ആത്മസഖി: ഭാഗം 15

athmasagi archana

രചന: അർച്ചന

അർദ്ധ രാത്രിയിൽ ഫോണ് ബെൽ അടിയ്ക്കുന്നത് കേട്ടാണ് ഹാഷിം കണ്ണു തുറക്കുന്നത്.... ഫോൺ എടുത്തു നോക്കുമ്പോൾ കൃഷ്‌....ആണ് ഹാ....പറ... എന്താ ഈ രാത്രിയിൽ....ഹാഷിം ചോദിച്ചതും മറുപുറത്തു നിന്നുള്ള മറുപടി കേട്ടതും...ഹാഷിം ഒന്നു ഞെട്ടി.... What...?...എപ്പോ...എവിടെ വെച്ചു......(ഹാഷിം ...... Ok... ഞാൻ ദാ വരുന്നു...എന്നും പറഞ്ഞു ഫോണും കാട്ടാക്കി....പെട്ടന്ന് തന്നെ റെഡിയായി.....പുറത്തേയ്ക്ക് ഇറങ്ങി...അവന്റെ വീട്ടുകാർ പുറത്തേയ്ക്ക് ഇറങ്ങി വന്നപ്പോഴേയ്ക്കും അവൻ പോയിരുന്നു... കൃഷ്‌ പറഞ്ഞത് അനുസരിച്ചു ഹാഷിം സ്പോട്ടിൽ ചെന്നു....അവിടെ അവനെയും കാത്ത് അവന്റെ ടീമും ഉണ്ടായിരുന്നു.... ഇത്രയും ക്രൗട്.... എങ്ങനെ ....പെട്ടന്ന് എല്ലാരേയും മാറ്റ്...ഹാഷിം പറഞ്ഞതും ബാക്കി യുള്ളവർ അവരെ മാറ്റാൻ പൊലീസുകാരോട് നിർദ്ദേശം കൊടുത്തു... ശെരിയ്ക്കും എന്താ നടന്നത്.....

ബോഡിയ്ക്ക് അടുത്തേയ്ക്ക് ചെന്നുകൊണ്ട് ഹാഷിം ചോദിച്ചു... Accident ആയിരുന്നു എന്നാ സർ ആദ്യം കരുതിയത്....but.... എന്നും പറഞ്ഞു....റിയ...ബോഡിയെ മറച്ച ഷീറ്റ് കുറച്ചു മാറ്റി...ബോഡിയുടെ ഡ്രെസ് കാണിച്ചു കൊടുത്തു... നോക്കുമ്പോൾ ഡ്രെസ് വലിച്ചു കീറിയ പോലെ.... ഹാഷിം അതിൽ ഉണ്ടായിരുന്ന പേരു വായിച്ചു.... ഇന്ദു ബാല... വേറെ എന്തെങ്കിലും.....(ഹാഷിം ഇവർ ഇവിടെ അടുത്ത സ്റ്റേഷനിലെ കോണ്സ്റ്റബിൾ ആണ്....അവിടുത്തെ si യേയും വിവരം അറിയിച്ചിട്ടുണ്ട്...(റിയ ബോഡിയിൽ...വേറെ..എന്തെങ്കിലും....(ഹാഷിം വലിയ ഏതോ ഒരു...വണ്ടി ആണ്...മരണ കാരണം എന്നു കരുതുന്നു .സർ..ബോഡി ചതഞ്ഞു അരഞ്ഞ നിലയിൽ ആണ്....കണ്ടത്...വണ്ടിയുടെ ടയറിന്റെ മാർക്ക് വെച്ചു...ട്രക്കോ മറ്റോ ആവാൻ ആണ് സാധ്യത..(റിയ ആരാ....വിവരം അറിയിച്ചത്....ഹാഷിം...ബോഡി പഴയത് പോലെ കവർ ചെയ്തു അവിടെ നിന്നും എണീറ്റു.... രണ്ടു ബൈക്ക് യാത്രക്കാർ ആണ്... രാവിലെ ഇതുവഴി....വണ്ടികൾ പോകും എങ്കിലും രാത്രി അദികം ആൾക്കാർ കാണില്ല ....

പിന്നെ on way ആയതു കൊണ്ട്... അവന്മാർ റോങ് റൂട്ടിൽ കയറി വന്നു.... ബോഡി പെട്ടന്ന് ഹെഡ്‌ലൈറ്റിന്റെ വെട്ടത്തിൽ കണ്ടത് കൊണ്ടു പേടിച്ചു... ബൈക്ക് വെട്ടിച്ചതും ബൈക്ക് ഒന്നു മറിഞ്ഞു....അവർക്കും ചില പോറലുകൾ ഉണ്ട്.... അവര് പേടിച്ചു വിവരം അറിയിച്ചത് ആണ്... എന്നും പറഞ്ഞു റിയ അവരെ അടുത്തേയ്ക്ക് വിളിച്ചു.... അവര് രണ്ടും വിറച്ചു വിറച്ചു അടുത്തേയ്ക്ക് ചെന്നു... ഹാഷിം വല്ലതും ചോദിയ്ക്കുന്നതിനു മുൻപ് തന്നെ... അയ്യോ... സാറേ....ഞങ്ങൾക് ഒന്നും അറിയില്ല.... സിനിമ കണ്ടിട്ട്...വരുന്ന വഴി...എളുപ്പത്തിൽ കയറിയതാ..... ഇനി ഇങ്ങനെ ആവർത്തിയ്ക്കില്ല.... വീട്ടിൽ അമ്മയും പെങ്ങളും മാത്രമേ ഉള്ളൂ.....അതിൽ ഒരുത്തൻ അങ് തുടങ്ങി.... മറ്റവൻ ആണെങ്കി...ആകെ വിയർത്തു കുളിചും....ഇടയ്ക്കിടെ പേടിയോടെ ബോഡിയിലേയ്ക്കും നോക്കുന്നുണ്ട്.... അവരെ രണ്ടുപേരെയും ഒന്നു നോക്കി....ഹാഷിം അവരെ വിട്ടയക്കാൻ പറഞ്ഞു....കൂടെ അവരുടെ ഡിറ്റയിൽസ് എഴുതി വാങ്ങിയ്ക്കാനും... എല്ലാം എഴുതി വാങ്ങിച്ചതും അവരോട് പൊയ്ക്കോളാൻ പറഞ്ഞു....

അവര് വണ്ടിയും എടുത്തു പെട്ടന്ന് തന്നെ അവിടെ നിന്നും തിരിച്ചു..... ടാ..... പാവം അല്ലെ അവര്.....(മനു നി ഒന്നു മിണ്ടാതെ ഇരുന്നെ.....നമ്മൾ ഒന്നും കണ്ടിട്ടും ഇല്ല..കേട്ടിട്ടും ഇല്ല.... പോലീസു കാരിയ.... നമ്മൾ വല്ലതും അബദ്ധത്തിൽ മൊഴിഞ്ഞാലെ നിയൊക്കെ കണ്ടിട്ടും പറഞ്ഞില്ലല്ലോ എന്നും പറഞ്ഞു ആദ്യം നമ്മളെ പിടിച്ചു അകത്തിടും...(വിശാൽ നമ്മള് അവരെ കൊണ്ട് പോകുന്നത് കണ്ടത് അല്ലെടാ....അപ്പോഴേ പറഞ്ഞിരുന്നു എങ്കിൽ...ഇപ്പൊ അവര്.....(മനു ടാ... ഒരു പോലീസ് കാരിയെ തന്നെ പിടിച്ചോണ്ട് പോയി...അങ്ങനെ ആക്കി കൊണ്ടിട്ടെങ്കിൽ....ഇതിനെ കുറിച്ചു വല്ലതും നമ്മൾ പറഞ്ഞു പുറത്തു അറിഞ്ഞാൽ....അറിയാലോ.... ടാ.. നമുക്കൊക്കെ സഹദാപിയ്ക്കാൻ മാത്രമേ പറ്റൂ... അവരെ ഒക്കെ പോലീസ് തന്നെ കണ്ടു പിടിച്ചോളും... നി മിണ്ടാതെ അവിടെ ഇരുന്നോ...എന്നും പറഞ്ഞു വിശാൽ വണ്ടി പറപ്പിച്ചു....

ഇവരുടെ വീട്ടുകാരെ ഒക്കെ അറിയിച്ചോ..... Si വരാം എന്ന് പറഞ്ഞിട്ടു എന്തിയെ..വന്നോ അയാൾ...(ഹാഷിം വീട്ടുകാരെ അറിയിച്ചിട്ടില്ല....si വന്നാലെ ....ഇവരെ കുറിച്ചു...(റിയ അപ്പൊ ഇവരുടെ idiyum മറ്റും....(ഹാഷിം ഒന്നും ഇവരുടെ ബോഡിയിൽ നിന്നും കിട്ടിയിട്ടില്ല....അത് മിസ്സിങ് ആണ്...(റിയ Sir.... si വന്നിട്ടുണ്ട്....ജൈനിൻ വന്നു പറഞ്ഞതും ഉം.... ബോഡി എത്രയും പെട്ടന്ന് ഹോസ്പിറ്റലിലേക്ക് മാറ്റാൻ ഉള്ള ഫോർമാലിറ്റി ചെയ്യാൻ നോക്ക്....എന്നും പറഞ്ഞു ഹാഷിം ജൈനിന്റെ കൂടെ പോയി.... സർ...എന്നും പറഞ്ഞു ഹാഷിമിനെ കണ്ടതും അയാൾ സല്യൂട്ട് ചെയ്തു.... അലക്സ് പോൾ അല്ലെ......(ഹാഷിം അതേ സർ....(അലക്സ് ഉം.... ആ കുട്ടി .....i മീൻ...ഇന്ദു...എപ്പോഴാണ് ഓഫീസിൽ നിന്നും ഇറങ്ങിയത്...(ഹാഷിം ഡ്യൂട്ടിയ്ക്ക് വന്നു...ഒരു അരമണിയ്ക്കൂർ കഴിഞ്ഞു കാണും... ചെറിയ വോമിറ്റിങ് ടേന്റെൻസിയും..ശരീരത്തിന് തളർച്ചയും...

തോന്നിയത് കൊണ്ട് ലീവ് എടുക്കുക ആണ് ചെയ്തത്....(അലക്‌സ് വേറെ ആരും അവരുടെ കൂടെ പോയില്ലേ.....(ഹാഷിം No സർ......മറ്റൊരു ഡ്യൂട്ടി ഉണ്ടായിരുന്നു...അതുകൊണ്ട് എല്ലാവർക്കും അവിടേയ്ക്ക് പോകേണ്ടി വന്നു....pc കുമാരൻ ചേട്ടൻ മാത്രമേ സ്റ്റേഷനിൽ ഉണ്ടായിരുന്നുള്ളൂ....അലക്‌സ് പറഞ്ഞു... ഉം.... അവരുടെ വീട്ടുകാരെ ഉടനെ വിവരം അറിയിക്കണം....എന്നും പറഞ്ഞു ഹാഷിം അവിടെ മുഴുവൻ ഒന്നു കണ്ണോടിച്ചു.... ഇവിടെ cctv ഒന്നും ഇല്ലേ....(ഹാഷിം ഉണ്ട്..സർ...but ഒന്നും വർക്കിങ് കണ്ടീഷൻ അല്ല...(അലക്‌സ് Shit..... നാളെ തന്നെ ഇവിടെ ഉള്ള എല്ലാ cctv കണക്ഷൻസും പുനഃസ്ഥാപിയ്ക്കണം... മനസിലായോ....(ഹാഷിം Yes.. സർ....അലക്‌സ് പറഞ്ഞതും ഹാഷിം ഒന്നു മൂളി ജൈനി.....ഞാൻ പറഞ്ഞ ആത്മികയുടെ കാര്യം എന്തായി......ആ കുട്ടിയെ കൊണ്ടു പോയ ഹോസ്പിറ്റൽ...അന്ന് ആ കേസ് ഡീൽ ചെയ്ത ഡോക്ടർ...ആൻഡ് സ്റ്റാഫ്സ്...എല്ലാരുടെ ഡിറ്റയിൽസും എനിയ്ക്ക് കിട്ടണം...എത്രയും പെട്ടന്ന്... പിന്നെ ഇപ്പൊ മരണ പെട്ട കുട്ടിയുടെയും....

ഇന്ദു സ്റ്റേഷനിൽ നിന്നും ഇറങ്ങിയത് തൊട്ടുള്ള എല്ലാം ഇതിന്റെ കൂടെ എന്റെ ടേബിളിൽ ഉണ്ടാകണം....ഹാഷിം പറഞ്ഞു... കുറച്ചു കഴിഞ്ഞതും ബോഡി കൊണ്ട് പോകാൻ ആംബുലൻസ് വന്നു....കൊണ്ട് പോയതും ഹാഷിമും ടീമും...അതിനു പിറകെ തന്നെ ഹോസ്പിറ്റലിലേക്ക് ചെന്നു.... പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന്...അവളുടെ വീട്ടുകാരും അവിടെ ഉണ്ടായിരുന്നു..... കൂടെ മീഡിയാസും.... വണ്ടിയിൽ നിന്നും ബോഡി ഇറക്കിയതും..... എന്റെ മോളെ എന്നും പറഞ്ഞു ഒരു സ്ത്രീ ബോഡിയിലേയ്ക്ക് വീഴാൻ ഭാവിച്ചതും...അപർണ അവരെ പിടിച്ചു വെച്ചു... ബോഡി അകത്തേയ്ക്ക് കൊണ്ട് പോയതും ഹാഷിമും ആൾക്കാരും അതിന് പിറകെ ഉള്ളിലേയ്ക്ക് കയറാൻ നിന്ന മീഡിയാസിനെ ബലമായി....ആശുപത്രിയുടെ വാതിലിന്റെ ഫ്രണ്ടിൽ നിന്നും മാറ്റി....നിർത്തി... ഹാഷിം അകത്തേയ്ക്ക് കയറി .... നോക്കുമ്പോൾ കസേരയിൽ തളർന്ന് ഒരു വയസായ മനുഷ്യന്റെ തോളിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന സ്ത്രീയും..അവരുടെ അടുത്തു....ചുവരിൽ ചാരി തലയും കുനിച്ചു നിൽക്കുന്ന ഒരു പുരുഷനും... സർ ഇതൊക്കെ ഇന്ദുവിന്റെ വീട്ടുകാർ ആണ്.... അടുത്തു നിൽക്കുന്നത് അവരുടെ ഭർത്താവും...മറ്റു രണ്ടുപേർ അവളുടെ അച്ഛനും അമ്മയും ആണ്.....

ഹാഷിം അവരെ നോക്കുന്നത് കണ്ടു റിയ പറഞ്ഞു.... സാദാരണ കുടുംബം ആണ്...സർ... അയാൾ..അടുത്തുള്ള സ്കൂളിൽ പ്യൂണ് ആണ്.... അച്ഛൻ കൃഷിയും.....കൃഷ്‌ പറഞ്ഞു... മണിയ്ക്കൂറുകൾ കഴിഞ്ഞതും ഡോക്ടർ റൂം തുറന്നു പുറത്തേയ്ക്ക് ഇറങ്ങിയതും നേരെ ഹാഷിമിന്റെ അടുത്തേയ്ക്ക് ചെന്നു.... ഹാ...ഡോക്ടർ....എന്താണ്...വല്ല തുമ്പും....(ഹാഷിം ചതഞ്ഞു അരഞ്ഞ ബോഡി ആയത് കുറച്ചു കുഴപ്പം ആണ്...ഉള്ളിലെ ഒർഗൻസ് എല്ലാം...കംപ്ലീറ്റ് ആയിട്ടു.... എനിയ്ക്ക് മനസിലായത് വെച്ചാണെങ്കിൽ....മനപൂർവം...കയറ്റി ഇറക്കിയത് പോലെ ആണ്...അതും മൂന്നോ നാലോ പ്രാവശ്യം... അല്ലാതെ ഒരിയ്ക്കലും ഒരു ഹ്യൂമണ് ബോഡി ഇങ്ങനെ ആവില്ല....പിന്നെ ഈ കുട്ടിയെ വണ്ടി ഇടിയ്ക്കുമ്പോൾ ജീവൻ ഉണ്ടായിരിയ്ക്കണം.....(ഡോക്ടർ അത് എങ്ങനെ മനസിലായി...(ഹാഷിം അതായത്....വെറും ബോഡിയിൽ വണ്ടി കയറ്റി ഇറക്കുമ്പോൾ തലയ്ക്ക് വണ്ടി കയറി ഇറങ്ങി വല്ലതും പറ്റും എന്നല്ലതെ.... നിലത്തു ഇടിച്ചു വീണു തല പൊട്ടില്ല.... But ഇവിടെ തലയിലെയും പിൻകഴുത്തിലെയും എല്ലിന് പൊട്ടൽ ഉണ്ട്....

ഒന്നുകിൽ വീണത് ആവും ഇല്ലെങ്കിൽ ആരെങ്കിലും അടിച്ചതോ മറ്റോ ആവാനും സാധ്യത ഉണ്ട്... ഡോക്ടർ പറയുന്നത് കേട്ടതും....റിയയ്ക്ക് വരെ ദേഷ്യം അടക്കാൻ ആവാതെ കൈ മുറുകി.... ഹാഷിമിന്റെ മുഖവും ദേഷ്യം കൊണ്ട് ചുവന്നു... സർ മറ്റെന്തെങ്കിലും...(കൃഷ്‌ ഇനി ഉള്ളത് ചില റിപ്പോർട്ടുകൾ കൂടി വന്നാലെ പറയാൻ കഴിയൂ.....ബോഡി ഇങ്ങനെ ആയതു കൊണ്ട്....ഡോക്ടർ പറഞ്ഞതും... എന്റെ കുഞ്ഞിനെ ഇനിയും കീറി മുറിയ്ക്കല്ലേ സാറേ.....എന്നൊരു അലർച്ച ആയിരുന്നു...അവരെ നോക്കി ആ സ്ത്രീ.... അവരുടെ കരച്ചിൽ കേട്ടതും ഹാഷിം ഡോക്ടറോട് പോകാൻ പറഞ്ഞു.... ഈ അവസ്ഥയിൽ അവരോടും ഒന്നും ചോദിയ്ക്കാൻ നിൽക്കണ്ട....നമുക്ക് ആവശ്യം ഉള്ളത് കിട്ടി കഴിഞ്ഞാൽ....ബോഡി വിട്ടു കൊടുത്തേക്ക്.... പിന്നെ നമുക്ക് ഒന്ന് കൂടി ആക്‌സിഡന്റ് നടന്ന സ്ഥലത്തു പോണം ഡോക്ടർ പറഞ്ഞത് ശെരി ആണോ എന്ന് നോക്കണം...ഹാഷിം പറഞ്ഞതും ബാക്കിയുള്ളവരും അത് ശെരി വെച്ചു... _________ നാശം..... ആപെണ്ണിനെ അവിടെ കൊണ്ട് ഇട്ടപ്പോ ഞാൻ പറഞ്ഞത് അല്ലെ .....

ഉയിരു ഉണ്ടോ എന്ന് നോക്കിയിട്ട് കൊണ്ടിട്ടാൽ മതി എന്നു...... ചത്തില്ലായിരുന്നു എങ്കിൽ കൊന്നിട്ടിട്ടു വണ്ടി കയറ്റി ഇറക്കിയാൽ മതിയായിരുന്നു..... അവള് വേച്ചു വേച്ചു എണീറ്റപ്പോൾ.....ഇടിച്ചു തെറിപ്പിച്ചിരിയ്ക്കുന്നു.... എങ്കിൽ പിന്നെ ആ @##$% പെണ്ണ് വീണിടത്തു കിടന്ന് തീരട്ടെ എന്നു കരുതാതെ...പിടിച്ചു കൊണ്ട് വന്നു റോഡിൽ ഇട്ടിട്ടു വണ്ടി കയറ്റി ഇറക്കിയിരിയ്ക്കുന്നു....നിന്നെയൊക്കെ എന്തുചെയ്യണം എടാ....ഋഷി ചുറ്റിനും നിൽക്കുന്നവർക്ക് നേരെ അലറി.... അത്...ഞാൻ....അങ്ങനെ ചെയ്തത്.....(ഒന്നാമൻ പറ.... നിയൊക്കെ കൂടി ചേർന്നു വേറെ എന്തെങ്കിലും ചെയ്തോ...പറയട...ഋഷി അലറി.. അത് ഞങ്ങൾ ആരും അല്ല.... ഇ..ഇവൻ...അവളെ റോഡിൽ ഇടാൻ പോകുന്ന വഴിയ്ക്ക്....വീണ്ടും....അവളെ...രണ്ടാമൻ ഒന്നാമനെ നോക്കി പറഞ്ഞതും ഒന്നാമൻ ഋഷിയുടെ അടികൊണ്ട് നിലത്തേയ്ക്ക് വീണതും ഒത്തായിരുന്നു... .....മോനെ.... പിന്നെ എന്തിനാട അവൾക്ക് മറ്റേ മരുന്ന് കുത്തി കയറ്റിയത്..... എല്ലാം തീർത്തു....എല്ലാരുടെ അസുഖവും തീർത്തിട്ടു അല്ലെ...ഞാൻ അവൾക്ക് ആ മരുന്ന് കുത്തി കയറ്റിയത്.....

എന്നിട്ടു പോണ പോക്കിൽ വീണ്ടും ചെന്നു കയറിയെക്കുന്നു....ഇരട്ടി പണി ഒപ്പിച്ചു വെച്ചിട്ടു ഞെളിഞ്ഞു നിൽക്കുന്നു...നിലത്തു വീണവനെ കുത്തിനു പിടിച്ചു എണീപ്പിച്ചു നിർത്തി ഋഷി അലറി... ഋഷി......ഇനി എന്ത് ചെയ്യും....(മൂന്നാമൻ ഒന്നും ചെയ്യണ്ട...ഇതുവരെയും കണ്ടു പിടിച്ചില്ലല്ലോ...ഇനിയും കുഴപ്പം കാണില്ല.....(നാലമൻ അല്ല.... ഇനിയാ സൂക്ഷിയ്ക്കേണ്ടത്..... ഇവൻ അങ്ങനെ ഒരു കാര്യം ചെയ്തില്ലായിരുന്നു എങ്കിൽ...ഒരു പ്രേശ്‌നവും വരില്ലായിരുന്നു.... പക്ഷെ...ഇതിപ്പോ എല്ലാം കയ്യിൽ നിന്നും പോയി.... നമ്മുടെ ആൾക്കാർ പോലും അല്ല ആ പെണ്ണിന്റെ ശവം കൊണ്ടു പോയിട്ടുള്ളത്....വേറെ ഏതോ ഹോസ്പിറ്റലിലേയ്ക്കാ.... ബോഡി ചതഞ്ഞു അരഞ്ഞത് കൊണ്ടു വേറെ പ്രശ്‌നം ഒന്നും വരൻസാധ്യത ഇല്ല....(ഋഷി രണ്ടു പയ്യന്മാർ ആ ബോഡി കണ്ടതാ കുഴപ്പം ആയത്....അല്ലായിരുന്നു എങ്കിൽ കൃത്യമായി നമ്മുടെ പ്ലാൻ നടന്നേനെ....(അഞ്ചാമൻ ഇനി ഇതിൽ ഒരു പരിഹാരം അതാണ് നോക്കേണ്ടത്.... ഞാൻ അറിഞ്ഞത് വെച്ചാണെങ്കിൽ ഒരുത്തൻ ഇപ്പൊ ഈ കേസ് എടുത്തിട്ടു കുടയുന്നുണ്ട്....കൂടെ നമ്മൾ തിന്ന ഒരുത്തിയുടെ കേസും...ചുണ്ടിൽ സിഗരറ്റ് വെച്ചു കത്തിച്ചു കൊണ്ട് ഋഷി പറഞ്ഞു.. അത് ആരുടേതാ.... ഈ കേസ് മാത്രം അല്ലെ പ്രശ്‌നം ആവാൻ സാധ്യത ഉള്ളൂ...

(മൂന്നാമൻ അല്ല..ഒരുത്തിയുടെ .കൂടി....ഉണ്ട്... പക്ഷെ അതിനു മുൻപ് അവനിട്ടും ഒന്നു പണിയണം....ചോരത്തിളപ്പുള്ള ഇനമാ.... എന്റെ ചേച്ചിയുടെ അമ്മായി അപ്പനെ...കാണാൻ പോയിരുന്നു....അങ്ങേരുടെ മകളുടെ ജാതകം തിരക്കി.... പക്ഷെ അങ്ങേരു ഒന്നും പറഞ്ഞിട്ടില്ല....അല്ലെങ്കിലും ആ കിഴവന് ഒരു കോപ്പും അറിയുകയും ഇല്ലലോ....പക്ഷെ ആ കേസ് കുത്തിപ്പൊക്കിയാൽ...ചിലപ്പോ.... ഒന്നും നമ്മുടെ കയ്യിൽ നിൽക്കാതെ വരും...ഋഷി ടെൻഷനോടെ സിഗരറ്റ് വലിച്ചു... എങ്കിൽ ഇന്ന് തന്നെ പണിയാം.....(ഒന്നാമൻ വേണ്ട....ഇന്നിനി വേണ്ട.... ഞാൻ പറയാം.... പൊലീസുകാരിയെ തൊട്ട ചൊരുക് എല്ലാ പോലീസ് കാർക്കും കാണും ഇനി ഇന്ന് തന്നെ അവനു നേരെയും നീങ്ങിയാൽ ചിലപ്പോ....അവർക്ക് നമ്മൾ ആയി...കച്ചിത്തുരുമ്പ് ഇട്ടു കൊടുക്കുന്ന പോലെ ആവും...ഋഷി പറഞ്ഞതും എല്ലാരും അതിനെ അനുകൂലിച്ചു... ഇതേ സമയം ഹാഷിമും teem അംഗങ്ങളും. കൂടി ആക്‌സിഡന്റ് നടന്ന സ്ഥലം സെർച്ച് ചെയ്തു ..... നോക്കുമ്പോൾ അവിടെ....പുള്ളിലും പാറയിലും ആയി....രക്ത തുള്ളികളും ആരൊക്കെയോ ചവിട്ടി നിന്ന് പുല്ല് ചതഞ്ഞ പാടും കാണുന്നുണ്ടായിരുന്നു.... സർ ഡോക്ടർ പറഞ്ഞത് ശെരിയാണ്.....ഇവിടെ ചോര പാടുകൾ ഉണ്ട്.....(ജൈനിൻ... ഉം.... കൃഷ്‌ ഇതിന്റെ കുറച്ചു ഫോട്ടോസ് എടുക്കണം...എന്നും പറഞ്ഞു തിരിഞ്ഞതും....ഹാഷിമിന്റെ കണ്ണിൽ എന്തോ കുരുങ്ങിയതും ഒത്തായിരുന്നു... അവൻ കയ്യിലെ തൂവാല കൊണ്ട് അത് കയ്യിൽ എടുത്തു.... നോക്കുമ്പോൾ ആരുടെയോ പൊട്ടിയ പ്ലാറ്റിനം ചെയിൻ.............. തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story