ആത്മരാഗം ❤️: ഭാഗം 6

athmaragam part 1

എഴുത്തുകാരി: AJWA

"എന്നെ ഈ വേഷത്തിൽ കണ്ടാൽ വീട്ടിൽ പോവുമ്പോ അമ്മ എന്ത് കരുതും ..... ഞാൻ ഇത് ചേഞ്ച്‌ ചെയ്യട്ടെ...... പ്ലീസ് ഹർഷേട്ടാ......" അവളുടെ കെഞ്ചി കൊണ്ടുള്ള ചോദ്യത്തെക്കാൾ അവൻ ശ്രദ്ധിച്ചത് അവളുടെ ആ കുസൃതി നിറഞ്ഞ കുഞ്ഞു മുഖം ആണ്....... അവളുടെ കണ്ണിലും മൂക്കിലും അവന്റെ കണ്ണുകൾ ഓടി നടന്നു.....നോട്ടം ചെന്നു നിന്നത് അവളുടെ ചുണ്ടുകളിൽ ആണ്.......!! അവന്റെ പ്രതികരണം ഇല്ലാത്ത കണ്ടു ആദി വീണ്ടും അവനെ നോക്കി ചോദിച്ചു കൊണ്ടേ ഇരുന്നു....... അവൻ അതൊന്നും കേട്ടില്ല...... അവന്റെ കണ്ണുകൾ അവളുടെ അധരങ്ങളിൽ മാത്രം ആയിരുന്നു...... അവളുടെ ആ ഇളം റോസ് ചുണ്ടുകളിൽ ഉമ്മ വെക്കാൻ തോന്നി അവന്.......!! "ഹർഷേട്ടാ......" അവൾ അവനെ പിടിച്ചു കുലുക്കിയതും അവൻ സ്വബോധത്തിലേക്ക് വന്നു...... "ഇത് ഇട്ടോട്ടെ എന്ന്......" അവൻ തലയാട്ടിയതും അവൾ സന്തോഷത്തോടെ ഡ്രെസ്സ് മാറാൻ ചെന്നു..... അവൻ ചിരിച്ചു കൊണ്ട് സ്വയം തലക്ക് ഒരു കൊട്ട് കൊടുത്തു...... "എങ്ങനെ ഉണ്ട്......?!!" ആദി വന്നപാടെ അവന് മുന്നിൽ ഒന്ന് വട്ടം കറങ്ങി കൊണ്ട് ചോദിച്ചു...... അവൻ അത്ഭുതത്തോടെ അവളെ നോക്കി നിന്നു......

ഇപ്പൊ പഴയ സങ്കടം ഒന്നും ആ മുഖത്തില്ല...... പൂർണമായും അവൾ തന്റേത് മാത്രം ആയ പോലെ......!! "ആദി..... ഐ ലവ് യു......." അവളുടെ തിളങ്ങുന്ന കണ്ണുകളിൽ നോക്കി കൊണ്ട് അവൻ പറഞ്ഞു.....അവന്റെ പ്രതികരണം അത് മാത്രമായിരുന്നു......! ആദി ഒന്നും മിണ്ടാതെ ആ സെയിൽസ് ഗേളിന്റെ അടുത്ത് ചെന്നു..... "എങ്ങനെ ഉണ്ട് ചേച്ചി......." "നന്നായി ചേരുന്നുണ്ട്......" "താങ്ക്സ്......" അവൾ ഹർഷനെ നോക്കി പുച്ഛിച്ചു കൊണ്ട് അവരോടായി പറഞ്ഞു........ എല്ലാം പാക്ക് ചെയ്തു ഹർഷൻ ബില്ലും പെ ചെയ്തു അവളെയും കൊണ്ട് ഇറങ്ങി..... "ഇവിടെ എന്താ......?!!" ഹർഷൻ മൊബൈൽ ഷോപ്പിലേക്ക് കേറുന്നത് കണ്ടതും ആദി അകത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു......! "ഇവിടെ ഞാൻ ഒരു സർബത്ത് കുടിക്കാൻ വന്നതാ......" "ഇവിടെയോ......ഇത് മൊബൈൽ ഷോപ്പല്ലേ......" "അപ്പൊ അറിയാം....." ഇവന് ഈ ഉള്ള ഫോണൊന്നും പോരെ.......ഫോൺ സെലക്ട് ചെയ്യുന്ന ഹർഷനെ നോക്കി ആദി പിറു പിറുത്ത്‌ കൊണ്ട് അവിടെ കണ്ട ചെയറിൽ കേറി ഇരുന്നു...... അവിടെ ഒക്കെ ഒന്ന് നോക്കി കാണുമ്പോൾ ഒരുത്തൻ അവളെ നോക്കി ഇളിച്ചത്......

എന്നോട് തന്നെ ആണോ എന്ന് അറിയാൻ വേണ്ടി ആദി ഒന്ന് തിരിഞ്ഞു നോക്കി.....ആരും ഇല്ലെന്ന് കണ്ടതും ആദി അവനെ വീണ്ടും നോക്കി...... അപ്പോഴും അവൻ കണ്ണ് കൊണ്ട് ആക്ഷൻ ഇട്ടു ഒന്ന് ചിരിച്ചു..... എന്റെ കൃഷ്ണ ഇവന് ഇത് എന്തിന്റെ കണ്ണ് കടിയാ..... അവൾ അപ്പൊ തന്നെ തിരിഞ്ഞു ഇരുന്നു......!! അപ്പോഴേക്കും ലവൻ അവളുടെ മുന്നിലായ് വന്നു നിന്നു ഫോൺ നോക്കി കൊണ്ട് അവളെ ഇടക്ക് ഇടക്ക് നോക്കാൻ തുടങ്ങി.......ഇവൻ മിക്കവാറും ആ തെമ്മാടിൻറെ കയ്യീന്ന് വാങ്ങും..... ആദി കലിപ്പിൽ അവനെ തുറിച്ചു നോക്കി എന്കിലും ലവന് വീണ്ടും ഇളക്കം..... അവൾ അപ്പൊ തന്നെ എണീറ്റ് ഹർഷന്റെ അടുത്ത് ചെന്ന് നിന്നു..... ഹർഷൻ ഇതെല്ലാം മുന്നിൽ ഉള്ള ഗ്ലാസിൽ കാണുന്നുണ്ടായിരുന്നു...... അവൻ ദേഷ്യം കടിച്ചു പിടിച്ചു നിന്നു..... ഫോൺ വാങ്ങി ഹർഷൻ ദൃതിയോടെ ആദിയുടെ കയ്യും പിടിച്ചു ഇറങ്ങി..... "നീ ഇവിടെ നിക്ക്.....ഞാൻ ഒന്ന് വാഷ് റൂമിൽ പോയി വരാം....." ആദി അവിടെ കണ്ട ചെയറിൽ ഇരുന്നു തലയാട്ടിയതും ഹർഷൻ എല്ലാം അവളെ കയ്യിൽ കൊടുത്തു തിടുക്കപ്പെട്ടു പോയി.....!!

ആദി മുന്നിൽ ആയി കണ്ട ടെഡിയെ കൗതുകത്തോടെ നോക്കി നിന്നു......! "ഡാാ......." ഹർഷന്റെ വിളിയിൽ അവൻ ഒന്ന് നിന്ന് തിരിഞ്ഞു നോക്കി...... "എന്താ.......?!!" അവൻ ചോദിച്ചതും ഹർഷന്റെ ഒറ്റ ചവിട്ടിൽ അവൻ തെറിച്ചു വീണു...... "നിനക്ക് സൂക്കേട് തീർക്കാൻ എന്റെ പെണ്ണിനെ തന്നെ വേണം അല്ലേടാ......" അവനെ ചവിട്ടി മെതിച്ചു ഹർഷൻ എണീറ്റ് തിരിഞ്ഞതും നാലെണ്ണം അവനരികിലേക്ക് ഒരു ഫൈറ്റിന് തയാറായിട്ടെന്ന പോലെ നടന്നു വന്നു..... അത് കണ്ടതും താഴെ കിടക്കുന്നവനെ ഹർഷൻ ഒന്ന് നോക്കി.....!! "ഞങ്ങൾ കുറെയായി ഈ പണി തുടങ്ങിയിട്ട്..... കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ സൈറ്റ് അടിക്കുകയും ചെയ്യും അവളുമാർ വീണാൽ കൊണ്ട് പോവുകയും ചെയ്യും ആവശ്യം കഴിഞ്ഞാൽ കൊണ്ട് കളയുകയും ചെയ്യും......" അവൻ പറഞ്ഞു തീരുന്നതിനു മുന്നേ ഹർഷൻ അവനെ വീണ്ടും ചവിട്ടി മെതിച്ചു...... അപ്പോഴേക്കും നാലെണ്ണവും അവനെ വളഞ്ഞു അവന്റെ ദേഹത്തേക്ക് ഒരുത്തന്റെ ചവിട്ട് കിട്ടിയതും ഹർഷൻ കലിപ്പിൽ അവനിട്ട് കൊടുത്തു...... ദേഷ്യം വന്നാൽ അവന് നിയന്ത്രിക്കാൻ ആവില്ല......

അത് കൊണ്ട് തന്നെ നാലിനെയും നിമിഷ നേരം കൊണ്ട് അവൻ ചവിട്ടി കൂട്ടി ഒരു മൂലയിൽ ഇട്ടു......!! "ഇന്നത്തോടെ നിർത്തിയേക്കണം......" ഹർഷൻ അവന്മാരെ നോക്കി വാർണിങ് എന്ന പോലെ പറഞ്ഞു അകത്തേക്ക് തന്നെ നടന്നു..... നെറ്റിയിൽ വന്ന മുറിവ് അവൻ കർചീഫ് എടുത്തു തുടച്ചു നീക്കി ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി.......!! *--------------* "വൗ എന്ത് രസാ ആ ടെഡിയെ കാണാൻ...... ആ തെമ്മാടി വന്നാൽ സോപ്പിട്ടു ഒന്ന് വാങ്ങി തരാൻ പറയണം......" ആദി കൗതുകത്തോടെ ടെഡിയെ നോക്കി സ്വയം പറഞ്ഞു...... അവളുടെ ശ്രദ്ധ മുഴുവൻ അതിൽ ആയിരുന്നു.......!! "ടാ നോക്കെടാ ഒരു കിടിലൻ ഐറ്റം......" പിന്നിൽ നിന്നുള്ള രണ്ടെണ്ണത്തിന്റെ കുശു കുശുപ്പ് കേട്ടതും ആദി പേടിയോടെ അവിടെ തറഞ്ഞു നിന്നു......ആ തെമ്മാടി എന്നേം തനിച്ചാക്കി എവിടെ പോയതാ......ഇനി എന്നെ കളഞ്ഞിട്ട് പോയത് ആവോ.......! രണ്ടും അവളെ ചുറ്റി പറ്റി അവിടെ നടക്കാൻ തുടങ്ങി...... ആദിയുടെ കണ്ണുകൾ ഭയത്തോടെ ഹർഷനെ തിരഞ്ഞു കൊണ്ടിരുന്നു....... ഹർഷൻ ദൂരെ നിന്നും അവൾക്കരികിൽ നിക്കുന്ന രണ്ടെണ്ണത്തിനെ കണ്ടു അവരെ നോട്ടം ആദിയിൽ ആണെന്ന് മനസ്സിൽ ആക്കി......എന്റെ ദൈവമേ ഇതെന്താ ലോകത്തുള്ള ചെക്കന്മാർ മുഴുവൻ ഇവളെ പിറകെ ആണോ......?!! "ഹലോ,,,,, എന്താ ഒറ്റയ്ക്ക് ആണോ......?!!"

അത് കൂടി കേട്ടതും ആദി കലിപ്പിൽ അവരെ നോക്കുന്നതിന് മുന്നേ തെറിച്ചു വീഴുന്ന രണ്ടിനെയും കണ്ടു ആദി വായും പൊളിച്ചു നിന്നു......അപ്പോഴുള്ള ഹർഷന്റെ മുഖം കണ്ടതും ആദി ഞെട്ടി......! അവളെ കയ്യും പിടിച്ചു സ്പീഡിൽ അവൻ താഴേക്ക് ഇറങ്ങുമ്പോഴും ആദി ഹർഷന്റെ മുഖത്ത് തന്നെ നോക്കി നിന്നു..... ഇടക്ക് അവൾ ആ വീണു കിടക്കുന്ന രണ്ടിനെയും ദയനീയമായി ഒന്ന് നോക്കി..... വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന പോലെ.......!! "നിന്നെ മോശമായി കമെന്റ് ചെയ്യുന്നവർക്ക് റിപ്ലൈ കൊടുത്താൽ എന്താ നിനക്ക്......" "എനിക്ക് പേടിയാ......" "ഞാൻ കണ്ടിടത്തോളം നിനക്ക് എന്നെ മാത്രേ പേടി ഇല്ലാതുള്ളൂ......" "ഇപ്പൊ തന്നെ ഞാൻ പേടിച്ചാ നിൽക്കുന്നെ...... എന്തൊരു ദേഷ്യാ ഇയാളെ മുഖത്ത്...... ഇങ്ങനെ ഒന്നും കലിപ്പായികൂടാ......ഹൈ പ്രെശർ നമ്മുടെ ബോഡിക്ക് ദോഷം ചെയ്യും......." "നീ വന്നു വന്നു ഇപ്പൊ ഡോക്ടർ ആയോ....." ആദി ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു......!! "അവന്മാർ നിന്നെ മോശം കമെന്റ് അടിക്കുമ്പോൾ നിന്റെ ഈ നാക്ക് എവിടെ ആയിരുന്നു......" ഹർഷൻ അവളെ ദേഷ്യത്തോടെ നോക്കി കൊണ്ട് ചോദിച്ചു......!!

"അത്...... മുന്നേ ഇത് പോലെ ഒരുത്തൻ ബസ്‌റ്റോപ്പിൽ വെച്ചു മോശം കമെന്റ് അടിച്ചപ്പോൾ ഞാൻ അവന്റെ മുഖത്ത് അടിച്ചതാ......." "എന്നിട്ട്......" ഹർഷൻ അത്ഭുതത്തോടെ ചോദിച്ചു......!! "എന്നിട്ടെന്താ....... അവൻ എന്നെ തിരിച്ചടിക്കാൻ വന്നപ്പോ ഞാൻ ഓടി...... അന്ന് അച്ഛന് ഞാൻ വാക്ക് കൊടുത്തതാ ആര് എന്ത് പറഞ്ഞാലും ഞാൻ ഒരക്ഷരം മിണ്ടില്ലെന്ന്......." "ഏതാ അവൻ......" "ആ ആർക്കറിയാം...... അവനെ ഞാൻ പിന്നെ കണ്ടിട്ടില്ല......കാണല്ലേ എന്ന എന്റെ പ്രാർത്ഥന അവൻ അന്നത്തെ അടി തിരിച്ചു തന്നാലോ......." അവൾ കുറുമ്പോടെ പറയുന്നത് കേട്ടതും ഹർഷൻ ഒന്ന് ചിരിച്ചു...... ദേഷ്യം എല്ലാം അവൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ പോലെ......!! "ദാ ഇത് നിനക്കാ......." ഹർഷൻ ഒരു ബോക്സ് അവൾക്ക് നീട്ടി കൊണ്ട് പറഞ്ഞതും ആദി അതിലേക്ക് നോക്കി......! "ഇത് ഫോൺ അല്ലേ ഇതെന്തിനാ എനിക്ക്......" "ഇത് രണ്ട് നേരം നിനക്ക് ചായ ഇട്ടു കുടിക്കാൻ......എടീ നീയല്ലേ പറഞ്ഞത് നിനക്ക് ഫോൺ ഇല്ലെന്ന്..... നിനക്ക് എപ്പോൾ വേണേലും നിന്റെ അമ്മയെ വിളിക്കാം..... പിന്നെ ഞാൻ പുറത്ത് പോയാൽ എന്നെ വിളിക്കാം...... പിന്നെ വല്ല ഗാർഹിക പീഡനവും ഉണ്ടെങ്കിൽ സ്റ്റേഷനിലും വിളിക്കാം......" ഹർഷൻ അവളെ നോക്കി പറഞ്ഞതും അവൾ എന്തോ ചിന്തയിൽ ആണ്......!

"ഇതൊക്കെ തന്ന് എന്റെ മനസ് കീഴ്പ്പെടുത്താൻ ആണോ......?!!" ആധിയുടെ ചോദ്യം കേട്ടതും ഹർഷന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു....... "ഇയാൾ എന്നോട് സ്നേഹം കാണിക്കുമ്പോൾ എനിക്ക് പേടിയാ......എന്നെ മടുക്കുമ്പോൾ എന്നെ ഉപേക്ഷിച്ചു പോവുമോ എന്ന പേടി......" അവളിൽ നിന്ന് വരുന്ന ഓരോ വാക്കുകളിലും അവന് ദേഷ്യം നിയന്ത്രിക്കാൻ ആവാത്ത പോലെ തോന്നി...... അതും കവറിൽ ഇട്ടു അവൻ ദേഷ്യത്തോടെ ബൈക്കിൽ കയറി ഇരുന്നു സ്റ്റാർട്ട്‌ ചെയ്തു...... ആദിയെ അതേ ഭാവത്തോടെ നോക്കിയതും അവൾ പേടിയോടെ അവന്റെ പിന്നാലെ കയറി ഇരുന്നു......! അവൻറെ ബൈക്ക് മുന്നോട്ട് കുതിച്ചതും ആദി അവന്റെ തോളിൽ പിടി മുറുക്കി...... ഒന്നിലും ശ്രദ്ധ കൊടുക്കാതെ വാഹനങ്ങൾക്ക് ഇടയിൽ കൂടി അവൻ ബൈക്ക് കടത്തി വിട്ടതും ആദി പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കി..... അത് ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുകയാണ്.......! ബൈക്കിന്റെ വേകത കൂടുന്നതിനനുസരിച്ചു ആദി അവനിൽ ഉള്ള പിടി മുറുക്കി കൊണ്ടിരുന്നു....... കണ്ണുകൾ അടച്ചു പിടിച്ചു അവൾ ഇരുന്നു..... അവന്നപ്പോഴും ദേഷ്യം കെട്ടടങ്ങുന്നുണ്ടായിരുന്നില്ല...... "ഹർഷേട്ടാ...... എനിക്ക് പേടി ആവുന്നു.....പ്ലീസ് വണ്ടി നിർത്ത്......." അവനിൽ ഒരു മാറ്റവും ഇല്ല.....

ആദി ഇരു കയ്കൾ കൊണ്ടും അവനെ വരിഞ്ഞു മുറുക്കി......! "ഹർഷേട്ടാ എനിക്ക് പേടി ആവുന്നു......" അവൾ അത്രയും ഭയത്തോടെയും വേദനയോടെയും പറഞ്ഞതും ഹർഷൻ ബ്രേക്ക്‌ ഇട്ടു അതിൽ നിന്നും ഇറങ്ങി അവളെ നോക്കി......!! "ഞാൻ നിന്റെ ആരാ......?!!" "അ...... ത്.....എ..... ൻറെ..... ഭർത്താവ്......." "പിന്നെന്തിനാ ഇടക്ക് ഇടക്ക് നീ എന്നെ ഇങ്ങനെ കുത്തി നോവിക്കുന്നെ...... മടുക്കുമ്പോ ഉപേക്ഷിക്കാൻ ആണത്രേ......അങ്ങനെ ആണോ എല്ലാ ഭാര്യ ഭർതൃ ബന്ധവും..... അങ്ങനെ ആണെങ്കിൽ നിന്റെ അച്ഛൻ കിടപ്പിൽ ആയിട്ടും നിന്റെ അമ്മ ഉപേക്ഷിച്ചു പോയോ..... നിന്നെ മടുക്കുമ്പോൾ ഉപേക്ഷിക്കാൻ ഞാൻ ഇന്നേ വരെ നിന്റെ ദേഹത്ത് അരുതാത്ത രീതിയിൽ തൊട്ടിട്ടുണ്ടോ....." അതിന് ആദി ഇല്ലെന്ന് കാണിച്ചു......! അപ്പോഴും അവന്റെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നില്ല...... "പലപ്പോഴും നിന്നെ ഒന്ന് ചുമ്പിക്കാൻ നിന്നിൽ ലയിച്ചു ചേരാൻ എന്നിലെ പ്രണയം കൊതിച്ചിട്ടുണ്ട്......നീ എന്നെ പ്രണയിച്ചു തുടങ്ങുമ്പോൾ മതി എന്നാ ഞാൻ കരുതിയത്...... പക്ഷെ ഇപ്പൊ എനിക്ക് മനസ്സിൽ ആയി നിനക്കൊരിക്കലും എന്നെ തിരിച്ചു പ്രണയിക്കാൻ ആവില്ലെന്ന്......" അവന്റെ വാക്കുകൾ എല്ലാം അവളുടെ കണ്ണുകൾ നിറയിച്ചു കൊണ്ടിരുന്നു...... "നിന്റെ വാക്കുകൾ ഓരോന്നും എത്രത്തോളം എന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് നിനക്ക് അറിയില്ല ആദി......" "സോറി ഹർഷേട്ടാ...... ഇനി ഞാൻ ഒരിക്കലും അങ്ങനെ ഒന്നും പറയില്ല....." അവൾ കണ്ണീരോടെ ഹർഷനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു......!

"ഒരിക്കലും ഞാൻ അങ്ങനെ ഒന്നും പറയില്ല ഹർഷേട്ടാ...... എന്നോട് ക്ഷമിക്കണം..... എനിക്കറിയാം ഹർഷേട്ടൻ എന്നെ ആത്മാർത്ഥമായാണ് സ്നേഹിക്കുന്നതെന്ന്...... അതും നഷ്ടപ്പെടുമോ എന്ന പേടി മാത്രമാ ഇപ്പൊ എനിക്ക്......എന്റെ ഏട്ടൻ എന്നെ എത്ര മാത്രം സ്നേഹിച്ചതാ..... എന്നിട്ട് ഒരു ദിവസം ഒന്നും പറയാതെ എന്നെ വിട്ടു പോയി...... ഇപ്പൊ ജീവനോടെ ഉണ്ടോ എന്ന് പോലും അറിയില്ല....." അവളുടെ കണ്ണ് നീര് ഒരു പൊട്ടി കരച്ചിൽ ആയി മാറി...... ഹർഷൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.... ഇപ്പൊ അവനിൽ ആ ദേഷ്യം ഇല്ല..... "ഒരിക്കലും ഞാൻ നിന്നെ ഉപേക്ഷിച്ചു പോവില്ല ആദി....." അവളും ഒരു പുഞ്ചിരിയോടെ അവനിലേക്ക് ഒന്ന് കൂടി ഒട്ടി ചേർന്നു....... "ഐ ലവ് യു ആദിത്യ......" ഹർഷൻ അവളുടെ കഴുത്തിൽ ഇക്കിളി ആക്കി കൊണ്ട് പറഞ്ഞതും ആദി അവനിൽ നിന്ന് വിട്ടു മാറി.....! "പോവണ്ടേ....." "മ്മ്......" "ഏതായാലും നിർത്തിയതല്ലേ...... കുറച്ചു സ്വീറ്റ്സ് വാങ്ങിക്കാം അല്ലേ....... അല്ലെങ്കിൽ നിന്റെ ഉണ്ണി കുട്ടൻ എന്നെ പറ്റി എന്ത് കരുതും......." അതിനവൾ പൊട്ടി ചിരിച്ചു.....! "ഇനി ഇവിടെ നിർത്തിയാൽ പിന്നെ ഇവിടന്ന് പൂവാലന്മാരെ വടിച്ച് എടുക്കേണ്ടി വരും...... നീ ഇങ്ങ് വന്നേ......." അവൻ അവളെ കയ്യിൽ പിടിച്ചു നടന്നു......

സ്വീറ്റ്സും വാങ്ങി ബൈക്കിന് അടുത്തെത്തിയതും അവൾ ഹർഷനെ തുറിച്ചു നോക്കി.......!! "വന്ന പോലെ ആണെങ്കിൽ ഞാൻ ചാടും......" "അത് നിന്റെ വാക്ക് കേട്ട് ദേഷ്യം വന്നത് കൊണ്ടല്ലേ......" "അപ്പൊ മാളിൽ വെച്ചു കലിപ്പ് ആയതോ......?!!" "നിന്റെ പിറകെ ഇങ്ങനെ ഉള്ള ചെക്കൻമാർ മുഴുവൻ മണം പിടിച്ചു വരുന്നത് കണ്ടാൽ പിന്നെ എങ്ങനെയാടി കലിപ്പ് ആവാതിരിക്കുന്നെ......" "എല്ലാരും ഒന്നുല്ല......" "പിന്നെ........" "ഒരു പത്തിരുപതെണ്ണം......." ഹർഷൻ വായും പൊളിച്ചു അവളെ ഉഴിഞ്ഞു നോക്കി.......! അവൾ പിന്നെ വീട് വരെ അവനോട് വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു...... ഹർഷനും അത് ആസ്വദിച്ചു...... "ഇതാണ് എന്റെ വീട്......" "എനിക്കറിയില്ലായിരുന്നു......." കയ്യും കെട്ടി നിന്ന് ഹർഷൻ പറഞ്ഞതും ആദി ഒന്ന് ഇളിച്ചു...... "ഇതിന് മുന്പും വന്നിട്ടുണ്ടല്ലേ ഞാൻ അത് മറന്നു......വാ അകത്തിരിക്കാം....." അവൻ ചിരിയോടെ അവളെ പിന്നാലെ അകത്തേക്ക് കയറി......! "അമ്മേ......" ആദി നീട്ടി വിളിച്ചതും അമ്മ വെളിയിലേക്ക് വന്നു..... "അമ്മ ഭയങ്കര ബിസി ആണെന്ന് തോന്നുന്നു......" "ഏയ് അങ്ങനെ ഒന്നും ഇല്ല...... മക്കൾ ഇരിക്ക്......"

അപ്പോഴേക്കും ആദി ഒരു ചെയർ വലിച്ചു തന്റെ ദാവണി തുമ്പ് കൊണ്ട് അത് തുടച്ചു...... ഹർഷൻ വേദനയോടെ അതും നോക്കി നിന്നു...... "ഇരിക്ക് ഹർഷേട്ടാ....." അതിനവൻ ഒന്ന് ചിരിച്ചു..... "അച്ഛൻ എവിടെ......?!!" "വാ അകത്തുണ്ട്......" ഹർഷൻ അവർക്ക് പിന്നാലെ മുറിയിൽ കയറി...... "നേരം വൈകിയപ്പോൾ ഞാൻ കരുതി ഇന്നിനി വരില്ലെന്ന്...... എന്തായാലും മക്കൾ വന്നല്ലോ അച്ഛന് സന്തോഷം ആയി......" "കാലത്ത് ഇറങ്ങിയതാ അച്ഛാ...... ഷോപ്പിംഗ്‌ ഒക്കെ കഴിഞ്ഞപ്പോഴേക്കും ലേറ്റ് ആയി......" ആദിയും അമ്മയും അടുക്കളയിലേക് നടന്നു.....ഹർഷൻ അവിടെ ഒക്കെ ഒന്ന് നോക്കി അച്ഛന്റെ അടുത്തായി ഇരുന്നു......! "ഇന്നെന്താ അമ്മേ ഉണ്ടാക്കിയത്......?!!" ആദി പാത്രങ്ങൾ ഒക്കെ തുറന്നു നോക്കി കൊണ്ട് ചോദിച്ചു.......!ഓരോന്നായി എടുത്തു അവൾ ടേസ്റ്റ് ചെയ്യാൻ തുടങ്ങി.....!! "മോളെ അമ്മ തിരക്കിനിടയിൽ ആ കാര്യം വിട്ടു..... അവനെ എവിടെ ഇരുത്തി ഭക്ഷണം കൊടുക്കും......." അമ്മയുടെ സങ്കടം നിറഞ്ഞ ചോദ്യം കേട്ടതും ആദിയും അപ്പോഴാണ് അത് ഓർത്തത്...... "സാരല്ല്യ അമ്മേ ഹർഷേട്ടനോട്‌ ഞാൻ പറയാം..... അമ്മ എല്ലാം എടുത്തു വെക്ക്......."

"ഹർഷേട്ടാ...... വാ ഭക്ഷണം കഴിക്കാം......" ഹർഷൻ പുറത്തേക്ക് വന്നതും ആദി അവനെയും കൊണ്ട് മാറി നിന്നു.......!! "അതേയ്......ഇയാൾ എപ്പോഴും വലിയ ടേബിളിന് മുന്നിൽ ഇരുന്നല്ലേ ഭക്ഷണം കഴിക്കുന്നേ...... ഇന്ന് ഒരു ചേഞ്ച്‌ ആയാലോ......." അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടതും ഹർഷന് പറഞ്ഞു വരുന്നത് എന്താണെന്ന് മനസ്സിൽ ആയതും അവൻ തലയാട്ടി......!! ഹർഷൻ കയ്യും കഴുകി ആദിയെ ഒന്ന് നോക്കി ചിരിച്ചു തറയിൽ ഇരുന്നു...... "അങ്ങനെ അല്ല ഇങ്ങനെ......." ആദി അവന്റെ കാലുകൾ ഒക്കെ നേരെയാക്കി വെച്ചു...... അവന്റെ അവസ്ഥ കണ്ടു അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു....... പാവം ഇതിനേക്കാൾ എന്തോ വലുത് വരാൻ ഇരുന്നതാ.......!! "അമ്മ കഴിക്കുന്നില്ലേ......" "മക്കൾ കഴിക്ക്...... അമ്മ പിന്നെ കഴിച്ചോളാം......" "അച്ഛൻ......" "മെഡിസിൻ ഉള്ളത് കൊണ്ട് അച്ഛൻ നേരത്തെ കഴിക്കാറുണ്ട്...... അല്ലേലും അച്ഛന് ഈ ഫുഡ് ഒന്നും പിടിക്കില്ല..... കഞിയും പയറും ആണ് അച്ഛനിഷ്ടം......" ആദി അതും പറഞ്ഞു ഹർഷന്റെ അടുത്തിരുന്നു കഴിക്കാൻ തുടങ്ങി...... ഹർഷൻ ആണേൽ വായിൽ ഇടാൻ പറ്റാത്ത അവസ്ഥയിലും......!!

"ആദ്യം കുറച്ച് ബുദ്ധിമുട്ട് കാണും...... പിന്നെ ശരിയായിക്കോളും......" ഹർഷൻ നിഷ്കു ആയി ഒന്ന് തലയാട്ടി എങ്ങനെ ഒക്കെയോ കഴിക്കാൻ തുടങ്ങി...... അമ്മ അടുക്കളയിലേക് വിട്ടതും ആദി ഹർഷനെ ഒന്ന് തോണ്ടി..... "ഇന്നാ കഴിച്ചോ അമ്മ കാണണ്ട...... എന്നെ കളിയാക്കും......" ഹർഷൻ വാ തുറന്നതും ആദി ഭക്ഷണം എടുത്തു അവന് വായിൽ ഇട്ടു കൊടുത്തു...... അവളെ മനസിലാക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഹർഷൻ........ആ കുറുമ്പുകൾ എത്ര ആസ്വദിച്ചാലും മതി വരാത്ത പോലെ..... അവൻ അവളിൽ നിന്ന് കണ്ണ് മാറ്റാതെ അവളെ തന്നെ നോക്കി ഇരുന്നു...... ആദി അമ്മ വരുന്നുണ്ടോ എന്ന് നോക്കി അവനെ കഴിപ്പിക്കുന്ന തിരക്കിൽ ആണ്......!! കയ് കഴുകിയതും ആദി തോർത്ത്‌ എടുത്തു അവന് നീട്ടി...... അവൻ കയ് നീട്ടി അതിൽ പിടിച്ചു വലിച്ചതും ആദി അവന്റെ നെഞ്ചിൽ തട്ടി നിന്നു...... കണ്ണുകൾ തമ്മിൽ പ്രണയം പങ്ക് വെക്കുന്ന നിമിഷങ്ങൾ..... ❣️ "ചേച്ചി......" ഉണ്ണി കുട്ടന്റെ വിളിയിൽ ആദി ഞെട്ടി കൊണ്ട് അവനിൽ നിന്ന് വിട്ട് മാറി......!! "ടാ ഉണ്ണി കുട്ടാ......നീ എവിടെ ആയിരുന്നു ഇത്രയും നേരം....." "ഞാൻ സ്കൂൾ വിട്ട് വരുമ്പോ ചേട്ടന്റെ ബൈക്ക് കണ്ടിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്......" "ഇത് നിനക്ക്.....ചേട്ടൻ വാങ്ങിച്ചതാ......" "ആണോ......?!!" അവൻ ഹർഷനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ചോക്ലേറ്റ് കയ് നീട്ടി വാങ്ങിച്ചു......!

"ടാ നിന്റെ അനിയത്തിക്ക് കൊടുക്കണം.....മുഴുവൻ എടുത്തു ചിഞ്ചുന് കൊടുക്കരുത്......" ഉണ്ണി കുട്ടൻ അരുതാത്തത് എന്തോ കേട്ട പോലെ ആദിയെ നോക്കി കണ്ണ് ഉരുട്ടി.....! "ഇവന്റെ ലൈനാ ചിഞ്ചു...... ഈ കോളനിയിൽ തന്നാ......" ഹർഷൻ വായും പൊളിച്ചു ചെക്കനെ നോക്കി......!! "അല്ല ആദി നിനക്ക് അങ്ങനെ വല്ല ലവ്വും.....?!!" ഹർഷൻ ഒരു സമാദാനത്തിന് എന്ന പോലെ ചോദിച്ചു...... അതിന് ആദി അവനെ നോക്കി ഇളിച്ചു കാണിച്ചതും ഹർഷൻ ദയനീയമായി അവളെ നോക്കി.......!! "പ്രേമിക്കണം എന്നൊക്കെ ഉണ്ടായിരുന്നു...... പക്ഷെ അതിന് മുന്നേ ഇയാൾ എന്നെ കെട്ടീലെ......." "അതിനെന്താ നീ എന്നെ പ്രേമിച്ചോടി......" "ആലോചിക്കട്ടെ......" ആദി വലിയ ഗമയിൽ പറഞ്ഞു.......! "ഐ ലവ് യൂ......." അത് കേട്ടതും ആദി അവനിൽ നിന്നും മുഖം തിരിച്ചു...... ചുണ്ടിൽ അപ്പോഴും പുഞ്ചിരി ഉണ്ടായിരുന്നു...... "ചേട്ടാ എന്നെ ഒന്ന് ഇതിൽ കേറ്റി ഒരു റൗണ്ട് അടിക്കോ......" ഉണ്ണി കുട്ടൻ ബൈക്ക് ചികഞ്ഞു നോക്കി കൊണ്ട് ചോദിച്ചതും ഹർഷൻ അവനെയും ഇരുത്തി അവിടെ ഒക്കെ ചുറ്റി കറങ്ങി......!! ബൈക്ക് നിർത്തിയതും ഉണ്ണി കുട്ടൻ വീട്ടിലേക്ക് പോയി......

"പോവണ്ടേ......?!!" "പോണോ....." ആദി വിഷമത്തോടെ ചോദിച്ചതും ഹർഷൻ ഒന്ന് ചിരിച്ചു.......!! "ഇല്ലെങ്കിൽ ഞാൻ ബലമായി പിടിച്ചു കൊണ്ട് പോകും....." അതിന് അവളും ഒന്ന് ചിരിച്ചു...... "ഇത് വെച്ചോളൂ......" ഇറങ്ങാൻ നേരം ഹർഷൻ അമ്മയുടെ കയ്യിൽ പണം കൊടുത്തു കൊണ്ട് പറഞ്ഞു.....! "എന്താ മോനെ ഇത്......?!!ഇതൊന്നും വേണ്ട......". "എന്നെ അമ്മയുടെ മോനായി കാണുന്നുണ്ടെങ്കി അമ്മ ഇത് വാങ്ങണം.....ദാനം തരുന്നതല്ല ഒരു മകന്റെ സ്ഥാനത്ത് നിന്ന് തരുന്നതാ......" അമ്മ കണ്ണീരോടെ അത് വാങ്ങി..... ആദി ഹർഷനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...... ഹർഷൻ അച്ഛനോട് യാത്ര ചോദിക്കുമ്പോൾ ആണ് ആദി എന്തോ ഓർത്ത പോലെ പുറത്തേക്കിറങ്ങിയത്......! "ഞാൻ പറയാറില്ലേ,,,,,ഇതാ എന്റെ ഏട്ടൻ......" ആദി ഹർഷന്റെ കയ്യിൽ ഏട്ടന്റെ ഫോട്ടോ കൊടുത്തു കൊണ്ട് പറഞ്ഞു......അതിലേക്ക് നോക്കിയ ഹർഷൻ അതിലെ ആളെ കണ്ടു തരിച്ചു നിന്നു.......!! ....... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story