ആത്മസഖി: ഭാഗം 16

athmasagi archana

രചന: അർച്ചന

അടുത്ത ദിവസം മുതൽ...മുഖി ഡാൻസ് ക്ലാസിൽ പോയി തുടങ്ങി..... ആദ്യം ഒഴിഞ്ഞു മാറി എങ്കിലും...അച്ചുവും ധ്വനിയും കൂടി പെരുമാറും എന്നു ഉറപ്പ് ആയതും മുഖി മുട്ടുമടക്കി..... പീസ് ഫുൾ അന്തരീക്ഷവും ചുറ്റും മരങ്ങളാൽ ചുറ്റ പെട്ട ഒത്ത നടുക്ക് സ്ഥിതി ചെയ്യുന്ന നാലു കെട്ടിൽ ആണ്....അച്ചു ഡാൻസ് ക്ലാസ്സ് അറെൻജ് ചെയ്തത്... മുഖി അകത്തേയ്ക്ക് കയറിയതും രണ്ടും കൂടി ഒന്നും രണ്ടും പറഞ്ഞു പുറത്തു തന്നെ ഇരുന്നു.... സമയം കടന്നു പോയി..... കുറച്ചു കഴിഞ്ഞതും....വിയർത്തുകുളിച്ചു....ഒരുത്തി പുറത്തേയ്ക്ക് വന്നു... എന്തുവാടി....നി അവിടെ കിളയാൽ ആയിരുന്നോ.....അച്ചു അവളുടെ വരവ് കണ്ടു അന്തം വിട്ടു ചോദിച്ചു..... അതുകേട്ടതും മുഖി വൃത്തിയായി ഒന്നു ഇളിച്ചു കാട്ടി... ഈ കുട്ടി തന്റെ ആരാ എന്നാ പറഞ്ഞത്...പിറകെ വന്ന ടീച്ചർ...അച്ചുവിനോട് ചോദിച്ചു.... എന്റെ കസിൻ... എന്തു പറ്റി.....

(അച്ചു എന്തു പറ്റിയെന്നോ..ഇനി പറ്റാൻ ഒന്നും ഇല്ല... കൊച്ചു പിള്ളേര് വരെ ഇതിനേക്കാൾ നന്നായി...ഡാൻസ് കളിയ്ക്കും..... കാലു അങ്ങോട്ടു വെയ്ക്കാൻ പറഞ്ഞാൽ ഇങ്ങോട്ടു വെയ്ക്കും.... അവസാനം എന്റെ കാലു വരെ ഉള്ക്കി....ഇതിനു പഠിപ്പിച്ചു കൊടുത്തു..... ആദ്യ ദിവസം തന്നെ ടീച്ചർ പറയുന്നത് മുഖി ഉത്തരത്തിലേയ്ക്കും നോക്കി നിന്നു.... അവളുടെ നിൽപ്പ് കണ്ടു ചിരി പൊട്ടി എങ്കിലും ധ്വനി കടിച്ചു പിടിച്ചു നിന്നു.... എന്തയാലും കുറച്ചു ദിവസം കൂടി നോക്കാം..എന്നിട്ടും പറ്റിയില്ലേൽ ഞാൻ കയ്യൊഴിയും....അച്ചുവിനെ നോക്കി പറഞ്ഞു... അച്ചുവും ധ്വനിയും എന്തുവാടെ എന്ന ഭാവത്തിൽ അവളെയൊന്നു നോക്കി..... ടീച്ചർ അകത്തേയ്ക്ക് പോയതും....ബാക്കി രണ്ടും അവളെ അങ് വളഞ്ഞു... ആദ്യ ദിവസം തന്നെ ഇങ്ങനെ ആണെങ്കിൽ...ഇവിടുന്നു പടിച്ചിറങ്ങുമ്പോൾ എന്താകും....

(അച്ചു ഞാൻ തീരും....(മുഖി ഇങ്ങനെ ആണെങ്കിൽ നിന്നെ ഞങ്ങൾ കൊല്ലും... മര്യാദിയ്ക്ക് പറഞ്ഞപ്പോ കേൾക്കാൻ വയ്യ....(ധ്വനി എന്തയാലും നനഞ്ഞു..ഇനി കുളിച്ചു കയറാം... അല്ല.... ഇത് നിനക്ക് പരിചയം ഉള്ള ആരുടെയെങ്കിലും ആണോ.... എന്തയാലും നല്ല...സ്ഥലം....ചുറ്റും നോക്കി മുഖി പറഞ്ഞു... ഉം... ആമിയുടെ യാണ്....അവളുടെ ആഗ്രഹം....അച്ചു ചുറ്റും ഒന്നു നോക്കി പറഞ്ഞു... എന്താ.....അതുകേട്ട് രണ്ടും ഞെട്ടലോടെ ചോദിച്ചു... സത്യം.... ആമിയുടെ ആഗ്രഹം ആയിരുന്നു സ്വന്തം ആയി ഒരു ഡാൻസ് സ്കൂൾ...കഴിവുള്ള കുട്ടികളെ കണ്ടെത്തി....ഇതിലേക്ക് കൊണ്ടു വരിക.... ഇതൊക്കെ നടക്കുന്നതിനു മുൻപ് അവളങ്ങു പോയി.... അവളുടെ ഭൂമി അറിയാതെ അവൾ...ചെയ്ത കാര്യം....ഭൂമിയോട് ആഗ്രഹം പറഞ്ഞിരുന്നു എങ്കിലും....ഇതു തുടങ്ങി ഒരു സർപ്രൈസ് കൊടുക്കാൻ ആയിരുന്നു പ്ലാൻ....... അവള് പോയാലും അവളുടെ ആഗ്രഹം നടക്കണം....അതുകൊണ്ട് ഈ സ്ഥലവും ഈ കെട്ടിടവും....ഞാൻ അങ് വാങ്ങി....കുറച്ചു കഷ്ടപ്പെട്ടു... ഇങ്ങനെ ആക്കി എടുക്കാൻ..

(അച്ചു സത്യത്തിൽ നിന്നോട് ഞങ്ങൾക്ക് ബഹുമാനം തോന്നുവാടി..... കൂടപ്പിറപ്പിന് വേണ്ടി ഇത്രയൊക്കെ.... ചെയ്തില്ലേ.....മുഖിയും ധ്വനിയും അവളെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു... അല്ലെടി ഒരു സംശയം കൂടി.... ഇതൊക്കെ....നടത്താനും ശമ്പളം.കൊടുക്കാനും ഒക്കെ പണം....വേണ്ടേ.... അങ്ങനെ എങ്കിൽ നിനക്ക് എന്താ പണി.....മുഖി സംശയത്തോടെ ചോദിച്ചു.... നി എന്താടി ഇങ്ങനെ ചോദിയ്ക്കുന്നെ.... അതൊക്കെ ഇവളുടെ അച്ഛൻ നോക്കും അല്ലെടി.....(ധ്വനി അല്ല..... ഞാൻ ഇത് ചെയ്തത് എല്ലാം...ആമിയുടെ ആഗ്രഹം പോലെ...സ്വന്തം....ചിലവിൽ നിന്നും ആണ്...പിന്നെ കുറച്ചു കടം ആയും.....അതും സ്വന്തം അച്ഛന്റെ കയ്യിൽ നിന്നും....അച്ചു പറഞ്ഞു അങ്ങനെ എങ്കിൽ നിനക്ക് ജോലിയുണ്ടോ.....(ധ്വനി ഉം....ഉണ്ടെന്നു കൂട്ടിയ്ക്കോ....അച്ചു ആലോചനയോടെ പറഞ്ഞു.... അപ്പൊ നിനക്ക് എന്താ ശെരിയ്ക്കും ജോലി......മുഖിയും ധ്വനിയും ഒരുപോലെ ചോദിച്ചു.... വൃത്തിയാക്കൽ ക്ലിനിങ്ങോ...... അതില് ഇതൊക്കെ വാങ്ങാൻ പൈസ കിട്ടോ....

അച്ചുവിന്റെ മറുപടി കേട്ടതും...രണ്ടും ഞെട്ടി മുഖത്തോട് മുഗം നോക്കി കൊണ്ട് ചോദിച്ചു... ഓഹ്...പിന്നെ.... പിന്നെ ഇതിൽ നിന്നും ചെറിയ ഒരു വരുമാനം കൂടി ഉണ്ട്....അതു ടീച്ചേഴ്സിന് ശമ്പളത്തിനും മറ്റും തികയും....ബാക്കി .ഞാനും ഉണ്ടാക്കും....അച്ചു പറഞ്ഞു എങ്കിലും.....ബാക്കി രണ്ടിനും പകുതി മനസിലായില്ല...ബാക്കി മനസിലായി എന്ന ഭാവം ആയിരുന്നു.... അല്ല.. നി എങ്ങനെയാ....നിന്റെ ഹസ്സിന്റെ സമ്മതം വാങ്ങിയത്.....(അച്ചു അത്...പുറത്തു പോണം എന്നു പറഞ്ഞു...ഡാൻസിൽ വെസ്റ്റേൺ പഠിയ്ക്കണം എന്നു പറഞ്ഞു....അങ് തട്ടി വിട്ടു..... ആഹാ...ബെസ്റ്.... നേരെ ചൊവ്വേ ഒരു സ്റ്റെപ്പ് വെയ്ക്കാൻ അറിഞ്ഞൂടാത്തവളാ വെസ്റ്റേൺ.... കുറച്ചു മയത്തിലൊക്കെ തള്ളിക്കൂടായിരുന്നോടി.....(ധ്വനി കുറച്ചു കൂടി പ്പോയി അല്ലെ....😀(മുഖി ഇനി പറഞ്ഞിട്ടു കാര്യം ഇല്ല.... നിന്റെ ഭർത്തു കളിച്ചു കാണിയ്ക്കാൻ പറഞ്ഞാൽ മോള് എന്തു ചെയ്യും....(അച്ചു അതൊക്കെ അവള് പൊളിയ്ക്കും... അവളുടെ കൈയ്യിൽ അവളുടെ സ്വന്തം...ചാക്യാർ കൂത്ത് ഇല്ലിയോ....

ധ്വനി അവളെ നോക്കി പറഞ്ഞു... അലവലാതികളെ... മനുഷ്യന് അന്ന് ഒരു അബദ്ധം പറ്റി....അത്....ഇപ്പോഴും ഇട്ടു ചൊറിയുന്നോ....എന്നും പറഞ്ഞു...മുഖി കലിപ്പിൽ മുന്നോട്ടു ആഞ്ഞതും രണ്ടും മുന്നോട്ട്...ഓടി.... *** ഇവളിത് എന്താ വരാത്തെ...... എന്നും പറഞ്ഞു ഭൂമി മുറിയിൽ ടെൻഷനോടെ അങ്ങോട്ടും ഇങ്ങോട്ടും നടത്ത തന്നെ..... ഇടയ്ക്കിടെ....ഹാളിലേയ്ക്കും ഇറങ്ങി ചെന്നു നോക്കുന്നുണ്ടായിരുന്നു.... ഭാമിനിയും കൃഷ്നയും...ഒക്കെ അവന്റെ വിറളി പിടിച്ച നടത്ത കണ്ടു മൂകത്തു വിരൽ വെച്ചു... വല്ലോം ചോദിച്ചാൽ കടിച്ചു കീറിയാലോ എന്നു കരുതി രണ്ടും ഒന്നും മിണ്ടിയില്ല... കുറച്ചു കഴിഞ്ഞതും.....രണ്ടും ആടിപ്പാടി വീട്ടിലേയ്ക്ക് ചെന്നു.... നോക്കുമ്പോൾ ഹാളിൽ തന്നെ ഭൂമി ഉണ്ട്..... ടി..ചേട്ടൻ അവിടെ തന്നെ ഉണ്ട്.....മുകിയെ ഒന്നു തട്ടി....ധ്വനി പറഞ്ഞു.... കുഴപ്പം ഒന്നും കാണില്ലെടി....നമ്മൾ പറഞ്ഞിട്ടു അല്ലെ പോയത്....(മുഖി നമ്മൾ അല്ല.... നി ...എനിയ്ക്ക് കുഴപ്പം ഒന്നും ഇല്ല...മോളെ......

(ധ്വനി പക്ഷെ കൂട്ടു വന്നത് നിയാണ് മോളെ.... അതുകൊണ്ട് മര്യാദിയ്ക്ക് വാ....വലതും കിട്ടുവണേൽ നിന്നു കൊള്ളാം...എപ്പടി.... പന്നി.....എന്നും വിളിച്ചു മുകിയ്ക്ക് പിറകെ ധ്വനിയും ചെന്നു..... അവരെ കണ്ടതും അത്രയും നേരം വെപ്രാളത്തോടെ ഇരുന്ന ഭൂമി ഒന്നു തണുത്തു.... എന്താ താമസിച്ചത്....അവർക്ക് അടുത്തേയ്ക്ക് ചെന്നുകൊണ്ട് ഭൂമി ചോദിച്ചു... അത്....ഞങ്ങൾ....വരുന്ന വഴി കടയിൽ കയറി...അതാ....(മുഖി ധ്വനി ആണെങ്കിൽ കമ എന്നൊരു അക്ഷരം മിണ്ടിയില്ല.....മിണ്ടിയിട്ടും കാര്യം ഇല്ല..... നിന്റെ ഫോൺ എന്തിയെ...ഞൻ എത്ര തവണ വിളിച്ചു.. സ്വിച് ഓഫ്...എന്ന പറഞ്ഞത്.........(ഭൂമി. സ്വിച് ഓഫോ...എപ്പോ... ദേ നോക്കിയേ എന്റെ ഫോൺ ഓണ് തന്നെയാ....എന്നും പറഞ്ഞു മുഖി ഭൂമിയുടെ കയ്യിൽ ഫോൺ കൊടുത്തു.... അവൻ അത് വാങ്ങി തിരിച്ചും മറിച്ചും ഒന്നു നോക്കി.... ഇത് നിന്റെ ഫോൺ ആണോ.....മുൻപ് ഇത് അല്ലായിരുന്നല്ലോ.....ഭൂമി സംശയത്തോടെ ചോദിച്ചു.... അപ്പോഴാണ് മുകിയ്ക്കും കാര്യം കത്തിയത്....അവളുടെ അതേ അവസ്ഥയിൽ തന്നെ ആയിരുന്നു...ധ്വനിയും....

ഈശ്വര....ആമിടെ ഫോൺ അല്ലല്ലോ.....ധ്വനി...പിറുപിറുത്തു.... ടി.എന്തെലും ചെയ്യടി.....മുഖി ധ്വനിയെ തോണ്ടി.... ഞാൻ ഇപ്പൊ എന്ത്....പറയാൻ....🤔(ധ്വനി രണ്ടും എന്താ നോക്കുന്നെ...ഇത്....ആമിയുടെ ഫോൺ അല്ലലോ....കണ്ടിട്ട് പുതിയത് ആണെന്നും തോന്നുന്നില്ല...(ഭൂമി അ.. അത്.... അവളുടെ ഫോൺ പൊട്ടി പ്പൊയി.... അതുകൊണ്ട്... അവള് വാങ്ങിയതാ.....ഇപ്പൊ രണ്ടു മൂന്നു കൊല്ലം ആയി.....ധ്വനി പറയുന്നത് കേട്ടതും ഭൂമി ആണോ എന്ന ഭാവത്തിൽ മുഖിയെ ഒന്നു നോക്കി.... അവൾ അതേ എന്ന ഭാവത്തിൽ ഒന്നു തലയാട്ടി.... അപ്പൊ നമ്പറോ....(ഭൂമി അ. അത്..... സിം ഒടിഞ്ഞു പോയി....മുഖി കയ്യിൽ കിട്ടിയ കള്ളം തട്ടി വിട്ടു.... ഉം..... എന്നും പറഞ്ഞു ഭൂമി ഫോണും കൊണ്ട് ഉള്ളിലേയ്ക്ക് പോയി..... ടി....നിന്റെ ഫോൺ പോയി......ധ്വനി അവൻ പോകുന്ന പോക്ക് നോക്കി കൊണ്ട് പറഞ്ഞു ദൈവമേ ആകെ ഉള്ള സാദനമാ....പൊട്ടിയ്ക്കോ ആവോ.....മുഖി ആവലാതി പെട്ടു.... അങ്ങനെ എങ്കിലും...നി ഒരു പുതിയ ഫോൺ വാങ്ങോലോ.....

എത്ര നാൾ ആയി നക്കിത്തരം കാണിയ്ക്കാൻ തുടങ്ങിയിട്ട്.....(ധ്വനി നി...പോടി..... എന്നാലും എന്റെ ഫോൺ അല്ലെടി...😕 എങ്കി നി പോയി മേടിച്ചോ....എനിയ്ക്ക് വിശക്കുന്നു ഞാൻ തിന്നാൻ പോണ്...ബെയ്‌...എന്നും പറഞ്ഞു ധ്വനി പോയി.... പരട്ട.... എന്നും പറഞ്ഞു മുഖി....മുകളിലേയ്ക്ക് ചെന്നു... മെല്ലെ അകത്തേയ്ക്കു തലയിട്ടു നോക്കുമ്പോ.... ആശാൻ ഫോണിൽ എന്തോ പണി നടത്തുവാണ്.... എന്തുവാണാവോ...... അഴിച്ചു പിരുത്തു പണിയുന്നെ....മുഖി ആത്മ ആമി..ഇങ്ങു കയറി പ്പോര്.... ഭൂമി..ഫോണിൽ നോക്കിക്കൊണ്ട് തന്നെ പറഞ്ഞു... ഇങ്ങേർക്ക് പിറകിലും കണ്ണുണ്ടോ..... എന്നും ചിന്തിച്ചു മുഖി അവന്റെ അടുത്തേയ്ക്ക് ചെന്നു... എന്താ ചെയ്യണേ......(മുഖി Wait.......(ഭൂമി ഓ....waittaam...... എത്ര വേണോ വെയിറ്റം. ..എന്നും പറഞ്ഞു മുഖി താണ്ടിയ്ക്ക് കയ്യും കൊടുത്തു അവൻ അവളുടെ ഫോണിൽ ചെയ്യുന്നതും നോക്കി ഇരുന്നു...

.അടുത്തു തന്നെ വേറെ ഒരു ഫോണും ഉണ്ട്.... കുറച്ചു കഴിഞ്ഞതും...കയ്യിൽ ഇരുന്ന...വേറൊരു ഫോൺ എടുത്തു...മുകിയ്ക്ക് നേരെ നീട്ടി... ഇത്.....മുഖി സംശയത്തോടെ ചോദിചതും.... New ഫോൺ..... പുതിയത് നിനക്ക് വേണ്ടി വാങ്ങി വെച്ചായിരുന്നു....... നിന്റെ ഫോണിൽ ഉള്ളത് എല്ലാം....നിന്റെ കയ്യിൽ ഇരിയ്ക്കുന്ന ഫോണിലേക്ക് മാറ്റിയിട്ടുണ്ട്....(ഭൂമി അപ്പൊ പഴയ ഫോണോ.....മുഖി സംശയത്തോടെ ചോദിച്ചതും....ഭൂമി അത് നിലത്തേയ്ക്ക് എറിഞ്ഞു പൊട്ടിച്ചതും ഒത്തായിരുന്നു..... പൊട്ടി പോയി....ഭൂമി ഇളിയോടെ പറഞ്ഞതും...മുഖി അവനെയും നിലത്തു പീസ് പീസ് ആയി കിടക്കുന്ന...ഫോണിലേയ്ക്കും ഒന്നു നോക്കി.... ദൈവമേ ഇങ്ങേരു സത്യം എല്ലാം അറിയുമ്പോൾ എന്റെ അവസ്തയും ഈ ഫോൺ പോലെ ആവോ.......മുഖി മനസിൽ പറഞ്ഞു...ഉമിനീരും ഇറക്കി അവനെ നോക്കി ഒന്നു ഇളിച്ചു കാട്ടി.......... തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story