ആത്മരാഗം💖 : ഭാഗം 85

രചന: തൻസീഹ് വയനാട്
കലങ്ങി മറിഞ്ഞ കണ്ണുകളിൽ പരിഭവങ്ങളുടെ കൂമ്പാരം നിറച്ചു കൊണ്ട് അവന് മുന്നിൽ അവൾ പല്ലുകൾ കടിച്ചു പിടിച്ചു നിന്നു... മുഖത്ത് ദേഷ്യം മിന്നി മറയുമ്പോൾ കണ്ണുകൾ പലതും ചോദിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.... അവളുടെ കരങ്ങൾ പതിഞ്ഞ കവിളിൽ കൈവെച്ചു കൊണ്ട് അവൻ മൃദുവായി ചിരിച്ചു.....ആരെയും മയക്കാൻ കെൽപ്പുള്ള മനോഹരമായ പുഞ്ചിരി..... "ഇത് ഞാൻ പ്രതീക്ഷിച്ചു...പക്ഷേ.. വിചാരിച്ച അത്ര സ്ട്രോങ്ങ് ഇല്ലെന്നു മാത്രം.... " കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞതും അവൾ ഈർഷ്യയോടെ മുഖം തിരിച്ചു... ആ ഈർഷ്യ പതിയെ പൊട്ടിക്കരച്ചിലിലേക്ക് വഴി മാറി... വീണ്ടും അവളിലേക്ക് നീങ്ങി നിന്ന അവൻ പിന്തിരിഞ്ഞു നിന്ന അവളെ വയറിലൂടെ കയ്യിട്ടു തന്റെ ശരീരത്തോട് ചേർത്ത് നിർത്തി അവളുടെ ചുമലിൽ തന്റെ താടി അമർത്തി... വീണ്ടും അവന്റെ ചുടു നിശ്വാസം അവളുടെ കാതിൽ പിൻഭാഗത്തായി പതിച്ചു....എന്തോ അവന്റെ ചേർത്ത് പിടിച്ചുള്ള നിർത്തവും ചുടു നിശ്വാസവും അവളിൽ ശരീരമാകെ കുളിരു കോരിച്ചു.....
അവനിൽ നിന്നും കുതറി മാറാൻ അവളൊരു പാഴ്ശ്രമം നടത്തിയെങ്കിലും ബലിഷ്ഠമായ അവന്റെ കരവലയത്തിനുള്ളിൽ നിന്നും മോചിതയാവാൻ അവൾക്ക് കഴിഞ്ഞില്ല..... പതിയെ എതിർപ്പ് കുറഞ്ഞ അവളിലേക്ക് അവൻ കൂടുതൽ ചേർന്ന് നിന്നു.. ഇനിയും ശമിക്കാത്ത അവളുടെ തേങ്ങലൊന്നു ശമിപ്പിക്കാൻ അവൻ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു... അൽപ നേരം അവന്റെ സാന്ത്വനത്തിൽ തേങ്ങൽ ശമിച്ചതും തന്റെ മുന്നിലുള്ള ഗ്ലാസ്സിലൂടെ തന്നോട് ചേർന്ന് നിൽക്കുന്ന അവന്റെ മുഖത്തേക്കവൾ നോക്കി... കണ്ണുകൾ ഇനിയും വിശ്വസിച്ചീടാത്ത ആ മുഖത്തെ ഹൃദയം എന്നോ സ്വന്തമാക്കി കഴിഞ്ഞിരുന്നുവെന്നു വർധിക്കുന്ന ഹൃദയമിടിപ്പിൽ നിന്നും അവൾ മനസ്സിലാക്കി.... അമിതിൽ നിന്നൊരണു വ്യത്യാസം ഇല്ലാത്ത ആ മുഖത്തിനുടമ അക്ഷിത് ആണെന്ന് തിരിച്ചറിയും തോറും അവളുടെ ഹൃദയം പിടച്ചു കൊണ്ടിരുന്നു......അവനെ തിരിച്ചറിഞ്ഞിരുന്നത് ആ കണ്ണടയും എപ്പോഴും ഒതുക്കി വെക്കുന്ന നീളൻ മുടിയും സദാ പുഞ്ചിരിക്കുന്ന മുഖവും വെച്ചായിരുന്നു....
എന്നാൽ ഇപ്പോൾ അവന്റെ മുഖത്ത് കണ്ണടയില്ല,,,,കല്യാണത്തിന്റെ ഓട്ട പാച്ചിൽ കാരണം അലസമായി കിടക്കുന്ന അവന്റെ മുടിഴിയകളൾ കൂടി കണ്ടാൽ അത് അക്ഷിത് ആണെന്ന് ആരും പറയില്ല......തന്റെ കണ്ണുകൾ തന്നെ സമർത്ഥമായി പറ്റിച്ചുവെങ്കിലും ഇന്ന് അതിനെയൊക്കെ മറികടക്കാനുള്ള ശേഷി അവളുടെ ഹൃദയത്തിനുണ്ടായിരുന്നു,,,,,അല്ല കാലം കൊണ്ട് അക്ഷിത് അവളുടെ ഹൃദയത്തെ അതിനു പ്രാപ്തി പെടുത്തിയിരുന്നു.... തന്നെ നോക്കുന്ന ആര്യയുടെ കണ്ണുകളിൽ പ്രണയാർദ്രമായി നോട്ടമെറിഞ്ഞ അക്ഷിത് അവളുടെ കണ്ണിലെ പരിഭവം വായിച്ചെടുത്തു.. "സോറി... " പതിയെ ആ വാക്ക് അവളുടെ ചെവിയിൽ പറഞ്ഞതും അവന്റെ നിശ്വാസം ഉണ്ടാക്കിയ വിറയലിൽ അവളുടെ കണ്ണുകൾ താനേ കൂമ്പി അടഞ്ഞു... കണ്ണുനീർ ഒലിച്ചിറങ്ങുന്ന അവളുടെ കവിളുകൾ കണ്ടതും അക്ഷിത് അവളെ തന്റെ നേരെ തിരിച്ചു..... "സോറി.... " ഇരു ചെവിയിലും കൈ നുള്ളി കൊണ്ട് അക്ഷിത് പുഞ്ചിരിച്ചു..... "ഒരു സൂചന പോലും എനിക്ക് തന്നില്ലല്ലോ... "
ഹൃദയത്തിൽ നിന്നുള്ള തേങ്ങലോടെ പരിഭവത്തോടെ ആര്യ അവനെ നോക്കി.... കൈകൾ ചെവിയിൽ നിന്ന് സ്വതന്ത്രമാക്കി കൊണ്ട് അക്ഷിത് അവളെ തല ചെരിച്ചു കൊണ്ട് നോക്കി... " നിന്റെ സ്വഭാവം വെച്ച് ഒറ്റയടിക്ക് എന്നെ പരലോകത്തു എത്തിക്കുവോ എന്ന പേടി കൊണ്ടാ പറയാതിരുന്നത്... " കണ്ണിറുക്കി കൊണ്ട് അക്ഷിത് പറഞ്ഞതും ആര്യയുടെ മുഖം താഴ്ന്നു... ഉടനെ അക്ഷിത് തന്റെ വലത്തേ കൈ കൊണ്ട് അവളുടെ താടി പിടിച്ചുയർത്തി... "ഈ കില്ലാടിയെ ഇങ്ങനെ മറഞ്ഞു നിന്ന് സ്നേഹിക്കാൻ ഒരു പ്രത്യേക ത്രിൽ ആയിരുന്നു......" തന്റെ കണ്ണുകളിൽ നോക്കി അക്ഷിത് അത് പറഞ്ഞതും ഇന്നേവരെ അനുഭവിക്കാത്തൊരു ഫീൽ അവളുടെ ഉള്ളിൽ നിറഞ്ഞു.... അവന്റെ കണ്ണുകളിലേക്കവൾ ആഴ്ന്നിറങ്ങി... അതിൽ മുഴുവൻ തന്നോടുള്ള പ്രണയം ആണെന്നറിഞ്ഞ ആര്യ ഒരു നിമിഷം ഒരൊറ്റ വാക്ക് പോലും പറയാൻ കഴിയാതെ അവന്റെ കണ്ണിൽ നോട്ടമെറിഞ്ഞു നിന്നു... "അമിതിന് അറിയുമോ......??? " പെട്ടെന്നെന്തോ ഓർത്തെടുത്തു കൊണ്ട് ആര്യ ചോദിച്ചു..
"അവനറിയാവുന്നത് കൊണ്ടല്ലേ നിന്നെ പോറലേൽക്കാതെ കിട്ടിയത്.. അല്ലെങ്കിൽ നിങ്ങൾ രണ്ടു പേരും പോരടിച്ചു ഒരു വഴിക്കായിരുന്നു..... " തമാശയോടെ അക്ഷിത് അതും പറഞ്ഞ് ചിരിച്ചു... അവളുടെ കണ്ണുകളിൽ അവിശ്വാസത്തിന്റെയും അത്ഭുതത്തിന്റെയും പരിഭവത്തിന്റെയും തിളക്കം കൂടി കൂടി വരുന്നത് അക്ഷിത് അറിഞ്ഞു.... "അറിയില്ല എപ്പോഴാണ് നിന്നോടുള്ള ഇഷ്ടം പ്രണയമായി മാറിയതെന്ന്..... അന്ന് അനിയെ അമിത് തല്ലിയപ്പോൾ തിരിച്ച് നിന്റെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞില്ലേ,,,, അന്നാണ് ആദ്യമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നത്.... എന്റെ അനിയനെ നോവിച്ച നിന്നോട് ദേഷ്യം തോന്നുന്നതിന് പകരം അത്ഭുതമായിരുന്നു മനസ്സ് നിറയെ... ഓരോ തവണ പോറലേൽപ്പിക്കാതെ നീ അനിയെ ചേർത്ത് പിടിക്കുമ്പോൾ നിന്റെയാ ആത്മാർത്ഥ സ്നേഹം എന്റെ ഹൃദയത്തിൽ തട്ടി... എത്രമാത്രം ഞാൻ അമിതിനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവോ അതിന് തുല്യമായി അല്ലെങ്കിൽ അതിനേക്കാളേറെ നിന്റെ പ്രാണൻ കൊടുത്തും അനിയെ നീ കൊണ്ട് നടക്കുന്നത് കണ്ടപ്പോൾ ബഹുമാനമായിരുന്നെനിക്ക് നിന്നോട്....
നിന്നെ കുറിച്ച് കൂടുതൽ അറിയാൻ നിന്റെ പിറകെ എപ്പോഴും ഞാൻ ഉണ്ടായിരുന്നു.. നീ അറിയാതെ.. നിന്റെ നിഴലറിയാതെ.... " അക്ഷിതിന്റെ വാക്കുകൾ കേട്ട് മൗനം പാലിച്ചു നിൽക്കാനേ അവൾക്കായുള്ളൂ... അവനിൽ നിന്നുതിരുന്ന ഓരോ വാക്കുകൾക്കും അക്ഷമയായ് അവൾ കാത്തിരുന്നു.. ************ കുടുംബക്കാരിൽ നിന്നും മറ്റ് അഥിതികളിൽ നിന്നും വിട്ട് നിന്ന അമിതും നൈനികയും അനിയും പരസ്പരം നോക്കി പല ചിന്തകളിൽ മുഴുകി.. "എല്ലാം ഓക്കേ ആവും അല്ലേ... " അമിത് നഖം കടിച്ചു കൊണ്ട് അനിയെ നോക്കി... "ആവുമായിരിക്കും " "നിന്റെ കൂട്ടുകാരിയെ എനിക്കത്ര വിശ്വാസം പോരാ.. എന്റെ ഏട്ടന്റെ കവിൾ പുകഞ്ഞൊ ആവോ.... " ആര്യ പണ്ട് നൽകിയ അടിയുടെ ഓർമയിൽ കൈകൾ കവിളിൽ വെച്ച് അമിത് പറഞ്ഞതും അടുത്ത് നിന്ന അവന്റെ പെണ്ണ് കുലുങ്ങി ചിരിച്ചു... കൂടെ അനിയും.
. "മ്മ്മ്.. അവരുടെ കാര്യമൊക്കെ ഓക്കേ ആയിക്കോളും.. അത് കഴിഞ്ഞ് നമുക്കൊന്ന് വിശദമായി കാണണം മിസ്റ്റർ അമിത്.... " നൈനികയെയും അമിതിനെയും മാറി മാറി നോക്കി കൊണ്ട് കൊണ്ട് അനി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.. അനിക്ക് ഇളിച്ചു കാണിച്ചു കൊണ്ട് അമിത് നാണത്തോടെ തല താഴ്ത്തി.... "അയ്യോടാ ഒരു നാണം.. സ്ത്രീകളുടെ മുഖത്തു പോലും നോക്കാത്ത കോളേജിലെ ഹീറോക്ക് ഇങ്ങനെയൊരു ഫ്ലാഷ് ബാക്ക് ഉണ്ടെന്ന് ഇപ്പോഴല്ലേ അറിയുന്നത്.. വള്ളി പുള്ളി തെറ്റാതെ മോൻ പറഞ്ഞില്ലേൽ രണ്ടു പേരും ഇത്രയും കാലം കാത്തിരുന്ന ഫസ്റ്റ് നൈറ്റ് അക്ഷര കുട്ടിയുമായി ഗൂഢാലോചന നടത്തി ഞാൻ കുളമാക്കും.. " കൈകെട്ടി മുഖം തിരിച്ച് അനി പറഞ്ഞതും ചതിക്കല്ലേ എന്നും പറഞ്ഞ് അമിത് അവളെ ചേർത്ത് പിടിച്ചു.. "ആദ്യം ഏട്ടന്റെ കാര്യം സെറ്റ് ആവട്ടെ.. എന്നിട്ട് ഞങ്ങളുടെ കാര്യം വള്ളി പുള്ളി തെറ്റിക്കാതെ അങ്ങോട്ട് അറിയിച്ചു തരാം തമ്പുരാട്ടീ.. " തൊഴുതു പിടിച്ച കൈകളോടെ അമിത് പറഞ്ഞതും അനി ഓക്കേ എന്ന അർത്ഥത്തിൽ തലയാട്ടി ചിരിച്ചു...
"കുറച്ചു നേരമായില്ലേ ഏട്ടൻ പോയിട്ട്.. നമുക്കൊന്ന് ചെന്ന് നോക്കിയാലോ.... " നൈനിക പറഞ്ഞതും അമിത് പോയാലോ എന്ന അർത്ഥത്തിൽ അനിയെ നോക്കി.. "അല്പം കൂടി നമുക്ക് കാത്തിരിക്കാം.. ഇരുവരും ഇങ്ങോട്ട് വരുന്നത് കണ്ടില്ലേൽ നമുക്ക് ചെന്ന് നോക്കാം.. പരിഭവവും പരാതിയും പറഞ്ഞു തീരട്ടെ... " അനി പറഞ്ഞത് ശെരിയാണെന്ന് അമിതിനും തോന്നി... നീണ്ട നാളുകളായി ഹൃദയത്തിൽ കൊണ്ട് നടന്ന പ്രണയം തുറന്ന് കാണിക്കുവല്ലേ... പറയാൻ ഒരുപാടുണ്ടാവും ഇരുവർക്കുമെന്ന് അവനറിയാമായിരുന്നു. "അമിത്... " പെട്ടന്ന് ആ ശബ്ദം അവരിലേക്കെത്തിയതും മൂവരും തിരിഞ്ഞു നോക്കി.. മഹി ആയിരുന്നു അത്....കൂടെ ലീനയും ഉണ്ട്.. മഹിയുടെ കയ്യിൽ അവരുടെ കുഞ്ഞു വാവയും ഉണ്ട്... ലീനയെ കണ്ടതും അനി അവളുടെ അടുത്തേക്ക് ഓടാൻ ശ്രമിച്ചു... എന്നാൽ അതിന് അനുവദിക്കാതെ അമിത് അവളെ പിടിച്ചു നിർത്തി.. "എങ്ങോട്ടാ ഈ പായുന്നേ..അവരിങ്ങോട്ട് തന്നെയല്ലേ വരുന്നേ.. ഇപ്പോഴത്തെ നിന്റെ അവസ്ഥ എന്താണെന്നു വല്ല ബോധവും ഉണ്ടോ.. അനിൽ സാറിന് വരാൻ പറ്റാത്തത് കൊണ്ട് പ്രത്യേകം വിളിച്ചു പറഞ്ഞിട്ടുണ്ട് നിന്റെ മേൽ ഒരു കണ്ണ് വേണമെന്ന്..
അടങ്ങി ഒതുങ്ങി നിന്നില്ലേൽ ഞാൻ ഉണ്ടല്ലോ... " ഒരു ഏട്ടന്റെ അധികാര സ്വരത്തോടെ അമിത് അവളെ ശാസിച്ചതും അനി മുഖം വീർപ്പിച്ചു നിന്നു.. അപ്പോഴേക്കും ലീനയും മഹിയും അടുത്തെത്തി കഴിഞ്ഞിരുന്നു.. ലീനയെ കണ്ടതും അനി അവളെ വാരി പുണർന്നു.. "സോറി അമിത്.. താലികെട്ടിന് എത്താൻ പറ്റിയില്ല.. ഇറങ്ങാൻ നേരം മോൾ ഭയങ്കര കരച്ചിൽ ആയിരുന്നു...ചെറിയ ചൂടുണ്ട്.....അതിന്റെ ആവും.. " മഹിയുടെ വാക്കുകൾ കേട്ട അനി മഹിയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി.. "ആഹാ.. ലീനയെ പോലെ തന്നെ സുന്ദരി കുട്ടി ആണല്ലോ... കണ്ണുകൾ മഹിയുടെ തന്നെ.. " ഇരുവരുടെയും സാമ്യതകൾ കുഞ്ഞിൽ കണ്ട് പിടിച്ചു കൊണ്ടുള്ള അനിയുടെ വാക്കുകൾ കേട്ട് അവരെല്ലാം ചിരിച്ചു.. "നിന്റെ വിശേഷവും ഞാനറിഞ്ഞു.. റസ്റ്റ് ആണല്ലേ.. " "എന്റെ ലീനാ.. റസ്റ്റ് എന്ന് പേരെ ഉള്ളൂ.. കണ്ടില്ലേ തുള്ളി കളിക്കുന്നത്..... " അമിത് അനിയെ നോക്കി പറഞ്ഞതും അനി അവനെ നോക്കി കൊഞ്ഞനം കുത്തി.. ലീന നൈനികയോട് വിശേഷങ്ങൾ ചോദിക്കാനായി അടുത്ത് ചെന്നു..
"എന്നാലും എന്റെ അമിത് ചേട്ടാ.. ഒരു വാക്ക് പറഞ്ഞില്ലല്ലോ.. സമ്മതിച്ചു കേട്ടോ... ഇങ്ങനെയൊരു മുതൽ മനസ്സിൽ ഉണ്ടായത് കൊണ്ടാവുമല്ലേ കോളേജിൽ ഒരു പെണ്ണിനേയും നോക്കാതിരുന്നത്.... അറിഞ്ഞില്ല ഒന്നും.. അല്ലേ അനീ....." " അതേന്ന്.. ഒന്നും അറിയിച്ചില്ല.. ആര്യയുടെ കാര്യം സെറ്റ് ആവട്ടെ.... വെച്ചിട്ടുണ്ട് ഞാൻ.. " അമിതിനെ നോക്കി അനി കണ്ണുരുട്ടിയതും എന്തോ ഓർത്ത പോലെ മഹി ചുറ്റും നോക്കി.. "അല്ലാ.. എന്നിട്ട് എവിടെ നമ്മുടെ പെൺപുലി....?? " ചുറ്റും നോക്കി ആര്യയെ ചോദിച്ചതും അമിത് മഹിയെ നോക്കി കണ്ണിറുക്കി.. മഹിക്കെല്ലാം അറിയാവുന്നത് കൊണ്ട് തന്നെ അവൻ ചിരിച്ചു കൊണ്ട് തലയാട്ടി.. ലീന മാത്രം ഒന്നും അറിയാത്തവളെ പോലെ അവരെയൊക്കെ മാറി മാറി നോക്കി.. "എന്താ എല്ലാവർക്കും ഒരു കള്ള ലക്ഷണം.. എവിടെ ആര്യ....?? അക്ഷിത് ചേട്ടനെയും കണ്ടില്ലല്ലോ.... " സംശയത്തോടെ ലീന അവരുടെ മുഖത്തേക്ക് നോക്കി... "അതൊക്കെ വലിയ കഥയാണ് ലീനാ..മഹി ഏട്ടൻ ഒന്നും പറഞ്ഞു കാണില്ല അല്ലേ... "
അനിയുടെ വാക്കുകൾക്ക് മഹിയെ നോക്കി ഇല്ലെന്ന് തലയാട്ടിയതും ചുരുങ്ങിയ വാക്കുകൾ കൊണ്ട് അനിയും അമിതും കാര്യങ്ങൾ ലീനയെ അറിയിച്ചു... "ഓഹോ.. അങ്ങനെയും നടന്നോ അതിനിടയിൽ... എന്നോടൊരു വാക്ക് പറഞ്ഞില്ലല്ലോ...." മഹിയുടെ വയറ്റിൽ അമർത്തി കൊണ്ട് ലീന പരിഭവം പറഞ്ഞു... " സോറി...പറയാനുള്ള ഒരു അവസരം കിട്ടിയിരുന്നില്ല.. എന്തായാലും ഇപ്പോൾ എല്ലാം കലങ്ങി തെളിഞ്ഞല്ലോ.... " "കലങ്ങിയോ കലക്കിയോ എന്നാർക്കറിയാം.. കുറച്ചു നേരമായി രണ്ടിനെയും കാണാതായിട്ട്... " "ഓഹ്.. അവർ സംസാരിച്ചു തീർക്കട്ടെ എല്ലാം..." ചിരിച്ചു കൊണ്ട് മഹി പറഞ്ഞു... അതിനിടയിൽ അനിയുടെ തോളിൽ കിടന്ന അവരുടെ കുഞ്ഞ് കരഞ്ഞതും ലീന കുഞ്ഞിന് പാല് കൊടുക്കാനായി ഡ്രസിങ് റൂമിലേക്ക് പോയി.. അവൾക്ക് തുണയായി അനിയും ഒപ്പം പോയി... "അമീ..... " മഹിയും അമിതും നൈനികയും ചേർന്ന് സെൽഫി എടുക്കുമ്പോൾ ആണ് തനിക്കേറ്റവും പ്രിയപ്പെട്ട ആ ശബ്ദം അവനെ തേടി എത്തിയത്... ചിരിയോടെ അവൻ തല ചെരിച്ചു നോക്കി....
അടുത്ത നിമിഷം തന്നെ പിണക്കം നടിച്ചു കൊണ്ട് അവൻ മുഖം തിരിച്ചു.. "വല്യച്ഛനോട് ഞാൻ മിണ്ടില്ല.. എന്റെ കല്യാണത്തിന് ഇപ്പോഴാണല്ലേ വരുന്നേ.... " "എടാ പൊട്ടാ.. ഫ്ലൈറ്റ് ലേറ്റ് ആയതല്ലേ.... ഈ രണ്ടു സാധനങ്ങൾ കൂടെ വരാൻ ഉണ്ടായത് കൊണ്ടാ.. അല്ലെങ്കിൽ മൂന്നാല് ദിവസം മുന്നേ തന്നെ ഞാൻ എത്തിയിരുന്നു.... " തന്റെ രണ്ടു മക്കളെയും മുന്നിൽ നിർത്തി കൊണ്ട് വല്യച്ഛൻ പറഞ്ഞു.. തത്കാലത്തേക്ക് ക്ഷമിച്ചെന്ന മട്ടിൽ അമിത് പരിഭവം മാറ്റി... തന്റെ കസിൻസിനെ അവൻ വാരി പുണർന്നു... "മ്മ്മ്.. ഞാൻ ക്ഷമിച്ചെന്ന് വിചാരിച്ച് ഓവർ ആവേണ്ട... വല്യമ്മയെ രണ്ടു ദിവസം മുന്നേ പറഞ്ഞയച്ചത് വല്യച്ഛന് ഇത് പോലെ ലേറ്റ് ആയി എത്താൻ ആണെന്ന് എനിക്കറിയാം...എന്റെ മുന്നിൽ അഭിനയിക്കേണ്ട... പിന്നെ ഇവരെ പിടിച്ചു വലിച്ചു കൊണ്ട് വന്നത് കൊണ്ട് ഞാനൊന്നും പറയുന്നില്ല.... " പരാതിയും പരിഭവവും പറഞ്ഞു തീർത്ത് വല്യച്ഛനിൽ നിന്ന് അമിതും നൈനികയും അനുഗ്രഹം വാങ്ങി... "നിങ്ങൾ സംസാരിക്ക്... ഞാൻ ദാസിനെ കണ്ടിട്ട് വരാം.. "
വല്യച്ഛൻ അമിതിന്റെ അച്ഛന്റെ അടുത്തേക്ക് പോയതും അമിത് കസിൻസുമായി സംസാരിച്ചു കൊണ്ടിരുന്നു... നൈനികയുമായുള്ള റിലേഷൻ മറച്ചു വെച്ചതിൽ അവരൊക്കെ അമിതിനോട് പരാതി പറഞ്ഞു കൊണ്ടിരുന്നു..... ************ നിഷ്കളങ്ക ഭാവത്തോടെ മിഴിനീർ വറ്റാതെ തന്നെ നോക്കി നിൽക്കുന്ന ആര്യയുടെ കണ്ണുകളിലേക്ക് അക്ഷിത് ആഴ്ന്നിറങ്ങി... അവളുടെ മുഖം തന്റെ കൈ കുമ്പിളിൽ എടുത്ത് ആ കണ്ണുകളിലേക്കവൻ പ്രണയാദ്രമായ് നോട്ടമെറിഞ്ഞു.... "എന്നെ അത്രത്തോളം ഇഷ്ടപ്പെട്ടിട്ടും എന്ത് കൊണ്ട് ഒരിക്കൽ പോലും മുന്നിൽ വന്നില്ല... എന്ത് കൊണ്ടെന്നോട് പറഞ്ഞില്ല.." ആര്യയുടെ വാക്കുകൾ ഇടറുന്ന പോലെ അക്ഷിതിന് തോന്നി.. അവൻ സൗമ്യമായ് ഒന്ന് പുഞ്ചിരിച്ചു... "നിന്നിൽ ഒരാളോട് ഇഷ്ടമോ ദേഷ്യമോ വെറുപ്പോ ഉണ്ടാവുന്നത് വളരെ സമയമെടുത്താണ്,,,,അത് പോലെ തന്നെ അത് മാറാനും സമയമെടുക്കും,,,ഇതൊക്കെ നിന്റെ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയെടുത്തതാണ്....ഞാൻ ഇഷ്ടം പറയാത്തിന്റെ ഒരു കാരണം അതാണ്,,,ഒറ്റയടിക്ക് നീ നോ പറഞ്ഞു കളയും...
പിന്നെയൊരു കാരണം അമിത് ആണ്....അറിഞ്ഞോ അറിയാതെയോ അവൻ അനിയെ വേദനിപ്പിച്ചതിൽ നിനക്ക് അവനോടുള്ള വെറുപ്പ് നീങ്ങി പോവാൻ സമയം വേണമായിരുന്നു...." അമിതിനെ കുറിച്ച് പറഞ്ഞതും കുറ്റബോധത്താൽ ആര്യ തല താഴ്ത്തി... അവനോട് വെറുപ്പും ദേഷ്യവും കാണിച്ചു നടന്നത് അവളുടെ കണ്ണിൽ തെളിഞ്ഞു.... അവളിൽ വന്ന മാറ്റം മനസ്സിലാക്കി കൊണ്ട് തന്നെ അക്ഷിത് തുടർന്നു..... "ഈയൊരു നിമിഷത്തിനു വേണ്ടിയാണ് അവൻ കാത്തിരുന്നത്...എന്നെയും എന്നിലൂടെ നിന്നെയും അവൻ ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്...പല തവണ അവൻ നിന്നോട് സംസാരിക്കാൻ വന്നതായിരുന്നു,,,പക്ഷെ സാധാരണ ഒരു പെൺകുട്ടിയോട് അടുക്കാൻ ശ്രമിക്കുന്ന പോലെയല്ല നിന്നോട് അടുക്കുന്നത് എന്നവൻ മനസ്സിലാക്കാൻ വൈകി....ഓരോ തവണ നീയവനെ ദേഷ്യത്തോടെ അവഗണിക്കുമ്പോൾ നിരാശയോടെ എന്നോട് വന്നു പറയും,,,ഏട്ടാ,,,ഏട്ടത്തിയമ്മയ്ക്കു എന്നോടുള്ള ദേഷ്യം ഒരിക്കലും മാറൂലെ എന്ന്....
ഞാൻ മറുപടിയായി ചുമ്മാ ചിരിക്കത്തേയുള്ളൂ,,,അപ്പോൾ ദേഷ്യം കയറി അവൻ ബാൽക്കണിയിലോട്ടു അങ്ങ് പോവും..പിന്നെ നൈനൂന് ഒരു സമാധാനവും കൊടുക്കില്ല,,,അവന്റെ ദേഷ്യം മുഴുവൻ അവളെ വിളിച്ചു തീർക്കും....." നേർത്ത ചിരിയോടെയുള്ള അക്ഷിതിന്റെ വാക്കുകൾ കേട്ട് മിഴികൾ നിറഞ്ഞു കൊണ്ടിരിക്കെ ആര്യയുടെ വരണ്ട ചുണ്ടുകളിൽ ഒരു പുഞ്ചിരി പ്രത്യക്ഷമായി....അവളെ നോക്കി കണ്ണടിച്ചു കാണിച്ച അവൻ അവളുടെ മുഖത്തു ചാലിട്ടൊഴുകിയ കണ്ണുനീർ ഒപ്പികൊടുത്തു......ആര്യ പക്ഷെ അവനെ തടയാനെന്നോണം കൈ പിടിച്ചു,,,, "എന്നിട്ട്......??? അവളിൽ ബാക്കി കേൾക്കാനുള്ള ആകാംഷ നിറഞ്ഞു നിൽക്കുന്നത് അക്ഷിത് അറിഞ്ഞു... അടുത്ത നിമിഷം അക്ഷിത് അവന്റെ മുഖം അവളുടെ കണ്ണിനടുത്തേക്ക് കൊണ്ട് പോയി... ഹൃദയത്തിന്റെ താളം വർധിച്ചതും ആര്യ കണ്ണുകൾ അടച്ചു... തന്റെ കവിൾ കൊണ്ട് അക്ഷിത് അവളുടെ കണ്ണുനീരിനെ തുടച്ചു മാറ്റിയതും ആര്യ കണ്ണുകൾ ഒന്ന് കൂടെ ഇറുക്കി അടച്ചു... പതിയെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..
.അപ്പോൾ അവനിൽ നിന്നുയർന്നു കേൾക്കുന്ന ഹൃദയമിടിപ്പിനും അവളുടെ ഹൃദയമിടിപ്പിനും ഒരേ താളമായിരുന്നു..... ************* ഭക്ഷണം കഴിച്ച് അനിയുടെ അച്ഛനും ആര്യയുടെ അച്ഛനും പരസ്പരം ഓരോ സംസാരത്തിൽ ഏർപ്പെട്ടു... ശിവ അക്ഷര കുട്ടിയുടെ പിറകെ ആയിരുന്നു... അവളെ ഒളിഞ്ഞും മറിഞ്ഞും നോക്കി അമൻ അവൾ കാണാതെ പിന്തുടരുന്നുണ്ടായിരുന്നു.. അവളുടെ മുന്നിൽ ചെല്ലാൻ പേടി ആയത് കൊണ്ട് തന്നെ അവൻ അവന്റെ കൂട്ടുകാർക്കൊപ്പം മറഞ്ഞു നിന്നവളെ വീക്ഷിച്ചു കൊണ്ടിരുന്നു... കല്യാണതിരക്കിൽ നിന്നും ഒരിടവേള കൊടുത്ത് സൂര്യ ദാസ് അനിയുടെയും ആര്യയുടെയും ഫാമിലിയെ ലക്ഷ്യം വെച്ച് നടന്നു... അദ്ദേഹത്തെ കണ്ടതും സംസാരം നിർത്തിയ അവർ എഴുന്നേറ്റു നിന്നു... "ഇരിക്കൂ... ക്ഷമിക്കണം.. ഓരോ തിരക്കിൽ പെട്ടത് കൊണ്ട് നിങ്ങൾ വന്ന ഉടനെ ശ്രദ്ധിക്കാൻ പറ്റിയില്ല.. ഒരുപാട് നാളുകൾക്കു ശേഷം നാട്ടിൽ എത്തിയതാ..കുടുംബക്കാരെ മുഴുവൻ കല്യാണത്തിന് കാണാമല്ലോ എന്ന് കരുതി ആരുടേയും വീട്ടിലേക്ക് വിസിറ്റിങ് നടത്തിയിട്ടില്ല...
ഇവിടെ എല്ലാവരും ഒത്തുകൂടിയപ്പോൾ ആണെങ്കിലോ വിശേഷങ്ങളും പരിഭവങ്ങളും തീരുന്നുമില്ല.... " ചിരിയോടെ സൂര്യ ദാസ് അതും പറഞ്ഞ് രണ്ട് അച്ഛന്മാർക്കും കൈ കൊടുത്തു കൊണ്ട് അവരോട് ഇരിക്കാൻ പറഞ്ഞു.. അവർക്കടുത്തായി കസേരയിൽ അയാളും സ്ഥാനം പിടിച്ചു... "ഏയ്.. എന്തിനാ ക്ഷമ... മക്കളുടെ കല്യാണത്തിന് എല്ലാ അച്ഛൻമാരുടെയും അവസ്ഥ ഇങ്ങനെ തന്നെയല്ലേ.. എല്ലായിടത്തും ഓടി എത്തണ്ടേ... " അനിയുടെ അച്ഛൻ അനിരുദ്ധ് ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു..... " അതൊക്കെ ശെരിയാ.. എങ്കിലും നിങ്ങൾ ഞങ്ങളുടെ സ്‌പെഷ്യൽ ഗസ്റ്റ് അല്ലേ.... " അർത്ഥം വെച്ചൊരു ചിരിയാലെ സൂര്യ ദാസ് പറഞ്ഞതും അനിരുദ്ധ് ഉം ജീവനും പരസ്പരം നോക്കി . "ജീവൻ അല്ലേ... " ആര്യയുടെ അച്ഛനെ നോക്കി സൂര്യ ദാസ് ചോദിച്ചതും ജീവൻ തലയാട്ടി... "മോൻ പറഞ്ഞിട്ടുണ്ട്...നിങ്ങളെയൊക്കെ കുറിച്ച് .... " അവരുടെ സംസാരം നീണ്ടതും വല്യച്ഛൻ അവർക്കിടയിലേക്ക് വന്നു... പിന്നീട് അവരുടെ സംസാരം മുറുകി കൊണ്ടിരുന്നു.... മഹിയുടെ ഒപ്പം സ്റ്റേജിനരികിൽ സംസാരിച്ചു കൊണ്ടിരുന്ന അമിത് കളി ചിരിയാലെയുള്ള അവരുടെ സംസാരം കണ്ടു...
ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു ഉടനെ തന്നെ അവൻ അവരുടെ അടുത്തേക്ക് നടന്നു... "എന്താണ് മിസ്റ്റർ...വലിയ ഗൂഢാലോചനയിൽ ആണല്ലോ.. " അച്ഛന്റെ തോളിൽ രണ്ടു കയ്യും വെച്ച് അമിത് പറഞ്ഞതും സൂര്യ ദാസ് അവന്റെ കൈ രണ്ടും ചേർത്ത് പിടിച്ചു കൊണ്ട് തല വെട്ടിച്ചവനെ നോക്കി.... " പോടാ...ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞിരിക്കുവായിരുന്നു " "മ്മ്മ്മ്... അച്ഛന്റെ വീര സാഹസിക കഥകൾ തള്ളി തള്ളി ഇവരുടെ മുന്നിലും എത്തിച്ചു അല്ലേ... എന്റെ അച്ഛൻ ആയത് കൊണ്ട് പറയുവല്ല.. തള്ളാൻ എന്റെ അച്ഛനെ കഴിഞ്ഞേ മറ്റാരും ഉള്ളൂ.. " അമിത് അച്ഛനെ കളിയാക്കിയതും അനിരുദ്ധ് ഉം ജീവനും അമ്മയും അവരെ നോക്കി ചിരിച്ചു.. "പോട പോടാ... എന്നെ അങ്ങനെ നീ ഇവരുടെ മുന്നിൽ ചെറുതാക്കല്ലേ.. " "അയ്യോ.. എന്റെ അച്ഛൻ ബെസ്റ്റ് അല്ലേ... " കുനിഞ്ഞു നിന്ന് അച്ഛന്റെ തോളിൽ താടി അമർത്തി കൊണ്ട് അമിത് പറഞ്ഞതും സൂര്യ ദാസ് ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ തട്ടി... അച്ഛൻ മകൻ എന്ന ബന്ധത്തേക്കാൾ ആത്മ മിത്രങ്ങളെ പോലെ പെരുമാറുന്ന ഇരുവരെയും കൗതുകത്തോടെ ജീവൻ നോക്കി ഇരുന്നു...
എന്തോ ഓർത്തു കൊണ്ട് ജീവൻ എഴുന്നേറ്റ് സൂര്യ ദാസിന്റെ അടുത്തുള്ള കസേരയിൽ ചെന്നിരുന്നു.. "നിങ്ങളെ രണ്ടു പേരെയും ഇങ്ങനെ സ്നേഹത്തോടെ കാണുമ്പോൾ ഒത്തിരി സന്തോഷമുണ്ട്.. അത് പോലെ കുറ്റബോധവും... " ജീവൻ പറഞ്ഞു തുടങ്ങിയ വാക്കുകളുടെ പൊരുൾ മനസ്സിലാവാതെ അമിതും അച്ഛനും ജീവനെ നോക്കി... "മാതാപിതാക്കൾക്ക് അവരുടെ മക്കൾ എന്നാൽ ജീവനാണ്... മക്കൾക്ക് നോവുന്നത് ഒരച്ഛനും സഹിക്കാൻ കഴിയുന്ന ഒന്നല്ല.. എന്റെ മകൾ അമിതിനെ ഒരുപാട് നോവിച്ചിട്ടുണ്ട്.. അവളുടെ പ്രായത്തിന്റെ അറിവില്ലായ്മയാണ്... അവളോട് ക്ഷമിക്കണം... " മുഖത്ത് നിരാശ പ്രതിഫലിപ്പിച്ചു കൊണ്ട് ജീവൻ പറഞ്ഞതും അമിത് ജീവനെ തടഞ്ഞു.. "ഏയ്.. എന്താ അങ്കിൾ ഇതൊക്കെ.. അതെല്ലാം കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലേ... എന്റെ ഭാഗത്തായിരുന്നു തെറ്റ്.. എന്റെ ഓരോ എടുത്തു ചാട്ടങ്ങൾ... " "അല്ല അമിത്.. ആര്യയുടെ മുൻകോപം ആണ് എല്ലാത്തിനും കാരണം.. " ജീവന്റെ അച്ഛന്റെ വാക്കുകൾക്ക് സൂര്യ ദാസ് പുഞ്ചിരിച്ചു. ജീവനെ ചേർത്ത് പിടിച്ചു കൊണ്ട് സൂര്യ ദാസ് അമിതിനെ നോക്കി..
. "മുൻകോപം ആവശ്യത്തിൽ കൂടുതൽ ദേ ഇവനും ഉണ്ട്... ഒന്നും ആലോചിക്കാതെ എടുത്തു ചാടി ഓരോന്ന് ചെയ്തു കൂട്ടും... സത്യം പറഞ്ഞാൽ എന്റെ ഈ മകന്റെ അച്ഛൻ ശെരിക്കും ഞാനല്ല,,,അവന്റെ ചേട്ടൻ അക്ഷിത് ആണ്....ഇവനൊന്നു നൊന്താൽ നോവിച്ചവരെ ഇരുചെവിയറിയാതെ പഞ്ഞിക്കിടുന്ന ഒരു ശീലം അവനുണ്ട്.....അത് കൊണ്ട് തന്നെ ഇവനെന്തെങ്കിലും സംഭവിക്കുമോ എന്നൊരു ഭയം ഞങ്ങൾക്കില്ലായിരുന്നു....ആര്യയുടെ കാര്യത്തിൽ അക്ഷിത് ഇടപെടാത്തത് ന്യായം അവളുടെ ഭാഗത്തായത് കൊണ്ടും അവളൊരു പെൺകുട്ടി ആയതു കൊണ്ടുമാണ്... ഇവനു മസിൽ മാത്രമേയുള്ളൂ,,,ബുദ്ധിയില്ല...ഉണ്ടെങ്കിൽ ഒരാളുടെ ക്യാരക്ടർ കണ്ടു തന്നെ അയാൾ ചീത്തയാണോ നല്ലതാണോ എന്ന് തിരിച്ചറിഞ്ഞേനെ....." അമിതിന്റെ തോളിൽ തട്ടി സൂര്യനതു പറഞ്ഞപ്പോൾ അവൻ മുഖം കൂർപ്പിച്ചു....അച്ഛന്റെ അടുത്തുള്ള കസേരയിൽ ഇരുന്ന് അവൻ അച്ഛന്റെ മുഖത്തേക്ക് നോക്കി.. "ഞാൻ ഇങ്ങനെ ആയി പോയി,,,,അത് വിട്.... ചേട്ടനെ കുറിച്ച് എന്തോ പറഞ്ഞല്ലോ,,,,
മൂപ്പര് പഞ്ഞിക്കിടുമെന്നോ തല്ലി തകർക്കുന്നു എന്നൊക്കെ,ചുമ്മാ തള്ളാൻ നിൽക്കരുത് അച്ഛാ,,,അടിയെന്നു കേട്ടാൽ എന്നെ വലിച്ചോണ്ടു ഓടാൻ നിൽക്കുന്ന ആളെ കുറിച്ചാ ഈ പറയുന്നേ എന്നോർക്കണം..." നെറ്റി ചുളിച് അച്ഛനെ കളിയാക്കി കൊണ്ട് അമിത് പറഞ്ഞതും അച്ഛൻ അവനെ നോക്കി ഒന്നമർന്നു ചിരിച്ചു... "അവൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല ഒരു തള്ളുമില്ലാ... അക്ഷിതിനെ നീയറിഞ്ഞിട്ടില്ല അമീ.... " സൂര്യ ദാസിനെ പിന്താങ്ങി വല്ല്യച്ഛൻ പറഞ്ഞ വാക്കുകൾ വിശ്വസിച്ചിട്ടില്ലെന്ന മട്ടിൽ അമിത് ചിരിച്ചു.. "ഇരുപത്തി നാല് മണിക്കൂറും ഏട്ടന്റെ കൂടെയുള്ള ഞാൻ അല്ലാതെ അച്ഛനാണോ ഏട്ടനെ കൂടുതൽ അറിയുന്നേ.. ഒന്ന് പോ അച്ഛാ തമാശ പറയാതെ.... " അമിത് വീണ്ടും അച്ഛനെ കളിയാക്കി ഇരിക്കുമ്പോൾ ആണ് മഹി അവരുടെ അടുത്തേക്ക് വന്നത്.. അവനെ കണ്ടതും സൂര്യൻ എഴുന്നേറ്റു നിന്നു...
"ഞാൻ പറഞ്ഞത് നീ വിശ്വസിക്കേണ്ട... ഇവൻ പറഞ്ഞാൽ വിശ്വസിക്കുമല്ലോ... ഞാൻ പറഞ്ഞത് സത്യം ആണെന്നതിനുള്ള ഏറ്റവും വലിയ തെളിവ് ദേ ഈ മഹി തന്നെയാണ്... " മഹിയെ മുന്നിലേക്ക് നിർത്തി കൊണ്ട് സൂര്യ ദാസ് പറഞ്ഞതും നെറ്റി ചുളിച്ചു കൊണ്ട് അമിത് മഹിയെ നോക്കി..... "മഹീ.. ഈ അച്ഛൻ എന്തൊക്കെയാണീ പറയുന്നത്.. നിനക്കറിയില്ലേ അക്ഷിത് ചേട്ടന്റെ സ്വഭാവം... " "എനിക്കറിയാം അമിത് നിന്റെ ചേട്ടനെ... എനിക്കേ അറിയൂ... നിന്റെ അച്ഛൻ പറഞ്ഞതെല്ലാം ശെരിയാണ്... അക്ഷിതിനെ ശെരിക്ക് നീയറിഞ്ഞിട്ടില്ല.. " മഹിയുടെ വാക്കുകൾ കേട്ട് അമിത് അത്ഭുതത്തോടെ അവനെ നോക്കി.... "അക്ഷിത്,,,,, അവന് നീയറിയാത്തൊരു മുഖം കൂടിയുണ്ട്... " പലതും ഓർത്തെടുത്ത് മഹി പറഞ്ഞു തുടങ്ങിയ വാക്കുകൾ കേട്ട് സ്തബ്ധനായി അമിത് നിന്നു...... തുടരും..