ആത്മരാഗം💖 : ഭാഗം 70

athmaragam thanseeh

രചന: തൻസീഹ് വയനാട്

 "ഡാാ.... ഇനി അടുത്തത് നീയാടാ. നിന്നെ എനിക്കിനി വേണ്ട.. പരമാവധി ഞാൻ നിന്നെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്... പക്ഷേ.. നീ മരിക്കേണ്ടത് അനിവാര്യമാണ്.... " അമിതിന് നേരെ ഈശ്വർ ആക്രോഷിച്ചതും അമിത് കോപത്തോടെ അവനെ നോക്കി... "ഡാ പട്ടീ.... ദേ അവൻ വന്ന് നിന്നെ ഓരോന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചിരുന്നില്ല ഞാൻ ഒന്നും... കാലം കുറെ ആയല്ലോ കൂടെ കൂടിയിട്ട്.. നീ ചതിയനാണെന്ന് മനസ്സ് അംഗീകരിച്ചിരുന്നില്ല.... ഇപ്പോഴും... ഇപ്പോഴും ഇത് ഞങ്ങളുടെ ഈശ്വർ ആണെന്ന് ഉൾകൊള്ളാൻ കഴിയുന്നില്ല... രണ്ടു മുഖത്തോടെയുള്ള നീയെന്ന ചെറ്റ ചെയ്ത് കൂട്ടിയ നെറികേടല്ലാം ഞാനറിഞ്ഞു......മതിയെടാ മതി..ഇനി നിനക്ക് മാപ്പില്ല.... " ചങ്കിൽ തറച്ച വേദന മറച്ചു വെച്ച് അമിത് അവന് നേരെ ആക്രോശിച്ചു... കഴുകൻ കണ്ണുകളോടെ അവൻ നീട്ടി പിടിച്ച വടിവാളുമായി പാഞ്ഞടുത്തു...അതേ സമയം തന്നെ ഒരുത്തന്റെ കയ്യിൽ നിന്ന് വലിച്ചൂരിയ കത്തിയുമായി ഈശ്വർ അവൻ എത്തുന്നതിനു മുന്നേ മുന്നോട്ട് പാഞ്ഞ് കത്തി അവന്റെ വയറിനു നേരെ വീശി...പക്ഷേ...

കത്തി തന്റെ ദേഹത്ത് സ്പർശിക്കും മുന്നേ ഇടം കാല് കൊണ്ട് അമിത് അവനെ ചവിട്ടി പിന്നിലേക്ക് വീഴ്ത്തി.... മണ്ണിലേക്ക് വീണ പാടെ അമിത് അവന് നേരെ വാളോങ്ങി... പെട്ടന്ന്... "അമിത്...... " കനപ്പെട്ട ആ ശബ്ദം വായുവിൽ ലയിച്ച് അവിടെ മുഴങ്ങിയതും ദേഷ്യം മുഖത്ത് നിന്നും മാറ്റാതെ അമിത് തിരിഞ്ഞു നോക്കി.... ആ സമയം പ്രിൻസിയെയും മറ്റ് ടീച്ചേഴ്സിനെ കണ്ടതും അവന്റെ മുഖം ഒന്നയഞ്ഞു... വാൾ കയ്യിൽ നിന്നും ഊർന്നിറങ്ങി .... പ്രിൻസിയെ കണ്ടതും വന്ന ഗുണ്ടകളിൽ മൂന്നാല് പേർ ജീപ്പെടുത്ത് രക്ഷപെട്ടു.. ബാക്കിയുള്ളവരെല്ലാം അടി കൊണ്ടവശരായി ഗ്രൗണ്ടിൽ ചിതറി കിടക്കുകയാണ്.... അമിതിനോട് എന്തെങ്കിലും പറയും മുന്നേ പ്രിൻസി സ്പോർട്സ് സാറിന്റെ അടുത്തേക്കോടി.. തല പൊട്ടി രക്തം ഒലിച്ച് അർദ്ധ ബോധത്തോടെ കിടക്കുന്ന ആര്യയുടെ മുഖത്ത് പ്രിൻസി കൈകൾ വെച്ച് തലോടി...

"മേം... എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകണം...വെരി സീരിയസ്.. " ഗൗരവം മനസ്സിലാക്കിയതും പ്രിൻസി തലയാട്ടി.. അവരുടെ കൂടെ ഉണ്ടായിരുന്നവരിൽ രണ്ട് പേരും ജിനോ സാറും ആര്യയെ താങ്ങി പിടിച്ച് പോയി..... കോളേജിന് മുൻ വശത്ത് പരിപാടി നടക്കുന്നതിനാൽ പിറകിലേക്കാണ് അവർ ആര്യയെ കൊണ്ട് പോയത്... അവരെ പിറകിലെ ഗേറ്റിന് അടുത്ത് നിർത്തി കൊണ്ട് ജിനോ സാർ തന്റെ കാർ എടുക്കാനായി ഓടി പോയി.....പെട്ടന്ന് തന്നെ കാർ എടുത്ത് ആര്യയുമായി അവർ ഹോസ്പിറ്റലിലേക്ക് കുതിച്ചു.... ************ ആര്യയെ കൊണ്ട് പോയതും പ്രിൻസിയുടെ കണ്ണുകൾ അവശരായി കിടക്കുന്ന ഗുണ്ടകളിലേക്കും താഴെ ചിതറി കിടക്കുന്ന ആയുധങ്ങളിലേക്കും ചെന്ന് തറച്ചു... അമിതിന്റെ ശ്രദ്ധ മാറിയതും ഈശ്വർ കിടന്നിടത്ത് നിന്ന് എഴുന്നേറ്റു നിന്നു... "അമിത്... എന്തൊക്കെയാ ഇത്..... ഈശ്വർ.. വാട്ട്‌ ഈസ്‌ റോങ് വിത്ത്‌ യു " അല്പം ദേഷ്യത്തിൽ മേം അവർക്ക് നേരെ തിരിഞ്ഞു... "മേം.. ഇവൻ.. ഇവനാണ് എല്ലാത്തിനും കാരണം.. നാം കണ്ട ഈശ്വർ അല്ല ഇവൻ..

ക്രിമിനൽ ബന്ധമുള്ള നെറികെട്ടവനാണ്.. " ഈശ്വറിന്റെ കോളറിൽ പിടിച്ച് അമിത് പ്രിൻസിയുടെ മുന്നിലേക്ക് നിർത്തി.. ആ സമയം മഹിയും മുന്നോട്ട് വന്നു.. "യെസ് മേം... ഈശ്വറിന്റെ ആളുകൾ തന്നെയാണീ കിടക്കുന്നവരൊക്കെ...കോളേജിൽ ആരും അറിയാത്ത പല കൊള്ളരുതായ്മയും ഇവൻ ചെയ്തിട്ടുണ്ട്.....ഈ ഗ്രൗണ്ട് ഇങ്ങനെ തകർക്കാൻ കാരണം തന്നെ ഇവനാണ്.. " മഹിയുടെ വാക്കുകൾ കേട്ട് പ്രിൻസി സംശയത്തിൽ അവനെ നോക്കി... "അതേ മേം... അന്ന് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി എന്റെ അടുക്കൽ വന്നിരുന്നു.. ഇതിന്റെ പിറകിൽ ഞാൻ ആണോ എന്ന സംശയം ആരോ പറഞ്ഞെന്ന്.. പക്ഷേ എന്റെ മേൽ ഒരു തെളിവും അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിൽ ആരോപണം ഉന്നയിച്ച് യഥാർത്ഥ പ്രതി രക്ഷപ്പെയുകയാണെന്ന് എനിക്ക് മനസ്സിലായി...അതിനാൽ അച്ഛന്റെ മന്ത്രി സ്ഥാനം ഉപയോഗിച് സ്പെഷ്യൽ അന്വേഷണം നടത്താൻ രണ്ടു പൊലീസുകാരെ വേണമെന്ന എന്റെ വാക്ക് കേട്ട് രഹസ്യ അന്വേഷകരെ നിയോഗിച്ചിരുന്നു..

ഇതൊന്നും പുറത്ത് ആരും അറിഞ്ഞിരുന്നില്ല... എനിക്ക് വാശി ആയിരുന്നു.. എങ്ങനെ എങ്കിലും കണ്ടു പിടിക്കണമെന്ന്.... കോളേജിൽ നിന്ന് ടിസി വാങ്ങിയതും ലീനയോട് കയർത്തതും ഇതിന് പിന്നിൽ ഉള്ളവരുടെ ശ്രദ്ധ തിരിക്കാൻ ആയിരുന്നു.... അന്ന് ഗ്രൗണ്ടിൽ അന്വേഷണത്തിന് വന്ന എനിക്കും രഹസ്യ അന്വേഷകർക്കും എല്ലാം മനസ്സിലായി....ഇവൻ തന്നെയാണ് എല്ലാം ചെയ്തതെന്ന് " എല്ലാവർക്കു മുന്നിലും തന്റെ മുഖം വെളിവായതും എല്ലാം നഷ്ടമായി ഇനിയും പിടിച്ചു നിൽക്കാൻ ആവില്ലെന്ന് ഈശ്വറിന് ബോധ്യമായി.. താൻ പൂർണമായും പിടിയിലായെന്ന് മനസ്സിലാക്കിയതും അവൻ തല താഴ്ത്തി.. "മേം... ശെരിയാണ്... ഇവരൊക്കെ പറയുന്നതും മേം ഇവിടെ കാണുന്നതും എല്ലാം സത്യമാണ്.. ഈ ഗ്രൗണ്ട് ഇങ്ങനെ ആവാൻ കാരണം ഞാൻ തന്നെയാണ്... പിന്നെ അമിതിനെയും അനിയേയും റൂമിൽ അടച്ചതും ഞാനാണ്... " കുറ്റം ഏറ്റ് പറഞ്ഞ് തല താഴ്ത്തിയതും അമിത് അവനെ പുച്ഛത്തോടെ നോക്കി.. "ബട്ട്‌, ഈശ്വർ... എന്തിന് നീയിതൊക്കെ ചെയ്യുന്നത്.. എന്ത് പ്രയോജനമാണ് നിനക്കുള്ളത്.. "

"അത് ഞാൻ പറയാം മേം.. എന്താണ് അവന്റെ ലക്ഷ്യം എന്ന്.. " ഈശ്വർ നിന്ന് പരുങ്ങിയതും മഹി അമിതിനോട് പറഞ്ഞ അതേ കാര്യങ്ങൾ തന്നെ പ്രിൻസിയോട് ആവർത്തിച്ചു... കേട്ടതൊന്നും വിശ്വസിക്കാൻ ആവാത്ത അവസ്ഥയിൽ ആയിരുന്നു പ്രിൻസിയും ടീച്ചേഴ്സും.. മഹി പറഞ്ഞതൊക്കെ ശെരിയാണെന്ന ഭാവത്തിൽ ഈശ്വർ പ്രിൻസിയെ നോക്കി... എല്ലാം മഹി പറഞ്ഞു തീർത്തതും അക്ഷിത് മുന്നോട്ട് വന്ന് മഹിയുടെ തോളിൽ കൈ വെച്ചു... "മഹീ... ഒരു കാര്യം നീ വിട്ടു... അവന്റെ സാമ്രാജ്യം... " അക്ഷിത് ഓർമിപ്പിച്ചതും മഹി എല്ലാവർക്കും ഗ്രൗണ്ടിൽ തന്നെ ഉള്ള ആർക്കും അറിയാത്ത അണ്ടർ ഗ്രൗണ്ട് കാണിച്ചു കൊടുത്തു... ഇരുമ്പ് പലക വലിച്ചു തുറന്നതും അണ്ടർ ഗ്രൗണ്ടിലേക്കുള്ള വാതിൽ കാണപ്പെട്ടു... ആരും കാണാത്ത സാമ്രാജ്യവും ഇവർ കണ്ടു പിടിച്ചെന്ന് മനസ്സിലാക്കിയതും ഈശ്വർ തകർന്ന അവസ്ഥയിൽ ഉമിനീർ പോലും ഇറക്കാൻ പറ്റാതെ അവർക്ക് പിറകെ നടന്നു... അകത്തേക്ക് പ്രവേശിച്ച അവർ മൂക്ക് പൊത്തി പിടിച്ചു കൊണ്ട് ചുറ്റും നോക്കി..

മദ്യങ്ങളുടെയും മയക്ക് മരുന്നുകളുടെയും വേറിട്ട ലോകം ആയിരുന്നു അവിടെ അവർക്ക് കാണാൻ കഴിഞ്ഞത്.. അടുത്തടുത്തായി ഒതുക്കി നിർത്തിയ ഷെൽഫുകളിൽ തരം തിരിച്ചു വെച്ചിരിക്കുന്ന പാക്കറ്റുകളിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞു.. ഫെന്റണിൽ, ഹെറോയിൻ കൊക്കയ്ൻ, മോർഫിൻ അങ്ങനെ ഓരോ നാമങ്ങൾ എഴുതി ചേർത്ത വെളുത്ത പാക്കറ്റുകൾ കണ്ട് പ്രിൻസി അമ്പരന്നു... അവയെ കൂടാതെ ഉപയോഗിക്കാത്ത സിറിഞ്ചുകളും ഉപയോഗ ശൂന്യമായി വലിച്ചെറിഞ്ഞ സിറിഞ്ചുകളും സിഗരറ്റ് കുറ്റികളും പാക്കറ്റുകളും മദ്യ കുപ്പികളും അങ്ങിങ്ങായി ചിതറി കിടക്കുന്നത് അവർ കണ്ടു... മയക്ക് മരുന്നിന് മുഴുവനായി അടിമപ്പെട്ടവൻ ആണ് ഈശ്വർ എന്ന് അവിടെ കണ്ട കാഴ്ചയിലൂടെ പ്രിൻസിക്കും ടീച്ചേഴ്സിനും ബോധ്യമായി..പുറത്തേക്ക് ഒരു ജനാല പോലുമില്ലാത്ത ഒരു ഇരുട്ട് മുറിയായിരുന്നതിനാൽ തന്നെയാണ് ഇവിടെ നടക്കുന്ന പേക്കൂത്തുകൾ പുറം ലോകം അറിയാതിരുന്നതെന്ന് പ്രിൻസി ചിന്തിച്ചു.. മുന്നോട്ട് നടക്കുംതോറും മദ്യ കുപ്പികൾ കാലിൽ തട്ടിത്തടഞ്ഞു... മനം മടുപ്പിക്കുന്ന ഗന്ധം ആയിരുന്നു അവിടെ നിറഞ്ഞു നിന്നത്.. അത് പലരിലും അസ്വസ്ഥത ഉണ്ടാക്കിയതും എല്ലാവരും അവിടെ നിന്നും പുറത്തേക്ക് വന്നു........... ************

പുറത്തെത്തിയ അവരെ മൂന്നാല് പേർ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. മഹി അറിയിച്ചതിനെ തുടർന്ന് വന്ന പോലീസ് ഉദ്യോഗസ്ഥർ ആയിരുന്നു അവർ... ഗുണ്ടകളെയെല്ലാം അവർ ജീപ്പിൽ കയറ്റി കഴിഞ്ഞിരുന്നു... പൊലീസുകാരെ കണ്ടതും പ്രിൻസി വല്ലാത്തൊരു അവസ്ഥയിൽ അമിതിനെ നോക്കി... മയക്ക് മരുന്ന് ഉപയോഗം ഈ ക്യാംപസിൽ ഉണ്ടെന്ന് പുറം ലോകം അറിഞ്ഞാലുള്ള പ്രത്യാഘതങ്ങൾ എന്തായിരിക്കുമെന്നായിരുന്നു പ്രിൻസിയുടെ ചിന്ത... "മേം.. ഇവരെ ഞങ്ങൾ കൊണ്ട് പോവുകയാണ്... അന്വേഷണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.. " പ്രിൻസിയുടെ സമ്മതത്തോടെ ഗുണ്ടകളെ പോലീസ് ജീപ്പിൽ കൊണ്ട് പോയി... എസ് ഐ മാത്രം അവിടെ നിന്നു... ഈശ്വറിന്റെ കോളറിൽ പിടിച്ച് എസ് ഐ തന്റെ മുന്നിലേക്ക് നിർത്തി "ഇവനാണല്ലേ തലവൻ... മഹിയുടെ ചെറിയ സംശയം ആയിരുന്നു..

പിന്നീട് അന്വേഷണത്തിൽ ഇവനാണെന്ന് തെളിഞ്ഞു.. പിന്നെ ഇങ്ങനെ ഒരു സന്ദർഭത്തിന് കാത്ത് നിന്നത് മഹി പറഞ്ഞിട്ട് മാത്രമാണ്... അല്ലേൽ എപ്പോഴേ ഇവനെ.... " എസ് ഐ അവനെ ബലമായി പിടിച്ചു... ഒന്നും മിണ്ടാതെ നിൽക്കുന്ന ഈശ്വറിന്റെ മുഖത്ത് എസ് ഐ തട്ടി.. അവനെയും കൊണ്ട് പോകാൻ ആണ് ഭാവമെന്ന് മനസ്സിലാക്കിയ അമിത് മുന്നോട്ട് വന്നു... "സാർ... അവനെ കൊണ്ട് പോവുന്നതിന് മുന്നേ സത്യങ്ങൾ എല്ലാം അവന്റെ നാവിൽ നിന്ന് തന്നെ അറിയണം.. അവന്റെ മുഖം മൂടി അവൻ തന്നെ വലിച്ചൂരട്ടെ.... അറിയണം എനിക്ക് എങ്ങനെ ഈശ്വർ ഇത്രയും നെറികെട്ടവനായതെന്ന് " ഈശ്വറിന്റെ കണ്ണുകളിൽ നോക്കി കോപത്തോടെ അമിത് പറഞ്ഞു... "പറയെടാ.. " അതും പറഞ്ഞ് പോലീസ് അവനെ മുന്നിലേക്ക് ഉന്തി... ഇന്നേവരെ ആർക്കും അറിയാത്ത തന്റെ ജീവിത യാത്ര എല്ലാവർക്ക് മുന്നിലും വെളിപ്പെടുത്താനായി ഈശ്വർ ആരംഭിച്ചതും അത് കേൾക്കാനായി എല്ലാവരും കാതോർത്ത് നിന്നു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story