ആത്മരാഗം ❤️: ഭാഗം 24

athmaragam part 1

എഴുത്തുകാരി: AJWA

കാലത്ത് തന്നെ ഉള്ള കാശിനാഥന്റെ വരവ് കണ്ട് ആദിയുടെ അമ്മ ഒന്ന് ഭയന്നു....... "പേടിക്കേണ്ട..... ഞാൻ ആരെയും വേദനിപ്പിക്കാൻ വന്നതല്ല......" അയാൾ പറഞ്ഞതും അവർക്ക് അല്പം ആശ്വാസം ആയി......! "ഇരിക്ക്......." അവർ ചെയർ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞതും അയാൾ അനുസരണയോടെ ഇരുന്നു.......! "മോൾ എവിടെ.......?!!" അയാളുടെ ചോദ്യം കേട്ടതും അവർ വിശ്വാസം വരാത്ത പോലെ അകത്തേക്ക് ചെന്നു.......! "മോളെ ഹർഷന്റെ അച്ഛൻ വന്നിട്ടുണ്ട്......" അത് കേട്ടതും ആദി ഭയത്തോടെ അമ്മയെ നോക്കി....... "മോൾ പേടിക്കേണ്ട......അദ്ദേഹം മോളെ സങ്കടപ്പെടുത്താൻ വന്നതായിട്ട് എനിക്ക് തോന്നുന്നില്ല......." ആദി പേടിയോടെ തന്നെ അയാൾക്കരികിൽ ചെന്നു നിന്നു...... "സുഖാണോ മോളെ.......?!!" ആദിയും വിശ്വാസം വരാത്ത പോലെ അയാളെ നോക്കി അതേ എന്ന പോലെ തലയാട്ടി....... "മോളെ കാണാനാ ഞാൻ വന്നത്..... അല്ല കൂടെ കൊണ്ട് പോവാൻ......" അതെന്തിനാ എന്ന പോലെ അവൾ നിന്നു......! "എനിക്കറിയാം എന്റെ മോനെ നിനക്ക് മനസ് കൊണ്ട് ഉപേക്ഷിക്കാൻ കഴിയില്ലെന്ന്......എന്റെ വാക്കുകൾ അനുസരിക്കാൻ വേണ്ടിയാ നീ അവനിൽ നിന്ന് അകന്നതെന്ന്......." "പറ്റുന്നില്ല പക്ഷെ ഞാൻ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്......." "അത് വേണ്ട മോളെ...... അവന് നിന്നെ വേണം......

ഒരു ഭാര്യ ആയി മാത്രം അല്ല ഒരമ്മയായും.......ഒരു മകൾ ആയി എനിക്കും......." അയാൾ പറഞ്ഞതും ആദി കണ്ണീരോടെ അയാളെ നോക്കി.......! "ഹർഷൻ ഇവിടന്ന് വന്നതിൽ പിന്നെ വീടും ആയി യാതൊരു ബന്ധവും ഇല്ല..... വല്ലപ്പോഴും വന്നാൽ വന്നു എന്ന് പറയാം അതും നാല് കാലിൽ...... അവന് വേണ്ടി മാത്രം അല്ല നിന്നെ ഞാൻ വിളിക്കുന്നത് എനിക്ക് ഒരു മകൾ ആയി മോൾ വേണം എന്ന് തോന്നി...... മരിക്കാൻ നേരം ഇത്തിരി വെള്ളം എങ്കിലും തരാൻ നീയേ ഉണ്ടാവൂ.......ഈ അച്ഛന്റെ വാക്ക് മോൾ നിഷേധിക്കില്ലെന്ന് തന്നെയാ എന്റെ വിശ്വാസം......." അവളുടെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു...... "ഞാൻ വരാം അച്ഛാ......." അവളെ ഒരു മകൾ എന്ന ലാളനയോടെ അയാൾ ചേർത്തു പിടിച്ചു...... അവൾ സന്തോഷത്തോടെ തന്നെ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു കൊണ്ട് അയാളുടെ കൂടെ ഇറങ്ങി....... "മോൾ കേറി വാ......" അത് വരെ ഇല്ലാത്ത ധൈര്യത്തോടെ അവൾ അകത്തു കയറി....... ഹർഷനെ കാണാൻ മാത്രം ആയിരുന്നു അവളുടെ കണ്ണുകൾ തുടിച്ചത്....... അവളുടെ നോട്ടം ചെന്നു നിന്നത് കൂടി നിൽക്കുന്നവരിൽ ആണ്...... അശോകനും ചേച്ചിയും അവൾക്ക് ഒരു പുഞ്ചിരി നൽകി....... സുമതി വെറുപ്പോടെ തന്നെ അവളെ നോക്കി...... "അവൻ എണീറ്റിട്ടില്ല..... പതിവൊക്കെ ഇപ്പൊ തെറ്റി......"

ആദി അവനെ കാണാൻ ഉള്ള തിടുക്കത്തോടെ സ്റ്റെയർ കയറാൻ ഒരുങ്ങുമ്പോൾ ആണ് സ്റ്റെയർ ഇറങ്ങി വരുന്ന ഹർഷനെ അവൾ കണ്ടത്....... അവൾ പുഞ്ചിരിയോടെ അവനെ നോക്കി നിന്നു....... ഹർഷൻ അവളെ കണ്ടതായി ഭാവിക്കാതെ ഇറങ്ങിയതും അവളുടെ മുഖം മങ്ങി....... "ഹർഷേട്ടാ......." അവൾ അത്യധികം വിഷമത്തോടെ വിളിച്ചു......!അവൻ ഒന്ന് നിന്നതും അവൾ അവനരികിൽ ചെന്നു......!! "നിനക്ക് തോന്നുമ്പോ എന്നെ സ്നേഹിക്കാനും നിനക്ക് തോന്നുമ്പോൾ എന്നെ വെറുക്കാനും ഞാൻ നിന്ന് തരണോ......" "ഹർഷേട്ടാ...... ഞാൻ...... എനിക്ക്......." അവൾ വാക്കുകൾക്കായി തിരഞ്ഞു...... ആഹാ ഒരാൾ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മറ്റൊരാൾ വെറുത്തു...... നിന്റെ തലയിൽ എഴുത്ത് വല്ലാത്ത ഒരു എഴുത്ത് തന്നെയാ ആദി...... നീ ഇനിയും പലതും അനുഭവിക്കാൻ കിടക്കുന്നെ ഉള്ളൂ...... സുമതി ഒരു ചിരിയോടെ നിന്നു.......! "നിന്നെ ഞാൻ ഇറക്കി വിടാത്തത് എന്റെ കുഞ് നിന്റെ വയറ്റിൽ ഉണ്ടെന്ന പരിഗണന വെച്ച് മാത്രമാ....... അല്ലെങ്കിൽ നീ എന്നെ അഭമാനിച്ചു വിട്ട പോലെ എനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ടല്ല......"

അവന്റെ വാക്കുകളിൽ അവളുടെ കണ്ണുകൾ ഒഴുകി തുടങ്ങി....... "ഹർഷേട്ടാ......എനിക്ക്......" അവൾ കരച്ചിലോടെ അവന്റെ കയ്യിൽ പിടിച്ചതും അവൻ കയ് തട്ടി മാറ്റി....... "മോനെ നീ എന്ത് അറിഞ്ഞിട്ടാ അവളെ ഇങ്ങനെ വേദനിപ്പിക്കുന്നത്......" "അച്ഛനറിയില്ല..... ഇവൾ അന്ന് എന്റെ മനസിനെ കീറി മുറിച്ചാ അവിടന്ന് പറഞ്ഞയച്ചത്....... അന്ന് ഞാൻ എന്ത് മാത്രം വിഷമിച്ചു എന്ന് അറിയോ......." ആദി ഒരു കുറ്റവാളിയെ പോലെ തലയും താഴ്ത്തി നിന്നു.......! "അതെല്ലാം ഞാൻ കാരണം ആണ് മോനെ......." ഹർഷൻ ഞെട്ടി കൊണ്ട് അച്ഛനെ നോക്കി....... "അച്ഛൻ കാരണമോ.......?!!" "അതേ...... നിന്നിൽ നിന്നും ഇവളെ അകറ്റാൻ വേണ്ടി പ്ലാൻ ചെയ്തതാ എല്ലാം....... എത്ര ഒക്കെ വേദനിപ്പിച്ചിട്ടും നിന്നോട് ഒരു പരാതി പോലും പറയാതെ സഹിക്കുകയായിരുന്നു.......എന്റെ ജീവന് വേണ്ടിയാ ഇവൾ നിന്നിൽ നിന്നും അകന്നു നിന്നത്...... അതും ർന്നെ പറ്റി നിന്നോട് ഒരു വാക്ക് പറഞ്ഞാൽ അവസാനിക്കും ആയിരുന്നു...... എന്നിട്ടും അവൾ ഒരു പരാതി പോലും നിന്നോട് പറഞ്ഞില്ല....... എന്റെ ജീവൻ നിലക്കാൻ ആയപ്പോൾ രക്ഷക്കായി എല്ലാം മറന്നു ഇവൾ മാത്രമേ വന്നുള്ളൂ.......

പണവും സമ്പത്തും ഒന്നും മോഹിച്ചല്ല ഇവൾ അന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.......മനസ് നിറയെ നന്മ ഉള്ളത് കൊണ്ടാ...... ആ നന്മ ഞാൻ കാണാതെ പോയി...... ഇനിയും ഇവളെ നിന്നിൽ നിന്നും അകറ്റിയാൽ ദൈവം പോലും എന്നോട് പൊറുക്കില്ല......" ഹർഷൻ കണ്ണീരോടെ അവളെ നോക്കി...... ആദി അപ്പോഴും കണ്ണീരോടെ നിൽക്കുകയായിരുന്നു......! "ആദി......." അവന്റെ വിളിയിൽ അവൾ എല്ലാം മറന്നു അവനെ കെട്ടിപ്പിടിച്ചു...... ഇത് വരെ ഉള്ള സങ്കടങ്ങൾ എല്ലാം ആ കണ്ണീരിൽ അലിഞ്ഞില്ലാതായി.......!! ▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️ "എല്ലാം ശുഭം.....!എന്തൊക്കെ ആയിരുന്നു......കിളവന്റെ ജീവൻ രക്ഷിച്ചപ്പോഴേക്കും അവൾ മോൾ ആയി....... ഇങ്ങനെ ആവും എന്ന് അറിയാം ആയിരുന്നെങ്കിൽ ആ കിളവനെ ഒരു കയ് സഹായം ചെയ്തു ഹോസ്പിറ്റലിൽ എത്തിച്ചു ക്രെഡിറ്റ്‌ തട്ടി എടുക്കായിരുന്നു......." സുമതി സ്വയം പറഞ്ഞു കൊണ്ട് മുറിയിൽ സ്വസ്ഥത ഇല്ലാതെ നടന്നു.......! "ഇന്നെന്തു പറ്റി.......?!!" അശോകൻ കേറി വന്നപാടെ ചോദിച്ചു......

"നിങ്ങളെ തന്തപാടിയുടെ ജീവൻ രക്ഷച്ചതിന് ആ ആദി വീണ്ടും ഈ വീട്ടിൽ കയറി കൂടിയത് നിങ്ങളും കണ്ടതല്ലേ ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാൻ......." "അതിന് നീ ഇങ്ങനെ നടന്നിട്ട് എന്ത് കാര്യം..... നീയും ആ സമയത്ത് ഇവിടെ ഉണ്ടായിരുന്നില്ലേ......." "അത് പിന്നെ എനിക്ക് നല്ല ഹെഡ്ഐക്ക് ആയിരുന്നു....... അല്ലെങ്കിൽ ഞാൻ......." "അച്ഛനെ തീർത്തേനെ അല്ലേ......" "ദേ അശോക് അനാവശ്യം പറയരുത്....... എനിക്ക് നിങ്ങളെ അച്ഛനെ കൊന്നിട്ട് എന്ത് കിട്ടാനാ......." "അപ്പൊ കിട്ടും ആയിരുന്നെങ്കിൽ കൊന്നേനെ എന്ന്........" "അല്ലേലും നിങ്ങളോട് സംസാരിക്കാൻ വന്ന എന്നെ വേണം പറയാൻ......" സുമതി കെറുവിച്ചു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി.........!! ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️ കുറച്ച് ദിവസത്തേക്ക് എങ്കിലും ആദിയെ തെറ്റിധരിച്ചതിലുള്ള മനോ വിഷമത്തിൽ ഇരിക്കുകയായിരുന്നു ഹർഷൻ...... ആദി ഫ്രഷ് ആയി ഇറങ്ങി വന്നതും അവൻ അവളെ ദയനീയമായി നോക്കി...... ആദി പുഞ്ചിരിയോടെ കണ്ണാടിക്ക് മുന്നിൽ സാരി നേരെയാക്കുന്ന തിരക്കിൽ ആണ്......ഹർഷൻ അവൽക്കരികിലേക്ക് നടന്നു........ "ആദി......"

അവൻ വിളിച്ചതും അവനെ നോക്കാതെ അവൾ ഒന്ന് മൂളി.......! "സോറി........" അവൻ കണ്ണീരോടെ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....... അവൾ ഒരു പുഞ്ചിരിയോടെ അവന്റെ മുടിയിൽ തലോടി....... "അച്ഛൻ നിന്നെ ഒരുപാട് വേദനിപ്പിച്ചിട്ടും എന്നോട് ഒരു വാക്ക് പറയാതെ എല്ലാം സഹിച്ചു നിക്കായിരുന്നില്ലേ നീ....... ആ നിന്നെ മനസ്സിൽ ആക്കാതെ ഞാൻ......." "സാരല്ല്യ ഹർഷേട്ടാ...... ഹർഷേട്ടനെ ഒരു സെക്കന്റ്‌ നിമിഷത്തേക്ക് പോലും ഞാൻ വെറുത്തിട്ടില്ല...... എനിക്ക് അതിന് ആവില്ല......" "എന്നോട് ഒരു വാക്ക് പറയായിരുന്നില്ലേ......." "എന്തിന്...... ആ അച്ഛൻ ഈ മകനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്...... ഈ മകൻ ആ അച്ഛനെയും....... നിങ്ങളെ തമ്മിൽ ഞാൻ എങ്ങനാ ഹർഷേട്ടാ പിരിക്കാ...... ദൈവം എന്നോട് പൊറുക്കോ......." "ആര് തെറ്റിധരിച്ചാലും നിന്നെ ഞാൻ മനസ്സിൽ ആക്കണം ആയിരുന്നു....... നിന്റെ ഈ മനസ് കുറച്ച് നിമിഷത്തേക്ക് എങ്കിലും ഞാൻ കാണാതെ പോയി......." "ഹർഷേട്ടൻ അവിടന്ന് ഇറങ്ങി പോരുമ്പോ അനുഭവിച്ച വേദനയേക്കാൾ ഇരട്ടി ഞാൻ അനുഭവിച്ചിരുന്നു...... പക്ഷെ ഇപ്പൊ ഞാൻ ഒത്തിരി ഹാപ്പിയാ ഹർഷേട്ടാ.....

ഹർഷേട്ടന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവാൻ പറഞ്ഞ അച്ഛൻ തന്നെ എന്നെ ഹർഷേട്ടനെ എനിക്ക് തിരിച്ചു തന്നില്ലെ......" അവൾ അവനെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു.......!! "അതും നിന്റെ മനസിന്റെ നന്മ ഒന്ന് കൊണ്ട് മാത്രമാ ആദി...... നിന്റെ സ്നേഹത്തിന് മുന്നിൽ അച്ഛൻ പോലും തോറ്റു മുട്ട് മടക്കി......." "എന്റെ മുന്നിൽ എല്ലാരും ജയിച്ചു നിൽക്കുന്നതാ എനിക്കിഷ്ടം...... ഇപ്പൊ അച്ഛൻ എന്റെ മനസ്സിൽ ഉയരങ്ങളിൽ നില്ക്കാ...... അല്ലാതെ തോറ്റു മുട്ട് മടക്കി അല്ല നിൽക്കുന്നത്......." "നിന്റെ സ്നേഹത്തിന് മുന്നിൽ മാത്രം അല്ല നിന്റെ വാക്കുകൾക്ക് മുന്നിലും ഈ ഞാൻ തോറ്റു പോവാ ആദി......." "എന്റെ ഹർഷേട്ടൻ എന്നും ജയിച്ചു കാണാനാ എനിക്ക് ഏറ്റവും ഇഷ്ടം......" അവൻ അവളിൽ നിന്ന് വിട്ട് മാറി അവളെ മൊത്തത്തിൽ ഒന്ന് നോക്കി.......!! "അല്ലെങ്കിൽ മിണ്ടാ പൂച്ചയെ നിൽക്കുന്ന പെണ്ണാ...... ഇപ്പൊ സംസാരിച്ചു എന്നെ പോലും തോൽപിച്ചു കളഞ്ഞു........" "ഇയാളെ മുന്നിൽ പിടിച്ചു നിൽക്കാൻ ഇത്തിരി സംസാരം ഒക്കെ നല്ലതാ.......ഹർഷേട്ടൻ ഇവിടെ ഇരിക്ക് ഞാൻ ചായ എടുക്കാം........"

"എനിക്കിപ്പോ ചായ ഒന്നും വേണ്ട നീ ഇവിടെ ഇരിക്ക്....." "ഇപ്പൊ വേറെന്തൊക്കെയോ കുടിക്കാൻ ശീലിച്ചു തുടങ്ങിയത് ഒക്കെ ഞാൻ അറിഞ്ഞു...... എന്താ അത് വേണം എന്ന് തോന്നുന്നുണ്ടോ........" അവളെ ഗൗരവത്തോടെ ഉള്ള ചോദ്യം കേട്ടതും അവൻ അവളെ നോക്കി ഒന്ന് ഇളിച്ചു....... "നീ എങ്ങനെ അറിഞ്ഞു......." "അച്ഛൻ തന്നെയാ പറഞ്ഞത്....... ഇനി അങ്ങനെ വല്ലതും കണ്ടാൽ......." "കണ്ടാൽ..... മ്മ്......" അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചു........! "ഞാൻ നമ്മുടെ കുഞിനോട്‌ പറയും അച്ഛൻ ഒരു കുടിയൻ ആണെന്ന്........" "പറയോ.......?" "ഇനി കുടിച്ചാൽ പറയും......." അവൻ ചിരിച്ചു കൊണ്ട് അവളുടെ അധരങ്ങൾ നുകർന്നു......ആദി പുഞ്ചിരിയോടെ അത് സ്വീകരിച്ചു........!! "നിന്റെ ഈ അധരങ്ങൾക്ക് മദ്യത്തെക്കാൾ ലഹരി ഉണ്ട്....... അതുള്ളപ്പോൾ ഞാൻ മറ്റൊരു ലഹരിയും തേടി പോവില്ല പോരെ......." അവളുടെ അധരങ്ങളെ മോചിപ്പിച്ചു അതിൽ തലോടി കൊണ്ട് ഹർഷൻ പറഞ്ഞതും അവൾ നാണത്തോടെ ഒന്ന് ചിരിച്ചു....... "ഇനി എന്റെ കുഞിനോട്‌ സംസാരിക്കട്ടെ...... എത്ര ദിവസം ആയി അവനോട് ഒന്ന് സംസാരിച്ചിട്ട്....... അവൻ കരുതികാണും ഈ അച്ഛൻ ഇത് എവിടെ പോയെന്ന്........" "പിന്നെ,,,,,, ഇന്ന് കൂടി അച്ഛനെ ചോദിച്ചെ ഉള്ളൂ......."

"നീ കളിയാക്കണ്ട...... അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല അല്ലേടാ കണ്ണാ......." അവൻ സാരി മാറ്റി അവിടെ ചുംബിച്ചു കൊണ്ട് പറഞ്ഞതും അവളുടെ കണ്ണുകൾ അടഞ്ഞു പോയി...... "ആ,,,,,! കുഞ് അനങ്ങുന്നു ഹർഷേട്ടാ......" അവൾ പറഞ്ഞതും അവൻറെ കണ്ണുകൾ വിടർന്നു...... അതിന്റെ ഓരോ ചലനവും അവൻ നോക്കികണ്ടു.......! "കണ്ടില്ലേ അച്ഛൻറെ സാമിപ്യം അറിഞ്ഞപ്പോൾ അവൻ പ്രതികരിക്കുന്നത്......." അതിന് ആദി ഒന്ന് ചിരിച്ചു......അവരുടെ സ്നേഹ നിമിഷങ്ങൾ ആയിരുന്നു അത്...... ❣️ ▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️ "എന്താ അച്ഛാ വിളിച്ചത്........" മൂന്നും മക്കളും കാശിനാഥന് മുന്നിൽ വന്നു നിന്ന് കൊണ്ട് ചോദിച്ചു.......!! അയാൾ പേപ്പേഴ്സ് എല്ലാം ഓരോന്നായി എടുത്തു നോക്കി...... "പറയാം....... എനിക്ക് പ്രായം ആയി...... ഈ ആയുസ് എപ്പോൾ തീരുമെന്ന് പറയാൻ ആവില്ല...... അത് കൊണ്ട് തന്നെ എന്റെ സമ്പത്ത് മക്കൾക്ക് വീതിച്ചു തരാൻ ഞാൻ തീരുമാനിച്ചു...... തീരുമാനിച്ചു എന്ന് മാത്രം അല്ല എല്ലാം ഓരോരുത്തർക്ക് ആയി വീതിച്ചു കൊടുത്ത രേഖ ആണ് ഇത്....... ഇതെല്ലാം ഇനി നിങ്ങൾ വേണം നോക്കി നടത്താൻ......"

"എന്തിനാ അച്ഛാ ഇപ്പൊ ഇതൊക്കെ......" "വേണം...... എനിക്ക് വല്ലതും സംഭവിച്ചാൽ നാളെ എന്റെ മക്കൾ തമ്മിൽ തല്ലരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ട്......." ഓഹ് അപ്പൊ കിളവൻ ഇനി തട്ടി പോയാലും പ്രശ്നം ഇല്ല...... സുമതി വല്യ പ്രതീക്ഷയോടെ നിന്നു....... ആദി ഒന്നിനും താല്പര്യം ഇല്ലാതെ ദൂരെ മാറി നിന്നു.......!! "എസ്റ്റേറ്റ് ഞാൻ ലക്ഷ്മിയുടെ പേരിലാണ് എഴുതി വെച്ചിരിക്കുന്നത്......ഇതാ ഇത് അതിന്റെ രേഖയാണ് നീ കയ്യിൽ വെച്ചോ........" ലക്ഷ്മി ഒരു ഞെട്ടലോടെ അച്ഛനരികിൽ ചെന്നു........!! "എനിക്ക് എസ്റ്റേറ്റ് കിട്ടിയിട്ട് എന്ത് ചെയ്യാനാ അച്ഛാ......." "മാസാ മാസം നല്ല വരുമാനം കിട്ടുന്നുന്നത് നിനക്ക് അറിയില്ലേ...... നിനക്കും മക്കൾക്കും സുഖം ആയി ജീവിക്കാൻ അത് തന്നെ ദാരാളം......." അത് കേട്ടതും അവൾ മനസില്ലാ മനസോടെ അത് വാങ്ങിച്ചു......!! "ഇപ്പൊ അശോക് നോക്കി നടത്തുന്ന കമ്പനി നിനക്ക് തന്നെയാ...... നിനക്കും ഫാമിലിക്കും ആർഭാടമായി ജീവിക്കാൻ അത് ദാരാളം ആണെന്ന് ഞാൻ പറയാതെ തന്നെ അറിയാലോ........" "ആ ഒരു കമ്പനി മാത്രമേ ഉള്ളോ......." സുമതി ആയിരുന്നു ചോദിച്ചത്........!

"ഇത് ഞാനും എന്റെ മക്കളും തമ്മിൽ ഉള്ള കണക്ക് ആണ്....... അതിൽ പുറത്ത് നിന്നും ഒരാളുടെ ചോദ്യം ആവശ്യം ഇല്ല......." അതോടെ സുമതി ദേഷ്യത്തോടെ അശോകിനെ നോക്കി.......!! "അതല്ല അച്ഛാ...... എല്ലാം അച്ഛന്റെ ആണെങ്കിലും എന്റെയും കൂടി മേൽ നോട്ടത്തിൽ അല്ലേ എല്ലാം മുന്നോട്ട് പോയി കൊണ്ടിരുന്നത്....... പിന്നെ ഇപ്പൊ എന്താ ഇങ്ങനെ......." "നീ ആവശ്യത്തിൽ കൂടുതൽ ഇപ്പൊ തന്നെ സമ്പാദിച്ചു എന്ന് എനിക്കറിയാം.......അത് മാത്രം അല്ല നിന്റെ ഭാര്യയും പണവും സമ്പത്തും ഉള്ള വീട്ടിലെ പെണ്ണാണ്...... അപ്പൊ നിനക്ക് ഇതിന്റെ ഒന്നും ആവശ്യം ഇല്ലെന്ന് എനിക്കറിയാം...... അനുഭവിക്കാൻ തലമുറയും ഇല്ല.......ഇനി ഉണ്ടായാലും അതിന് കഴിയാൻ ഉള്ളതൊക്കെ ഇപ്പൊ തന്നെ നിന്റെ കയ്യിൽ ഇല്ലേ......." ഇതിനേക്കാൾ ബേധം ഈ കിളവൻ അന്നേ തട്ടി പോവുന്നത് ആയിരുന്നു....... എല്ലാം ഈസി ആയി നേടി എടുത്തേനേ...... സുമതി പല്ല് കടിച്ചു കൊണ്ട് സ്വയം പറഞ്ഞു........!! "ബാക്കി ഉള്ള എന്റെ എല്ലാ സമ്പത്തും ഈ വീടും സ്ഥലവും ഹർഷനുള്ളതാ........" ഒരു ഇടി വെട്ടുന്ന ഫീലോടെ ആയിരുന്നു ലക്ഷ്‌മിയും അശോകനും സുമതിയും അത് കേട്ടത്....... അവർ പരസ്പരം അന്തം വിട്ട് നോക്കി നിന്നു........!! "എന്തിനാ അച്ഛാ എനിക്ക് അതൊക്കെ....... അതിന്റെ ഒന്നും ആവശ്യം ഇല്ല......."

"നിനക്കെ ഞാൻ ഒന്നും തരാതെ ഉള്ളൂ...... തന്നിട്ടുണ്ട് വയർ നിറച്ചും സങ്കടങ്ങൾ മാത്രം........ അതിനൊക്കെ ഒരു പ്രായശ്ചിതം ആയി കണ്ടാൽ മതി...... പിന്നെ എന്റെ ജീവൻ തിരിച്ചു കിട്ടാൻ കാരണക്കാരിയായ നിന്റെ ഭാര്യ ഇല്ലേ അവൾക്കും നിങ്ങളുടെ കുഞിനും കൂടി ഉള്ളതാ....... എന്നിൽ നിന്നും കിട്ടുന്നത് പ്രതീക്ഷിച്ച എന്റെ മക്കൾ എന്നെ സ്നേഹിച്ചത്...... പക്ഷെ ഇവൾ അങ്ങനെ അല്ല ജീവിതം പോലും പിടിച്ചു വാങ്ങാൻ നോക്കിയ എന്നെ രക്ഷിച്ചത് ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ആണ്....... ആ ഇവൾ ഇനി ഒന്നിന്റെ പേരിലും ഇനി സങ്കടപ്പെടരുത്........" അച്ഛൻ അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു...... ആദി ഒരു പുഞ്ചിരി മാത്രം അയാൾക്ക് സമ്മാനിച്ചു........!! "പക്ഷെ അച്ഛാ അതൊക്കെ ആഗ്രഹിക്കുന്നവർക്ക് കൊടുക്കുന്നതല്ലേ നല്ലത്....... ഇതൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല........" "അറിയാം....... അത് കൊണ്ട് തന്നെയാ നിനക്ക് ഞാൻ എല്ലാം തന്നത്....... ആഗ്രഹിച്ചു സ്നേഹിക്കുന്നവരേക്കാൾ എനിക്കിഷ്ടം ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കുന്നവരെ ആണ്........" "കമ്പനി കാര്യങ്ങൾ നോക്കുന്നത് അശോക് ആണെങ്കിൽ അച്ഛന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാൻ അല്ലേ....... ഞാൻ ഇല്ലാത്ത നേരം അച്ഛന്റെ ജീവൻ രക്ഷിച്ചു എന്ന് പറഞ്ഞു എല്ലാം ഇവൾക്ക് വാരി കോരി കൊടുക്കേണ്ട ആവശ്യം ഒന്നും ഇല്ല......."

"ഈ കണക്ക് പറച്ചില് ഉണ്ടാവും എന്ന് എനിക്കറിയാം...... അത് കൊണ്ട് തന്നെ പറയാ നിന്നെ വിവാഹം ചെയ്തയച്ചപ്പോൾ തന്നെ നിനക്കുള്ള സ്ഥലവും നൂറ് പവനും ലക്ഷങ്ങൾ ബാങ്ക് ബാലൻസും ഞാൻ തന്നതാ...... അത് ഈ കണക്കിൽ ഉൾപെടുത്തിയാൽ മതി........" ലക്ഷ്മിയുടെ തല താണു.......!! "ഹ്മ്മ് ഞാൻ അന്നേ നിങ്ങളോട് പറഞ്ഞതല്ലേ ഈ നോക്കി നടത്തൽ മാത്രമേ ഉണ്ടാവൂ എന്ന്......ഇങ്ങേർ ഒന്നും തരാൻ പോണില്ലെന്ന്....... അപ്പൊ നിങ്ങൾ എന്താ പറഞ്ഞത് അച്ഛൻ അങ്ങനെ വേർതിരിവ് കാണിക്കില്ല മക്കൾ എല്ലാം അച്ഛന് ഒരു പോലെയാ എന്ന്....... എന്നിട്ടിപ്പോ എന്തായി........." "വിവാഹ സമയം അവനും ഞാൻ ലക്ഷങ്ങൾ കൊടുത്തിട്ടുണ്ട്....... ഒന്നും കൊടുക്കാതിരുന്നത് ഇവന് മാത്രമാ...... അതും കൂടി ചേർത്തു ഇപ്പൊ കൊടുത്തു എന്ന് കരുതിയാൽ മതി....... ഇനി ഇതിനെ പറ്റി ആരും സംസാരിക്കുന്നില്ല....... എല്ലാം ഞാൻ തീരുമാനിച്ചെടുത്തത് തന്നെയാ........" "ഹ്മ്മ്...... എങ്കിൽ ഈ തന്നത് കൂടി ഈ അഷ്ടിക്ക് വക ഇല്ലാത്തവൾക്ക് തന്നെ കൊടുത്തേക്ക്......." ആദി തലയും താഴ്ത്തി നിന്നു....... ഇനി ഇതിന്റെ പേരിലും താൻ വേദനിക്കേണ്ടി വരുമല്ലൊ ഈശ്വരാ........!! "

അവൾ ഇന്ന് ഒന്നും ഇല്ലാത്തവൾ അല്ല...... ഈ വീട് പോലും ഇന്ന് അവളുടേതാണ്........" "ഓഹ് അപ്പൊ ഈ വീട്ടീന്ന് ഞങ്ങൾ ഇറങ്ങണം എന്നാണോ അച്ഛൻ പറയുന്നത്......." "എന്ന് പറയില്ല...... ഹർഷനും ആദിയും ഒരിക്കലും നിങ്ങളോട് ആരോടും അങ്ങനെ പറയില്ലെന്നുള്ള പൂർണ വിശ്വാസം എനിക്കുണ്ട്....... മറിച് നിങ്ങൾക്കാണെങ്കിൽ ഈ നിമിഷം തന്നെ അത് സംഭവിക്കും എന്നും എനിക്കറിയാം......." എന്നും പറഞ്ഞു അയാൾ മുറിയിൽ പോയതും ബാക്കി ഉള്ളവർ ഹർഷനെയും ആദിയെയും തുറിച്ചു നോക്കി....... അപ്പൊ തന്നെ ഹർഷൻ ആദിയെയും കൊണ്ട് മുകളിലേക്ക് നടന്നു........!! "കണ്ടില്ലേ ഈ വീട്ടിൽ നിന്ന് ഇറക്കാൻ നോക്കിയിട്ട് ഒടുക്കം അവൾ ഈ വീടിന്റെ അവകാശിയായി...... അവളെ കൂടോത്രം തന്നെയാ ഇത്........" "അന്ന് നീ അച്ഛനെ രക്ഷിക്കാൻ ഉള്ള മനസ് കാണിച്ചിരുന്നെങ്കിൽ എല്ലാം കിട്ടിയേനെ...... അതെങ്ങനാ സ്വന്തം ഭർത്താവ് ചാവാൻ കിടക്കുമ്പോഴും നീ ഇതല്ലേ ചെയ്യൂ....... അച്ഛൻ പറഞ്ഞ പോലെ ഇനി ഇതിനെ പറ്റി ആരും സംസാരിക്കുന്നില്ല....... അച്ഛൻ പറഞ്ഞ പോലെ ഞങ്ങൾക്ക് ജീവിക്കാൻ ഉള്ളത് നമുക്കുണ്ട്........" അശോക് മുറിയിലേക്ക് പോയതും സുമതി ലക്ഷ്മിയെ ഒന്ന് നോക്കി.......!! "സ്വന്തം മകൾ ആയിട്ട് എന്ത് കാര്യം....... കൊടുക്കാൻ ഉള്ളതൊക്കെ തന്തപ്പടി കൊടുത്തത് കണ്ടില്ലേ......."

"അല്ലേലും ഒന്നും ഇല്ലാത്തവർക്ക് കൊടുക്കുമ്പോഴേ അതിന് വില ഉണ്ടാവൂ....... അച്ഛന്റെ ജീവൻ രക്ഷിച്ച ആദിക്ക് അത് കിട്ടാൻ ഉള്ള അവകാശം ഉണ്ട്....... അന്ന് നീയും ഇവിടെ ഉണ്ടായിരുന്നത് അല്ലേ...... അച്ഛൻ പറഞ്ഞ പോലെ ഇനി ആരും അതിനെ പറ്റി സംസാരിക്കേണ്ട......." ഓഹ് പിന്നെ,,,,,, ഉള്ളിരിപ്പ് എനിക്ക് മനസ്സിൽ ആവും...... പുറമെ നല്ല നാല് ഡയലോഗ് അടിച്ചാൽ ആദിയാണെന് വിചാരിച്ചു നിക്കല്ലേ ഞാൻ...... സുമതി ചേച്ചി പോയ വഴിയേ നോക്കി കൊണ്ട് പറഞ്ഞു.......!! "നമുക്ക് ഒന്നും വേണ്ട ഹർഷേട്ടാ...... എല്ലാം ചേച്ചിക്കും അശോകേട്ടനും തന്നെ തിരിച്ചു കൊടുത്തേക്ക്....... അച്ഛന്റെ ജീവൻ രക്ഷിക്കേണ്ടത് എന്റെ കടമ അല്ലേ...... അതിനാണോ എല്ലാം അച്ഛൻ നമുക്ക് തന്നത്........" "അച്ഛൻ അങ്ങനെയാ......സ്നേഹം ഇങ്ങനെ ഒക്കെയാ തീർക്കുന്നത്.......എല്ലാം അവർക്ക് തന്നെ കൊടുക്കണം...... പക്ഷെ ഇപ്പൊ വേണ്ട.......നമുക്ക് ഒരു കൊച്ചു വീട് ഒക്കെ ആയിട്ട് മതി.......അവിടെ ഞാനും നീയും നമ്മുടെ മക്കളും പിന്നെ മുത്തശ്ശൻ ആയി അച്ഛനും......." "ആഹാ കൊള്ളാലോ സ്വപ്നം.......ശരിക്കും അച്ഛൻ ഒരു പാവാ അല്ലേ....... അമ്മ പോയതിൽ പിന്നെ അച്ഛനെ ആരും സ്നേഹിച്ചിട്ടില്ല...... അതാ അച്ചൻ ഇങ്ങനെ ഒക്കെ ആയത്........" "ഇനി നീയില്ലെ സ്നേഹിക്കാൻ......" ആദി ഒന്ന് പുഞ്ചിരിച്ചു.......!!

അച്ഛനെ ഒരു മകൾ ആയി പരിചരിക്കുകയായിരുന്നു അവൾ........ ▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▪️▪️▪️▪️▪️▪️▪️▫️▫️▫️▫️▫️▫️▫️ "ചുമ്മാ ഇരിക്കുന്ന എന്നെ പിടിച്ചു അച്ഛൻ ഈ ഉത്തരവാദിത്തം ഒക്കെ തലയിൽ ഇട്ടത് തീരെ ശരിയായില്ല...... എനിക്ക് എന്റെ കുഞിനോട്‌ ഒന്ന് സംസാരിക്കാൻ പോലും നേരം ഇല്ല......" ഹർഷൻ കാലത്ത് തന്നെ റെഡി ആയി കൊണ്ട് പറഞ്ഞതും ആദി ഒന്ന് ചിരിച്ചു.......! "എപ്പോഴും ഇള്ള കുട്ടിയല്ല..... കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഒരു അച്ഛൻ ആയി...... ആ ഓർമ വേണം......" "ആ ഓർമയിൽ ആണ് മോളെ ഞാൻ ഇപ്പൊ ജീവിക്കുന്നത് തന്നെ...... എന്ത് മാത്രം കൊതി ആണെന്നോ എനിക്ക് എന്റെ കുഞിനെ കാണാൻ...... അതിനെ അച്ഛൻ ആണെന്ന് പറഞ്ഞു കയ്യിൽ ഏറ്റു വാങ്ങാൻ......." "ഇനി രണ്ട് മൂന്ന് ദിവസം കൂടി വൈറ്റ് ചെയ്യ് കേട്ടോ......." ആദി അവന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു........! "അച്ഛൻ പോയിട്ട് വരാട്ടോ......." അവൻ അവളുടെ നിറ വയറിൽ തലോടി കൊണ്ട് പറഞ്ഞു അവിടെ ഒന്ന് ചുംബിച്ചു..... പിന്നെ ആദിയുടെ കവിളിലും...... ഇപ്പൊ തീരെ വയ്യാത്തത് കൊണ്ട് തന്നെ അവൾ സ്റ്റെയർ ഇറങ്ങാതെ തന്നെ അവനെ യാത്ര ആക്കി....... ക്ഷീണത്തോടെ ബെഡിൽ വന്നു കിടന്നു....... ഹർഷൻ പറഞ്ഞതൊക്കെ ഓർത്തു ഒരു ചിരിയോടെ അവൾ വയറിൽ കയ് വെച്ചു.......!!

ഹർഷനും ആധിക്കും കുഞ്ഞിനോടും ഒപ്പം ഉള്ള മനോഹര സ്വപ്നത്തിൽ ആയിരുന്നു........!! അവളുടെ അടുത്തേക്ക് എത്താൻ ഉള്ള തിടുക്കത്തോടെ അവൻ തിരിച്ചു വരിക ആയിരുന്നു......പെട്ടെന്ന് അവന്റെ കണ്ണിലേക്കു ഹെഡ്ലേറ്റ് അടിച്ചതും അവൻ മുന്നിൽ ഉള്ള ലോറി കണ്ട് മാറുന്നതിനു മുന്നേ മനഃപൂർവം എന്ന പോലെ ആ ലോറി അവനെ ഇടിച്ചു തെറിപ്പിച്ചിരുന്നു........ "ഹർഷേട്ടാ........" ആദി ഞെട്ടി എണീറ്റു...... ക്ഷീണം കാരണം ഉറങ്ങി പോയത് ആയിരുന്നു...... നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു....... ചോരയിൽ കുളിച്ചു കിടക്കുന്ന ഹർഷനെ സ്വപ്നത്തിൽ കണ്ടത് ഓർത്തു അവളുടെ നെഞ്ചു പിടഞ്ഞു...... ഫോൺ എടുത്തു വിളിച്ചെങ്കിലും അത് ഓഫ് ആണെന്ന് കണ്ടതും ആദിയുടെ ഭയം ഇരട്ടിച്ചു.........!! ഭയത്തോടെ പുറത്തേക്കിറങ്ങിയ ആദി കണ്ടത് വെപ്രാളത്തോടെ പോവുന്ന അച്ഛനെയാണ്....... അതോടെ അവളുടെ ഭയം ഇരട്ടിച്ചു....... തന്റെ സ്വപ്നം ഫലിക്കുവാണോ.......!! തന്റെ നെഞ്ചിലെ പിടച്ചിൽ അറിഞ്ഞ പോലെ അവളുടെ വയറിലും അനക്കം വെച്ച് തുടങ്ങി...... പതിയെ പതിയെ അത് വേദനയായി തുടങ്ങിയതും ശരീരം ആകെ തളരുന്ന പോലെ തോന്നി അവൾക്ക്.......ഫോൺ എടുക്കാൻ കയ് എത്തിച്ചതും അത് താഴെ വീണു ഉടഞ്ഞു....... കൂടി വരുന്ന വേദനയും സഹിച്ചു വയറ്റിൽ അമർത്തി പിടിച്ചു അവൾ പതിയെ സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നതും തന്നെ സഹായിക്കാൻ ആരുമില്ലെന്ന സത്യം അവൾ തിരിച്ചറിയുകയായിരുന്നു.......!!...... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story