ആത്മരാഗം ❤️: ഭാഗം 23

athmaragam part 1

എഴുത്തുകാരി: AJWA

എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ അയാളെ തന്നെ നോക്കി നിന്നു..... അയാളുടെ പിടച്ചിൽ അവൾക്ക് അധിക നേരം കണ്ട് നിൽക്കാൻ ആയില്ല..... "അച്ഛാ എന്ത് പറ്റി.......?!!" അവൾ അയാൾക്കരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു.......! ഒന്നും പറയാൻ ആവാതെ അയാൾ കണ്ണുകൾ കൊണ്ട് എന്തൊക്കെയോ കാണിച്ചു......അയാളുടെ കയ് വീണു കിടക്കുന്ന ജഗിൽ ആണെന്ന് കണ്ടതും ആദി എണീറ്റ് കിച്ചണിലേക്ക് ചെന്നു...... വെള്ളം എടുത്തു വന്നു അയാളുടെ തല പൊക്കി തന്റെ മടിയിൽ വെച്ചു അൽപ്പാല്പം ആയി അയാളുടെ വായിൽ ഒഴിച്ചു കൊടുത്തു......അവളുടെ കയ്കൾ അയാളുടെ നെഞ്ചിൽ തടവി കൊണ്ടിരുന്നു......അയാൾക്ക് അതൊരു വലിയ ആശ്വാസം ആയി തോന്നി...... അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.......അയാളുടെ അവസ്ഥ കണ്ട് അവൾ വിഷമത്തോടെ എണീറ്റു.......! ആരെയും കാണാതെ അവൾ സുമതിയുടെ മുറിയുടെ ഡോർ തട്ടിയതും സുമതി ദേഷ്യത്തോടെ ഡോർ തുറന്നു...... മുന്നിൽ നിൽക്കുന്ന ആദിയെ കണ്ടതും അവളുടെ ദേഷ്യം ഒന്ന് കൂടെ കൂടി.......

"എന്താടി...... നിനക്ക് പേറ്റ് നോവ് തുടങ്ങിയോ.......?!!" "അത്...... അച്ഛന് തീരെ വയ്യ...... നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കാം......." "ഓഹ് അതാണോ നിന്നെ ഇവിടന്ന് പടി ഇറക്കാൻ അച്ഛൻ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കും...... ഇതൊക്കെ ഞാൻ കുറെ കണ്ടതാ.......എന്നാലോ നീ ഇറങ്ങില്ല എന്ന വാശിയിൽ അല്ലേ......" "ഇത് അങ്ങനെ അല്ല...... അച്ഛന്റെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല...... ചേച്ചിയെയും ഇവിടെ കാണാൻ ഇല്ല......" "ചേച്ചി കുട്ടികളെ സ്കൂളിൽ പേരെന്റ്സ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു പോയി.......നീ എന്നെ ശല്യം ചെയ്യാതെ ഒന്ന് പോയെ......" "പ്ലീസ് ചേട്ടത്തി......എന്റെ അവസ്ഥ ഇതായിപ്പോയി അല്ലെങ്കിൽ ഞാൻ തന്നെ എങ്ങനെ എങ്കിലും അച്ഛനെ ഹോസ്പിറ്റലിൽ എത്തിച്ചേനെ......." അവളുടെ നിറ വയറിൽ കയ് വെച്ചു കൊണ്ട് ആദി പറഞ്ഞു.......! സുമതി ദേഷ്യത്തോടെ തന്നെ അച്ഛന്റെ മുറിയിലേക്ക് നടന്നു......അയാളുടെ കിടപ്പ് കണ്ട് പുച്ഛത്തോടെ ഒന്ന് നോക്കി....... "ഇതിൽ ഇപ്പൊ ഞാൻ എന്ത് ചെയ്യാനാ......ഇത് പോലെ ഒരു ഡ്രാമ നിങ്ങൾ അന്ന് ഇവിടന്ന് ഇറങ്ങിയപ്പോൾ ഞാൻ കണ്ടതാ...... അതോടെ നീ വീണ്ടും ഇതിനകത്തായി.......

അത് പോലെ നിന്നെ ഇറക്കി വിടാനാ ഇപ്പൊ ഇത് കാണിക്കുന്നത്........അതെങ്കിലും മനസ്സിൽ ആക്കി ഇറങ്ങി പോടീ......." "ഇത് അങ്ങനെ അല്ല അച്ഛനെ കണ്ടാൽ അറിയില്ലേ വയ്യാത്തത് ആണെന്ന്....... " "എനിക്ക് മനസ്സിൽ ആയിട്ട് എന്ത് കാര്യം....... ഇത് തന്തേടെ ആക്ഷൻ അല്ലെങ്കിൽ എല്ലാം നീ കാരണം ആണെന്നെ ഞാൻ പറയൂ......." "ആയിരിക്കാം...... പക്ഷെ നമുക്ക് അച്ഛനെ ഹോസ്പിറ്റലിൽ എത്തിക്കണ്ടേ........" "അതിന് ഇപ്പൊ ഞാൻ എന്ത് വേണം എന്നാ...... മക്കൾ മൂന്നില്ലേ ആരെയെങ്കിലും വിളിക്ക്......" "പ്ലീസ് ചേട്ടത്തി......" ആദി അവളുടെ കയ്യിൽ പിടിച്ചു കെഞ്ചി......! "എനിക്ക് അതല്ല പണി......" അവൾ പോയതും ആദി ഹർഷന്റെ നമ്പറിൽ ഡയൽ ചെയ്തു...... ഓഫ് ആണെന്ന് കണ്ടതും അവൾ അശോകിൻറെ ഫോണിലേക്കും വിളിച്ചു നോക്കി......അതും ഓഫ് ആണെന്ന് കേട്ടതും അവൾ വിഷമത്തോടെ അച്ഛനെ നോക്കി....... അയാളുടെ അവസ്ഥ കാണും തോറും അവൾ തനിക്ക് ഒന്നിനും ആവില്ലെന്ന ചിന്ത മറന്നു അവൾ നിരഞ്ജനെ കാൾ ചെയ്തു...... "ഏട്ടാ..... ഏട്ടൻ പെട്ടെന്ന് ഒരു ആംബുലൻസും ആയി വരണം...... അച്ഛന് തീരെ വയ്യ......."

"സാറിന് എന്ത് പറ്റി......?!!ഹർഷൻ ഇല്ലേ അവിടെ.......?!!" "ഹർഷേട്ടന് ഇന്നെന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു..... ഏട്ടൻ പെട്ടന്ന് വാ......" അവൾ ഒന്നിനും നിക്കാതെ കാൾ കട്ട് ചെയ്തു അച്ഛന്റെ അരികിൽ ആയി ചെന്നിരുന്നു....... അവളുടെ കയ് നെഞ്ചിൽ തടവും തോറും അയാൾക്ക് ആശ്വാസം തോന്നി....... നിരഞ്ജൻ വന്നതും അയാളെ ഹോസ്പിറ്റലിൽ എത്തിച്ചു....... ഒരിക്കൽ തന്റെ ഹർഷന്റെ കൂടെ ചെല്ലാൻ സമ്മതിക്കാത്ത അയാളുടെ കൂടെ ചെല്ലാൻ അവൾ മാത്രമേ ഉള്ളൂ എന്ന സത്യം അയാൾ മനസ്സിലാക്കുകയായിരുന്നു.......!! ഐ സി യൂവിൽ പ്രവേശിപ്പിച്ച അച്ഛന് വേണ്ടി പ്രാർത്ഥനയോടെ അവൾ പുറത്ത് തന്നെ ഇരുന്നു....... ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️ "സാർ വൈഫ് വിളിച്ചിരുന്നു......മീറ്റിംഗ് കഴിഞ്ഞാൽ ഹോസ്പിറ്റലിൽ ആണെന്ന് പറയാൻ പറഞ്ഞു......." അത് കേട്ടതും ഹർഷൻ ഞെട്ടി.......ആദിക്ക് എന്ത് പറ്റി എന്ന ചിന്ത മാത്രം ആയിരുന്നു അവനിൽ....... അവൻ വെപ്രാളത്തോടെ ഫോൺ എടുത്തു ആദിയെ വിളിച്ചു...... "ആദി......" അവന്റെ വിളിയിൽ അവൾ എല്ലാം മറന്നു......! "ഹർഷേട്ടാ അച്ഛൻ ഹോസ്പിറ്റലിൽ ആണ്......

ഒന്ന് പെട്ടെന്ന് വാ എനിക്ക് പേടി ആവുന്നു......." അവൾ വേദനയോടെ പറഞ്ഞതും ഹർഷൻ അപ്പൊ തന്നെ ഹോസ്പിറ്റലിലേക്ക് വിട്ടു...... "നീ ഇങനെ ടെൻഷൻ ആവാതെ..... ഈ ടൈം അതൊന്നും നിനക്ക് നല്ലതല്ല ആദി ....." നിരഞ്ജൻ അവളെ വെപ്രാളം കണ്ട് ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു....... "അച്ഛന് വല്ലതും പറ്റുമോ എന്ന പേടിയാ എനിക്ക്...... സമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാൻ ആയില്ലല്ലൊ എനിക്ക്........" "നീ നിന്റെ പരമാവധി നോക്കിയില്ലേ...... സാറിന് ഒന്നും വരില്ല......" "ആദി......" ഹർഷൻ കേറി വന്നപാടെ വിളിച്ചതും ആദി ആശ്വാസത്തോടെ അവന്റെ നെഞ്ചിലേക്ക് വീണു....... "ഇപ്പൊ എങ്ങനെ ഉണ്ട് അച്ഛന്......?!!" "ഡോക്ടർ ഒക്കെ അകത്താ....... ആരും പുറത്തേക്ക് വന്നിട്ടില്ല......" "മ്മ്......നീ ഇവിടെ ഇരിക്ക്...... ഞാൻ നോക്കാം......" അവൻ അവളെ ചെയറിൽ ഇരുത്തി പോയതും ആദി പ്രാർത്ഥനയോടെ ഇരുന്നു...... തന്നെ ഇന്ന് വരെ കുത്തി നോവിക്കുന്ന വാക്കുകൾ കൊണ്ട് വേദനിപ്പിച്ചതെല്ലാം അവൾ മറന്നു......! "ഒന്നും പറയാറായിട്ടില്ല...... ഇത്തിരി വൈകിയാ ഇവിടെ എത്തിച്ചത്.....

" ആ വാക്കുകളിൽ ആദി വിഷമത്തോടെ ഇരുന്നു...... "ആദി നീ ഏട്ടന്റെ കൂടെ നിന്റെ വീട്ടിലേക്ക് പോയിക്കോ അതാ നല്ലത്...... ഈ സമയത്ത് നീ ഇവിടെ ഇങനെ നിൽക്കേണ്ട......" ആദി അനുസരണയോടെ നിരഞ്ജന്റെ കൂടെ വീട്ടിലേക്ക് ചെന്നു.......ഹർഷൻ അപ്പോഴും ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു....... "എങ്ങനെ ഉണ്ട് അച്ഛന്......" വീട്ടിൽ എത്തിയപടെ അവൾ ഹർഷനെ വിളിച്ചു...... "ഒന്നും പറയാറായിട്ടില്ല....." അവൾ വിഷമത്തോടെ തന്നെ ഫോൺ വെച്ചു..... ▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️ "ആരെങ്കിലും ഒരാൾ കേറി കണ്ടാൽ മതി......." ഡോക്ടർ പറഞ്ഞതും ഹർഷൻ അശോകിനെ ഒന്ന് നോക്കി......! "നീ കേറിക്കോ......" ഹർഷൻ അകത്തു കയറിയതും അച്ഛന്റെ കിടപ്പ് കണ്ട് അവൻ ദയനീയമായി നോക്കി നിന്നു...... "അച്ഛാ......" പതിയെ വിളിച്ചു കൊണ്ട് അവൻ ആ കയ്യിൽ പിടിച്ചു..... അയാൾ കണ്ണ് തുറന്നതും അവന്റെ പിന്നിലേക്ക് ആയിരുന്നു അയാളുടെ കണ്ണുകൾ ചലിച്ചത്........ "മോ......നെ......" അയാൾ വിളിച്ചതും ഹർഷൻ അടുത്തായി ഇരുന്നു....... "രണ്ട് ദിവസം കൂടി കഴിഞ്ഞാൽ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യന്നു പറഞ്ഞു...... ഞാനും ഏട്ടനും പുറത്ത് തന്നെ ഉണ്ട്......" അയാൾ ഒന്ന് മൂളി.....! "അധിക നേരം നിൽക്കാൻ പറ്റില്ല......" ഹർഷൻ അച്ഛനെ ഒന്ന് കൂടെ നോക്കി ഇറങ്ങി......

അച്ഛന്റെ ആ അവസ്ഥ അവന്റെ കണ്ണ് നിറച്ചിരുന്നു...... ആദിയുടെ കാൾ കണ്ടതും അവൻ സംസാരിക്കാൻ ആവാത്ത പോലെ കട്ട് ചെയ്തു...... ആദി വിഷമത്തോടെ ഫോണിലേക്ക് ഒന്ന് നോക്കി......ഹർഷൻnപഴയ പോലെ അല്ല തന്നെ അകറ്റി നിർത്തുന്ന പോലെ...... ഇനി അച്ഛൻ എന്തെങ്കിലും പറഞ്ഞു എന്നിൽ നിന്ന് അകന്നതാവോ..... അച്ഛന്റെ അവസ്ഥക്ക് ഞാൻ കാരണം ആണെന്ന് കരുതി എന്നെ അകറ്റി നിർത്തുവാണോ...... അവൾ എന്തൊക്കെയോ ചിന്തിച്ചു കണ്ണ് നിറച്ചു.......! അച്ഛന്റെ കാര്യങ്ങൾ നോക്കി ഹർഷൻ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു.......! റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തെങ്കിലും അയാളിൽ മൗനം ആയിരുന്നു......വീട്ടിലേക്ക് വരുമ്പോ സുമതി ഒരു ചിരിയോടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു......അയാൾ അവളെ നല്ല പോലെ ഒന്ന് നോക്കി അകത്തു കയറി...... കിളവൻ എന്താ ഇങ്ങനെ നോക്കുന്നത്...... ഇനി അന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ സമ്മതിക്കാത്ത ദേഷ്യം ആണോ......എനിക്ക് അതല്ലേ പണി...... അവൾ പുച്ഛത്തോടെ നിന്നു....... "അച്ഛാ ഞാൻ ആദിയുടെ വീട് വരെ പോയി അവളെയും കൊണ്ട് വരാം......

ഈ ടൈം അവളെ ഞാൻ ഇല്ലാതെ ഇവിടെ നിർത്തേണ്ടെന്ന് കരുതിയാ അവിടെ നിർത്തിയത്......" അച്ഛൻ പുഞ്ചിരിയോടെ ഒന്ന് മൂളി......അയാളും അവളുടെ വില അറിഞ്ഞു തുടങ്ങി........ കുറച്ചു ദിവസം തന്റെ പ്രാണനെ കാണാത്ത വിഷമത്തോടെ ഹർഷൻ ആദിക്കരികിൽ ചെന്നു....... "ആരിത് ഹർഷനോ...... അച്ഛന് ഇപ്പൊ എങ്ങനെ ഉണ്ട്......." "ഡിസ്ചാർജ് ചെയ്തു......." "മ്മ്..... ആദി അകത്തുണ്ട്......ആദി......" നിരഞ്ജൻ അവനോടായി പറഞ്ഞു ആദിയെ വിളിച്ചതും ആദി പുറത്തേക്ക് വന്നു....... ഹർഷനെ കണ്ടതും അവൾ ഒന്ന് നിന്നു......കാണാത്ത സങ്കടം എല്ലാം കണ്ണീരോടെ പുറത്ത് വന്നു....... "ഏയ് കരയാണോ നീ...... ഞാൻ വന്നില്ലേ..... അച്ഛനെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ ആക്കിയപ്പോ തന്നെ ഞാൻ നിന്റെ അടുത്തേക്കാ വന്നത്..... നിന്നെ കാണാതെ കുറച്ചു ദിവസം എങ്ങനെയാ കഴിച്ചു കൂട്ടിയത് എന്ന് എനിക്കെ അറിയൂ......" ആദി അവനെ നോക്കി പുഞ്ചിരിച്ചു......! "നമുക്ക് പോവാം......" അവൾ വേദനയോടെ അച്ഛന്റെ വാക്കുകൾ ഓർത്തു..... ഇനിയും അങ്ങോട്ട് ചെല്ലാൻ മനസ് അനുവദിക്കാത്ത പോലെ...... "ഞാൻ ഇല്ല ഹർഷേട്ടൻ പോയിക്കോ......" "അതെന്താ......" "ഞാൻ പറഞ്ഞതല്ലേ ഡെലിവറിക്ക് എനിക്ക് അമ്മയുടെ കൂടെ കഴിയണം എന്ന്......." "ആദി നിന്നെ കാണാതെ എനിക്ക് പറ്റില്ല.....

വേണെങ്കിൽ നിന്റെ അമ്മയെ കൂടി വീട്ടിലേക്ക്......." "വേണ്ട......" അവൻ പറഞ്ഞു തീരുന്നതിനു മുന്നേ അവൾ തടഞ്ഞു...... "എനിക്ക് ഇവിടെ നിക്കാനാ ഇഷ്ടം......." "എങ്കിൽ ഞാനും നിന്റെ കൂടെ......" "അതും വേണ്ട...... ഹർഷേട്ടന്റെ അച്ചന് ഇനിയും ഒരു അറ്റാക്ക് തങ്ങില്ല......" "ആദി നിനക്കെന്താ പറ്റിയെ......" "ഒന്നുല്ല ഹർഷേട്ടാ...... ഹർഷേട്ടൻ പോയിക്കോ...... എനിക്ക് ഇവിടെ അമ്മയുടെ കൂടി കഴിയാനാ ഇഷ്ടം......." അത്രയും പറഞ്ഞു ആദി പോകാൻ നിന്നതും ഹർഷൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി...... "നീ എന്നിൽ നിന്ന് ഒരുപാട് അകന്നു പോയി ആദി...... പക്ഷെ നിനക്ക് അതിന് പറ്റുന്നില്ല...... ആർക്കോ വേണ്ടി നീ എന്നെ അകറ്റി നിർത്തുകയാണ്......." "ആ അതേ...... എനിക്ക് വേണ്ടത് നിങ്ങളെ പണവും സമ്പത്തും ആയിരുന്നു....... അതിന് വേണ്ടിയാ ഞാൻ നിങ്ങളെ വിവാഹം ചെയ്യാൻ സമ്മതിച്ചത്....... ഇപ്പൊ നിങ്ങളെ കുഞ് എന്റെ വയറ്റിൽ അല്ലേ...... ആ അവകാശം വെച്ചു എനിക്കെല്ലാം നേടി എടുക്കാലോ....... അപ്പൊ എനിക്ക് ഇനി നിങ്ങളെ ആവശ്യവും ഇല്ല......" "ആദി......" അവൻ ഹൃദയം പൊട്ടുന്ന വേദനയോടെ വിളിച്ചു.......!!

"എന്റെ സന്തോഷം ഹർഷേട്ടൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവിടന്ന് പോയെ പറ്റൂ......." "നിനക്കെങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു ആദി.......എനിക്കറിയാം നീ എന്റെ കൂടെ ഉള്ളപ്പോൾ ആണ് ഏറ്റവും കൂടുതൽ ഹാപ്പി ആയി കഴിയുന്നത് എന്ന്......." "അതൊക്കെ ഹർഷേട്ടന്റെ വെറും തോന്നലാ......." ആദി പറഞ്ഞതിനോട് അവൻ പൊരുത്തപ്പെട്ടു..... കണ്ണീരോടെ അവൻ അവളെ നോക്കി....... "നിന്റെ ആഗ്രഹം പോലെ നടക്കട്ടെ....... എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കണം...... ഒരു വിളിപ്പുറത്ത് ഞാൻ ഉണ്ടാവും......." അവൻ ഇറങ്ങുന്നത് വേദനയോടെ അവൾ നോക്കി നിന്നു...... നിറഞ്ഞു വന്ന കണ്ണീർ അണപൊട്ടി ഒഴുകി...... അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു അവൾ സങ്കടങ്ങൾ എല്ലാം തീർത്തു......! "ഹർഷേട്ടൻ എങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ അല്ലേ അമ്മേ......." "നിന്നെ പോലെ തന്നെ അവനും അതിനാവില്ല മോളെ...... അവന്റെ വിഷമം കാണുമ്പോൾ കാശി സാർ തന്നെ മോളോട് തിരിച്ചു ചെല്ലാൻ പറയും......" അങ്ങനെ ഒരു ദിവസം വരുമെന്ന പ്രതീക്ഷയോടെ അവൾ അവന് വേണ്ടി കാത്തിരിക്കാൻ തയാർ ആയിരുന്നു......!

ഹർഷൻ വിഷമത്തോടെ വീട്ടിലേക്ക് കയറി......! "ആദി എവിടെ.......?!!" "അത് അവൾക്ക് ഈ ടൈം അമ്മയുടെ കൂടി നിൽക്കണം എന്ന്......അതാ നല്ലത് എന്ന് എനിക്കും തോന്നി......ആര് കൂടെ ഉണ്ടായാലും അമ്മയെ പോലെ ആവില്ലല്ലോ......." ഹർഷൻ വിഷമത്തോടെ അതും പറഞ്ഞു നടന്നകലുന്നത് അച്ഛൻ നോക്കി നിന്നു...... അവനിൽ ഉള്ള സങ്കടം അയാൾക്ക് മനസ്സിൽ ആയി....... ഒരു പക്ഷെ താൻ പറഞ്ഞ പോലെ അവൾ അവനെ ഉപേക്ഷിച്ചു പോയാൽ,,,,,, അയാളുടെ ചിന്തകൾ അവളുടെ വാക്കുകൾ ഓർത്തു........! 'ഞാൻ ഒഴിഞ്ഞു പോയാൽ പിന്നീട് അങ്ങോട്ടുള്ള ഹർഷേട്ടന്റെ ജീവിതം നിങ്ങൾക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും.......' ആദിയുടെ തിരിച്ചു വരവ് മാത്രം മനസ് കൊണ്ട് ആഗ്രഹിച്ചിരുന്നു....... ▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️ "കാശിനാഥൻ സാർ ഇല്ലേ......." "അച്ഛൻ അകത്തുണ്ട്......" സുമതി വന്ന ആളെ നല്ല പോലെ നോക്കി കൊണ്ട് പറഞ്ഞു....... അയാൾ അച്ഛന്റെ മുറിയിൽ കയറിയതും സുമതി എന്താണെന്ന് അറിയാൻ ഉള്ള തൊര കൊണ്ട് അവിടെ നിന്ന്...... ഡോർ അടഞ്ഞതും അവൾ ഒന്ന് ഞെട്ടി......

"എനിക്ക് തോന്നുന്നു നിങ്ങളെ തന്തക്ക് അറ്റാക്ക് വന്നപ്പോ ബോദോദയം ഉണ്ടായെന്ന്......അങ്ങേരെ പഴയ ഫ്രണ്ട് ആ അഡ്വക്കേറ്റ് വന്നിട്ടുണ്ട്....... വിൽപത്രം എഴുതാൻ വേണ്ടിയാണെന്ന് ഉറപ്പാ......അരുമ പുത്രന് ആവും എല്ലാം ദാനം ചെയ്യുന്നത്......." "അച്ഛൻ അങ്ങനെ ഒന്നും ചെയ്യില്ല..... അച്ഛന് മക്കൾ എല്ലാം ഒരു പോലെയാ......" "അങ്ങനെ ഒരു പോലെ ഉള്ള അവകാശം ആണോ നിങ്ങൾക്ക് വേണ്ടത്...... കുറെ കാലം ആയില്ലേ എല്ലാം ഒറ്റയ്ക്ക് നോക്കി നടത്തുന്നു...... അപ്പൊ അതിനനുസരിച്ചു തന്നെ വേണം എല്ലാം കിട്ടാൻ......" "നോക്കി നടത്തിയ പണം ഒക്കെ എന്റെ അക്കൗണ്ടിൽ സേഫ് ആണ്...... അതോർത്തു നീ ടെൻഷൻ ആവണ്ട....." "എന്റെ ടെൻഷൻ ആ തന്ത ഉള്ളതെല്ലാം എങ്ങനെ ബാഗിക്കും എന്ന് ഓർത്താ......" സുമതി ആകാംക്ഷ അടക്കി വെക്കാൻ ആവാതെ നടന്നു......! "യാത്ര ചെയ്തു വന്നതല്ലേ ക്ഷീണം കാണും......" അയാൾ ഇറങ്ങാൻ നേരം സുമതി കയ്യിൽ ജ്യൂസും ആയി നിന്ന് കൊണ്ട് പറഞ്ഞു....... "എനിക്ക് ഷുഗർ ആണ്......" അയാൾ ജ്യൂസ്‌ നോക്കി കൊണ്ട് പറഞ്ഞു......അയാൾ പുറത്തേക്ക് നടന്നതും സുമതി ജ്യൂസും അവിടെ വെച്ചു അയാൾക്ക് പിന്നാലെ വിട്ടു......!

"സാർ വന്നത് അച്ഛൻ വിൽ പത്രം തയാറാക്കാൻ വിളിച്ചത് കൊണ്ടാണോ......" "അതേ......" അത് കേട്ടതും അവൾ സന്തോഷത്തോടെ ഒന്ന് ചിരിച്ചു...... "എങ്ങനാ കാര്യങ്ങൾ......" "അതൊന്നും പുറത്ത് പറയരുത് എന്ന് സാർ പ്രത്യേകം പറഞ്ഞിട്ടുണ്ട്......." "എങ്കിൽ അശോകിന് എന്തൊക്കെ ഉണ്ടെന്ന് എങ്കിലും പറഞ്ഞുടെ......." "അതിലൊന്നും തീരുമാനം ആയിട്ടില്ല......പിന്നെ അശോകന്റെ ഭാര്യയെ കുറിച്ച് കുറച്ച് മുന്നേ സാർ പറഞ്ഞു...... ആ വകയിൽ എന്തെങ്കിലും എക്സ്ട്രാ കിട്ടാതിരിക്കില്ല......." അത് കേട്ടതും സുമതി ഒന്ന് ചിരിച്ചു......! കാശുള്ള വീട്ടിലെ മരുമകൾ ആയത് കൊണ്ട് കിളവന് സ്നേഹം ഒക്കെ ഉണ്ട്........!! ആദിയില്ലാത്ത സങ്കടം ഹർഷനെ നല്ല പോലെ വേദനിപ്പിച്ചു...... അവന് തന്റെ മുറിയിൽ നിൽക്കാൻ പോലും ആവാത്ത പോലെ...... അവളുടെ ഓർമ്മകൾ അവനെ വേദനിപ്പിച്ചു കൊണ്ടിരുന്നു....... ഫോൺ ചെയ്യുമ്പോൾ എല്ലാം അവൾ സുഖം ആണോ എന്ന് അറിഞ്ഞു ഒഴിഞ്ഞു മാറും......അത് കൊണ്ട് തന്നെ അവൻ കമ്പനിയിൽ നിന്നും വിട്ട് നിന്നു......നേരത്തും കാലത്തും വീട്ടിൽ വരാതെ ആയി.......!

അച്ഛൻ അവന്റെ വരവ് കാത്ത് പുറത്ത് തന്നെ നിന്നു...... സമയം പന്ത്രണ്ട് ആയതും അവന്റെ വരവ് കാണാതെ അയാൾ വിഷമത്തോടെ നിന്നു....... അവന്റെ ബൈക്ക് കണ്ടതും അയാൾ പുഞ്ചിരിച്ചു.......പക്ഷെ ബൈക്കിൽ നിന്ന് ഇറങ്ങിയ അവന്റെ നാല് കാലിൽ ഉള്ള വരവ് കണ്ട് അയാളുടെ മുഖം മങ്ങി...... "ഹ ആരിത് അച്ഛനോ.......ആ ആദി ഇല്ലേ അവൾക്ക് ഇപ്പൊ എന്നെ വേണ്ടെന്ന്....... അവൾ അച്ഛന്റെ കാശ് കണ്ടിട്ടാ എന്നെ വിവാഹം ചെയ്തത് എന്ന്...... എന്റെ കൊച്ച് ഇപ്പൊ അവളെ വയറ്റിൽ അല്ലേ...... അവൾ എങ്ങനാ എന്റെ കൂടി വരില്ലെന്ന് പറഞ്ഞത്...... അവൾക്ക് എങ്ങനെ ഇങ്ങനെ മാറാൻ പറ്റി......" അവൻ നാക്ക് കുഴഞ്ഞു കൊണ്ട് അയാളെ നോക്കി പറഞ്ഞതും അയാൾ വിഷമത്തോടെ നിന്നു........! ജീവന് തുല്യം സ്നേഹിക്കുന്ന അവനെ വേണ്ടെന്ന് വെച്ചത് തന്റെ വാക്കുകൾ ഒന്ന് കൊണ്ട് മാത്രം ആണെന്ന് അയാൾക്ക് അറിയാം ആയിരുന്നു....... "നീ വിഷമിക്കേണ്ട.......നാളെ അച്ഛൻ നിന്റെ കൂടെ അവളെ വീട്ടിലേക്ക് വരാം...... ഞാൻ പറഞ്ഞാൽ അവൾ അനുസരിക്കും......." "അതൊന്നും വേണ്ട...... അച്ഛൻ അവളെ മുന്നിൽ താണു കൊടുക്കാൻ ഞാൻ സമ്മതിക്കില്ല...... എന്നെ വേണെങ്കിൽ അവൾ തന്നെ വന്നോളും......" അവൻ അതും പറഞ്ഞു അകത്തേക്ക് നടന്നതും എന്തൊക്കെ സംഭവിച്ചാലും അവളെ തിരികെ കൊണ്ട് വരാൻ ഉള്ള തീരുമാനത്തോടെ അയാൾ നിന്നു.......!!... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story