ആത്മരാഗം ❤️: ഭാഗം 19

athmaragam part 1

എഴുത്തുകാരി: AJWA

അവൻ അവളുടെ കുസൃതി നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി സ്വയം മറന്നിരുന്നു അത് മുഴുവൻ കുടിച്ചു തീർത്തു.......! "മുഴുവനും കുടിച്ചു അല്ലേ......." കപ്പ് കാലി ആയത് കണ്ട് ആദി ചോദിച്ചപ്പോൾ ആണ് അവൻ അവളുടെ കണ്ണുകളിൽ ഉള്ള നോട്ടം മാറ്റിയത്......! "നിനക്ക് ഞാൻ വേറെ ഉണ്ടാക്കി തരാം......" "അത് വേണ്ട തത്കാലം ഞാൻ ഇത് കുടിച്ചോളാം......" മിൽക്ക് ടീ എടുത്തു അവൾ കുടിച്ചു...... ഫ്രഷ് ആയി വന്ന് രണ്ട് പേരും റെഡി ആയതും ഹർഷന് എന്തൊക്കെയോ വല്ലായ്മ തുടങ്ങി...... അവൻ വയറിൽ കയ് വെച്ചു പരവേഷത്തോടെ നിന്നു.......! "എന്ത് പറ്റി ഹർഷേട്ടാ......." "ഏയ് ഒന്നുല്ല ആദ്യായിട്ട് ബ്ലാക് ടീ കുടിച്ചതിന്റെ ആവും......" "ബ്ലാക് ടീ നല്ലതാ...... അത് കുടിച്ചെന്ന് കരുതി ഒന്നും വരില്ല......." "എങ്കിൽ പിന്നെ ഇന്നലെ പുറത്ത് നിന്ന് ഫുഡ്‌ കഴിച്ചതിന്റെ ആവും........" അവൻ അതും പറഞ്ഞു അസ്വസ്ഥത ഒന്നും കാര്യം ആക്കാതെ അവളെയും കൊണ്ട് ഇറങ്ങി......! ഇവൾക്ക് മരുന്ന് ഏറ്റില്ലേ......സുമതി ആദിയെ ഉഴിഞ്ഞു നോക്കി...... അവളിൽ യാതൊരു മാറ്റവും കാണാതെ സുമതി എന്ത് സംഭവിച്ചു കാണും എന്ന് ടെൻഷനിൽ ആയിരുന്നു.......!!

"ആ....... ഹ്......." ഹർഷൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുന്നേ താഴേക്ക് വീണു...... വേദന കൊണ്ട് അവൻ പുളയുക ആയിരുന്നു....... "എന്ത് പറ്റി ഹർഷേട്ടാ......" ആദി അവന്റെ അവസ്ഥ കണ്ട് സഹിക്കാൻ ആവാതെ നിലത്തിരുന്നു....... ദേഹം മുഴുവൻ വിയർത്തു കുളിച്ചിട്ടുണ്ട്.......കയ് വയറിൽ അമർത്തിയിരിക്കുകയാണ്....... "ഹർഷേട്ടാ......." എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ അവനെ തന്നെ നോക്കി കണ്ണീർ ഒലിപ്പിച്ചു......! ഞാൻ കൂടെ തളർന്നാൽ ഹർഷേട്ടൻ...... അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ എണീറ്റതും അശോക് ഇറങ്ങുന്നത് കണ്ട് അവൾ അവനരികിൽ ചെന്നു.......! "അശോകേട്ടാ...... ഹർഷേട്ടൻ......" വീണു കിടക്കുന്ന ഹർഷനെ കണ്ടതും അശോക് അവനരികിൽ ചെന്നു...... അവന്റെ ബോധം പൂർണമായും പോയിരുന്നു........! "എന്ത് പറ്റിയതാ.......?!!" "വയർ വേദന ആണെന്ന് പറഞ്ഞു...... പിന്നെ ഇവിടെ വന്നപ്പോ തളർന്നു വീണു.......ഹോസ്പിറ്റലിൽ കൊണ്ട് പോവാം അശോകേട്ടാ......." "ആ......" "മോനെ ഹർഷാ...... എന്താ പറ്റിയത്......" വെപ്രാളത്തോടെ ചേച്ചി കൂടി വന്നതും ശബ്ദം കേട്ട് അച്ഛനും സുമതിയും വന്നു......

"മോനെ......." അച്ഛൻ അവനെ തലോടി കണ്ണീരോടെ വിളിച്ചെങ്കിലും അവൻ പ്രതികരിച്ചില്ല......അച്ഛന് മകനോടുള്ള സ്നേഹം കണ്ട് ആദിയുടെ ഉള്ളം ആ വിഷമത്തിലും ഇത്തിരി സന്തോഷിച്ചു......! ദൈവമേ ചക്കിന് വെച്ചത് കൊക്കിനാണോ കൊണ്ടത്...... ഇതെങ്ങനെ സംഭവിച്ചു...... ബ്ലാക് ടീ ഇവൻ കുടിക്കാറില്ലല്ലോ...... ഇനി ഇവൻ എങ്ങാനും വടി ആവോ......എന്നാലും എന്താവും സംഭവിച്ചത്...... സുമതി ആ ചിന്തയിൽ ആയിരുന്നു......!! ഹർഷനെ എടുത്തു കാറിൽ കയറിയതും ആദിയും അവനോടൊപ്പം വണ്ടിയിൽ കയറാൻ നിന്നതും അച്ഛൻ തടഞ്ഞു...... "നീ കാരണം ആണ് അവന് ഇത് സംഭവിച്ചത്..... ഇനി കൂടെ ചെന്നു അവനെ കൊല്ലാൻ ആണോ......." ആദി ഞെട്ടി കൊണ്ട് അയാളുടെ മുഖത്തു തന്നെ നോക്കി......! "അച്ഛാ..... ഞാൻ ഒന്നും......." "അച്ഛനോ...... എന്റെ മകന്റെ വെപ്പാട്ടി മാത്രം ആണ് നീ......അവൻ വിളിക്കുന്നത് കേട്ട് നീ എന്നെ അച്ഛാ എന്നെങ്ങാനും വിളിച്ചാൽ ആ നാവ് ഞാൻ പിഴുതെടുക്കും......." അയാളുടെ വാക്കുകളിൽ അവൾ നിശബ്ദമായി തരിച്ചു നിന്നു.......! "അച്ഛാ ഇവന്റെ ഭാര്യ അല്ലേ ആദി..... അവൾ അല്ലേ കൂടെ വരേണ്ടത്......"

അശോകൻ അവളെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു.......! "ഇവന്റെ കുഞ് അവളുടെ വയറ്റിൽ ആയില്ലേ......ഈ കാണുന്നതിന്റെ ഒക്കെ അവകാശിയെ അവൾക്ക് കിട്ടിയില്ലേ..... ഇനി ഇവൻ ജീവനോടെ വേണ്ടെന്ന് ഇവൾക്ക് തോന്നിയത് ആണെങ്കിലോ......" അച്ഛന്റെ വാക്കുകളിൽ ആദിയുടെ കണ്ണ് നിറഞ്ഞു......ഇത്തിരി സ്നേഹം കാണിക്കുന്നവർ പോലും തന്നെ വെറുപ്പോടെ നോക്കുന്നു...... ആദി പൊട്ടി കരച്ചിലോടെ നിലത്തിരുന്നു...... തന്റെ പ്രാണനെ അവളിൽ നിന്നും അടർത്തി മാറ്റുന്ന വേദന ആയിരുന്നു അവളുടെ നെഞ്ചിൽ.......കാർ നീങ്ങും തോറും അവൾ അവിടെ ഇരുന്നു പൊട്ടികരഞ്ഞു.......!! ഇത് കൊണ്ട് ഇങനെ എങ്കിലും ഒരു ഉപകാരം ഉണ്ടായല്ലോ അത് മതി......സുമതി ഒരു ചിരിയോടെ അവളെ നോക്കി.......! "ഇപ്പൊ നിനക്ക് മനസ്സിൽ ആയോ നീ ഒന്നും അല്ലെന്ന്...... ഈ സൗഭാഗ്യങ്ങൾ ഒക്കെ ഹർഷൻ ഒരാളെ കൊണ്ട് മാത്രം നിനക്ക് കിട്ടിയത് ആണെന്ന്....... ഹർഷൻ തീർന്നാൽ അതും തീർന്നു...... അവൻ ജീവനോടെ വന്നില്ലെങ്കിൽ നിന്റെ കുഞിനെയും കൊണ്ട് നിനക്ക് തെരുവിൽ ഇറങ്ങി ഭിക്ഷ എടുക്കാം......."

ആദി ദേഷ്യം കടിച്ചമർത്തി അവരെ വെറുപ്പോടെ നോക്കി....... "എനിക്കും നിനക്കും ഈ വീട്ടിൽ ഒരേ അവകാശം ആണെന്നല്ലേ നീ അന്ന് പറഞ്ഞത്...... അതല്ലെന്ന് നിനക്ക് ഇപ്പൊ മനസ്സിൽ ആയല്ലോ അല്ലേ.......തത്കാലം ഹർഷന്റെ പ്രിയപ്പെട്ട ഭാര്യ പുറത്ത് നിന്നാൽ മതി...... എന്തായാലും അകത്തു കേറ്റാൻ പറ്റില്ല...... വേണെങ്കിൽ വന്ന പോലെ നിനക്ക് നിന്റെ വീട്ടിൽ പോവാം......ഇനി അവകാശം കിട്ടിയേ പറ്റൂ എന്നാണെങ്കിൽ നീ അവിടെ നിക്ക്......ഹർഷൻ ജീവനോടെ വരുവോ എന്ന് നോക്കട്ടെ......." സുമതി അവൾക്ക് മുന്നിൽ വാതിൽ കൊട്ടി അടച്ചു......! അവൾക്ക് അവിടെ നിന്നും കരയാൻ മാത്രമേ ആയുള്ളൂ...... "ഒന്നും വേണ്ട,,,,എന്റെ ഹർഷേട്ടനെ എനിക്ക് തിരിച്ചു തരണേ ഭഗവാനെ......." അവൾക്ക് ആ പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ.......! "അമ്മേ അവൻ എങ്ങാനും ചാവോ......" സുമതി വെപ്രാളത്തോടെ അമ്മയെ കാൾ ചെയ്തു....... "അബോർഷൻ ആവാൻ ഉള്ള മരുന്നല്ലേ കുഞ് പോയാലും അമ്മ ജീവനോടെ ഉണ്ടാവാറില്ലേ..... ഇതും വയർ ഒന്ന് ക്‌ളീൻ ചെയ്താൽ പോവുന്നതേ ഉള്ളൂ......" "ഇനി ഞാൻ ആണ് എന്നെങ്ങാനും മനസ്സിൽ ആവോ......."

"നീ ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല...... എന്തായാലും ലക്ഷ്യം നടന്നില്ലെങ്കിലും ഇങനെ ഒരു ഉപകാരം ഉണ്ടായല്ലോ......ആദി തന്നെ വിഷം കൊടുത്തു ഹർഷനെ കൊല്ലാൻ നോക്കി...... അത് തത്കാലം അങ്ങനെ ഇരിക്കട്ടെ......." "മ്മ്...... അത് അങ്ങനെ പ്രതീക്ഷിക്കാതെ അവളുടെ തലയിൽ ആയി......" അവൾ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു...... അപ്പോഴും കണ്ണീരോടെ ആദി പുറത്ത് തന്നെ നിൽപുണ്ടായിരുന്നു...... ഹർഷൻ തന്റെ കയ്യും പിടിച്ചു കൊണ്ട് വന്നത് ഓർത്ത് അവൾ അവിടെ ഒക്കെ ഒന്ന് നോക്കി....... കണ്ണീർ അടക്കാൻ ആവാത്ത പോലെ..... എന്റെ പ്രാണൻ ആയ ഹർഷേട്ടനെ ഞാൻ കൊല്ലാൻ നോക്കിയെന്ന അവരുടെ വാക്കുകൾ അവൾക്ക് സഹിക്കാൻ ആവുന്നതിലും അപ്പുറം ആയിരുന്നു.......!കണ്ണീരോടെ അവൾ അവിടം വിട്ടിറങ്ങി.......!! "എന്റെ ജീവൻ വേണമെങ്കിൽ നീ പകരം എടുത്തോ...... പകരം എന്റെ ഹർഷേട്ടൻ ജീവനോടെ ഉണ്ടാവണം......." അവൾ ദേവിയെ തൊഴുതു കൊണ്ട് പറഞ്ഞു.......! ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️ ഒരു പാവ കണക്കെ വീട്ടിലേക്ക് കയറി വരുന്ന ആദിയെ കണ്ട് അമ്മ അവളുടെ അടുത്തേക്ക് ഓടി.......

"ആദി,,,,, മോളെ എന്ത് പറ്റി......" കണ്ണീരല്ലാതെ അവൾക്ക് മറുപടി പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല...... "മോളെ....." ആ വിളിയിൽ അവൾ ഞെട്ടി കൊണ്ട് അമ്മയെ നോക്കി......അവൾ പൊട്ടി കരച്ചിലോടെ അമ്മയെ കെട്ടിപ്പിടിച്ചു.......! "ഹർഷേട്ടൻ......." "ഹർഷന് എന്ത് പറ്റി മോളെ......." "അറിയില്ല......ഹോസ്പിറ്റലിൽ പോലും കൂടെ പോവാൻ എനിക്കായില്ല അമ്മേ......" "സാരല്ല മോളെ അവന് ഒന്നും സംഭവിക്കില്ല......" അവളുടെ കണ്ണീരിൽ തന്നെ ആ അമ്മയ്ക്ക് എല്ലാം മനസ്സിൽ ആയിരുന്നു...... അവളെ ആശ്വസിപ്പിച്ചു നിർത്താൻ മാത്രമേ അവർക്ക് ആയുള്ളൂ....... ജലപാനം പോലും ഇല്ലാതെ അവൾ കണ്ണീരോടെയും പ്രാർത്ഥനയുടെയും ഒരു മൂലയിൽ ഇരുന്നു....... ഹർഷനെ കാണാതെ അവൾക്ക് ഭ്രാന്ത് വരുന്ന പോലെ തോന്നി...... എന്ത് പറ്റി കാണും എന്ന് ചിന്തിക്കും തോറും അവൾ അലറി കരയും........!! "ഏട്ടാ...... എന്റെ ഹർഷേട്ടൻ......" വൈകീട്ട് നിരഞ്ജൻ വന്നതും അവൾ അവനെ ഓടി ചെന്നു കെട്ടിപ്പിടിച്ചു..... "ഹർഷന് എന്ത് പറ്റി......" "ഹോസ്പിറ്റലിൽ ആണ്...... എനിക്ക് കാണണം...... ഹർഷേട്ടനെ ഒന്ന് കണ്ടില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും......"

അത്ര മാത്രമേ അവൾക്ക് പറയാൻ ആയുള്ളൂ......! നിരഞ്ജൻ അവളെയും കൊണ്ട് ഇറങ്ങി......ഹോസ്പിറ്റലിൽ എത്തിയതും ഹർഷൻ ഐ സി യൂ വിൽ ആണെന്ന് കേട്ടപ്പോൾ തന്നെ ആദിയുടെ നെഞ്ചു പിടഞ്ഞു....... ഐ സി യൂ വിന് മുന്നിൽ തന്നെ ഇരിക്കുന്ന അച്ഛനെ കണ്ടതും ആദി നിരഞ്ജനെ നോക്കി...... "നീ വാ...... അവന്റെ ഭാര്യ അല്ലേ നീ......" "വേണ്ട ഏട്ടാ......ഇവിടെ പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട......ദൂരെ നിന്നാണേലും എനിക്കൊന്ന് കണ്ടാൽ മതി......." അവൾ സങ്കടത്തോടെ അവിടെ തന്നെ നിന്നു...... "ആദിത്യ......" അശോകിന്റെ വിളിയിൽ അവൾ തിരിഞ്ഞു നോക്കി.....! "ഹർഷേട്ടന് ഇപ്പോ എങ്ങനെ ഉണ്ട് അശോകേട്ടാ......." "ബോധം വീണിട്ടില്ല......" ആദിക്ക് അത് കേൾക്കാൻ ഉള്ള ശേഷി പോലും ഉണ്ടായിരുന്നില്ല...... അവൾ കരച്ചിൽ അടക്കി പിടിച്ചു...... "ചത്തിട്ടില്ല,,,,,, ചത്താൽ അറിയിക്കാം......" അച്ഛന്റെ വാക്കുകളിൽ നിരഞ്ജൻ ദേഷ്യത്തോടെ അയാളെ നോക്കി...... "ഹർഷൻ താലി കെട്ടിയ പെണ്ണാണ് ഇത്...... അവനെ കാണാൻ ഉള്ള അവകാശം ഇവൾക്കുണ്ട്......." "അവകാശം പറയാൻ വന്നതാണോ.......

എന്റെ മകൻ ഇനി ജീവിതത്തിലേക്ക് വന്നാലും നിനക്ക് ഇനി കാണാൻ കിട്ടില്ല...... അതിന് ഞാൻ സമ്മതിക്കില്ല......അവനെ ഇവളാ കൊല്ലാൻ നോക്കിയത്...... അല്ലാതെ എങ്ങനെ അവന്റെ ശരീരത്തിൽ പൊയ്‌സൺ എത്തി......." അത് കേട്ടതും ആദി ഞെട്ടി തരിച്ചു നിന്നു......! "അവന്റെ കുഞ് നിന്റെ വയറ്റിൽ ഉണ്ടെന്ന അവകാശം ആണെങ്കിൽ ഒന്നിനും ഒരു കുറവും വരുത്താതെ അതിനെ വളർത്താൻ ഉള്ള ചിലവ് ഞാൻ എത്തിക്കാം...... " "നിങ്ങൾ ഒരു അച്ഛൻ ആണോ......?!!എങ്ങനെ കഴിയുന്നു മകന്റെ ഭാര്യയുടെ മുഖത്ത് നോക്കി ഇങനെ ഒക്കെ പറയാൻ......" നിരഞ്ജൻ വെറുപ്പോടെ അയാളെ നോക്കി ചോദിച്ചു.......! "നീ ഇന്ന് രണ്ട് കാലിൽ നിൽക്കുന്നതും എന്റെ നേരെ കുരച്ചു ചാടുന്നതും എന്റെ പണം കൊണ്ട് മാത്രം ആണ്....... അത് എന്റെ മകന്റെ വെപ്പാട്ടിയായി ഇവൾ കുറച്ച് കാലം കഴിഞതിനുള്ള പ്രതിഫലം ആയി കണക്കാക്കിയതാ.......ഇവളെയും വിളിച്ചു കൊണ്ട് ഇറങ്ങി പോവുന്നതാ നിനക്ക് നല്ലത്......." "അവൻ കണ്ണ് തുറന്നാലും ആദ്യം അന്വേഷിക്കുന്നത് ഇവളെ ആവും....." "അതിന് അവൻ കണ്ണ് തുറന്നാൽ അല്ലേ.....

കുറച്ച് ദിവസം അവൻ കണ്ണ് തുറക്കാതെ കിടക്കട്ടെ......" അത് കേട്ട് ഒരു പേടിയോടെ ആദി അയാളെ നോക്കി........! "വേണ്ട.....ഹർഷേട്ടനെ കാണാൻ ഇനി ഞാൻ വരില്ല......എന്നെ കാണാതിരിക്കാൻ വേണ്ടി ഹർഷേട്ടനെ ഒന്നും ചെയ്യേണ്ട...... ഞാൻ പോയിക്കോളാം......." കണ്ണ് നിറച്ചു കൊണ്ട് അവൾ അയാൾക്ക് മുന്നിൽ കയ് കൂപ്പി......! "ഹർഷന് കുഴപ്പം ഒന്നുമില്ല.......ഇപ്പൊ മയക്കത്തിൽ ആണെന്നെ ഉള്ളൂ......നിങ്ങൾ പോയിക്കോ അതാ നല്ലത്...... ഇവിടെ വെച്ചു വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട......." അശോകന്റെ വാക്കുകളിൽ ആദിക്ക് ഇത്തിരി ആശ്വാസം തോന്നി.......! "വാ ഏട്ടാ നമുക്ക് പോവാം......" അവൾ നടന്നകലും തോറും അവളുടെ കണ്ണുകൾ ഐ സി യു വിന്റെ ഡോറിൽ തന്നെ ആയിരുന്നു...... തന്റെ ജീവനെ അവിടെ ഉപേക്ഷിച്ചു പോവുന്ന വേദനയോടെ അവൾ ഇറങ്ങി........!! ▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️ "ഹർഷന് എങ്ങനെ ഉണ്ട്.......?!!" അശോക് വന്നപാടെ സുമതി അടുത്ത് ചെന്നു ചോദിച്ചു.......! "അവന് കുഴപ്പം ഒന്നും ഇല്ല......" "എന്നാലും ആ ആദിത്യ അവന് വിഷം കൊടുത്തു എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല......"

സുമതി അശോകിനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.......! "ഏയ് ഇത് അവൾ കൊടുത്തതൊന്നും അല്ല.......ഫുഡ്‌ പോയ്സൺ ആണെന്നാ തോന്നുന്നത്.......ഡോക്ടർ ഒന്നും വിശദമായി പറഞ്ഞിട്ടില്ല......" അത് നന്നായി......സുമതി ആശ്വസിച്ചു......!! "അതേയ് നമ്മൾ മാത്രമേ ഇവിടെ ഉള്ളൂ...... പുറത്തൊക്കെ പോയി അതൊന്ന് ആഘോഷിച്ചാലോ......." "കാലത്ത് തൊട്ട് ഹോസ്പിറ്റലിൽ ഒരൊറ്റ നിൽപ്പാ.......ഇത്തിരി നേരം റസ്റ്റ്‌ എടുക്കാം എന്ന് കരുതി വന്നതാ......ആ കോളനി കിടക്കുന്ന സ്ഥലത്ത് അച്ഛന്റെ ഡ്രീം ആയ പ്ലോട്ടിന് തുടക്കം കുറിക്കാൻ ഉള്ള വഴി കണ്ടിട്ടുണ്ട്...... ഹർഷൻ അവിടെ കിടക്കുമ്പോഴേ അത് നടക്കൂ എന്ന് അച്ഛനറിയാം.......അത് കൊണ്ട് തന്നെ നാളെ കാലത്ത് എണീറ്റ് പോവാൻ ഉള്ളതാ......." റെസ്റ്റും ഉറക്കവും അല്ലാതെ വേറൊന്നും പിന്നെ വേണ്ടല്ലോ......സുമതി പല്ല് കടിച്ചു കൊണ്ട് അശോകിനെയും നോക്കി കിടന്നു.......!!എന്തായാലും ആദിയുടെ അധഃപതനം എങ്കിലും നടക്കുന്നുണ്ടല്ലോ അത് മതി.......!! ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️ നിരഞ്ജന്റെ ഫോൺ റിങ്ങ് ആയതും ആദി പ്രതീക്ഷയോടെ അവനെ നോക്കി.......ഹർഷൻ ആവുമെന്ന പ്രതീക്ഷ മാത്രം ആയിരുന്നു അവളിൽ...... കാൾ അറ്റൻഡ് ചെയ്തതും നിരഞ്ജൻ സ്തംഭിച്ചു നിൽക്കുന്നത് കണ്ട് ആദി പേടിയോടെ അവനെ നോക്കി നിന്നു......! "ആരാ ഏട്ടാ......."

"നമ്മുടെ കോളനിയിൽ ഉള്ളവരെ ഒക്കെ അവിടന്ന് പുറത്താക്കി എല്ലാം ഇടിച്ചു നിരപ്പാക്കി എന്ന്......" "അയ്യോ അപ്പൊ അവിടെ ഉള്ളവർ ഒക്കെ എവിടെ പോവും......" "അറിയില്ല..... ഓരോ കുടുംബത്തിനും കാശി സാർ പതിനായിരം രൂപ വെച്ചു കൊടുത്തിട്ടുണ്ടെന്ന്....... അത് വെച്ചു എന്ത് ചെയ്യാൻ......" നിരഞ്ജൻ ഒരു പുച്ഛത്തോടെ പറഞ്ഞു......! "ഉണ്ണി കുട്ടനും അമ്മയും എവിടെ പോയി ആവോ......" "ഹർഷൻ ഉണ്ടായിരുന്നെങ്കിൽ അവൻ ഒന്നിനും സമ്മതിക്കില്ലായിരുന്നു.......എനിക്ക് തോന്നുന്നു ഹർഷനെ അവരെല്ലാം മനഃപൂർവം......." "ഏയ്,,,,, ഹർഷേട്ടനെ അവർക്കൊക്കെ ജീവനാ.......അവർക്ക് വെറുപ്പ് മുഴുവൻ എന്നോടാ....... ഹർഷേട്ടനെ അവർ ഒന്ന് കൊണ്ടും വേദനിപ്പിക്കില്ല........" "എന്തൊക്കെയോ ചതി നടന്നിട്ടുണ്ട്...... ഹർഷൻ ഉണർന്നാലേ എന്താ സംഭവിച്ചത് എന്ന് മനസ്സിൽ ആവൂ......" ആദി ഒന്നും ഉൾകൊള്ളാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല...... ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️ "വൺ ഹവേഴ്സ് കഴിഞ്ഞാൽ ഈ സഡേഷൻ കൊടുത്തേക്ക്.......ഞാൻ തിയേറ്ററിൽ ആവും......." ഡോക്ടർ നഴ്സിനെ സടെഷൻ ഏല്പിച്ചതും അവർ അതിലേക്ക് തന്നെ നോക്കി.......!

"ഡോക്ടർ ഈ പേഷ്യന്റിന് കുഴപ്പം ഒന്നും ഇല്ലല്ലോ.......കുറച്ചു പോയ്സൺ അകത്തു ചെന്നു എന്നല്ലേ ഉള്ളൂ അത് ഇവിടെ എത്തിച്ചപ്പോൾ തന്നെ ക്‌ളീൻ ചെയ്തില്ലേ..... പിന്നെന്തിനാ ഇങനെ ഒരു സ്ലീപ്പിങ് സടെഷൻ......അത് മാത്രം അല്ല ആൾക്ക് ഇപ്പൊ ഒരു മെഡിസിന്റെയും ആവശ്യവും ഇല്ല ഡിസ്ചാർജ് ചെയ്യേണ്ട പേഷ്യന്റ് അല്ലേ......." "കയ് നിറയെ കാശ് തന്ന് അച്ഛൻ തന്നെ തന്റെ മകൻ കുറച്ച് ദിവസത്തേക്ക് മയങ്ങി കിടക്കട്ടെ എന്ന് പറഞ്ഞാൽ എന്ത് ചെയ്യാനാ..... ......എന്തായാലും താൻ കക്ഷി ഉണരാതെ സൂക്ഷിച്ചാൽ മതി......" "ഓക്കേ ഡോക്ടർ....." അവർ അവനരികിൽ ഉള്ള ചെയറിൽ ഇരുന്നു ഹർഷനെ ഒന്ന് നോക്കി ടൈം നോട് ചെയ്തു ഫോണും നോക്കി ഇരുന്നു.......!! "എന്തായി അശോക് അവിടത്തെ കാര്യങ്ങൾ......" "ഇവിടെ ഒരു പ്രശ്നവും ഇല്ല..... അവർക്കൊക്കെ അച്ഛൻ പറഞ്ഞ കാശ് കൊടുത്തു...... തത്കാലം താമസിക്കാൻ ഒരിടവും.....കുറച്ച് ദിവസം അവർ അവിടെ ഹാപ്പി ആയി കഴിയട്ടെ,,,,, നമ്മുടെ കാര്യം നടന്നാൽ അവരെ അവിടെ നിന്ന് ഇറക്കാം......" "മ്മ്......" "അച്ഛൻ വീട്ടിൽ ആണോ......?!!" "അതെ...... അവൻ അവിടെ മയക്കത്തിൽ അല്ലേ......

ആരെയും അവനെ കാണിക്കേണ്ടെന്ന് ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്........ കാര്യങ്ങൾ തീരുന്നത് വരെ അവൻ അവിടെ കിടക്കട്ടെ......." അയാൾ ഫോൺ വെച്ചു ഒരു ചിരിയോടെ അവിടെ ഇരുന്നു.......! ആദിത്യയെയും അവളെ കുടുംബത്തെയും ഇവിടന്ന് നാട് കടത്തിയിട്ട് വേണം അവനെ ഹോസ്പിറ്റലിൽ നിന്ന് ഇറക്കാൻ...... അത് വരെ അവൻ അവിടെ കിടക്കട്ടെ...... അതാ അവന്റെ ജീവന് നല്ലത്.......!!അയാൾ തീരുമാനിച്ചു.......! ▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️ ഹർഷൻ ഒരു നെരുക്കത്തോടെ കണ്ണ് തുറക്കാൻ ശ്രമിക്കുമ്പോൾ ആണ് നഴ്സുമാരുടെ സംസാരം അവന്റെ കാതിൽ പതിഞ്ഞത്....... "ഡ്യൂട്ടി ഒന്നും ഇല്ല വെറുതെ ഇരിപ്പാണെന്ന് വേണേൽ പറയാം......കാശ് ഇരട്ടിയായി കിട്ടുകയും ചെയ്യും....... ഈ കിടക്കുന്നവൻ കണ്ണ് തുറക്കാതെ ഇവിടെ ഉണ്ടാവണം അത്രയേ ഉള്ളൂ........" "ആർക്കും വേണ്ടാത്തത് ആണോ പുള്ളിയെ........" "അബോർഷനുള്ള പോയ്സണാ കക്ഷിയുടെ വയറ്റിൽ ഉണ്ടായിരുന്നത്........ഇവിടെ എത്തി വയർ ഒന്ന് ക്‌ളീൻ ചെയ്തപ്പോൾ ആള് ഓക്കേ ആയതാ...... പക്ഷെ കക്ഷിയുടെ അച്ഛൻ മകൻ കുറച്ച് ദിവസം ഇവിടെ മയങ്ങി കിടക്കട്ടെ എന്ന് പറഞ്ഞു.......ഇരട്ടി കാശ് കിട്ടും എന്ന് കേട്ടപ്പോൾ നമ്മുടെ ഡോക്ടർ മൂക്കും കുത്തി വീണു......." ഹർഷൻ കണ്ണുകൾ അടച്ചു കിടന്നു....... അപ്പൊ ആദിക്കുള്ള പോയ്സൺ ആണ് എന്നിൽ എത്തിയത്......

അതെങ്ങനെ സംഭവിച്ചു...... അന്ന് അവൾ കുടിക്കാൻ നിന്ന ബ്ലാക്ക് ടീ അവൻ കുടിച്ചത് ഓർത്തെടുത്തു.......! രണ്ട് ദിവസം ആയോ ഞാൻ ഇവിടെ......? അങ്ങനെ ആണെങ്കിൽ എന്റെ ആദി......ഇത്ര ഒക്കെ ചെയ്ത അച്ഛൻ അവളെ ബാക്കി വെച്ചു കാണുമോ...... ഹർഷൻ അതോർത്തു ചാടി എണീറ്റു...... "എടൊ അവിടെ കിടക്ക്...... തനിക്ക് സഡേഷൻ ഉള്ളതാ........" "ഈ വേഷം അണിയുന്നവരെ മാലാഖമാരായിട്ടാ ഞാൻ ഇത് വരെ കണ്ടത്...... പക്ഷെ എനിക്കിപ്പോ മനസ്സിൽ ആയി അതിനിടയിൽ ചെകുത്താൻമാരും ഉണ്ടെന്ന്.......ജീവൻ രക്ഷിക്കാൻ ഉള്ള ഡോക്ടർ പണത്തിനു വേണ്ടി ആരെയും കൊല്ലാൻ പോലും മടിക്കില്ലെന്നും മനസ്സിൽ ആയി...... പക്ഷെ നിങ്ങളോട് എനിക്ക് വെറുപ്പൊന്നും ഇല്ല....... എന്റെ തന്തപ്പടിക്കുള്ളത് കൊടുക്കാൻ ഞാൻ തന്നെ വേണം......." അവൻ മുന്നിൽ കണ്ട ചെയർ തട്ടി തെറിപ്പിച്ചു ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയതും രണ്ട് നഴ്സും പരസ്പരം നോക്കി.......!! ഡോറിൽ ഉള്ള കൊട്ട് കേട്ടാണ് ആദിയുടെ വീട് ഉണർന്നത്......പാതിരാത്രി രണ്ട് മണി ആണെന്ന് കണ്ടതും അമ്മ ഡോർ തുറക്കാൻ ഭയന്നു........ ആദി ഒന്നും അറിയാതെ കരഞ്ഞ് തളർന്ന ക്ഷീണത്തോടെ നല്ല ഉറക്കം ആണ്....... "ആരാ അമ്മേ......." നിരഞ്ജനും എലീനയും എണീറ്റ് വന്ന് കൊണ്ട് ചോദിച്ചു.......! വീണ്ടും ഡോറിന് കൊട്ട് തുടങ്ങിയതും നിരഞ്ജൻ ഡോർ തുറന്നു........ മുന്നിൽ നിൽക്കുന്ന നാലഞ്ചു ഗുണ്ടകളെ കണ്ടതും അവർ ഭയന്നു കൊണ്ട് പരസ്പരം നോക്കി.........!!... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story