ആത്മരാഗം ❤️: ഭാഗം 20

athmaragam part 1

എഴുത്തുകാരി: AJWA

"ആരാ നിങ്ങൾ.......നിങ്ങൾക്കെന്താ വേണ്ടത്.......?!!" "ഞങ്ങൾ പറയുന്നത് കേട്ട് ഇപ്പൊ എല്ലാരും ഇവിടന്ന് നിന്ന് ഇറങ്ങിയാൽ നല്ല രീതിയിൽ കാര്യങ്ങൾ അവസാനിക്കും......അതല്ല മറിച്ചാണെങ്കിൽ........" കയ്യിൽ ഉള്ള കത്തി കാണിച്ചു കൊണ്ട് ഒരുത്തൻ അകത്തേക്ക് ഇടിച്ചു കയറി പറഞ്ഞതും അവർ ഭയത്തോടെ പരസ്പരം നോക്കി........! "ഇത് ഞങ്ങൾ പറഞ്ഞ വാടക കൊടുത്തു താമസിക്കുന്ന വീടാണ്........ അല്ലാതെ ഇതിന്റെ ആധാരം ഒന്നും കാശിനാഥന് പണയം വെച്ചിട്ടില്ല......" "ഞങ്ങൾ പറയാതെ തന്നെ കാശി സർ ആണ് ഇതിന് പിന്നിൽ എന്ന് മനസ്സിൽ ആയില്ലേ....... എതിർത്താൽ ജീവൻ എടുത്തോളാനും കാശി സാർ പറഞ്ഞിട്ടുണ്ട്......." അത് കേട്ടതും നിരഞ്ജന്റെ ഇടവും വലവും ആയി എലീനയും അമ്മയും പേടിയോടെ നിന്നു.......! അവർ തന്നെ എല്ലാം എടുത്തു പുറത്തേക്ക് വലിച്ചെറിയാൻ തുടങ്ങി....... അച്ഛനെ കട്ടിൽ അടക്കം എടുത്തു വെളിയിൽ ഇട്ടു......! "ദൈവങ്ങൾക്ക് പോലും വേണ്ടാത്ത പാഴ്ജന്മം ആണ് എന്റേത്.......ഇതൊക്കെ കാണാൻ ആവും എന്റെ വിധി......." അച്ഛന്റെ വാക്കുകളിൽ അവർക്ക് കരയാൻ മാത്രമേ ആയുള്ളൂ......!

ഒന്നും അറിയാതെ ഉറങ്ങുന്ന ആദിയുടെ ശരീരഭംഗി ആസ്വദിച്ചു കൊണ്ട് ഒരുത്തൻ അവൾക്കരികിൽ ഇരുന്നതും നിരഞ്ജൻ ഉറക്കെ വിളിച്ചു....... "ആദി,,,,, മോളെ......." ആദി ഞെട്ടി കൊണ്ട് എണീറ്റതും പേടിയോടെ അവൾ നിരഞ്ജനെ കെട്ടിപ്പിടിച്ചു.......! "ഏട്ടാ......." "ആദി നീ പുറത്ത് പോയിക്കോ......" ആദി അതൊന്നും കേൾക്കാതെ അവന്മാരെ ദേഷ്യത്തോടെ നോക്കി.......!അവനിൽ നിന്നും ആദിയെ അയാൾ അടർത്തി മാറ്റി അവനെ തല്ലാൻ തുടങ്ങി...... "എന്റെ ഏട്ടനെ ഒന്നും ചെയ്യരുത്...... ഞങ്ങൾ ഇവിടന്ന് ഇറങ്ങണം അത്രയല്ലേ വേണ്ടൂ..... ഞങ്ങൾ ഇറങ്ങി തരാം......." "ഈ വീട്ടിൽ നിന്നല്ല ഈ നാട്ടിൽ നിന്ന് തന്നെ പോണം......." "പോയേക്കാം......" ആദി വേദനയോടെ പറഞ്ഞതും അവരിൽ ഒരുത്തൻ അപ്പോഴും അവളുടെ ഭംഗി ആസ്വദിച്ചു നിൽക്കുകയായിരുന്നു........! "നിങ്ങൾ ചെല്ല്....... ഞങ്ങൾ കുറച്ച് കഴിഞ്ഞു വന്നോളാം......." ആദിയുടെ തോളിൽ കയ്യിട്ടു പറഞ്ഞതും ആദി വെറുപ്പോടെ അയാളുടെ കയ് തട്ടി മാറ്റി........! "അങ്ങേരെ മോന്റെ കൂടെ കിടന്ന് ഒരു കൊച്ചിനെ ഒപ്പിച്ചു എടുത്തവൾ അല്ലേ നീ......ഈ നീ എന്റെ കൂടെ കിടന്നാലും ഇനി ഒന്നും സംഭവിക്കാൻ പോണില്ല......."

"അനാവശ്യം പറയരുത്.......ഹർഷേട്ടൻ എന്റെ ഭർത്താവ് ആണ് എൻറെ കഴുത്തിൽ താലി കെട്ടിയവൻ......" "ഞാനും കെട്ടാം ഒരു താലി...... എന്നാൽ നീ എന്റെ കൂടെ......." അവളെ കയ്യിൽ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞതും ആദി വെറുപ്പോടെ കയ് മാറ്റാൻ നോക്കി....... "ആദി......." നിരഞ്ജൻ അവളുടെ അടുത്തേക്ക് എത്തുന്നതിനു മുന്നേ അവന്മാർ അവനെ പിടിച്ചു മാറ്റി.......!! "ഡാ അവനെ പിടിച്ചു പുറത്തിട്ട് ആ വാതിൽ അങ്ങ് അടച്ചേക്ക്........" ആദി ഭയത്തോടെ നിരഞ്ജനെ നോക്കി...... അവളുടെ കയ് അയാളുടെ പിടിയിൽ മുറുകി........!! "വിട് എന്നെ...... ഏട്ടാ......." എതിർക്കാൻ നിന്ന നിരഞ്ജനെ അവറ്റകൾ തല്ലി ചതക്കാൻ തുടങ്ങി...... അവന്റെ ദേഹം തളരുന്നത് പോലെ.......!! "മോളെ ആദി......." അമ്മയും എലീനയും അകത്തു കയറാൻ നോക്കി എങ്കിലും അവരുടെ കത്തിക്ക് മുന്നിൽ നിശ്ചലമായി അവർ കണ്ണീരോടെ നിന്നു........!ആദി അയാളുടെ കയ്യിൽ നിന്ന് കുതറി എങ്കിലും പുറത്ത് നിന്നും ഡോർ ലോക്ക് ആണെന്ന് കണ്ട് അവൾ കണ്ണീരോടെ തിരിഞ്ഞു നോക്കി.......! തടിച്ചുരുണ്ട അയാളിൽ നിന്ന് രക്ഷപെടാൻ ആവില്ലെന്ന് പോലും അവൾക്ക് തോന്നി......

അയാളുടെ ചോര കണ്ണുകൾ കണ്ട് അവൾ പേടിയോടെ നിന്നു......!! "പ്ലീസ് എന്നെ ഒന്നും ചെയ്യരുത്......." അയാൾക്ക് മുന്നിൽ അവൾ കയ് കൂപ്പി എങ്കിലും അയാൾ അതൊന്നും കേൾക്കാതെ അവൾക്ക് മുന്നിൽ നടന്നടുത്തു....... ചുവരിൽ തട്ടി നിൽക്കുന്ന അവളുടെ ഇരു ഭാഗത്തും കയ് ഊന്നി നിന്നു അയാൾ അവളുടെ മണം ആസ്വദിച്ചു.......!! "വെറുതെ അല്ല അവന് നിന്നെ മടുക്കാത്തത്......." ആദി കണ്ണീരോടെ അയാളെ നോക്കി...... "പ്ലീസ്.....എന്നെ വെറുതെ വിടണം......." അയാൾ അതിന് ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ തോളിൽ കയ് വെച്ചു സാരി മാറ്റാൻ നോക്കിയതും ആദി ബലമായി സാരിയിൽ പിടിച്ചു നിന്നു.......!! അയാളുടെ ശക്തിക്ക് മുന്നിൽ അവൾക്ക് പിടിച്ചു നിക്കാൻ ആയില്ല....... സാരി നീങ്ങിയതും അയാൾ ആർത്തിയോടെ അവളെ ഉഴിഞ്ഞു നോക്കി...... ഒരു വലിയ ശബ്ദത്തോടെ വാതിലുകൾ രണ്ടായി തെറിച്ചു വീണതും ആദി പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി....... ഹർഷനെ കണ്ടതും അവൾക്ക് വിശ്വാസം വരാത്ത പോലെ കണ്ണീരോടെ അവനെ തന്നെ നോക്കി നിന്നു........ "ഡാ..... ഇവനെ പിടിച്ചു മാറ്റടാ......"

അയാൾ വിളിച്ചു പറഞ്ഞതും ഹർഷന്റെ ഒരു ചവിട്ടിൽ തെറിച്ചു വീണു....... ആദിയെ ദയനീയമായി നോക്കി കൊണ്ട് അവൻ അവളുടെ സാരി പിടിച്ചു നേരെ ആക്കിയതും ഒന്നും മിണ്ടാൻ ആവാതെ അവൾ നിറഞ്ഞ പുഞ്ചിരിയോടെ അവനെ തന്നെ നോക്കി നിന്നു.......! "ഹർഷേട്ടാ......." പിന്നിലേക്ക് നോക്കി അവൾ വിളിച്ചതും അവൻ അയാളെ ചവിട്ടി താഴെ ഇട്ട് അയാളുടെ തല്ലി പരുവം ആക്കി അവനെ പിടിച്ചു ആദിയുടെ മുന്നിൽ നിർത്തി....... "നിനക്ക് വല്ലതും കൊടുക്കാൻ ഉണ്ടോ......." അത് കേൾക്കേണ്ട താമസം അവൾ അയാളുടെ മുഖം നോക്കി രണ്ട് കൊടുത്തു........! "ഹർഷേട്ടൻ എന്നെ താലി കെട്ടിയവൻ ആണെന്ന് പറഞ്ഞപ്പോൾ ഇയാൾ പറയാ അത് പോലെ ഒരു താലി ഇയാളും കെട്ടി തരാം എന്ന്......." ഹർഷൻ ദേഷ്യത്തോടെ അവന്റെ കയ് പിടിച്ചു പിന്നിലേക്ക് തിരിച്ചു........! "നീ വന്ന ജോലി മാത്രം ആണ് ചെയ്തതെങ്കിൽ നിന്നെ ഞാൻ തല്ലുകയെ ഉള്ളൂ....... പക്ഷെ നീ എന്റെ ഭാര്യയെ........" അയാളുടെ അടി വയർ നോക്കി അവൻ ചവിട്ടിയതും അയാൾ വേദന കൊണ്ട് പുളഞ്ഞു......... "ഇനി ഒരു പെണ്ണിനെ കാണുമ്പോഴും നിനക്ക് ഇങനെ ഒരു ആഗ്രഹം ഉണ്ടാവരുത്........"

അയാളെ അവൻ കൊല്ലും എന്ന് കണ്ടതും ആദി ഹർഷനെ പിടിച്ചു നിർത്തി........ "അയാളെ കൊന്നു ഹർഷേട്ടൻ ജയിലിൽ പോവാൻ ആണോ........" അത് കേട്ടതും അവൻ അയാളുടെ അടി വയറിൽ വീണ്ടും ചവിട്ടി.......അയാളെ വലിച്ചു പുറത്തേക്കിട്ടതും ആദി ഓടി ചെന്നു ഹർഷനെ കെട്ടിപ്പിടിച്ചു നിന്നു.......! "എന്നെ ഹോസ്പിറ്റലിൽ ആക്കി നീ ഇവിടെ വന്ന് നിക്കായിരുന്നോ........" "എന്റെ മനസും പ്രാർത്ഥനയും ഹർഷേട്ടന്റെ കൂടെ തന്നെ ഉണ്ടായിരുന്നു........" അവൾ കണ്ണീരോടെ മറുപടി പറഞ്ഞു........! "എനിക്കെല്ലാം അറിയാം....... നിന്റെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രമാവും ഞാൻ രക്ഷപെട്ടത്......." എല്ലാം പറഞ്ഞു തീർത്തു എല്ലാരും ഓരോ മൂലയിൽ ആയി ഇരുന്നു........ നിരഞ്ജൻ ഒന്നിനും ആവാത്ത പോലെ നിരാശയോടെ ഇരുന്നു........ ആദി അപ്പോഴും ഹർഷന്റെ തോളിൽ തല വെച്ചു കിടന്നു.......അനുഭവിച്ചത് എല്ലാം അവനെ കണ്ടപ്പോൾ തന്നെ അവൾ മറന്നു........! "ജീവിച്ചു കാണിക്കാൻ ശ്രമിച്ചിട്ട് നമ്മൾ തോറ്റു പോയി അല്ലേ ഹർഷേട്ടാ........" "ആര് പറഞ്ഞു നമ്മൾ തോറ്റു പോയെന്ന്...... നമ്മുടെ കുഞിനും നിനക്കും ഒന്നും സംഭവിച്ചില്ലല്ലോ ആദി........

അത് തന്നെ നമ്മുടെ വിജയം അല്ലേ ആദി......" "പക്ഷെ ഹർഷേട്ടൻ ഞാൻ കാരണം...... ഞാനാ ഹർഷേട്ടനെ കൊല്ലാൻ നോക്കിയത് എന്ന് വരെ ...... ഹർഷേട്ടൻ ഇല്ലെങ്കിൽ ഞാൻ ഉണ്ടോ ഹർഷേട്ടാ...... ഒന്ന് കാണാൻ പോലും ആവാതെ......." ആദി പൊട്ടി കരയാൻ തുടങ്ങി......! "അതൊക്കെ കഴിഞ്ഞില്ലെ....... ഇനി അതൊന്നും ഓർക്കേണ്ട...... നമുക്ക് പോവണ്ടേ......." "എങ്ങോട്ട്........?!!" "വീട്ടിലേക്ക്......." "ഞാൻ വരില്ല...... എനിക്ക് അവിടെ പേടിയാ...... എന്നെ കൊന്നോട്ടെ പക്ഷെ ഹർഷേട്ടൻ കൂടി ഞാൻ കാരണം വേദനിക്കുന്നത് എനിക്ക് സഹിക്കാൻ ആവില്ല...... നമുക്ക് ഇവിടെ നിക്കാം...... അല്ലെങ്കിൽ മറ്റെങ്ങോട്ടെങ്കിലും പോവാം......." "പോവാം...... പക്ഷെ അതിന് മുന്നേ നമ്മുടെ മുന്നിൽ അവരൊക്കെ തോറ്റു നിക്കുന്നത് കാണണം എനിക്ക്......നമ്മുടെ കുഞ്ഞിനെ അബോർഷൻ ചെയ്യാൻ ശ്രമിച്ച ആളും മാന്യമായി അവിടെ നിൽക്കുന്നുണ്ട്....... അവർക്കുള്ളതും എനിക്ക് കൊടുത്തു വീട്ടാൻ ഉണ്ട്......" "ഒന്നും വേണ്ട ഹർഷേട്ടാ....... അതൊക്കെ കഴിഞില്ലെ......." "വേണം ആദി...... നിനക്കോ നമ്മുടെ കുഞ്ഞിനോ ഒന്നും സംഭവിക്കില്ലെന്ന് ഞാൻ വാക്ക് തരുന്നു......" "ഇനിയും ഒരു പരീക്ഷണം വേണോ ഹർഷൻ......." നിരഞ്ജൻ അവനോടായി ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു........ "ഇനി പരീക്ഷണം അവർക്കാണ്...... എല്ലാറ്റിനും ഉള്ളത് അനുഭവിക്കുന്നത് എനിക്ക് കാണണം......"

ആദി ഒന്നും മിണ്ടാൻ ആവാതെ ഹർഷനെയും നോക്കി ഇരുന്നു....... ഏത് നരകത്തിലോട്ട് വിളിച്ചാലും ഇറങ്ങി വരാമെന്ന് വാക്ക് കൊടുത്തതാണ്.........! "നീ അനുഭവിച്ചതിന്റെ ഇരട്ടി അവർ നിന്റെ കണ്മുന്നിൽ അനുഭവിക്കണം അല്ലാതെ എനിക്ക് സ്വസ്ഥത കിട്ടില്ല......" "ഒന്നും വേണ്ട ഹർഷേട്ടാ......" "വേണം ആദി......ഒന്നിനും നമ്മളെ അകറ്റാൻ ആവില്ലെന്ന് എനിക്ക് അവരെ അറിയിക്കണം......" ആദി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചെങ്കിലും എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു അവൾ....... ▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️ വെളുപ്പിന് തന്നെ എണീറ്റ് ഡോർ തുറന്ന അയാൾ ഹർഷനെയും ആദിയെയും കണ്ട് നല്ല പോലെ ഞെട്ടി...... എല്ലാം പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു.......! "എന്താ ഷോക്ക് ആയിപ്പോയോ....... ചെയ്ത് കൂട്ടിയത് ഒക്കെ ഫ്ലോപ്പ് ആയപ്പോയല്ലേ..... സാരല്ല്യ ഇനി അങ്ങോട്ട് നിങ്ങളുടെ പതനം തുടങ്ങുവാ...... അത് കാണാൻ ഈ ഹർഷനും ആധിയും ഇവിടെ തന്നെ ഉണ്ടാവും......" അയാൾ സ്തംഭിച് നിന്നു......എല്ലാം അവസാനിച്ചു എന്ന പ്രതീക്ഷയിൽ ആയിരുന്നു അയാൾ...... ആദിയെ അയാൾ ദേഷ്യത്തോടെ നോക്കി....... അതിന് അവൾ അയാളെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു.......! അശോക് ജോഗിംഗ് കഴിഞ്ഞു വരുമ്പോ തന്നെ കണ്ടത് ഹർഷനെയും ആദിയെയും ആണ്......

അത് കണ്ടതും അവൻ അച്ഛനെ ഒന്ന് നോക്കി കൊണ്ട് അകത്തേക്ക് കയറി....... "ഏട്ടൻ ഇത് ചെയ്യും എന്ന് കരുതിയില്ല...... അന്ന് എന്നെ ഏട്ടൻ വിളിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലേ ആ കോളനിയിൽ ഉള്ളവർ ഒക്കെ പാവങ്ങൾ ആണെന്നും അവരെ ഉപദ്രവിക്കരുത് എന്നും...... എന്നിട്ടും നിങ്ങൾ ഈ ഉള്ളത് ഒന്നും പോരാഞ് അവിടെ കൂടി എന്ത് ഉണ്ടാക്കാൻ പോവാ......... ആ പാവങ്ങളുടെ കണ്ണീർ മതി നിങ്ങൾ തകർന്നടിയാൻ......." "അവർ ഇപ്പൊ എല്ലാ സൗകര്യങ്ങളും ഉള്ള ഫ്ലാറ്റിൽ താമസിക്കുന്നുണ്ട്......വെള്ളം പോലും നേരെ ചൊവ്വേ ഇല്ലാത്ത ആ കോളേനിയെക്കാൾ എന്ത് കൊണ്ടും അവർക്ക് നല്ലത് അവിടെ തന്നെയാ......." "അത് എത്ര കാലത്തേക്ക് ആണ്....... എനിക്കറിയാം നിങ്ങളുടെ ഒക്കെ ഉദ്ദേശം......ആ പാവങ്ങളെ മോഹന വാഗ്ദാനം നൽകി പറ്റിക്കുകയല്ലെ നിങ്ങൾ......" "എല്ലാം അച്ഛന്റെ തീരുമാനം ആയിരുന്നു......" അതും പറഞ്ഞു അശോക് മുറിയിൽ കയറിപ്പോയി...... ഹർഷൻ അച്ഛനെ വെറുപ്പോടെ നോക്കി നിന്നു.......!! "നീ എന്താ അശോകിനെ ചോദ്യം ചെയ്യാൻ വന്നതാണോ...... ബിസിനസ് കാര്യങ്ങൾ ഒന്നും നിനക്ക് അറിയേണ്ടല്ലോ...... അപ്പൊ നിനക്ക് ചോദ്യം ചെയ്യാൻ ഉള്ള അവകാശവും ഇല്ല......" സുമതി ദേഷ്യത്തോടെ അവർക്കരികിൽ വന്ന് കൊണ്ട് ചോദിച്ചു.......! "

എങ്കിൽ ഞാൻ ചോദിക്കാൻ ഉള്ളത് ചോദിക്കാം......ഇവളുടെ വയറ്റിൽ വളരുന്ന എന്റെ കുഞിനെ കൊല്ലാൻ നോക്കിയത് ആരാ......." സുമതി ഒന്ന് ഞെട്ടി എങ്കിലും പുറത്ത് കാണിക്കാതെ നിന്നു.......! "അത് ഒരു പുതിയ അറിവ് ആണല്ലോ....... നിന്നെ ഇവൾ കൊല്ലാൻ നോക്കി എന്നാണല്ലോ ഞങ്ങൾ അറിഞ്ഞത്......." "അത് ഇവിടെ ഉള്ളവർ പറഞ്ഞതല്ലേ...... പക്ഷെ സത്യം അതല്ല........ അത് ഇവൾക്കുള്ള പോയ്സൺ ആയിരുന്നു...... അതും എന്റെ കുഞിനെ കൊല്ലാൻ...... സ്നേഹം പങ്ക് വെക്കുന്നത് പോലെ തന്നെ ഞങ്ങൾ എന്തും പങ്ക് വെച്ചേ കഴിക്കാറുള്ളൂ അത് കൊണ്ട് മാത്രമാ ഇവളും എന്റെ കുഞ്ഞും രക്ഷപെട്ടത്......." ആദി അനുഭവിച്ച സങ്കടങ്ങൾ എല്ലാം ഓർത്ത് തല കുനിച്ചു നിന്നു.......! "അങ്ങനെ ആരും നിന്റെ കുഞിനെ കൊല്ലാൻ നോക്കിയിട്ടില്ല ഹർഷാ..... നീ വെറുതെ ഓരോന്ന് ഊഹിച്ചെടുത്ത് പറയരുത്...... നിന്റെ കുഞിനെ കൊന്നിട്ട് ഞങ്ങൾക്ക് എന്ത് കിട്ടാൻ......." ചേച്ചിയും അവർക്ക് മുന്നിൽ വന്ന് പറഞ്ഞതോടെ ഹർഷൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.......! "ഹ്മ്മ്...... ഞാൻ ഇല്ലെങ്കിൽ നിങ്ങൾ ഇവളെ ജീവനോടെ വെച്ചേക്കുവോ......ഇവളിൽ നിന്ന് അകറ്റാൻ വേണ്ടി എന്നെ രണ്ട് ദിവസത്തോളം മയക്കി കിടത്തിയില്ലെ നിങ്ങൾ....... ആ നിങ്ങൾക്ക് ഒരു കുഞിനെ കൊല്ലാൻ ഉള്ള മടി ഒന്നും ഇല്ലെന്ന് എനിക്കറിയാം.......

പക്ഷെ എനിക്കറിയണം വിഷം കൊടുത്തു പെട്ടെന്ന് തീർക്കാൻ ആർക്കാ ആ കുഞ് ഇത്രക്ക് ശല്യം എന്ന്........" ഇവൻ നല്ല തീരുമാനത്തോടെ വന്നതല്ല...... ഇനി ഞാൻ ആണെന്ന് എങ്ങാനും കണ്ട് പിടിച്ചുള്ള വരവാണോ...... സുമതിയുടെ ഉള്ളിൽ ഭയം തുടങ്ങി........ "ഞാൻ കണ്ട് പിടിച്ചോളാം ആരാണെന്ന്......" ഹർഷൻ സുമതിയെ ഒന്ന് നോക്കി അവരുടെ മുറിയിലേക്ക് നടന്നതും അവളും പേടിയോടെ പിന്നാലെ ചെന്നു.......അപ്പോഴും അച്ഛൻ അതേ നിൽപ്പ് ആയിരുന്നു.......! "എന്താടാ......." അശോക് ചോദിച്ചെങ്കിലും ഹർഷൻ മറുപടി പറയാതെ ഓരോന്നായി വാരി വലിച്ചിട്ടു അവിടെ ഒക്കെ തിരയാൻ തുടങ്ങി.......!! "നീ എന്താടാ ഈ കാണിക്കുന്നേ...... ഇതൊക്കെ എടുത്തു വെക്കാൻ നിന്റെ ആദി വരോ......." ഹർഷൻ സുമതിയെ തുറിച്ചു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല...... ഷെൽഫിൽ നിന്നും വസ്ത്രങ്ങൾ വലിച്ചെടുക്കുമ്പോൾ ആണ് അവന്റെ കാൽ കീഴിൽ സുമതി ഒളിച്ചു വെച്ച കുപ്പി വീണത്.......സുമതി ഞെട്ടി തരിച്ചു നിന്നു......അത് കണ്ടതും ഹർഷൻ അത് കയ്യിൽ എടുത്തു നോക്കി....... അശോക് കാര്യം മനസ്സിൽ ആവാതെ സുമതിയെ തന്നെ നോക്കി.......! "വെളിച്ചം കാണാത്ത ആ കുഞ് നിങ്ങളോട് എന്ത് തെറ്റാ ചെയ്തത്...... ഒരിക്കൽ അവളെ തള്ളി താഴെ ഇടാൻ നോക്കിയിട്ടും മറച്ചു വെച്ചതല്ലേ അവൾ......

അതോർത്തെങ്കിലും വെറുതെ വിടാൻ തോന്നിയോ ഇല്ലല്ലൊ......" അവരുടെ കഴുത്തിൽ കുത്തി പിടിച്ചു ഹർഷൻ ചോദിച്ചതും അവൾ വേദന കൊണ്ട് പിടഞ്ഞു.......! "വേണ്ട ഹർഷേട്ടാ വിട്......." ആദി വിഷമത്തോടെ ഹർഷനെ പിടിച്ചു മാറ്റാൻ നോക്കി എങ്കിലും അവൻ അവരിൽ ഉള്ള പിടി വിട്ടില്ല...... "ഹർഷാ വിട്...... അവൾ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ശിക്ഷിച്ചോളാം........" അത് കേട്ട് ഹർഷൻ മാറി നിന്നതും അശോക് അവൾക്ക് മുന്നിൽ ചെന്നു നിന്നു........!! "നീയാണോ അത് ചെയ്തത്........" "അതേ......." ഹർഷൻ പ്രതീക്ഷിച്ചത് കൊണ്ട് തന്നെ അവന് ഞെട്ടൽ ഒന്നും ഉണ്ടായില്ല....... ആദിയും അതേ അവസ്ഥയിൽ ആയിരുന്നു....... "എന്തിന് വേണ്ടിയാ നീ അത് ചെയ്തത്........." "ഹ്മ്മ്...... ഈ കാണുന്നതിന്റെ ഒക്കെ അവകാശി ആയി ദാരിദ്ര്യം പിടിച്ചവളുടെ കുഞ് വേണ്ടെന്ന് തോന്നിയത് കൊണ്ട്.......ഞാൻ മാത്രം അല്ല ഇവിടെ എല്ലാരും ആഗ്രഹിക്കുന്നത് അത് തന്നാ....... ഞാൻ അല്ലെങ്കിൽ നിങ്ങടെ അച്ഛൻ ഇത് ചെയ്യും......." അച്ഛൻ എന്ത് പറയും എന്ന് അറിയാതെ നിന്നു....... ഹർഷന്റെ പുച്ഛത്തോടെ ഉള്ള നോട്ടം സഹിക്കാൻ ആവാത്ത പോലെ.......! "ഇപ്പൊ നീ ഇവിടന്ന് ഇറങ്ങണം........" അശോക് ദേഷ്യത്തോടെ സുമതിയെ പിടിച്ചു വലിച്ചു.......! "ഞാൻ ചെയ്തത് തെറ്റായിട്ട് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.......

എല്ലാം നോക്കി നടത്തുന്നത് നിങ്ങൾ അല്ലേ അപ്പൊ എല്ലാറ്റിന്റെയും അവകാശി നിങ്ങളെ മക്കൾ ആവണം അതിന് വേണ്ടിയാ ഞാൻ അങ്ങനെ ചെയ്തത്......." "നിന്നോടാ ഇറങ്ങാൻ പറഞ്ഞത്......." അശോകൻ അവളെ പിടിച്ചു വലിച്ചു.......! "വേണ്ട അശോകേട്ട......." അത് കണ്ടതും ആദി അവർക്കരികിൽ ചെന്നു കൊണ്ട് പറഞ്ഞു.......!! "ഹ്മ്മ്......ഇറങ്ങേണ്ടത് ഞങ്ങൾ അല്ലേ...... ഇങനെ ഒരു അച്ഛനോ സഹോദരങ്ങളോ ഇനി എനിക്കില്ല......ഇയാളുടെ മകൻ ആണെങ്കിൽ അല്ലേ എനിക്ക് അവകാശം വേണ്ടൂ......എങ്കിൽ കേട്ടോളൂ......എനിക്ക് നിങ്ങളുടെതായ ഒന്നും വേണ്ട..... എല്ലാം നിങ്ങൾ തന്നെ എടുത്തേക്ക്......മകൻ ആയതിന്റെ സ്നേഹം ഇനി എന്റെ അക്കൗണ്ടിൽ കാശ് നിറച്ചും നിങ്ങൾ കാണിക്കേണ്ട......എന്നെ ഇത്രയും കാലം വളർത്തിയതിന്റെ കൂലി ഞാനും പണം ആയിട്ട് നിങ്ങൾക്ക് തിരിച്ചു തരാം....... അതല്ലേ നിങ്ങൾക്ക് എല്ലാറ്റിനും വലുത്.......ഒന്നും മോഹിക്കാതെ എന്നെ സ്നേഹിച്ചത് ഇവൾ മാത്രമാ....... ആ ഇവൾക്ക് വേണ്ടി ഇനിയുള്ള കാലം എനിക്ക് ജീവിക്കണം....... ഇനി ഞങ്ങളുടെ വഴിയിൽ തടസ്സം ആയി നിങ്ങൾ ആരും തന്നെ വരരുത്......."

ആദി അവനെ വിഷമത്തോടെ നോക്കി...... അവന്റെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ അവൾക്ക് സഹിക്കാൻ ആയില്ല...... "വാ ആദി...... നിന്റെ എന്തൊക്കെയാ ഇവിടെ ഉള്ളത് എന്ന് വെച്ചാൽ എടുക്ക്....." ആദി അവരെ ഒക്കെ ഒന്ന് നോക്കി അവന്റെ പിന്നാലെ നടന്നു.......! ഒന്നും മിണ്ടാതെ ഹർഷൻ അവന്റെ കുറച്ച് ഡ്രസ്സ്‌ മാത്രം എടുത്തു ബാഗിൽ ഇട്ടു.....ആദിയും എല്ലാം എടുത്തു അവനെ ഒന്ന് നോക്കി....... "വാ ഇറങ്ങാം......" "ഹർഷേട്ടന് വിഷമം ഉണ്ടോ......" "എന്തിന്.......?!!" "എനിക്ക് വേണ്ടി എല്ലാരേയും ഉപേക്ഷിച്ചു വരുന്നതിൽ......" "എല്ലാരും എന്നെ അല്ലേ ഉപേക്ഷിച്ചത് ആധി......." "അത് ഞാൻ കാരണം അല്ലേ...... ഇപ്പോഴും ഞാൻ പറയാ എന്നെ ഉപേക്ഷിച്ചാൽ എനിക്ക് ഹർഷേട്ടനോട് ഒരു ദേഷ്യവും ഉണ്ടാവില്ല......." ഹർഷന്റെ നോട്ടം കണ്ടതും അവൾ ഒന്ന് പതറി.......! "നിനക്കും എന്നെ സ്നേഹിച്ചു മടുത്തോ......." "ഹർഷേട്ടൻ വേദനിക്കുന്നത് കാണുമ്പോൾ......" അവൾ അവന്റെ നെഞ്ചിലേക്ക് വീണു കൊണ്ട് പറഞ്ഞു.......! "സാരല്ല്യ......നമുക്ക് നമ്മൾ മാത്രം മതി......" എല്ലാം എടുത്തു ഇറങ്ങുന്ന ഹർഷനെ വേദനയോടെ അച്ഛൻ നോക്കി നിന്നു......

ആദി ആരുടേയും മുഖത്ത് നോക്കാതെ നടന്നു...... ഹർഷനെ അവരിൽ നിന്നൊക്കെ അകറ്റിയത് ഞാൻ ആണെന്നുള്ള കുറ്റബോധം.......! "ഇനി ആർക്കും ഒന്നും നഷ്ടപ്പെടും എന്നുള്ള പേടി വേണ്ട...... എന്നന്നേക്കുമായി എല്ലാം ഉപേക്ഷിച്ചു തന്നെയാ ഈ ഹർഷൻ പോന്നത്......." "മോനെ......." അയാളുടെ വിളിയിൽ ഹർഷൻ ഒന്ന് നിന്നു......! "ഇനി ഇവളെ ആയിട്ട് തീർക്കാൻ ആരെയെങ്കിലും വിടുന്നുണ്ടെങ്കിൽ എന്നെയും കൂടെ തീർക്കാൻ പറയണം...... ഇവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല..... കാരണം എന്നെ സ്നഹിക്കാൻ ഇവൾ മാത്രമേ ഉള്ളൂ......." ആധിയേയും കൊണ്ട് അവൻ ഇറങ്ങുന്നത് നോക്കി അയാൾ നിന്നു...... ബൈക്കിനു മുന്നിൽ എത്തിയതും ഹർഷൻ ചാവി വലിച്ചെറിഞ്ഞു.......നടന്നകലുന്ന അവനെ കാണുംതോറും അയാളുടെ നെഞ്ചു പിടയാൻ തുടങ്ങി........!!... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story