ആത്മരാഗം ❤️: ഭാഗം 22

athmaragam part 1

എഴുത്തുകാരി: AJWA

"എന്റെ മകനെ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി മാത്രമാ ഞാൻ നിന്നെ വീണ്ടും ഇതിനകത്ത് കയറ്റിയത്........അല്ലാതെ നിന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് കരുതിയോ നീ......" ആധി അപ്പോഴും ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു.......! "നീ എന്റെ മകനെ എന്നിൽ നിന്നും അകറ്റാൻ മാത്രം ആയി അല്ലേ...... ഒന്നിനും കൊള്ളാത്ത നിനക്ക് വേണ്ടി അവൻ എന്നെ ഉപേക്ഷിച്ചു നിന്റെ കൂടെ വന്നാൽ ഞാൻ അത് കയ്യും കെട്ടി നോക്കി നിക്കണോ......അവനെ എനിക്ക് വേണം...... ഒരിക്കലും നിനക്ക് ഞാൻ അവനെ വിട്ടു തരില്ല...... അതിന് വേണ്ടിയല്ല ഞാൻ അവനെ വളർത്തിയെടുത്തത്......അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല..... നീ ഒരു നല്ല പെണ്ണാണെങ്കിൽ അവന്റെ സന്തോഷം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവനെ നീ എനിക്ക് വിട്ടു തരണം......." അവളുടെ കണ്ണ് നീര് മാത്രമേ പ്രതികരിച്ചുള്ളൂ...... അപ്പോഴും സുമതി ചിരിയോടെ ആ രംഗം നോക്കി നിന്നു....... "നിനക്ക് എന്താ വേണ്ടത്......ഈ വീട് വേണോ അതല്ല എന്റെ സമ്പത്ത് മുഴുവൻ വേണോ.......നീ എന്ത് ചോദിച്ചാലും ഞാൻ തരാം...... എനിക്ക് എന്റെ മകനെ മാത്രം മതി......."

ഈ ലോകം മുഴുവൻ കയ്യിൽ തന്നാലും അതൊന്നും തന്റെ ഹർഷേട്ടന് പകരം ആവില്ല എന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നി എങ്കിലും അവൾ മൗനമായി നിന്നു.......!! "ഹ്മ്മ്,,,,,എന്റെ മകന്റെ കുഞ് നിന്റെ വയറ്റിൽ ഉണ്ടെന്ന അഹങ്കാരം ആണോ നിനക്ക്...... എങ്കിൽ നീ കേട്ടോ.......അതിനെ വളർത്താൻ നിനക്ക് എത്രയാ വേണ്ടത് എന്ന് വെച്ചാൽ നിനക്ക് ഞാൻ തരാം...... അതല്ലെങ്കിൽ അതിനെ ഞങ്ങളെ ഏല്പിച്ചേക്ക് ഞങ്ങൾ വളർത്തിക്കോളാം.......പക്ഷെ നീ ഒരു തടസം ആയി അവന്റെ ജീവിതത്തിൽ ഇനി ഉണ്ടാവരുത്........" "എന്റെ കുഞിനെ വളർത്താൻ ഞാൻ ആരോടും കണക്ക് പറയാൻ വരില്ല......" "എന്റെ മകന്റെ കുഞ് അങ്ങനെ ദാരിദ്ര്യം അനുഭവിച്ചു കഴിയേണ്ടവൻ അല്ല......നീ എന്താ ചോദിക്കുന്നത് എന്ന് വെച്ചാൽ ഞാൻ തരാം...... എന്റെ മകനെ മാത്രം മതി എനിക്ക്......" "ഹ്മ്മ്...... നിങ്ങളെ സ്നേഹിക്കുന്നതിനേക്കാൾ ആ മകൻ എന്നെ സ്നേഹിക്കുന്നുണ്ട്.... ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞിനെ പറ്റിയും ഒരുപാട് സങ്കല്പങ്ങൾ ഉണ്ട് ആ മനസിൽ..... അതൊക്കെ തന്നെയാ ഹർഷേട്ടന്റെ സന്തോഷവും......"

"അവന് ജീവിതം അറിയില്ല...... തൊലി വെളുത്ത ഒരു പെണ്ണിനെ കണ്ടപ്പോൾ അവൻ കരുതിയത് അവളോടൊപ്പം കഴിയുന്നതാണ് ജീവിതം എന്ന്...... അത് തിരുത്തേണ്ടത് ഞാൻ അല്ലേ......." ആദി പുച്ഛത്തോടെ അയാളെ നോക്കി.......! "കൊല്ലാൻ നോക്കി,,,,,, ഇറക്കി വിട്ടു എന്നൊക്കെ പഴി പറഞ്ഞു അവന്റെ സഹതാപം നീ പഠിച്ചു പറ്റുമ്പോൾ അവൻ വെറുക്കുന്നത് എന്നെയാണ്....... അത് കൊണ്ട് പഴി പറച്ചില് ഒക്കെ നിർത്തി നിന്റെ പ്രസവം വരെ നിനക്ക് ഇവിടെ കഴിയാം...... കുഞിനെ നീ ഇവിടെ തരികയോ അതല്ല വേണേൽ കൂടെകൊണ്ട് പോവുകയോ എന്താന്ന് വെച്ചാൽ നിന്റെ ഇഷ്ടം...... പക്ഷെ അതോടെ നീ അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോണം...... അതെങ്കിലും അവനെ നീ ഇത്തിരി എങ്കിലും സ്നേഹിക്കുന്നുണ്ടെങ്കി ചെയ്ത് കാണിക്ക്......." ആദി ഹൃദയം നുറുങ്ങുന്ന വേദനയോടെ എല്ലാം കേട്ട് നിന്നു.......! "ഞാൻ ഉപേക്ഷിച്ചു പോയാൽ ഹർഷേട്ടൻ എന്നെ തേടി വരും...... അത് മരണത്തിൽ ആയാൽ പോലും......." "അത് നിന്റെ മിടുക്ക് ആണെന്ന് എനിക്കറിയാം...... നീ ആയിട്ട് അവനെ വിട്ടു പോയാൽ ഒരിക്കലും അവൻ നിന്നെ അന്വേഷിച്ചു വരില്ല.......എന്റെ ഹൃദയത്തിന് അത് താങ്ങാൻ ഉള്ള ശേഷി ഇല്ലെന്ന് അവന് നന്നായി അറിയാം......" അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു......

"ഇവിടം വിട്ടു പോയവൻ എന്റെ അവസ്ഥ കണ്ടപ്പോൾ കണ്ണും അടച്ചു അത് വിശ്വസിച്ചു നിന്നെയും കൊണ്ടാണെങ്കിലും അവൻ എന്റെ അടുത്ത് വന്നില്ലേ...... അത് എന്റെ മിടുക്ക്...... അത് പോലെ നിന്നെ മറക്കാനും ഞാൻ ആഗ്രഹിച്ച ജീവിതം അവന് തിരികെ കൊടുക്കാനും എനിക്ക് പറ്റും....... അതിന് എല്ലാറ്റിനും നീയാണ് തടസം......അവനോടുള്ള സ്നേഹം കാണിക്കേണ്ടത് അവനെ സന്തോഷത്തോടെ ജീവിക്കാൻ സമ്മതിച്ചു കൊണ്ടാവണം.......നിന്റെ കൂടെ കഴിയുന്നിടത്തോളം അവന് വേദന മാത്രമേ ഉണ്ടാവൂ...... ഒരിക്കലും അവന്റെ ജീവിതത്തിൽ സന്തോഷം ഉണ്ടാവില്ല......." ആദിയുടെ കണ്ണുകൾ നിറഞ്ഞു......നെഞ്ചു കീറി മുറിയുന്ന വേദനയോടെ ആദി മുറിയിലേക്ക് നടന്നു.......! ശരിയാണ് ഹർഷേട്ടന്റെ ജീവിതത്തിൽ കൂടെ ഞാൻ അല്ലായിരുന്നെങ്കിൽ ഇപ്പൊ ഹർഷേട്ടൻ ഒരുപാട് സന്തോഷം ആയി ജീവിക്കും ആയിരുന്നു....... ഞാൻ കാരണം ഹർഷേട്ടന് എന്നും ബുദ്ധിമുട്ടും വേദനയും മാത്രമേ ഉണ്ടായിട്ടുള്ളൂ...... ആ ജീവിതത്തിൽ നിന്നും ഞാൻ ഇറങ്ങിയാൽ സന്തോഷത്തോടെ ഉള്ള ജീവിതം തിരികെ കിട്ടും......

അവൾ വേദനയോടെ തന്നെ ചിന്തിച്ചു....... പക്ഷെ തന്റെ കുഞ്,,,,,, അതെന്ത് പിഴച്ചു..... അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരു പോലെ അനുഭവിച്ചു വളരാൻ എന്റെ കുഞിന് യോഗം ഇല്ലേ...... അവൾ വിഷമത്തോടെ തന്റെ പൊങ്ങി വന്ന വയറിൽ കയ് വെച്ചു........! "ഈ അമ്മയുടെ വയറ്റിൽ ജന്മം എടുത്തത് കൊണ്ട് നിനക്ക് ഒരിക്കലും വിഷമിക്കേണ്ടി വരരുത്......." അവൾ തന്റെ കുഞിനോടെന്ന പോലെ പറഞ്ഞു.......! ▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️ ഹർഷൻ തിരികെ വന്നതും അച്ഛൻ അല്പം ഭയത്തോടെ ആണ് അവനെ നോക്കിയത്......! "ആദി എവിടെ......?!!' "അവൾക്ക് പഴയ പോലെ എപ്പോഴും സ്റ്റെയർ കയറി ഇറങ്ങാൻ ഒന്നും പറ്റില്ലല്ലൊ..... ഞാൻ ആണ് പറഞ്ഞത് മുറിയിൽ ചെന്നു റസ്റ്റ്‌ എടുത്തോളാൻ......" ഹർഷൻ ഒന്ന് ചിരിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു......! അവൻ മുറിയിൽ കയറിയതും ആദി ബെഡിൽ കിടക്കുന്നത് ആണ് കണ്ടത്...... അവളുടെ കയ് വയറിൽ ആണെന്ന് കണ്ടതും ഹർഷൻ ചിരിയോടെ അവൾക്കരികിൽ ഇരുന്നു...... അവളുടെ കയ് നീക്കി വയറിൽ ചുംബിച്ചു.......! ആദി ഞെട്ടി കൊണ്ട് കണ്ണ് തുറന്നതും മുന്നിൽ ഇരിക്കുന്ന ഹർഷനെ കണ്ട് ചാടി എണീറ്റു.......

"പതുക്കെ......." അവൻ അവളുടെ കരുതലോടെ പിടിച്ചിരുത്തി...... അവനെ കണ്ടപ്പോൾ തന്നെ അവളുടെ മനസ് പിടയാൻ തുടങ്ങി.......ഞാൻ കൂടെ ഉണ്ടായാൽ ഒരിക്കലും സന്തോഷത്തോടെ ഉള്ള ജീവിതം ഉണ്ടാവില്ല എന്ന അച്ഛന്റെ വാക്കുകൾ അവളെ തളർത്തുന്ന പോലെ......! "എന്ത് പറ്റിയെടോ.......?!!" "ഏയ് ഒന്നുല്ല...... ഞാൻ ഹർഷേട്ടന് ചായ എടുക്കാം......." എന്നും പറഞ്ഞു അവന് മുഖം കൊടുക്കാതെ അവൾ എണീറ്റു....... "ഇപ്പൊ വേണ്ട......നീ ഇവിടെ ഇരിക്ക്......" ഹർഷൻ അവളെ പിടിച്ചു അവന്റെ അടുത്ത് ഇരുത്തി.......! "തനിക്കെന്താ പറ്റിയത്......." അവൻ അവളുടെ താടി പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു....... "എന്ത് പറ്റാൻ...... ഈ ഹർഷേട്ടന് ഇതെന്താ......." "നോക്ക് ആദി നിന്റെ മുഖം ഒന്ന് മാറിയാൽ എനിക്ക് മനസ്സിൽ ആവും...... നീ എന്നോട് കള്ളം പറയണ്ട......ചേട്ടത്തിയും ആയിട്ട് പ്രശ്നം ഉണ്ടായോ.......?!!" "ഏയ്...... അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല......" "പിന്നെന്താ നിനക്ക് പറ്റിയെ......" "ഒന്നുല്ല......ഹർഷേട്ടന് വെറുതെ തോന്നുന്നതാ......." "ഞാൻ കണ്ട് പിടിച്ചോളാം......" അത് കേട്ടതും അവൾ ഒന്ന് പതറി......

അച്ഛൻ ഇപ്പോഴും പഴയ ആളാണെന്ന് കേട്ടാൽ ആ മനസ് തകർന്നു പോവും.....ഇപ്പൊ കാണുന്ന സന്തോഷം പോലും അസ്‌തമിക്കും......അവൾ അവനെ ദയനീയമായി നോക്കി.......! "ഇന്ന് അമ്മയും ഏട്ടനും ചേച്ചിയും വന്നിരുന്നു......" "ആ നിരഞ്ജൻ വിളിച്ചിരുന്നു...... അച്ഛൻ അവരോട് സംസാരിച്ചതും നീ ഹാപ്പി ആണെന്നും ഒക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു......." "ഇത് മാസം ഏഴാ......ഞാൻ ഇനി ഡെലിവറി വരെ അവിടെ അല്ലേ കഴിയേണ്ടത്......." "ഡെലിവറി വരെയോ......" "ഓഹ് അല്ല ഡെലിവറി കഴിഞ്ഞു ഒരു രണ്ട് മൂന്ന് മാസം കഴിഞ്ഞിട്ട്........" "അതാണോ ഈ മുഖത്തെ വാട്ടം...... നീ പേടിക്കേണ്ട നിന്നെ ഞാൻ എങ്ങോട്ടും വിടില്ല...... ഡെലിവറി ഇവിടന്ന് ആയാൽ എന്താ....... എനിക്ക് നിന്നെ എപ്പോഴും കണ്ട് കൊണ്ടേ ഇരിക്കണം......." ആദി ഒന്ന് പുഞ്ചിരിച്ചു...... അറിയാം ഒരിക്കൽ പോലും തന്നെ വിട്ടു അവന് നിക്കാൻ ആവില്ലെന്ന്...... പക്ഷെ എന്നന്നെക്കുമായി ഈ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോവാൻ ആണ് അച്ഛൻ ആഗ്രഹിക്കുന്നത്........തനിക്കും ഒരിക്കലും അതിന് പറ്റില്ല....... "എനിക്ക് പോവണം എന്നാ ആഗ്രഹം...... ഈ സമയത്ത് അമ്മ കൂടെ ഉണ്ടാവുന്നതാ നല്ലത്........" ആദി സങ്കടം മറച്ചു വെച്ചു കൊണ്ട് പറഞ്ഞു.......!! "അപ്പൊ നിനക്ക് എന്നെ വിട്ടു പോവാൻ പറ്റുമോ ആദി......."

"അത് പിന്നെ ഡെലിവറി ഒക്കെ അല്ലേ...... അമ്മ കൂടെ ഉണ്ടാവുന്നതാ എനിക്ക് ധൈര്യം......." "ആ ടൈം നിന്റെ അമ്മയെ ഞാൻ നിന്റെ അരികിൽ എത്തിക്കാം.......നീ ഒന്നും അറിയണ്ട...... നിനക്ക് എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി....... ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടാവും....... വേണെങ്കിൽ ഞാൻ ലീവ് എടുത്തു നിന്റെ കൂടെ നിക്കാം........" "ഏയ് അത് വേണ്ട ഹർഷേട്ടൻ പോയിക്കോ........ ഇപ്പോഴേ ലീവ് എടുക്കേണ്ട........" അവൻ സമ്മതിച്ചതും ആദി നെഞ്ചു പിടയുന്ന വേദനയോടെ തന്നെ നിന്നു...... അവനിൽ ഉള്ള ആ സന്തോഷം താൻ ആയിട്ട് ഒരിക്കലും അവസാനിക്കാൻ ഇട വരരുത്........!! ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️ "അങ്ങനെ ആദിത്യയുടെ ഈ വീട്ടിൽ ഉള്ള ദിവസങ്ങൾ തീരാറായി.......ഈ പ്രേഗ്നെന്സി കൊണ്ട് അങ്ങനെ ഒരു ഉപകാരം ഉണ്ടായി......" സുമതി സന്തോഷത്തോടെ പറഞ്ഞതും അശോക് അവളെ ഒന്ന് നോക്കി....... "അതെന്താ നീ അങ്ങനെ പറഞ്ഞത്...... അവൾ ഡെലിവറി കഴിഞ്ഞു ഇങ്ങോട്ട് തന്നല്ലേ വരേണ്ടത്......." സുമതി അപ്പോഴാണ് താൻ പറഞ്ഞത് എന്താണെന്ന് ഓർത്തത്.......!

അച്ഛന്റെ മാറ്റം വേറെ ആരും തത്കാലം അറിയണ്ട...... അച്ഛൻ കൂടെ ഉണ്ടായാലേ എന്റെ പ്ലാൻ നടക്കൂ.......!! "അത് ഡെലിവറിക്ക് അവൾ വീട്ടിൽ പോവുന്ന കാര്യം പറഞ്ഞതാ ഞാൻ......" "അത് തന്നാ ഞാനും പറഞ്ഞത്...... അവൾ ഡെലിവറി കഴിഞ്ഞു ഇങ്ങോട്ട് തന്നാ വരുന്നത് എന്ന്...... നിന്റെ സന്തോഷം കണ്ടാൽ തോന്നും അവൾ ഈ വീട് വിട്ട് പോവാണെന്ന്........" എന്തായാലും അച്ഛൻ പറഞ്ഞത് ഇത് വരെ ഹർഷൻ അറിയാത്ത സ്ഥിതിക്ക് അവൾ പോവാൻ ആണ് ചാൻസ്...... ഇങ്ങേരോട് പറഞ്ഞാൽ മിക്കവാറും എല്ലാം ഹർഷന്റെ കാതിൽ എത്തും.......!! "ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല......നിങ്ങൾ വെറുതെ ആവശ്യം ഇല്ലാത്തത് ഊഹിച്ചെടുക്കേണ്ട......." സുമതി ദേഷ്യത്തോടെ അശോകിനെ നോക്കി കൊണ്ട് പറഞ്ഞു........!! "ഞാൻ ഒന്നും ഊഹിച്ചെടുത്തിട്ടില്ല......നീ ആധിയോട് നല്ല പോലെ നിന്നാൽ നിനക്ക് കൊള്ളാം അത്രയേ എനിക്ക് പറയാൻ ഉള്ളൂ........" അശോകൻ കിടന്നു കൊണ്ട് പറഞ്ഞു.......! "അമ്മ ഇന്ന് കൂടി ചോദിച്ചു എന്തായി നമ്മുടെ ഭാവി കാര്യങ്ങൾ എന്ന്........" "ഭാവിയോ......?!!"

"ഭാവിയിൽ ഒരു കുഞ് വേണ്ടേ എന്ന്......." "ഓഹ് അതാണോ......ഇപ്പൊ എനിക്ക് സൗകര്യം ഇല്ല...... ഇത് പോലെ ഒരിക്കൽ നിനക്കും സൗകര്യം ഇല്ലെന്നു പറഞ്ഞു നീയും കുറെ അകന്നു നിന്നതല്ലേ......." ഓഹ്,,,,,, ആ കിളവന്റെ അല്ലേ സന്തതി...... ഒന്ന് ഇങനെ മറ്റവൻ ഏത് നേരം നോക്കിയാലും ആദി എന്നും പറഞ്ഞു പിന്നാലെ നടക്കാ...... എല്ലാം ഒന്നിനൊന്നു മെച്ചം......അവൾ അശോകിനെ നോക്കി പിറു പിറുത്ത് കൊണ്ട് കിടന്നു........!! ▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️ ഹർഷനെ നോക്കാതെ ഉള്ള കിടപ്പ് കണ്ടതും ഹർഷൻ ആദിയെ തന്നെ നോക്കി കിടന്നു........ തന്റെ ജീവിതത്തിൽ കടന്നു വന്ന ദിവസങ്ങളിൽ ഇങനെ ആയിരുന്നു...... പക്ഷെ സ്നേഹിച്ചു തുടങ്ങിയതിൽ പിന്നെ തന്റെ നെഞ്ചോട് ചേർന്നല്ലാതെ കിടന്നിട്ടില്ല..... ഇവൾക്ക് ഇത് എന്ത് പറ്റി,,,,,, തന്നിൽ നിന്നും അകന്നു പോവുന്ന പോലെ.......!! "ആദി......." ഹർഷന്റെ വിളിയിൽ അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി....... "എന്താ......?!!" "നിനക്കെന്താ പറ്റിയത്......ദിവസങ്ങൾ കഴിയും തോറും നീ എന്നിൽ നിന്നും അകന്നു പോവുന്ന പോലെ തോന്നാ എനിക്ക്.......എന്റെ നെഞ്ചിൽ ചേർന്നു കിടന്നല്ലാതെ നീ ഉറങ്ങാറില്ലായിരുന്നു...... നീ പറയാറുണ്ട് അങ്ങനെ കിടക്കുമ്പോൾ ഒരു ധൈര്യം ആണെന്ന്......."

"അത്...... പഴയ പോലെ അല്ല എന്റെ വയർ വീർത്തു വന്നത് കണ്ടില്ലേ ഹർഷേട്ടൻ......" "ഇപ്പോഴല്ലേ നീ എന്നിൽ ചേർന്നു കിടക്കേണ്ടത് ആദി...... നിന്നെ മാത്രം അല്ല നമ്മുടെ കുഞിനെയും കൂടി അല്ലേ ഞാൻ ചേർത്തു പിടിക്കുന്നത്......." ആദിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു അവന്റെ വാക്കുകൾ...... അവൾ സ്വയം മറന്നു കണ്ണീരോടെ അവനെ ഇറുക്കി പിടിച്ചു ആ നെഞ്ചിൽ തല വെച്ചു കിടന്നു........!! അവൻ അവളെ പുഞ്ചിരിയോടെ ചേർത്തു പിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു...... അവളുടെ കണ്ണ് നീര് അവന്റെ നെഞ്ചിൽ നനവ് പടർത്തി....... "നീ കരയാണോ...... നിനക്ക് ഇത് എന്ത് പറ്റി......." "അത് എന്റെ കണ്ണിൽ കരട് വീണതാ........" "ഈയിടെ ആയിട്ട് നിനക്ക് എപ്പോഴും കണ്ണിൽ കരട് വീഴുന്നുണ്ടല്ലോ...... എന്റെ ആദി അല്ലെങ്കിൽ കള്ളം പറയാറില്ല..... പക്ഷെ ഇപ്പൊ നല്ല പോലെ കള്ളം പറയാനും പഠിച്ചു തുടങ്ങി അല്ലേ......." ആദി കണ്ണ് തുടച്ചു അവനെ നോക്കി പുഞ്ചിരിച്ചു...... തന്നെ ഈ ലോകത്ത് ഇത് പോലെ ആരും മനസ്സിൽ ആക്കി കാണില്ല......!! "ഹർഷേട്ടാ......." "മ്മ്......" "ഞാൻ മരിച്ചു പോയാൽ ഹർഷേട്ടൻ എന്ത് ചെയ്യും......." "ഞാനും നിന്റെ കൂടെ വരും...... നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ആദി......." "അപ്പൊ നമ്മുടെ കുഞ്......"

"അറിയില്ല ആദി...... എനിക്ക് നിന്നെയും നമ്മുടെ കുഞിനെയും വേണം....... എന്റെ അവസ്ഥ നമ്മുടെ കുഞിന് ദൈവം വരുത്തില്ല......" അവന്റെയും കണ്ണുകൾ നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു......! ഒരിക്കലും പിരിയാൻ ആവില്ല..... പക്ഷെ അകന്നെ പറ്റൂ...... എന്തിന് വേണ്ടിയാ ദൈവമേ ഇങനെ ഒരു പരീക്ഷണം....... അവൾ വേദനയോടെ ചിന്തിച്ചു.......!! ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️ "ഞാൻ ഇന്ന് ലേറ്റ് ആവും...... ഒരു മീറ്റിംഗ് ഉണ്ട്..... ഏട്ടനും ഉണ്ടാവും.....ഫോൺ ഓഫ് ആയിരിക്കും......എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ കമ്പനി ഫോണിൽ വിളിച്ചു പറഞ്ഞാൽ മതി...... മീറ്റിംഗ് കഴിഞ്ഞാൽ സ്റ്റാഫ് അറിയിച്ചോളും......" "മ്മ്......." ആദി ഒന്ന് മൂളി കൊണ്ട് പുഞ്ചിരിച്ചു......അവളുടെ ഉള്ളിൽ അപ്പോഴും നിറഞ്ഞ ഭയം മറച്ചു വെച്ചു......! "നാളെ തൊട്ട് ഞാൻ ലീവ് എടുത്തു നിന്റെ കൂടെ തന്നെ കാണും...... ഞാൻ ഏട്ടനോട് സൂചിപ്പിച്ചിട്ടുണ്ട്......" "അതിൻറെ ആവശ്യം ഒന്നും ഇല്ല......" "നീ അങ്ങനെ അല്ലേ പറയൂ.....ഇപ്പൊ നിനക്ക് അപാര ധൈര്യം അല്ലേ......." അവൾ ഒന്ന് ചിരിച്ചു...... ഇപ്പൊ പേടിയെക്കാൾ മരണം മുന്നിൽ കാണുന്നുണ്ട്...... എല്ലാം ആയി മനസ് പൊരുത്തപ്പെട്ടു...... ഒരു കാര്യത്തിലെ വേദന ഉള്ളൂ തന്റെ ഹാർഷേട്ടൻ...... അവൾ അവനെ യാത്ര ആക്കാൻ എന്ന പോലെ അവന്റെ പിന്നാലെ വന്നു...... "സ്റ്റെയർ ഇറങ്ങി വരേണ്ട ആദി......" "എനിക്ക് കുഴപ്പം ഒന്നും ഇല്ല ഹർഷേട്ടാ......." എത്ര കാലം ഇത് പോലെ ഹർഷേട്ടനെ യാത്ര ആക്കാൻ പറ്റും എന്ന് അറിയില്ല......

അവൾ എന്നത്തേയും പോലെ അവനെ പുഞ്ചിരിച്ചു കൊണ്ട് അവനെ യാത്ര ആക്കി........! തിരിച്ചു കേറാൻ നോക്കിയതും മുന്നിൽ നിൽക്കുന്ന അച്ഛനെ കണ്ട് അവൾ ഒന്ന് പതറി...... "ഇനി വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ നീ അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോവാൻ ഉള്ളൂ......." ആദി അയാളെ പുച്ഛത്തോടെ ഒന്ന് നോക്കി...... "മറന്നിട്ടില്ല...... ഹർഷേട്ടന്റെ ജീവിതത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു പോയാൽ പിന്നീട് അങ്ങോട്ടുള്ള ഹർഷേട്ടന്റെ ജീവിതം നിങ്ങൾക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും......." അവൾ അതേ പുച്ഛത്തോടെ അയാളെ നോക്കി അത്രയും പറഞ്ഞു അകത്തേക്ക് കയറി...... മുറിയിൽ കയറി കരഞ്ഞു തീർക്കാൻ മാത്രമേ അവൾക്ക് ആയുള്ളൂ....... "ഇനിയും എന്നെ പരീക്ഷിച്ചു മതിയായില്ലേ..... ഇതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്...... ഹർഷേട്ടനെ എന്നിൽ നിന്ന് അകറ്റാൻ മാത്രം എനിക്കാവില്ല...... അതിനേക്കാൾ ബേധം എന്റെ പ്രാണൻ എടുക്കുന്നതാ........" അവൾ കൃഷ്ണ ഭഗവാൻറെ മുന്നിൽ ചെന്നു നിന്ന് കരച്ചിലോടെ പറഞ്ഞു.......!! വേദനയോടെയും കണ്ണീരോടെയും അവൾ ബെഡിൽ ഇരുന്നതും തന്റെ കുഞിൻറെ ചലനം അവൾ അറിഞ്ഞു തുടങ്ങി......ആ കണ്ണീരിലും അവൾ വയറിൽ തലോടി കൊണ്ട് പുഞ്ചിരിച്ചു...... തന്റെ ഹർഷേട്ടന്റെ ജീവൻ......

ഹർഷേട്ടനെ പോലെ ഞാൻ വേദനിക്കുന്നത് സഹിക്കാൻ ആവാത്ത പോലെ....... അവളുടെ കണ്ണ് നീര് വീണ്ടും നിറഞ്ഞു തുടങ്ങി.......! ആദിയുടെ വാക്കുകൾ ഓർത്തു കൊണ്ട് അയാൾ ചാരു കസേരയിൽ ഇരുന്നു...... ശരിയാണ് അവൾ പോയാൽ തന്റെ മകന്റെ ജീവിതം പഴയതിനേക്കാൾ മോശം ആയിരിക്കും...... അവളെ സ്നേഹിച്ചതോടെ അവൻ ഒരുപാട് മാറി..... പഴയ പോലെ തല്ലിനും വഴക്കിനും ഇല്ല...... ജീവിതത്തിൽ അടുക്കും ചിട്ടയും വന്നു തുടങ്ങി......എല്ലാരേയും സ്നേഹിക്കാൻ പഠിച്ചു....... അവളുടെ സ്നേഹം സത്യമാണ്.....അവനെ ഒരു പക്ഷെ ഞാൻ പോലും ഇത്രയധികം സ്നേഹിച്ചു കാണില്ല...... നല്ല മനസ്സുള്ളവൾ..... തന്നെ ഇത് വരെ ഹർഷനു മുന്നിൽ ഒറ്റി കൊടുത്തില്ല...... എന്തൊക്കെ ആയാലും അയാൾക്ക് അവളോട്‌ വെറുപ്പായിരുന്നു...... പലപ്പോഴും കിട്ടാൻ ഉള്ള പണത്തിനു വേണ്ടി പോയപ്പോ തന്നെ ആട്ടി അകറ്റിയ കുടുംബം......! ഒന്നും ഇല്ലാത്ത അവളുടെയും ആ കുടുബത്തിന്റെയും മുന്നിൽ താഴാൻ അയാളുടെ മനസ് അനുവദിക്കാത്ത പോലെ...... അയാൾ നടന്നും ഇരുന്നും ആലോചന തുടങ്ങി...... അവനെ വേദനിപ്പിക്കാതെ അവളിൽ നിന്നും അകറ്റാൻ ഉള്ള വഴി തേടി ഉള്ള അലച്ചിൽ........ താങ്ങാൻ ആവുന്നതിലും കൂടുതൽ ഭാരം മനസ്സിൽ ഇട്ടത് കൊണ്ട് ആവും അയാളുടെ നെഞ്ച് പൊട്ടുന്ന പോലെ......

തളർച്ചയോടെ അയാൾ ചെയറിൽ ഇരുന്നതും വേദന സഹിക്കാൻ ആവാതെ അയാൾ എണീറ്റു....... കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ......ഏ സി തണുപ്പിലും അയാൾ വിയർത്തു കുളിച്ചു.....ആരുടേയും പേര് ഉരുവിടാൻ നാവ് അനുവദിക്കാത്ത പോലെ.......തൊണ്ട വരണ്ടു തുടങ്ങി......മുന്നിൽ കണ്ട വെള്ളം എടുക്കാൻ നടന്നതും കാൽ എടുത്തു വെച്ചു അതിൽ തൊട്ടതും പിടിച്ചിലോടെ അയാൾ താഴേക്ക് വീണു........!! എന്തൊ വീണുടയുന്ന സൗണ്ട് കേട്ടാണ് ആദി കണ്ണീരിൽ നിന്ന് മുക്തയായത്......അല്പം പേടിയോടെയും കരുതലോടെയും തന്നെ അവൾ മുറിയിൽ നിന്നിറങ്ങി....... താഴേക്ക് നോക്കി എങ്കിലും ആരെയും കണ്ടില്ല....... പതിയെ സ്റ്റെയറുകൾ ഇറങ്ങി വന്നു നോക്കിയതും ആരെയും കാണാതെ അവൾ വീണ്ടും സ്റ്റെയർ കയറാൻ തുടങ്ങുമ്പോൾ ആണ് അച്ഛന്റെ മുറിയിൽ നിന്നും ഒരു ഞെരുക്കം മാത്രം കേട്ടത്....... പേടിയോടെ തന്നെ അവൾ അകത്തേക്ക് നോക്കിയതും തറയിൽ കിടന്നു പിടയുന്ന അച്ഛനെ കണ്ട് ഒരു നിമിഷം അവൾ നിശ്ചലമായി.......!! "അച്ഛാ......." അവൾ എല്ലാം മറന്നു അയാൾക്കരികിൽ വേകതയോടെ നടന്നടുത്തു.......!!... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story