ആത്മരാഗം💖 : ഭാഗം 104 || അവസാനിച്ചു

athmaragam thanseeh

രചന: തൻസീഹ് വയനാട്

രണ്ട് വർഷങ്ങൾക്ക് ശേഷം "പടിയിറങ്ങിയതിന് ശേഷം ആദ്യമായാണ് ഇങ്ങനെ ഒരു ഇവന്റ്.. എല്ലാവരെയും വീണ്ടും കാണാൻ കഴിഞ്ഞതിലും സൗഹൃദം പുതുക്കാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം ഉണ്ട്... അതേ സമയം നമ്മിൽ നിന്നും വേർപ്പെട്ടു പോയ ഈശ്വറിന്റെ സ്മരണ ഒരുപാട് ദുഃഖവും സമ്മാനിക്കുന്നുണ്ട്... ഈ നിമിഷത്തിൽ അവനും കൂടെ ഉണ്ടായിരുന്നു എങ്കിൽ ആശിച്ചു പോകുന്നു........ " ഓഡിറ്റോറിയത്തിലെ സ്റ്റേജിൽ നിന്ന് മഹി ഈറനണിഞ്ഞ മിഴികളോടെ സംസാരം തുടർന്നു.. ഡിഗ്രി, പിജി ബാച്ചിന്റെ ഗെറ്റ് ടുഗതർ ആയതിനാൽ ഒരുപാട് പേർ തങ്ങളുടെ കോളേജിലെ ഓർമ്മകൾ പുതുക്കാൻ എത്തിയിരുന്നു... ഓരോരുത്തരും സ്റ്റേജിൽ കയറി സംസാരിക്കാനും വിശേഷങ്ങൾ പങ്കു വെക്കാനും ആരംഭിച്ചു.. ലീനയും അനിയും അവരുടെ മക്കൾ കുസൃതി കാണിക്കുന്നത് കൊണ്ട് പുറത്തേക്ക് പോയി....പുറത്ത് നൈനികയും അക്ഷിതും ഉണ്ടായിരുന്നു... ഒരു വയസ്സായ മോനെ അടക്കി നിർത്താൻ പാട് പെടുകയായിരുന്നു നൈനിക.. അവളെ സഹായിക്കാൻ അക്ഷിതും കൂടെയുണ്ട്...

"അമി ചേട്ടന്റെ പോലെ തന്നെ വാശിക്കാരനും ദേഷ്യക്കാരനും ആണല്ലേ.... " ലീനയുടെ ചോദ്യത്തിന് അങ്ങനെ തന്നെയെന്ന് നൈനിക ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.... "എന്നിട്ട് മോന്റെ അച്ഛൻ എവിടെ.. " അമിതിനെ അവിടെ ഒന്നും കാണാത്തത് കൊണ്ട് അനി ചുറ്റും നോക്കി ചോദിച്ചു... അവളുടെ ചോദ്യം കേട്ട അക്ഷിത് മുഖം തിരിച്ച് വാക മരങ്ങളുടെ നേർക്ക് നോക്കി..... മണ്ണിൽ വീണു കിടക്കുന്ന മെയ് മാസ പൂക്കൾക്ക് മീതെ തങ്ങളുടെ ക്യാമ്പസ് ഓർമ്മകൾ അയവിറക്കി കൊണ്ട് നടക്കുകയായിരുന്നു അമിത്.. വാക മരത്തിന് ചുവട്ടിലെ തങ്ങളുടെ പഴയ ഇരിപ്പിടത്തിൽ ഇരുന്ന് അമിത് മിഴികൾ നനച്ചു... ഗെറ്റ് ടുഗതർ ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ അമിതിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല... അക്ഷിതും അനിയും മഹിയും ഒരുപാട് നിർബന്ധിച്ചത് കൊണ്ടാണ് അവൻ വന്നത് തന്നെ... ഇവിടെ കാൽ കുത്തിയ മുതൽ ഓരോ കോണിലും ഈശ്വറിന്റെ കളി ചിരികളും അവന്റെ അദൃശ്യ സാമിപ്യവും അവനെ തളർത്താൻ തുടങ്ങിയിരുന്നു..

.ആദ്യം തന്നെ അവൻ പോയത് തന്റെ ഗ്രൗണ്ടിലേക്ക് ആയിരുന്നു.. അവിടെ പടികളിൽ ഇരുന്ന അമിത് ഈശ്വറിന്റെ തമാശകളും ചളികളും കാതിൽ മുഴങ്ങിയപ്പോൾ എഴുന്നേറ്റ് വാക മരത്തിന്റെ ചുവട്ടിലേക്ക് വന്നു.. എന്നാൽ അവിടെയും ഈശ്വറിന്റെ ഓർമ്മകൾ മാത്രമായിരുന്നു..... ഹൃദയത്തിലെ വേദന കണ്ണുകളിൽ പടരാൻ തുടങ്ങിയതും അവൻ കണ്ണുകൾ തുടച്ചു.. ആ സമയം എല്ലാവരും അവന്റെ അടുത്തേക്ക് വന്നു.... അമിതിന്റെ മുഖത്തു നിന്നും മനസ്സ് വായിച്ചെടുത്ത അക്ഷിത് നൈനികയുടെ കയ്യിൽ നിന്നും മോനെ വാങ്ങി കൊണ്ട് അമിതിന്റെ നേരെ നടന്നു... ഒരു വയസ്സ് ആയതേ ഉള്ളൂ അമിതിന്റെയും നൈനികയുടെയും മകനായ ധ്രുവ് ന്. കുസൃതിക്കാരനായ ധ്രുവ് അമിതിനെ കണ്ട ഉടനെ അവന് നേരെ ചാടി.. മോന്റെ ചിരിയിലും കുസൃതിയിലും അമിതിന്റെ വിഷമം മാറുമെന്ന് അക്ഷിത്തിന് അറിയാമായിരുന്നു.... "ആഹാ... നിങ്ങളൊക്കെ ഇവിടെ നിൽക്കുവാണോ..." കോളേജിലെ പ്രിൻസി അനിഘ മേം അവരെ സ്നേഹത്തോടെ അതും പറഞ്ഞ് അവരുടെ ഇടയിലേക്ക് വന്നു..

മേമിനെ കണ്ടതും അവരെല്ലാവരും എഴുന്നേറ്റു നിന്നു... ഓരോരുത്തരോടും വിശേഷങ്ങൾ ചോദിക്കുന്നതോടൊപ്പം പഴയ കാര്യങ്ങൾ ഓരോന്നും ഓർത്തെടുക്കാനും അനിഘ മേം മറന്നില്ല.. "അനിരുദ്ര....മോനെത്ര വയസ്സായി... " പുഞ്ചിരിച്ചു അനിയുടെ തോളിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞിനെ തലോടി കൊണ്ട് മേം ചോദിച്ചു.. "രണ്ടു വയസ്സ് കഴിഞ്ഞു മേം.. " ചിരിച്ചു കൊണ്ട് തന്നെ അനി മറുപടി പറഞ്ഞു... ആ സമയം അവർക്കിടയിലേക്ക് അനിൽ സാറും മറ്റ് ടീച്ചേഴ്സും അവർക്കൊപ്പം പഠിച്ചവരും വന്നു...ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ് പോകാൻ സമയം ആയതിനാൽ മറ്റൊരു വിടവാങ്ങലിന്റെ സങ്കടം എല്ലാവരുടെയും മുഖത്ത് നിഴലിച്ചിരുന്നു.. "അക്ഷിത്,.. ആര്യക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ... " ഓരോരുത്തരും യാത്ര പറഞ്ഞ് പോകുന്നതിനിടയിൽ ആണ് ആര്യയുടെ കാര്യം മേം ഓർത്തത്..നേരത്തെ തന്നെ അവളുടെ അവസ്ഥ അനി മേമിനോട് പറഞ്ഞിരുന്നു.. അനിഘ മേം ചോദിച്ചതിന് മറുപടി പറയാനായി നിന്നതും പെട്ടന്ന് അക്ഷിതിന്റെ ഫോൺ റിങ് ചെയ്തു.... രാഗിണി ആയിരുന്നു....

അമ്മയാണെന്ന് കണ്ടതും അക്ഷിത് വേഗം ഫോൺ എടുത്തു... "അമ്മേ......... ഹാ......... ഞങ്ങൾ ഇപ്പോൾ വരാം " അക്ഷിതിന്റെ വാക്കുകളിൽ വെപ്രാളം നിറഞ്ഞു നിന്നു... ഫോൺ വെച്ച ഉടനെ അവൻ അമിതിനെ നോക്കി.. അവന്റെ ഭാവം കണ്ട അമിത് അവന്റെ അടുത്തേക്ക് നീങ്ങി ഷോൾഡറിൽ കൈവെച്ചു.. "എന്താ ഏട്ടാ... എന്ത് പറ്റി.. " "അത്... ആര്യയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട്.. " "ആണോ... എന്നാൽ നമുക്ക് വേഗം പോകാം.... " എല്ലാവരോടും യാത്ര പറഞ്ഞ് അമിതും അക്ഷിതും നൈനികയും കാറിൽ കയറി ഹോസ്പിറ്റലിലേക്ക് കുതിച്ചു . അവർക്ക് പിറകെ അനിയും അനിൽ സാറും മഹിയും ലീനയും അവരവരുടെ കാറിൽ കയറി ഹോസ്പിറ്റലിലേക്ക് തിരിച്ചു..... "ഏട്ടാ.... ഡോണ്ട് വെറി.... " ഡ്രൈവ് ചെയ്യുന്നതിനിടയിൽ അക്ഷിതിന്റെ മുഖത്തെ വെപ്രാളവും ഭീതിയും കണ്ട് അമിത് അവനെ സമാധാനിപ്പിച്ചു.... അവന് പുഞ്ചിരി നൽകുമ്പോഴും അക്ഷിതിന്റെ മനസ്സ് കലുഷിതമായി കൊണ്ടിരിക്കുകയായിരുന്നു... എത്രയും പെട്ടന്ന് ആര്യയുടെ അടുത്തെത്താൻ അവന്റെ മനസ്സ് തുടിച്ചു....

ടൗണിലെ പ്രൈവറ്റ് ഹോസ്പിറ്റലിനു മുന്നിൽ കാർ പാർക്ക് ചെയ്തു കൊണ്ട് അക്ഷിത് പെട്ടന്ന് തന്നെ കാറിൽ നിന്നും ഇറങ്ങി...... അമ്മ പറഞ്ഞ പ്രകാരം റൂമിലേക്ക് വേഗത്തിൽ നടക്കുമ്പോൾ അവന്റെ മനസ്സ് പ്രാർത്ഥനകൾ കൊണ്ട് നിറഞ്ഞിരുന്നു... "അമ്മേ.... " ദൂരെ നിന്നും അമ്മയെ കണ്ട അക്ഷിത് അമ്മയെ വിളിച്ചു കൊണ്ട് ഓടി ചെന്നു.. ജീവനും അനിയുടെ അമ്മയും അനിരുദ്ധ് ഉം അമനും ശിവയും അക്ഷരയും അവിടെ ഉണ്ടായിരുന്നു.. "ഒന്നും പറയാൻ ആയില്ലെന്നാ ഡോക്ടർ പറഞ്ഞേ.. ആദ്യമേ കോംപ്ലിക്കേഷൻ ഉള്ളതായിരുന്നില്ലേ... മോൻ പേടിക്കേണ്ട... " ജീവൻ അക്ഷിത്തിനെ സമാധാനിപ്പിച്ചു.. എങ്കിലും അതൊന്നും കേൾക്കാൻ അവന്റെ മനസ്സിനായില്ല.. ഹോസ്പിറ്റലിൽ വരാന്തയിലൂടെ അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് മനസ്സിലെ വെപ്രാളം കുറക്കാൻ ശ്രമിച്ചു.. അപ്പോഴേക്കും അനിയും മഹിയുമൊക്കെ എത്തി കഴിഞ്ഞിരുന്നു... അൽപ സമയം കഴിഞ്ഞതും ഓപ്പറേഷൻ റൂമിന്റെ വാതിൽ തുറന്നു കൊണ്ട് നഴ്സ് അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു... അവരെ കണ്ടതും എല്ലാവരും ഓടി ചെന്നു. .. "ആര്യ.... ? "

അക്ഷിത് ചോദിച്ചതിന് പിറകെ റൂമിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ ഉയർന്നതും എല്ലാവരുടെയും മുഖത്ത് സന്തോഷം പൂത്തുലഞ്ഞു. .. "പെൺകുട്ടിയാണ്... ആര്യക്ക് കുഴപ്പം ഒന്നുമില്ല... " അതും പറഞ്ഞ് നഴ്സ് പോയതും എല്ലാവരും ആഹ്ലാദത്തോടെ അക്ഷിത്തിനെ വാരി പുണർന്നു.. "ഹോ..കൃഷ്ണാ.. കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ.... " രാഗിണി കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് ദൈവത്തിന് നന്ദി പറഞ്ഞു. "ധ്രുവ് മോന് ഒരു അനിയത്തികുട്ടിയെ കിട്ടിയല്ലോ.. " മോനെ എടുത്തുയർത്തി കൊണ്ട് അമിത് സന്തോഷത്തോടെ ചിരിച്ചു.. എല്ലാവരും സന്തോഷം പങ്കു വെക്കുമ്പോൾ ആര്യയെയും തന്റെ മകളെയും കാണാൻ അക്ഷിതിന്റെ മനസ്സ് വെമ്പുകയായിരുന്നു... കുറച്ച് നിമിഷങ്ങൾ കഴിഞ്ഞ് വീണ്ടും വാതിൽ തുറക്കപ്പെട്ടു... കുഞ്ഞുമായി നഴ്സ് പുറത്തേക്ക് വന്നതും ഒരു നിമിഷം സ്റ്റക്കായി നിന്ന അക്ഷിത്, അടുത്ത നിമിഷം വിറക്കുന്ന കൈകളോടെ തന്റെ ഇരു കയ്യും നീട്ടി കുഞ്ഞിനെ വാങ്ങി.. "സൂക്ഷിച്ച്..... " രാഗിണിയും അനിയുടെ അമ്മയും അക്ഷിതിന്റെ അടുത്ത് നിന്ന് കുഞ്ഞിനെ താങ്ങി...

തന്റെ ചോരയിൽ പിറന്ന കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി അക്ഷിത് സന്തോഷത്തോടെ മിഴികൾ നിറച്ചു...കുഞ്ഞു മിഴികളാലെ അവൾ തന്നെ നോക്കി കരഞ്ഞതും അക്ഷിതിന്റെ ഉള്ളം പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്താൽ നിറഞ്ഞു.. മണിക്കൂറുകൾ കഴിഞ്ഞ് ആര്യയെ മുറിയിലേക്ക് മാറ്റിയതും എല്ലാവരും കുഞ്ഞിനെ കാണാൻ തിരക്ക് കൂട്ടി... എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആയിരിക്കെ അക്ഷിത് ആര്യയുടെ അടുത്ത് വന്നിരുന്ന് അവളുടെ കയ്യിൽ മുറുകെ പിടിച്ചു. തനിക്ക് കുഴപ്പം ഒന്നുമില്ലെന്ന് കണ്ണുകൾ കൊണ്ട് കാണിച്ച ആര്യ അവന്റെ കൈകൾ മുറുകെ പിടിച്ചു... "അമ്മേ.. അച്ഛൻ വിളിക്കുന്നു... " ഫോൺ സ്പീക്കറിൽ ഇട്ട് കൊണ്ട് അമിത് പറഞ്ഞതും എല്ലാവരും നിശബ്ദരായി.. " ആഹാ.. പെൺകുട്ടി ആണല്ലേ.. ഇനിയിപ്പോ അച്ഛന്റെയും അമ്മയുടെയും സ്വഭാവം ഒത്തു ചേർന്നൊരു പുലിക്കുട്ടി തന്നെയാവും.. കൂട്ടിന് ഇളയച്ഛന്റെ മോനും ഉണ്ടാവുമ്പോൾ സംഗതി ഉഷാറായി... എവിടെ ധ്രുവ് മോൻ " "ദേ... ഇവിടെ ഉണ്ട്.. അനിയത്തി കുട്ടിയെ നോക്കി ഇരിക്കുവാ അച്ഛാ....

ഇവരിൽ ആരാവും വികൃതി എന്ന് പറയാൻ കഴിയില്ല. ഈ പാറുവിന് ഇപ്പോൾ തന്നെ വികൃതി കുറച്ചു കൂടുതൽ ആണെന്ന് തോന്നുന്നു.... മിക്കവാറും അമി ചേട്ടനെ പോലെ തന്നെ ആവും... " അക്ഷര ഫോൺ വാങ്ങി പറഞ്ഞതും അമിത് അവളുടെ തലക്കൊരു കൊട്ട് കൊടുത്തു.....അക്ഷരയുടെ വാക്കുകൾ കേട്ട് എല്ലാവരും ചിരിച്ചു.. അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി സംസാരിച്ച ശേഷം അമിത് കട്ട് ചെയ്തു.. "അച്ഛൻ അടുത്ത ആഴ്ച വരുന്നെന്ന്....റിട്ടയർമെന്റ് ലെറ്റർ ഓക്കേ ആയെന്ന്.. " "ആഹാ.. വരുന്നുണ്ടോ...അന്നത്തെ പോലെ ആവില്ലല്ലോ.. " "ഏയ് ഇല്ല.. എല്ലാ പേപ്പേഴ്സും ശെരിയായിട്ടുണ്ട്...അന്നെന്തോ മിസ്റ്റേക്ക് പറ്റിയത് കൊണ്ടാണ് റിട്ടയർമെന്റ് നീണ്ടു പോയത്.. ഇപ്രാവശ്യം ഓക്കേ ആയിട്ടുണ്ടെന്നാ പറഞ്ഞേ.. ഇനി അച്ഛൻ വീട്ടിൽ റസ്റ്റ്‌ എടുക്കട്ടെ...പിന്നെ പലതും തീരുമാനിച്ചുറപ്പിക്കാൻ ഉള്ളതല്ലേ അങ്കിൾ...... "

അമനെയും ശിവയേയും ഒന്ന് നോക്കി കൊണ്ട് അമിത് പറഞ്ഞതും ശിവ അമനെ നോക്കി ചിരിച്ച് തല തിരിച്ച് കുഞ്ഞിനെ കളിപ്പിക്കുന്നതിലേക്ക് ശ്രദ്ധ കൊടുത്തു..... "അങ്ങനെ എല്ലാം ഭംഗിയായി അവസാനിച്ചു,, അല്ലേ അമിത്... അക്ഷിത് കൂടി അച്ഛൻ സ്ഥാനത്തേക്ക് എത്തപ്പെട്ടിരിക്കുന്നു... ഈ സന്തോഷ നിമിഷത്തിൽ നമുക്കൊരു ഫോട്ടോ എടുത്താലോ... " "അതിനെന്താ മഹി.. ഞാൻ പറയാൻ ഇരിക്കുവായിരുന്നു... എല്ലാവരും വന്നേ... " ബെഡിൽ കിടക്കുന്ന ആര്യക്കും കുഞ്ഞിനും, മറ്റ് കുഞ്ഞുങ്ങൾക്കുമൊപ്പം ഫോട്ടോ എടുക്കാനായി ഓരോരുത്തരും ഓരോ സ്ഥാനം പിടിച്ചു.. "റെഡിയല്ലേ......" എല്ലാവരും ഒരുമിച്ച് പറഞ്ഞതും അമിത് ക്ലിക് ചെയ്തു......അതിനിടയിൽ കുഞ്ഞുങ്ങൾ കരച്ചിൽ ആരംഭിച്ചതും രണ്ട് അമ്മമാരും എല്ലാവരെയും പുറത്തേക്ക് ആട്ടിവിട്ടു... എല്ലാവരും പോയി കഴിഞ്ഞ് അമിതും നൈനികയും മോനും അനിയും മോനും മുറിയിൽ തന്നെ നിന്നു....... അക്ഷിത് ആര്യയുടെ അടുത്ത് തന്നെ ഇരിക്കുന്നുണ്ട് . നൈനികയുടെ കയ്യിൽ നിന്നും മോനെ വാങ്ങി കൊണ്ട് അമിത് ബെഡിനരികിൽ ഇരുന്നു...

കുഞ്ഞി കണ്ണുകൾ അടച്ച് കിടക്കുന്ന അക്ഷിതിന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി അവൻ തന്റെ കുഞ്ഞിനെ മടിയിൽ ഇരുത്തി... "നോക്ക് മോനേ... നിന്റെ അനിയത്തി കുട്ടിയാണ് ഈ കിടക്കുന്നത്.. ഇവൾക്ക് താങ്ങും തണലുമായി തീരണം എന്റെ മോൻ... പരസ്പരം സ്നേഹത്തോടെ സന്തോഷത്തോടെ വളരണം... " "അവർ അങ്ങനെയേ വളരൂ അമീ... എങ്ങനെ ആണോ നീയും ഞാനും.. അത് പോലെ തന്നെ..... " അക്ഷിതും അമിതിന്റെ അടുത്തിരുന്ന് അവനെ ചേർത്ത് പിടിച്ചു കൊണ്ട് മക്കളെ നോക്കി പുഞ്ചിരിച്ചു....ആ സമയമൊക്കെ അനിയുടെ മോനായ കാർത്തി തന്റെ രണ്ടു കൂട്ടുകാരെയും കണ്ണും മിഴിച്ചു നോക്കുവായിരുന്നു....... വർഷങ്ങൾക്ക് ശേഷം... "ഡാ... ഏട്ടാ... കൊരങ്ങാ.. താഴേക്ക് വാ ഡാ " "യ്യോ... വന്നോ.. " ഫോൺ ബെഡിലേക്കിട്ട് ധ്രുവ് മെല്ലെ വാതിൽ തുറന്ന് തന്റെ ഉണ്ട കണ്ണുകൾ ഒന്നൂടെ വലുതാക്കി കൊണ്ട് ചുറ്റും നോക്കി... പതിഞ്ഞ കാൽവെപ്പുകളോടെ അവൻ കോണിപ്പടികൾ ഇറങ്ങി ഹാളിലെ വാതിൽ തുറന്ന്,,, അടച്ച് മുറ്റത്തേക്കിറങ്ങി...

"ഈ കുരിപ്പ് ഇതെവിടെയാ " ഗേറ്റിൽ കൈവെച്ച് പുറത്തേക്ക് മിഴികൾ പായിച്ച ധ്രുവ് ന്റെ ചുമലിൽ പെട്ടന്നൊരു കൈ പതിഞ്ഞു.. "അയ്യോ.. അമ്മേ.. " നിലവിളിക്കാൻ നിന്ന അവന്റെ വായ വെളുത്ത നീണ്ട കൈകൾ വന്ന് പൊത്തി പിടിച്ചു... "ശ്ശ് ശ് ...... " കറുത്ത ജാക്കറ്റും തൊപ്പിയും അണിഞ്ഞ ആ പെൺ രൂപത്തെ കണ്ട് ആശ്വാസത്തോടെ അവൻ ശ്വാസം വലിച്ച് വിട്ടു.. "ഡി പോത്തേ . ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കരുതെന്ന് ... നീയീ മതിൽ ചാടി വരുമെങ്കിൽ എന്നെയെന്തിനാ മുറ്റത്തേക്ക് വിളിപ്പിക്കുന്നത് .. വാതിൽ തുറക്കാൻ പറഞ്ഞാൽ പോരെ " കട്ട കലിപ്പിൽ ധ്രുവ് അവളുടെ ചെവി പിടിച്ചു തിരിച്ചു.. "എന്റെ ഈ ഏട്ടന്റെ പേടി മാറ്റാൻ അല്ലേ ഞാൻ പുറത്തേക്ക് വിളിപ്പിക്കുന്നത്.. എന്റെ കൂടെ പോരാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ.. അപ്പോൾ ഇങ്ങനെ എങ്കിലും ഏട്ടനെ ഈ രാത്രിയിൽ പുറത്തിറക്കേണ്ടെ... " "മ്മ്മ്.. നല്ല രാത്രി തന്നെ... നേരം മൂന്ന് മണി കഴിഞ്ഞു.. രാവിലെ ആവാറായി.. നിന്നെ ഇങ്ങനെ രാത്രി പുറത്തിറങ്ങാൻ സഹായിക്കുന്നത് ഞാൻ ആണെന്ന് അറിഞ്ഞാൽ അച്ഛമ്മ എന്നെ വെട്ടിക്കൊല്ലും "

"പേടിത്തൊണ്ടൻ.. ". "ഡി... എന്തെങ്കിലും പറഞ്ഞോ.. " "ഓ.. ഇല്ലായെ.. എന്നാലും ചെറിയച്ഛന്റെ സ്വഭാവത്തിൽ നിന്ന് ഇച്ചിരി പോലും ഏട്ടന് കിട്ടിയില്ലല്ലോ.. കോളേജിൽ പഠിച്ച കാലത്ത് ചെറിയച്ഛൻ പുലി ആയിരുന്നു എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്... ഇതിപ്പോ ഏട്ടനൊരു പൂച്ച കുട്ടി ആയി പോയി." "മ്മ്മ്... കോളേജിൽ പുലി ആയ അച്ഛനെ എന്റെ വല്യമ്മ അതായത് നിന്റെ അമ്മ നല്ലവണ്ണം പെരുമാറിയ കഥയും എനിക്കറിയാം...... മിണ്ടാതെ നടക്ക്... ആരെങ്കിലും കാണും മുന്നേ കയറാം... അല്ലാ.. നിന്റെ വണ്ടി എവിടെ.." തിരിഞ്ഞു നടന്ന ധ്രുവ് അതും പറഞ്ഞ് അവളെ നോക്കി.. അത് മറന്നു എന്ന് തലക്ക് കൊട്ടി കൊണ്ട് അവൾ ഗേറ്റ് തുറന്ന് റോഡ് സൈഡിൽ നിർത്തിയിട്ട സ്‌കൂട്ടി മെല്ലെ തള്ളി മുറ്റത്തേക്ക് കൊണ്ടെത്തിച്ചു... "നിന്റെ ഈ രാത്രി യാത്ര നിർത്താൻ സമയം ആയിട്ടോ...വല്യച്ഛൻ ഇവിടുത്തെ ജോലി രാജി വെച്ച് മിലിട്ടറിയിൽ പോയത് വലിയ തെറ്റായി പോയി.. ആര്യ വല്ല്യമ്മ ആണെങ്കിൽ ലോകം കറങ്ങി നടക്കുവല്ലേ ... ഈ ആരോമൽ സന്തതി ഇവിടെ എങ്ങനെ വളരുന്നു എന്നവർ അറിയുന്നില്ലല്ലോ... അതിന് എങ്ങനെ,,,,

വളം വെച്ചു തരാൻ എന്റെ അച്ഛൻ ഉണ്ടല്ലോ...അക്ഷര അപ്പച്ചി ബാംഗ്ലൂരിൽ സെറ്റിലായത് നിന്റെ ഭാഗ്യം.. അല്ലെങ്കിൽ നിന്റെയീ കറക്കം എപ്പോഴേ അപ്പച്ചി കണ്ടു പിടിച്ച് പൊളിച്ചടുക്കിയേനെ... " " എന്റെ ഏട്ടാ... ഈ കറക്കത്തിന് എന്താ കുഴപ്പം... എന്റെ അമ്മക്ക് ജീവിതം എങ്ങനെ ജീവിക്കണമെന്നതിന് പൂർണ്ണ സ്വാതന്ത്ര്യം അച്ഛൻ നൽകിയിട്ടുണ്ട്.. അതിനാൽ തന്നെ അമ്മ, അമ്മക്ക് ഇഷ്ടപ്പെട്ട വഴി തിരഞ്ഞെടുത്തു.. അമ്മയുടെ അതേ വഴിയിൽ തന്നെയാണ് ഞാനും.. ഈ രാത്രി യാത്രയും ഓരോ സ്ഥലങ്ങൾ അന്യോഷിച്ച് കണ്ടെത്തുന്നതും അവിടുത്തെ പ്രകൃതി, ജീവിതം.... ഹോ.. എന്താ രസം.. " "ആാാ... അച്ഛമ്മ അറിഞ്ഞാൽ രസം കൂടും. നിനക്കാകെ പതിനഞ്ചു വയസ്സേ ആയിട്ടുള്ളൂ എന്നോർക്കണം... വല്ല്യമ്മയും വല്യച്ഛനും ഇവിടെ ഇല്ലാത്തത് കൊണ്ട് തന്നെ അച്ഛമ്മക്ക് നല്ല സങ്കടം ഉണ്ട്.....എല്ലാവരും ഒരുമിച്ച് ഉണ്ടാവുന്നതാ അച്ഛമ്മക്ക് ഇഷ്ടം... ഇനി നീയും അവരുടെ പാത പിന്തുടർന്ന് വീട്ടിൽ നിന്ന് മാറി നിന്നാൽ അച്ഛമ്മ നിന്നെ ഒരു വഴിക്കാക്കും.നോക്കിക്കോ "

"ഓ... എന്റെ ഏട്ടാ.. ഞാൻ എവിടെയും പോണില്ല.. ഈ രാത്രിയിൽ ഉള്ള ചെറിയ കറക്കം അല്ലേ ഉളളൂ... അതാരും അറിയാൻ പോണില്ല. ഏട്ടൻ ഒന്ന് സഹകരിച്ചാൽ മതി.... കാർത്തിയേട്ടൻ ആണെങ്കിൽ ഇങ്ങനെ ഒന്നും പറയില്ല " മുഖം ചുളിച് കൊണ്ട് അവൾ പറഞ്ഞതും ദ്രുവ് അവളെ നോക്കി കണ്ണുരുട്ടി.. "അതെനിക്കറിയാം.. അവൻ ആണല്ലോ നിന്നെ ഇങ്ങനെ വഷളാക്കുന്നെ.....ഇനി ഞാൻ എതിർത്തു എന്ന പേര് വേണ്ട.. നടക്ക്... " പാത്തും പതുങ്ങിയും നടക്കുന്ന ധ്രുവ്നെ കണ്ട് അവൾക്ക് ചിരി വന്നെങ്കിലും അവൾ പുറത്ത് കാണിച്ചില്ല.. ഹാളിലെ വാതിൽ തുറന്ന് രണ്ടു പേരും അകത്തേക്ക് കയറി.. മുകളിലെ തങ്ങളുടെ മുറിയിലേക്ക് പോകാനായി കോണിപ്പടിയിൽ കാലുകൾ എടുത്തു വെച്ചതും പെട്ടന്ന് വെളിച്ചം ആകെ പരന്നു..... ഇടി വെട്ടിയ പോലെ നിന്ന ഇരുവരും പിന്തിരിഞ്ഞു നോക്കാതെ പരസ്പരം നോക്കി.. "അനന്യാ... " അച്ഛമ്മയുടെ ശബ്ദം അവിടെ മുഴങ്ങിയതും ഇളിച്ചു കൊണ്ടവൾ തിരിഞ്ഞു നോക്കി.. "എല്ലാവരും ഉണ്ടല്ലോ.. "

അവളുടെ കൂടെ തിരിഞ്ഞ ധ്രുവ് മെല്ലെ പറഞ്ഞു... "അച്ഛമ്മേ.. ഞാൻ ഒന്നും ചെയ്തില്ല..ദേ ഇവളാ പുറത്ത് പോയത്... " അച്ഛമ്മയുടെ അടുത്തേക്ക് ഓടി ചെന്ന് തന്റെ ഭാഗം ക്ലിയർ ആക്കിയതും അനന്യ അവനെ കണ്ണുരുട്ടി നോക്കി.. സോറി പെങ്ങളെ എന്ന അർത്ഥത്തിൽ ധ്രുവ് ഇളിച്ചു... "അത് അച്ഛമ്മേ.. ഞാൻ... " അനന്യ സോപ്പിടാൻ ഭാവിച്ചതും രാഗിണി കലിപ്പിൽ തന്നെ അവളെ നോക്കി. അച്ഛമ്മയുടെ നോട്ടം കണ്ട് അനന്യ ചിണുങ്ങി കൊണ്ട് തന്റെ ചെറിയച്ഛനെ നോക്കി.. ആ സമയം അമിത് ഒന്ന് കണ്ണിറുക്കി കാണിച്ചു.. " അമ്മേ... അത്... അവളെ പറഞ്ഞിട്ടും കാര്യമില്ല... അച്ഛനും അമ്മയും എങ്ങനെ ആയിരുന്നോ അത് പോലെ അല്ലേ ഇവളും ആകൂ..." "മ്മ്മ്.. സപ്പോർട്ട് ചെയ്യാൻ നീയും ഉണ്ടാവുമ്പോൾ ഇവൾ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉളളൂ.. ഇനി ഏതായാലും അത് നടക്കില്ല... നിങ്ങൾ മൂന്ന് പേരെയും ഞാൻ ഇവിടെ കെട്ടിയിടും... ഒരച്ഛനും അമ്മയും മകളും വന്നിരിക്കുന്നു...... കാണിച്ചു തരാം ഞാൻ.... അക്ഷിത്... ആര്യാ... ഇനി എന്തിനാ ഒളിച്ചു നിൽക്കുന്നെ...

പുറത്ത് വാ... മകൾക്ക് സർപ്രൈസ് കൊടുക്കാൻ വന്നിട്ട് മകൾ നിങ്ങൾക്ക് സർപ്രൈസ് തന്നില്ലേ " അച്ഛമ്മയുടെ വാക്കുകൾ കേട്ട് അനന്യ കണ്ണുകൾ വിടർത്തി ചുറ്റും നോക്കി.. ആ സമയം താഴെ മുറിയിൽ നിന്നും ഹാളിലേക്ക് വന്ന അക്ഷിതും ആര്യയും ഗൗരവത്തോടെ അവളെ നോക്കി കൈകൾ കെട്ടി നിന്നു....... "അമ്മേ.. അച്ഛാ...നിങ്ങൾ എപ്പോൾ വന്നു... " സന്തോഷം കൊണ്ടവൾ ഓടി ചെന്നെങ്കിലും അവരുടെ ഗൗരവം വിട്ട് പോയില്ല...അതിനിടയിൽ ആര്യയുടെ ഫോൺ റിങ് ചെയ്തതും അനന്യയെ ഒന്ന് നോക്കി കൊണ്ട് അവൾ ഫോൺ എടുത്തു.. "വാവീ... ആളിവിടെ എത്തിയിട്ടുണ്ട്..നീ വിളിച്ചു പറഞ്ഞപ്പോൾ വിശ്വാസം വന്നില്ല.. മുറിയിൽ കാണാത്തപ്പോഴും കള്ളനെ പോലെ പതുങ്ങി അകത്തേക്ക് കയറുന്നത് കണ്മുന്നിൽ കണ്ടപ്പോഴും വിശ്വാസമായി.... അവരെ വഴക്ക് പറയാനും കഴിയാത്ത സ്ഥിതിയായി അല്ലേ.. ഒരാവേശത്തിൽ നമ്മുടെ കഥകൾ എല്ലാം മക്കളോട് ഒരിക്കൽ പറയുകയും ചെയ്തു... ഹാ.. എന്തായാലും നീ ദേഷ്യം നടിച്ചു തന്നെ നിൽക്ക്... "

"മ്മ്മ്.. ഓക്കേ.. ഞാൻ വിളിക്കാം..." "അനി ചേച്ചി ആണല്ലേ. ... കാർത്തി അവിടെ എത്തി കാണും... ഞാൻ പറഞ്ഞില്ലേ ഇവളെ കൂടെ അവനും ഉണ്ടാവും എന്ന്.. രണ്ടും കൊള്ളാം " ശിവ പറഞ്ഞതും ആര്യ ഗൗരവത്തിൽ ഒന്ന് മൂളി... അമ്മയുടെ ഭാവം കണ്ട് അവൾ നിന്ന് ചിണുങ്ങി.. "അമ്മ തന്നെയല്ലേ പറയാറുള്ളത് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കണം എന്ന്... എനിക്കും അമ്മയെ പോലെ ജീവിച്ചാൽ മതി.. അത് കൊണ്ടല്ലേ ഞാൻ........സോറി.. പറയാതെ ഇങ്ങനെ പോകുന്നതിന്.. " കൊഞ്ചലോടെ അവൾ പറഞ്ഞതും ഗൗരവം നടിച്ച അവരുടെ മുഖത്ത് ചിരി വിടർന്നു... "അല്ലെങ്കിലും നീ അമ്മയെ പോലെ പോക്കിരി ആവുമെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു.. " അക്ഷിത് തന്റെ മകളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു... അത് കേട്ട് ആര്യ അക്ഷിത്തിനെ നോക്കി കണ്ണുരുട്ടി.. "അച്ഛനും കുറവൊന്നും ഉണ്ടായിരുന്നില്ലല്ലോ.. " ആര്യയും വിട്ട് കൊടുത്തില്ല.. "രണ്ടു പേരും കണക്കാ... ദേ അതിപ്പോ ഈ കാന്താരിക്കും കിട്ടി.. ഭാഗ്യം ധ്രുവ് മോൻ അമനെ പോലെ ആയതിൽ.. അല്ലെങ്കിൽ കാണാമായിരുന്നു.....

പോയി കിടന്നുറങ്ങാൻ നോക്ക് എല്ലാവരും..ശിവാ.. പോയി കിടന്നേ " അനന്യയെ സപ്പോർട്ട് ചെയ്തതിൽ കലിപ്പായ രാഗിണി എല്ലാവരെയും നോക്കി കണ്ണുരുട്ടി...ശിവ പ്രെഗ്നന്റ് ആയതിനാൽ തന്നെ അവളോട് പോയി കിടക്കാൻ പറഞ്ഞതിനാൽ അമൻ അവളെയും കൊണ്ട് റൂമിലേക്ക് നടന്നു.. " നിങ്ങളുടെ മൂന്നിന്റേയും കറക്കം ഞാൻ കാണിച്ചു തരാം ട്ടോ.. ഹോ.. അന്ന് അമിതും അക്ഷിതും ആയിരുന്നു എന്റെ തലവേദന.. ഇപ്പോൾ ആ രണ്ട് പേർക്കും തുല്യമാണ് ഈ പോക്കിരി.... അതെങ്ങനെ തലയിൽ കയറ്റി വെച്ചിരിക്കല്ലേ അച്ഛച്ഛനും ചെറിയച്ഛൻമാരും.....ചെറിയ പെൺകുട്ടിയാണ് ഇവൾ..ആ ബോധം എല്ലാവർക്കും ഉണ്ടാവണം.. " കലിപ്പിൽ എല്ലാവരെയും നോക്കി കൊണ്ട് രാഗിണി മുറിയിലേക്ക് പോയി.. രാഗിണിയുടെ പോക്ക് കണ്ട് ചിരിച്ച സൂര്യ ദാസ് അനന്യയെയും ധ്രുവ്നെയും ചേർത്ത് പിടിച്ചു.. "അച്ഛമ്മ പറയുന്നതൊന്നും കാര്യമാക്കേണ്ട.. അമ്മയെയും അച്ഛനെയും പോലെ നീ ഒരു കില്ലാടി തന്നെ ആവട്ടെ..... പിന്നെ ധ്രുവ്,,, ഇവൾക്ക് താങ്ങായി നീ എപ്പോഴും ഉണ്ടാവണം..

അമിതിന് അക്ഷിത് താങ്ങായ പോലെ... " അച്ഛച്ഛന്റെ വാക്കുകൾക്ക് ഇരുവരും പരസ്പരം നോക്കി കണ്ണിറുക്കി കൊണ്ട് കൈകൾ പരസ്പരം കോർത്തു പിടിച്ചു...... അവസാനിച്ചു ഓയ് മുത്തുമണീസ് 😍 അവരുടെ ജീവിത യാത്ര ആനന്ദകരമായി മുന്നോട്ട് പോകട്ടെ... അതൊരിക്കലും അവസാനിക്കുന്നില്ല.... സന്തോഷവും സങ്കടവും ഒത്തു ചേർന്ന് അതങ്ങനെ തുടർന്ന് കൊണ്ടേയിരിക്കും... തത്കാലം നമുക്കിവിടെ വെച്ച് നിർത്താം.... അമിതിനെയും അക്ഷിതിനെയും ആര്യയേയും അനിയേയും പോലെ അവരുടെ മക്കളും പരസ്പരം സ്നേഹം പങ്കു വെച്ച് വളരട്ടെ....... ഒരു കോളേജ് ലവ് സ്റ്റോറി എന്നതിലുപരി ഒരു കുടുംബ കഥയാണ് ഞാൻ ലക്ഷ്യം വെച്ചത്... കുടുംബ ബന്ധവും, സുഹൃത്ത് ബന്ധവും, സാഹോദര്യ സ്നേഹവും എല്ലാം ഒത്തിണങ്ങിയ കഥയാവാൻ ആത്മരാഗംത്തിന് കഴിഞ്ഞു എന്നതിൽ ഒരുപാട് സന്തോഷമുണ്ട്.. 100 പാർട്ട് എത്തി, കഥ അവസാനിപ്പിക്കുമ്പോൾ വായനക്കാരായ നിങ്ങൾ ഓരോരുത്തരോടും ഒരുപാട് സ്നേഹം... അഭിപ്രായം അറിയിച്ചു കൊണ്ട് നിങ്ങൾ കൂടെ ഇല്ലാതിരുന്നെങ്കിൽ ഒരിക്കലും ഇത്രയും പാർട്ടുകൾ പിന്നിടില്ലായിരുന്നു.... ഈ നിമിഷത്തിൽ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്.. തുടക്കം മുതൽ അഭിപ്രായം അറിയിച്ചു കൂടെ കൂടിയവർ ഒത്തിരി പേരുണ്ട്..അവരോടൊക്കെ ഹൃദയം നിറഞ്ഞ സ്നേഹം മാത്രം... അവസാന പാർട്ട്‌ ആണിത് എന്നത് കൊണ്ട് തന്നെ ഇനിയും അഭിപ്രായം അറിയിക്കാതെ വായിച്ചു പോകുന്നവർ രണ്ട് വാക്ക് അറിയിക്കാൻ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു...... ഇൻശാ അല്ലാഹ്... മറ്റൊരു നല്ല കഥയുമായി വീണ്ടും കണ്ടുമുട്ടാം...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story