ആത്മരാഗം ❤️: ഭാഗം 21

athmaragam part 1

എഴുത്തുകാരി: AJWA

"ഹർഷാ...... നീ പോയതിനു പിന്നാലെ അച്ഛൻ നെഞ്ചു വേദനയായി ഒന്ന് വീണു...... ഇപ്പൊ ഐ സി യൂ വിലാണ്........" അശോകിന്റെ ഫോൺ കാളിൽ ഹർഷൻ ഉള്ളിൽ ഉള്ള വേദന പുറത്ത് കാണിക്കാതെ നിന്നു.......! "അതിന് ഞാൻ എന്ത് വേണം......." ഹർഷന്റെ ചോദ്യം കേട്ട് ആദി അവൻറെ അടുത്ത് ചെന്നു....... "നിന്നെയും ആദിയെയും ഒന്ന് കാണണം എന്ന് പറഞ്ഞു........ ഒരു പക്ഷെ അവസാനത്തെ ആഗ്രഹം ആണെങ്കിലോ......." ഹർഷൻ ഫോണും കട്ട് ചെയ്തു വിഷമത്തോടെ നിന്നതും ആദി അവന്റെ മുഖം കയ്യിൽ ആക്കി അവന്റെ കണ്ണുകളിലേക്ക് നോക്കി........ "ഈ കണ്ണുകളിൽ അച്ഛനോടുള്ള സ്നേഹം ഞാൻ കാണുന്നുണ്ട്.......അത് എത്ര മറച്ചു വെച്ചാലും ഉള്ളിൽ ഹർഷേട്ടൻ എത്ര മാത്രം വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാം.......നാളെ നമ്മുടെ കുഞ് ഹർഷേട്ടനെ അവോയ്ഡ് ചെയ്യുന്നത് ഹർഷേട്ടന് സഹിക്കാൻ പറ്റോ......അത് പോലെ ആ അച്ഛൻ ഇപ്പൊ എത്ര വിഷമിക്കുന്നുണ്ടാവും......അച്ഛൻ എന്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇന്ന് ഒന്നിനും ആവാതെ മകനെ ഒന്ന് കാണണം എന്ന ആഗ്രഹത്തോടെ കിടക്കാ...... ഹർഷേട്ടൻ ചെല്ലണം.......

അശോകേട്ടൻ പറഞ്ഞ പോലെ ഇനി ആഗ്രഹിക്കാൻ ഒരു പക്ഷെ അച്ഛൻ ഇല്ലെങ്കിലോ......." ആദിയുടെ വാക്കുകളിൽ അവൻ അയാളോടുള്ള ദേഷ്യം ഒക്കെ മറന്നു.......അവളുടെ വാശിക്ക് മുന്നിൽ അവൻ താണു കൊടുത്തു...... അച്ഛനെ കാണാൻ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തി.......! "ഹർഷൻ ആരാ....." "ഞാൻ ആണ്......" "കാണണം എന്ന് പറഞ്ഞു......" ആദിയെ ഒന്ന് നോക്കി ഹർഷൻ അകത്തു ചെന്നു........! കണ്ണും അടച്ചു പിടിച്ചു കിടക്കുന്ന അയാളെ ഹർഷൻ ഒന്ന് നോക്കി...... വെറുപ്പാണ് പക്ഷെ കിടപ്പ് കാണുമ്പോൾ..... കുട്ടിക്കാലം അയാൾ തന്നോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ അവൻ ഓർത്തു...... "അച്ഛാ......." അവൻ പതിയെ വിളിച്ചു.......! "മോനെ.......! എന്നോട് പൊറുക്കണം...... പൊറുക്കാൻ പറ്റാത്ത തെറ്റാ ഞാൻ നിന്നോടും അവളോടും ചെയ്തത്........." അയാൾ അവന് മുന്നിൽ കയ് കൂപ്പി കൊണ്ട് എങ്ങനെ ഒക്കെയോ പറഞ്ഞു.......അയാളിൽ ഉള്ള മാറ്റം കണ്ട് ഹർഷൻ ഒരു പുഞ്ചിരിയോടെ അയാളെ തന്നെ നോക്കി നിന്നു.......! "സംഭവിച്ചത് ഒന്നും ഞാൻ അറിഞ്ഞു കൊണ്ടല്ല....... ഞാൻ വാക്ക് തരുന്നു ഇനി ഞാൻ കാരണം നിനക്കോ അവൾക്കോ ഒന്നും സംഭവിക്കില്ലെന്ന്.......എനിക്ക് അത്രയേ ഇനി ആയുസ്സുള്ളൂ......നീയും ആദിയും ആ വീട്ടിൽ ഉണ്ടാവണം....എനിക്ക് കാണണം നിന്റെ കുഞിനെ......."

"അത്...... ഇനിയും അവകാശത്തിന്റെ പേരിൽ..... എന്തിനാ വെറുതെ.......അച്ഛനെ കാണാൻ ഞങ്ങൾ വരും...... പക്ഷെ ആ വീട്ടിലേക്ക് ഇനിയില്ല......." "കണ്ണടയും വരെ എനിക്ക് നിന്നെ കാണണം...... നിന്റെ കുഞിനെ താലോലിക്കണം......." അയാൾ അത്രയും പറഞ്ഞു അവന്റെ കയ്കൾ പിടിച്ചു കെഞ്ചും പോലെ കാണിച്ചു........! അവിടന്ന് ഇറങ്ങിയതും ഹർഷന്റെ ചുണ്ടിലെ പുഞ്ചിരി കണ്ട് ആദി ഒന്ന് ചിരിച്ചു....... ആ പുഞ്ചിരി മായാതെ എന്നും നില നിന്നിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.......!! ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️ "എന്താ മുഖത്ത് ഒരു സന്തോഷം ഒക്കെ...... മ്മ്......." ആദി ഹർഷനിരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു........! "അച്ഛൻ നിന്നെ അംഗീകരിച്ചു....... ഇതിൽ പരം എനിക്ക് എന്ത് സന്തോഷമാ വേണ്ടത്........." അവളും സന്തോഷത്തോടെ പുഞ്ചിരിച്ചു.......! "ഹർഷാ നീ വീട്ടിലേക്ക് ഇല്ലെങ്കിൽ ഏതെങ്കിലും ഫ്ലാറ്റിലേക്ക് മാറിക്കോ......എല്ലാം ഞാൻ നോക്കിക്കോളാം......... ആരും അറിയാതെ ഞാൻ നോക്കിക്കോളാം......." "അത് വേണ്ട...... ഞങ്ങൾ വീട്ടിലേക്ക് തന്നെയാ......." അശോക് അതിന് ഒന്ന് ചിരിച്ചു......! "

അതെങ്ങനെ നിന്നോട് പറയും എന്ന് കരുതി നിക്കായിരുന്നു ഞാൻ........ എന്റെ ഭാര്യയുടെ ഭാഗത്ത്‌ നിന്ന് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ല അത് ഞാൻ നിങ്ങൾക്ക് രണ്ടാൾക്കും ഉറപ്പ് തരുന്നു......." ആദി അശോകിനെ നോക്കി പുഞ്ചിരിച്ചു......! "എന്റെ മകനും ഭാര്യയും ആണ് ഇത്......നിങ്ങൾക്കുള്ള അതേ അവകാശം ഇവർക്കും ഈ വീട്ടിൽ ഉണ്ട്......എല്ലാം വീതിച്ചു കഴിഞ്ഞു മതി അവകാശ തർക്കം.......ഇവൾക്ക് നേരെ വല്ല അക്രമവും ഉണ്ടെങ്കിൽ ഞാൻ ആവും ശിക്ഷിക്കുന്നത്......." അച്ഛന്റെ വാക്കുകളിൽ സുമതി തലയും താഴ്ത്തി നിന്നു...... "കേറ് മക്കളെ......." ഹർഷൻ ആദിയെയും കൊണ്ട് അകത്തേക്ക് കയറി.......! "മോളെ......." ആ വിളിയിൽ ആദി തിരിഞ്ഞു നോക്കി....... സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.......! "എന്താ അച്ഛാ......?!!" "എനിക്ക് മോളെ കയ് കൊണ്ട് നല്ലോരു ചായ വേണം......" ആദി പുഞ്ചിരിയോടെ തലയാട്ടി...... ഹർഷനെ അതേ പുഞ്ചിരിയോടെ നോക്കി അവൾ കിച്ചണിലേക്ക് നടന്നു.......!! ഒരു അറ്റാക്ക് കൊണ്ട് കിളവന്റെ ഹാർട്ട്‌ പൊട്ടിപ്പോയോ....... എന്താ ഒരു ഒലിപ്പീര്...... മോളെ കയ് കൊണ്ട് ചായ വാങ്ങി കുടിക്ക്......

ഒടുക്കം അവൾ തന്നെ അതിൽ വിഷം കലക്കി തരും......! സുമതി പിറു പിറുത്തു കൊണ്ട് ആദിയെ നോക്കി....... അവൾ പുഞ്ചിരിയോടെ അയാൾക്കുള്ള ചായ ഇടുന്ന തിരക്കിൽ ആണ്.......ഇനി അച്ഛൻ ഇവളെ ഒരു വേലക്കാരി ആക്കാൻ ഉള്ള പുറപ്പാട് ആണോ...... "അച്ഛാ..... ചായ......" അവൾ കപ്പ് നീട്ടിയതും അച്ഛൻ അത് വാങ്ങി കുടിച്ചു....... "കയ് പുണ്യം അറിയാൻ മോൾ ആയിട്ട് അവസരം തന്നിട്ടും ഞാൻ ആണ് നിഷേധിച്ചത്......ഇനി ഈ അച്ഛന് എന്നും മോളെ കയ് കൊണ്ട് ചായ വേണം........" അവൾ അതിന് അയാളെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി....... ആദിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു...... അമ്മയെ വിളിച്ചു അപ്പൊ തന്നെ എല്ലാം പറഞ്ഞു കൊടുത്തു...... ഹർഷൻ ആണെങ്കിൽ കയ്യും കെട്ടി അവളെ തന്നെ നോക്കി നിൽപ്പാണ്.......! "നീ അതികം സന്തോഷിക്കൊന്നും വേണ്ട..... എന്റെ അച്ഛനാ കക്ഷി....... ഈ മാറ്റം ആക്ടിങ് ആണോ എന്ന് പോലും പറയാൻ പറ്റില്ല...... എന്ത് കൊണ്ടും സൂക്ഷിക്കുന്നത് നല്ലതാ......." "അല്ലേലും ഇയാൾക്ക് ആരെയാ വിശ്വാസം......

മക്കളോട് അച്ഛൻ കാണിക്കുന്ന സ്നേഹം ഒരിക്കലും ആക്ടിങ് അല്ല...... അത് ഹൃദയത്തിൽ നിന്ന് വരുന്നതാ......" "ഞാൻ പറയാൻ ഉള്ളത് പറഞ്ഞു......." ഹർഷൻ എല്ലാരെയും ഒന്നിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നതും ആദി ഉണ്ടാക്കിയ ഭക്ഷണം സന്തോഷത്തോടെ കൊണ്ട് വെച്ചു......! "നല്ല ടേസ്റ്റ്......." അശോകൻ ആദിയെ നോക്കി കൊണ്ട് പറഞ്ഞതും സുമതി പല്ല് കടിച്ചു പിടിച്ചു.......! "ഇങ്ങേരും തുടങ്ങി ഒലിപ്പീര്...... ഇവളെ കൂടോത്രം ഏറ്റത് ആണോ എല്ലാരും ഇങനെ മാറാൻ......" അവൾ ആദിയെ ഒന്ന് നോക്കി കൊണ്ട് മനസ്സിൽ ഉരുവിട്ടു.......! "നീ ഇപ്പൊ തനിച്ചല്ല ഒരു കുടുംബം ഒക്കെ ആയി......നിന്റെ പ്ലാൻ എന്താ...... ഇങനെ നടക്കാൻ ആണോ......?!!" ഹർഷനോടായി അച്ഛൻ ചോദിച്ചതും അവൻ ആദിയെ നോക്കി....... അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തന്റെ വയറിൽ കയ് വെച്ചു.......! "അത് അച്ഛാ......." "നാളെ തൊട്ട് കമ്പനിയിൽ പോയി തുടങ്ങണം എല്ലാം നോക്കി നടത്തണം......അതല്ലെങ്കിൽ നിനക്ക് ഏതിലാ താല്പര്യം അത് എങ്കിലും ചെയ്യണം.......എനിക്ക് പഴയ പോലെ ഒന്നും നോക്കി നടത്താൻ പറ്റില്ലന്ന് നിനക്ക് അറിയാലോ......" "അത് ഞാൻ ആലോചിക്കട്ടെ......" "നിനക്ക് ഇവളെ ഇവിടെ തനിച്ചു വിടാൻ ഉള്ള പേടി കൊണ്ടാണോ......ഞാൻ അല്ലേ നിനക്ക് ഉറപ്പ് തരുന്നത്...... ഇവൾക്ക് ഒന്നും സംഭവിക്കില്ലെന്ന്......."

ആദി അവനെ നോക്കി സമ്മതിക്ക് എന്ന പോലെ കെഞ്ചി കാണിച്ചു.......! "മ്മ്...... ഞാൻ നാളെ തൊട്ട് കമ്പനിയിൽ പോയി തുടങ്ങാം...... പക്ഷെ......." അത് കേട്ടതും എല്ലാരും അവനെ നോക്കി........!! "ഇവളുടെ മനസ് ഇവിടെ ഒരാൾ കാരണവും വിഷമിക്കാൻ പാടില്ല......" "അത് നീ എന്നെ ഉദ്ദേശിച്ചു പറഞ്ഞതല്ലേ.....ഞാൻ ആയിട്ട് ആരുടേയും മനസ് വിഷമിപ്പിക്കില്ല പോരെ......." സുമതി ഹർഷനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.......! ആദി എന്ത് കൊണ്ടും ഹാപ്പി ആയിരുന്നു....... അവളുടെ ചുണ്ടിൽ പുഞ്ചിരി മാത്രം ആയിരുന്നു.......!! ▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️ "എല്ലാം കയ് വിട്ടു പോവും എന്നാ തോന്നുന്നത്.......എന്റെ കൂടെ എല്ലാറ്റിനും കൂട്ട് നിന്നിട്ട് ആ കിളവൻ ഇത്ര പെട്ടെന്ന് കാൽ മാറും എന്ന് കരുതീല......" അശോകൻ മുറിയിൽ വന്നതും സുമതി അടക്കി വെച്ച ദേഷ്യം പുറത്തെടുത്തു.......! "അതാ അച്ഛനും മകനും തമ്മിൽ ഉള്ള ബന്ധം......." "ഹ്മ്മ്...... എനിക്കെല്ലാം മനസ്സിൽ ആയി...... ഈ മകനും ഇപ്പൊ അവളെ സൈഡ് ആണെന്ന്...... എന്താ ഒരു ഒലിപ്പീര്......ഞാൻ കേട്ടിരുന്നു......." "അ....... അത്..... ഞാൻ ചുമ്മാ അവൾക്ക് സന്തോഷം ആയിക്കോട്ടെ എന്ന് കരുതി അല്ലേ......." "ഹാ അത് തന്നെയാ ഞാനും പറഞ്ഞത്......എല്ലാരും കൂടി അവളെ നല്ലോണം സന്തോഷിപ്പിക്കുന്നുണ്ടെന്ന്.......

എനിക്കൊന്നും മനസ്സിൽ ആവുന്നില്ലെന്ന് കരുതേണ്ട......" "എന്ത് മനസ്സിൽ ആവാൻ...... നീ വെറുതെ ഓരോന്ന് ഊഹിച്ചെടുക്കേണ്ട......." "കിളവന് അറ്റാക്ക് വന്നത് കൊണ്ട് മനസ് മാറിയത് ആണെന്ന് കരുതാം...... പക്ഷെ നിങ്ങളെ മനസ് അവളെ തൊലി വെളുപ്പ് കണ്ട് മാറിയത് ആണോന്ന ഇപ്പൊ എന്റെ ഡൗട്........" "അങ്ങനെ ആണെങ്കിൽ ഞാൻ പണ്ടേ പലതിന്റെയും പിന്നാലെ പോയേനെ......." എന്നും പറഞ്ഞു അശോക് സുമതിക്ക് മുഖം കൊടുക്കാതെ മൂടി പുതച്ചു കിടന്നു...... അവൾ ആണെങ്കിൽ കാര്യം മനസ്സിൽ ആവാതെ വായും പൊളിച്ചു നിന്നു........!! ▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▪️ ആദി ഹർഷന്റെ നെഞ്ചിൽ തല വെച്ചു കിടപ്പായിരുന്നു........ അവൾ അപ്പോഴും ഒരു പാട് സന്തോഷം അനുഭവിക്കുന്നുണ്ടായിരുന്നു....... "ഇപ്പൊ എനിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ഹർഷേട്ടാ......." "എന്നാലേ പ്രവർത്തിച്ചു കാണിച്ചോ നീ......" ആദി തല പൊക്കി അവന്റെ കവിളിലും നെറ്റിയിലും ചുംബിച്ചു......! "ഇത്രയേ ഉള്ളോ നിന്റെ സ്നേഹം......." "അത് ദാ ഇവിടെ ഉണ്ട്......." ആദി അവന്റെ കയ് എടുത്തു വയറിൽ വെച്ചു കൊണ്ട് പറഞ്ഞു.......! "ഇത് എന്റെ സ്നേഹം അല്ലേ...... എനിക്ക് വേണ്ടത് നിന്റെ സ്നേഹം ആണ്......." അവൾ ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ കടിച്ചു.......!! "ഇത്രേം മതിയോ......"

"നീ എന്നെ സ്നേഹിച്ചതാണോ അതൊ ദേഷ്യം തീർത്തത് ആണോ......." അവൻ കവിളിൽ തലോടി കൊണ്ട് ചോദിച്ചു....... "സ്നേഹിച്ചത് തന്നാ...... എന്റെ ഹർഷേട്ടനെ ഇപ്പൊ എനിക്ക് കടിച്ചു തിന്നാൻ തോന്നാ......." അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു ചുംബനങ്ങൾ കൊണ്ട് മൂടി.......ഇരുവരും പ്രണയം പങ്കിട്ട നിമിഷങ്ങൾ....... ❣️ വെളുപ്പിന് തന്നെ ആദി ഹർഷനെ വിളിച്ചുണർത്തി......അവൻ റെഡി ആയി അവളുടെ നെറ്റിയിൽ ചുംബിച്ചു.......!! "ഞാൻ കാൾ ചെയ്യും,,,,,ഫോൺ കയ്യിൽ തന്നെ വേണം......എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നെ അപ്പൊ തന്നെ വിളിക്കണം......" "എന്റെ ഹർഷേട്ടാ ഇവിടെ ഉള്ളവർ ഇപ്പൊ പഴയ പോലെ എന്നോട് പെരുമാറാറില്ല.....പിന്നെന്തിനാ ഹർഷേട്ടന് ഇത്രക്ക് ടെൻഷൻ......." "എന്തൊ എനിക്ക് നിന്റെ കാര്യത്തിൽ നല്ല പേടി ഉണ്ട്...... നീ സൂക്ഷിക്കണം......." "മ്മ്...... ഹർഷേട്ടൻ പോയിട്ട് വാ......." അവൻ യാത്ര പറഞ്ഞു പോയതും ആദിയിലും ഭയം കടന്നു കൂടി....... അവൾ മുറിയിൽ ചെന്നപ്പോൾ തന്നെ ഹർഷന്റെ വിളി തുടങ്ങി......അന്നത്തെ ദിവസം മുഴുവൻ അഞ്ച് മിനിറ്റ് കൂടുമ്പോൾ എങ്കിലും അവന്റെ കാൾ വരും......

അവൾക്കും അത് ആശ്വാസം ആയിരുന്നു......! "നല്ല ആളെയാ അച്ഛൻ കമ്പനി നോക്കാൻ വിട്ടത്...... ഇങനെ ആണെങ്കിൽ നിനക്ക് അവളെ അടുത്ത് തന്നെ നിന്നാൽ മതിയായിരുന്നല്ലോ......." അശോകൻ ഹർഷനെ കളിയാക്കി കൊണ്ട് പറഞ്ഞു.....! "എനിക്കും ഇപ്പൊ അങ്ങനെ തോന്നുന്നുണ്ട്......" "ഇനി അവളെ ആരും ഉപദ്രവിക്കില്ല...... നീ അതോർത്തു ടെൻഷൻ ആവണ്ട....." "ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കണ്ണും അടച്ചു അത് വിശ്വസിക്കും...... അതാ എന്റെ പേടി......" "അച്ഛൻ പോലും ഇപ്പൊ അവളോട്‌ എന്ത് സ്നേഹത്തിലാ പെരുമാറുന്നത്...... ഇനി സുമതി വല്ലതും ചെയ്താലും അച്ഛൻ ആവും ചോദിക്കുന്നത്....... അത് കൊണ്ട് ആദിയുടെ കാര്യം ഓർത്തു നീ പേടിക്കേണ്ട......." ഹർഷൻ അതിന് തലയാട്ടി...... എന്നാലും അച്ഛനെ പൂർണമായി വിശ്വസിക്കാൻ പറ്റാത്ത പോലെ........! തിരിച്ചു വരുമ്പോൾ തന്നെ ഹർഷൻ കണ്ടത് അച്ഛൻറെ മുന്നിൽ ഉള്ള ഫയൽസ് ഒക്കെ നോക്കുന്ന ആദിയെ ആണ്......അത് കണ്ടതും ഹർഷന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....... "എന്താ ഇവിടെ.......?!!" "അത് ഞാൻ ഇവളെ കമ്പനി കാര്യങ്ങൾ ഒക്കെ പഠിപ്പിക്കുകയായിരുന്നു......" ഹർഷൻ വിശ്വാസം വരാത്ത പോലെ ആദിയെ നോക്കിയതും ആദി ചിരിച്ചു കാണിച്ചു...... "അവനെന്തെങ്കിലും കഴിക്കാൻ കൊടുക്ക്,,,,, മോൾ ചെല്ല്......"

അച്ഛൻ പറഞ്ഞതും ആദി ഹർഷനെയും കൂട്ടി ഇറങ്ങി.......!! "അച്ഛന്റെ മാറ്റം റിയൽ ആണെന്ന് തോന്നാറുണ്ട്...... പക്ഷെ ഇടക്ക് ഒരു ഭയവും......." "സ്വന്തം അച്ഛനെ പോലും വിശ്വാസം ഇല്ലെന്നു വെച്ചാൽ,,,,,ഹർഷേട്ടന്റെ അച്ഛൻ ആള് ശരിക്കും ഒരു പാവാ...... എന്നോട് എന്ത് സ്നേഹം ആണെന്നോ......." "ചിരിച്ചു കൊണ്ട് കഴുത്തറുത്താ അച്ഛന് ശീലം......" "ഒന്നുല്ല ഹർഷേട്ടാ......പിന്നെ നാളെ തൊട്ട് വിളി ഒക്കെ കുറച്ചു കമ്പനി കാര്യങ്ങൾ ഒക്കെ നോക്കണം...... അശോകേട്ടൻ വന്നപാടെ പറയുന്ന കേട്ടു അവിടെ ഫോണും പിടിച്ചു ഇരിപ്പാണെന്ന്......." "അത് നിന്നെ ഇവിടെ തനിച്ചു നിർത്തി പോയത് കൊണ്ടല്ലേ......." "ഇവിടെ എനിക്കിപ്പോ എല്ലാരും ഉണ്ട്...... എനിക്കെന്തെങ്കിലും സംഭവിക്കുക ആണെങ്കിൽ തന്നെ ഞാൻ ഹർഷേട്ടനെ വിളിക്കില്ലേ പിന്നെന്തിനാ ഹർഷേട്ടൻ ഇങനെ പേടിക്കുന്നത്......." "നിനക്ക് ധൈര്യം ഉണ്ടെങ്കിൽ പിന്നെ എനിക്കെന്താ പ്രശ്നം......." അവൻ അവളുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു....... അതിനവൾ ഒന്ന് ചിരിച്ചു.........!! ▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▪️ കുറച്ചു ദിവസം കൊണ്ട് അയാളുടെ സ്നേഹം കണ്ട് ഹർഷൻ അച്ഛനെ പൂർണമായി വിശ്വസിച്ചു.......

ഇപ്പൊ അവന് ആദിയുടെ കാര്യത്തിൽ പഴയ ഭയം ഇല്ല........ അച്ഛന്റെ പിണക്കം എല്ലാം മാറി എന്ന സന്തോഷത്തിൽ ആദിയുടെ അമ്മയും നിരഞ്ജനും എലീനയും ആദിയെ കാണാൻ വന്നു......! "ഈ പലഹാരം ഒക്കെ എന്തിനാ അമ്മേ ഇങ്ങോട്ട് കൊണ്ട് വന്നത്......." "നിനക്ക് ഇഷ്ടം അല്ലെങ്കിൽ നീ ഇവിടെ ഉള്ളവർക്ക് കൊടുത്താൽ മതി...... നിനക്കുള്ള പുളി മിട്ടായി ദാ ഇതിൽ ഉണ്ട്......." ആദി ചിരിച്ചു കൊണ്ട് അത് കയ്യിൽ ആക്കി.......!! ഓഹ് ഇപ്പൊ ധൈര്യം ആയി കേറി വരാലോ......കിളവന് ഇപ്പൊ കൂർ അങ്ങോട്ട് ആണല്ലോ......സുമതി പുറമെ ഒന്ന് ചിരിച്ചു കാണിച്ചു ഉള്ളിൽ പറഞ്ഞു.......!! അച്ഛൻ വന്നതും ആദി അല്പം ഭയത്തോടെ ആണ് അയാളെ നോക്കിയത്....... "നിങ്ങളോ,,,,,എപ്പോൾ വന്നു.......?!!" അയാൾ അവരെ നോക്കി ചോദിച്ചതും അവൾക്ക് ആശ്വാസം ആയി.....! "കുറച്ച് നേരം ആയി......." "ഇവർക്ക് വല്ലതും കുടിക്കാൻ കൊടുത്തോ......." അയാളുടെ ചോദ്യം കേട്ട് ആദി തലയാട്ടി.....! "എന്തെങ്കിലും കഴിച്ചിട്ട് വൈകീട്ട് പോയാൽ മതി......." "അത് പിന്നെ ഒരിക്കൽ ആവാം...... ഇപ്പൊ അച്ഛൻ അവിടെ തനിച്ചാ......

അത് കൊണ്ട് ഇവളെ ഒന്ന് കണ്ട് പെട്ടെന്ന് പോവാമെന്ന് വെച്ചു വന്നതാ......." നിരഞ്ജൻ പറഞ്ഞതും അയാൾ ഒന്ന് മൂളി.......! "നീ പറഞ്ഞപ്പോൾ അങ്ങേര് ഇത്രക്ക് മാറി എന്ന് വിശ്വസിച്ചില്ല..... സത്യം പറഞ്ഞാൽ അത് ഒന്ന് നേരിൽ കാണാം എന്ന് കരുതി തന്നെയാ ഞാൻ വന്നത്......" "ആള് പാവാ...... പിന്നെ കാശിനോട് ആർത്തി ഉണ്ടെന്നേ ഉള്ളൂ......." "അങ്ങേർക്ക് പറ്റിയ പേര് തന്നെ കാശി നാഥൻ......." "ദേ ഏട്ടാ ഹർഷേട്ടന്റെ അച്ഛനെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ........" "ഓഹ് അപ്പൊ നിങ്ങൾ ഒന്ന്......." "പിന്നല്ലാതെ ഇനി ഉള്ള കാലം മുഴുവൻ ഞാൻ ഇവിടെ അല്ലേ കഴിയേണ്ടത്......" "അതിന് ഈ ഏട്ടന് സന്തോഷമേ ഉള്ളൂ......." നിരഞ്ജൻ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞതും ആദി ഒന്ന് ചിരിച്ചു.......! വിഷമത്തോടെ ആണെങ്കിലും അവർ പോവുന്നതും നോക്കി പുഞ്ചിരിച്ചു കൊണ്ട് ആദി അവരെ യാത്ര ആക്കി......! തിരിച്ചു അകത്തേക്ക് കയറുമ്പോൾ മുന്നിൽ അച്ഛനെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു....... "നിൽക്ക്......." അയാളുടെ ഉറക്കെ ഉള്ള വാക്കിൽ അവൾ ഭയത്തോടെ നിന്നു.......!

"ഹ്മ്മ്...... നിന്നെ കാണാൻ എന്ന പേര് പറഞ്ഞു വന്ന് അവർ ഒടുക്കം ഇവിടെ കുടിയേറുമോ.......ഇനി ഒരിക്കലും നിന്നെ കാണാൻ എന്ന പേരിൽ അവർ ഇങ്ങോട്ട് വരരുത് അതിന്റെ നാണക്കേട് എനിക്കാ......." ആധിയുടെ കണ്ണുകൾ നിറഞ്ഞു...... ഹർഷൻ എത്രയോ തവണ പറഞ്ഞതാണ് അച്ഛന്റെ വാക്കുകൾ വിശ്വസിക്കാൻ പറ്റാത്തത് ആണെന്ന്...... പക്ഷെ ഇന്ന് ഹർഷൻ പോലും അയാളെ വിശ്വസിച്ചു തുടങ്ങി......!! ആദി തറഞ്ഞു നിന്നതും അയാൾ ദേഷ്യത്തോടെ അവൾക്ക് മുന്നിൽ വന്നു നിന്നു........!! "എന്റെ മകന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവേണ്ടവൾ ആണ് നീ......ഇന്നല്ലെങ്കിൽ നാളെ ഞാൻ അത് ചെയ്തിരിക്കും........" അയാളുടെ ക്രൂരമായ വാക്കുകളിൽ സന്തോഷം എല്ലാം അസ്തമിച്ച വേദനയോടെ അവൾ കണ്ണീരോടെ നിന്നു....... ബഹളം കേട്ട് മുറിയിൽ നിന്ന് ഇറങ്ങിയ സുമതി ആ രംഗം കണ്ട് ആസ്വദിച്ചു നിന്നു........!! ... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story