ആത്മസഖി: ഭാഗം 17

athmasagi archana

രചന: അർച്ചന

സർ...ഞങ്ങളെ...വിളിച്ചു വരുത്തിയത്....കസേരയിൽ ഇരിയ്ക്കുന്ന ഹാഷിമിനോട് ജൈനിൽ ചോദിച്ചു..... ഇന്ദു ബാല യുടെ മരണവും ആയി ബന്ധ പെട്ടാണ്.... ഞാൻ നിങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത്.... നമുക്ക് ആകെ കിട്ടിയ തുമ്പ് എന്നു നമ്മൾ കരുതിയത് ആ ചെയിൻ ആണല്ലോ.....(ഹാഷിം യെസ്..സർ... അവിടെ നിന്നും ആകെ കിട്ടിയ clu അത് മാത്രം ആയിരുന്നു.....(റിയ അല്ല.... നമ്മൾ...വിട്ടു പോയ ഒരു clu കൂടി ഉണ്ട്....എന്നും പറഞ്ഞു ഹാഷിം...പ്രൊജക്ടർ ഓണ് ചെയ്തു.... എല്ലാവരുടെയും ശ്രെദ്ധ ക്യാൻവാസിലേയ്ക്ക് തിരിഞ്ഞു..... അതിൽ ഒരു വീഡിയോ പ്ലേ ആകുന്നുണ്ടായിരുന്നു..... സർ...ഇത്....(അപർണ മരണ പെട്ട ഇന്ദു സ്റ്റേഷനിൽ നിന്നും ഇറങ്ങിയത്തിനു ശേഷം ഉള്ള വീഡിയോ ഫൂട്ടേജസ് ആണ്....എന്നും പറഞ്ഞു...ആ വീഡിയോ...ഒന്നു കൂടി റീപീറ്റ് ചെയ്തു soom ചെയ്തു കാണിച്ചു.... അത് കണ്ടതും ഹാഷിം ഒഴികെ ഉള്ള എല്ലാവരുടെ മുഖത്തും ഞെട്ടൽ കാണപ്പെട്ടു..... സർ...ഇവർ...അന്ന് ബൈക്കിൽ ഉണ്ടായിരുന്നവർ അല്ലെ....(കൃഷ്‌ അതേ....

ഇവർ അന്ന്.... ആ ബോഡി കണ്ടു പേടിച്ചത് മാത്രം അല്ല.... ഇങ്ങനെ ഒരു സംഭവം നേരിട്ടു കണ്ടിട്ടും മിണ്ടാതെ....പ്രതികരിയ്ക്കത്തെ പോയ ഷോക്കിൽ പേടിച്ചു നിന്നതു കൂടിയാണ്.... ഈ വീഡിയോയിൽ വ്യക്തമായി തന്നെ കാണാം....അവർ എന്തോ ഇന്ദുവിനോട് ചോദിയ്ക്കുന്നതും.....അതു കഴിഞ്ഞു...കുറച്ചു മുന്നോട്ടു പോയി.....പിറകിൽ....ഒരു റെഡ് കാറിൽ വന്നു...ആരൊക്കെയോ ഇന്ദുവിനെ പിടിച്ചു കൊണ്ട് പോകുന്നതും അവർ അത് കണ്ടു പെട്ടന്ന് തന്നെ വണ്ടിയും എടുത്തു കൊണ്ട് പോകുന്നതും.... അവിടെ ഇവരെ കൂടാതെ വേറെ ആരും ഇല്ലായിരുന്നത് കൊണ്ട് ഇത് ആരും അറിഞ്ഞില്ല.... ഒരു പക്ഷെ...വണ്ടിയിൽ ഉള്ളവരും അവന്മാരെ കണ്ടു കാണില്ല.....ഹാഷിം പറഞ്ഞു നിർത്തി... പന്ന....... അവന്മാരെ ഉണ്ടല്ലോ.....കണ്മുന്നിൽ കണ്ടിട്ടും... മിണ്ടാതെ വലിഞ്ഞു...കുഞ്ഞുണ്ണി ദേഷ്യത്തോടെ പറഞ്ഞു... ശെരിയ..... ആ സമയം തന്നെ അറിയിച്ചിരുന്നു എങ്കിൽ ഇന്നവർ....ജീവനോടെ....(റിയ ഉം..... ഇപ്പൊ നമ്മൾ നോക്കേണ്ടത് ഇന്ദുവിന് ഇങ്ങനെ ഒരവസ്ഥ വരുത്തിയവരെ പുറത്തു കൊണ്ടു വരിക എന്നുള്ളതാണ്....

അതുകൊണ്ട്...ആദ്യം...അവന്മാരെ ഇങ്ങു പോക്കണം.... പ്രശ്നം ഇതാണ് എന്നു പറയണ്ട... റോങ് റൂട്ടിൽ....ഹെൽമറ്റ് ഇല്ലാതെ വന്നു....ആ കാരണം മതി....അവന്മാർക്ക് ആ വണ്ടിയുടെ എന്തെങ്കിലും ഓർമ ഉണ്ടോ എന്ന് അറിയണം.... കൃഷ്‌ ....കുഞ്ഞുണ്ണിയും....അവന്മാരെ ഇന്ന് തന്നെ പൊക്കണം.... പിന്നെ റിയ..ആൻഡ് അപർണ.....ഹാഷിം വിളിച്ചതും അവർ ഒരു സ്റ്റെപ്പ് മുന്നോട്ടു വെച്ചു.... ഈ ചെയിനിനെ കുറിച്ചുള്ള ഫുൾ ഡിറ്റയിൽസ് തിരക്കണം...എന്നും പറഞ്ഞു....ചെയിൻ അടങ്ങിയ കവർ അവരെ ഏൽപ്പിച്ചു.... അപ്പൊ എല്ലാം എല്ലാർക്കും ക്ലീയർ ആയല്ലോ...അല്ലെ.... Now go.... ഹാഷിം പറഞ്ഞതും എല്ലാരും അവനെ സല്യൂട്ട് ചെയ്തു പുറത്തേയ്ക്ക് പോയി.... അവർ പോയി എന്നുറപ്പ് ആയതും ഹാഷിം...ആത്മികയുടെ കേസ് ഫയലും കുറച്ചു ഫോട്ടോസും എടുത്തു പുറത്തേയ്ക്ക് ഇട്ടു.... കൃഷ്‌ കൊണ്ട് തന്ന ഡിറ്റയിൽസ് ആണ്...ആ ഡിറ്റയിലിൽ ഉണ്ടായിരുന്ന ആൾക്കാരുടെ ഫോട്ടോസ് ആണ് ഈ കിടക്കുന്നത്... ഈ ഫോട്ടോസിൽ നിനക്ക് പരിചയം ഉള്ള ആരെങ്കിലും ഉണ്ടോ എന്നൊന്നു നോക്കിയേ....

ജൈനിനോട് പറഞ്ഞു...ഹാഷിം മേശമേൽ ചാടി കയറി ഇരുന്നു... ഹാഷിം പറഞ്ഞതു കേട്ടു അവൻ ഓരോ ഫോട്ടോസ് ആയി നോക്കാൻ തുടങ്ങി.... അവസാനത്തെ ഫോട്ടോയിൽ എത്തിയതും ജൈനിന്റെ കണ്ണൊന്നു ചിമ്മി.... സർ...ഇത്.....ജൈനിൻ ചോദ്യ ഭാവത്തിൽ മുഗം ഉയർത്തിയതും... തന്റെ ചോദ്യത്തിന് ഉത്തരം ശെരിയാണ്......ഇത് അയാൾ തന്നെ യാണ്....കൃഷ്‌ന് സംശയം മാത്രം ആണ് തോന്നിയത്....അതാ ഒന്നു കൂടി അന്യോഷിയ്ക്കാൻ പറഞ്ഞത്.... എന്തയാലും...ഇക്കാര്യം നമ്മൾ 3 പേര് അല്ലാതെ പുറത്തു പോകാൻ പാടില്ല.... 3 കൊല്ലം മുമ്പ്....ആമിയെ ചികിൽസിച്ച ഹോസ്പിറ്റലിലെ 5 പേർ... ഒരു കംബോണ്ടർ....2 ഫീമെയിൽ നഴ്‌സ്....ഒരു ലേഡി ഡോക്ടർ...ഒരു സർജൻ.... ഈ അഞ്ച് പേരിൽ....ആ ലേഡി ഡോക്ടറും ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി യും ഒഴികെ ബാക്കി 3 പേരിൽ...ആ കംബോണ്ടർ മരണ പെട്ടു...ബാക്കി 2 പേരെ കുറിച്ചു യാതൊരു വിവരവും ഇന്ന് ഇല്ല.....നാടുവിട്ടത് ആകും....എന്നാണ് എല്ലാരും പറഞ്ഞത്... ഇതിൽ ആ സർജൻ ഒഴിച്ചു ബാക്കി ആരും അത്ര വെടിപ്പ് അല്ല...

അവരുടെ ഫീൽഡിൽ.....പല പ്രശ്നങ്ങളും ഇവർ കാരണം ഉണ്ടായിട്ടുണ്ട്.... പക്ഷേ ഒന്നും പുറത്തു വന്നിട്ടില്ല എന്നെ ഉള്ളൂ.... പിന്നെ ഒരു പ്രശ്‌നം എന്താണ് എന്ന് വെച്ചാൽ.... ഈ ലേഡി ഡോക്ടറൂം... ഈ സർജനും ഇപ്പോൾ വർക്ക് ചെയ്യുന്നത്....കൈലാസം ഇൻഡസ്ട്രിയുടെ ഹോസ്പിറ്റലിൽ ആണ്......ഹാഷിം പറഞ്ഞതും...ജൈനിൻ ഒന്നു ഞെട്ടി.... സർ..ഇത് ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുക ആണല്ലോ.....സർ.....(ജൈനിൻ ഉം.... എല്ലാം കൂടി ആകെ...ഒരു പുക മറ പോലെ... എന്റെ സംശയം ശെരി ആണെങ്കിൽ....ഇന്ദുവിന്റെ മരണവും ആയും...ആമിയുടെ കേസും ആയും എന്തൊക്കെയോ ബന്ധം ഉണ്ട്... ഇതിനൊരു ഉത്തരം കിട്ടണം എങ്കിൽ...നമ്മൾ...ഈ രണ്ടു പേരെയും....ഒന്നു വാച് ചെയ്യേണ്ടി വരും...ഏതൊക്കെ തരത്തിൽ അവരെ ഫോളോ ചെയ്യാമോ എല്ലാ രീതിയിലും....ഞാൻ പറയുന്നത് തനിയ്ക്ക് മനസിലാവുന്നുണ്ടല്ലോ അല്ലെ...ഹാഷിം പറഞ്ഞതും അവൻ തലയാട്ടി.... സർ...അപ്പൊ കൈലാസത്തിലെ ഗംഗാധരനും ഇതിൽ എന്തെങ്കിലും പങ്ക് കാണുമോ......

അങ്ങനെ ആണെങ്കിൽ അയാളെ......ജൈനിൻ തന്റെ സംശയം തീർക്കാൻ ആയി ചോദിച്ചു... അയാളുടെ കാര്യം....അത് മുന്നേ ഫിക്സ് ആണ്....അതിന് ആപ്റ്റ് ആയ ആളെ ഞാൻ ഏർപ്പാട് ആക്കിയിട്ടുണ്ട്... എല്ലാം നമ്മൾ വിചാരിയ്ക്കുന്നത് പോലെ വന്നാൽ ഈ കേസ് ക്ലോസ് ആവും...ഹാഷിം എന്തോ ആലോചനയോടെ പറഞ്ഞു.... സർ അപ്പൊ....ഞാൻ....ജൈനിൻ ചോദിച്ചതും....ഹാഷിം അവനോട് പോകുവാൻ പറഞ്ഞു....പിന്നെ ഫോൺ എടുത്തു ആരെയോ വിളിച്ചു....കുറച്ചു കഴിഞ്ഞതും വണ്ടിയും എടുത്തു പുറത്തേയ്ക്ക് പോയി.... ______ ടാ... നിന്റെ കഴുത്തിൽ കിടന്ന ചെയിൻ എന്തിയെ....നിന്റെ കഴുത്തിൽ ഒരു കീറലും ഉണ്ടല്ലോ.....ഋഷിയുടെ കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു.... ആ...പന്ന മോള് വലിച്ചു പൊട്ടിച്ചതാ..... പകുതി പീസ് ആ വണ്ടിയിൽ കിടന്നു.....ബാക്കി കിട്ടിയില്ല....ആ...പോണെങ്കിൽ പോട്ടെ.....അവൻ പറഞ്ഞു.... ടാ... നി..ശെരിയ്ക്കും ഒന്നു നോക്.....ഋഷി അറിഞ്ഞാൽ ഉണ്ടല്ലോ.....ഒന്നാതെ... ആ പ്രേശ്നത്തിൽ ഋഷി നിന്നോട് വൻ കലിപ്പിൽ ആണ്...ഇനി ഇതുകൂടി അറിയിയ്ക്കാൻ നിൽക്കണ്ട....ഓപ്പോസിറ്റ് ഉള്ള വ്യക്തി പറഞ്ഞു... ഓഹ്...ഞാൻ പറയുന്നില്ല.... എന്തയാലും...അതൊന്നു നോക്കണം...പൊലീസിന് വല്ലതും കിട്ടിയാൽ....

തീർന്നു... ഒരു പ്രാവശ്യം അവിടെ ഒന്നു പോയി സെർച്ച് ചെയ്യണം.....അവള് ചെന്നു വീണ പുല്ലിലോ മറ്റോ കാണും....എന്തയാലും വിഡ്ഢി പൊലീസുകാർ അല്ലെ....അവിടെയൊന്നും അരിച്ചു പെറുക്കാൻ ഒന്നും പോണില്ല...... ന്യൂസിലും പുറത്തു വന്നത് ആക്‌സിഡന്റ് എന്നല്ലേ....അയാൾ...പറഞ്ഞതും നി..എന്താണെന്ന് വെച്ചാൽ ചെയ്.... എന്നും പറഞ്ഞു അവൻ അവിടെ നിന്നും പോയി.... അവൻ ഇന്ന് തന്നെ അവിടെ പോയി....ആരും അറിയാത്ത രീതിയിൽ ഒന്നു നോക്കിയിട്ട് വരണം എന്നും ഉറപ്പിച്ചു.... _______ അച്ചു...എനിയ്ക്ക് നിന്നോട് ഒരു കാര്യം ചോദിയ്ക്കാൻ ഉണ്ട്.....ഫോണിൽ എന്തോ നോക്കിക്കൊണ്ട് ഇരുന്ന അച്ചുവിനോട് മഹി ചോദിച്ചു... അവൾ...അത് കേട്ട് ഒന്ന് മുഗം ഉയർത്തി..... നി ആരോടൊപ്പമോ...കറങ്ങുന്ന കാര്യം....ചിലർ പറഞ്ഞു.... ആരാണെന്നു പറഞ്ഞാൽ....ഞങ്ങൾ ഒന്നു അന്യോഷിയ്ക്കാം.... മഹി....പറഞ്ഞു... അച്ചു....മേഖലയെയും ഗംഗയെയും ഒന്നു നോക്കി.... രഹസ്യം കേൾക്കാൻ എന്ന ഭാവത്തിൽ നിന്ന മേഖല ആ നോട്ടം കണ്ടപ്പോൾ തന്നെ അടുക്കളയിലേക്ക് വലിഞ്ഞു...

. ഗംഗ പയ്യെ എഴുനേറ്റ് റൂമിലേയ്ക്കും.... അവർ പോയി എന്നുറപ്പ് ആയതും.... താൻ എന്തിനാ അത് അന്യോഷിയ്ക്കുന്നത്....അച്ചു ഒരു മയവും ഇല്ലാതെ ചോദിച്ചു.. അല്ല..... നല്ല പയ്യൻ ആണെങ്കിൽ.... നിനക്കും ഒരു ഭാവി..... അതുകേട്ട് ഗംഗാദരൻ പറഞ്ഞു... ഭാവിയോ....ആർക്ക്.... ഒരുത്തിയ്ക്ക് നല്ല ഭാവി രണ്ടും കൂടി ഉണ്ടാക്കി കൊടുത്തില്ലേ.... അതിനേക്കാൾ വലിയ ഒന്നും ഇല്ല... പിന്നെ ആ...പ്രശ്നത്തിന് തെളിവില്ലാതെ പോയത് ഓർത്തു നിങ്ങള് വിഷമിയ്ക്കണ്ട...സമയം ആകുമ്പോൾ അതും ഞാൻ ഉണ്ടാക്കും.....അതുവരെയെ ഉള്ളൂ...എല്ലാം എന്നും പറഞ്ഞു അച്ചു എണീറ്റു പോയി.... അവളോട് ഇക്കാര്യം ചോദിയ്ക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു...അവരും.. നിന്നോട് ആരാ. മഹി...അവൾ ആരോടോ കറങ്ങി നടക്കുന്ന കാര്യം പറഞ്ഞത്.....(ഗംഗാധരൻ അത്...കമ്പനിയിലെ പലരും കണ്ടിരുന്നു...അവളെ....ഒരാളോടൊപ്പം....but മുഗം കണ്ടില്ല... കോഫീ ഷോപ്പിലും ബീച്ചിലും....ഒരിയ്ക്കൽ അവളും വേറെ ആരോ കൂടി ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി വരുന്ന കണ്ടെന്നും പറഞ്ഞു.... ആ നാറിയുടെ കൈ അങ് ഒടിചൂടായിരുന്നോ....പ്രേമിച്ചാലും അങ്ങനെ ഒന്നും എന്റെ മക്കൾ പോകില്ല.... പിന്നെ എനിയ്ക്ക് ഒരു തെറ്റ് പറ്റി....എന്റെ ആമി മോളെ മനസ്സിലാക്കിയില്ല...

.അതിനുള്ള ശിക്ഷയ അച്ചു വഴി ഞാൻ അനുഭവിയ്ക്കുന്നത്..... എല്ലാം കിട്ടാൻ ഞാൻ ബാധ്യസ്ഥൻ ആണ് മഹി..എന്നും പറഞ്ഞു ഗംഗാദരൻ പുറത്തേയ്ക്ക് ഇറങ്ങി പോയി..... പിറകെ തന്നെ അച്ചുവും...ഹെൽമറ്റും എടുത്തു പുറത്തേയ്ക്ക് പോയി...... ഓരോരോ ജന്മങ്ങൾ.....നല്ല..താണോ പെണ്ണ് എന്നു ചോദിച്ചാൽ...ആണ്...ചീത്തയാണോ എന്നു ചോദിച്ചാൽ അതും ആണ്..ഇങ്ങനെയും പെണ്പിള്ളേരോ....എന്നും പിറുപിറുത്തു മേഖല വീണ്ടും പണിയിലേയ്ക്ക് തിരിഞ്ഞു.... _______ അന്ന് രാത്രി...... ഋഷിയുടെ കൂട്ടത്തിൽ ഉള്ളവൻ.....ബൈക്കിൽ സാദാരണ ഒരു ആളെ പോലെ അസിസിഡന്റ നടന്ന സ്പോട്ടിൽ....ബൈക്ക് നിർത്തി....ചുറ്റും ഒന്നു നോക്കി ആരും ഇല്ല എന്നു ഉറപ്പ് വരുത്തി..വണ്ടിയിൽ നിന്നും ഇറങ്ങി...അവളുടെ ബോഡി ആദ്യം വീണ ഭാഗത്തേയ്ക്ക് ചെന്നു അവൻ ആ പുല്ലിൽ ആകെ പരതാൻ തുടങ്ങി... ചെ...ഇവിടെ എങ്ങും ഇല്ലല്ലോ....ഇനി പോലീസിന്റെ കയ്യിൽ എങ്ങാനും കിട്ടി കാണോ..... ഏയ്‌...കിട്ടിയിരുന്നെങ്കിൽ ഇപ്പൊ ആരെങ്കിലും അന്യോഷണം ആയി രംഗത്തു വന്നേനെ.....

അപ്പൊ കിട്ടികാണാൻ സാധ്യത ഇല്ല.....എന്നും പറഞ്ഞു അവൻ വീണ്ടും അവിടെ ആകെ ഒന്നു കൂടി നോക്കാൻ തുടങ്ങി..... പുല്ല്......അത് ഇവിടെ ഒന്നും ഇല്ല....വെറുതെ മിനക്കെട്ടു എന്നും പറഞ്ഞു....അയാൾ തിരിഞ്ഞതും അയാളുടെ മുഗത്തു എന്തോ ശക്തം ആയി വന്നു അടിച്ചതും ഒത്തായിരുന്നു.... അടിച്ച അടിയിൽ തന്നെ അയാൾ നിലത്തേയ്ക്ക് വീണു.... ബോധം പോയി വീഴുന്നതിന്ന് മുന്നേ തന്നെ കണ്ടു....മുന്നിൽ നിൽക്കുന്ന രൂപത്തെ അവ്യക്തം ആയി..... ഋ...ഋഷി....എന്നു പകുതി ബോധത്തിൽ അയാൾ പറഞ്ഞതും..... ഋഷി കയ്യിൽ ഇരുന്ന ദണ്ഡ്...ഒന്നു കൂടി ആഞ്ഞു വീശിയതും....അയാളുടെ തല പൊട്ടി...ചോര ചീന്തി തെറിച്ചു....വായിൽ നിന്നും പല്ലും ചോരയും എല്ലാം കൂടി പുറത്തേയ്ക്ക് ഒഴുകി..... അയാളുടെ ശ്വാസം നിലയ്ക്കുന്നത് വരെ....ഋഷി ആ കഴ്ച കണ്ടു നിന്നു.... അവസാനം...അവന്റെ ജീവൻ വേർപെട്ടു എന്നു മനസിലായതും ഋഷി....അവിടെ നിന്നും മടങ്ങി.......... തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story