ആത്മസഖി: ഭാഗം 10

athmasagi archana

രചന: അർച്ചന

രാവിലെ മുഖി കണ്ണു തുറക്കുന്നത് തന്നെ എന്തോ തട്ടലും മുട്ടലും ഒക്കെ കെട്ടുകൊണ്ടാണ്... തലയിൽ ചെറുതായി പെയിൽ ഉണ്ടായിരുന്നു.... കണ്ണു തുറന്നു നോക്കുമ്പോൾ നേരം നല്ലതു പോലെ വെളുത്തിട്ടു പോലും ഇല്ല.... ഇത്രേം രാവിലെ കൊട്ടുവടിയും എടുത്തു പണിയ്ക്ക് ഇറങ്ങിയത് ആരാടാപ്പാ...എന്നും പറഞ്ഞു...കണ്ണും വലിച്ചു തുറന്നു...ബെഡിൽ ചമ്രം പടിഞ്ഞു എണീറ്റിരുന്നു..... നല്ല കുളിര്..... എന്നും പറഞ്ഞു മുഖി ബെഡിൽ നിന്നും അങ് എണീറ്റു...തറയിൽ ചവിട്ടിയതും....കാലുകൾക്ക് നല്ല തണുപ്പ് അനുഭവപ്പെട്ടു... മുഖി പയ്യെ ബെഡിൽ നിന്നും എണീറ്റു.....ബാൽക്കണി ഭാഗത്തേയ്ക്ക് നടന്നു.... അവിടേയ്ക്ക് ഉള്ള ഹാളിലേക്ക് പ്രവേശിച്ചതും...കണ്ടു..ഒരു ഭാഗത്ത്...വെച്ചിരിയ്ക്കുന്ന ഒരു തടി കഷ്ണം....അതിനു ചുറ്റും തടിയുടെ ചീളുകൾ കിടപ്പുണ്ട്.... ഇതിലുള്ള പണിയുടെ സൗണ്ട് ആണല്ലേ...അപ്പൊ കേട്ടത്....എന്നിട്ടു കഥ നായകൻ എവിടെ ആണോ ആവോ.... എന്തയാലും...എന്നതാ ഉണ്ടാക്കുന്നെ എന്നു നോക്കിയേക്കാം....എന്നും പറഞ്ഞു അതിന്റെ മുന്നിൽ ചെന്നു അതിലേയ്ക്ക് ഒന്നു നോക്കി...

ഓഹ്...പണി തുടങ്ങിയിട്ടേ ഉള്ളല്ലേ... എന്തയാലും മനുഷ്യന്റെ ഉറക്കം പോയി...എന്നും പറഞ്ഞു....ആ മുറി മുഴുവൻ ഒന്നു നോക്കി... മുന്പ് കണ്ടതിനെക്കാൾ മാറ്റം ഉണ്ട്... എന്നും പറഞ്ഞു നേരെ ബാൽക്കണിയിലേയ്ക്ക് തിരിയാൻ ഭവിച്ചപ്പോഴാണ്..അവിടെ ഒരു തുറന്ന വാതിൽ പോലെ കണ്ടത്... ഇതിനകത്ത് ഇങ്ങനെയും ഉണ്ടായിരുന്നോ...അന്ന് ഞാൻ ഇത്....കണ്ടതായി...ആ....എന്തയാലും പോയി നോക്കാം എന്നും പറഞ്ഞു അതിനകത്തേയ്ക്ക് കയറിയതും....കണ്ടത് ചെറിയൊരു കിച്ചൻ ഫെസിലിറ്റി ഒക്കെ അറേഞ്ചു ചെയ്ത വെച്ചിട്ടുണ്ട്... ഉം...നൈസ്.... എന്നും പറഞ്ഞു മുഖി ചുറ്റും ഒന്നു കണ്ണോടിച്ചതും കണ്ടു....ഭൂമി കോഫി മേക്കറിൽ കോഫി ഉണ്ടാക്കുന്ന തിരക്കിൽ ആണ്... ആഹാ...ആശാന് ഇങ്ങനെയുള്ള പണിയൊക്കെ അറിയാമോ....മുഖി അവനു അടുത്തേയ്ക്ക് ചെന്നു ചിരിച്ചു കൊണ്ട് ചോദിച്ചു... ഇതൊക്കെ ആദ്യം ആയിട്ടു കാണുന്ന പോലെ ആണല്ലോ...ചോദ്യം...എന്തു പറ്റി....തലയ്ക്ക് അടികിട്ടിയപ്പോ ഉള്ള ബോധവും പോയോ....ഭൂമി കവിളിൽ തട്ടി കൊണ്ട് അവൻ കോഫീ അവൾക്ക് നേരെ നീട്ടി....അവൾ ഒരു ഇളിയോടെ അത് കയ്യിലേക്ക് വാങ്ങി... മുഖി....അവന്റെ കണ്ണിൽ നി ആമി ആണെന് അറിയില്ലേ....

ആമി ആവുമ്പോൾ ഏറെ കുറെ ഒക്കെ അവനെ കുറിച്ചു അവൾക്ക് അറിവ് കാണുമല്ലോ.....(മുഖി ആത്മ അതിന്... ആമിയ്ക്ക് അല്ലെ അറിയൂ... മുഖി എന്തു ചെയ്യും....മുഖിയുടെ മറ്റൊരു ആത്മ നി എന്താ ഈ ചിന്തിയ്ക്കുന്നത്....എന്തോ ആലോചിച്ചു നിൽക്കുന്ന മുഖിയോട് ഭൂമി ചോദിച്ചു... ഏയ്‌..notthing.. ഞാൻ ഒന്ന് മുഗം കഴുകിയിട്ടു വരാം..എന്നും പറഞ്ഞു കോഫി അവിടെ വെച്ചു നേരെ ബാത്റൂമിലേയ്ക്ക് വലിഞ്ഞു.... അകത്തു കയറി...വാതിൽ അടച്ചു നീട്ടി ശ്വാസം എടുത്തു വിട്ടു... ബാത്രൂം മൊത്തത്തിൽ ഒന്നു നോക്കി... ഒരു മുറിയേക്കാൾ വലിപ്പം ഉണ്ടല്ലോ....എല്ലാ സെറ്റപ്പും ഉണ്ടുതാനും..എന്നും പറഞ്ഞു..നേരെ പോയി...ഒന്നു ഫ്രഷ് ആയി....പുറത്തേയ്ക്ക് ചെന്നു... കിച്ചണിലേയ്ക്ക് ചെന്നു നോക്കുമ്പോൾ കോഫിയും ഇല്ല ആളും ഇല്ല.... ഇതേവിടെ പോയി....എന്നും പറഞ്ഞു...നോക്കുമ്പോൾ കണ്ടു ബാൽക്കണിയിൽ ഒരു നിഴലനക്കം... പിന്നെ അവിടേയ്ക്ക് വെച്ചു പിടിച്ചു... ആഹാ...ഇവിടെ ഉണ്ടായിരുന്നോ..... ഞാൻ നോക്കുമ്പോൾ ആളെ കണ്ടില്ല...എന്നും പറഞ്ഞു...അവൾ അടുത്തു കിടന്ന മുള കസേരയിലേക്ക് ഇരുന്നു....

ഇവിടെ ഇരിയ്ക്കുമ്പോൾ ഒരു സമാധാനം.... പീസ് ഫുൾ....എന്നും പറഞ്ഞു ഭൂമി കോഫി മുഖിയ്ക്ക് നേരെ നീട്ടി.... Thanku... എന്നും പറഞ്ഞു അവൾ കോഫി ചുണ്ടോട് ചേർത്തു... അവനും ഒരു പുഞ്ചിരിയോടെ കോഫീ സിപ് ചെയ്തു... ആമി..... ഉം...... നമുക്ക് ഇവിടെ നിന്നും വേറെ എങ്ങോട്ടെങ്കിലും പോയാലോ.... ഭൂമി ചോദിച്ചതും കുടിച്ചു കൊണ്ടിരുന്ന കോഫീ മുഖിയുടെ മണ്ടയിൽ കയറിയതും ഒത്തായിരുന്നു... ഹ്..ഹ്.... എ... എന്താ...പറഞ്ഞേ....മുകി ചുണ്ടിൽ പറ്റിയ കോഫീ തുടച്ചു കൊണ്ട് അവനോട് ചോദിച്ചു.... നമുക്ക് ഇവിടെ നിന്നും എങ്ങോട്ടെങ്കിലും പോകാം.. നമ്മൾ മാത്രം ഉള്ള...ഒരു ലോകത്തേയ്ക്ക്...ഇങ്ങനെ വലിയ വീടും ബഹളവും ഒന്നും ഇല്ലാത്ത....കുഞ്ഞൊരു വീട്ടിലേയ്ക്ക്....ഭൂമി അവളുടെ മുഗത്തേയ്ക്ക് നോക്കി ചോദിച്ചു... എന്തിന്....🙄😕(മുഖി എന്തോ...ഇപ്പൊ എനിയ്ക്ക് ഇവിടെ നിൽക്കുമ്പോൾ വല്ലാതെ ഇറിറ്റെറ്റ് ആവുന്ന പോലെ...ഒരുമാതിരി ആളുംബഹളവും... ഭൂമി അവളുടെ കൈ കവർന്നു കൊണ്ട് പറഞ്ഞു... ദൈവമേ.....ഇതൊന്നും ഞാൻ ചിന്തിച്ചു കൂടി ഇല്ലല്ലോ...

എന്റെ അച്ഛനെയും അമ്മയെയും വിട്ടു ഞാൻ വരില്ല😭😭😭😭(മുഖി ആത്മ നിയെന്താ ഒന്നും പറയാത്തെ.... പറ നി വരില്ലേ കൂടെ...ഭൂമി അവളുടെ കൈയിൽ കൈ അമർത്തി... അത്....ഞാൻ.... നമുക്ക് കുറച്ചു നാൾ കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ...നാഥ്.. എനിയ്ക്ക് നിന്റെ വീട്ടു കാരെ ശെരിയ്ക്കും ഇഷ്ടപ്പെട്ടു....നമുക്ക് ഇവിടെ എല്ലായുടെയും കൂടെ നിൽക്കാം.....മുഖി അവനെ പറഞ്ഞു മനസിലാക്കാൻ നോക്കി... അവന്റെ മുഗത്തു...മാറ്റം തിരിച്ചറിഞ്ഞതും..... മുഖി അവന്റെ കൈയ്യിൽ ഒന്നുകൂടി പിടി മുറുക്കി മുഗത്തു കുറച്ചു നിഷ്കളങ്ക ഭാവം ഒക്കെ വരുത്തി...ചോദിച്ചു... നിന്റെ ആമി പറഞ്ഞാൽ...നി കേൾക്കില്ലേ നാഥ്... അവന്റെ കണ്ണിൽ നോക്കി പറഞ്ഞതും.... അവൻ കണ്ണുകൾ ഇറുകെ അടച്ചു തലയാട്ടുന്നത് കണ്ടു... കർത്താവേ സ്തോത്രം....എന്നു മനസിൽ പറഞ്ഞു...വിഷയം മാറ്റാൻ അവൾ അവൻ പണിതു കൊണ്ടിരുന്ന ശില്പത്തെ കുറിച്ചു ചോദിച്ചതും.. നാഥ്... മുറിയിൽ...എന്താ...അത്... തടിയൊക്കെ.... മുഖി സംശയത്തോടെ ചോദിച്ചതും...അവന്റെ മുഗംഒന്നു തെളിഞ്ഞു.... അവൻ അവളുടെ കൈ പിടിച്ചു എണീപ്പിച്ചു...അകത്തേയ്ക്ക് കൊണ്ടു പോയി... അവൻ പണി ചെയ്യുന്ന സ്ഥലത്ത് ഒരു ചെയർ വലിച്ചിട്ടു അവളെ അതിൽ പിടിച്ചു ഇരുത്തി...

അവളാണെങ്കിൽ അവൻ എന്താ ചെയ്യാൻ പോകുന്നത് എന്നും നോക്കി രണ്ടു കോഫീ കപ്പും പിടിച്ചു അവിടെ ഇരുന്നു... എന്താ ചെയ്യുന്നേ...(മുഖി Some സ്‌പെഷ്യൽ.....wait... മുൻപേ പറഞ്ഞാൽ അതിന്റെ ത്രിൽ പോകും ഡിയർ..എന്നും പറഞ്ഞു അവളുടെ മൂക്കിൽ തുമ്പിൽ ഒന്നു തട്ടി...അവൻ അവന്റെ പണി തുടർന്നു.... അവന്റെ പണിയും നോക്കി കോഫിയും കുടിച്ചു മുഖിയും... അവൾ ഓരോ സിപ് എടുക്കുന്നത് അനുസരിച്ചു അതേ കപ്പിൽ നിന്നും അവനും ഓരോ സിപ് എടുത്തു....അവൻ പണി ചെയ്യുന്നതും നോക്കി ഇരുന്നത് കൊണ്ട് മുഖിയും അത് കാര്യം ആക്കിയില്ല... കുറച്ചു നേരം കൂടി അതിൽ നോക്കി ഇരുന്നതും മുകിയ്ക്ക് ഉറക്കം വന്നു തൂങ്ങി തട്ടാൻ തുടങ്ങിയിരുന്നു.... ഉറങ്ങി വീഴും എന്നൊരു സ്ഥിതി ആയതും...ആദ്യം തന്നെ കയ്യിൽ ഇരുന്ന കപ്പ് ഉറക്ക പ്രാന്തിൽ തന്നെ കൊണ്ടു പോയി കിച്ചണിൽ കൊണ്ട് കഴുകി വെച്ചു..പഴയ സ്റ്റലത്തു ചെന്നിരുന്നു.... ഭൂമി ഇടയ്ക്ക് തിരിഞ്ഞു നോക്കിയതും കണ്ടു....താണ്ടിയ്ക്ക് കയ്യും കൊടുത്തു ഇരുന്നു ഉറങ്ങുന്ന മുഖിയെ.....

അതുകണ്ടതും അവൻ ചിരിയോടെ ചെയ്യുന്ന പണി നിർത്തിവെച്ചു....അവളെ ചെയറിൽ നിന്നും കയ്യിൽ കോരി എടുത്തു... മുഖി കുഞ്ഞുങ്ങളെ പോലെ അവന്റെ നെഞ്ചിലേയ്ക്ക് തന്നെ ചുരുണ്ട് കൂടി....അവളുടെ പ്രവൃത്തി കണ്ടതും...അവൻ അതേ പുഞ്ചിരിയോടെ തന്നെ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു...ബെഡിലേയ്ക്ക് കിടത്തി....പുതപ്പ് എടുത്തു അവളെ പുതച്ചു കൊടുത്തു അവളെ വിട്ടു മാറാൻ നോക്കിയതും...അവന്റെ കഴുത്തിൽ കിടന്ന മാലയിലും ടീ ഷർട്ടിലും കൂടി ചുരുട്ടി പിടിച്ചു വലിച്ചതും ഒത്തായിരുന്നു... പെട്ടന്നുള്ള പ്രവൃത്തി ആയത് കൊണ്ട് അവനും ഒന്നു ഞെട്ടി....നോക്കുമ്പോൾ മുഖി ഉറക്കത്തിൽ ചെയ്തത് ആണ്.... പെണ്ണിന്റെ കാര്യം എന്നും പറഞ്ഞു അവൻ അവളുടെ കൈ ഷർട്ടിൽ നിന്നും മാലയിൽ നിന്നും പതിയെ വേർപെടുത്തി....അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... അവന്റെ വർക്ക് ഏരിയായിലേയ്ക്ക് വിട്ടു... ഇടയ്ക്ക് എണീറ്റത് കൊണ്ട് മുഖി അല്പം താമസിച്ചാണ് കണ്ണു തുറന്നത്.... നോക്കുമ്പോൾ റൂമിൽ നല്ല വെട്ടം ഉണ്ട്....

ഉറക്കത്തിൽ നിന്നും കണ്ണും മിഴിച്ചു...എണീറ്റു ഇരുന്നപ്പോൾ ആണ്...ധ്വനി ഓടിക്കൊണ്ട് അങ്ങോട്ടേക്ക് വന്നത്... ടി....എണീറ്റ് ഫ്രഷ് ആയി താഴേയ്ക്ക് വന്നേ.... അവിടെ നിന്റെ അച്ഛനും അമ്മയും എത്തിയിട്ടുണ്ട്... വന്നോ...ഇത്ര രാവിലെയോ.....മുഖി കണ്ണും തിരുമി ചോദിച്ചു... മണി10 ആയി...പെട്ടന്ന് എണീറ്റെ.....എന്നും പറഞ്ഞു ധ്വനി അവളെ വലിച്ചു ഇളക്കി..... ടി...നിന്റെ ചേട്ടൻ....മുഖി ഞെട്ടലോടെ ചുറ്റും നോക്കി ചോദിച്ചതും... ചേട്ടൻ....ബാൽക്കണിയിൽ കിടന്നു ഉറക്കം ആണ്....ഞാൻ നോക്കി.... എന്തോ പണിയിൽ ആയിരുന്നു എന്ന് തോന്നുന്നു....എന്തോ മരത്തിൽ ഉണ്ടാക്കി പകുതി ആക്കിയിട്ടുണ്ട്.....അതായിരിയ്ക്കും ഇപ്പോൾ ഒരു ഉറക്കം...അത് എന്തായാലും നന്നായി... നി...പെട്ടന്ന് താഴേയ്ക്ക് വാ....എന്നും പറഞ്ഞു ധ്വനി താഴേയ്ക്ക് പോയി.. മുഖി പെട്ടന്ന് തന്നെ എണീറ്റു ഫ്രഷ് ആയി....ബൽക്കാണിയിലേയ്ക്ക് ഒന്നു എത്തിനോക്കി താഴേയ്ക്ക് വിട്ടു... താഴെ എത്തിയതും....മുഖി രണ്ടുപേരെയും ചെന്നു കെട്ടി പിടിച്ചു..രണ്ടു പേരുടെയും കവിളിൽ അമർത്തി ചുംബിച്ചു... സുഗം ആണോടാ.....(വക്കീൽ ഓ...പിന്നെ.....എന്നും പറഞ്ഞു അവൾ അവരെ നോക്കി ചിരിച്ചു... അപ്പോഴാണ് അവരും അവളെ ശെരിയ്ക്കും ഒന്നു നോക്കിയത്...

ഇ..ഇത് എന്താ...നിന്റെ നെറ്റിയിൽ...അവളുടെ അച്ഛനും അമ്മയും ആവലാതിയോടെ ചോദിച്ചതും.... അത്....പിന്നെ....ഭാമിനി ഒന്നു വിക്കി... അത് ഞാൻ ഒന്നു വീണത...സ്റ്റെപ്പ് ഇറങ്ങിയപ്പോ കാലു തെന്നി.....മുഖി ഇടയ്ക്കു കയറി പറഞ്ഞു... നോക്കി ഇറങ്ങണ്ടേ.... അല്ലേലും ഓട്ടം അല്ലെ...സത്യ വഴക്കു പറഞ്ഞു കുഴപ്പം ഒന്നും ഇല്ല...അചെ....ഇനിയും വഴക്ക് പറഞ്ഞാൽ ഞാൻ പിണങ്ങും കേട്ടോ...എന്നും പറഞ്ഞു അയാളോട് ചേർന്നു നിന്നു മുഖി അവര് നിങ്ങളുടെ കാര്യം സംസാരിയ്ക്കാനാ വന്നത്.....(കാശി...മുഖിയോട് പറഞ്ഞു... അവൾ അവരെ ഒന്നു നോക്കി.... ഞങ്ങൾ എല്ലാം അങ് ഉറപ്പിച്ചു...സത്യ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു... എത്രയും പെട്ടന്ന് തന്നെ നിങ്ങളുടെ വിവാഹം വേണം എന്നാ എല്ലാരും പറഞ്ഞത്....പിന്നെ നിനക്കും എതിരോന്നും ഇല്ലാത്തത് കൊണ്ട്....അവളെ നോക്കി നേടുവീർപ്പ് ഇട്ടുകൊണ്ട് വക്കീൽ പറഞ്ഞു... ഭൂമിയോട് കൂടി പറഞ്ഞിട്ടു ഡേറ്റ് എടുക്കാം എന്നു കരുതി...അവന്റെ സ്വഭാവം അറിയാലോ....

നി തന്നെ ഇക്കാര്യം ചോദിയ്ക്കുന്നത് ആയിരിയ്ക്കും ബെറ്റർ...ഗൗരിയും അവന്റെ അഭിപ്രയം പറഞ്ഞു.... ഞാൻ ചോദിച്ചാൽ.....നാഥ്..... നിങ്ങളിൽ ആർക്കെങ്കിലും....(മുഖി ഞങ്ങളിൽ ആർക്കും ഇപ്പോൾ അവനിൽ അവകാശം ഇല്ല...മോളെ.... നിയായിട്ടു തന്നെ എല്ലാം അവനോട് പറയണം...അവനു എന്നാണ് സമ്മതം എന്നും എങ്ങനെ വേണം എന്നും ഭാമിനി പറഞ്ഞു.... അപ്പോഴേയ്ക്കും മുകളിൽ നിന്നും ആമി എന്നൊരു വിളി കേട്ടു.... ഭൂമി വിളിയ്ക്കുന്നുണ്ട്......(കൃഷ്ണ മുകളിലേയ്ക്ക് നോക്കി പറഞ്ഞു.. .ചെല്ല്...(ഗൗരി.. അവൾ എല്ലാരേയും ഒന്നു നോക്കി മുകളിലേയ്ക്ക് കയറി....അവന്റെ മുറിയിലേയ്ക്ക് ചെന്നു.... നിയിത് എവിടെ പോയതാ ആമി...ഞാൻ അങ് പേടിച്ചു പോയി....മുറിയിൽ വന്നപ്പോൾ കണ്ടില്ല....(ഭൂമി ഞാൻ താഴെ... എന്റെ വീട്ടുകാർ വന്നിട്ടുണ്ട്.....(മുഖി. എന്തിന്....ഇപ്പോൾ എന്തിനാ വന്നത്.....നിന്നെ കൊണ്ടു പോകാൻ ആണോ...ഭൂമിയുടെ മുഗത്തു ദേഷ്യം നിറഞ്ഞു... ഏയ്‌..... വേറൊരു കാര്യം സംസാരിയ്ക്കാനാ....നമ്മുടെ വിവാഹം.....മുഖി അവന്റെ മുഗത്തേയ്ക്ക് നോക്കി പറഞ്ഞതും അവൻ വിശ്വസിയ്ക്കാൻ കഴിയാത്ത പോലെ അവളെ നോക്കി...

നി...നിയിത്.....ഭൂമി ആകാംഷ അടക്കാൻ ആവാതെ നിന്നു.... എത്രയും പെട്ടന്ന് നടത്തണം എന്ന അവരും പറ...(മുഖി എങ്കി ഇന്ന് തന്നെ നടത്തിയാലോ....ഇനിയും വെയ്റ്റ് ചെയ്യാൻ കഴിയില്ല...ആമി...അവൻ അവളുടെ കൈ വിരലുകൾ കോർത്തുകൊണ്ട് പറഞ്ഞു... ഇന്നോ........😨 ഇന്ന് വേണ്ട...നല്ലൊരു ദിവസം നോക്കി....എല്ലാരേയും കൂട്ടി....(മുഖി വേണ്ട......😡😡 ഭൂമി ദേഷ്യത്തിൽ പറഞ്ഞതും....മുഖി അവന്റെ കൈ വിട്ടു ഒരടി പിറകിലേക്ക് മാറി നിന്നു... ഇന്ന്....ഇന്ന് തന്നെ വേണം......ഇന്ന് തന്നെ നടത്തണം.... ഒരുപാട് ആളും കൂട്ടവും ഒന്നും...ഒന്നും വേണ്ട.... ചെറിയൊരു ചടങ്ങു....നിന്റെ കഴുത്തിൽ എന്റെ കൈ കൊണ്ട് ഒരു താലി അത്രയും മതി.... അതു മതി ആമി....ഇത്രയും നാൾ...ഞാൻ കൊണ്ടു നടന്ന ആഗ്രഹമാ...plz....(ഭൂമി അത്....എ... എല്ലാർക്കും....മുഖി നിന്നു വിക്കി അവരും വന്നോട്ടെ.... നമ്മൾ അല്ലെ ജീവിയ്ക്കാൻ പോകുന്നത്.... അപ്പൊ ചടങ്ങ് എങ്ങനെ വേണം എന്ന് തീരുമാണിയ്ക്കേണ്ടതും നമ്മളാ...വേറാരും നമ്മുടെ ജീവിതത്തിൽ തീരുമാനം എടുക്കേണ്ട....എടുക്കാൻ ഞാൻ സമ്മതിയ്ക്കില്ല.... നി..താഴേയ്ക്ക് ചെല്ലു അപ്പോഴേയ്ക്കും ഞാനും അങ് വരാം...എന്നും പറഞ്ഞു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു അവൻ ഫ്രഷ് ആവാനായി പോയി... മുഖി ആണെങ്കിൽ...അവരോട് എന്ത് പറയും എന്ന ചിന്തയിൽ താഴേയ്ക്ക് പോയി............. തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story