ആത്മസഖി: ഭാഗം 1

athmasagi archana

രചന: അർച്ചന

എന്തൊരു ബ്ലോക്ക ഇതു... അതിനുകൂട്ടു പോലെ പൊരിഞ്ഞ മഴയും...അവൾക്ക് ഇത്തിരി നേരത്തെ വന്നൂടെ... അതെങ്ങനാ..കൂടെ ഏതോ മുതല് കൂടി ഉണ്ടെന്നു അല്ലെ പറഞ്ഞത്... നാശം വണ്ടിയൊന്നും നീങ്ങുന്നും ഇല്ലല്ലോ...എന്നും പറഞ്ഞു..ഗൗരി വണ്ടിയുടെ ഹോണ് നീട്ടി അടിച്ചു.... എടുത്തു...മാറ്റേട...@#%^# വണ്ടി.... ആ സമയം ഇടയ്ക്കു കയറി.. തന്റെ വണ്ടിയിൽ തട്ടിയ ആരോടോ ഗൗരി ചൂടായി... അവന്റെ ദേഷ്യം കണ്ടതും...അപ്പൊ തന്നെ ആ ചെക്കൻ വണ്ടി പിറകോട്ട് എടുത്തു... പെട്ടന്ന്...അവന്റെ ഫോൺ ബെൽ അടിച്ചു.... നോക്കുമ്പോൾ വീട്ടിൽ നിന്നും അമ്മയാണ്.... അപ്പൊ തന്നെ അവൻ ഫോൺ എടുത്തു.... ആ...അമ്മ..ഞാൻ റെയിൽ വേ സ്റ്റേഷൻ എത്താറായാതെ ഉള്ളു....വഴിയിൽ മുടിഞ്ഞ ബ്ലോക്ക്.....അവരെ പിക് ചെയത ഉടൻ തന്നെ അങ് എത്തും.... .......... അമ്മ വിഷമിയ്ക്കാതെ....ഞാൻ പെട്ടെന്ന് തന്നെ വരാം... ചേട്ടനും ഏട്ടത്തിയും എന്തിയെ.......

അവരോടൊന്നും ഞാൻ വരുന്ന വരെ അങ്ങോട്ടു ചെല്ലരുത് എന്നു പറയണം....എന്നും പറഞ്ഞു..ഗൗരി ഫോൺ വെച്ചു... ഫോൺ വെച്ചു കഴിഞ്ഞു...ഹോണ് നീട്ടി അടിച്ചു പയ്യെ അവൻ വണ്ടി മുന്നോട്ട് എടുത്തു.... ഇതേ സമയം.......മറ്റൊരിടത്ത്.... ആ....................എന്നൊരു അലർച്ചയോടൊപ്പം....എന്തൊക്കെയോ സാധനങ്ങൾ വീണു പൊട്ടുന്ന ഒച്ചയും ആ വീടിനകത്ത് മുഴങ്ങി.... മുകളിലെ മുറിയിൽ നിന്നും കേൾക്കുന്ന അളർച്ചയും...ബഹളവും...കേട്ടതും ഭാമിനി...കണ്ണീരോടെ നിന്നു... അവൻ എന്താ അമ്മേ..വരാൻ തമസിയ്ക്കുന്നത്....അവരോട് ചേർന്നു നിന്നു കൊണ്ട് മരുമകൾ...കൃഷ്ണ ചോദിച്ചു.... ബ്ലോക്ക് ആണെന്ന വിളിച്ചപ്പോ പറഞ്ഞത്....(ഭാമിനി ഞാൻ ഒന്ന് പോയി നോക്കിയാലോ അമ്മേ....(കാശി മുകളിലേയ്ക്. കയറാൻ തുനിഞ്ഞതും വേണ്ടെടാ....ഗൗരി പറഞ്ഞത് അവൻ വന്നിട്ടു മതി എന്നാ....ചിലപ്പോ നിന്റെ കയ്യിൽ മാത്രം നിന്നില്ലെങ്കിലോ....വേണ്ടെടാ അവനും കൂടി വരട്ടെ...മുകളിലേയ്ക്ക് നോക്കി തന്നെ ഭാമിനി പറഞ്ഞു... അപ്പോഴേയ്ക്കും അവിടെ നിന്നുള്ള അലർച്ച കൂടുതൽ ആയിരുന്നു.....

നി.......എവിടെയാ....ആമി...... എന്തിനാ...എന്തിനാ എന്നെ വിട്ടു പോയെ.... ഇവിടെ...ഇവിടെ എല്ലാരും നി..മരിച്ചു പോയെന്നാ പറയുന്നേ......ആണോ....ആണൊടി..... നി.മരിച്ചു പോയത് ആണോ.......ആണൊന്നു..... എന്നും പറഞ്ഞു...അവന്റെ ഒച്ച......സൗമ്യതയിൽ നിന്നും വന്യ ഭവത്തിലേയ്ക്ക് മാറി..... അവൻ അവൻ വരച്ച അവളുടെ പെയിന്റിങ് കയ്യിൽ എടുത്തു..... ചിരിച്ചുകൊണ്ട് നിൽക്കുന്ന സുന്ദരിയായ പെണ്കുട്ടി.... അവൻ ആ ചിത്രം തന്റെ മാറോട് ചേർത്തു ..പിടിച്ചു... നിന്നെ ഒരിയ്ക്കലും.... ഒരിയ്ക്കലും ഞാൻ വിട്ടു കൊടുക്കില്ല.... ആർക്കും....ആ...വാക്കിൽ അവന്റെ ദേഷ്യവും വാശിയും എല്ലാം ഉണ്ടായിരുന്നു..... ***

എന്റെ പൊന്നു മുഖി.....നി ആ വാതിലിന്റെ അവിടെന്നു ഒന്നു മാറു.... അബദ്ധത്തിൽ എങ്ങാനും ആ വാതിൽ ഒന്നു അടഞ്ഞാൽ ഉണ്ടല്ലോ...മോള് പീസ് പീസാ.....ധ്വനി...ട്രെയിനിന്റെ വാതിലിൽ ചാരി പുറത്തെ മഴയും നോക്കി നിൽക്കുന്നവളോട് പറഞ്ഞു.... നിനക്ക്..അസൂയയാ....ഞാൻ ഇങ്ങനെ നിൽക്കുന്നത് കണ്ടു....മുഖി പറഞ്ഞു.. ഓഹ്..പിന്നെ ....അസൂയ പെടാൻ പറ്റിയ സാദനം...ഇതുവരെയും ഞങ്ങൾ ആരും മഴ കണ്ടിട്ടില്ലലോ...(ധ്വനി...പരിഹസിച്ചു.. ഹും...നിനക്കൊന്നും....മഴയെ പറ്റി അറിയില്ല... മഴയും ഭൂമിയും തമ്മിലുള്ള ബന്ധവും അറിയില്ല... മഴ യെ ഭൂമി.ഒരുപാട് പ്രണയിക്കുന്നുണ്ട്....പക്ഷെ...അവന് ഒരിയ്ക്കലും... അവളെ കയ്യെത്തി പിടിയ്ക്കാൻ പറ്റുന്നില്ല....പക്ഷെ അവൾ...ആർത്തലച്ചു അവന്റെ വിരി മാറിൽ പെയ്യുമ്പോൾ...അവൻ അവളെ സ്വീകരിയ്ക്കുന്നു.... ആ കാഴ്ച......അവർ തമ്മിൽ ആദ്യമായി...ചേരുമ്പോൾ ഉണ്ടാകുന്ന മണം... ആരെ... വാ......(മുഖി ഓഹ്..... നമ്മൾക്കൊന്നും മനസിലായില്ല...അവളും അവളുടെ ഒരു മഴയും....

നിന്റെ അച്ഛൻ വെറുതെ അല്ല... മോളെ ഇങ്ങോട്ടു ഏല്പിയ്ക്കുമ്പോൾ പറഞ്ഞത്...അവളൊരു....മഴ കാത്തു കഴിയുന്ന വേഴാമ്പൽ ആണെന്ന്.... നി..അങ്ങനെ ആ ചാറ്റലും കൊണ്ടു നിന്നാലെ....വല്ല പനിയും വരും.....ധ്വനി ആവലാതിയോടെ പറഞ്ഞു... ഓഹ്..പിന്നെ അങ്ങനെ ഒന്നും എനിയ്ക്കൊരു തുമ്മൽ പോലും വന്നിട്ടില്ല....നി..പോടി.....എന്നും പറഞ്ഞു മുഖി നാക്ക് വായിലേക്ക് ഇട്ടതും... ഹാച്ചി.......... ആ...ഞാൻ പറഞ്ഞിട്ടു ഇപ്പൊ എന്തായി....(ധ്വനി നിന്റെ ആ..പരട്ട നാക്ക്..എടുത്തു വളച്ചതും....എനിയ്ക്ക് തുമ്മൽ വന്നു....എന്നും പറഞ്ഞു മുഖി അവളുടെ അടുത്തേയ്ക് ചെന്നു.... ഓ...ഞാൻ പറഞ്ഞിട്ടാ. നിനക്ക് തുമ്മൽ വന്നത്...അല്ലാതെ മോള് മഴയത്ത് കിടന്നു...ഉണ്ടാക്കിയിട്ടു അല്ല... ഞാൻ വല്ലതും പറഞ്ഞാൽ കൂടിപ്പോകും...ധ്വനി കലിപ്പയതും മുഖി... ഒന്നു ഇളിച്ചു കാട്ടി... പിന്നെ സ്ഥലം എത്തുന്ന വരെയും....

അവൾ അവിടെന്നു അനങ്ങിയില്ല... ടി...നിന്റെ ഡോക്ടർ ബ്രോ അവിടെ തന്നെ കാണുമല്ലോ...അല്ലെ.... അവസാനം ഓട്ടോ വിളിയ്ക്കേണ്ടി വരരുത്....മുഖി ധ്വനിയോട് ചോദിച്ചു.... എവിടെയും കറക്റ്റ് സമയത്തു വന്നില്ലെങ്കിലും...ആള്... ആ സ്ഥലത്തു എപ്പോഴെങ്കിലും എത്തും.... ആശുപത്രി കേസിൽ എല്ലാം സമയം കിറ് കൃത്യം ആണ്....(ധ്വനി ആ...വന്ന മതി... കുറച്ചു സമയം കഴിഞ്ഞതും...ട്രെയിൽ..പൂനെ.സ്റ്റേഷനിൽ ചെന്നു നിന്നു... അവര് രണ്ടും...അപ്പൊ തന്നെ സാദന ജങ്ഗമ വസ്തുക്കളും ആയി വണ്ടിയിൽ നിന്നും ഇറങ്ങി.... എവിടെഡി നിന്റെ ചേട്ടൻ......(മുഖി.... ആ...... വന്നിറങ്ങുമ്പോൾ കൺമുന്നിൽ കാണും എന്നാ പറഞ്ഞത്....എന്നും പറഞ്ഞു ധ്വനി ചുറ്റും നോക്കി.... ഗൗരി.....ഇതെ സമയം....അവിടെ എത്തി വണ്ടി പാർക്ക് ചെയ്യുക ആയിരുന്നു.... വണ്ടി പാർക്ക് ചെയ്ത ഉടനെ തന്നെ അവൻ...സ്റ്റേഷനകത്തേയ്ക്ക്. കയറി.... ഇവള് മാർ ഇത് എവിടെ നിൽക്കുവാണോ ആവോ.....എന്നും പറഞ്ഞു...സ്റ്റേഷൻ മൊത്തത്തിൽ കാണുകൊണ്ട് ഒരു ഒറ്റ പ്രദക്ഷിണം വെച്ചതും കണ്ടു....

അവിടെ തൂണും ചാരി നിൽക്കുന്ന സ്വന്തം മുതലിനെ..... ടി......... എന്നും വിളിച്ചു...ഗൗരി അടുത്തേയ്ക്ക് ചെന്നു..... ഡോക്ടറെ...എന്നും പറഞ്ഞു ധ്വനി അവന്റെ മേല് ചാടി കയറി.... എന്താടാ പന്നി വരാൻ. താമസിച്ചേ..... അവൾ അവന്റെ കഴുത്തിൽ കടിച്ചു കൊണ്ട് ചോദിച്ചു... അഹ്..വിടെഡി പട്ടി....എന്റെ കഴുത്തു... ഒന്നും ഇല്ലേലും ഞാൻ നിന്റെ മൂത്തത് അല്ലെ....ഗൗരി കഴുത്തും തടക്കി ചോദിച്ചു... ആ..അതുകൊണ്ടാ...ഒരു കടിയിൽ ഒതുക്കിയത്...അവന്റെ തോളിൽ നിന്നും ഇറങ്ങി കൊണ്ട് ധ്വനി പറഞ്ഞു.... അല്ല നിന്റെ കൂടെ വേറെ ആരോ കാണും എന്നു പറഞ്ഞിട്ടു...ആള് എവിടെ....... ഗൗരി അതു ചോദിയ്ക്കുമ്പോഴാണ് ആ മുതലിനെ പറ്റി ധ്വനിയും...ചിന്തിയ്ക്കുന്നത്... ശെടാ ഇത്രയും നേരം ഇവിടെ ഉണ്ടാരുന്നല്ലോ...എന്നും പറഞ്ഞു..ചുറ്റും നോക്കുമ്പോൾ കണ്ടു... മുള്ളൻ ചക്ക പോലത്തെ എന്തോ..ചട്ടിയിൽ ആക്കി പിടിച്ചോണ്ട് വരുന്നുണ്ട്.... നി..ഇത് എവിടെ പോയതാ..... ഈ...കയ്യിൽ എന്താ...കള്ളി ചെടി ..... ഇത് വെറും കള്ളി ചെടി അല്ല... its ..a...... മുഖി എന്തോ പറയാൻ വന്നതും ....

വായിൽ കൊള്ളാത്ത പേരു പറയാൻ അല്ലെ...എനിയ്ക്ക്കേൾക്കണ്ട.... അല്ല നി ഇതു കൊണ്ട് എന്ത് കാട്ടാനാ.....(ധ്വനി ഉം..ഇതു വെച്ചു ഒരു....മോഡൽ...ഡ്രെസ് ചെയ്താലോ.....മുഖി കളിയായി പറഞ്ഞതും... ബെസ്റ്റ് ആയിരിയ്ക്കും....നമ്മടെ സലിംകുമാർ...മൂട്ടിൽ കൂട്ട കെട്ടി വെച്ചു നടക്കുന്ന പോലെ ഉണ്ടാവും...ധ്വനിയും തിരിച്ചടിച്ചു.... പോടി...പരട്ടെ....എന്നും പറഞ്ഞു അവൾ നോക്കിയത്....ഗൗരിയുടെ മുഗത്തേയ്ക്ക് ആയിരുന്നു.... ഇത്....നിന്റെ...ഡോക്ടർ ചേട്ടൻ അല്ലെ.....(മുഖി എങ്ങനെ മനസിലായി....(ഗൗരി ഇവൾ ഫോണിൽ ഫോട്ടോ കാട്ടി തന്നിട്ടുണ്ട്.... iam.. മുഖി.... ഛായമുഖി ഗൗരി...ഗൗരി നാഥ്... സൈക്യാട്രിസ്റ്റ് ആണ്... അഹ്...വെറുതെയല്ല....നിന്നെ ചികില്സിയ്ക്കാൻ ആണല്ലേ.....ധ്വനിയെ...നോക്കി മുഖി കളിയാക്കിയതും... ഇനി നിന്നെ കൂടി ചികിസിയ്ക്കാം ടി...അല്ലെ....ചേട്ട...ധ്വനി പറഞ്ഞതും....ഗൗരി ഒന്നു ചിരിച്ചു... പോവാം......എന്നും പറഞ്ഞു ഗൗരി ധ്വനിയുടെ ബാഗ് എടുത്തു കൂട്ടത്തിൽ മുഖിയുടെ കൂടി എടുത്തതും... വേണ്ട...ഡോക്ടറെ...

എന്റെ ബാഗ് ഞാൻ eduttholaam.... എന്നും പറഞ്ഞു...അവൾ...ആ ബാഗ് എടുത്തു.... എല്ലാരും കാർ കിടക്കുന്ന ഭാഗത്തേയ്ക്ക് നടന്നു.... ബാഗ് എല്ലാം ഡിക്കിയിയിൽ കയറ്റിയതും... നിങ്ങൾ വല്ലതും കഴിചാരുന്നോ...കാറിൽ കയറാൻ നേരം ചോദിച്ചു... ഓ..പിന്നെ....ട്രെയിനിൽ വരുമ്പോൾ....ഇനി ഒന്നു കിടന്നു ഉറങ്ങണം....എന്നും പറഞ്ഞു...ധ്വനി..കാറിൽ കയറി നേരെ സീറ്റിലേക്ക് ചാഞ്ഞു....കൂടെ മുഖിയും.... ഗൗരി...ചിരിയോടെ...വണ്ടിയിൽ കയറി...വണ്ടി തിരിച്ചു... പോകുന്ന പോക്കിൽ.... വീണ്ടും ചെറുതായി..ബ്ലോക്ക് തുടങ്ങിയതും. ഗൗരി വണ്ടി സ്ലോ ആക്കി..... ആ സമയം തന്നെ എതോ ഒരു മുതൽ....അവന്റെ കാറിൽ ബൈക്. കൊണ്ട് ഇടിച്ചതും ഒത്തായിരുന്നു... ആ ഇടിയിൽ വണ്ടിയുടെ വലതു സൈഡിലെ സൈഡ് മിറർ പോയി.... ഏത്...പന്ന@%$#@%^ മോനാ....ഈ പണി കാണിച്ചത്...എന്നും പറഞ്ഞു...അവൻ വണ്ടി നിർത്തി...ഇറങ്ങിയതും.....ഇടിച്ച ആൾ....ഹെൽമറ്റിന്റെ ഗ്ലാസ് ഒന്നു മാറ്റി അവനെ അടിമുടി ഒന്നു നോക്കി...ആ തിരക്കിനിടയിൽ കൂടി ബൈക്ക് പായിച്ചു പോയി.... ബഹളം കേട്ട്....

രണ്ടു പേരും മയക്കത്തിൽ നിന്നും കണ്ണു തുറന്നു.... എന്താ...എന്തു പറ്റി....(മുഖി... ഏയ്... ഏതോ...ഒരുത്തൻ...വണ്ടിയിൽ വന്ന് തട്ടി..കുഴപ്പം ഇല്ല....എന്നും പറഞ്ഞു...അവൻ വണ്ടിയിലേക്ക്. കയറി... അപ്പോഴും അവൻ..ആ കണ്ണുകളിൽ തെളിഞ്ഞ ഭാവം എന്ത് എന്ന ആലോചനയിൽ ആയിരുന്നു... ആ ചിന്തയിൽ തന്നെ അവൻ വണ്ടി എടുത്തു..... **** ഇതേ സമയം....ആ വണ്ടി.....മറ്റൊരു വീട്ടിലേയ്ക്ക് ഉള്ള വഴിയേ ആയിരുന്നു.... ആ ബൈക്.....മറ്റൊരു പടുകൂറ്റൻ ബംഗ്ലാവിന്റെ ഗേറ്റിനു മുന്നിൽ ചെന്നു ഇരമ്പലോടെ നിന്നതും ആ ഗേറ്റ് അയാൾക്ക് മുന്നിൽ മലർക്കെ തുറന്നു വന്നു.... ഗേറ്റ് തുറന്നതും...ഇരപ്പോടെ തന്നെ ബൈക്ക് അതിനുള്ളിലേയ്ക്ക് പായിച്ചു കയറ്റി.... ബൈക്കിന്റെ ശബ്ദം കേട്ടതും ആ വീടിന്റെ വാതിൽ മലർക്കെ തുറന്നു വന്നു...അതിനുള്ളിൽ നിന്നും...ചിലർ പുറത്തേയ്ക്ക് വന്നു... അവരെ കണ്ടതും...ബൈക്കിൽ ഇരുന്ന ആൾ ഹെൽമെറ്റ് ഊരി....വണ്ടിയിൽ നിന്നും ഇറങ്ങി.... എന്തിനാ അച്ചു....നി..ഈ. രാത്രിയിൽ പുറത്തു പോയത്...മഹേശ്വർ ചോദിച്ചു..... അച്ചു ഒന്നും മിണ്ടാതെ അവിടെ ആളുകൾ നിൽക്കുന്നു എന്നു പോലും നോക്കാതെ അകത്തേയ്ക്ക് നടന്നു..... "അദ്വൈക......." ആ ശബ്ദം..കേട്ടതും.....

അവൾ ഒന്നു നിന്നു..... നിന്നോടാ....മഹി ചോദിച്ചത്....എന്തിനാ...രാത്രിയിൽ പുറത്തു പോയത് എന്നു...ഗംഗാദരൻ...ദേഷ്യത്തിൽ ചോദിച്ചതും..... ആ പെണ്ണ് അവർക്ക് നേരെ തിരിഞ്ഞു... അവളുടെ നോട്ടത്തിനു മുന്നിൽ അത്രയും നേരം....ഗർവിൽ നിന്നവർ എല്ലാം ഒന്നു പകച്ചു..... മോളെ...മോള്..എന്തിനാ...ഈ രാത്രിയിൽ.....മഹേശ്വർ സമദാനത്തിൽ ചോദിച്ചതും... മോളോ...ആരുടെ മകൾ.... പെണ് മക്കൾ ഒക്കെ ചത്തു പോയി.... കൈലാസം എന്ന ഈ ലോകത്തിന്റെ നാഥന്...മഹേശ്വർ എന്ന ഒറ്റ സന്തതിയെ ഉള്ളു.... ആത്മികയും അദ്വൈകയും ഇല്ല......പറഞ്ഞതു കേട്ടല്ലോ.... നിങ്ങടെ...""ആമിയും...അച്ചുവും""...ഇന്ന് ഇല്ല...എന്നു....ഇനി ഉണ്ടാവാനും പാടില്ല....എന്നും പറഞ്ഞു..അവൾ പടികൾ കയറി പോയി..... ഹും...തള്ളേ കൊന്നു പുറത്തു വന്ന വിത്താ...എന്നിട്ടു പറയുന്നത് കേട്ടോ.... രാത്രി മുഴുവൻ...എവിടെയെങ്കിലും പോയി കിടന്നത് ആവും...തെവിടിശി.....മഹേശ്വറിന്റെ ഭാര്യ....ഗംഗ....പറഞ്ഞതും... ട്ടേ........ എന്നൊരു ശബ്ദം കേട്ടതും ഒത്തായിരുന്നു...

നോക്കുമ്പോൾ..കവിളിൽ..കയ്യും വെച്ചു ഗംഗയും...കൈ കുടഞ്ഞു മഹിയും... നിന്റെ പിഴച്ച നാവു കൊണ്ട്...ഇമ്മാതിരി വർത്തമാനം വല്ലതും പുറത്തു വന്നാൽ...പറിച്ചെടുക്കും ഞാൻ അത്...... നിന്റെ വാക്ക്. കേട്ട് ഞാൻ പ്രവർത്തിച്ചത് കൊണ്ടാടി...ഇന്ന് എന്റെ കുഞ്ഞു ഇങ്ങനെ നീറുന്നത് ഞാൻ കാണേണ്ടി വന്നത്.....മഹി..ദേഷ്യത്തിൽ പറഞ്ഞതും..ഗംഗ പേടിച്ചു പിറകോട്ട് മാറി....എങ്കിലും...അവളുടെ കണ്ണിൽ പക എരിഞ്ഞു.... ഗംഗാധരൻ....അവരുടെ വാക്കുകൾ..കേട്ടതും....ചെയ്തു കൂട്ടിയ തെറ്റൊർത്തു അയാളുടെ മുറിയിലേയ്ക്ക് പോയി.... അപ്പോഴേയ്ക്കും അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉരുണ്ട് നിലത്തേയ്ക്ക് വീണിരുന്നു.... മുറിയിൽ എത്തിയതും...അച്ചു...നേരെ ചെന്നു ബെഡിലേയ്ക്ക് വീണു..... അവളുടെ കണ്ണുകൾ ആ മുറി മുഴുവൻ...സഞ്ചരിയ്ക്കുമ്പോഴും അവളുടെ കണ്ണിൽ നിറഞ്ഞു നിന്നത്...അവളുടെ ..ചേച്ചി കുട്ടിയുടെ രൂപം ആയിരുന്നു.... ചിലങ്കയെ പ്രണയിച്ച.....വളുടെ...അവളുടെ പ്രാണനെ പ്രണയിച്ചവളുടെ.....

ഓരോന്നു ഓർത്തതും അവളുടെ കണ്ണിൽ നിന്നും കണ്ണു നീർ ചാലിട്ടൊഴുകി.... ""നിന്നെ ഇല്ലാതാക്കിയ...ഈ കുടുംബം....എന്റെ ഇല്ലായ്മ കണ്ടു നീറും ചേച്ചി.... അല്ലെങ്കിൽ ഞാൻ നീറ്റും..... അല്ലെങ്കിൽ ഞാൻ ചേച്ചിക്കുട്ടിയുടെ അനിയത്തി അല്ല.... ആരോടെന്നില്ലതെ അവൾ പുലമ്പി..."" തുടരും... 😁😁😁😁😁 ഇഷ്ടം ആവോ ഇല്ലയോ എന്ന് അറിയില്ല.....എങ്കിലും ഒരു ശ്രെമം ആണ്...... ഒരുപാട് പാർട്ട് ഒന്നും കാണില്ല... പക്ഷെ ഡെയിലി പോസ്റ്റ് നടക്കുമോ..എന്നും അറിയില്ല...എങ്കിലും...അധികം വെച്ചു നീട്ടില്ല....😊😊😊😊 അർച്ചന....♥️ #✍ തുടർക്കഥ

Share this story