൽ നിന്ന് ഇറങ്ങുന്ന അമ്മയെ സ്വീകരിച്ചു....... "ഇവിടെ ഉണ്ടായിരുന്നോ......

ഇപ്പൊ പഴയ പോലെ പുറത്തേക്ക് ഒന്നും പോവാറില്ല അല്ലേ......." അച്ഛനെ കണ്ടതും ആ സ്ത്രീ ചോദിച്ചു...... അതിനയാൾ ഒന്ന് മൂളി കൊണ്ട് സുമതിയെ നോക്കി.......! "അച്ഛന് ഇപ്പോ പഴയ പോലെ വയ്യ അമ്മേ......ഇനി അച്ഛൻ റസ്റ്റ്‌ എടുക്കട്ടെ.......എല്ലാ കമ്പനിസും മറ്റ് ബിസിനസും അശോക് നല്ല ബംഗിയായി നോക്കി നടത്തുന്നുണ്ട്......വേറെ ആര് ചെയ്യും അതൊക്കെ അല്ലേ അച്ഛാ........" അച്ഛൻ ഒന്ന് മൂളി മുറിയിലേക്ക് നടന്നു......! "അമ്മ വാ......" അവൾ അമ്മയെയും കൊണ്ട് മുറിയിലേക്ക് നടന്നു........! "ഞാൻ പറഞ്ഞത് കിട്ടിയോ അമ്മേ......" "കിട്ടി..... പക്ഷെ ഇത് യൂസ് ചെയ്യുമ്പോ സൂക്ഷിക്കണം...... പ്ലാൻ തകർന്നാൽ പിന്നെ ഞാൻ പറയേണ്ടല്ലോ......" "അതൊക്കെ എനിക്കറിയാം......ഇത് തന്നെയാ എന്ത് കൊണ്ടും സേഫ്..... ഇതാവുമ്പോ ഞാൻ ആണ് ചെയ്തതെന്ന് ആർക്കും ഒരു ഡൗട് പോലും തോന്നില്ല....." സുമതി അതിലേക്ക് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.......! "ആ മോളെ പിന്നെ ഇതൊന്നും അശോക് അറിയണ്ട..... ആണുങ്ങളെ മനസ് അല്ലേ എപ്പോഴാ മാറുന്നത് എന്ന് പറയാൻ പറ്റില്ല......" "മ്മ്....." അവൾ അത് രഹസ്യമായി ഷെൽഫിൽ വെച്ചു അമ്മയ്ക്ക് അരികിൽ ചെന്നു.......!

"നിങ്ങൾ രണ്ടാളും ഡോക്ടറെ കാണണം എന്ന് തീരുമാനിച്ചിട്ട് അത് എന്തായി......" "ഓഹ് അശോകിന് ഇപ്പോൾ എന്നോട് പഴയ താല്പര്യം ഒന്നും ഇല്ല......ഒരു കുഞ് വേണം എന്നുള്ള ആഗ്രഹവും ഇപ്പൊ ഇല്ല......" "അതൊക്കെ നിന്റെ മിടുക്ക് പോലെ ഇരിക്കും...... ആണുങ്ങൾ കയ് വിട്ടു പോയാൽ പോയതാ പിന്നെ നോക്കണ്ട......അശോകിനെ നീ നിന്റെ വരുതിക്കുള്ളിൽ കൊണ്ട് വരണം......അതിന് ഉടനെ തന്നെ ഒരു കുഞ് അത്യാവശ്യം ആണ്........" "അതല്ലേ അമ്മേ പറഞ്ഞത്,,,,,മുഴുവൻ സമയവും കമ്പനി കാര്യങ്ങൾ ആണ് തലയിൽ...... ഇവിടെ ആണെങ്കിൽ ഉറക്കം ക്ഷീണം അത് മാത്രമേ ഉള്ളൂ...... പിന്നെ എങ്ങനെയാ കുഞ്.......അതൊക്കെ ഹർഷൻ,,,,, ഏത് നേരം നോക്കിയാലും ആദിയുടെ സാരി തുമ്പും പിടിച്ചാ നടപ്പ്...... അവൾ ആണേൽ പ്രേഗ്നെന്റ് കൂടി ആയതോടെ അവൻ നിലത്തൊന്നും അല്ല...... ഇതൊക്കെ കാണുമ്പോഴാ എനിക്ക്........" "അതിനല്ലേ നീ ആവശ്യപ്പെട്ടത് ഞാൻ കൊണ്ട് വന്നത്...... ആദ്യം അത്...... പിന്നെ അശോക്,,,,, അവനെ നീ വിചാരിച്ചാൽ നിന്റെ വരുതിക്കുള്ളിൽ കൊണ്ട് വരാൻ ഒക്കെ സാധിക്കും.....

പെണ്ണ് വിചാരിച്ചാൽ നടക്കാത്തതായി എന്താ ഉള്ളത്......." "അത് ശരിയാ......" സുമതി ഒരു ചിരിയോടെ അമ്മയെ നോക്കി......! "അമ്മ ഇരിക്ക്..... ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറയാം......" അവർക്കുള്ള ജ്യൂസും കൊടുത്തു അമ്മയെ കാർ വരെ യാത്ര ആക്കാൻ സുമതിഅവർക്കൊപ്പം ഇറങ്ങി.......ആദിയും ഹർഷനും കോളേജ് കഴിഞ്ഞു വരുന്നത് കണ്ടതും രണ്ട് പേരും ഒരു പുച്ഛത്തോടെ ആദിയെ നോക്കി ചിരിച്ചു.....ആദി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചെങ്കിലും അവർ അവളെ കടുപ്പിച്ചു നോക്കി.......! "ഇതാര് ആന്റിയോ...... എന്താ ആന്റി വിശേഷിച്......." "എന്തെങ്കിലും ഉണ്ടെങ്കിലേ എനിക്ക് വന്നൂടൂ......ഞാൻ എന്റെ മോളെ കാണാൻ വന്നതാ......." "വേണ്ട ഉപദേശം ഒക്കെ കൊടുത്തോ......?!!" ഹർഷന്റെ ചോദ്യം കേട്ടതും ഇവന് എല്ലാം മനസ്സിൽ ആയോ എന്ന പോലെ രണ്ടും കണ്ണും മിഴിച്ചു അവനെ നോക്കി.......!! "അല്ല എന്തെങ്കിലും കോനിഷ്ട് ഉണ്ടാക്കാൻ അല്ലാതെ ആന്റി ഈ വഴിക്ക് വരാറില്ലെന്ന് എനിക്കറിയാം...... അത് കൊണ്ട് ചോദിച്ചതാ......." "നീ എന്താ ദാരിദ്ര്യം പിടിച്ച ഇവളെ മുന്നിൽ എന്നെ കളിയാക്കുകയാണോ......

അന്തസ്സും തറവാട് മഹിമയും ഉള്ള കുടുംബത്തിൽ പിറന്നതാ ഞങ്ങൾ അല്ലാതെ......." "അതൊക്കെ സ്വഭാവത്തിൽ വേണ്ടുവോളം കാണാൻ ഉണ്ട്....... എങ്കിൽ ചെല്ല്..... ഞങ്ങൾക്ക് ഇങ്ങനെ സംസാരിച്ചു നിക്കാൻ ഒട്ടും ടൈം ഇല്ല......." അവൻ അതും പറഞ്ഞു ആദിയുടെ തോളിൽ കയ്യിട്ടു നടന്നു...... ആദി അവരെ ഒന്ന് കൂടെ തിരിഞ്ഞു നോക്കി.......!! "കണ്ടില്ലേ അമ്മ അവന്റെ അഹങ്കാരം......" "കണ്ടു...... അതൊക്കെ അതികം വൈകാതെ നിർത്താനും എനിക്കറിയാം......നീ നല്ല പോലെ സൂക്ഷിക്കണം......" ഒന്ന് കൂടെ ഉപദേശിച്ചു അവർ വണ്ടിയിൽ കയറിപ്പോയി......!! "ഹർഷേട്ടൻ എന്തിനാ ആവശ്യം ഇല്ലാതെ അവരോട് തട്ടി കേറാൻ പോയത്....... മിണ്ടാതെ ഇങ് വന്നാൽ പോരായിരുന്നോ......" "എന്തെ നിന്നെ അങ്ങനെ വിശേഷിപ്പിച്ചതിൽ നിനക്ക് സങ്കടം ആയോ......" "എന്തിന്...... ഞാൻ ദാരിദ്ര്യം പിടിച്ച പെണ്ണ് ആണല്ലോ......." "അത് പണം കൊണ്ടല്ലേ...... പക്ഷെ നിന്റെ സ്നേഹവും കരുണയും ആ മനസും ഒക്കെ വെച്ചു നോക്കുമ്പോൾ നീ ഒരു ധനികയാണ്......" "അപ്പൊ ഹർഷേട്ടനോ......?!!" "നിനക്ക് ഞാൻ തെമ്മാടി അല്ലേ..... പിന്നെ എന്ത് ഉണ്ടായിട്ട് എന്ത് കാര്യം......"

അതിനവൾ ഒന്ന് ചിരിച്ചു...... "എന്തായാലും നീ സൂക്ഷിക്കണം അവർ വന്നത് നല്ല ലക്ഷ്യത്തോടെ അല്ല......" "ഞാൻ സൂക്ഷിച്ചോളാം ഹർഷേട്ടൻ പേടിക്കേണ്ട......" അവനെ ആശ്വസിപ്പിക്കാൻ നോക്കി എങ്കിലും അവളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു.......!! ▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️ അശോകിനെ വശീകരിക്കാൻ ഉള്ള തയാറെടുപ്പിൽ ആണ് സുമതി......അത് കൊണ്ട് തന്നെ കക്ഷിയുടെ സ്നേഹത്തോടെ ഉള്ള പെരുമാറ്റം കണ്ട് അശോക് അന്തം വിട്ടു നിൽപ്പാണ്........! "മതിയോ അശോക്......." ഗ്ലാസ് വാങ്ങി കൊണ്ട് സുമതി ചോദിച്ചു.....! "മ്മ്......" "എങ്കിൽ അശോക് ഫ്രഷ് ആയി വാ...... ഞാൻ അപ്പോഴേക്കും വരാം......." സുമതി മുറിയിൽ നിന്ന് ഇറങ്ങിയതും അശോക് ഇവൾക്ക് ഇത് എന്തു പറ്റി എന്ന ചിന്തയിൽ ആണ്.......! ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും അവൾ ലാൻഡ് ആയിട്ടുണ്ട്...... ഷർട്ട്‌ എടുത്തിട്ട് അശോക് ബെഡിൽ കയറി കിടന്നതും സുമതി അവനരികിൽ ആയി കിടന്നു....... "അമ്മ ഇന്ന് വന്നിരുന്നു......." "അത് ഞാൻ വന്നപ്പോ തന്നെ പറഞ്ഞതാണല്ലോ......" "അതല്ല അമ്മയ്ക്ക് ഭയങ്കര ആഗ്രഹം ഒരു കുഞികാല് കാണാൻ......"

"അത് നിന്റെ അച്ഛനോട് അല്ലേ പറയേണ്ടത്......" "അമ്മയ്ക്കല്ല നമ്മുടെ കുഞിനെ കാണണം എന്നാ അമ്മയുടെ ആഗ്രഹം......നാളെ തന്നെ ഒരു ഡോക്ടറെ കാണാനും അമ്മ പറഞ്ഞു....... നാളെ അശോക് ലീവ് എടുക്കണം......" "ലീവ് എടുക്കാൻ ഒന്നും പറ്റില്ല.....നീ വേണേൽ അമ്മയെയും കൂട്ടി പോയിക്കോ......" "അമ്മയും ആയല്ല ഭർത്താവും ആയാ പോവേണ്ടത്......പ്ലീസ് അശോക് നമുക്ക് ഒരു കുഞിന് വേണ്ടിയല്ലെ......." അവൾ അവന്റെ അടുത്തേക്ക് നീങ്ങിയതും അശോക് തിരിഞ്ഞു കിടന്നു.......! "എനിക്ക് നല്ല ഉറക്കം വരുന്നു......" ഏത് നേരം നോക്കിയാലും ഉറക്കം..... ഇനി ഇപ്പൊ ഡോക്ടറെ അടുത്ത് പോയിട്ടും കാര്യം ഇല്ല...... ഇങ്ങേരെ മയക്കാൻ ഉള്ള വശീകരണം ആദ്യം നോക്കണം.......!! ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️ ഫുഡ്‌ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആദി വായും അടച്ചു പിടിച്ചു ബാത്‌റൂമിലേക്ക് ഓടിയത്....... അവൾ വോമിറ്റ് ചെയ്യുന്നത് കേട്ടതും ഹർഷനും പിന്നാലെ ചെന്നു.......! "എന്ത് പറ്റി ആദി.......?!!"

അവൻ വിഷമത്തോടെ ചോദിച്ചു...... "ഒന്നും പറ്റിയതല്ല ഹർഷേട്ടാ....... പ്രെഗ്നന്റ് ആയാൽ ഇതൊക്കെ അനുഭവിക്കണം......" അവൾ മുഖം കഴുകി ഇറങ്ങി...... അപ്പോഴേക്കും അവൾ നന്നേ ക്ഷീണിച്ചിരുന്നു....... "ഹോസ്പിറ്റലിൽ പോണോ ആദി......" "അതിനൊക്കെ ഉള്ള മെഡിസിൻ ഉണ്ട്......ഇത് എനിക്ക് മാത്രം അല്ല എല്ലാ പെണ്ണുങ്ങൾക്കും ഈ സമയത്ത് ഉണ്ടാവും...... ഹർഷേട്ടൻ ഇങനെ വിഷമിക്കുകയൊന്നും വേണ്ട......" "ഈ പെണ്ണുങ്ങൾ എന്തൊക്കെ സഹിക്കണം അല്ലേ......." ഹർഷൻ ആലോചനയോടെ പറഞ്ഞതും ആദി ചിരിച്ചു കൊണ്ട് അവനെ നോക്കി...... "ആണുങ്ങൾ സഹിക്കാൻ കിടക്കുന്നെ ഉള്ളൂ..... ഡെലിവറി ആവട്ടെ അപ്പൊ ഇയാൾ അനുഭവിച്ചോളും......." "എന്നാലും നീ സഹിക്കേണ്ട അത്ര ഒന്നും വരില്ലല്ലോ......." "നമ്മുടെ കുഞിന് വേണ്ടിയല്ലേ അതൊക്കെ ഞാൻ സഹിച്ചോളും......" അവൾ അവന്റെ നെഞ്ചിൽ ചേർന്നു കിടന്നു കൊണ്ട് പറഞ്ഞു......അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു അവനിലേക്ക് അടുപ്പിച്ചു.......! കാലത്ത് ആദിയാണ് ആദ്യം ഉണർന്നത്......ഹർഷനെ ഒരു പുഞ്ചിരിയോടെ നോക്കി അവൾ ഫ്രഷ് ആയി മുറിയിൽ നിന്ന് ഇറങ്ങി.......

കരുതലോടെ ആയിരുന്നു അവൾ താഴേക്ക് വന്നത്...... "ജാനു ചേച്ചി ചായ ഇട്ട് തരും ആദി..... നീ എന്തിനാ ഈ സമയത്ത്......." "അതൊന്നും സാരല്ല്യ ചേച്ചി......ചേച്ചി വേറെ ജോലി ചെയ്യല്ലേ.....ഇപ്പൊ എനിക്ക് കുഴപ്പം ഒന്നും ഇല്ല......." "ഇതാർക്കാ ബ്ലാക് ടീ..... ഹർഷന് തീരെ ഇഷ്ടം അല്ല......" "എനിക്കാ...... എനിക്കെന്തോ മിൽക്ക് ടീ പിടിക്കുന്നെ ഇല്ല വോമിറ്റ് ചെയ്യാൻ തോന്നും......." അവൾ കപ്പിലേക്ക് ടീ എടുത്തു കൊണ്ട് പറഞ്ഞു...... "അപ്പൊ ബ്ലാക് ടീ ആണ് നിന്റെ ഫേവറൈറ്......" സുമതി അവളെ ശ്രദ്ധിച്ചു കൊണ്ട് പതിയെ ഉരുവിട്ടു......! ഹർഷനുള്ള മിൽക്ക് ടീയും ഉണ്ടാക്കി അതുമായി അവൾ മുറിയിലേക്ക് നടന്നു...... സുമതി അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു......! ബ്ളാക്ക് ടീ ഊതി കുടിക്കുന്ന ആദിയെയാണ് ഹർഷൻ കണ്ണ് തുറക്കുമ്പോൾ തന്നെ കണ്ടത്...... "ഇതെന്താ ഒരു വർഗബേധം......" ചായയിലേക്ക് നോക്കി കൊണ്ട് അവൻ ചോദിച്ചു.......! "നമ്മുടെ കൊച്ചിന് എന്നെ പോലെ ദാരിദ്ര്യം ആണേലും ജീവിക്കാൻ പറ്റും ഹർഷേട്ടാ..... അവൻ വയറ്റിൽ ഉള്ളപ്പോൾ തന്നെ എനിക്ക് ബ്ലാക് ടീ മതി എന്നാ പറയുന്നത്......" "ആണോടാ......"

അവൻ അവളെ വയറ്റിലേക്ക് ചുണ്ടുകൾ അമർത്തി കൊണ്ട് ചോദിച്ചു......! "അതേന്നെ......." "നീ ഇങനെ ബ്ലാക് ടീയും പുളി മിട്ടായിയും ഒക്കെ കഴിച്ചു അവന്റെ നിറം കളയോ...... അവന് നിൻറെ നിറം എങ്കിലും വേണം......" അതിന് ആദി പൊട്ടി ചിരിച്ചു......! "എന്റെ അമ്മ എന്നെ ഗർഭിണി ആയിരിക്കുമ്പോൾ നേരെ ചൊവ്വേ ഫുഡ്‌ പോലും കഴിച്ചിട്ടില്ല അറിയോ എന്നിട്ട് എനിക്കെന്താ കുറവ്......." "അത് കാണാനും ഉണ്ട് വെറുതെ അല്ല തീപ്പെട്ടി കൊള്ളി പോലെ......." അതിന് ആദി അവനെ ദേഷ്യത്തോടെ തുറിച്ചു നോക്കി....... "പക്ഷെ എനിക്ക് ഈ തടിച്ചുരുണ്ട കോലത്തേക്കാൾ കൂടുതൽ ഇഷ്ടം നിന്റെ ഈ സ്ലിം ബോഡി തന്നെയാ......." "പോടാ...... തെമ്മാടി...... കണ്ട പെണ്ണുങ്ങളെ ബോഡിയും നോക്കിയാ നടപ്പ് അല്ലേ......." ആദി അവനെ നോക്കി പിറു പിറുത്തു.......! "നിന്റെ കയ് കൊണ്ട് ചായ തന്നാലേ എനിക്ക് ഒരു ഉണർവ് ഉണ്ടാകൂ......." അതിന് ആദി ദേഷ്യം ഒക്കെ മറന്നു അവന്റെ ചുണ്ടിൽ കപ്പ് വെച്ചു കൊടുത്തു....... "കോളേജിൽ പോണ്ടേ....." "ഇന്ന് സൺ‌ഡേ ആണ് അത് മറന്നൊ......" "എങ്കിൽ നമുക്ക് ഒരു ഫിലിംമും കണ്ട് ഒന്ന് കറങ്ങിയിട്ട് വരാം......"

അത് കേട്ടതും അവൾ ഹാപ്പി...... അവനോടൊപ്പം ആ ദിവസം മുഴുവൻ അവൾ സന്തോഷവധി ആയിരുന്നു.......! "ഈ സ്ഥലം നിനക്ക് ഓർമയുണ്ടോ.......?!!" "ഇവിടെ എന്താ........" ആദി ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.......! "ഇവിടെ വെച്ചാ നിന്നെ ഞാൻ ആദ്യമായി കണ്ടത്...... അന്ന് എന്നെ തെമ്മാടി എന്ന് വിളിച്ചു പോയത് എങ്കിലും ഓർമയുണ്ടോ......." "അത് പിന്നെ വഴിയിൽ തല്ലുണ്ടാക്കുന്ന ആളെ തെമ്മാടി എന്നല്ലേ വിളിക്കാൻ പറ്റൂ......." ഹർഷൻ ചിരിച്ചു കൊണ്ട് അവളുടെ തലക്ക് ഒരു കിഴുക്ക് വെച്ചു കൊടുത്തു...... ഹർഷന്റെ കയ്യിൽ തൂങ്ങി പിടിച്ചു വരുന്ന ആദിയെ കണ്ടതും അച്ഛൻ നോക്കിയത് അവന്റെ കയ്യിലേക്കാണ്.......അത് കണ്ട് ആദി കയ് പിൻവലിച്ചതും ഹർഷൻ അവളുടെ കയ് എടുത്തു അവിടെ തന്നെ വെച്ചു.......! ഇന്ന് കൂടിയേ നിന്റെ ഈ അഹങ്കാരം ഉള്ളൂ...... നാളത്തോടെ എല്ലാം അവസാനിക്കാൻ പോവാ...... ഒരു പക്ഷെ നിന്റെ ആദി തന്നെ അതോടെ തീരും....... സുമതി രണ്ടും സ്റ്റെയർ കയറി പോവുന്നതും നോക്കി നിന്ന് കൊണ്ട് മനസ്സിൽ പറഞ്ഞു......!! "കഴിച്ചത് മുഴുവൻ പോയി അല്ലേ......." വോമിറ്റ് ചെയ്തു വരുന്ന ആദിയെ ദയനീയമായി നോക്കി കൊണ്ട് ഹർഷൻ ചോദിച്ചു.......! "അത് സാരല്ല്യ...... അതൊക്കെ കുറച്ച് കാലം ഉണ്ടാവും......" ആദി വെള്ളം എടുത്തു കുടിച്ചു കൊണ്ട് പറഞ്ഞു.....

. "ക്ഷീണം തോന്നുന്നുണ്ടോ......." "ഹർഷേട്ടന്റെ നെഞ്ചിൽ ഇങനെ കിടന്നാൽ എന്റെ ക്ഷീണം ഒക്കെ മാറിക്കോളും......" അവൻ ചിരിച്ചു കൊണ്ട് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു......!! ക്ഷീണത്തോടെ തന്നെ ആയിരുന്നു അവൾ കാലത്ത് എണീറ്റത്...... ഉറങ്ങി കിടക്കുന്ന ഹർഷനെ അവൾക്ക് വിളിച്ചുണർത്താൻ തോന്നിയില്ല...... അവൾ പതിയെ കരുതലോടെ തന്നെ താഴേക്ക് ഇറങ്ങി കിച്ചണിൽ ചെന്നു...... എല്ലാം മുൻകൂട്ടി കണ്ട് സുമതി അവളെയും വാച്ച് ചെയ്ത് കിച്ചണിൽ തന്നെ ഉണ്ടായിരുന്നു....... "ആദി.....ജാനു ചേച്ചി പുറത്ത് നിന്ന് ഡ്രസ്സ്‌ വാഷ് ചെയ്യുന്നുണ്ട് നീ ഇത് ഒന്ന് കൊടുത്തിട്ട് വാ......പിള്ളേർ സ്കൂളിൽ പോവാൻ റെഡി ആയി കൊണ്ടിരിക്കാ ഞാൻ ചെല്ലട്ടെ......" "ഇങ്ങ് താ ചേച്ചി ഞാൻ കൊടുക്കാം......" ആദി അത് വാങ്ങി പുറത്ത് ഇറങ്ങിയതും ചേച്ചി അകത്തേക്ക് പോയി......സുമതി അവൾ പോയ വഴിയേ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൾ എടുത്തു വെച്ച ബ്ലാക് ടീയിൽ കയ്യിൽ ഉള്ള കുപ്പി തുറന്നു പൊയ്‌സൺ അതിലേക്ക് ചേർത്തു......

നല്ല പോലെ മിക്സ്‌ ചെയ്തു കുപ്പിയും അരയിൽ തിരുകി അവൾ ഒന്നും അറിയാത്ത പോലെ ഫോണിൽ നോക്കി അവിടെ ഇരുന്നു....... ആദി വന്ന് ഒന്നും അറിയാതെ ചായയും കയ്യിൽ എടുത്തു മുകളിലേക്ക് നടന്നു...... സുമതി ഒരു പുഞ്ചിരിയോടെ അവൾക്ക് പിന്നാലെ പോയി അവൾ സ്റ്റെയർ കയറി പോവുന്നതും നോക്കി നിന്നു...... നിന്റെ വയറ്റിൽ വളരുന്ന വിത്ത് ഇന്നത്തോടെ അവസാനിക്കും ആദി...... അതിന് ഇനി ഏതാനും നിമിഷങ്ങൾ മാത്രം...... നീ കൊണ്ട് പോയി നല്ല പോലെ കുടിക്ക്...... അവൾ സ്വയം പറഞ്ഞു ഒന്ന് ചിരിച്ചു........!! "ഹർഷേട്ടാ എണീക്ക് എനിക്ക് കോളേജിൽ പോവാൻ ഉള്ളതാ......." ആദി അവനെ വിളിച്ചുണർത്തി അവിടെ ഇരുന്നു കപ്പ് എടുത്തു ചുണ്ടിൽ വെച്ചതും ഹർഷൻ അവളുടെ മുന്നിൽ വാ തുറന്നു കാണിച്ചു.......! "ഇത് ബ്ലാക് ടീയാ ...... ഹർഷേട്ടന് ഇഷ്ടം അല്ലല്ലോ......." "നീ കുടിക്കുന്നില്ലേ അപ്പൊ അതിന്റെ ടേസ്റ്റ് എനിക്ക് അറിയണം......." ആദി ഒരു ചിരിയോടെ ആ കപ്പ് അവന്റെ വായിൽ വെച്ചു കൊടുത്തു.......!!  ... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story