ആത്മസഖി: ഭാഗം 12

athmasagi archana

രചന: അർച്ചന

ജൈനിൻ ഞാൻ പറഞ്ഞത് എന്തായി...അന്യോഷിച്ചോ...ആ വീഡിയോയിൽ കണ്ട പെണ്കുട്ടികളെ കുറിച്ചു...(ഹാഷിം Yes sir.... പക്ഷെ അതിൽ പലരും അധികം. ..റിച് ആയിട്ടുള്ളവർ അല്ല.... പലരും നോർമൽ ഫാമിലിയിൽ ജീവിയ്ക്കുന്നവർ ആണ് സർ.... ഇതിൽ ഒരു പ്രശ്‌നം എന്താണ് എന്ന് വെച്ചാൽ....ആരും ഇങ്ങനെ ഒരു പ്രശ്‌നം നടന്നത് ആയി പുറത്തു പറഞ്ഞിട്ടില്ല....ജൈനിൻ അന്യോഷിച്ച കാര്യങ്ങൾ വ്യക്തം ആയി പറഞ്ഞു... Why....?ഹാഷിം ഒരു ഞെട്ടലോടെ ചോദിച്ചു... അത്..sir.... അതിൽ പലർക്കും തങ്ങൾക്ക് അങ്ങനെ ഒന്നു നടന്നതിനെ കുറിച്ചൊരു ബോധമോ അറിവോ ഇല്ല.... കുട്ടികൾക്ക് ആണെങ്കിൽ എന്താണെന്ന് പോലും ഒരു നിച്ചയം ഇല്ല.... പെണ്കുട്ടികളെ കൊണ്ടു പോയി....അവരുടെ രീതിയ്ക്ക് അനുസരിച്ചു ഉപയോഗിച്ചത് ശേഷം...അവരവരുടെ വീട്ടു പടിയ്ക്കൽ തന്നെ ഉപേക്ഷിയ്ക്കും....അതും ...ഒരു കുഴപ്പവും തോന്നാത്ത രീതിയിൽ....പുറത്തുന്നു നോക്കുന്നവർക്ക് ആ കുട്ടി ബോധം കെട്ടു കിടക്കുന്ന പോലെയോ...ഒക്കെയോ തോന്നുകയുള്ളൂ..അതും അല്ലെങ്കിൽ..

.ചെറിയൊരു aacident... അതും ജീവന് ഹാനി വരാത്ത രീതിയിൽ....ഒരു ദിവസം ഫുൾ ആയി ആ പെണ്കുട്ടിയെ അവർ കൂടെ വെച്ചിരിയ്ക്കില്ല..എന്നുകൂടി എന്റെ അനുമാനത്തിൽ തെളിയുന്നുണ്ട് സർ....അത്....(ജൈനിൻ... അവർ ആരും മക്കളെ കാണാതെ ആയത് ആയോ...ഇങ്ങനെ ഒരു പ്രശ്നം നടന്നത് ആയോ ഒരിടത്തും കമ്പ്ലയിന്റ് കൊടുത്തിട്ടില്ല...സാദാരണ പോയി വരുന്ന..സമയത്..അവരെ അവരുടെ വീട്ടുകാരുടെ മുന്നിൽ എത്തിച്ചിരിയ്ക്കും അല്ലെ....അതല്ലേ....(ഹാഷിം.. Yes sir... ഉം.....(ഹാഷിം Sir ഒരു ഡൗട്ട്...... ഫിസിക്കലി ഇങ്ങനെ പെണ്കുട്ടികളെ...മിസ്യൂസ് ചെയ്യുമ്പോൾ....അവർക്ക്...helthly.... i mean...(ജൈനിൻ താൻ പറഞ്ഞു വരുന്നത് എനിയ്ക്ക് മനസിലാവുന്നുണ്ട്.... അങ്ങനെ ഒരു ചാൻസ് ഉണ്ട്....പക്ഷെ ഇവിടെ ഒരിടത്തും അങ്ങനെ ഒന്നും തന്നെ ഇല്ല.... പിന്നെ ആക്‌സിഡന്റ് നടത്തുക ആണെങ്കിൽ അവരെ എല്ലാം ഒരു ഹോസ്പിറ്റലിൽ അല്ലെങ്കിൽ ഒരു ക്ലിനിക്കിൽ തീർച്ച ആയും എത്തിയ്ക്കേണ്ടി വരും....അങ്ങനെ വരുമ്പോൾ...ഒരു ഡോക്ടർക്ക് അവർക്ക് എന്തൊക്കെ പറ്റിയിട്ടുണ്ട് എന്നു തീർച്ചയായും...suspect ചെയ്യാൻ പറ്റും...but ഇവിടെ അങ്ങനെ ഒന്നു പോലും ഇല്ല.... എന്റെ ചിന്ത ശെരി ആണെങ്കിൽ...... Sir പറഞ്ഞു വരുന്നത്.....

(ജൈനിൻ ആരോ ...അല്ലെങ്കിൽ ഒരു ഗ്രൂപ്പ്....മെഡിക്കൽ എത്തിക്സിനെ മിസ് യൂസ് ചെയ്യുന്നുണ്ട്.... കൂട്ടത്തിൽ തങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്നു പോലും അവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല....ഫിസിക്കൽ ആയി അവരെ യൂസ് ചെയ്തിട്ടും...ഒരു കുഴപ്പവും ഇല്ലെങ്കിൽ...അവർ തീർച്ച ആയും സേഫ്റ്റി മേഷേഴ്‌സ് എടുത്തിട്ടുണ്ടാകും...കൂടെ പെണ്കുട്ടികൾക്ക് ഒന്നും അറിയാതെ ഇരിയ്ക്കാൻ...വല്ല ഡ്രഗോ....മറ്റോ ഇൻജെക്ട ചെയ്തും കാണും..(ഹാഷിം സർ...അങ്ങനെ ആണെങ്കിൽ നമ്മൾ പിടിചവരേ ഒന്നുകൂടി ചോദ്യം ചെയ്താൽ... അവരൊക്കെ ഏഴാം കൂലികളാ...ഇവനൊക്കെ ഈ വീഡിയോയും കോപ്പും വെച്ചു ബ്ളാക്ക് മെയിലിങ്... അത്രയേ ഉള്ളൂ....അല്ലെങ്കിൽ ഇതിലുള്ള പെണ്ണുങ്ങളെ വീണ്ടും വിളിച്ചു മറ്റേ പരിപാടി ഉണ്ടാക്കും....അവനൊക്കെ എത്രയൊക്കെ തല്ലു കിട്ടിയാലും...അതും കൊണ്ടു കിടക്കുകയെ ഉള്ളൂ....(ഹാഷിം പിന്നെ എന്ത് ചെയ്യും..സർ..എങ്ങനെ ഈ കേസ്...തെളിയിക്കും.... ആത്മികയുടെ അഛൻ ഗംഗാദരൻ പോലും ഒന്നും ....(ജൈനിൻ അയാൾ പറഞ്ഞില്ല എങ്കിൽ...നമ്മൾക്ക് പറയിപ്പിയ്ക്കാൻ അറിയാലോ.... ഇവന്മാരുടെ ഒക്കെ കണക്കു കൂട്ടൽ തെറ്റിച്ചത് അവളുടെ വരവാ....പ്ലാനിംഗിൽ ഇല്ലാത്ത കുരുക്ക്....എന്നിട്ടും ആ കേസ് തേഞ്ഞു മാഞ്ഞു പോയി...

.അത്...നമ്മൾ വീണ്ടും റീ ഓപ്പണ് ചെയ്തിരിയ്ക്കുവാണ്... നമുക്ക് നോക്കാം....എന്തായാലും അങ്ങനെ വിടാൻ ഉദ്ദേശിയ്ക്കുന്നില്ല....നമ്മുടെ ഗ്രൂപ്പിൽ ആരെങ്കിലും ഒന്നു കൂടി...ഈ വീഡിയോയിൽ കാണുന്ന ചില പെണ്കുട്ടികളുടെയും കുട്ടികളുടെയും വീട്ടിൽ പോണം...ഒരു സംശയവും തോന്നാത്ത രീതിയിൽ അവരിൽ ചിലരുടെ ബ്ലഡ് സാമ്പിളുകൾ ശേഖരിയ്ക്കണം.....കൂടെ നമ്മുടെ വിശ്വസ്തൻ ആയ ഒരു ഡോക്ടറും കൂടി വേണം....(ഹാഷിം... സർ.... എങ്കിൽ....ഇതിന്...നമ്മുടെ ഗ്രൂപ്പിൽ നിന്നും അല്ലാതെ ഒരു ആൾ ഉണ്ട്....(ജൈനിൻ ആരു..... റിയ....മുഹമ്മദ് ..സർ...ജൈനിൻ പറഞ്ഞതും.... ഹാഷിം അവനെ കടുപ്പിച്ചു ഒന്നു നോക്കി.... അത്...സർ...റിയ നല്ല എഫിഷ്യൻറ് ആയത് കൊണ്ട്....ഞാൻ....ജൈനിൻ അവന്റെ മുഗം കണ്ടതും നിന്നു വിക്കി... ഉം.....എല്ലാം..വ്യക്തം ആയി പറഞ്ഞു മനസിലാക്കി കൊടുക്കണം...ഹാഷിം ഒന്നു അമർത്തി മൂളി കൊണ്ട് പറഞ്ഞതും..ജൈനിൻ മനസിലായി എന്ന രീതിയിൽ ഒന്നു തലയാട്ടി.... You go..... ഹാഷിം പറഞ്ഞതും അവൻ ക്യാബിനിൻ നിന്നും പുറത്തേക്ക് പോയി...

കോപ്...ഇനി അവളെ കൂടി ഇങ്ങോട്ടു എടുക്കാത്തതിന്റെ കുറവ് കൂടിയേ ഉള്ളൂ....അല്ലെങ്കിലേ എന്റെ പിന്നിൽ നിന്നും മാറില്ല... പുളിച്ച ചീത്ത വിളിച്ചാലും മനസിലാവാത്ത..ഒരു സാദനം... എത്രയൊക്കെ ആയാലും അവളുടെ ജോലിയിലെ ആത്മാർഥത ...അതാണ്....അവളെ ഇതിലേയ്ക്ക് എടുക്കേണ്ടി വന്നത്....എന്നും പറഞ്ഞു അവൻ തലയ്ക്ക് കയ്യും കൊടുത്തു കസേരയിലേക്ക്...ഇരുന്നു.... ഇതേ സമയം പുറത്തു..... റിയ മൂട്ടിൽ തീ പിടിച്ച പോലെ താണ്ടിയ്ക്ക് കയ്യും വെച്ചു...അകത്തേക്കും നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്..... അപ്പോഴാണ് ജൈനിൻ അങ്ങോട്ടേക്ക് വന്നത്... ടാ..എന്തായി അങ്ങേരു എന്ത് പറഞ്ഞു....സമ്മതിച്ചോ....വല്ലതും പണയെടാ.... റിയ അവനു പുറകിലേക്ക് നോക്കി അവന്റെ മുഖത്തേയ്ക്കും നോക്കി ചോദിച്ചു... അവൻ...അവളുടെ ആകാംഷ കണ്ടു സമ്മതിച്ചു എന്ന ഭാവത്തിൽ ഒന്നു അമർത്തി മൂളി... Waw.. സത്യം... ഹോ..അങ്ങേരു സമ്മതിയ്ക്കില്ലെന്നു കരുതി പേടിച്ചു ഇരിയ്ക്കുക ആയിരുന്നു....thanku സോ മച്ചു...ടാ....എന്നും പറഞ്ഞു...അവന്റെ മീശയിൽ പിടിച്ചൊരു വലി.....

ടി...പന്നി..ഇത്രയൊക്കെ ചെയ്തിട്ടു...അവന്റെ മുന്നിൽ ചെന്നു...നിന്റെ ഇഷ്‌ക് ബാസ് ഒന്നും കാണിച്ചേക്കല്...എങ്കി അപ്പൊ തന്നെ നിന്നെ ചവിട്ടി പുറത്തു കളയും... കൂടെ എന്നെയും...ജൈനിൻ അവൾക്ക് മുന്നിൽ കൈ കൂപ്പി പറഞ്ഞു... അതൊക്കെ ഞാൻ ഏറ്റെടാ.....ഇനി ഞാൻ ഇത് എന്റെ ഉപ്പൂസിനെ വിളിച്ചു പറയട്ടെ....എന്നും പറഞ്ഞു അവൾ ഫോൺ എടുത്തതും... ടി...പറയുന്ന കൊള്ളാം..കേസിന്റെ ഒന്നും പുറത്തു പറഞ്ഞേക്കല്ലേ....(ജൈനിൻ അതൊക്കെ എനിയ്ക്ക് അറിയില്ലേ...എന്നും പറഞ്ഞു ഇളിച്ചോണ്ട് അവൾ ഫോണും കൊണ്ട് പുറത്തേയ്ക്ക് പോയി.... ഇങ്ങനെ പോവേണെങ്കി...അദികം താമസിയാതെ ഇവള് വാങ്ങിച്ചു കൂട്ടും.... ദൈവമേ ഇവിടെ ചിലതിനൊക്കെ വേണ്ടെന്ന് പറഞ്ഞിട്ടും പിറകെ നടക്കുന്നു ചിലതൊക്കെ.... എനിയ്ക്കോ...പേരിനു പോലും ഒരെണ്ണം....ഒന്നു കണ്ണു കാണിച്ചാൽ മതി ആയിരുന്നു ഞാൻ വളച്ചു എടുത്തേനെ.... എത്രയും പെട്ടന്ന് ഒരു കുരുപ്പിനെ എനിയ്ക്ക് കാട്ടി തരേണമേ.....വയസു 10...26 ആയെ.....എന്നും പറഞ്ഞു അവൻ മേലോട്ടു നോക്കി പറഞ്ഞു.... ***

ഇതു കാണുമ്പോൾ ആമി എന്തായാലും ഒന്നു ഞെട്ടും.....എന്നും പറഞ്ഞു അവൻ അത് ഒരു റെഡ് തുണി കൊണ്ട് മറച്ചു..... അവിടെയൊക്കെ കളീൻ ആക്കി...താഴേയ്ക്ക് ചെന്നു.... നോക്കുമ്പോൾ...എല്ലാരും അവിടെ ഉണ്ട്.... Where is ആമി.......എന്നും ചോദിച്ചു താഴേയ്ക്ക് ഇറങ്ങി വന്നതും ഭൂമിയുടെ കണ്ണുകൾ മുകിയെ തിരഞ്ഞു.... മോള്....ആ മുറിയിൽ....അച്ചുവിന്റെയും ധ്വനിയുടെയും...കൂ.....ഭാനുമതി സൈഡിലെ മുറിയിലേയ്ക്ക് കൈ ചൂണ്ടി എന്തോ പറയാൻ തുടങ്ങിയതും....അവൻ..അവിടേയ്ക്ക് ചെന്നു ആ വാതിൽ തള്ളി തുറന്നതും ഒത്തായിരുന്നു.... വാതിൽ ആരോ തള്ളി തുറക്കുന്നത് കണ്ടതും...എല്ലാരുടെയും സ്രെദ്ധ അങ്ങോട്ടേക്ക് ആയി... വാ...ആമി....നിനക്ക് ഒരു സ്‌പെഷ്യൽ സർപ്രൈസ് ഉണ്ട്....എന്നും പറഞ്ഞു ഭൂമി ചെന്നു അവളെ ബെഡിൽ നിന്നും പിടിച്ചു വലിച്ചു അങ് എണീപ്പിച്ചു... അച്ചുവും ധ്വനിയും അവന്റെ പ്രവൃത്തി നോക്കിയും.... എന്ത്...surprice നാഥ്.... മുഖി അവന്റെ മുഗത്തെ സന്തോഷം കണ്ടുകൊണ്ട് ചോദിച്ചു.... I will show you...Come with me ...

എന്നും പറഞ്ഞു അവൻ അവളുടെ കയ്യിൽ പിടിച്ചു പുറത്തേയ്ക്ക് നടന്നു.... അവൾ എന്തായിരിയ്ക്കും എന്നു അറിയാനായി...അവന്റെ പിറകെ നടന്നു... സ്റ്റെപ്പ് കയറി....അവന്റെ മുറിയിലേയ്ക്ക്... കയറുമ്പോഴും അവൾ അവന്റെ മുഗം ശ്രെദ്ധിയ്ക്കുക ആയിരുന്നു.....അവന്റെ മുഗത്തെ ആ ഹാപ്പിനെസ്....അത് നോക്കി സ്വപ്നത്തിൽ എന്ന പോലെ അവൾ അവന്റെ പിറകെ നടന്നു.... റൂമിൽ എത്തിയതും.. ആദ്യം അവൻ ചെയ്തത്...ആരും അവരുടെ പ്രൈവസിയിലേയ്ക്ക് കടന്നു വരാതെ ഇരിയ്ക്കാൻ...റൂം ലോക്ക് ചെയ്തു.... മുഖി ആണെങ്കിൽ അവന്റെ പ്രവൃത്തി കണ്ടു ഞെട്ടി തരിച്ചു നിന്നു....ഡോറും ക്ലോസ് ചെയ്തു തന്റെ അടുത്തേയ്ക്ക് വരുന്ന അവനെ കണ്ടു...ചെറിയ ടെൻഷൻ ഉണ്ടെങ്കിലും....അവളുടെ കാലുകൾ പിറകിലേക്ക് ചലിയ്ക്കാതെ തന്നെ നിന്നു.... പെട്ടന്നു അവൻ...അവളെ പിടിച്ചു വലിച്ചു..തന്റെ നെഞ്ചോട് ചേർത്തു....അവളുടെ നെറ്റിയിലും മുടിയിലും പറ്റിയിരുന്ന.. മഞ്ഞളും പൂവും...പയ്യെ തട്ടി മാറ്റി അവളെ തിരിച്ചു നിർത്തി കണ്ണുകൾ മൂടി പിറകിൽ നിന്നും ആലിംഗനം ചെയ്തു....അവളെയും കൊണ്ട് അവൻ മുന്നോട്ടേക്ക് നടന്നു.. മുഖിയുടെ ഹൃദയം ആണെങ്കിൽ ഇപ്പോൾ പൊട്ടും എന്ന രീതിയിൽ ഇടിയ്ക്കുക യാണ്....

കൂടെ ദേഹം വിയർക്കലും.....അവനോട് ചേർന്നു നിൽക്കുമ്പോൾ അവൾക്കു ഉണ്ടാകുന്ന ഫീലിംഗ് എന്താണെന്ന് അവൾക്ക് പോലും ഒരു അറിവും കിട്ടാത്ത പോലെ.... അവസാനം..അവന്റെ നടത്തം അവസാനിപ്പിച്ചതും....അവളും എന്താ നിന്നത്. എന്നു മനസിൽ ചിന്തിയ്‌ക്കാതെ ഇരുന്നില്ല... പെട്ടന്ന് അവൻ അവളുടെ കണ്ണിനെ മറച്ചിരുന്ന മറ നീക്കി....അവൾ കണ്ണു തുറന്നു നോക്കുമ്പോൾ കണ്ടത്...ചുവന്ന തുണി കൊണ്ട് മറച്ച ...തന്നോളം പൊക്കം ഉള്ള...എന്തോ...ഒരു വസ്തു... അതുകണ്ടതും മുഖി എന്താ എന്ന ഭാവത്തിൽ അവനെ ഒന്നു നോക്കി.... അവൻ ചിരിയോടെ അവളെ വീണ്ടും അവനിലേക്ക് ചേർത്തു നിർത്തി...അവന്റെ ഇടം കൈ അവളുടെ അരയിൽ കൂടി ചുറ്റി.... അതു കൂടി ആയതും മുഖിയ്ക്ക് ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥ..... നി...എന്നോട് പറഞ്ഞിരുന്ന വെഡ്ഡിംഗ് ഗിഫ്റ്റ്..... എന്റെ സ്വീറ്റ് വൈഫിയ്ക്ക് വേണ്ടി എന്റെ കൈകൊണ്ട് നിർമിച്ചത്....നിന്നെ എന്റെ പാതി ആയി കൊണ്ടുവരുമ്പോൾ നിനക്ക് തരാൻ വേണ്ടി...ഉണ്ടാക്കിയതാ....പെട്ടന്ന് ആയതു കൊണ്ട്..ഞാൻ അത് അങ് പൂർത്തിയാക്കി....എന്നും പറഞ്ഞു...ഭൂമി അവളുടെ കയ്യോട് കൈ ചേർത്തു ആ മറ വലിച്ചു നീക്കി..... അതു ഉതിർന്നു നിലത്തേയ്ക്ക് വീണു...

ഒരു നിമിഷം.. ഒരു നിമിഷം മുഖിയും ഒന്നു ഞെട്ടി.... ഇത്രയും കുറഞ്ഞ സമയം കൊണ്ട്....നൃത്തം ചെയ്യുന്ന ഒരു പെണ്കുട്ടിയുടെ രൂപം മനോഹരം ആയി....തടിയിൽ കൊത്തി വെച്ചിരിയ്ക്കുന്നു...അതുകണ്ടതും അവൾ ആ ശില്പത്തിലേയ്ക്ക് ഒന്നു തൊടാനായി തുനിഞ്ഞതും... നിന്റെ നൃത്ത ചുവടുകൾ എന്റെ കൈ കൊണ്ട് തീർക്കണം എന്നു എനിയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു...അത്..പൂർത്തിയായി.... എന്നും പറഞ്ഞു...അവൻ..അവളെ ഒന്നു കൂടി തന്നോട് ചേർത്തു അവളുടെ തോളിൽ താണ്ടി ഊന്നി പറഞ്ഞതും....ആ ശില്പത്തിൽ തൊടാൻ ആഞ്ഞ മുഖി...തീ പൊള്ളൽ ഏറ്റ പോലെ അവളുടെ കൈ പിൻവലിച്ചു.... എന്തോ ഉള്ളിൽ ഒരു കുത്തൽ പോലെ.... അവളുടെ മിഴികൾ നിറഞ്ഞു....തൂവി.... ആ ശില്പത്തിന്റെ മുഗത്തേയ്ക്ക് ഒന്നു നോക്കിയതും അവൾക്ക് മനസിലായി..അത് ആർക്ക് വേണ്ടിയാണ് നിര്മിച്ചിരിയ്ക്കുന്നത് എന്നു.... ഇഷ്ട പെട്ടോ..... ഭൂമി ചോദിച്ചതും...അവൾ...ഒന്നു പുഞ്ചിരിച്ചു കൊണ്ട്....മൂളി.... ഇതു കേട്ടതും...അവൻ അവളുടെ തോളിൽ മറച്ചു കിടന്ന...മാംഗല്യ പട്ടു ഒന്നു മാറ്റി...

.മഞ്ഞളും സിന്ദൂരവും വിയർപ്പും കൂടി പൊതിഞ്ഞു പിടിച്ചിരിയ്ക്കുന്ന അവളുടെ പിൻ കഴുത്തിൽ അമർത്തി ചുംബിച്ചതും....അവൾ അവന്റെ പിടി വിട്ടു ഞെട്ടി പിടഞ്ഞു മാറിയതും ഒത്തായിരുന്നു.... എന്താ ആമി.....എന്തുപറ്റി....അവളുടെ പെട്ടന്നുള്ള മാറ്റം കണ്ടതും ഭൂമി അവളുടെ അടുത്തേയ്ക്ക് ചെന്നു നിന്നു കൊണ്ട് ചോദിച്ചു.... അ.. അത്....എ.. എനിയ്ക്ക്..... നാഥ്.. ഇപ്പോഴൊന്നും ഒന്നും വേണ്ട....ഞാൻ അതിനൊന്നും മെന്റലി..ആൻഡ് ഫിസിക്കലി പ്രീപെർ അല്ല ...എനിയ്ക്ക് കുറച്ചു കൂടി ടൈം വേണം...മുഖി അവന്റെ മുഗത്തേയ്ക്ക് നോക്കാതെ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.. ഓഹ്...ഇതായിരുന്നു.... Ok.... എനിയ്ക്ക് കുഴപ്പം ഒന്നും ഇല്ല...എത്ര വേണോ..ഞാൻ വെയിറ്റ് ചെയ്യാം....എത്ര നാൾ വേണം എങ്കിലോ...but നി എന്നെ വിട്ടു പോകാതിരുന്നാൽ മതി...ഭൂമി അവളുടെ കൈകളിൽ കൈ കോർത്തു പറഞ്ഞു കൂടെ എനിയ്ക്ക് കുറച്ചു കൂടി പഠിയ്ക്കണം എന്നു കൂടി ഉണ്ട്....(മുഖി ഡാൻസിൽ നി ഇനി ഏത് ആ....നോക്കുന്നത്.... എന്തയാലും നിന്റെ കൂടെ സപ്പോർട്ട് ആയി ഞാൻ കാണും.....

എന്നും പറഞ്ഞു അവൻ അവളെ തന്നോട് ചേർത്തു നിർത്തി.... നാഥ്.. ഞാ..ഞാൻ..ഡാൻസ് അല്ല... പഠിയ്ക്കണം എന്നു ആഗ്രഹിയ്ക്കുന്നത്....എ...എനിയ്ക്ക്...ഫാഷൻ ഡിസൈനിങ്ങിൽ.... വ്യത്യസ്‌തം ആയി തന്റെ ആർട്ട് ഫോം കൂടി ഉൾപ്പെടുത്തി.....മുഖി വിക്കി വിക്കി പറഞ്ഞതും... ഒരു പൊട്ടി ചിരി ആയിരുന്നു....അവന്റെ മറുപടി..... നി..നിയാണോ..ഈ പറയുന്നത്...എന്നും പറഞ്ഞു അവൻ വയറും പൊത്തി പിടിച്ചു ഒരേ ചിരി..... എന്താ..നാഥ്... ഞാൻ തമാശ പറഞ്ഞത് ആണെന്ന് തോന്നുന്നുണ്ടോ.....മുഖി കലിപ്പായി... ഏയ്.... അല്ല..ഇതേ നി തന്നെ അല്ലെ...ഞാൻ മുൻപ് നിന്നെ ഇതെല്ലാം കൂടി പടിപ്പിയ്ക്കാൻ നോക്കി....അവസാനം..എല്ലാം കൂടി കൂട്ടി കുഴച്ചു എടുത്തു എറിഞ്ഞത് എന്നു ആലോചിയ്ക്കുമ്പോഴാ ....... അവസാനം...തോൽവി സമ്മതിയ്ക്കാൻ വയ്യാതെ...മണ്ണെല്ലാം കൂടി കൂട്ടി കുഴച്ചു കല്ലു പോലെ എന്തോ ഉരുട്ടി ഇങ്ങു തന്നു.... ആ നി...ആർട്ട് ഫോം.....ഭൂമി കളിയായി പറഞ്ഞതും... മുഖി...ദേഷ്യത്തിൽ മുഗം കൂർപ്പിച്ചു...

ചവുട്ടി തുള്ളി പുറത്തേയ്ക്ക് പോകാൻ ഭാവിച്ചതും...അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ദേഹത്തേയ്ക്ക് ഇട്ടു.... അവളെയും കൊണ്ട് ബെഡിലേയ്ക്ക് ഒരു മറിച്ചിൽ ആയിരുന്നു.... മുഖി ആണെങ്കിൽ അവന്റെ പെട്ടന്നുള്ള ആക്രമണത്തിൽ തരിച്ചു ഇരുന്നു പോയി.... സ്വബോധം വന്നു തള്ളി മാറ്റാൻ നോക്കിയതും..അവൻ ഒരു ഇഞ്ചു അനങ്ങിയില്ല... എന്തയാലും എന്റെ പെണ്ണ് ഇങ്ങോട്ട് ചോദിച്ചു വന്നത് അല്ലെ...അപ്പൊ പിന്നെ അത് നിനക്കു കൂടി പകർന്നു തന്നിട്ടെ എനിയ്ക്ക് വേറെ പണിയുള്ളൂ...പോരെ....ഭൂമി...അവളിലേക്ക് അമർന്നു കൊണ്ടു ചോദിച്ചതും... അവൾ.....ദേഷ്യം മാറി ഒന്നു പുഞ്ചിരിച്ചു... പെട്ടന്ന് അവളുടെ നോട്ടം അവളിലേക്ക് അടുത്തു വരുന്ന ഭൂമിയുടെ മിഴികളിൽ കൊരുത്തതും....ഒരു നിമിഷത്തേയ്ക്ക് അവള് അവനിൽ മാത്രം ലയിച്ച പോലെ തോന്നി....അവന്റെ അവസ്ഥയും മറിച്ചു അല്ലായിരുന്നു....

അവന്റെ കണ്ണുകൾ...അവളുടെ കണ്ണിലും മൂക്കിൽ തുമ്പിലും അവളുടെ വിറയാർന്ന ചുണ്ടുകളിലും.ആയി ഓടി കളിച്ചു.... പയ്യെ അവൻ അവളുടെ ചുണ്ടുകളിൽ മൃദുവായി ഒന്നു തലോടിയതും...അവൾ എങ്ങിക്കൊണ്ട് ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചു..... അവളുടെ ശ്വാസം എടുത്ത ശബ്ദം കേട്ടതും...അവൻ മറ്റൊന്നും ആലോചിയ്ക്കാതെ അവളുടെ ചുണ്ടുകളിലേയ്ക്ക് പയ്യെ അടുത്തു... അവളും ഏതോ മായിക ലോകത്തു എന്ന പോലെ....അവന്റെ ചുംബനം സ്വീകരിയ്ക്കാനായി കൊതിച്ചു.... അവൻ അവളുടെ ചുണ്ടുകളിലേയ്ക്ക് അവന്റെ അധരം ചേർത്തു വെച്ചതും...ആരുടെയോ...അനുവാദം എന്ന പോലെ അവരെ തഴുകി....നല്ല നനുത്ത കാറ്റു ആ മുറിയിൽ ആകെ വീശി അടിച്ചു............ തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story