ആത്മരാഗം💖 : ഭാഗം 95

athmaragam thanseeh

രചന: തൻസീഹ് വയനാട്

കളിയും ചിരിയും കുസൃതിയുമായി നിമിഷങ്ങൾ തള്ളി നീക്കവേ സൂര്യ ദാസും രാഗിണിയും ജീവനും അനിയുടെ അച്ഛനും അമ്മയും അവർക്കിടയിലേക്ക് വന്നിരുന്നു. ..മക്കളുടെ സന്തോഷത്തിൽ അവരും കൂടെ പങ്കു ചേർന്നു... " മോളെ.... എന്നാൽ നമുക്കങ്ങു ഇറങ്ങിയാലോ... " വാച്ചിൽ സമയം നോക്കി കൊണ്ട് ആര്യയുടെ മുഖത്തേക്ക് നോക്കി ജീവൻ പറഞ്ഞതും ആര്യ തലയാട്ടി കൊണ്ട് അക്ഷിത്തിനെ തല ചെരിച്ചു നോക്കി... "പാവം... വാവിക്ക് പോരാനുള്ള ആഗ്രഹം ഒന്നുമില്ലെന്ന് തോന്നുന്നു... എന്റെ വാവീ... ഇനി ഒരാഴ്ച പോലുമില്ല കല്യാണത്തിന്.. നീയത് വരെ ഒന്ന് ക്ഷമിക്ക്... " ആര്യ അക്ഷിത്തിനെ നോക്കുന്നത് കണ്ട അനി ആര്യയോട് കണ്ണിറുക്കി കൊണ്ട് പറഞ്ഞു... അനിയുടെ വാക്കുകൾ കേട്ട് എല്ലാവരും ചിരിച്ചതും അനിക്ക് നേരേ കണ്ണുരുട്ടി നോക്കി കൊണ്ട് ആര്യ ചമ്മലോടെ തല താഴ്ത്തി...

പോകാനായി എല്ലാവരും എഴുന്നേറ്റതും സൂര്യ ദാസ് ജീവനെ വാരി പുണർന്നു.. "എന്നാൽ അങ്ങനെ ആവട്ടെ....." പരസ്പരം ആശ്ലേഷിച്ചു കൊണ്ട് ജീവൻ കാറിൽ കയറാൻ നിന്നതും മഹി അമിതിനെ മെല്ലെ തട്ടി... കാര്യം മനസ്സിലായ അമിത് ജീവന്റെ അടുത്തേക്ക് നടന്നു... എല്ലാവരും യാത്ര പറയുന്ന തിരക്കിൽ ആണെന്ന് മനസ്സിലാക്കിയ അമിത് ജീവനെ മാറ്റി നിർത്തി.. "ഹാ... മോനേ... ഞങ്ങൾ ഇറങ്ങട്ടെ... ഇനി കല്യാണത്തിന് കാണാം... " "ഓ... ശെരി അങ്കിൾ.... പിന്നെ... ഒരു കാര്യം പറയാനാ ഞാനിപ്പോ വന്നത്.." "കാര്യമോ... എന്താണ്.. " "അത്.. വേറൊന്നും അല്ല... ഇപ്പോഴത്തെ കാലമല്ലേ.. വിശ്വസിക്കാൻ പറ്റില്ല... ഇനി മുതൽ ആര്യ നൈറ്റ്‌ റൈഡിങ് ന് പോകുന്നത് അങ്കിൾ വിലക്കണം... ആര്യയെ കാണാൻ ഏട്ടനും ചെല്ലുന്ന കാര്യം അങ്കിൾ അറിഞ്ഞു കാണുമല്ലോ... കല്യാണം ഒക്കെ ഉറപ്പിച്ച സ്ഥിതിക്ക്... ഇനിയത് വേണോ..... " അമിത് ഗൗരവം നടിച്ചു കൊണ്ട് പറഞ്ഞപ്പോൾ ആണ് ജീവനും അതിനെ കുറിച്ച് ആലോചിച്ചത്... ജീവൻ ഗാഢമായ ചിന്തയിൽ ആണെന്ന് കണ്ടതും അമിതിന് ഉത്സാഹം കൂടി....

"ഇനിയിപ്പോ ഒരാഴ്ച കൂടി അല്ലേ ഉള്ളൂ കല്യാണത്തിന്... ആര്യയെ അന്ന് കണ്ടാൽ മതി ഏട്ടൻ.. രാത്രിയുള്ള ഈ കാണൽ നല്ലതിനല്ല.ഇത്രയും കാലം ഒളിഞ്ഞും പതുങ്ങിയും കണ്ടത് പോലെയാവില്ലലോ ഇനി അങ്ങോട്ട്‌....എങ്ങാനും അവർ കുടുംബത്തിന് ഒരു ചീത്തപ്പേര് ഉണ്ടാക്കിയാൽ....????നമ്മൾ കാരണവന്മാർ എല്ലാം നോക്കിയും കണ്ടും ചെയ്യണ്ടേ...... " ഇടം കണ്ണിട്ട് ജീവനെ നോക്കി ആലോചിച്ചു പറയുന്നത് പോലെ അമിത് പറഞ്ഞതും അവൻ പറഞ്ഞതിനോട് യോജിച്ചു കൊണ്ട് ജീവൻ തലയാട്ടി... "മോൻ പറഞ്ഞത് ശെരിയാ..അതത്ര നല്ലതിനല്ല.... ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാം... " "ആ...അത് മതി അങ്കിൾ.. ഏട്ടൻ കാണാൻ വരാതിരിക്കാൻ ഞാനും നോക്കാം... എന്നാൽ ശെരി... " ജീവനെ വാരി പുണർന്ന അമിത് സന്തോഷം കൊണ്ട് ചിരി കടിച്ചു പിടിച്ചു...... അമിതിന്റെ അടുത്ത് നിന്നും വന്ന ജീവൻ കാറിൽ കയറിയതും രാഗിണിയോടും നൈനികയോടും അമിതിനോടും ദാസിനോടും യാത്ര പറഞ്ഞ് ആര്യയും കാറിൽ കയറി... അക്ഷിതിന്റെ മുഖത്തേക്ക് നോക്കാതെയാണ് അവൾ കയറിയത്...

അവനോട് യാത്ര പറയാൻ നിന്നാൽ ഇനിയും എല്ലാവരും കളിയാക്കുമോ എന്നായിരുന്നു അവളുടെ മനസ്സിൽ... എല്ലാവരും കാറിൽ കയറിയതും അനിരുദ്ധ് കാർ സ്റ്റാർട്ട്‌ ചെയ്തു.... നോക്കില്ലെന്നുറപ്പിച്ചിരുന്നു എങ്കിലും കാർ നീങ്ങി തുടങ്ങിയപ്പോൾ ആര്യയുടെ കണ്ണുകൾ എല്ലാവർക്കും പിറകിൽ നിൽക്കുന്ന അക്ഷിത്തിനെ തേടി.... അവനിൽ നിന്നൊരു പുഞ്ചിരി അവൾക്കായി വിരിഞ്ഞതും കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞവൾ തല തിരിച്ചു.... ആര്യയുടെ മുഖത്തെ ഭാവവും ചിരിയും ശ്രദ്ധിച്ചു കൊണ്ടിരുന്ന അനിയും ശിവയും പരസ്പരം നോക്കി തലയാട്ടികൊണ്ടിരുന്നു..... വീട്ടിൽ എത്തുന്നത് വരെ ആര്യ മറ്റേതോ ലോകത്തായിരുന്നു..... "ഡാ... അപ്പോൾ... ഓക്കേ അല്ലേ.. " അവർ പോയി കഴിഞ്ഞതും മഹി അമിതിനെ വിളിച്ചു മാറ്റി നിർത്തി പതിയെ ചോദിച്ചു... "യെസ്... എല്ലാം ഞാൻ പൊളിച്ചടുക്കി വെച്ചിട്ടുണ്ട്...

എന്നെ അറിയിക്കാതെ പലതും ചെയ്തതല്ലേ ഏട്ടൻ...അത് കൊണ്ട് എന്റെ വക കുഞ്ഞു പ്രതികാരം... പ്രണയിനിയെ കാണാൻ ഇനി മുതൽ രാത്രി പോകുന്നത് എനിക്കൊന്ന് കാണണം... " "രാത്രി എന്നല്ല, ഇനി അങ്ങോട്ട്‌ കല്യാണ ദിവസം വരെ അവർ പരസ്പരം കാണേണ്ട.." "അതൊക്കെ ജീവൻ അങ്കിൾ നോക്കിക്കോളും... ഏട്ടനെ പിടിച്ചു വെക്കുന്ന കാര്യം ഞാനേറ്റു.. " അക്ഷിതിനുള്ള പണി പ്ലാൻ ചെയ്ത് റെഡിയാക്കുന്ന തിരക്കിൽ ആണ് മഹിയും അമിതും.. അവർക്കിടയിലേക്ക് അക്ഷിത് വന്നതും പെട്ടന്ന് തന്നെ അവർ വിഷയം മാറ്റി..... സമയം ഏറെ ആയതിനാൽ മഹിയും ലീനയും എല്ലാവരോടും യാത്ര പറഞ്ഞ് അവരുടെ വീട്ടിലേക്ക് തിരിച്ചു....... നൈനികയോടും അമിതിനോടും അന്നൊരു ദിവസം അവിടെ തങ്ങാൻ അമ്മാവന്മാർ എല്ലാവരും പറഞ്ഞെങ്കിലും , ഏട്ടന്റെയും ആര്യയുടെയും കല്യാണം കഴിയും വരെ നൈനികയുമായി ഒരുമിച്ച് ഒരു റൂമിൽ പോലും കിടക്കില്ലെന്ന് അനിക്ക് കൊടുത്ത വാക്ക് ഓർത്തു കൊണ്ട് അമിത് അതിനെ നിരസിച്ചു...

ഏട്ടന്റെ കല്യാണം കഴിഞ്ഞ് നാല് പേരും ഒരുമിച്ച് വരാമെന്ന് പറഞ്ഞ് അവർ വീട്ടിലേക്ക് തിരിച്ചു..... ************ നൈനികയെ തനിച്ച് കിടത്തേണ്ട എന്ന് കരുതി അക്ഷരയോട് അവളോടൊപ്പം കിടക്കാൻ പറഞ്ഞു കൊണ്ട് അമിത് അക്ഷിതിന്റെ മുറിയിലേക്ക് പോകാൻ നിന്നപ്പോൾ ആണ് താഴെ നിന്നും നൈനിക കയറി വരുന്നത് അവൻ കണ്ടത്... അവൾ കാണാതെ മറഞ്ഞു നിന്ന അമിത് അവൾ മുറിയിലേക്ക് പോകാൻ നേരം അവളുടെ കയ്യിൽ പിടിച്ച് വലിച്ച് ചുമരിനോട് ചേർത്തു നിർത്തി... പെട്ടന്ന് നിലവിളിക്കാൻ ശ്രമിച്ച നൈനികയോട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചതും അവളെ പേടിപ്പിച്ചതിന് നൈനിക അവന്റെ കയ്യിൽ നല്ലൊരു നുള്ള് നുള്ളി... " സോറി... " കണ്ണിറുക്കിയവൻ പറഞ്ഞതും നൈനിക കൈകെട്ടി അവന്റെ മുന്നിൽ നിന്ന് എന്താ ഉദ്ദേശം എന്ന അർത്ഥത്തിൽ അവനെ നോക്കി.. "മോൻ ഉറങ്ങാൻ പൊയ്ക്കോ... അല്ലേൽ ഞാനിപ്പോ അനിക്ക് വിളിക്കുമേ... " "ഓ.. എനിക്കൊരു ദുരുദ്ദേശവും ഇല്ല.. നിന്നെ കാണാൻ പാടില്ല എന്നൊന്നും അവൾ പറഞ്ഞിട്ടില്ലല്ലോ..

കഴുത്തിൽ താലിയണിഞ്ഞ നെറ്റിയിൽ സിന്ദൂരം ചാർത്തിയ നിന്നെ ഞാനൊന്ന് ശെരിക്ക് കാണട്ടെ ഡീ... " കൊഞ്ചലോടെ അമിത് പറഞ്ഞതും പുഞ്ചിരിയോടെ നൈനിക അവന്റെ കണ്ണുകളിലേക്ക് നോക്കി... അടുത്ത നിമിഷം തന്നെ അവളുടെ കവിളിൽ ഒരു മുത്തം നൽകി കൊണ്ടവൻ ഞൊടിയിടയിൽ അക്ഷിതിന്റെ മുറിയിലേക്ക് ഓടി പോയി... അപ്രതീക്ഷിതമായി കിട്ടിയതിനാൽ അന്തം വിട്ട നൈനിക കവിളിൽ കരം വെച്ച് ചിരിയോടെ മുറിയിലേക്ക് പോയി..... ഈ രംഗം കണ്ട് കൊണ്ട് വന്ന അക്ഷിത്തിന് മനസ്സിൽ ചെറിയ നീറ്റൽ ഉണ്ടായി.... നൈനികയോടൊപ്പം റൂമിലേക്ക് പോകാൻ പറയാനായി അക്ഷിത് വേഗം തന്റെ റൂമിലേക്ക് ചെന്നു.. റിസപ്‌ഷന്റെ ഫോട്ടോസ് നോക്കി ഇരിക്കുന്ന അമിതിന്റെ അടുത്തേക്ക് അക്ഷിത് ചെന്നു... "അമീ... നീ റൂമിലേക്ക് ചെല്ല്.. അനിയുടെ കുസൃതിയല്ലേ... അത് കാര്യമാക്കേണ്ട..... നിനക്കൊരുപാട് വിഷമം ഉണ്ടെന്നറിയാം... നൈനുവിനും ഉണ്ടാവും... നീ അവളുടെ അടുത്തേക്ക് ചെല്ല്... " "ഏയ്.. എനിക്കൊരു വിഷമവും ഇല്ല ഏട്ടാ..

. ഒരാഴ്ച കൂടിയല്ലേ ഉളളൂ... ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തോളാം... ഏട്ടൻ വന്നു കിടന്നേ.... " അക്ഷിത് നിർബന്ധിച്ചു എങ്കിലും അമിത് തന്റെ റൂമിലേക്ക് പോകാൻ തയ്യാറായില്ല... അവനോട് പറഞ്ഞിട്ട് കാര്യം ഇല്ലെന്നതിനാൽ അക്ഷിത് അവന്റെ കൂടെ ബെഡിൽ കിടന്നു.... അന്നത്തെ ദിവസം ക്ഷീണം കാരണം ആര്യ നൈറ്റ്‌ റൈഡിന് പോയില്ല.. പിറ്റേ ദിവസം മുതൽ ജീവൻ അവളെ പാചകം പഠിപ്പിക്കാൻ തുടങ്ങി...മിനിമം മരുമകനെ പട്ടിണിക്കിടാതെയെങ്കിലും നോക്കേണ്ട..... അനിയുടെ അമ്മയും അതിന് മുന്നിട്ടിറങ്ങിയതും പകൽ സമയം പുതിയ പാചകങ്ങൾ അവൾ പരീക്ഷിച്ചു... അനിയും ശിവയും തമാശ പറഞ്ഞ് കൂടെ ഉള്ളതിനാൽ സന്തോഷത്തോടെ അവൾ പകലിനെ തള്ളി നീക്കി..... സന്ധ്യാ സമയം കഴിഞ്ഞപ്പോഴാണ് അമിത് പറഞ്ഞ കാര്യം ജീവന്റെ മനസ്സിലേക്ക് ഓടിയെത്തിയത്... ആര്യയോട് ഇനി മുതൽ രാത്രി യാത്രക്ക് പോകേണ്ടെന്ന് പറയാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.... ഹാളിൽ സോഫയിൽ ഇരുന്ന ജീവൻ ആര്യയെ നീട്ടി വിളിച്ചു.... ആര്യ അങ്ങോട്ട്‌ വന്നതും ജീവൻ അവളെ അടുത്തിരുത്തി....

"മോളെ.... അച്ഛൻ ഒരു കാര്യം പറയട്ടെ... മോൾക്ക് വിഷമം ആവുമോ... " "എന്താ അച്ഛാ... " കണ്ണും മിഴിച്ചവൾ അച്ഛനെ നോക്കി.. "ഇനിമുതൽ രാത്രി യാത്ര ഒഴിവാക്കണം... കല്യാണം അടുക്കുകയല്ലേ.. ആ ശീലമൊക്കെ പതിയെ മാറ്റണം... ഇനി പുതിയ വീട്ടിൽ ചെന്നു കയറേണ്ടവളാ നീ... നല്ല ശീലങ്ങൾ മാത്രം മതി നിനക്ക്... നിന്റെ അമ്മ ഉണ്ടായിരുന്നു എങ്കിൽ നിനക്കെല്ലാം പഠിപ്പിച്ചു തന്നിരുന്നു...." അച്ഛന്റെ വാക്കുകൾ കേട്ട് ചെറിയ നിരാശ തോന്നിയെങ്കിലും അച്ഛനെ എതിർക്കാൻ അവൾ ശ്രമിച്ചില്ല... "ഇനിയെല്ലാം അച്ഛൻ പറയുന്ന പോലെ.... " പുഞ്ചിരിച്ചു കൊണ്ടവൾ പറഞ്ഞതും ജീവൻ അവളെ ചേർത്തിരുത്തി ചുമരിൽ തൂക്കിയ അവളുടെ അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി... കല്യാണം കഴിഞ്ഞ് തന്റെ കുടുംബത്തിലേക്ക് ഭദ്ര കയറി വന്നതും നല്ലൊരു കുടുംബിനി ആയതുമെല്ലാം ആര്യയോട് ജീവൻ പറഞ്ഞു കൊണ്ടിരുന്നു... അമ്മയെ പോലെ നല്ലൊരു ഭാര്യയും മരുമകളും ആവാൻ മകളെ അയാൾ പഠിപ്പിച്ചു... പിന്നീടുള്ള ദിവസങ്ങളിൽ ആര്യക്ക് പുതിയ ജീവിതം പഠിപ്പിച്ചു കൊടുക്കുകയായിരുന്നു ജീവൻ...

കുടുംബജീവിതത്തിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും വലിയ പ്രോബ്ലം ആവാതിരിക്കാനുള്ള വഴികളും അയാൾ അവൾക്ക് പറഞ്ഞു കൊടുത്തു..... ഇവിടെ ആര്യ പുതിയ ജീവിതത്തിലേക്ക് തയ്യാറെടുക്കാൻ ശ്രമിക്കുമ്പോൾ അവളെ ഒന്ന് കാണാൻ കഴിയാത്തതിൽ ഉള്ള വിഷമത്തിൽ ആയിരുന്നു അക്ഷിത്... റിസപ്‌ഷൻ കഴിഞ്ഞ് മൂന്നാമത്തെ ദിവസം ആയിട്ടും രാത്രിയോ പകലോ അവളെ പോയി കാണാൻ അവൻ സാധിച്ചില്ല.... എങ്ങനെ എങ്കിലും പുറത്തു ചാടാൻ നിൽക്കുമ്പോൾ അമിത് മനഃപൂർവം അവന്റെ മുന്നിൽ വന്നു ചാടും.... കല്യാണത്തിനോട് അടുപ്പിച്ച് അക്ഷിത് ലീവ് എടുത്തതിനാൽ അങ്ങനെ പുറത്തിറങ്ങാനും അവൻ പറ്റിയിരുന്നില്ല... ഇനി നാലഞ്ചു ദിവസം മാത്രമേ ഉള്ളൂ കല്യാണത്തിന് എങ്കിലും അവളെ ഒരു നോക്ക് കാണാൻ അവന്റെ മനസ്സ് തുടിച്ചു കൊണ്ടിരുന്നു.... അമിതിന്റെ കണ്ണ് വെട്ടിച്ചു കൊണ്ട് അക്ഷിത് ആര്യയുടെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു... റിസപ്‌ഷന്റെ അന്ന് തന്നോട് യാത്ര പറഞ്ഞു പോയതിന്റെ നാലാം നാൾ രാത്രി അമിത് നല്ല ഉറക്കം പിടിച്ചെന്ന് ഉറപ്പ് വരുത്തിയ അക്ഷിത് ശബ്ദം ഉണ്ടാക്കാതെ എഴുന്നേറ്റു....

സ്ഥിര വേഷം ധരിച്ച് ബൈക്കിന്റെ ചാവി എടുത്ത് പതിയെ അക്ഷിത് വാതിൽ തുറന്ന് പുറത്തേക്ക് നടന്നു....... മുറ്റത്തെ ബൈക്ക് തള്ളി റോഡ് വരെ എത്തിച്ച് സ്റ്റാർട്ട്‌ ചെയ്ത അക്ഷിത് ചുറ്റും നോക്കി കൊണ്ട് ഹെൽമെറ്റ്‌ വെച്ച് സ്പീഡിൽ കുതിച്ചു... ബൈക്ക് റൈസിംഗ്ൽ ക്രേസ് ഉള്ള അക്ഷിത് താമസിയാതെ ആര്യയുടെ വീടിന്റെ മുന്നിലെത്തി ..... ബൈക്ക് പാർക്ക് ചെയ്തു കൊണ്ടവൻ അവളുടെ ജനാല ലക്ഷ്യം വെച്ച് മതിൽ ചാടി.... മുറ്റത്തു നിന്നും പമ്മി പമ്മി ജനാലയുടെ അടുത്തേക്ക് പോകാൻ നിന്നതും പെട്ടന്ന്,,, പൂമുഖത്ത് വെളിച്ചം പരന്നു....... ഞെട്ടി പോയ അക്ഷിത് പിന്തിരിയാൻ നിൽക്കവേ വാതിൽ തുറന്ന് ജീവൻ ഉമ്മറത്തേക്ക് വന്നു...... ജീവനെ കണ്ടതും അക്ഷിത് ചമ്മലോടെ ചിരിച്ചു... അവന്റെ മുഖത്തെ ഭാവം കണ്ട് ജീവന് ചിരി വന്നെങ്കിലും കൈകൾ കെട്ടി അയാൾ ഗൗരവം നടിച്ചു... "മ്മ്മ്... എന്താ... ഈ രാത്രി ഇവിടെ... " പുരികം പൊക്കി ജീവൻ ചോദിച്ചതും വാക്കുകൾ കിട്ടാതെ, ഒന്നുമില്ലെന്നവൻ ഷോൾഡർ കുലുക്കി കാണിച്ചു... "നിങ്ങളുടെ ഈ പ്രായം കഴിഞ്ഞു തന്നെയാ ഞാനും ഇവിടം വരെ ഒക്കെ എത്തിയത്.. തത്കാലം മോൻ ചെല്ല്..

ഇനി കല്യാണത്തിന് കണ്ടാൽ മതി രണ്ടു പേരും...." മുതിർന്നവർ സ്ഥിരം പറയുന്ന ഡയലോഗ് ജീവനും ആവർത്തിച്ചതും ഇളിഭ്യനായ അക്ഷിത് ചിരിച്ചു കൊണ്ട് പോകാൻ നിന്നു... ആ സമയം വാതിലിനപ്പുറം തന്നെ നോക്കുന്ന രണ്ട് കണ്ണുകൾ കണ്ടതും പുഞ്ചിരിയോടെ അക്ഷിത് അവിടേക്ക് നോക്കി... ഉടനെ ജീവൻ പിറകിലേക്ക് നോക്കിയതും ആര്യ അവിടെ നിന്നും മറഞ്ഞു നിന്നു...ഭാവി അമ്മായിഅച്ഛന്റെ കയ്യിൽ നിന്നും അടി വാങ്ങിക്കേണ്ട എന്ന് കരുതി അക്ഷിത് വേഗം തന്നെ ബൈക്കിൽ കയറി വീട്ടിലേക്ക് തിരിച്ചു....... ആര്യയെ ഒരു മിന്നായം പോലെ എങ്കിലും കണ്ടല്ലോ എന്ന സന്തോഷത്തിൽ ആയിരുന്നു അക്ഷിത്... തിരികെ റൂമിലേക്ക് വന്ന് ബെഡിൽ കിടക്കുമ്പോൾ അവളുടെ വിടർന്ന കണ്ണുകൾ ആയിരുന്നു അവന്റെ മനസ്സിൽ നിറയെ .... അവളെയും ഓർത്ത്‌ അക്ഷിത് കണ്ണുകൾ അടച്ചതും,, അപ്പുറത്ത് ചിരി അടക്കി പിടിച്ച അമിത് കണ്ണുകൾ തുറന്നു..... ആര്യയെ കാണാൻ അക്ഷിത് റൂമിൽ നിന്ന് ഇറങ്ങിയ ഉടനെ ഉറക്കം നടിച്ചു കിടന്ന അമിത് ജീവനെ വിളിച്ചറിയിക്കുകയായിരുന്നു....

അമിതിന്റെ നിർദ്ദേശ പ്രകാരം അക്ഷിതിന്റെ വരവിനായി ജീവൻ ഉറങ്ങാതെ കാത്തിരുന്നു.... അക്ഷിത്തിന് നല്ലൊരു പണി വാങ്ങി കൊടുത്തതിന്റെ സന്തോഷത്തിൽ അമിത് കണ്ണുകൾ അടച്ചു..... ആര്യ ഉറക്കം വരാതെ കണ്ണുകൾ തുറന്നു കിടക്കുമ്പോൾ ആയിരുന്നു അക്ഷിതിന്റെ ബൈക്കിന്റെ ശബ്ദം കേട്ടവൾ എഴുന്നേറ്റത്.. ഉടനെ പുറത്തിറങ്ങാൻ നിന്നതും അച്ഛൻ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ പുറത്തിറങ്ങാൻ മടിച്ചു.... അക്ഷിത്തിനെ ഒരു നോക്ക് കണ്ടതിന്റെ സന്തോഷത്തിൽ ആയിരുന്നു ആര്യയും.... പുഞ്ചിരി വിടർന്ന അവന്റെ മുഖം മനസ്സിൽ ഓർത്തു കൊണ്ടവൾ മുറിയിലേക്ക് തന്നെ പോയി... അക്ഷിത് തനിക്കായി പാടിയ പാട്ടുകളിൽ തന്റെ ഹൃദയം ലയിപ്പിച്ചു കൊണ്ട് പതിയെ അവൾ കണ്ണുകൾ അടച്ചു.. കല്യാണത്തിന് നാലഞ്ചു നാൾ മാത്രം ബാക്കി നിൽക്കെ അക്ഷിതിന്റെ പെണ്ണായി വീട്ടിലേക്ക് കയറി ചെല്ലുന്നത് മനസ്സിൽ കണ്ടു കൊണ്ടവൾ അനുഭൂതിയോടെ ഫോൺ നെഞ്ചോടു ചേർത്ത് വെച്ചു .......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story