ആത്മരാഗം ❤️: ഭാഗം 4

athmaragam part 1

എഴുത്തുകാരി: AJWA

അവളുടെ പ്രാർത്ഥന ദൈവം കേട്ടത് പോലെ അയാൾ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി...... കൊണ്ട് വെച്ച സാധനങ്ങൾ കണ്ടതും അയാളുടെ നോട്ടം അതിൽ ആയി..... "ഇതെന്താ.....?!!" "അത് അച്ഛാ ഇവർ കൊണ്ട് വന്നതാ.....വിവാഹത്തിന്റെ പിറ്റേന്ന് മധുര പലഹാരങ്ങൾ കൊണ്ട് വരുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ......" ചേച്ചി പറഞ്ഞതും അയാൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു..... "എന്താ ഇവിടെ പട്ടിണി ആണോ എല്ലാരും......ഇതിന്റെ ഒന്നും ആവശ്യം ഇവിടെ ഇല്ല..... എല്ലാം തിരിച്ചു കൊണ്ട് പോയിക്കോ....." "കുറഞ്ഞു പോയത് കൊണ്ടാണോ..... ഞങ്ങളെ കൊണ്ട് ഇതിനെ ആവുള്ളൂ..... ഇതെങ്കിലും ഞങ്ങൾ അവൾക്ക് വേണ്ടി ചെയ്യണ്ടേ......" അതിനയാൾ ആദിയെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറയാൻ നിന്നില്ല.... ആദി ആശ്വാസത്തോടെ നെഞ്ചിൽ കയ് വെച്ചു..... അമ്മയും ഉണ്ണി കുട്ടനും ഓട്ടോയിൽ കയറി പോയപ്പോൾ ആണ് ആദിക്ക് ആശ്വാസം ആയത്......

അകത്തു കയറുമ്പോൾ അച്ഛനെ കണ്ടതും അവൾ നന്ദിയോടെ ഒന്ന് പുഞ്ചിരിച്ചു..... അയാൾ അപ്പോഴും അവളെ തുറിച്ചു നോക്കി മുറിയിലേക്ക് പോയി.....!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ "ഹ്മ്മ് കൊണ്ട് വന്നത് കണ്ടില്ലേ.....ഇത് എവിടുന്നോ വെറുതെ കിട്ടിയതാ...... അല്ലാതെ അവർ ഇതൊന്നും കാശ് കൊടുത്തു വാങ്ങാൻ ചാൻസ് ഇല്ല......ഇത് കഴിച്ചാൽ മിക്കവാറും വയറിളക്കം വരും......" സുമതി അതും പറഞ്ഞു അതിലേക്ക് പുച്ഛത്തോടെ നോക്കി.......! "അവരെ കൊണ്ട് അത്രയല്ലേ ആവുള്ളൂ സുമതി..... അതിനനുസരിച്ചു അവർ ചെയ്തു....." ചേച്ചി പറഞ്ഞതും അവൾ ഒന്ന് പുച്ഛിച്ചു..... അപ്പോഴാണ് ആദി കിച്ചണിലേക്ക് വന്നത്..... "ഇനി നാളെ വിരുന്നിനു ഹർഷനെയും കൊണ്ട് ചെന്നാൽ അവർ കഞിയും പയറും തന്നവും സത്കരിക്കുന്നത്......" ആധിയെ കണ്ടതും സുമതി ചേച്ചിയോടെന്ന പോലെ പറഞ്ഞു.....!! "അതും ഞങ്ങൾക്ക് വലുത് തന്നാ ചേട്ടത്തി..... പട്ടിണി കിടന്നവർക്കേ അതിന്റെ വില മനസ്സിൽ ആവൂ......

" "ഞാൻ ഇത് വരെ പട്ടിണി കിടന്നിട്ടില്ല അത് കൊണ്ട് എനിക്ക് മനസ്സിൽ ആവേം ഇല്ല...... കഞി കുടിക്കാൻ പോലും വകയില്ലെങ്കിൽ എന്താ ഉടുത്തൊരുങ്ങി ഇറങ്ങി വല്യ വീട്ടിലെ ചെക്കനെ തന്നെ വളച്ചെടുത്തു കെട്ടിച്ചില്ലേ......" അത് കേട്ടതും ആദി ദേഷ്യത്തോടെ അവളെ നോക്കി.....! "എന്റെ വിവാഹത്തിന്റെ പിറ്റേന്ന് എന്റെ വീട്ടിൽ നിന്ന് വന്ന സാധനങ്ങൾ വെക്കാൻ ഇവിടെ സ്ഥലം പോലും ഉണ്ടായിരുന്നില്ല..... അത്രയ്ക്ക് ഉണ്ടായിരുന്നു.....ഇപ്പോഴും മാസാ മാസം എന്തെങ്കിലും എന്റെ വീട്ടിൽ നിന്നും എത്തിക്കാറുമുണ്ട്........" "അത്രക്ക് വില കുറഞ്ഞ വസ്തു ആണോ ചേട്ടത്തി...... ചേട്ടത്തിയെ ചുമക്കുന്നതിന് മാസാ മാസം കൂലി കൊടുക്കാൻ....." "എടീ....." സുമതി ദേഷ്യത്തോടെ ആദിയെ നോക്കി ഒച്ചയിട്ടു......! "

ഹർഷന് നിന്നെ മടുക്കുമ്പോൾ എന്തായാലും അവൻ നിന്നെ പറഞ്ഞു വിട്ടോളും..... അപ്പോഴേക്കും നീ അച്ഛനെ നിന്റെ വരുതിയിൽ വരുത്താൻ പ്ലാൻ അല്ലേ..... അതല്ലേ കാലത്ത് കണ്ടത്..... അവരൊക്കെ നിന്റെ തൊലി വെളുപ്പ് കണ്ടു മയങ്ങി എന്ന് കരുതി എന്റെ അശോകേട്ടനെ ഒന്നും നീ വീഴ്ത്താൻ നോക്കല്ലേ......ആരും ഇല്ലാത്ത നേരത്ത് ആരെ വേണേലും ബെഡ്‌റൂമിൽ കയറ്റാനും നീ മടിക്കില്ലെന്ന് എനിക്കറിയാം......" ആദിയുടെ കണ്ണ് നീർ ഒഴുകാൻ തുടങ്ങി..... എല്ലാം സഹിച്ചേ പറ്റൂ..... അവൾ സ്വയം ആശ്വസിച്ചു......! "സത്യം പറയുമ്പോഴേക്കും നിന്റെ നാവ് ഇറങ്ങിപ്പോയോ......." "ശരിയാ ഞാൻ വൃത്തികെട്ട പെണ്ണ് തന്നാ...... ഇങ്ങോട്ട് വന്നത് തന്നെ വീട്ടാൻ ഉള്ള കടത്തിനു ബലിയാടാവാൻ വേണ്ടിയാ......"

അവൾ കണ്ണ് തുടച്ചു അവിടന്ന് ഇറങ്ങി..... സുമതി വിജയ ഭാവത്തോടെ ഒന്ന് ചിരിച്ചു.....!! ആദി സങ്കടത്തോടെ പുറത്ത് കണ്ട പൂന്തോട്ടത്തിലെ ചെയറിൽ ഇരുന്നു.....സുമതിയുടെ ഓരോ വാക്കുകളും അവളുടെ കാതിൽ മുഴങ്ങി കേട്ടു..... "നീ ഇവിടെ ഇരിക്കയിരുന്നോ....." ചേച്ചി ആധിക്കരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു..... അതിനവൾ ഒന്ന് ചിരിച്ചു കൊടുത്തു..... "നിനക്ക് വിഷമായോ......?!!" "ഏയ്..... ഇല്ല....." "സുമതി വല്യ വീട്ടിൽ വളർന്ന പെണ്ണാ...... അതും ഒറ്റ മോൾ.....എനിക്ക് നീയും അവളും ഒരു പോലെ തന്നാ അത് കൊണ്ട് ആരെ പക്ഷം നിൽക്കാനും എനിക്കാവില്ല.....അച്ഛൻ പോലും അവളെ എതിർക്കാറില്ല.....അവൾ എന്ത് വേണമെങ്കിലും പറയട്ടെ.....നീ അതൊന്നും കാര്യം ആക്കണ്ട....." "എനിക്ക് വിഷമം ഒന്നും ഇല്ല ചേച്ചി...... എല്ലാം എനിക്ക് മനസ്സിൽ ആവും....." ചേച്ചി പോയതും അവൾ അപ്പുവും ചിന്നുവും ബോൾ കൊണ്ട് കളിക്കുന്നത് അടുത്തേക്ക് ചെന്നു......

അപ്പോഴാണ് അവളുടെ കാതിൽ കിളി നാഥങ്ങൾ കേട്ടത്..... അവൾ അതിനടുത്തേക്ക് നടന്നു...... സ്വാതന്ത്ര്യത്തോടെ പറക്കാൻ ആവാതെ ആ കൂട്ടിൽ നിന്നും അവർ കരയുന്നത് പോലെ തോന്നി അവൾക്ക്..... അവയെ നോക്കി നിന്നതും അവളിൽ സങ്കടം നിറഞ്ഞു.....!! അവൾ പതിയെ അതിന്റെ വാതിൽ നീക്കിയതും സ്വാതന്ത്ര്യം കിട്ടിയ പോലെ എല്ലാം പാറി പറന്നു...... അവൾ അത്യധികം കൗതുകത്തോടെ ആ കാഴ്ച നോക്കി നിന്നു...... ❣️ *------------* വൈകീട്ട് ഹർഷൻ വരുമ്പോൾ കണ്ടത് എല്ലാരുടെയും മുന്നിൽ കുറ്റവാളിയെ പോലെ നിൽക്കുന്ന ആദിയെ ആണ്......!! ഇവൾ വീണ്ടും അച്ഛൻറെ കയ്യിന്ന് പണി വാങ്ങാൻ പോയോ..... ഹർഷൻ അതും ചിന്തിച്ചു അകത്തേക്ക് കയറി...... ഹർഷനെ കണ്ടതും എല്ലാരും അവനെ ഒന്ന് നോക്കി...... ആദിയുടെ ദയനീയമായ നോട്ടം കണ്ടതും അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി......! "എന്താ ചേച്ചി..... ഇവൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ......?!!"

അത് കേട്ടതും ആദി അവനെ തുറിച്ചു നോക്കി..... പ്രശ്നം ഉണ്ടാക്കിയോ എന്നോ അതിനർത്ഥം ഞാൻ വന്നപ്പോ തൊട്ട് പ്രശ്നം ഉണ്ടാക്കുവാണെന്ന് അല്ലേ...... "അപ്പൊ ഇവൾ പ്രശ്നക്കാരി ആണെന്ന് നിനക്കറിയാം അല്ലേ....." ചേട്ടത്തിയുടെ വാക്ക് കേട്ടതും ഹർഷൻ അവളെ ഒന്ന് നോക്കി..... അതിനവൾ ഒന്ന് ഇളിച്ചു കൊടുത്തു..... "എന്താ കാര്യം....." "ഒരു വീട്ടിൽ ചെല്ലുമ്പോ അവിടെ പെരുമാറാൻ ഉള്ള മാനേഴ്സ് എന്തായാലും ഇവളെ അമ്മ പഠിപ്പിച്ചു കൊടുത്തിട്ടില്ല..... നിനക്കെങ്കിലും പറഞ്ഞു കൊടുക്കായിരുന്നു......" "എന്റെ ചേട്ടത്തി നിങ്ങൾ കാര്യം പറഞ്ഞാൽ അല്ലേ എനിക്ക് മനസ്സിൽ ആവൂ....." "ഇവൾ എന്നോടുള്ള ദേഷ്യം കൊണ്ട് എന്റെ പെറ്റ്സിനെ മുഴുവൻ തുറന്നു പുറത്ത് ചാടിച്ചു..... നാല് ലക്ഷത്തിന്റെ ബേർഡ്സ് ഉണ്ട് അതിനകത്ത്..... എന്റെ അച്ഛൻ എനിക്ക് വേണ്ടി അങ്ങ് വിദേശ രാജ്യത്ത് നിന്ന് വരുത്തിച്ചതാ അത്......" ഹാർഷൻ അറിയാതെ തലയിൽ കയ് വെച്ചു പോയി......

അപ്പോഴും ആദി യാതൊരു കൂസലും ഇല്ലാതെ നിന്നു......!! "എന്നോട് ദേഷ്യം ഉണ്ടെങ്കിൽ അതെന്നോട് തീർക്കണം..... അല്ലാതെ എന്റെ അച്ഛൻ എനിക്ക് ഗിഫ്റ്റ് ആയി തന്ന എന്റെ പെറ്റ്സിനോട് അല്ല തീർക്കണ്ടത്......" "ഇവൾക്ക് വല്ല അബദ്ധവും പറ്റിയത് ആവും സുമതി......" അശോകൻ അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു...... "അതൊന്നും അല്ല ഇവൾ മനഃപൂർവം ചെയ്തതാ..... ഇവൾ വാതിൽ തുറക്കുന്നത് പിള്ളേർ കണ്ടതാ......" അത് കേട്ടതും ഹർഷൻ അവളെ അരികിൽ ചെന്നു...... "നീയാണോ അത് ചെയ്തത്......?!!" "അത്.... ഞാൻ....." "നീയാണോ.....?!!" ഹർഷന്റെ മൂർച്ചയുള്ള ചോദ്യം കേട്ടതും അവൾ അതേ എന്ന് തലയാട്ടി..... "എന്തിന്..... എന്തിന് വേണ്ടിയാ നീ അത് ചെയ്തത്......" "എന്റെ ഹർഷാ ഒരു കാരണവും ഇല്ല...... ഇവളെ അമ്മ ഇന്ന് വന്നിരുന്നു......അതും ബേക്കറി കടക്കാർ പോലും ഉപേക്ഷിച്ച വില കുറഞ്ഞ സ്വീറ്റ്സും കൊണ്ട്.....

അത് കഴിച്ചാൽ അസുഖം വരും എന്ന് ഞാൻ ഒന്ന് പറഞ്ഞു പോയി..... അപ്പൊ തന്നെ ഇറങ്ങിപ്പോയി എന്റെ പെറ്റ്സിനെ മുഴുവൻ തുറന്നു വിട്ടു......" ആദി ചേച്ചിയെ ഒന്ന് നോക്കിയതും ചേച്ചി ഒന്നും പറയാതെ കിച്ചണിലേക്ക് നടന്നു......!! "ചേട്ടത്തി ഞാൻ ക്ഷമ ചോദിക്കുന്നു...... രണ്ട് ദിവസം കൊണ്ട് ഞാൻ എത്തിക്കാം അത് പോലെ ഉള്ള ബെർഡ്സിനെ....." അവൻ വാക്ക് കൊടുത്തതും സുമതിക്ക് ആശ്വാസം ആയി..... സ്റ്റെയർ കയറാൻ നിന്ന ഹർഷൻ യാതൊരു കൂസലും ഇല്ലാതെ നിക്കുന്ന ആധിയെ ഒന്ന് നോക്കി......!! "നീ ഇങ്ങ് വന്നേ......" അവളെ കയ്യും പിടിച്ചു അവൻ മേലേക്ക് കയറി..... മുറിയിൽ എത്തിയതും ആദി അവനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു..... "നീ ഇത് എന്ത് ഭാവിച്ചാ..... നീ എന്തിനാ ഏട്ടത്തിയുടെ പെറ്റ്സിനെ തുറന്നു വിട്ടത്....." "പാവല്ലേ അത്...... ആകാശത്തു കൂടി പറന്നു നടക്കുന്ന അതുങ്ങളെ എന്തിനാ കൂട്ടിൽ അടച്ചിടുന്നെ.....കണ്ടപ്പോൾ എനിക്ക് സഹിക്കാൻ ആയില്ല അത് കൊണ്ടാ......"

"എന്ന് കരുതി ലക്ഷങ്ങൾ വിലയുള്ള അതിനെ തുറന്നു വിടണോ....." "അവരെ പോലെ തന്നെയല്ലേ ഞാൻ..... ലക്ഷങ്ങൾ തന്നെ അല്ലേ എന്റെ വില..... ഇപ്പൊ ഞാനും ഈ വല്യ വീട്ടിൽ ഒരു കൂട്ടിൽ അകപ്പെട്ട പോലെയാ......" "ആദി....." അവൻ വാത്സല്യത്തോടെ വിളിച്ചു.....അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു..... "നിന്റെ അമ്മ വന്നപ്പോൾ വല്ല പ്രശ്നവും ഉണ്ടായിരുന്നോ......" "ഞങ്ങൾ ഒക്കെ പാവങ്ങളാ..... എന്തും സഹിക്കാൻ ആവും ഞങ്ങൾക്ക്....." അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു.....!! "ആദി നീ എന്റെ ഭാര്യ ആണ്..... മറ്റുള്ളവർക്ക് ഉള്ള അതേ സ്വാതന്ത്ര്യം ഈ വീട്ടിൽ നിനക്ക് ഉണ്ട്....." "മതി..... നിങ്ങളെ ആഗ്രഹം പൂർത്തി ആക്കിയാൽ പോകാൻ ഉള്ളവളാ ഞാൻ..... ഓരോ നിമിഷവും ഇവിടെ ഉള്ളവർ എന്നെ അത് ഓർമിപ്പിക്കുന്നുമുണ്ട്...... ഇനിയും വെച്ചു താമസിപ്പിക്കേണ്ട..... നിങ്ങളെ ആവശ്യം നടത്തി എന്നെ എന്റെ വഴിക്ക് വിട്ടേക്ക്......" "എന്റെ ആവശ്യമോ....."

അവൻ ഒരു ചിരിയോടെ ചോദിച്ചതും അവൾ കണ്ണും മിഴിച്ചു അവനെ നോക്കി..... "ആ അത് അല്ലേ..... ശരിയാ നീ പറഞ്ഞത് എന്തിനാ വെറുതെ വലിച്ചു നീട്ടി കൊണ്ട് പോകുന്നത്..... ഇപ്പൊ തന്നെ അത് നടത്തിയേക്കാം അല്ലേ....." അവൻ ജാക്കെറ്റ് ഊരി കൊണ്ട് അവളെ അടുത്തേക്ക് നടന്നതും ആദി പേടിച്ച പോലെ പിറകോട്ടു നടന്നു..... ടേബിളിൽ തട്ടി നിന്നതും അവൾ ദയനീയമായി അവനെ നോക്കി......!! അവൻ ഒന്ന് കയ് നീട്ടിയതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു..... ദേഹം മുഴുവൻ വിറക്കുന്നുണ്ടായിരുന്നു..... ടേബിളിൽ ഫോൺ വെച്ചു ഹർഷൻ അവളെ തന്നെ നോക്കി നിന്നു...... ആദി പതിയെ കണ്ണ് തുറന്നതും മുന്നിൽ കയ്യും കെട്ടി നിന്ന് ചിരിക്കുന്ന ഹർഷനെ കണ്ടു അവൾ തുറിച്ചു നോക്കി...... "ഞാൻ ഒന്ന് അടുത്ത് വന്നപ്പോഴേക്കും ഇങ്ങനെ...... അപ്പൊ പിന്നെ ഒന്ന് തൊട്ടാലോ......" ആദി മൗനമായി നിന്നു.....!! "ഇനി നിന്റെ വായിൽ നിന്നും അങ്ങനെ ഒന്ന് കേൾക്കരുത്......

എനിക്ക് വേണം നിന്നെ..... അത് നീ കരുതും പോലെ നിന്റെ ശരീരം മാത്രമല്ല..... ആ മനസും എനിക്ക് വേണം..... അവിടെ ഞാൻ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ....... ആരുടെ മുന്നിലും നിന്റെ മാനത്തിന് നീ വില പറയരുത് എനിക്കത് സഹിക്കില്ല......" അവൾ അവനെ കണ്ണീരോടെ നോക്കി..... ആ നിമിഷം അവൾക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു......!! ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ ബെഡിൽ കിടക്കുന്ന അശോകിൻറെ അടുത്തായി സുമതി വന്നിരുന്നു......! "ആ ദാരിദ്ര്യം പിടിച്ച നിങ്ങളെ അനിയൻ കെട്ടണം എന്ന് പറഞ്ഞപ്പോൾ നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ അവന്റെ കൂടെ നിക്കരുത് എന്ന്..... ഇപ്പൊ അവൾ എനിക്ക് തന്നാ വെല്ലുവിളി ആയിരിക്കുന്നെ......" "മനസ്സിൽ ആയില്ല....." "അവൾ എന്നോട് എതിർത്തു സംസാരിക്കാൻ ഒക്കെ തുടങ്ങി......" "ഓഹ് അതാണോ.....?!!" എന്നും ചോദിച്ചു അശോക് തല ചൊറിഞ്ഞു......

"അച്ഛൻ കരുതും പോലെ അവൻ ആവശ്യം കഴിഞ്ഞാൽ ഒന്നും അവളെ ഉപേക്ഷിക്കും എന്ന് എനിക്ക് തോന്നുന്നില്ല......" "അവൻ അന്നേ പറഞ്ഞതല്ലേ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ ആണെന്ന്..... പാവപ്പെട്ട വീട്ടിലെ പെണ്ണ് എന്നല്ലേ ഉള്ളൂ..... അവൾക്കെന്താ ഒരു കുറവ്......കാണാനും കൊള്ളാം......" "അയ്യടാ അപ്പൊ ഇയാൾ അവളെ സൗന്ദര്യം ഒക്കെ വർണിച്ചു തുടങ്ങി അല്ലേ..... ഇനി നാളെ നിങ്ങൾക്കും അവളെ വേണ്ടി വരോ......" "എന്റെ സുമതി.....നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ വന്നു കിടന്നേ...... അവൾ ഇപ്പൊ ഹർഷന്റെ ഭാര്യ ആണ്...... നിനക്കുള്ള അവകാശം അവൾക്കും ഈ വീട്ടിൽ ഉണ്ട്......അത് നീ മറക്കണ്ട....." അശോകൻ കിടന്നതും സുമതി ദേഷ്യത്തോടെ അവനെ നോക്കി....... "വെറും കയ്യോടെ വന്ന ആ ദാരിദ്ര്യം പിടിച്ച പെണ്ണിനെ ഞാനും ആയി താരതമ്യം ചെയ്യുന്നത് എനിക്കിഷ്ടം അല്ല.....

എനിക്ക് തന്നെ ആയിരിക്കണം ഈ വീട്ടിൽ ആരെക്കാളും സ്ഥാനം......" അശോകൻ ഒന്നും മിണ്ടാതെ കിടന്നതും അവൾ അവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് അരികിൽ ആയി കിടന്നു...... അപ്പോഴും ആദിയെ ഇറക്കി വിടാൻ ഉള്ള ആലോചനയിൽ ആയിരുന്നു അവൾ....... ▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️▫️▫️▪️▪️ ആദി മുറിയിലേക്ക് വരുമ്പോൾ ഹർഷൻ ബാത്‌റൂമിൽ ആയിരുന്നു..... ടേബിളിൽ ഉള്ള ഫോൺ കണ്ടതും അവൾ അത് കയ്യിൽ എടുത്തു.....അമ്മയെ ഒന്ന് വിളിക്കണം എന്നുണ്ടായിരുന്നു അവൾക്ക്......! ഫേസ് ലോക്ക് ആണല്ലോ..... ആദി മുഖം ചുളിച്ചു സ്ക്രീനിലേക്ക് ഒന്ന് നോക്കി..... ആരേലും കട്ട് കൊണ്ട് പോവുമെന്ന് കരുതി ആവും.....അവൾ അത് ഓപ്പൺ ചെയ്യാൻ പരമാവധി നോക്കി.....നടക്കില്ലെന്നു കണ്ടപ്പോൾ അത് തിരിച്ചും മറിച്ചും നോക്കി...... എത്ര വില കൂടിയ ഫോണാ..... കാശുള്ളതിൻറെ അഹങ്കാരം അല്ലാണ്ട് എന്താ...... അവൾ സ്വയം പറഞ്ഞു അത് എടുത്തിടത് തന്നെ വെച്ചു.....!

ടവ്വലും തോളിൽ ഇട്ടു ഇറങ്ങി വരുന്ന ഹർഷനെ കണ്ടതും അവൾ മുഖം തിരിച്ചു നിന്നു..... ടി ഷർട്ട്‌ വലിച്ചിട്ടു ഹർഷൻ ഫോൺ എടുത്തതും പുഞ്ചിരിച്ചു കൊണ്ട് ആധിയെ ഒന്ന് നോക്കി......! "നീ ഈ ഫോൺ എടുത്തായിരുന്നോ.....?!!" "എനിക്കെന്തിനാ ഇയാളെ ഫോൺ......" "പിന്നെ ഇതെന്താ......" അവൻ അവൾക്ക് നേരെ ഫോൺ നീട്ടിയതും ആദി അതിലേക്ക് നോക്കി വായും പൊളിച്ചു നിന്നു...... തന്റെ ഫേസ് നല്ല പോലെ അതിലുണ്ട്...... അപ്പൊ കള്ളനെ പേടിച്ചല്ല എന്നെ പേടിച്ചാ ഇത്രക്ക് ഭദ്രമായി കൊണ്ട് നടക്കുന്നത് അല്ലേ.....ആദി സ്വയം പറഞ്ഞു......!! "അത് എനിക്ക് അമ്മയെ വിളിക്കാൻ......" "അതിന് എന്നോട് ചോദിച്ചാൽ പോരായിരുന്നോ.....ഇന്നാ വിളിച്ചോ....." അവൾക്ക് വാങ്ങാൻ ഒരു മടി...... "

എന്താ വിളിക്കുന്നില്ലേ......" "അത് അമ്മ ഉറങ്ങി കാണും..... നാളെ കാലത്ത് വിളിച്ചോളാം....." "അമ്മ എണീറ്റ് ഫോൺ എടുത്തോളും.....അതല്ല ഇനി ഞാൻ കേൾക്കാൻ പാടില്ലാത്ത വല്ല രഹസ്യവും പറയാൻ ഉണ്ടോ......" അത് കേട്ടതും അവൾ ഫോൺ കയ്യിൽ ആക്കി നമ്പർ ഡയൽ ചെയ്തു...... ഹർഷൻ അവളെ കൗതുകത്തോടെ നോക്കി ഇരുന്നു......! "അമ്മേ....." "മോളെ..... മോൾക്ക് സുഖാണോ......" "കാലത്തല്ലേ അമ്മ എന്നെ കണ്ടത്...... പിന്നെന്താ അമ്മേ ഇങ്ങനെ......" "എന്റെ മോൾക്ക് അവിടെ അമ്മ കരുതിയ സന്തോഷം ഒന്നും ഇല്ലെന്ന് മനസ്സിൽ ആയി..... നിന്നെ കണ്ട് വന്നപ്പോ തൊട്ട് നെനെഞ്ചിനകത്ത്‌ ഒരു നീറ്റലാ മോളെ...... അച്ഛനോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല....." "എന്റെ അമ്മേ...... എനിക്ക് ഇവിടെ കുഴപ്പം ഒന്നും ഇല്ല....." "ഹർഷനും മോളോട് അവരെ പോലെ തന്നെ ആണോ പെരുമാറുന്നത്......." "അല്ല...... എന്നോട് നല്ല സ്നേഹത്തിൽ തന്നെയാ...... പക്ഷെ അറിയില്ല മനസ്സിൽ എന്താണെന്ന്......

ആ ഒരു പേടി മാത്രമേ ഉള്ളൂ..... ഒരു പക്ഷെ അച്ഛൻ പറഞ്ഞത് പോലെ അനുസരിക്കുന്നതാവും അല്ലെങ്കിൽ എന്നോടുള്ള ഇഷ്ടം കൊണ്ടാവും..... ഏതാണ് സത്യം എന്ന് എനിക്കറിയില്ല അമ്മേ......." "അവന്റെ നിർബന്ധപ്രകാരം അല്ലേ മോളെ ഈ വിവാഹം നടന്നത്...... അപ്പൊ പിന്നെ മോളോടുള്ള ഇഷ്ടം കൊണ്ട് തന്നെ ആവും......" "മ്മ്......" അവൾ ഒന്ന് മൂളി......! "മോളെ നാളെ നിങ്ങൾ രണ്ടാളും വരില്ലേ...... അച്ഛന് കാണാൻ വരാൻ പറ്റാത്ത സങ്കടം കുറച്ച് മുന്നേ പറഞ്ഞതെ ഉള്ളൂ......." "ഞാൻ ഒറ്റയ്ക്കാണെങ്കിലും വരാം അമ്മേ......" "മോൾ അവന് ഫോൺ കൊടുക്ക്..... അമ്മ പറയാം അവനോട്......." "അത്.....അമ്മ......തരാൻ പറഞ്ഞു......" അവൾ അവന് ഫോൺ നീട്ടി കൊണ്ട് പറഞ്ഞു...... ഹർഷൻ അത് വാങ്ങി എണീറ്റതും ആദി അവനെ തന്നെ നോക്കി നിന്നു...... "അമ്മേ......" എന്നുള്ള വിളി കേട്ടതും ആദി ഒന്ന് പുഞ്ചിരിച്ചു..... അമ്മയും ഒരുപാട് സന്തോഷിച്ചു......!! "ഞാൻ അങ്ങോട്ട് വന്നപ്പോ മോനെ കണ്ടില്ല.....

മോൻ നാളെ ആദിയെയും കൂട്ടി ഇങ്ങോട്ട് വരണം.....അച്ഛന് നിങ്ങളെ ഒരുമിച്ച് കാണണം എന്നുണ്ട്......" "അതിനെന്താ അമ്മേ വരാം......" അത് കേട്ടതും ആദി ഞെട്ടി.....ഫോൺ വെച്ചതും ആദി അവനെ അത്ഭുതത്തോടെ നോക്കി......! "ഇയാൾ എന്റെ കൂടെ എന്റെ വീട്ടിൽ വരുമെന്നോ......" "നീ എന്റെ ഭാര്യ അല്ലേ..... അപ്പൊ വന്നാൽ എന്താ......" ആദി പിന്നെ ഒന്നും മിണ്ടീല..... എന്നാലും ഈ വീട്ടിലെ ഒരു മുറിയുടെ അത്ര പോലും വലിപ്പം ഇല്ലാത്ത ആ വീട്ടിലേക്ക് അവൻ വരാമെന്ന് സമ്മതിച്ച ഷോക്കിൽ ആണ് അവൾ...... ഹർഷൻ ലേറ്റ് ഓഫ് ചെയ്തു തൊട്ടടുത്തായി കിടന്നതും അവൾ സൈഡിലേക്ക് ഒന്ന് നീങ്ങി...... വലിയ വീരവാദം ഒക്കെ പറയുമെങ്കിലും അത് കാണുമ്പോ ഒരു പേടിയാ......! സന്തോഷത്തോടെ ആണ് കിടന്നത് എങ്കിലും അവൾ ഇന്ന് നടന്നതു മുഴുവൻ ഓരോന്നായി ഓർത്തെടുത്തു...... പെട്ടെന്നാണ് അവൾ അവനെ തിരിഞ്ഞു നോക്കിയത്......

"അതേയ്..... ഇയാൾ പെറ്റ്സിനെ വാങ്ങി കൊടുക്കുമെന്ന് ചേട്ടത്തിയോട് പറയുന്നത് കേട്ടല്ലോ......" "എന്റെ ഭാര്യ അല്ലേ അതിനെ കളഞ്ഞത് അപ്പൊ പിന്നെ വാങ്ങി കൊടുക്കണ്ടേ......" "വേറെ വാങ്ങിയാലും അതിനെ ഞാൻ കളയും നോക്കിക്കോ...... പാവം മിണ്ടാ പ്രാണിയെ കൂട്ടിൽ ഇട്ടു വളർത്താൻ ഒന്നും ഞാൻ സമ്മതിക്കില്ല......" "കാണാൻ ഏറ്റവും ഭംഗിയുള്ള ആ ബേർഡ്സ് കൂട്ടിൽ കഴിയുന്നത് തന്നാ അതിന്റെ സുരക്ഷക്ക് നല്ലത്....... അത് പുറം ലോകത്ത് ആണെങ്കിൽ അതിനെ വേട്ടയാടാൻ ആളുണ്ടാവും...... ഒരു പക്ഷെ അതിന് കൃത്യമായ ആഹാരം പോലും കിട്ടി എന്ന് വരില്ല.....മറിച്ചു കൂട്ടിൽ ആണെങ്കിൽ അതിന് ആരെയും പേടിക്കേണ്ട.....ആഹാരത്തെ കുറിച്ച് ചിന്തിക്കേണ്ട.....ഇപ്പൊ നിനക്ക് എന്ത് തോന്നുന്നു......" അവൾ ഒന്നും മിണ്ടാതെ തല ചെരിച്ചു കിടന്നു......! അത് പോലെ തന്നെ അല്ലേ എന്റെയും അവസ്ഥ.....ഈ മുറി എന്ന കൊച്ച് കൂട്ടിൽ ഞാൻ ഇന്ന് സുരക്ഷിതയാണെന്ന ഒരു തോന്നൽ.....

അത് ഒരു പക്ഷെ തന്റെ വീട്ടിൽ സ്വാതന്ത്ര്യത്തോടെ പാറി പറക്കുന്ന സമയം പോലും ഇത്രക്ക് സുരക്ഷ കിട്ടിയിരുന്നില്ല..... അച്ഛൻ കിടപ്പിൽ ആയതോടെയും ഏട്ടൻ കൂട് വിട്ടപ്പോഴും തനിക്ക് വില പറയാൻ മാത്രം അല്ല കാമത്തോടെ തന്നെ നോക്കുന്ന പലരെയും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചതാണ്......!! അവളുടെ തേങ്ങൽ ഹർഷനും കേൾക്കാം ആയിരുന്നു...... "എന്റെ ശ്വാസം നിലക്കുന്ന കാലത്തോളം നീ സുരക്ഷിത ആയിരിക്കും.....അത് ഈ ഹർഷന്റെ വാക്കാ......" "എന്നെ നോക്കാൻ ഒക്കെ എനിക്കറിയാം......." കണ്ണ് തുടച്ചു അവൾ അവനെ നോക്കി കെറുവിച്ചു കൊണ്ട് പറഞ്ഞു.....! "ആദി..... ഐ ലവ് യു......" അത് കേട്ടതും ആദി എണീറ്റ് ഇരുന്നു അവനെ നോക്കി..... അവൻ ഒന്ന് ചിരിച്ചതും ആദി ഒന്ന് പുച്ഛിച്ചു തിരിഞ്ഞു കിടന്നു പുതപ്പ് എടുത്തു മൂടി...... മയക്കത്തിലും അവളുടെ കാതിൽ മുഴങ്ങി കേൾക്കുന്ന പോലെ തോന്നി അവൾക്ക്.....

ആദി ഐ ലവ് യു..... അവളുടെ ചുണ്ടിൽ താനേ ഒരു പുഞ്ചിരി വിരിഞ്ഞു.....!! ഉറക്കത്തിലേക്ക് വീണതും വീണ്ടും ഭയാനകമായ സ്വപ്നം......കഴുത്തിൽ ആരുടെയോ കയ്കൾ മുറുകുന്നത് പോലെ...... ശ്വാസം കിട്ടാതെ പിടയുന്നത് പോലെ.......!! "ആാാ...... അമ്മേ......." അവൾ ഞെട്ടി എണീറ്റു..... ദേഹം മുഴുവൻ വിറക്കുന്നുണ്ടായിരുന്നു......!! "എന്താ എന്ത് പറ്റി ആദി......" ഹർഷൻ അവളുടെ അലർച്ച കേട്ട് ഞെട്ടി എണീറ്റ് കൊണ്ട് ചോദിച്ചതും അവൾ പേടിയോടെ അവന്റെ നെഞ്ചിൽ പറ്റി ചേർന്നു...... ആ ഒരു നിമിഷം ഹർഷൻ ഒരു പുഞ്ചിരിയോടെ അവളെ ചേർത്തു പിടിച്ചു......!!............ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story