ആത്മരാഗം💖 : ഭാഗം 2

athmaragam thanseeh

രചന: തൻസീഹ് വയനാട്

"ഡാ.. മഹി....... " കണ്ണുകളിൽ ഭീതിയോടെ മഹിയുടെ തോളിൽ കൈ വെച്ച് നാൽവർ സംഘത്തിലെ ഒരുത്തൻ പറഞ്ഞതും വാക മരത്തിനിടയിലെ ഇരിപ്പിടത്തിൽ നീണ്ടു കിടക്കുകയായിരുന്ന മഹി തല മാത്രം പൊന്തിച്ചു കൊണ്ട് അവനെ നോക്കി....... "എന്താ ഡാ... " അവന്റെ കണ്ണുകൾ തനിക്ക് നേരെ അല്ലെന്ന് മനസ്സിലാക്കിയതും മഹി അവർ ദൃഷ്ട്ടിയൂന്നിയ ഭാഗത്തേക്ക് നോക്കി....അതേ സമയം തന്നെ മഹിയുടെ വലം കയ്യായ ജോസഫ് ആ ഇരിപ്പിടത്തിലേക്കു ആരോ എടുത്തെറിഞ്ഞ പോലെ വന്നു വീണു.....ക്യാമ്പസിലെ ബഹളങ്ങൾ പെട്ടെന്ന് നിലച്ചു....വീഴ്ച്ചയിൽ അവന്റെ എല്ലൊടിഞ്ഞ ശബ്ദം വ്യക്തമായി അവർ കേട്ടു........ഞെട്ടിത്തരിച്ചു മഹി അവിടുന്നു ചാടിയെണീറ്റു....വീശിയടിക്കുന്ന പൊടിക്കാറ്റിലൂടെ ഒരു രൂപം അവർക്കടുത്തേക്കു നടന്നടുത്തു...... "അമിത്...... " നാൽവർ സംഘം ഒരുമിച്ചാ നാമം ഉരുവിട്ടതും ചീറ്റ പുലിയെ പോലെ അവൻ അവരുടെ നേർക്ക് പാഞ്ഞടുത്തു.....

"ട്ടെട്ടെ..... " കയ്യിലെ തടിച്ച മരക്കഷ്ണം കാൽ തുടയിൽ വെച്ച് അമർത്തി പൊട്ടിച്ച് ചുവന്ന കണ്ണുകളാൽ അവൻ അവരെ ഓരോരുത്തരെയും നോക്കി.. വെളുത്ത ഷർട്ടിന്റെ കോളറിനരികിൽ വെളുത്തു തുടുത്ത മേനിയിലെ പച്ച ഞെരമ്പുകൾ വീർത്തു വന്നു... ഇരു കയ്യിലായി പിടിച്ച മരക്കഷ്ണങ്ങളിൽ പിടി മുറുക്കുംതോറും കൈകളിലെ പേശി വലിഞ്ഞു മുറുകി കൊണ്ടിരുന്നു... കഴുത്തിൽ തിളങ്ങുന്ന ലോക്കറ്റോടു കൂടിയ വെള്ളി മാല അവന്റെ മുഖത്തു നിന്നും ഇറ്റ് വീഴുന്ന വിയർപ്പ് കണങ്ങൾ കൊണ്ട് കൂടുതൽ വെട്ടി തിളങ്ങി.. ആ തിളക്കത്താൽ അവന്റെ ചോര കണ്ണിൽ പ്രത്യേക ഭാവം വന്നു നിറഞ്ഞു....... "അമി.... അമിത്... ഇത് വിട്ടേക്ക്.. നീ.. നീ ഇതിൽ ഇടപെടേണ്ട... " നാൽവർ സംഘത്തിന് നേരെ ചീറി നിൽക്കുന്ന അമിതിന് മുന്നിൽ അവന്റെ ഫ്രണ്ട് ഈശ്വർ വന്നു നിന്നതും അമിത് അവനെ രൂക്ഷമായി നോക്കി.. ആ നോട്ടത്തിൽ ഒരടി പിന്നിലേക്ക് നിന്ന ഈശ്വർ ന്റെ കയ്യിൽ ആരോ പിടിച്ചു.......

ഒന്നും പറയേണ്ടെന്ന് ഈശ്വറിനോട് തലയാട്ടിയ ആ രൂപത്തെ നോക്കി അമിത് നിഗൂഢമായി ചിരിച്ചു കൊണ്ട് മുന്നോട്ടു നോക്കി... "അമിത്.... !!!! " മഹിയുടെ ശബ്ദം ആ കോളേജ് മുഴുവൻ പ്രകമ്പനം കൊള്ളിച്ചു.. സകല കുട്ടികളും കാഴ്ചക്കാരായി ചുറ്റും വന്നു നിന്ന് കഴിഞ്ഞിരുന്നു... എല്ലാവരുടെയും കണ്ണുകൾ അവനിൽ ആയിരുന്നു.... നാൽവർ സംഘത്തെ ഒറ്റക്ക് നേരിടാൻ വന്ന ആ ചീറ്റപുലിയിൽ...... "നിനക്ക് പോകുന്നതാ നല്ലത്.. ഒരുപാട് തവണ നമ്മൾ നേർക് നേർ വന്നിട്ടുണ്ട്.. അന്നൊക്കെ അത് രമ്യമായി പരിഹരിച്ചു... നമ്മൾ തമ്മിലൊരു പോരാട്ടം വേണ്ട.... എന്നോട് കളിക്കാൻ നിന്നാൽ നിന്റെ അടിവേര് ഞാൻ പിഴുതെടുക്കും.....അതല്ല എന്റെ നേരെ തിരിയാൻ തന്നെയാണ് നിന്റെ തീരുമാനം എങ്കിൽ വാ.... ഈ കോളേജിൽ ഒരു ഹീറോ മതി.... നീ ആണോ അതോ ഞാനാണോ എന്ന് തീരുമാനിക്കാം.... ഇന്ന്.. ഇവിടെ വെച്ച്..." " വാ...ഡാ ...... !!!!!!! "

മരങ്ങൾ കിടുങ്ങി വിറക്കും തരത്തിൽ കോപത്താൽ ചൂണ്ടു വിരൽ അവന് നേരെ ചൂണ്ടി പല്ല് കടിച്ച് പിടിച്ച് അമിതിന് നേരെ മഹി അലറി... എന്നാൽ... അതിലൊട്ടും പേടി ഇല്ലാതെ രണ്ട് കയ്യിലെ വടികളും മുറുകെ പിടിച്ചവൻ മുന്നോട്ടാഞ്ഞു.... പ്‌ധോം...!! ആാാാ..... ചീറ്റ പുലിയെ പോൽ മുന്നോട്ടാഞ്ഞവൻ മഹിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി...പ്രതീക്ഷിക്കാതെയുള്ള ചവിട്ടായതിനാൽ മഹി നിലത്തേക്ക് നിരങ്ങി വീണ് അവന്റെ ബൈക്കിൽ ചെന്നിടിച്ചു നിന്നു... ഉടനെ തന്നെ എഴുന്നേറ്റു നിന്ന മഹി ദേഷ്യത്തോടെ അമിതിനെ നോക്കി... തങ്ങളുടെ ഗ്യാങ് ലീഡറിന്റെ ദേഹത്ത് കൈ വെച്ചവന് നേരെ അവർ ഓരോരുത്തരായി അമിതിന് നേരെ തിരിഞ്ഞു. ഇടത്തെ വശത്തൂടെ വന്ന് അമിതിന്റെ കൈകളിൽ പിടുത്തമിട്ടവനെ അവന്റെ കൈകൾ തന്റെ കൈക്കുള്ളിലാക്കി കയ്യിലെ വടി കൊണ്ടവൻ ശക്തിയിൽ തുടയിൽ അടിച്ചു...

ഇതേ സമയം പിറകിലൂടെ ഒരുത്തൻ വന്ന് അമിതിനെ ചവിട്ടി വീഴ്ത്താൻ നോക്കി എങ്കിലും വീഴാതെ ബാലൻസ് ചെയ്തു നിന്ന അമിത് തല ചെരിച്ച് അവനെ നോക്കി.. അവന്റെ കണ്ണുകളിലെ രോക്ഷം കണ്ട അവൻ അമിതിനെ അടിക്കാനായി കയ്യിൽ കരുതിയ വടിയോടെ വിറച്ച് പിറകോട്ട് നീങ്ങാൻ തുടങ്ങി. ഇതിനിടയിൽ മഹി അവന്റെ നേർക്ക് നേർ വന്ന് നിന്നതും അമിത് മഹിയുടെ നെഞ്ചിൽ ആഞ്ഞുന്തി.. ദേഷ്യത്താൽ മഹി അവനെ ഇടം കാൽ കൊണ്ട് അവന്റെ മുട്ടിൽ ചവിട്ടി അവനെ മണ്ണിൽ ഇരുത്തി... ബൈക്കിന് പിറകെ ഭദ്രമായി വെച്ച നീണ്ട ചെങ്ങല കൈക്കുള്ളിലാക്കി അമിതിന്റെ നേർക്കവൻ വീശി... വലത്തേ കൈപ്പിടിയിൽ പ്രഹരമേറ്റ അമിത് അവന്റെ ചോരക്കണ്ണുകൾ കൊണ്ട് മഹിയെ നോക്കി... വീണ്ടും അവന് നേരെ വീശിയ ആ ചങ്ങലയെ ഇടത്തെ കൈ കൊണ്ട് തടുത്ത അമിത് ശക്തിയിൽ വലിച് എഴുന്നേറ്റു നിന്ന് വലത്തേ കാൽ കൊണ്ട് മഹിയെ ചവിട്ടി..

ഇത്തവണ വീഴാതെ പിടിച്ചു നിന്നെങ്കിലും അമിതിന്റെ അടുത്ത പ്രഹരം മഹിയുടെ മുഖത്തേക്കായിരുന്നു.. ചോര തെറിപ്പിച്ചു കൊണ്ട് വീണ്ടും വീണ്ടും കൈകളിൽ ചുറ്റിയ ചെങ്ങല കൊണ്ടവൻ മഹിയെ ഇടിച്ചു.. കാഴ്ചക്കാരായ എല്ലാവരും തങ്ങൾക്ക് നേരെ വരുന്നതിനനുസരിച്ച് നിലവിളിച്ച് വശങ്ങളിലേക്ക് ഓടി.. കുട്ടികളുടെ ഇടയിലേക്ക് മഹിയെ അമിത് ചവിട്ടി വീഴ്ത്തി..... "ഡാ.. പട്ടി... എന്നോട് കളിക്കാൻ നിൽക്കേണ്ട... നീ... നീ അനുഭവിക്കും " വായിൽ നിന്നൊലിച്ച ചോര നീട്ടി തുപ്പി അമിതിന്റെ ഇടി തടുത്തു കൊണ്ട് മഹി എഴുന്നേറ്റു നിന്ന് അവനെ നോക്കി പറഞ്ഞു.... ചുറ്റും കൂടി നിൽക്കുന്നവരുടെ മുന്നിൽ നാണം കെട്ടതിന്റെ എല്ലാ ദേഷ്യവും ആ മുഖത്ത് പ്രകടമായിരുന്നു. "പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്നവന്... ദേ.. ഇത് തന്നെയാ ശിക്ഷ... " കനപ്പിച്ച ശബ്ദത്തിൽ പറഞ്ഞു കൊണ്ട് കൈകൾ ചുരുട്ടി അമിത് അവന്റെ നെഞ്ചിലേക്ക് വീണ്ടും ആഞ്ഞു കുത്തി...

ഇടിയുടെ ശക്തിയിൽ അവൻ നേരെ ചെന്ന് വീണത് ആ പെൺകുട്ടിയുടെ കാലിന്‌ ചുവട്ടിൽ ആയിരുന്നു.... "മോൻ ഒരു മാപ്പ് പറഞ്ഞേക്ക്... " കൈകളിൽ ചുറ്റിയ ചങ്ങല വലിച്ചൂരുന്നതിൽ ശ്രദ്ധ കൊടുത്ത് ലാഘവത്തോടെ അമിത് പറഞ്ഞു നിർത്തി.... വീണിടത്ത് നിന്നും എഴുന്നേറ്റു നിന്ന് മഹി ലീനയെ ദേഷ്യത്തോടെ നോക്കി... "മാപ്പ് പറഞ്ഞേക്ക്...." ഇത്തവണ അമിതിന്റെ ശബ്ദം കട്ടിയേറിയതായിരുന്നു... "സോറി... " കൈകൾ ചുരുട്ടി പിടിച്ച് ദേഷ്യം മനസ്സിൽ അടക്കി വെച്ച് അവളെ നോക്കി സോറി പറഞ്ഞതും കുട്ടികൾ ഒന്നാകെ ഓരോന്ന് ആർത്തു വിളിച്ചു കൂവി... തല താഴ്ത്തി നിന്ന് പല്ലുകൾ കടിച്ചു പിടിച്ച് മഹി നിശബ്ദത പാലിച്ചു... ആ സമയം അവന്റെ അടുത്തേക്ക് അമിത് നടന്നു വന്നു... "ഇനി മേലിൽ നിന്റെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ..... " കയ്യിലെ ചങ്ങല കറക്കി കൊണ്ട് അമിത് പറഞ്ഞതും അവനെ ഒന്ന് നോക്കി മഹി അവിടെ നിന്നും നടന്നു പോയി..

. "അപ്പൊ മനസ്സിലായില്ലേ ഈ കോളജിലെ റിയൽ ഹീറോ ആരാണെന്ന്.." കൂടി നിൽക്കുന്നവരിൽ ആരോ ഒരാൾ വിളിച്ചു പറഞ്ഞതും മഹി തിരിഞ്ഞു നിന്ന് അമിതിനെ ദേഷ്യത്തോടെ നോക്കി... "ഹീറോ മാത്രമല്ല.. ഈ കോളെജിലെ വില്ലനും ഈ ഞാൻ തന്നെയാടാ " പുച്ഛത്തോടെ മഹിയെ നോക്കി അമിത് പറഞ്ഞതും എല്ലാവരും മഹിയെ നോക്കി കൂവി വിളിച്ചു.... തനിക്കേറ്റ പ്രഹരത്തിൽ കോപം കണ്ണുകളിൽ ആളിക്കത്തിച്ചു കൊണ്ട് മഹി നടന്നു നീങ്ങി... "മ്മ്മ്.... ആ പോക്ക് അത്ര പന്തിയല്ല..." കയ്യിലെ തുണി അമിതിന് നേരെ നീട്ടി കൊണ്ട് ഈശ്വർ മഹി പോകുന്നതും നോക്കി.. ചുണ്ടിൽ പറ്റിയ മുറിവിൽ നിന്നും പൊടിഞ്ഞ ചോര തുടച് അമിത് തല ചെരിച്ച് നോക്കി. "സോറി... പ്രിൻസിക്ക് വേണ്ടി അല്ലേ.. " കൈ രണ്ടും ചെവിയിൽ പിടിച്ച് സോറി പറഞ്ഞതും ഈശ്വറിന് തൊട്ടടുത്ത് നിന്നവൻ അവനെ നോക്കി തലയാട്ടി ചിരിച്ചു.. "ഹും.....ഏട്ടനും കൊള്ളാം അനിയനും കൊള്ളാം.. ഇവനെ ഇങ്ങനെ വഷളാക്കുന്നത് നീ ഒറ്റ ഒരുത്തനാ അക്ഷിത്....... "

ഈശ്വറിന്റെ വാക്കുകൾക്ക് ഒരു പുഞ്ചിരി മാത്രം മറുപടി നൽകി അക്ഷിതിനെയും കൊണ്ട് ഈശ്വറിനെ മറി കടന്നു അമിത് മുന്നോട്ടു നടന്നു.... കൂടി നിൽക്കുന്നവരിൽ പുതിയതായി വന്ന കുട്ടികൾ അവരെ ഇരുവരെയും നോക്കി നിന്നു...അയാളുടെ തോളിൽ കയ്യിട്ട് കൊണ്ട് അമിത് ചിരിച്ചു കൊണ്ട് എല്ലാവരെയും നോക്കി......ഫ്രഷേഴ്‌സ് എല്ലാം അത്ഭുതത്തോടെയാണ് അമിതിനെയും അവന്റെ ഇരട്ട സഹോദരനെയും നോക്കി കണ്ടത്....... കണ്ണട വെച്ച് താടിയുള്ള മുഖം,,,അടക്കവും ഒതുക്കവും ഉള്ളവനാണ് അമിതിന്റെ സഹോദരൻ അക്ഷിത്..... പഠിക്കാൻ മിടുക്കൻ....അത്യാവശ്യം മാത്രം സംസാരിക്കുന്ന അവനെ എല്ലാവരും മിണ്ടാപ്രാണിയെന്നൊക്കെ വിളിച്ചു കളിയാക്കുമെങ്കിലും ഏവരുടെയും കണ്ണിലുണ്ണി ആയിരുന്നവൻ... അനിയനായ അമിതിനെ പ്രാണനേക്കാൾ ഏറെ സ്നേഹിക്കുന്നവൻ... അമിത് അക്ഷിതിന്റെ സ്വഭാവങ്ങൾക്ക് നേർ വിപരീതമായിരുന്നു...

തല്ല് കൊള്ളിയും പഠനത്തിൽ ഉഴപ്പനും ആയിരുന്നു.. എന്നാൽ നല്ല കാര്യങ്ങൾക്ക് മാത്രം അടിപിടി കൂടുന്ന അമിതും ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു.. കോളേജിലെ പെൺകുട്ടികളുടെ ഹീറോ.... അന്യായമായി എന്ത് കണ്ടാലും പ്രതികരിക്കുന്ന അമിതിന് ശത്രുക്കൾ ഒരുപാട് ഉണ്ട്... അമിതിന്റെ എടുത്തു ചാടിയുള്ള സ്വഭാവം നിയന്ത്രിക്കാൻ ലോകത്തു അക്ഷിതിനു മാത്രമെ കഴിയൂ..... ഇരു കയ്യും ചേർത്ത് പിടിച്ചു കൊണ്ട് അവർ ഇരുവരും നിന്നു.. അമിതിന്റെ കണ്ണുകൾ കൂടെ നിന്ന് ആർപ്പ് വിളിക്കുന്ന കുട്ടികളിലേക്ക് പതിഞ്ഞു.. പതിയെ അവൻ കോളേജ്ലേക്ക് നോക്കി.. അവിടെ രണ്ടാം നിലയിൽ ചിരിച്ചു നിൽക്കുന്ന പ്രിൻസിയെ കണ്ടതും അവൻ അങ്ങോട്ട്‌ നോക്കി നിന്നു.. കുറച്ച് മുൻപ് ഓഫിസിൽ നടന്നത്....... വാതിൽ കടന്ന് അകത്തേക്ക് വന്ന രണ്ടു മുഖങ്ങളെ കണ്ടതും പ്രിൻസിയുടെ മുഖം വിടർന്നു.. "എന്താ മേം... എന്താ കാണണം എന്ന് പറഞ്ഞത്....."

"അമിത്.. എനിക്ക് നിന്റെ സഹായം വേണം.. ഇനി അവരെ ഒതുക്കാൻ നിനക്കേ കഴിയൂ.. ആ മഹി.. അവൻ പിന്നെയും പ്രശ്നം ഉണ്ടാക്കി.. എന്റെ വാക്കിന്‌ ഒരു വിലയും നൽകുന്നില്ല.. പണവും പിടിപാടും ഉണ്ടായത് കൊണ്ട് അവനെ മറ്റൊന്നും ചെയ്യാനും കഴിയില്ല... നിനക്കെന്നെ സഹായിക്കാൻ കഴിയുമോ..." "മേം..... മേം എന്താണീ പറയുന്നത്.. മഹിയോട് ഏറ്റു മുട്ടാനോ... അവൻ ചില്ലറക്കാരൻ അല്ലെന്ന് മേമിന് അറിയില്ലേ.. ഇവൻ പലതവണ അവനോട് ഉടക്കിയിട്ടുള്ളതാ.. അന്നൊക്കെ പ്രശ്നം വഷളാവാതിരിക്കാൻ വേണ്ടി ഇവനെ കണ്ട്രോൾ ചെയ്ത ബുദ്ധിമുട്ടു എനിക്കും ഉടയ തമ്പുരാനും മാത്രമേ അറിയൂ.... ഇത് ശെരിയാവില്ല മേം... നമുക്ക് പോലീസിൽ അറിയിക്കാം.. അവനെ സസ്പെൻന്റ് ചെയ്യാം.. " "നീ ഇവന്റെ സഹോദരൻ തന്നെയാണോടോ....???" അക്ഷിതിനോടു ചെറിയ പുച്ഛം കലർത്തി പറഞ്ഞു കൊണ്ട് തന്നെ പ്രിൻസി അമിതിനു നേരെ തിരിഞ്ഞു......

"സീ അമിത്....പോലീസിൽ പരാതി കൊടുത്തത് കൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നു എന്നേക്കാൾ നന്നായി നിങ്ങൾക്ക് അറിയുന്ന കാര്യമല്ലേ.... പെൺകുട്ടികൾക്ക് നേരെയുള്ള അവന്റെ അക്രമം കണ്ടു നിൽക്കാൻ എനിക്കാവില്ല.. പക്ഷേ ഒരു പ്രിൻസിപ്പാൾ ആയിരുന്നിട്ട് കൂടി എനിക്കവനെ ഒന്നും ചെയ്യാൻ സാധിക്കുന്നുമില്ല... അവനെ ഇന്ന് നിലക്ക് നിർത്താൻ ഒരാൾക്കേ കഴിയൂ..., " അമിതിനെ നോക്കി മേം പറഞ്ഞു നിർത്തിയതും അമിത് ആത്മവിശ്വാസത്തോടെ നെഞ്ച് വിരിച്ച് നിന്നു.. "അമി.... വേണ്ട.... ഇത് നല്ലതിനല്ല." "എന്റെ പൊന്നു ഏട്ടാ....പേടിക്കേണ്ട.. ഒന്നും വരില്ല.. അവനെ കുറെ കാലമായി ഞാൻ നോട്ടം വെച്ചിട്ട്.. അവന്റെ കളികൾ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.. ഇന്നതിന് ഒരവസാനം ഉണ്ടാവും. മേം.. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം... " "അമി ......." അമിയുടെ കൈകളിൽ അക്ഷിത് പിടുത്തമിട്ടതും അമിത് മുഖം മെല്ലെ വാടി കൊണ്ട് അവനെ നോക്കി.. ആ സമയം അവന്റെ വാടിയ മുഖം കണ്ടതും അയാൾ അവന്റെ കൈകൾ സ്വാതന്ത്ര്യമാക്കി.............

പ്രിൻസി അവിടെ നിന്ന് പോയതും അമിത് അക്ഷിതിനെ നോക്കി.. അക്ഷിതിന്റെ കണ്ണുകൾ തന്റെ മുറിവിലേക്കാണെന്ന് മനസ്സിലായതും ഒന്നുമില്ലെന്ന അർത്ഥത്തിൽ അവൻ കണ്ണിറുക്കി... "രണ്ടു പേരും കണ്ണും കണ്ണും നോക്കി നിൽക്കാണോ. ഇനി എന്താ... വാ പോകാം ക്ലാസ്സിലേക്ക്...." "ക്ലാസ്സിലേക്കോ... എനിക്ക് വയ്യ ഇപ്പൊ കയറാൻ. നല്ല വിശപ്പ്.. നമുക്ക് ക്യാന്റീനിലേക്ക് പോകാം " "ഹാ.. എങ്ങനെ വിശപ്പ് ഇല്ലാതിരിക്കും.അമ്മാതിരി അടി ആയിരുന്നല്ലോ... സ്റ്റാമിന തീർന്നു പോയിട്ടുണ്ടാവും അല്ലേ.. വാ നമുക്ക് കൂട്ടാം " ഈശ്വർ അമിതിന്റെ കൈകൾ പിടിച്ചു വലിച്ച് ക്യാന്റീനിലേക്ക് പോകാൻ തുടങ്ങിയതും അക്ഷിത് അവിടെ നിന്നു.. "ഞാനില്ല. നിങ്ങൾ പോയി വാ.. ഞാൻ ക്ലാസ്സിലേക്ക് പോകാ " പോവാണെന്ന് ഒന്നൂടെ കണ്ണുകൾ കൊണ്ട് അമിതിനോട്‌ പറഞ്ഞു കൊണ്ട് അക്ഷിത് അവരുടെ ഡിപ്പാർട്ട്മെന്റ് ലക്ഷ്യം വെച്ച് നടന്നു... "ഹോ.. എടാ.. എങ്ങനെയാടാ നീ അവന്റെ കൂടെ ജനിച്ചത്.. എനിക്ക് നല്ല ഡൌട്ട് ഉണ്ട്.. കാര്യം കണ്ടാൽ ഒരു പോലെ ഇരിക്കുന്നേലും നിങ്ങളുടെ സ്വഭാവം എങ്ങനെ ഇങ്ങനെ രണ്ടായി..

അവന്റെ കൂടെ നടന്നിട്ട് അവന്റെ സ്വഭാവം നിനക്കും കിട്ടിയില്ല നിന്റേത് അവനും കിട്ടിയില്ല.. നിങ്ങളുടെ ഇടയിൽ കിടന്ന് എനിക്ക് ഭ്രാന്ത് വരാത്തത് എന്റെ അമ്മയുടെ ഭാഗ്യം.. " "ഹിഹിഹി... പോടാപ്പാ... എന്റെ സ്വഭാവം ഇങ്ങനെയൊക്കെയാ.. അതിന് ഫുൾ സപ്പോർട്ട് എന്റെ ഏട്ടൻ തരുന്നുണ്ട്. .. ഏട്ടൻ എന്നൊന്നും വിളിക്കാൻ പറ്റില്ലേലും എനിക്കവൻ ഏട്ടൻ തന്നെയാ....ദൈവം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം.. " "മ്മ്മ്.. നന്നായി പോയി.. നിനക്ക് ഫുൾ സപ്പോർട്ട് തരുന്നത് അവനാണെന്ന് എനിക്കറിയാം... എന്തെങ്കിലും പ്രശ്നം വന്നാ അവൻ ഉപദേശിക്കും.. പക്ഷേ നിന്റെ ഇഷ്ടത്തിന് എതിര് നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല.. നാലഞ്ചു കൊല്ലായില്ലേ നിങ്ങളുടെ കൂടെ നടക്കാൻ തുടങ്ങിയിട്ട്. " "നീ വർഷങ്ങളുടെ കണക്കെടുക്കാതെ വരുന്നുണ്ടോ.. വിശന്ന് കുടല് കരിയാൻ തുടങ്ങി " "മ്മ്മ്. ഇങ്ങനെ ആയാൽ കുടല് കിടന്ന് കരയേണ്ടി വരും... " "എന്തോന്ന്... " "ദേ നോക്ക്... " അവൻ കണ്ണുകൾ കൊണ്ട് മുന്നോട്ടു നോക്കാൻ പറഞ്ഞതും ലീന മാത്യു അവരുടെ അടുത്തേക്ക് വരുന്നത് അവൻ കണ്ടു.. "ഡാ തെണ്ടി.. അവളുടെ നോട്ടത്തിൽ എന്തോ വശ പിശകില്ലേ " അവളുടെ ചുണ്ടിൽ പ്രത്യേക പുഞ്ചിരി വിടരുന്നത് കണ്ടതും ഈശ്വർ അമിതിന്റെ ചെവിയിൽ അടക്കം പറഞ്ഞു.. അവന്റെ കാലിൽ അമർത്തി ചവിട്ടി കൊണ്ട് അവൻ അവളെ നോക്കി..

"താങ്ക്സ്... " വശ്യമായി ചിരിച്ചു കൊണ്ടവൾ പറഞ്ഞതും ഈശ്വർ അർത്ഥം വെച്ച് മൂളി.. "ഏയ്‌.. അതിന്റെ ആവശ്യം ഒന്നുമില്ല.. പ്രിൻസി പറഞ്ഞാൽ എനിക്ക് എതിര് പറയാൻ ആവില്ല.....റാഗിംഗ് ഈ ക്യാമ്പസിൽ നിരോധിച്ചതാണ്.. സോ.. അത് ആരെങ്കിലും തെറ്റിച്ചു എന്നറിഞ്ഞാൽ ഇതൊക്കെ തന്നെ ഇവിടെ നടക്കാ.. കുട്ടി പൊയ്ക്കോളൂ.." സൗമ്യമായി പറഞ്ഞ് അമിത് മെല്ലെ തലയൂരിയതും അവൾ ചിരിച്ചു കൊണ്ട് നടന്ന് പോയി.. ഇടക്ക് തിരിഞ്ഞു നോക്കിയതും ഈശ്വർ തലയാട്ടാൻ തുടങ്ങി.. "മ്മ്മ്.. ഇത് മറ്റേത് തന്നെ... " "എന്ത്... " "പ്രേമം....." "തേങ്ങാ കൊല.. മര്യാദക്ക് വന്നോ " അമിത് അവനെ തൂക്കി എടുത്തു ക്യാന്റീനിലേക്ക് നടന്നു.... "എടാ അമീ... ഈ പ്രിൻസിക്ക് ശെരിക്ക് വട്ടാണല്ലേ.. " ചൂട് പഴം പൊരി കയ്യിൽ പിടിച്ച് കടിച്ച് വായിൽ വെച്ച് ചൂടാറ്റി കൊണ്ട് ഈശ്വർ അവനോടു ചോദിച്ചു.. അവന്റെ പൊട്ടത്തരങ്ങൾ അറിയാവുന്നത് കൊണ്ട് അമിത് അതിന് ചെവി കൊടുക്കാതെ കഴിക്കാൻ തുടങ്ങി.

"എടാ.. ആരെങ്കിലും ഇങ്ങനെ തല്ല് കൂടാൻ പെർമിഷൻ കൊടുക്കുമോ.. അവർക്ക് നിന്നെ എപ്പോഴും കണ്ട് കൊണ്ടിരിക്കാൻ ആണെന്ന് തോന്നുന്നു ഒരോ കാരണം ഉണ്ടാക്കി നിന്നെ വിളിപ്പിക്കുന്നത്.. " അമിത് അവനെ ഒരു നോട്ടം നോക്കിയതും ഈശ്വർ ഇളിച്ചു കൊണ്ട് പഴംപൊരി വീണ്ടും വായിലാക്കി.. "അല്ലേയ്.. ഇടയ്ക്കിടെ ഈ അടി ഉണ്ടാവുന്നത് കൊണ്ട് പറഞ്ഞതാ.. അവരാണേൽ കല്യാണം കഴിച്ചിട്ടുമില്ല.... അപ്പൊ..... " "നിന്റെ അപ്പോം മൊട്ടക്കറീം. ഇനി ഒരക്ഷരം മിണ്ടിയാ ഈ പഴംപൊരി അണ്ണാക്കിൽ കയറ്റും ഞാൻ..കാണുന്ന പെൺപിള്ളേർക്കൊക്കെ എന്നോട് പ്രേമം ആണെന്ന് വരുത്തി തീർക്കുന്ന നിന്റെ അവിഞ്ഞ സ്വഭാവം ഞാൻ നിർത്തി തരാ ട്ടോ " "ഏയ്‌.. അങ്ങനെ ചെയ്യരുത്.... ഞാൻ പറഞ്ഞന്നേ ഉള്ളൂ.. ദേ സൈലന്റ് ആയി." അവന് ഇളിച്ചു കാണിച്ചു കൊടുത്തു കൊണ്ട് ഈശ്വർ പഴംപൊരി കടിച്ചു വലിച്ചു..... അടുത്ത നിമിഷം കടിച്ചു പിടിച്ച പഴംപൊരിയോടെ ഈശ്വർ എഴുന്നേറ്റു നിന്നു.. "എന്താ ഡാ.. കഴിച്ചിട്ട് എണീറ്റാൽ മതി.. ഞാൻ ഒന്നും ചെയ്യൂല.. " "മേം... " കടിച്ചു പിടിച്ച പഴംപൊരി വായിൽ നിന്നെടുത്ത് അവൻ പറഞ്ഞതും അമിത് തിരിഞ്ഞു നോക്കി..

തന്റെ പിറകിൽ നിൽക്കുന്ന അനിഘ മേമിനെ കണ്ടതും അവൻ എഴുന്നേറ്റു നിന്നു... "മേം.. അത്... " "ഏയ്‌.. ഡോണ്ട് വെറി.. കഴിച്ചോ.. മഹിക്കിട്ട് നല്ലൊരു പ്രഹരം കൊടുത്തതിനു താങ്ക്സ് പറയാൻ വന്നതാ.. ക്ലാസ്സിൽ കയറിയിട്ടില്ലെന്ന് മനസ്സിലായത് കൊണ്ട് ഇങ്ങോട്ടു വന്നു.. ഒരു പ്രിൻസിപ്പൾ എന്ന നിലയിൽ ഞാൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത് തെറ്റാണ്.. എങ്കിലും കോളേജ് ന്റെ നന്മ മാത്രമെ ഞാൻ മുന്നിൽ കാണുന്നുള്ളൂ.. ഇന്നത്തോടെ അവന്റെ കളികൾ എല്ലാം കുറയും.. " "ഹേയ്.. മേം... എന്തിനാ താങ്ക്സ് ഒക്കെ.. റാഗിങ് നിരോധിച്ച ക്യാമ്പസിൽ മറ്റാരതിനെ തെറ്റിച്ചാലും മേം പറഞ്ഞില്ലെങ്കിലും ഞാൻ ഇടപെടും... " "ഓക്കേ.. ഇനിയും ഇതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പോലീസിനെ തന്നെ സമീപിക്കേണ്ടി വരും.. " "ഒരു പോലീസും വേണ്ട പട്ടാളവും വേണ്ട.. അവനിനി ഒന്നിനും വരില്ല. ആ ഉറപ്പ് ഞാൻ മേമിന് തരാണ്.. " "ഓക്കേ.. എങ്കിൽ കഴിച്ചോളൂ "

ചിരിച്ചു കൊണ്ട് അനിഘ മേം പോയതും അമിത് വീണ്ടും ഇരുന്ന് കഴിക്കാൻ തുടങ്ങി.. ഈശ്വർ അവനെ തന്നെ നോക്കി ഇരുന്നു. "എന്താ ഡാ ചീങ്കണ്ണിയെ പോലെ തുറിച്ചു നോക്കുന്നേ " തല ഉയർത്താതെ അവനോട് അമിത് ചോദിച്ചതും ഈശ്വർ അവനെ ഒന്നൂടെ സൂക്ഷിച്ചു നോക്കി.. "നിനക്ക് നെറ്റിയിലും കണ്ണുണ്ടോ " "ആ ഉണ്ടെടാ... എന്താ കാണണോ " "ഓ. വേണ്ടായേ.. ഒന്ന് വേഗം തിന്ന് വാ.. ക്ലാസ്സിൽ കയറി ഒന്നുറങ്ങാൻ ഉള്ളതാ... " ഈശ്വർ ബാക്കി വന്ന പഴംപൊരി കൂടി അകത്താക്കി എഴുന്നേറ്റു.... അമിത് അവനെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി ക്ലാസ്സിലേക്ക് നടന്നു... ************ "ഹാവൂ.. അമ്മേ.. മെല്ലെ.. " സോഫയിൽ നീണ്ടു കിടന്ന അമിതിന്റെ ഷോൾഡറിൽ ചൂട് വെക്കുന്ന അമ്മയോട് അവൻ ആർത്തു പറഞ്ഞതും അമ്മ ഒന്നൂടെ ചൂടാക്കി അവിടെ വെച്ചു.. "വേദനിക്കണം.. നല്ലോണം വേദനിക്കണം.. പഠിക്കാൻ പറഞ്ഞയച്ചാൽ പഠിക്കണം.. അല്ലാതെ ഇങ്ങനെ തല്ല് കൂടി വരികയല്ല വേണ്ടത്.. " "ഹോ.. ഈ അമ്മക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല.. ഏട്ടാ.. ഏട്ടൻ അത് വിട്.. ഇന്ന് എങ്ങനെ ഉണ്ടായിരുന്നു... "

അമൻ അരികിൽ വന്നിരുന്ന് ചോദിച്ചതും ചൂട് മുക്കിയ തുണി അമ്മ അവന്റെ കൈകളിൽ വെച്ചു.. "ഹാവൂ.. അമ്മേ... " "എണീറ്റു പൊയ്ക്കോ.. ഏട്ടന് തല്ല് കൂടാൻ ഫുൾ സപ്പോർട്ട് കൊടുക്കുന്ന ഒരു അനിയനും ഏട്ടനും... എന്താണെന്ന് വെച്ച ചെയ്യ്...." അവർക്കു എതിർവശത്തിരുന്നു പടിക്കുകയാണെന്ന ഭാവത്തിൽ ബുക്കും തുറന്നു പിടിച്ചു ഏട്ടനെയും കലി തുള്ളുന്ന അമ്മയെയും സാകൂതം വീക്ഷിക്കുന്ന അക്ഷരയെ ഒരു നിമിഷം രാഗിണി നോക്കി നിന്നു....അമ്മ തന്നെയാണ് ശ്രദ്ധിക്കുന്നതെന്നു മനസ്സിലായ അക്ഷര ഉച്ചത്തിൽ വായിക്കാൻ തുടങ്ങി..... "പുസ്തകം തലതിരിച്ചു പടിക്കുന്ന തലതിരിഞ്ഞ ഒരു മകളെയാണല്ലോ ദൈവമേ ഞാൻ നിന്നോട് ഉരുളി കമഴ്ത്തി ചോദിച്ചു വാങ്ങിച്ചത്......ഇവന്മാരെ കണ്ടിട്ടെങ്ങാനും നീ വിളവെടുക്കാൻ നോക്കിയാൽ അമ്മേടെ പൊന്നുമോളെ ഞാൻ വറുത്തെടുക്കും...പറഞ്ഞേക്കാം......" ബുക്ക് ശരിയാക്കി പിടിച്ചു അക്ഷര അമ്മയ്ക്ക് ഒന്ന് ഇളിച്ചു കാണിച്ചതും രാഗിണി അവളെയും മറ്റുള്ളവരെയും കലിപ്പിച്ചു നോക്കി എഴുന്നേറ്റു പോയി.....അപ്പോൾ തന്നെ അക്ഷിത് അമ്മയുടെ സ്ഥാനത്ത് വന്നിരുന്നു..

"അമ്മക്കിളി കലിപ്പിൽ ആണല്ലോ ഡീ.." അമിതിന്റെ കൈകളിൽ മെല്ലെ ചൂട് വെച്ച് അക്ഷിത് അളെ നോക്കി. "അത് ഏട്ടൻ ഇങ്ങനെ മുറിവ് പറ്റി വന്നതിൽ ഉള്ള സങ്കടമാ.. പാവം ഇന്ന് മുഴുവൻ പ്രാർത്ഥനയിലായിരുന്നു....ഈ അരുമ സന്താനം തല്ലു കൂടാതെ ഇങ്ങെത്തണമേ എന്ന്.. " മറുപടി പറഞ്ഞത് അമൻ ആയിരുന്നു "ഹോ.. ഈ അമ്മയെ കൊണ്ട് തോറ്റു ഞാനിപ്പോഴും കുട്ടി ആണെന്ന വിചാരം.. കോളജിലെ ഹീറോ ആണ് ഞാൻ.. " എഴുന്നേറ്റിരുന്ന് അവൻ വീമ്പു പറഞ്ഞതും അക്ഷര അവന്റെ വേദനയുള്ള കയ്യിൽ അമർത്തി കൊണ്ട് എഴുന്നേറ്റ് ഓടി.. "ഡീ..... " "കോളേജിലെ ഹീറോ വന്ന് അമ്മയുടെ പിണക്കം മാറ്റിക്കോ.. അല്ലേൽ ഇന്ന് എല്ലാവരും പട്ടിണി.. " വാതിലിൽ കൈ പിടിച്ചവൾ വിളിച്ചു പറഞ്ഞതും അമിത് അക്ഷിതിനെ നോക്കി.. വാ എന്ന് കണ്ണുകൾ കൊണ്ട് കാണിച്ചതും അവൻ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.. അമിതും അക്ഷിതും അക്ഷരയും അമനും വാതിൽ മറവിൽ നിന്ന് എത്തി നോക്കി.....അമ്മ കണ്ണുകൾ തുടക്കുന്നത് കണ്ടതും നാലുപേരും ഓടി ചെന്ന് അമ്മയെ വാരി പുണർന്നു.. "അയ്യേ.. അമ്മക്കിളി കരയുവാണോ..

ഇനി ഞാൻ ഒന്നിനും പോകില്ല...പോരേ.... അപ്പൊ ഇനി അമ്മക്ക് ഏത് നേരവും ഭഗവാനോട് എന്നെ നേർവഴി നടത്തിക്കണേ എന്ന് പ്രാർത്ഥിക്കേണ്ടി വരില്ല.. " കവിളിൽ പിച്ചി കൊണ്ട് അമിത് പറഞ്ഞതും അമ്മ അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു.. " എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ എനിക്ക് പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട.. കണ്ണടയും വരെ എന്റെ നാവ് നിങ്ങൾക്ക് വേണ്ടി ഭഗവാന് മുന്നിൽ അർപ്പിച്ചു കൊണ്ടേയിരിക്കും. " അമ്മയുടെ സ്നേഹത്തിന് മുന്നിൽ മക്കൾ നാലുപേരും അമ്മയെ വാരി പുണർന്നു.... " അമീ.. നിന്റെ നോട്ട് ബുക്ക്‌ അവിടെ വെച്ചിട്ടുണ്ട്.. നോക്കിയേക്ക് " "ഫുൾ എഴുതിയോ " ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരുന്ന അമിത് അതിൽ നിന്ന് ശ്രദ്ധ തിരിക്കാതെ ചോദിക്കുന്നത് കണ്ടതും അക്ഷിത് ചിരിച്ചു കൊണ്ട് മൂളി.. ജീവിതത്തിൽ എല്ലാത്തിനും കൃത്യത ഉള്ളത് കൊണ്ട് തന്നെ അക്ഷിത് കിടക്കയിൽ കിടന്നു.. രണ്ടു പേരും ഒരുമിച്ച് തന്നെയാണ് കിടക്കാറുള്ളത്.... "ഛെ.... " ഗെയിമിൽ പരാജയപ്പെട്ടതും അമിത് ഫോൺ കിടക്കയിലേക്കിട്ടു...അരികിൽ ഉറങ്ങുന്ന അക്ഷിതിനെ കണ്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അക്ഷിതിന്റെ തലയിൽ തലോടുന്നതിനിടയിൽ ഫോൺ റിങ് ചെയ്തതും അവൻ ഫോൺ നോക്കി.... കണ്ണുകൾ വിടർത്തി ചിരി തൂകി കൊണ്ടവൻ കിടക്കയിൽ നിന്നെണീറ്റു... ബാൽക്കണിയിൽ ചെന്ന് നിന്ന് അവൻ ഡിസ്പ്ലേയിൽ മിന്നി മറയുന്ന ആ നാമത്തെ നോക്കി നിന്നു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story