ആത്മസഖി: ഭാഗം 11

athmasagi archana

രചന: അർച്ചന

മുഖി എന്തു പറയും എന്നും ചിന്തിച്ചു താഴേയ്ക്ക് ചെന്നു... താഴെ എല്ലാവരും അവന്റെ തീരുമാനം അറിയാൻ വേണ്ടി...കാത്തു നിൽക്കുന്നുണ്ടായിരുന്നു.... എന്തു പറഞ്ഞു അവൻ...സമ്മതിച്ചോ....ഭാമിനി അവളുടെ അടുത്തേയ്ക്ക് വന്നു കൊണ്ട് ചോദിച്ചു... ഉം...മുഖി സമ്മതിച്ചു എന്ന ഭാവത്തിൽ മൂളി... ഹോ..സമദാനം ആയി...അപ്പൊ അടുത്ത മാസം ആയാലോ....അങ്ങനെ ആണെങ്കിലെ എല്ലാരേയും വിളിയ്ക്കാൻ സമയം കിട്ടു...(..ഭാമിനി.. ആന്റി.....(മുഖി എന്താ...മോളെ... അത്...ഭൂമി പറഞ്ഞത്...കല്യാണം...ഇ..ഇന്ന് തന്നെ നടത്തണം എന്നാ....മുഖി അവരുടെയെല്ലാം മുഗത്തേയ്ക്ക് നോക്കി പറഞ്ഞതും... what.......?....എല്ലാരും ഞെട്ടലോടെ വിളിച്ചു... ഇന്നോ....(മുഖിയുടെ അമ്മ ഉം...ഇന്ന് തന്നെ വേണം എന്നാ പറഞ്ഞത്.... ഞാൻ പറഞ്ഞു തിരുത്താൻ നോക്കിയതാ...പക്ഷെ നടന്നില്ല....😕😕(മുഖി ഇതൊന്നും നടക്കില്ല...മുഖി... ആരെയും അറിയിക്കാതെ....ഇന്ന് തന്നെ.... എന്തയാലും ഇങ്ങനെ ഒക്കെ ആയി...എന്നുവെച്ചു നിന്റെ കല്യാണം നാല് ആളറിയെ നടത്തണം...

മുഖിയുടെ അച്ഛൻ ചൂടായി... അവൻ ഇത് എന്തു ഉദ്ദേശത്തിലാ.... എടുപിടി...എന്നും പറഞ്ഞു ഇന്നു തന്നെ.... എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു പറയുന്നത് ആയിരുന്നു നമുക്കും നല്ലത്...(കാശി ആളും കൂട്ടവും ഒന്നും വേണ്ട എന്നാ ഭൂമി പറയുന്നത്.....അപ്പോ പിന്നെ എല്ലാം ഉറപ്പിച്ചു പറഞ്ഞാൽ എങ്ങനെയാ...മുഖിയും ആശങ്ക പെട്ടു.... അവള് പറഞ്ഞത് കേട്ടതും..എല്ലാരും ആ കാര്യത്തെ കുറിച്ചയി ചർച്ച..... കുറച്ചു കഴിഞ്ഞതും... ആമി നമുക്ക് പോകാം.....നി പോയി റെഡിയായി വാ...എന്നും പറഞ്ഞു കയ്യിലെ ഷർട്ടിന്റെ സ്ലീവ് മടക്കി കൊണ്ട് അവൻ താഴേയ്ക്ക് വന്നു.... അപ്പോഴാണ് എല്ലാരും അവനെ ശ്രെദ്ധിയ്ക്കുന്നത്... മുഖിയുടെ അമ്മയും അച്ഛനും ആദ്യമായാണ് അവനെ കണുന്നത് തന്നെ... പുറമെ നോക്കുമ്പോൾ അവനു യാതൊരു പ്രശ്‌നവും ഉള്ളതായും തോന്നില്ല.... താൻ ഇത് എങ്ങോട്ടാ.....മുഖി അവന്റെ വേഷം കണ്ടു ചോദിച്ചു.... രജിസ്റ്റർ ഓഫീസിലേക്ക്.... ഇന്ന് നമ്മൾ വിവാഹം കഴിയ്ക്കാൻ പോകുവല്ലേ....നാഥ് അവളുടെ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു... മോനെ....

അത്...ഇന്ന് തന്നെ....ഭാമിനി എന്തോ ചോദിയ്ക്കാൻ വന്നതും... വേണം.....ഭൂമി തറപ്പിച്ചു പറഞ്ഞു.... അല്ല നിന്റെ വീട്ടുകാർ വന്നു എന്ന് പറഞ്ഞിട്ടു എന്തിയെ...where... is.... ഭൂമി ചുറ്റും ഒന്നു കണ്ണോടിച്ചു...കൊണ്ട് ചോദിച്ചു... അത്....ഇവർ...ധ്വനി അവനുള്ള മറുപടി ആയി...മുഖിയുടെ അച്ഛനുമമ്മയ്ക്കും നേരെ കൈ ചൂണ്ടി... ഇവർ.... ഞാൻ ഇറങ്ങി വന്നപ്പോഴാ ശ്രെധിച്ചത്.... ഇവരൊക്കെ ആരാ.....ഫാമിലി ഫ്രണ്ടസ് വല്ലതും ആണോ...ഇത്രയും ക്ലോസ് ആയി ഇരിക്കുന്നത് കണ്ടു ചോദിച്ചതാ....ഭൂമി മുഖിയുടെ വീട്ടുകാരെ നോക്കി ചോദിച്ചതും.. ഭൂമി ഇത് മുഖിയുടെ വീട്ടുകാർ ആണ്..കാശി..അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... അവൾ ആരാന്നാ ഞാൻ ചോദിച്ചത്.... കുറച്ചു ദിവസം ആയി....പലരും ദേ ഇവളെ മുഖി...മുഖി എന്നു വിളിയ്ക്കുന്നു....ഇപ്പൊ പറയുന്നു മുഖിയുടെ വീട്ടുകാർ ആണെന്ന്.... എങ്കി ആ പെണ്ണിനെ ഇവരുടെ കൂടെ പറഞ്ഞു വിട്ടൂടെ... ഭൂമി അവന്റെ കൈ തട്ടി മാറ്റി...ദേഷ്യത്തിൽ അലറി.... അവൻ തന്റെ കൈ തട്ടിമാറ്റിയത് കണ്ടതും കാശിയ്ക്ക് ഫീൽ ആയി...അത് അറിഞ്ഞതും..കൃഷ്ണയും ഗൗരിയും അവനെ സമദാനിപ്പിച്ചു...

ആമി...get റെഡി.... നമുക്ക് പോകാം...എന്നും പറഞ്ഞു അവൻ പുറത്തേയ്ക്ക് ഇറങ്ങി.... മുഖി ആണെങ്കിൽ എല്ലാരേയും ഒന്നു നികളങ്കം ആയി നോക്കി.. മോളെ...ഈ തീരുമാനം....എന്തോ..ഇപ്പൊ.... ഞങ്ങൾക്കും ഒരു പേടി പോലെ.... നിന്നെ അവനു ഒട്ടും അറിയില്ലല്ലോ....അവളുടെ അമ്മ അവളെ ചേർത്തു പിടിച്ചു പറഞ്ഞു... എനിയ്ക്ക് ആകെ ദേഷ്യം വരുന്നുണ്ട്..... ഒരിയ്ക്കലും ഇതിനു ഞങ്ങൾ സമ്മതിയ്ക്കാൻ പാടില്ലായിരുന്നു... ഇതിപ്പോ...എല്ലാരും കണ്ടില്ലേ...ഞങ്ങളുടെ കുട്ടിയെ അവനു അറിയുക പോലും ഇല്ല....മരിച്ചു പോയ പെണ്ണിന്റെ പേരിൽ ഞങ്ങളുടെ മകളെ വിളിയ്ക്കുന്നത് കേൾക്കുമ്പോൾ..തന്നെ എന്റെ മോളെ ഇവിടുന്നു കൊണ്ടു പോകാൻ തോന്നുന്നുണ്ട്....(സത്യ സമാധാന പെട് അച്ഛാ...എല്ലാം കലങ്ങി തെളിയുമെന്നു തന്നെയാ എന്റെ വിശ്വാസം...trust me... അച്ഛേ....

മുഖി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞതും അയാൾ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു... എന്നാൽ..ഞാൻ പോയി റെഡി ആയിട്ടു വരാം...എന്നും പറഞ്ഞു നിറഞ്ഞു വന്ന കണ്ണുനീരിനെ തുടച്ചു മാറ്റി...ചിരിയോടെ അവൾ മുകളിലേയ്ക്ക് കയറി.... അവൾ മുകളിലേയ്ക്ക് പോയി എന്നുറപ്പ് ആയതും.... സീ....മിസ്റ്റർ ഗൗരി നാഥ്..... തന്റെ ചേട്ടന്റെ അസുഖം മാറാൻ വേണ്ടി അല്ല...എന്റെ മകളായി കണ്ട...നിങ്ങളുടെ സഹോദരിയുടെ ജ്യേഷ്ഠൻ എന്ന ഒറ്റ കാരണം കൊണ്ടാണ്......മുഖിയുടെ വാശിയ്ക്ക് ഞങ്ങൾ കൂട്ടു നിൽക്കുന്നത്.... ഒരിടത്തും കാണാത്ത ഒരു കാര്യമാണ്...സ്വന്തം മകളെ ഒരു പരീക്ഷണ വസ്തു ആക്കുന്നത്.... ഞങ്ങൾക്ക് ഒരിയ്ക്കലും ഇങ്ങനെ ഒരു വസ്തുത അംഗീകരിയ്ക്കാൻ കഴിയാത്ത കാര്യം ആണ്.... പിന്നെ ഇതിനു കൂട്ടു നിൽക്കുന്നത് തന്നെ ഞങ്ങളുടെ മകൾക്ക് വേണ്ടി മാത്രം ആണ്...(.സത്യ.. അത് ഞങ്ങൾക്ക് അറിവുള്ള കാര്യം ആണല്ലോ...അങ്കിൾ....(ഗൗരി അതാ..ഞങളും പറഞ്ഞു വരുന്നത്.... ഞങ്ങളുടെ ജോലി എന്താണ് എന്ന് എല്ലാർക്കും അറിവുള്ളത് ആണല്ലോ....അവളുടെ അച്ഛൻ അമ്മ എന്നത് കഴിഞ്ഞാൽ...ഞങ്ങൾ...രണ്ടു നിയമ പാലകർ ആണ്..സോ....ഞങ്ങൾക്ക് ചിലപ്പോ ഞങ്ങളുടെ മകളുടെ ഭാവി മാത്രം നോക്കേണ്ട ഒരു അവസ്ഥ വരും...(വക്കീൽ പറഞ്ഞു വരുന്നത്......(കാശി സീ മിസ്റ്റർ...കാശി... ഞങ്ങൾക്ക് ആകെ ഉള്ളത് അവളാണ്....

അതുകൊണ്ട് തന്നെ ഭാവിയിൽ ഇതിന്റെ പേരിൽ അവൾക്ക് എന്തെങ്കിലും തരത്തിൽ ഉള്ള പ്രശ്‌നം ഉണ്ടാവുക ആണെങ്കിൽ...ഞങ്ങൾ..വക്കീൽ എന്തോ പറയാൻ തുടങ്ങിയതും.... ഏയ്‌..അങ്ങനെ ഒന്നും ഉണ്ടാവില്ല.... ഒരിയ്ക്കലും മുകിയ്ക്ക്...ഒരു നാണ ക്കേടും ഇതിന്റെ പേരിൽ ഉണ്ടാവില്ല...അതു ഞങ്ങൾ നിങ്ങൾക്ക് ഉറപ്പു തരാം...ഭാമിനി ഉറപ്പോടെ പറഞ്ഞതും....രണ്ടുപേരും ഒന്നു മൂളി.... അപ്പോഴേയ്ക്കും മുഖിയും ഒരുങ്ങി വന്നു.... അനുഗ്രഹിയ്ക്കണം..എന്നും പറഞ്ഞു അവൾ അവരുടെ കാലിൽ വീഴാൻ പോയതും.... What the ....നോൻസെൻസ് ആമി.....കണ്ടവരുടെ കാലിൽ ഒക്കെ പോയി വീണ്......ഒന്നതെ ലെറ്റ് ആയി.....നി വാ...എന്നും പറഞ്ഞു കാലിൽ വീഴാൻ പോയവളെ അവൻ പിടിച്ച പിടിയാലെ പുറത്തേയ്ക്ക് വലിച്ചു കൊണ്ട് പോയി... അവന്റെ പ്രവൃത്തി കണ്ടു സത്യക്ക് ദേഷയം വന്നു എങ്കിലും മകളെ ഓർത്തു അയാൾ അത് അടക്കി... Sorry... ആന്റി...ഞങ്ങൾ ക്ഷമ ചോദിയ്ക്കുവാണ്... ഭൂമി ഇങ്ങനെ പെരുമാറിയതിൽ.. കൃഷ്ണ അവരുടെ അടുത്തേയ്ക്ക് ചെന്ന് പറഞ്ഞു... അവളുടെ സ്ഥിതിയെ മാനിച്ചു അവര് ഒന്നും പറഞ്ഞില്ല... ഇപ്പൊ വന്നു വന്നു സ്വന്തം മകളെ ചേർത്തു പിടിയ്ക്കണം എങ്കിൽ കൂടി മറ്റൊരു ആളോട് ചോദിയ്ക്കേണ്ട സ്ഥിതി ആയി...

വക്കീൽ നിസംഗത യോടെ പറഞ്ഞു.... അവരുടെ അവസ്ഥ കണ്ടതും ഭാമിനിയ്ക്കും വിഷമം ആയി അവർ അവരെ സമദാനിപ്പിച്ചു.... *** അവന്റെ ബുള്ളറ്റിൽ ആണ്....രണ്ടുപേരും യാത്ര ആയത്.... അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങാൻ കഴിയാതെ പോയത് മുകിയ്ക്ക് വല്ലാത്ത വിഷമം ആയി.. അവൾ തന്നോട് ചേർന്നു ഇരിയ്ക്കാത്തതും മറ്റെങ്ങോ നോക്കി ചിന്തയോടെ ഇരിയ്ക്കുന്നതും ഭൂമി കണ്ണാടിയിൽ കൂടി തന്നെ കാണുന്നുണ്ടായിരുന്നു..... അവൻ...അവളുടെ കൈ എടുത്തു...അവന്റെ വയറ്റിൽ കൂടി ചുറ്റി പിടിപ്പിച്ചു.... ഭൂമിയുടെ പെട്ടന്നുള്ള പ്രവൃത്തി അറിഞ്ഞതും...അവൾ പെട്ടന്ന് തന്നെ കയ്യെടുത്തു മാറ്റാൻ നോക്കിയെങ്കിലും അവൻ അവിടെ തന്നെ ബലമായി കൈ പിടിച്ചു വെച്ചു.... എന്തിനാ ആമി ഇങ്ങനെ ദേഷ്യം.... ഇപ്പോഴും.നിനക്ക് എന്നോടുള്ള ദേഷ്യം മാറിയില്ലേ...

നി ഒരുപാട് മാറി ആമി.... നിന്റെ നോട്ടത്തിലും ഭാവത്തിലും ആകെ ഒരു മാറ്റം പോലെ...ഭൂമി കണ്ണാടിയിൽ കൂടി അവളെ നോക്കി പറഞ്ഞു... നോട്ടത്തിലും ഭാവത്തിലും... മാത്രം അല്ല... നാഥ്.. ഞാൻ വ്യക്തിത്വത്തിലും മറ്റൊരു വ്യക്തി ആണ്...മുഖി മൗനമായി മന്ത്രിച്ചു.... നി എന്താ ഈ ചിന്തിയ്ക്കുന്നത്....(ഭൂമി അത്....ഞാൻ.... ഞാൻ അവരുടെ കാലിൽ വീണപ്പോൾ എന്തിനാ നി എന്നെ തടഞ്ഞത്.....(മുഖി നി...ആർക്കു മുന്നിലും താഴുന്നത് എനിയ്ക്ക് ഇഷ്ടം അല്ല.... നിനക്ക് ജന്മം നൽകിയ അമ്മ എന്ന സ്ഥാനത്തിന് മുന്നിൽ ആയിരുന്നെങ്കിൽ ഞാൻ ഒരു പക്ഷെ സമ്മത്തിച്ചേനെ....പക്ഷേ അവർ.... അവരുടെ യൊക്കെ കാലിൽ ഒന്നും വീഴുന്നത് എനിയ്ക്ക് ഇഷ്ടം അല്ല.... ഭൂമി വെറുപ്പോടെ പറയുന്നത് കേട്ടതും...അവളുടെ കൈകൾ അവന്റെ വയറിൽ അമർന്നു.... ടി..ഒന്നു പയ്യെ.... നിന്റെ പിടിയിൽ വണ്ടി കയ്യിൽ നിന്നും പോയാൽ പിന്നെ ഒന്നിനും കൊള്ളില്ല...നമ്മളെ രണ്ടിനെയും....ഭൂമി കളിയോടെ പറഞ്ഞത് കേട്ടതും അവൾ അവന്റെ വയറിലെ പിടുത്തം പെട്ടന്ന് അയച്ചു.. വണ്ടി രജിസ്റ്റർ ഓഫീസ് കഴിഞ്ഞു പോകുന്നത് കണ്ടതും...മുഖി സംശയത്തോടെ പിറകിലേക്ക് നോക്കി അവന്റെ തോളിൽ വിരലമത്തി... അവിടെ വേണ്ട.... നി എപ്പോഴും പറയില്ലേ....നമ്മുടെ വിവാഹം...പ്രണയത്തിന് വേണ്ടി ജീവ്‌തം സമർപ്പിച്ച ഒരാളുടെ മുന്നിൽ വെച്ചു ആയിരിയ്ക്കണം എന്നു...അവിടേയ്ക്കാ നമ്മൾ ഇപ്പോൾ പോകുന്നത്..

.ഭൂമി പറഞ്ഞതും അവൾ സംശയത്തോടെ അവനെ നോക്കി...എങ്കിലും അവൻ ഒരു ചിരിയോടെ വണ്ടി മുന്നോട്ട് കൊണ്ടു പോയി.... കുറച്ചു കഴിഞ്ഞു നോക്കിയതും കണ്ടു...ഏതോ...ഒരു അമ്പലത്തിന്റെ കമാനം പോലെ ഒന്നു.... ഒരുപാട് ആൾക്കാർ അവിടെയ്ക്ക് ചെല്ലുന്നും ഉണ്ട്... ഇതെന്താ...ഇവിടെ....ഈ അമ്പലത്തിൽ അവൾ ചുറ്റും നോക്കി കൊണ്ട് മനസിൽ പറഞ്ഞു.... നിന്റെ ഫേവറിറ്റ് place.... "പാർവതി ടെമ്പിൾ.." വണ്ടിയിൽ നിന്നും ഇറങ്ങിയതും അവളെ ചേർത്തു പിടിച്ചു കൊണ്ട് ഭൂമി പറഞ്ഞതും...മുഖി അവനെയും...അമ്പലത്തിനെയും മാറി മാറി നോക്കി.... (ഇതിൽ പറയുന്ന അമ്പലത്തിനെ കുറിച്ചു കൂടുതൽ ഒന്നും നേക്കു theriyathu.... ഗൂഗിൾ ആന്റി കനിഞ്ഞതാ...ഞൻ വെച്ചു കീച്ചിയത്😀😀😀😁) ഭൂമി ആ അമ്പലത്തിനെ നോക്കി nostu അടിച്ചു നിൽക്കുമ്പോൾ...മുഖി ആ പടിക്കെട്ടു എങ്ങനെ കയറും എന്നു ആലോചിച്ചു നിൽപ്പുണ്ട്.... വല്ല തറയിലും ഉള്ള അമ്പലം നോക്കിയാ പോരായിരുന്നോ...ഇതിപ്പോ മലയുടെ മണ്ടയിൽ....കൊണ്ട്...വെച്ചു...മുഖി മനസിൽ പറഞ്ഞു.. വാ...ആമി.... എന്നും പറഞ്ഞു ഭൂമി അവളുടെ കയ്യിൽ കൈ കോർത്തു മുകളിലേയ്ക്ക് പോകാൻ പടികൾ ചവിട്ടി....

നമ്മൾ തമ്മിൽ പല പ്രാവശ്യം ഇവിടെ വന്നിട്ടുണ്ട്...അപ്പോഴൊക്കെ നി എന്റെ കയ്യും വിട്ടു പടികൾ ഓടി കയറുക യാണ് ചെയ്‌യുന്നത്‌....ഭൂമി അവളുടെ കയ്യിൽ പിടിച്ചു തന്നോട് ചേർത്തു പറഞ്ഞു... ആര്..ഞാനോ.. തള്ളാതെ മനുഷ്യ.... രണ്ടു സ്റ്റെപ്പ് കയറിയപ്പോ തന്നെ ഞാൻ ആയ്ച്ചു...പിന്നെയാ ഓടി കയറുന്നത്....മുഖി മനസിൽ പറഞ്ഞു... വാശിയ്ക്ക് ഓടി പകുതിയിൽ ചെന്നു നി ശ്വാസം വിടാതെ ആ പടിക്കെട്ടിൽ തന്നെ ഇരിയ്ക്കും....(ഭൂമി ആ... അങ്ങനെ പണ...(മുഖി ആത്മ അവസാനം ഇരുവരും മുകളിലേയ്ക്ക് എത്തി... നല്ല തണുപ്പ് ഉണ്ടായിരുന്നു.....അവിടെ... മഴയുടെ ചെറിയ ലാഞ്ചനയും കാണുന്നുണ്ടായിരുന്നു.....കാലിൽ ചെരുപ്പ് ഇല്ലാത്തത് കൊണ്ട് തന്നെ അവിടുത്തെ തറയിൽ ചവിട്ടി നിൽക്കുമ്പോൾ കാലിനു നല്ല സുഗം തോന്നിയിരുന്നു.... കുറച്ചു നേരം മുഖി...അവിടെഎല്ലാം കണ്ണുകൊണ്ട് ഒരു ഓട്ട പ്രദക്ഷിണം വെച്ചു.... വാ.. നമുക്ക് പോയി പ്രദക്ഷിണം വെച്ചിട്ടു വരാം....എന്നും പറഞ്ഞു ഭൂമി അവളെയും കൊണ്ട് പ്രതിഷ്ഠയുടെ ഭാഗത്തേയ്ക്ക് പോയി..... അവൾ അവിടെ ഉള്ളത് എല്ലാം നോക്കി കാണുന്ന തിരക്കിൽ ആയിരുന്നു.... ദേവിയുടെ അലങ്കാര ചാർത്തും....ആ ക്ഷേത്രത്തിന്റെ മാതൃകയും എല്ലാം അവൾ നോക്കി കാണുന്നുണ്ടായിരുന്നു.....

അവസാനം ഇരുവരും ഒരുമിച്ചു ചെന്നു ദേവിയെ തൊഴുതു.... തൊഴുതു കഴിഞ്ഞു...മുഖി കണ്ണുതുറക്കുമ്പോൾ കണ്ടത്...അവിടെ ഉള്ള പൂജാരിയോട് എന്തോ സംസാരിയ്ക്കുന്ന ഭൂമിയെ ആണ്..... എന്താണാവോ....സംസാരിയ്ക്കുന്നെ.... എന്നും പറഞ്ഞു അവൾ അവരെ സൂക്ഷിച്ചു നോക്കി എങ്കിലും ഒന്നും കേൾക്കാൻ പറ്റിയില്ല... കുറച്ചു കഴിഞ്ഞതും ഭൂമി അവൾക്കടുത്തായി വന്നു നിന്നു...അവളെ ചിരിയോടെ നോക്കി... ഉം എന്താ....(മുഖി ഏയ്‌.....(ഭൂമി. അൽപ സമയം കഴിഞ്ഞതും പൂജാരി...കയ്യിൽ താലവും വേറെ എന്തൊക്കെയോ സദനകളും കൊണ്ടു വന്നു.... അതിൽ ഒരു തുണി എടുത്തു...ഭൂമിയുടെ കയ്യിൽ കൊടുത്തു..എന്നിട്ടി ഹിന്ദിയിൽ എന്തോ പറഞ്ഞു.... ഭൂമി അതു കേട്ടു ചിരിയോടെ അവളുടെ തലയിലേക്ക് ആ ഷാൾ....ഇട്ടു... മുകിയ്ക്ക് ആണെങ്കിൽ പറയുന്നത് ഒന്നും നേരെ കത്തിയതും ഇല്ല.... കുറച്ചു കഴിഞ്ഞതും....ഭൂമി...പോക്കറ്റിൽ നിന്നും ഒരു നീണ്ട ഗോൾഡൻ ചെയിൽ എടുക്കുന്നത് കണ്ടു..ഏഴു കല്ലു പതിപ്പിച്ച ഒരു ലോക്കറ്റും അതിനു നടുക്ക് നാഥ് എന്നു പേരും കൊത്തിയിട്ടുണ്ട്... ഗോൾഡ്‌ ചെയിനോ....ഇവിടെ വേറെ ഏതോ മാല അല്ലെ...ഇടുന്നത്...പിന്നെ. എന്താ ഇത്...

മുഖി ആലോചിച്ചു കഴിയുന്നതിനു മുന്നേ തന്നെ ഭൂമി അത് അവളുടെ കഴുത്തിൽ അണിയിച്ചിരുന്നു... കൂടെ തളികയിൽ ഇരുന്നസിന്ദൂരം എടുത്തു സീമന്ത രേഖയിലിൽ നീട്ടി വരച്ചു.... അതു അറിഞ്ഞതും....അവളുടെ കണ്ണിന്റെ കോണിൽ കണ്ണുനീർ തുള്ളികൾ ഉരുണ്ടു കൂടി... മറ്റൊരാൾക്ക് വേണ്ടി ആണെങ്കിലും ജീവിതാവസാനം വരെ ആ താലിയും താലി കെട്ടിയ ആളും കൂടെ വേണമെന്ന് വൃത....അവളുടെ മനസ് മോഹിച്ചു..അവളുടെ മനസ് അറിഞ്ഞ പോലെ.....അവിടെ അനുഗ്രഹം പോലെ കാറ്റു വീശി....ആ കാറ്റിൽ അവിടെ തൂക്കി ഇട്ടിരുന്ന മണികൾ ആടി ശബ്ദം ഉണ്ടക്കി... പെട്ടന്ന് പൂചാരി താലം അവൾക്ക് നേരെ നീട്ടി....എന്തോ പറഞ്ഞു... മുഖി ആണെങ്കിൽ കണ്ണു തുറന്നു കാര്യം മനസിലാവാതെ താലത്തെയും പൂജാരിയെയും നോക്കി...നിന്നു... വീണ്ടും തിലകം എന്നോ...മറ്റോ... സിന്ദൂരം കാട്ടി പറഞ്ഞതും അവൾ...കുറച്ചു സിന്ദൂരം എടുത്തു അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു... കൂട്ടത്തിൽ തമാശ തോന്നി അതിൽ ഇരുന്ന മഞ്ഞളും ചന്ദനവും മിക്സ് ആക്കിയത് കയ്യിൽ എടുത്തു അവന്റെ മുഗത്തു തേച്ചു കൊടുത്തു....പൊട്ടി ചിരിച്ചതും...അവൻ അവളെ അരയിൽ ചുറ്റി അവളുടെ മുഗത്തെ തന്റെ മുഖത്തെയ്ക്ക് അടുപ്പിച്ചതും ഒത്തായിരുന്നു...

അവന്റെ പ്രവൃത്തി കണ്ടപ്പോഴാണ്...അവൾക്കും താൻ ചെയ്ത പ്രവൃത്തി എന്താണെന്ന് ബോദ്യം ആയത്... സ്‌...സോ....ർ......മുഖി പറയാൻ വാ തുറന്നതും...അവൻ മുഗത്തു പറ്റിയ മഞ്ഞൾ അവളുടെ മുഗത്തേയ്ക്ക് ചേർത്തു വെച്ചു ഉരസിയതും ഒത്തായിരുന്നു.... ആദ്യമായി...അങ്ങനെ ഒരു പ്രവൃത്തി അവന്റെ ഭാഗത്തു നിന്നും ഉണ്ടായത് കൊണ്ട് അവളുടെ ദേഹത്തു കൂടെ എന്തോ പാസ് ആയ പോലെ അവൾക്ക് തോന്നി.... അവനെ തള്ളി മാറ്റാൻ പോലും അവൾക്ക് തോന്നിയില്ല....ആരോ അവളെ അവനു മായി ബന്ധിച്ച പോലെ.... അവളുടെ നിൽപ്പ് കണ്ടതും അവൻ അതേ പോലെ മറു കവിളിലും അവൻ തന്റെ കവിള് കൊണ്ടു ഉരസി..... ഇതുകണ്ടതും പൂജാരി....എല്ലാ ജന്മത്തിലും. ഒന്നായി തീരട്ടെ എന്നു ചിരിയോടെ ഹിന്ദിയിൽ അവരെ അനുഗ്രഹിച്ചു....അവരുടെ ദേഹത്തേയ്ക്ക്...പൂവും അരിയും മഞ്ഞളും കുങ്കുമവും ഇട്ടു... മുഖി അപ്പോഴും അവൻ ചെയ്ത പ്രവൃത്തിയുടെ ഞെട്ടലിൽ ആയിരുന്നു... അതുകണ്ടതും അവൻ അവളുടെ നെറ്റിയിലേയ്ക്ക് നെറ്റി മുട്ടിച്ചു.....അവളുടെ സിന്ദൂര രേഖയിൽ അമർത്തി ചുംബിച്ചു... പിന്നീട് പൂജാരിയെ നോക്കി ചിരിച്ചു....അവൻ അവളെയും കൊണ്ട് അവിടുത്തെ പടികൾ ഇറങ്ങി....അവൾ അപ്പോഴും നേരത്തത്തെ ഷോക്കിൽ ആയിരുന്നു...

അർഹത ഇല്ലാത്തത് ആഗ്രഹിയ്ക്കുക ആണോ...മുഖി നി.... വേണ്ട.....ഒരിയ്ക്കും നി അവനെയോ...അവന്റെ താലിയെയോ മനസിൽ കയറ്ററുത്....അത് മറ്റൊരാൾക്ക് സ്വന്തം ആയത് ആണ്... അവളുടെ മനസാക്ഷി അവളോട് പറഞ്ഞു... പക്ഷെ ഇത് സ്വീകരിച്ചത് ഞാനാണ്....അതുകൊണ്ട് ഇതു എനിയ്ക്ക് സ്വന്തം അല്ലെ...അവൾ താലിയിൽ മുറുകെ പിടിച്ചു...മനസിൽ പറഞ്ഞു.... അല്ല.... ഏറ്റു വാങ്ങിയത് ചിലപ്പോ നി ആയിരിയ്ക്കും പക്ഷെ അവൻ നൽകിയത് നിനക്ക് അല്ലല്ലോ മുഖി....വീണ്ടും അവളുടെ മനസാക്ഷി അതു പറഞ്ഞതും...അവൾ നീട്ടി ഒരു നേടുവീർപ്പ് ഇട്ടു....ഭൂമിയെയും കഴുത്തിൽ കിടക്കുന്ന താലിയെയും മാറി മാറി നോക്കി.... ഉം..എന്തു പറ്റി.....വിശ്വാസം വരാതെ താലിയെയും നോക്കി നിൽക്കുന്നത്.... നോക്കേണ്ടടി...നിയും ഞാനും ചേർന്നു....തിരഞ്ഞെടുത്തത് തന്നെയാ..അത്.... നിന്റെ അമ്മയുടെ താലിയിൽ കൊരുത്ത നിയായി തിരഞ്ഞെടുത്ത...ലോക്കറ്റ്.... അതില്...നമ്മുടെ ജന്മത്തിന്റെ ഓർമയ്ക്ക് ആയി...ഏഴു കല്ലു പതിപ്പിച്ചിട്ടുണ്ട് ഞാൻ...സന്തോഷം ആയോ....അവൻ അവളെ തന്നോട് ചേർത്തുകൊണ്ട് പറഞ്ഞതും... അത്രയും നേരം....വിങ്ങി പൊട്ടിയ ഉള്ളം പുറത്തു വരുമോ എന്നു പോലും മുഖി ഭയപ്പെട്ടു.... അവൻ ചാർത്തിയ താലി പോലും തനിയ്ക്ക് സ്വന്തം അല്ലെന്ന് അറിഞ്ഞതും....

അവൾ മനസിനെ അടക്കി നിർത്തി.... അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.... അവനോടൊപ്പം വണ്ടിയിൽ കയറൂംപോഴും അങ്ങോട്ടു.വന്ന മനസു അല്ലായിരുന്നു അവൾക്ക്..തിരിച്ചു പോകുമ്പോൾ.... പോകുന്ന വഴിയിൽ വീണ്ടും രജിസ്റ്റർ ഓഫീസിലേക്ക് കയറുന്നത് കണ്ടതും അവൾ അവനെ ഒന്നു നോക്കി.... ലീഗൽ...ആയി വേണം എല്ലാം...എന്നും പറഞ്ഞു. അവൻ അവളെയും കൊണ്ട് അകത്തേയ്ക്ക് കയറി... കയറുമ്പോൾ തന്നെ കണ്ടു....അവരെയും കാത്തു എന്ന പോലെ നിൽക്കുന്ന കാശിയെയും ഗൗരിയെയും.... അവരെ നോക്കി ഒന്നു ചിരിച്ചു...ഭൂമിയ്ക്ക് പിറകെ അകത്തേയ്ക്ക് കയറി.... ഭൂമിയുടെ ഭാര്യ ആയി.. ഒപ്പിടാൻ തുണിയുമ്പോഴാണ്....താൻ ഏത് പേരു എഴുതും എന്നു ചിന്തിച്ചത്.... ഒന്നു തല ചരിച്ചു അവനെ നോക്കുമ്പോ അവൻ ചിരിയോടെ തന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്.... അവൾ..എന്തു ചെയ്യണം എന്നറിയാതെ ഗൗരിയെ ഒന്നു നോക്കിയതും അവൻ കാര്യം മനസിലായത് പോലെ അവന്റ സ്രെദ്ധ മാറ്റാൻ എന്തോ ചോദിച്ച നേരം കൊണ്ട് അവൾ അവളുടെ പേരെഴുതി ഒപ്പിട്ടു അവിടെ നിന്നും അവനെയും കൂട്ടി മാറി... സാക്ഷികൾ ആയി ഗൗരിയും കാശിയും... തിരികെ വീട്ടിലേയ്ക്ക്. പോകുമ്പോഴും....ഇനി എന്ത് എന്ന ചിന്ത ആയിരുന്നു അവളുടെ ഉള്ളിൽ...

. പിറകെ തന്നെ കാശിയും ഗൗരിയും.... അവർ വീടെത്തിയതും കണ്ടു...തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആൾക്കാരെ.... മുന്നിൽ തന്നെ കലിപ്പിൽ നിൽക്കുന്ന ആദിയെ കണ്ടതും (അദ്വൈകയെ മുഖി ആദി എന്നാണ് വിളിയ്ക്കുന്നത്) അവളും എല്ലാം അറിഞ്ഞിട്ടുള്ള നിൽപ്പാണെന്നു മനസിലായി.... വണ്ടിയിൽ നിന്നും ഇറങ്ങി...എല്ലാരേയും നോക്കി ഒന്നു പുഞ്ചിരിച്ചു...അകത്തേയ്ക്ക് കയറാൻ തുടങ്ങിയതും..ഭൂമി അവളെ കയ്യിൽ കോരി എടുത്തതും ഒത്തായിരുന്നു.... ഇതെന്താ ഹിന്ദി സീരിയലോ..ധ്വനി...മനസിൽ പറഞ്ഞത് ആണെങ്കിലും എല്ലാവരും വ്യതമായി തന്നെ കേട്ടു.... സീരിയൽ അല്ല... ഇവളുടെ ആഗ്രഹം ആയിരുന്നു ഇങ്ങനെ വീട്ടിലേയ്ക്ക് കയറണം എന്നത്...അല്ലെ ആമി അവൻ ചിരിയോടെ പറഞ്ഞതും....മുഖി ഒന്നു തലയാട്ടി..... അകത്തേയ്ക്ക് കയറി...ഹാളിലേക്ക് ചെന്നതും അവൻ അവളെ നിലത്തു ഇറക്കി.....നടുവിന് കൈ താങ്ങി ഒന്നു വളഞ്ഞു.... ഹോ...മുടിഞ വെയിറ്റാടി....അവൻ അവളെ കളിയാക്കാൻ വേണ്ടി പറഞ്ഞതും..എല്ലാരും അതു കേട്ടു....ചിരിച്ച പോലെ ഒന്നു കാണിച്ചു.... നി..ഇവിടെ നിൽക്ക്... ഞാൻ ഇപോ വരാം..കുറച്ചു പണി കൂടി ഉണ്ട്.....എന്നും പറഞ്ഞു അവൻ മുകളിലേയ്ക്ക് പോയി... അവൻ പോയി എന്ന് കണ്ടതും...അദ്വൈക...

അവളെ പിടിച്ചു വലിച്ചു....കൂട്ടത്തിൽ ധ്വനിയെയും കൊണ്ട് അടുത്തു ഉള്ള മുറിയിലേയ്ക്ക് കയറി....വാതിൽ വലിച്ചടച്ചു..... പുറത്തു നിൽക്കുന്നവർ എല്ലാം ഒന്നു ഞെട്ടി... എന്താടി നിന്റെ ഉദ്ദേശം.....എന്താ ഇതിന്റെ ഒക്കെ അർദം....അച്ചു ചോദിച്ചതും....മുഖി ഒന്നും മിണ്ടാതെ നിന്നു.... നി...നിന്റെ ഭാവി തൊലയ്ക്കാൻ തന്നെ തീരുമാനിച്ചോ....അച്ചുകലിപ്പിൽ ചോദിച്ചു... അത് അച്ചു ചേട്ടൻ പറഞ്ഞതു കൊണ്ടാ....അല്ലാതെ ഞങ്ങൾ ആരും.... നിയും കാര്യങ്ങൾ എല്ലാം അറിഞ്ഞത്.അല്ലെ.....(ധ്വനി ആ...അറിഞ്ഞത് കൊണ്ടാ ചോദിച്ചത്... ഭൂമിയെ കുറിച്ചു എന്ത് അറിഞ്ഞിട്ടാ ഇവള് ഈ സാഹസത്തിനു മുതിർന്നത്.... അവനെ കുറിച്ചു എന്താ നിനക്ക് അറിവുള്ളത്....at leest അവൻ എപ്പോഴാണ് ഉണരുന്നത് എന്നെങ്കിലും അറിയാമോ....അച്ചു ചോദിച്ചതും.... അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി ഒഴുകി ഇറങ്ങി.... ഞാൻ നി കരയാൻ വേണ്ടി ചോദിച്ചത് അല്ലടി.... ആമിയുടെ സ്ഥാനത്തേയ്ക്കാ നി....സ്ഥാനം പിടിച്ചിരിയ്ക്കുന്നത്....അവൾക്ക് അവനെ കുറിച്ചു അറിയാത്തത് ആയി...ഒന്നും ഒന്നും ഈ ലോകത്തു ഇല്ലായിരുന്നു....

.അവനും അങ്ങനെ തന്നെ.... പക്ഷെ നിനക്കോ..... ഇങ്ങനെ ഒരു സാഹസത്തിനു മുൻപ്...നിനക്ക് ഭൂമിയെ കുറിച്ചു നല്ലതുപോലെ മനസിലാക്കിയിട്ടു മതിയായിരുന്നു.....അച്ചു മുകിയോട് പറഞ്ഞു നിനക്കെങ്കിലും ഒന്നു പറഞ്ഞു മനസിലാക്കാം ആയിരുന്നു ധ്വനി.... അത്...ഞാൻ....ഞങ്ങളൊന്നും ഇപ്പൊൾ ചേട്ടന്റെ ആരും അല്ല.....സ്വന്തം ആയി കരുതുന്നു എങ്കിലും...മുഖിയുടെ സ്ഥാനം കഴിഞ്ഞേ ഞങ്ങൾ പോലും ഉള്ളൂ....ചിലസമയത്തെ വാശി....ദേ ഇവൾക്ക് പോലും നിയന്ത്രിയ്ക്കാൻ കഴിയില്ല...ധ്വനി മുകിയെ നോക്കി പറഞ്ഞു.... കുറച്ചു കൂടി കഴിഞ്ഞു ഒരു തീരുമാനം. എടുത്താൽ മതിയായിരുന്നു...... ഇതിപ്പോ....ഇവളെ കൂടി...കുരുതി കൊടുക്കാൻ വയ്യാഞ്ഞിട്ടാ...സ്വബോധം ഇല്ലാത്തപ്പോ വലതും.....(അച്ചു ആദി....... അങ്ങനെ ഒന്നും വരില്ല.....എനിയ്ക്ക് വിശ്വാസം ഉണ്ട്. നാഥ് മാറും...പഴയ പോലെ എല്ലാരേയും ഓർക്കുന്ന ഒരു നാൾ വരും....മുഖി വാശി പോലെ പറഞ്ഞതും... അപ്പോൾ...നിന്നെയോ......അച്ചു ചോദിച്ചതും... മുഖിയുടെ മനസിൽ അത് ഒരു ചോദ്യം ആയി തന്നെ നിലകൊണ്ടു.....? അപ്പോൾ തന്നെ.......?  ........ തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story