ആത്മരാഗം💖 : ഭാഗം 11

athmaragam thanseeh

രചന: തൻസീഹ് വയനാട്

ഇണ കുരുവികളെ പോലെ കൈ കോർത്തു പിടിച്ച് കോളേജ് അങ്കണത്തിൽ കാലു കുത്തിയ ആ അപ്സരസ്സുകളിൽ എല്ലാവരുടെയും മിഴികൾ ഉടക്കി നിന്നു.... സകല വായിനോക്കികളും അവരുടെ വരവിൽ സ്റ്റക്കായി നിന്ന് പോയി... വിവിധ വർണങ്ങൾക്കിടയിലൂടെ വേറിട്ട് നിന്ന് ആ വെള്ളരി പ്രാവുകൾ ഏവർക്കും ചിരി തൂകി വിടർന്ന മിഴികളാൽ ക്യാമ്പസ് മൊത്തം കണ്ണോടിച്ചു... തങ്ങളെ നോക്കി നിൽക്കുന്ന ഓരോരുത്തർക്ക് നേരെയും കൈ വീശി കാണിച്ചതും കോഴികൾ തല പൊക്കാൻ തുടങ്ങി.. അവരുടെ കടന്നു വരവിൽ ഒന്ന് അമാന്തിച്ചു നിന്നെങ്കിലും പരിസരബോധം വീണ്ടെടുത്ത് കൊണ്ട് അവർ അവരുടെ പിറകെ കൂടാനും കമന്റടിക്കാനും തുടങ്ങി... "ഏതാടാ ഈ രണ്ട് അഡാർ ഐറ്റങ്ങൾ.. ഇത്രേം ദിവസം ഇവിടെ എവിടേം കണ്ടിട്ടില്ലല്ലോ " " ആരായാലും അടിപൊളി പീസ് തന്നെ.. ആ ചിരി കണ്ടാൽ പോരേ മോനേ കോളേജ് മൊത്തം അലിയും.." "ഐവ... എന്താ അവളുടെ അന്ന നടത്തം " "ഹലോ.. നമ്മളെയും നോക്കാം ട്ടോ... "

തുടങ്ങി ഒരോ കമന്റടിച്ചു കൊണ്ട് ആൺപിള്ളേർ അവരുടെ പിറകെ കൂടി... പെൺപിള്ളേർ അസൂയയോടെ അവരെ വീക്ഷിച്ചു... എന്തൊക്കെ കമന്റടിച്ചിട്ടും അവരിലൊരാൾ അതിനെല്ലാം ചിരി തൂകി കണ്ണിറുക്കി കാണിച്ച് തലയാട്ടി മുന്നോട്ടു നടക്കുമ്പോൾ മറ്റവളുടെ മുഖത്ത് നീരസം പ്രകടമായി... കമന്റ് അതിര് കടക്കുമ്പോൾ പുഞ്ചിരി നിറഞ്ഞ മുഖത്തെ പ്രകാശം മങ്ങുകയും ആ കരിമഷി കണ്ണുകളിൽ ദേഷ്യം നിറഞ്ഞെങ്കിലും മറുത്തൊന്നും പറയാതെ തന്റെ ഇണപിരിയാ സുഹൃത്തിന്റെ കൈകളിൽ നിന്നും കൈ വിടാതെ അവൾ മുന്നോട്ടു നീങ്ങി... "അനി...ഇനിയിപ്പോ ഓഫിസ് എവിടെ പോയി തപ്പും.. ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ... " കോളേജിന് മുന്നിൽ നിന്ന് ചുറ്റും നോക്കി അവൾ പറഞ്ഞതും തന്നെ നോക്കി കമന്റടിക്കുന്നവന് കൊഞ്ചി കൊണ്ട് കണ്ണിറുക്കി കാണിക്കയായിരുന്ന അനിയും ചുറ്റും നോക്കി... "ഹോ.. അതിപ്പോ.....എവിടെയാണാവോ ഓഫിസ്. കുറെ ബിൽഡിങ്സ് ഉണ്ടല്ലോ... നമുക്ക് ആരോടെങ്കിലും ചോദിക്കാം.. "

അതും പറഞ്ഞ് അനി തിരിഞ്ഞതും പിറകിൽ തങ്ങളെ നോക്കി അടക്കം പറഞ്ഞു നിൽക്കുന്ന വായിനോക്കികളുടെ നേരെ വശ്യമായൊരു ചിരി നൽകിയയവൾ തന്റെ പൂവിതളാർന്ന ചുണ്ടുകൾ നനച്ചു കൊണ്ട് അവരെ അരികിലേക്ക് വിളിച്ചു.. കേട്ട പാതി അവിടെ കൂടി നിന്ന മൂന്നാല് പേർ ഓടി വന്നു... "അതേയ്.. പ്രിൻസിയുടെ ഓഫീസ് മുറി എവിടെ എന്ന് പറഞ്ഞു തരാവോ " കണ്ണിറുക്കി കൊണ്ട് അനി പറഞ്ഞതും അവരിലൊരാൾ അവളെ നോക്കി തിരിച്ചും സൈറ്റ് അടിച്ചു കൊണ്ട് മറ്റവന്റെ തോളിൽ കൈ വെച്ച് അവളെ അടിമുടി നോക്കി.. അവന്റെ നോട്ടം ഇഷ്ടപ്പെടാതെ അനിയുടെ കൂട്ടുകാരി അവന്മാരെ തുറിച്ചു നോക്കി.. "അതിനെന്താ പറഞ്ഞു തരാലോ.. പക്ഷേ പറഞ്ഞു തരുന്നത് കൊണ്ട് എനിക്കെന്താ ഗുണം.. മോള് നല്ല ചൂടോടെ ദേ ഈ കവിളിൽ ഒരുമ്മ തന്നേക്ക്... പറഞ്ഞു തരുന്നതിന് ദക്ഷിണ ചോദിച്ചെന്ന് കരുതിയാ മതി" നീട്ടി പിടിച്ച കവിളുമായി അവൻ അവൾക്ക് നേരെ നിന്നതും അനി തന്റെ സുഹൃത്തിനെ നോക്കി...

അടുത്ത നിമിഷം തന്നെ അവളുടെ കൈകൾ അവന്റെ ചെകിടത്ത് ആഞ്ഞു വീശി.... "ആര്യാ... " അനി അവളുടെ മറ്റേ കൈ പിടിച്ചു വെച്ചെങ്കിലും ആര്യയുടെ ദേഷ്യം കുറഞ്ഞില്ല.. അവളുടെ കൈ അവന്റെ മുഖത്തു നിന്നും ഊർന്നിറങ്ങിയതും അവന്റെ വലത്തേ കൈ നേരെ മുന്നിൽ ഉള്ള ബിൽഡിങ്ങിലേക്ക് നീണ്ടു.. "അവി... അവിടെയാ... അവിടെയാണ് പ്രിൻസിയുടെ..... റൂം " "താങ്ക്സ് " അവനെ അടിമുടി നോക്കി കൊണ്ട് ആര്യ അനിയുടെ കൈകൾ കോർത്തു പിടിച്ചു കൊണ്ട് അവൻ കാണിച്ചു തന്ന വഴിയേ നടന്നു.. ഇതേ സമയം അടി കൊണ്ടവൻ കവിളിൽ കൈ വെച്ച് കൊണ്ട് വായും പൊളിച്ച് അവർ പോകുന്നതും നോക്കി നിന്നു. ചെവിയിൽ നിന്നും കിളികൾ ഒന്നായി പാറി പറന്നതും തലയൊന്ന് കുലുക്കി കൊണ്ട് കവിളിൽ വെച്ച കൈ എടുത്തു മാറ്റാതെ അവൻ തിരിഞ്ഞു നിന്ന് തന്റെ കൂട്ടാളികളെ നോക്കി... തന്നെ പോലെ അവരും കവിളിൽ കൈ വെച്ച് അന്തം വിട്ട് നിൽക്കുന്നത് കണ്ടതും തന്റെ കിളികൾ പാറി പോയി സ്റ്റക്കായ സമയം അവൾ ഇവരെയും തല്ലിയോ എന്ന സംശയത്താൽ അവരെ നോക്കി നിന്നു.....

ഇതേ സമയം ഓഡിറ്റോറിയത്തിന് വലിയ ജനലിന് അരികിൽ നിന്ന് അകത്തെ അമിതിന്റെ കലാ പരിപാടി വീക്ഷിക്കുന്ന ഈശ്വറിന്റെ കണ്ണുകളിൽ ഈ രംഗം ദൃശ്യമായി... ദൂരെ ഒരു പെൺകുട്ടി ഒരുവന് നേരെ കൈവെക്കുന്നത് കണ്ടതും അവന്റെ ശ്രദ്ധ അവിടേക്ക് തിരിഞ്ഞു.. വായും പൊളിച്ചു നിന്ന് അവൻ അകത്തേക്കും പുറത്തേക്കും തന്റെ തല ചെരിച്ചു.. പുറത്ത് ഒരുവൾ അടി പൊട്ടിക്കുമ്പോൾ അകത്ത് അമിത് പടക്കം പൊട്ടിക്കുന്നു.. രണ്ട് പേരും ഒരേ സമയം കവിളിൽ തന്നെ ദേഷ്യം തീർത്തത് കണ്ടതും ഈശ്വർ അന്തം വിട്ട് നിന്നു.... ഉടനെ തന്നെ അവൻ അമിതിന്റെ അടുത്തേക്ക് ഓടി ചെന്നു.. സ്റ്റേജിന് താഴെയിട്ട് ഒരുത്തനു നേരെ രോഷം തീർക്കുന്ന അമിതിന്റെ കൈകളിൽ പിടിച്ച് ഈശ്വർ വലിച്ചു കൊണ്ട് പോയി.. ഈ സമയം അമിതിന്റെ കയ്യിൽ നിന്നും അടി കിട്ടിയവൻ കിട്ടിയ ചാൻസിൽ കുതറി മാറി പോയി . "എന്താ ഡാ പട്ടി " തന്റെ കൈ ആരും പിടിച്ചു മാറ്റുന്നത് ഇഷ്ടമില്ലാത്ത അമിത് ദേഷ്യത്തോടെ ഈശ്വറിന്റെ കൈകൾ തട്ടി മാറ്റി.. "ഡാ.. ഞാനൊരു ആറ്റം ബോംബിനെ കണ്ടു "

"എന്ത് " "സത്യാ ഡാ.. നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.. നിനക്ക് നല്ലൊരു എതിരാളി വന്നിട്ടുണ്ട്.. പൂ പോലെ ഇരിക്കുമെങ്കിലും കാരിരുമ്പിന്റെ ശക്തിയാണ്... " "നീ ഇതെന്തൊക്കെയാ പറയുന്നേ.. തെളിച്ചു പറയെടാ തെണ്ടി " "പറയാൻ ഒന്നുമില്ല അമിതേ.. നീ നേരിട്ട് കാണണം.. ഇങ് നോക്ക് " അവനെയും വിളിച് ഈശ്വർ പുറത്തേക്ക് നോക്കി... എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല... ഓഫിസിലേക്ക് കയറി പോകുന്ന വെള്ള ഷാളിന്റെ അറ്റം കണ്ടതും ഈശ്വറിന്റെ മുഖം മങ്ങി.. പുറത്താകെ കണ്ണോടിച്ചിട്ടും ആരെയും കാണാത്തത് കൊണ്ട് അമിത് ഈശ്വറിനെ ഒരു നോട്ടം നോക്കി. "സത്യാ ഡാ... അവിടെ ഒരു പെണ്ണ് ഒരുത്തനിട്ട് പൊട്ടിക്കുന്നത് ഞാനെന്റെ കണ്ണുകൾ കൊണ്ട് കണ്ടതാ.. " "ഒന്ന് പോടാ.. നിന്ന നിൽപ്പിൽ നീ സ്വപ്നം കാണാനും തുടങ്ങിയോ.... ഈ കോളേജിൽ... ഒരു പെണ്ണ്.. ഒരുത്തനെ അടിക്കുന്നു...മ്മ്മ്. നടന്നത് തന്നെ.. അത്ര ചങ്കൂറ്റമുള്ള ഒറ്റ ഒരുത്തി ഈ ക്യാംപസിൽ ഉണ്ടായിട്ടില്ല..... " "എടാ ഞാൻ... " "മര്യാദക്ക് ഇങ് വാ... ഇനിയും ഇത് പറഞ്ഞാൽ അടുത്ത അടി നിനക്കിട്ടായിരിക്കും "

കടുപ്പത്തിൽ പറഞ്ഞു കൊണ്ട് അമിത് പോയതും ഈശ്വർ നഖവും കടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി.. പുറത്ത് നിന്നും കണ്ണുകൾ പിൻവലിച്ചു കൊണ്ട് അമിത് ഹാളിലേക്ക് ശ്രദ്ധ പതിപ്പിച്ചു... താൻ കൈ വെച്ചവൻ അവിടെ എവിടെയും ഇല്ലെന്ന് മനസ്സിലാക്കിയ അവൻ തന്നെ നോക്കി ചിരി തൂകി ഇരിക്കുന്ന അക്ഷിതിനെ നോക്കി ചുരുട്ടി പിടിച്ച തന്റെ കൈകൾ സ്വതന്ത്ര്യമാക്കി... കുറച്ചു മുൻപ് സംഭവിച്ചത്...... ഓഡിറ്റോറിയത്തിലെ അവസാന മിനുക്ക് പണികൾ നടത്തുന്ന ടീമിനെ വീക്ഷിക്കാൻ അമിത് ഓഡിറ്റോറിയത്തിലേക്ക് കയറി ചെന്നു.. ഈശ്വർ എല്ലാർക്കും നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.. അക്ഷിത് ഒന്നിലും പങ്കെടുക്കാതെ ഒരുക്കങ്ങൾ എല്ലാം നിശബ്ദം നോക്കി നിൽക്കുകയാണ് .. സ്റ്റേജിന് ഇരു സൈഡിലും മുന്നിലും നിരത്താനുള്ള ബലൂണുകൾ വീർപ്പിക്കുകയാണ് സംഘം.. "വേഗം ചെയ്യാൻ നോക്ക്.. ടൈം ആയി... ഇനി ഇതും കൂടി അല്ലേ ഉള്ളൂ" "അതേ അമിത്.. പരിപാടി കഴിഞ്ഞു.. ഇനി മൂന്നാല് പാക്കറ്റ് കൂടി... അതും കൂടി വീർപ്പിച്ച് ഈ ഭാഗത്തായി കെട്ടി തൂക്കിയാൽ എല്ലാം ഓക്കേ ആയി "

"ഓക്കേ.. പെട്ടന്ന് നോക്ക് " കയ്യും കെട്ടി നിന്ന് അമിത് അവരെ നോക്കി നിന്നു... ചിലർ ബലൂണുകൾ വീർപ്പിക്കാനും ചിലർ അത് കെട്ടി തൂക്കാനും നിന്നു... അമിതും ബലൂൺ വീർപ്പിക്കാൻ അവർക്കിടയിലേക്ക് ചെന്നു.... ഈ സമയം കയ്യിലെ ബലൂണുകൾ തീർന്നതും ഒരുത്തൻ ബലൂൺ പാക്കറ്റിനായി തന്റെ കണ്ണുകൾ കൊണ്ട് തിരച്ചിൽ നടത്തി.. കുറച്ചു മാറി മേശയിൽ ചാരി നിൽക്കുവായിരുന്ന അക്ഷിതിലേക്ക് അവന്റെ കണ്ണുകൾ ചലിച്ചു.. മേശയിൽ ഇരിക്കുന്ന ബലൂൺ പാക്കറ്റ് കണ്ടതും അവൻ അക്ഷിതിനോട് വിളിച്ചു പറഞ്ഞു.. "ഡാ.. പൊട്ടക്കണ്ണാ.. വായും പൊളിച്ചു നിൽക്കാതെ ആ ബലൂൺ പാക്കറ്റ് ഇങ്ങെറിഞ്ഞേ " ഹാൾ മുഴുവൻ അവന്റെ ശബ്ദം അലയടിച്ചതും അവിടെ തങ്ങി കൂടിയ ചില ജൂനിയർ പെൺകുട്ടികൾ ചിരിക്കാൻ തുടങ്ങി... ഒരു ഭാവബേധവും ഇല്ലാതെ തന്റെ അരികിലെ ബലൂൺ പാക്കറ്റ് അക്ഷിത് അവന് നേരെ എറിഞ്ഞു കൊടുത്തു.. അത് പിടിക്കാനായി അവൻ കൈ ഉയർത്തിയതും രണ്ടു കൈകൾ അവന്റെ കൈകളെ കൈക്കുള്ളിലാക്കി ഞെരിച്ചു...

ആാാാ.. വിരലുകൾ ഒടിയുന്ന വേദന സഹിക്ക വയ്യാതെ അവൻ അലറി.. തനിക്ക് മുന്നിൽ കോപം ആളിക്കത്തുന്ന മുഖവുമായി അമിത് നിൽക്കുന്നത് കണ്ടതും അവന്റെ മേനി വിറക്കാൻ തുടങ്ങി. "അത്... അത്.. ഞാൻ." ഉമി നീർ ഇറക്കാനാവാതെ അവൻ പേടിച്ചു വിറച്ചു നിന്നു... ഈ വിഷയത്തിൽ അമിതിനെ വിലക്കിയിട്ട് ഒരു കാര്യവും ഇല്ലെന്ന് അറിയുന്നത് കൊണ്ട് ഈശ്വർ അത് ഗൗനിക്കാതെ കൂടെ ഉള്ളവരോട് അവരുടെ ജോലി തുടരാൻ ആവശ്യപ്പെട്ട് അവൻ ജനലിനരികിലേക്ക് ചെന്ന് അമിത് മറ്റവനെ പെരുമാറുന്നതും നോക്കി നിന്നു.. "അതെന്റെ ഏട്ടനാണ്.. ഇനിയും നിന്റെ ഈ വൃത്തികെട്ട നാവുകൾ കൊണ്ട് എന്തെങ്കിലും എന്റെ ഏട്ടനെ പറഞ്ഞാൽ....." തീപാറും നോട്ടത്തോടെ അമിത് അവന്റെ കോളറിൽ പിടി മുറുക്കി കൊണ്ട് അവനെ നിലത്തിട്ട് കവിളിൽ ആഞ്ഞടിച്ചു..... ഈ സമയം ഈശ്വറിന്റെ കണ്ണുകൾ യാദ്ര്ശ്ചികമായി പുറത്തേക്ക് ചലിച്ചു........ "അമിത്... എല്ലാം ഓക്കേ ആണ്.. ഇനി ഒന്നുമില്ല ചെയ്യാൻ.. അപ്പോൾ നമുക്ക് തുടങ്ങാം " സ്റ്റേജ് മൊത്തം കണ്ണോടിച്ചു കൊണ്ട് ഒരുക്കങ്ങൾ എല്ലാം ഭംഗിയായി കഴിഞ്ഞു എന്ന് തോന്നിയതും അമിത് മെല്ലെ തലയാട്ടി....

************ "മേം.... " പാതി തുറന്ന വാതിലിൽ കൈ വെച്ച് കൊണ്ട് ആര്യ അകത്തേക്ക് തലയിട്ടു.. അകത്തേക്ക് കടക്കാൻ അനുവാദം കിട്ടിയതും അവർ പ്രിൻസിയുടെ മുന്നിൽ വന്നു നിന്നു.. "അനിരുദ്ര ആൻഡ് ആര്യ ഭദ്ര... അല്ലേ" അതേ എന്നവർ തലയാട്ടിയതും പ്രിൻസി ഒന്ന് മൂളി.. "ആദ്യം പഠിച്ച കോളേജിൽ നിന്നും ഡിസ്മിസ് വാങ്ങി ആണല്ലോ വരവ്.. ഇവിടെ ഉള്ളവർ തന്നെ തല വേദനയാണ്.. അതിന്റെ ഇടയിൽ നിങ്ങളും... ഇവിടെ എങ്കിലും അടങ്ങി ഒതുങ്ങി നിൽക്കുമോ " അവരെ അടിമുടി നോക്കി കൊണ്ട് പ്രിൻസി ചോദിച്ചതും നിറഞ്ഞ ചിരി അവർ സമ്മാനിച്ചു.. "ഞങ്ങൾ എന്നും നല്ല കുട്ടികൾ ആയിരിക്കും മേം " "മ്മ്.. ആയാൽ നിങ്ങൾക്ക് കൊള്ളാം.. അല്ലേൽ നിങ്ങളെ അച്ചടക്കം പഠിപ്പിക്കാൻ കഴിവുള്ളവർ ഈ ക്യാംപസിൽ ഉണ്ട്.. സൂക്ഷിച്ചാൽ നല്ലത്.... മാനേജ്‍മെന്റിന്റെ സ്പെഷ്യൽ ഓർഡർ ഉണ്ടായത് കൊണ്ടാണ് സീറ്റ് മുഴുവൻ ആയിട്ടും നിങ്ങൾക്ക് ഇവിടെ പഠിക്കാൻ അനുവാദം നൽകിയത്... സോ.. അത് മിസ്യൂസ് ചെയ്യരുത്.. " "ഓക്കേ മേം... എന്നാ ഞങ്ങൾ ക്ലാസ്സിലേക്ക് പോകട്ടെ "

"വെയിറ്റ്... ഇന്ന് ഫ്രഷേഴ്‌സ് ഡേ ആണ്.. നിങ്ങളെ എല്ലാവരെയും വെൽക്കം ചെയ്യാൻ സീനിയേഴ്സ് പരിപാടി നടത്തുന്നുണ്ട്.. സോ ഓഡിറ്റോറിയത്തിലേക്ക് പൊയ്ക്കോളൂ.. " മേമിന് തലയാട്ടി കൊണ്ട് അവർ രണ്ടു പേരും തിരിഞ്ഞു നടന്നു... വാതിൽ കടന്ന് പോകാൻ നേരം പ്രിൻസി അവരെ വിളിച്ചു . "പറഞ്ഞത് മറക്കേണ്ട.. പുലിക്കുട്ടികൾ ഉള്ള കോളേജ് ആണിത്.. നോക്കിയും കണ്ടും നടന്നില്ലേൽ അവർ പഠിപ്പിക്കും.. എല്ലാം വഴിയേ അറിയും.. " മേമിന്റെ വാക്കുകൾക്ക് ചിരി മാത്രം നൽകി കൊണ്ട് അവർ പുറത്തേക്ക് കടന്നു... പിന്നെ പരസ്പരം നോക്കി അടുത്ത നിമിഷം തന്നെ പൊട്ടിച്ചിരിച്ചു.. "പാവം പ്രിൻസിക്കറിയില്ലല്ലോ പല പാഠവും പഠിച്ചിട്ടാണ് നമ്മൾ ഇവിടെ എത്തിയതെന്ന്... " "ഹ്ഹ്ഹ്.. പഠിപ്പിക്കാൻ വരുന്നവർക്ക് നമ്മൾ പഠിപ്പിച്ചു കൊടുക്കുമെന്നും പ്രിൻസിക്ക് അറിയില്ലാ.. " കൈകൾ വായുവിൽ ഉയർത്തി പരസ്പരം കൂട്ടി മുട്ടിച്ചു കൊണ്ട് പ്രിൻസിയുടെ റൂമിന് നേരെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് ഓഡിറ്റോറിയം ലക്ഷ്യം വെച്ച് കൊണ്ടവർ മെല്ലെ നടന്നു നീങ്ങി.............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story