ആത്മരാഗം💖 : ഭാഗം 45

athmaragam thanseeh

രചന: തൻസീഹ് വയനാട്

തന്നെ ചവിട്ടി വീഴ്ത്തിയ ആൾ തന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നതും അമിതിന്റെ മുഖത്തെ പേശികൾ തുടിച്ചു വന്ന് മുഖം രക്ത വർണ്ണമായി... ഗരുഡന്റെ കണ്ണുകളെ പോലെ ചുവപ്പ് പ്രാപിച്ച കൃഷ്ണമണികളാൽ അമിത് തന്റെ ശത്രുവിനെ ഉറ്റു നോക്കി... ആദ്യമേ അവളോടുണ്ടായിരുന്ന പകയും ദേഷ്യവും മിനിറ്റുകൾക്കുള്ളിൽ പതിന്മടങ്ങായി വർധിച്ചു...... ദേഷ്യത്താൽ അമിതിനെ നോക്കുന്ന ആര്യയുടെ ഇരു മിഴികളും സജ്‌ജലമായിരുന്നു....ഒരു തരം അക്രമിയെ പോലെ ആര്യ അമിതിനെ നോക്കി പല്ലിറുമ്മി... അവളുടെ കണ്ണിലും മനസ്സിലും മായാതെ നിറഞ്ഞു നിന്നത് പൊട്ടിക്കരയുന്ന അനിയുടെ രൂപം മാത്രമായിരുന്നു... ഇരു കവിളും പൊത്തി പിടിച്ച് വേദനയോടെയുള്ള മുഖഭാവത്തോടെ കേണിരിക്കുന്ന തന്റെ പ്രാണന് തുല്യമായ അനിയുടെ കരച്ചിൽ തന്റെ കാതിൽ മുഴങ്ങുന്ന പോലെ അവൾക്ക് തോന്നി... അതോടെ അവളിലെ സകല നിയന്ത്രണവും നഷ്ടപ്പെട്ട് അമിതിന് മുന്നിലെ കസേര കയ്യിലെടുത്ത് അലറി കൊണ്ട് അമിതിന് നേരെ എറിഞ്ഞു.....

അവൻ ഒഴിഞ്ഞു മാറിയതിനാൽ കസേര ചുവരിൽ തട്ടി കാലൊടിഞ്ഞു താഴെ വീണു.... "ഡാ പട്ടീ... നിന്നെ.... നിന്നെ ഒരിക്കൽ ഞാൻ വാണിംഗ് ചെയ്തതായിരുന്നു.. എന്നാൽ അതിന് പുല്ല് വില നീ കല്പിച്ചില്ല.....അനിക്ക് നിന്നോടുള്ള പൂർണ വിശ്വാസം, അതിന് പുറത്താ നിന്റെ കൂടെ അവളെ ഞാൻ തനിയെ വിട്ടത്.. അവളുടെ നിർബന്ധം കൊണ്ട് മാത്രം.. അതെന്റെ തെറ്റായിരുന്നു.. ഇനിയും ഞാൻ ആ തെറ്റാവർത്തിക്കില്ല... ഒരിക്കൽ കൂടി അവളുടെ നേരെ കൈ ഉയർത്താൻ നീ ഇനി ജീവനോടെ വേണ്ട....." തീഷ്ണതയേറിയ മിഴികളുമായി ആര്യ അമിതിനെ കോളറിൽ പിടിച്ചു തൂക്കി എണീപ്പിക്കുന്നതിനോടൊപ്പം തന്നെ അവന്റെ കരണക്കുറ്റി നോക്കി പൊട്ടിച്ചിരുന്നു.....ദേഹം നൊന്തു കഴിഞ്ഞാൽ മറ്റൊരു മുഖം പ്രകടമാവുന്ന അമിത് തന്റെ ഭയാനകമായ രൂപം പുറത്തെടുത്തു..അവനും ഒരു അവസരത്തിനായിരുന്നു കാത്തിരുന്നത്....തന്റെ കവിളിൽ പതിപ്പിക്കാനായി കയ്യുയർത്തിയ അവളുടെ കൈകൾ അവൻ തന്റെ ഒരു കൈ കൊണ്ട് പിടിച്ചു വെച്ചു....

തന്റെ പ്രവർത്തി തടഞ്ഞ അമിതിനെ രൂക്ഷമമായി നോക്കി നിൽക്കെ അമിതിന്റെ വലത്തേ കൈ വായുവിൽ ഉയർന്നു താണു... അവളോടുള്ള പക മുഴുവൻ അവളുടെ കവിളിൽ പതിച്ച ആ കൈകളിലൂടെ അവൻ തീർത്തു.. അപ്രതീക്ഷിതമായ അടിയിൽ അമിതിന്റെ കയ്യിൽ നിന്നും തെന്നിയ ആര്യ അടി കൊണ്ട കവിളിൽ പൊത്തി പിടിച്ചു... കണ്ണുകൾ കൊണ്ട് അവന് നേരെ തിരിയുന്നതിന് മുന്നേ അമിതിന്റെ അടുത്ത അടി അവളുടെ മറുകരണം പുകച്ചു..... ശക്തമായ അടിയിൽ അടുത്തുള്ള ചുമരിലേക്ക് ചെന്നിടിച്ച ആര്യക്ക് അടിമുടി ദേഷ്യം തിളച്ചു പൊങ്ങി...രണ്ടു കയ്യും ചുമരിൽ ചേർത്ത് വെച്ച് അവൾ ദേഷ്യം കൊണ്ട് വിറച്ചു.. കണ്ണുകൾ തുറന്ന് പല്ലുകൾ ഇറുമ്പി.. ആര്യക്കു അവളെ തന്നെ നഷ്ടമായ മട്ടിലായിരുന്നു.... " എടീ.. പെണ്ണല്ലേ എന്ന് കരുതിയാ നിന്നെ ഇത്രത്തോളം ഞാൻ വളരാൻ വിട്ടത്,,,എന്നെ തൊട്ട ഒരെണ്ണം പോലും പിന്നെ നേരെ ചൊവ്വേ നടന്നിട്ടില്ല,,,അമിതിനു നേരെ നിൽക്കുമ്പോൾ എന്നെ കുറിച്ച് നന്നായി അന്വേഷിക്കുന്നത് നല്ലതാ...ഇനി മേലാൽ നിന്റെ ചീപ് ശോ എന്നോട് കാണിക്കാൻ വന്നേക്കരുത്..

വന്നാൽ ഇവിടം കൊണ്ടവസാനിക്കില്ല ഒന്നും... നീ പോയി തരത്തിൽ കളിക്ക്....." ശക്തമായ താക്കീതും കൊടുത്ത് അമിത് പോവാൻ തിരിഞ്ഞതും ആര്യ അവന്റെ മുതുകിൽ ചവിട്ടി,,,മുന്നോട്ടു ആഞ്ഞ അമിത് വീഴാതെ ബാലൻസ് ചെയ്തു നിന്നു.... പക്ഷേ ആ ഒരടിയിലൂടെ തന്നെ ആര്യയുടെ യഥാർത്ഥ ബലം അവൻ അറിഞ്ഞിരുന്നു.... വേദന കൊണ്ട് പുളയുന്ന ശരീരം മെല്ലെ തിരിച്ച് ദേഷ്യത്തോടെ അമിത് അവൾക്ക് നേരെ തിരിഞ്ഞതും റൂമിനു മൂലയിലായി വെച്ച ഹോക്കി സ്റ്റിക്കിൽ അവളുടെ കൈ പതിഞ്ഞു....അമിത് അവളുടെ നേരെ അടുത്തതും അവൾ ഹോക്കി സ്റ്റിക് വീശിയതും ഒപ്പമായിരുന്നു,,,,ഈയൊരു അറ്റാക്ക് മുന്നിൽ കണ്ട അമിത് തന്ത്രപൂർവ്വം അതിൽ നിന്ന് ഒഴിഞ്ഞു മാറി ഹോക്കി സ്റ്റിക്ക് പിടിച്ച അവളുടെ വലതു കൈ പിടിച്ചു തിരിച്ചു അവളുടെ പുറകിലായി വന്നു നിന്നു.....വേദന കൊണ്ട് മുഖം ചുളിഞ്ഞ ആര്യയെ തളക്കാൻ അതൊന്നും പോരെന്നു അമിത് അറിഞ്ഞില്ല....ഇടതു കൈ മുട്ട് കൊണ്ട് ആര്യ ശക്തിയിൽ പിന്നോട്ട് അമിതിന്റെ മൂക്ക് ലക്ഷ്യമാക്കി ഇടിച്ചു,,,,

അമിത് ആര്യയെക്കാൾ ഉയരം ഉണ്ടായതിനാൽ ആ ഇടി കൊണ്ടത് അവന്റെ താടിയെല്ലിലായിരുന്നു....ഒരു നിമിഷം താടിയെല്ലു വേറിട്ടോ എന്ന് പോലും അമിതിനു തോന്നി....അമിതിനു ആലോചിക്കാൻ ഒരിട കിട്ടുന്നതിന് മുന്നേ അവൻ പിന്നിലേക്ക് തിരിച്ച വലം കയ്യിലിരിക്കുന്ന ഹോക്കി സ്റ്റിക്ക് ആര്യ താഴെക്കിട്ടു ഇടതു കൈ കൊണ്ട് പിടിച്ചെടുത്തു......ഹോക്കി സ്റ്റിക്ക് കൊണ്ട് അവന്റെ വയറിനു കുത്തിയപ്പോൾ അമിതിന്റെ കൈ താനേ അയഞ്ഞു,,,,,കുത്തു കിട്ടി പിന്നിലേക്കു നീങ്ങിയ അമിതിനെ നോക്കി ആര്യ ഹോക്കി സ്റ്റിക്ക് വലം കയ്യിൽ പിടിച്ചു കറക്കി അവന്റെ മുഖം നോക്കി വീശി,,,,,അമിത് മാറിയെങ്കിലും പെട്ടെന്നായതിനാൽ അവൻ തെന്നി പോയി തല ചുവരിൽ ചെന്നിടിച്ചു......വീണു പോയ അമിതിന്റെ ദേഹത്ത് ആര്യയുടെ കയ്യിലിരുന്ന ഹോക്കി സ്റ്റിക്ക് പലതവണ ഉയർന്നു താണു..... ആണുങ്ങളെ നേരിടുമ്പോഴുണ്ടാവുന്ന ശ്രദ്ധ പക്ഷേ പെണ്ണല്ലേ എത്ര വരെ പോകും എന്ന് ചിന്തിച്ച അമിതിനു ആര്യയെന്ന പെണ്ണിനെ അളക്കുന്നതിൽ തെറ്റ് പറ്റി പോയി.....

ആര്യയെ പിടിച്ചു മാറ്റാൻ ധൈര്യം ഇല്ലാതെ പകച്ചു കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ റൂമിൽ ഉള്ളവർ അവരെ നോക്കി നിന്നു..... വീണ്ടും വീണ്ടും തന്റെ മേൽ പതിക്കുന്ന അടിയിൽ തിരിച്ചൊന്നും ചെയ്യാൻ പറ്റാതെ അമിത് നിലത്തിരുന്നു. അവന് പ്രതിരോധിക്കാൻ ഒരു ഇടവേള അവൾ കൊടുത്തില്ലെന്നുള്ളതാണ് സത്യം.... അടി കൊണ്ടാവശനായ അവന്റെ വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു,,,,ചുവരിലിടിച്ചു നെറ്റിയും പൊട്ടിയിരുന്നു...എല്ലാം കൊണ്ടും തളർന്നവൻ അവിടെ തന്നെ കിടന്നു.... ************ ഇതേ സമയം മീറ്റിംഗ് കഴിഞ്ഞ് അനി ക്ലാസ്സിൽ തിരിച്ചെത്തി.. ആര്യ ഇരിക്കുന്നിടം ശൂന്യമായി കണ്ടതും അവൾ ലീനയോട് അവളെവിടെയെന്ന് ചോദിച്ചു.. അവളെ ആരും ശ്രദ്ധിക്കാത്തത് കൊണ്ട് തന്നെ എവിടെ പോയെന്ന് ആരും നോക്കിയിരുന്നില്ല.. ബ്രേക്ക്‌ ടൈം കഴിഞ്ഞതും മിസ്സ്‌ വരുന്നതിന് മുന്നേ അനി ക്ലാസ്സിൽ നിന്നും ചാടി... ആര്യയെ അന്വേഷിച്ച് അനി നേരെ ലൈബ്രറിയിലേക്ക് പോയി.. അപ്പോഴാണ് അക്ഷിത് ലൈബ്രറിയിൽ നിന്നും വരുന്നത് അവൾ കണ്ടത്..

ഉടനെ അനിയുടെ മുഖം വിടർന്നു.. അക്ഷിതിനെ നോക്കി പുഞ്ചിരി തൂകുന്ന സമയത്താണ് ഈശ്വർ അവരുടെ അടുത്തേക്ക് വന്നത്.. "ആഹാ.. അനീ നീ ക്ലാസ്സിൽ കയറിയില്ലേ.. മീറ്റിംഗ് കഴിയാൻ തിടുക്കമായിരുന്നല്ലോ... " "ഞാൻ ആര്യയെ തിരഞ്ഞിറങ്ങിയതാ.. അവളെ ഇവിടെ എങ്ങും കാണാനില്ല.." "ഓ.. ഞാൻ അമിതിനെ കാണാഞ്ഞിട്ട് അവനെ തേടി വന്നതാ.. ചെറിയ ജോലി ഉണ്ടെന്ന് പറഞ്ഞ് പോയതാ അവൻ.. " ഈശ്വറിന്റെ വാക്കുകൾ കേട്ടതും അനിക്ക് വയറ്റിലൊരു കാളൽ അനുഭവപ്പെട്ടു.. അവളെന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ഒരു സീനിയർ അവരെ തേടി ഓടി വന്നു... പരിഭ്രാന്തനായ അവന്റെ വാക്കുകൾ കേട്ടതും മൂവരും മുഖത്തോട് മുഖം നോക്കി... പിന്നെ ഒട്ടും അമാന്തിക്കാതെ സ്പോർട്സ് റൂമിലേക്ക് ഓടി.. സ്പോർട്സ് റൂമിന്റെ വാതിൽ തുറന്ന് ആദ്യം പ്രവേശിച്ച അനി ഭ്രാന്തിയെ പോലെ സർവ്വതും നശിപ്പിക്കുന്ന ആര്യയെ കണ്ടതും വീണു പോകാതിരിക്കാൻ പിറകെ വന്ന് തന്റെ തൊട്ടടുത്ത് നിൽക്കുന്ന അക്ഷിതിനെ പിടിച്ചു... ആര്യയുടെ ചെയ്തികളും അവളുടെ കോപവും കാരണം അവളെ പിടിച്ചു മാറ്റാൻ എല്ലാവരും ഭയപ്പെട്ടു...

അവൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ അമിതിനും ആയില്ല...അവളിലെ ക്രോധം അത്രയ്ക്ക് ഭയാനകമായിരുന്നു... വാ പൊത്തി പിടിച്ചു കൊണ്ട് അനി ഒരു നിമിഷം അന്തം വിട്ട് നിന്നു... ആര്യയിലെ കോപം ആളിക്കത്തുകയാണെന്ന് മനസ്സിലായതും അനി വന്നവളെ പിടിച്ചു മാറ്റാൻ നോക്കി.....എന്നാൽ തന്നെ എതിർക്കാൻ നോക്കിയ അവളെ ആര്യ ദേഷ്യത്തിൽ നോക്കി,,,,അനി ഭയന്ന് പോയെങ്കിലും അവളെ തടുത്തു നിർത്താൻ തന്നെ കൊണ്ടാവുന്നത് ശ്രമിച്ചു കൊണ്ടിരുന്നു... അതൊന്നും വക വെക്കാതെ വീണ്ടും അമിതിനു നേരെ തിരിഞ്ഞ ആര്യക്കു മുന്നിൽ തടസ്സമായി പെട്ടന്ന് അക്ഷിത് കയറി നിന്നു...അവന്റെ മുഖം പതിവിലും വിപരീതമായി ഗൗരവം നിറഞ്ഞതായിരുന്നു.. " മതി.... !!! നിർത്ത്... !!!ഇങ്ങനെ പട്ടിയെ പോലെ തല്ലാൻ എന്ത് തെറ്റാണ് ഇവൻ നിന്നോട് ചെയ്തത്??? " പൊടുന്നനെയുള്ള അവന്റെ ചോദ്യത്തിന് നേരെ ഒരു നോട്ടം നോക്കി ആര്യ അക്ഷിതിനു നേരെ തന്റെ ഫോൺ നീട്ടി. അവളെ ഒന്ന് നോക്കിയതിനു ശേഷം അക്ഷിത് തന്റെ കണ്ണുകളെ ഫോണിലേക്ക് ചലിപ്പിച്ചു..

കാര്യം എന്താണെന്നറിയാൻ അനിയും ഈശ്വറും അവന്റെ അടുത്തേക്ക് നീങ്ങി.. അമിത് അനിയെ തല്ലുന്നതും അവൾ പൊട്ടികരയുന്നതും പിന്നീട് കോളേജ് ഗ്രൗണ്ടിൽ വെച്ച് അമിതിന്റെ കാലിൽ വീഴുന്നതുമായ രംഗങ്ങൾ ഫോണിൽ തെളിഞ്ഞു വന്നതും അനിയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു..നിറ കണ്ണുകളോടെ അവൾ ആര്യയെ നോക്കി... അമിതിന്റെ കൈ അനിയുടെ കവിളിൽ ഉയർന്നു പൊങ്ങുന്നത് വീണ്ടും വീണ്ടും തന്റെ കണ്ണിൽ തെളിഞ്ഞ അക്ഷിത് കണ്ണുകൾ നിറച്ചു കൊണ്ട് വിശ്വസിക്കാനാവാതെ അമിതിനെ നോക്കി....അവൻ പതിയെ ചുവരിൽ പിടിച്ചു എണീറ്റ് നിന്നു ആര്യയെ കൊല്ലാൻ പാകത്തിൽ നിൽക്കുകയായിരുന്നു.. അവൾക്കു നേരെ മെല്ലെ അടുത്ത അമിതിനെ അക്ഷിത് തടഞ്ഞു... "അമീ... ഞാൻ ഇപ്പോൾ കണ്ടത് സത്യമാണോ " ആര്യയെ തിരിച്ചടിക്കാൻ തയാറായി നിൽക്കുന്ന അമിത് ഏട്ടന്റെ ആ വാക്കുകൾ കേട്ടതും തല താഴ്ത്തി മൗനം പാലിച്ചു.. അവന്റെ മൌനത്തിൽ നിന്നും എല്ലാം മനസ്സിലാക്കിയ അക്ഷിത് കണ്ണുകൾ ഇറുക്കി അടച്ചു... തിരികെ ഫോൺ ആര്യക്ക് നേരെ നീട്ടി....

. അവളത് വാങ്ങിയതും അവൻ അനിയോടും ആര്യയോടും കൈ കൂപ്പി കൊണ്ട് തല താഴ്ത്തി.....അനി കരഞ്ഞു തുടങ്ങിയിരുന്നു.... "സോറി... എന്റെ അനിയൻ ചെയ്തത് വളരെ വലിയ തെറ്റാണ്.. ഒരിക്കലും അവൻ ഇങ്ങനെ ചെയ്യരുതായിരുന്നു.. ക്ഷമിക്കണം.. ഇനി അവന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു മിസ്റ്റേക് ഉണ്ടാവില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു.... " കൈ കൂപ്പി നിൽക്കുന്ന ഏട്ടനെ കണ്ടതും ആര്യയോടുള്ള ദേഷ്യം അമിതിന് വീണ്ടും കൂടി.. "ഇവരോട് എന്തിനാ ഏട്ടൻ മാപ്പു പറയുന്നേ.. ഇവറ്റകളെ മുന്നിൽ ഒരിക്കലും ഏട്ടൻ കൈ കൂപ്പരുത്......" അമിതിന്റെ ചോദ്യത്തിന് കത്തുന്ന നോട്ടമായിരുന്നു അക്ഷിത്തിന്റെ മറുപടി....ആദ്യമായി ഏട്ടനെ അങ്ങനെ കണ്ടതിൽ അമിത് വല്ലാതെയായി....അവന്റെ തല വീണ്ടും താഴ്ന്നു.. "അമിത്.. സോറി പറ.. " മിണ്ടാതെ നിന്ന അമിതിനു നേരെ അക്ഷിത് ശബ്ദമുയർത്തി.... "നിന്നോട് സോറി പറയാനാ പറഞ്ഞത്......" മറ്റൊന്നും പറയാതെ അമിതിന് നേരെ നോക്കാതേയുള്ള അക്ഷിത്തിന്റെ നിൽപ്പ് കണ്ട് അമിത് പിന്നെ വാശി കാണിക്കാൻ നിന്നില്ല...

ഏട്ടന്റെ വാക്ക് കേട്ട് അമിത് ഒട്ടും താല്പര്യമില്ലാതെ അവരോടു രണ്ടു പേരോടും മാപ്പ് പറഞ്ഞു...അവന്റെ മാപ്പ് പറച്ചിൽ കേട്ട് ആര്യ ദേഷ്യത്തോടെ മുഖം തിരിച്ചു... അത് കണ്ടതും അമിതിന് എരിഞ്ഞു കയറി.. എന്നാൽ ഒന്നും മിണ്ടാതെ അവൻ അക്ഷിതിന്റെ അടുത്തേക്ക് നീങ്ങി..... "ഏട്ടാ.. ഐആം സോറി.. അന്ന് സംഭവിച്ചത്.... " അമിത് വാക്കുകൾ പൂർത്തിയാക്കും മുന്നേ അത് കേൾക്കാൻ നിൽക്കാതെ അവനെ ഗൗനിക്കാതെ അക്ഷിത് പോവാൻ നിന്നു.. എന്നാൽ ആ സമയം വാതിൽ കടന്നു വന്ന പ്രിൻസിയെ കണ്ടതും അവൻ സ്റ്റക്കായി നിന്നു.... അക്ഷിത് മാറി നിന്നതും മുന്നോട്ട് വന്ന പ്രിൻസി സ്പോർട്സ് റൂം മൊത്തം കണ്ണോടിച്ച് അമിതിനെയും ആര്യയെയും രൂക്ഷമായി നോക്കി... "അമിത്.. ആര്യ.. എന്റെ ക്യാബിനിലേക്ക് വരൂ.. " കനപ്പിച്ച വാക്കുകൾക്കൊടുവിൽ ആരെയും നോക്കാതെ പ്രിൻസി റൂമിൽ നിന്നും ഇറങ്ങി പോയി.. അവരുടെ പിറകെ അമിതിനെ തിരിഞ്ഞു നോക്കാതെ അക്ഷിതും... ************ "അമിത്..... എന്താണിതൊക്കെ.. താനൊരു ചെയർമാൻ ആണെന്ന കാര്യം പലപ്പോഴും മറന്നു പോകുന്നു.. ഈ വർഷം ഇത് എത്രാമത്തെ കേസ് ആണെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ.. നീ ഈ കോളേജിലെ ചെയർമാൻ ആണോ അതോ ഗുണ്ടയോ...

പഴയ ആ അമിത് എവിടെ പോയി.....ഇപ്പോൾ നിന്നെ കുറിച്ചുള്ള പരാതി മാത്രമേ ഉള്ളൂ എവിടെയും.. പിന്നെ.. ഇതെന്താ..." ഫോൺ ഉയർത്തി പിടിച്ച് കസേരയിൽ നിന്നും പ്രിൻസി എഴുന്നേറ്റു നിന്നു. "വാട്ട്‌സ് റോങ് വിത്ത്‌ യു.. അന്ന് ഇതേ തെറ്റ് നീ ചെയ്തപ്പോൾ ഞാൻ വാണിംഗ് ചെയ്തിരുന്നു.. വീണ്ടും ആവർത്തിക്കുകയാണോ അമിത്.. ഒരു പെണ്ണിന്റ നേരെ ഇങ്ങനെ കയ്യോങ്ങാൻ നിനക്കാരാ പെർമിഷൻ തന്നത്.. " ടേബിളിൽ കൈ കൊണ്ടാഞ്ഞടിച്ച് പ്രിൻസി ശബ്ദം ഉയർത്തി ...ഒന്നും മിണ്ടാതെ അമിത് കൈ പിന്നിലേക്ക് കെട്ടി നിന്നു... "ലാസ്റ്റ് ചാൻസ് ആണ് അമിത്... നീ അനിയോട് സോറി പറഞ്ഞത് കൊണ്ട് മാത്രം.. ഇനിയും എന്നിൽ നിന്ന് ഒരു വിട്ട് വീഴ്ചയും നീ പ്രതീക്ഷിക്കരുത്.. ഇനി എന്തെങ്കിലും ഒരു കേസ് നിന്റെ പേരിൽ ഉണ്ടായെന്നു ഞാൻ അറിഞ്ഞാൽ...ചെയർമാൻ സ്ഥാനത്തു നിന്ന് നിന്നെ ഒഴിവാക്കി കോളേജിൽ നിന്ന് സസ്‌പെന്റ് ചെയ്യും... " പ്രിൻസിയുടെ ഉറച്ച വാക്കുകൾ കേട്ടതും അമിത് ഭാവ വ്യത്യാസമില്ലാതെ തന്നെ നിന്നു.. അടുത്തത് ആര്യക്ക് നേരെ പ്രിൻസി തിരിഞ്ഞു...

ടേബിളിൽ നിന്നും അവർ ഒരു ലെറ്റർ എടുത്ത് ആര്യക്ക് നേരെ നീട്ടി.. "സ്പോർട്സ് റൂം നശിപ്പിച്ചതിനും ചെയർമാനെ തല്ലി സാരമായി പരിക്കുകൾ ഉണ്ടാക്കിയതിനും ആര്യയെ 15 ദിവസത്തേക്ക് മാനേജ്മെന്റ് സസ്‌പെന്റ് ചെയ്തിരിക്കുന്നു.. " ഒരു ഭാവഭേദവുമില്ലാതെ അത് വാങ്ങിച്ച ആര്യയെ നോക്കി പ്രിൻസി തന്റെ കസേരയിൽ ചെന്നിരുന്നു.. "ആര്യ.. സ്മാർട്ട്‌ ആവാം.. പക്ഷെ അതിര് കവിയരുത്.. പെണ്ണാണ് എന്ന ബോധത്തോടെ അടങ്ങി നിൽക്കണം.. ആണിന് നേരെ കയ്യോങ്ങുന്നത് സ്മാർട്നെസ്സ് അല്ല.. അമിതിനെ കുറിച്ച് എന്തെങ്കിലും ഒരു പരാതി ഉണ്ടെങ്കിൽ അത് എന്നോട് വന്ന് പറയണമായിരുന്നു.. എല്ലാവരുടെയും മുന്നിൽ ഷൈൻ ചെയ്യാനായി ശിക്ഷ നീ സ്വയം നൽകുക അല്ല വേണ്ടത്..

അങ്ങനെ ആണെങ്കിൽ ഞങ്ങളൊക്കെ എന്തിനാ ഇവിടെ ഇരിക്കുന്നത്... സോ.. ഇനി ഇത് ആവർത്തിക്കരുത്.. പെണ്ണിനെ പോലെ പെരുമാറി അടങ്ങി ഒതുങ്ങി നിൽക്ക്.. " "പെണ്ണായത് കൊണ്ട് കണ്മുന്നിൽ കാണുന്ന അഹന്തകൾക്കു നേരെ കണ്ണടക്കുന്ന കാലം കഴിഞ്ഞു പോയി മേഡം.....ഇത് സ്ത്രീകൾക്കും പ്രതികരണ ശേഷിയുള്ള കാലമാണ്....." പ്രിൻസിയുടെ വാക്കുകൾക്ക് പുച്ഛത്തോടെയായിരുന്നു അവളുടെ മറുപടി.... പ്രിൻസിയുടെ ഓഫീസിൽ നിന്നും പുറത്തെത്തിയ ആര്യ ആരെയും നോക്കാതെ ക്ലാസ്സിലേക്ക് പോയി ബാഗ് എടുത്തു.... അവൾക്കൊപ്പം അനിയും കോളേജിൽ നിന്നും ഇറങ്ങി... ഒരക്ഷരം മിണ്ടാതെ ഇരുവരും വീട്ടിലേക്ക് തിരിച്ചു... പ്രിൻസി നേരത്തെ വിവരമറിയിച്ചതിനെ തുടർന്ന് അവൾക്കായി ഇരുവീട്ടുകാരും കാത്തിരിപ്പുണ്ടായിരുന്നു............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story