ആത്മസഖി: ഭാഗം 20

athmasagi archana

രചന: അർച്ചന

ചെ....ഇവൻ ഇത് എവിടെ പോയതാ.......ഋഷിയുടെ കൂട്ടത്തിലെ ഒരുത്തൻ (സിയു)സ്വയം പറഞ്ഞു..... നിയിതെന്താ പിറുപിറുക്കുന്നത്...വേറൊരുത്തൻ(വരുണ്) അങ്ങോട്ടേക്ക് വന്നുകൊണ്ട് ചോദിച്ചു.... ജീവൻ ഇതുവരെ വന്നിട്ടില്ല....അവന്റെ കഴുത്തിലെ ചെയിൻ കാണാതെ പോയി എന്ന് പറഞ്ഞിരുന്നു..അതുകൊണ്ട് സ്പോട്ടിൽ ഒന്നു പോയി നോക്കാൻ പോയതാ...പിന്നെ കണ്ടില്ല.....(സിയു അവിടേക്കോ..... എന്തു പണിയാടാ ഈ കാണിച്ചത്.....അന്നേ ഋഷിയ്ക്ക് കലിപ്പാ...അവന്റെ കാര്യത്തിൽ...ഇപ്പൊ ദേ......നി അവനെ ഫോണിൽ ഒന്നു വിളിച്ചേ.......(varun വിളിച്ചു....but സ്വിച് ഓഫ് എന്നാ കാണിയ്ക്കുന്നത്....ഇനി പോലീസ് എങ്ങാനും.....(സിയു എങ്കി പണി ആകും.... നി ഇക്കാര്യം ഋഷിയോട് പറയുന്നതാ...നല്ലത്... അല്ലാതെ ശെരി ആവില്ല...(varun പറഞ്ഞതും....സിയു ഒന്നു മൂളി.. ഹാഷിം പറഞ്ഞത് അനുസരിച്ചു എല്ലാവരും...അവരവരുടെ ജോലിയിലേക്ക് തിരിഞ്ഞു... ഹാഷിമും കൃഷും റിയയും മറ്റു പോലീസ് കാർ കൂടി....ഇന്ദുവിനെ പിടിച്ചു കൊണ്ട് പോയ സ്പോട്ടിലേയ്ക്ക് പോയി.......

അവിടെ ചെന്നതും....ഹാഷിമിന്റെ നിർദ്ദേശം അനുസരിച്ചു...എല്ലാരും അവിടെ ആകെ അരിച്ചു പെറുക്കാൻ തുടങ്ങി..... ഏറെ നേരം കഴിഞ്ഞിട്ടും...ഒന്നും കിട്ടാതെ വന്നതും..... ശെ......എന്നും പറഞ്ഞു ഹാഷിം മുഷ്ടി ചുരുട്ടി... പിന്നെ എല്ലാരേയും തിരികെ വിളിച്ചു... തിരികെ നടക്കാൻ തുടങ്ങുമ്പോഴാണ്....അവിടെ....ഒരു മൂലയ്ക്ക് ആയി കുറച്ചു കീറിയ തരത്തിൽ ഉള്ള കടലാസ് കഷ്ണങ്ങൾ ഒരു പോലീസ് കാരൻ കാണുന്നത്... അയാൾ അതു കയ്യിൽ എടുത്തു നിവർത്തി നോക്കി.....അതിൽ ഇന്ദുവിന്റെ പേരു കണ്ടതും... സർ.......കിട്ടി.....എന്നും പറഞ്ഞു ഹാഷിമിന്റെ കയ്യിൽ കൊണ്ട് കൊടുത്തു.... ഹാഷിം അത് വേടിച്ചു തുറന്നു നോക്കി..... അതിൽ... പല ഭാഗവും കീറിയ രൂപത്തിൽ ആയിരുന്നു.... അതിൽ അവശേഷിച്ചിട്ടുള്ള....വാക്കുകളിലൂടെ ഹാഷിം കണ്ണോടിച്ചതും......അവന്റെ കണ്ണുകൾ അവൻ അറിയാതെ തന്നെ നിറഞ്ഞു വന്നു... what happened sir...? കൃഷ്‌ She is pregnent.......(ഹാഷിം what....?(റിയ... അതു കേട്ടതും അവൻ കയ്യിൽ ഇരുന്ന പേപ്പർ അവൾക്ക് നേരെ നീട്ടി.....

പിന്നെ സഹായത്തിനു കൂടെ ഉണ്ടായിരുന്ന പോലീസ് കാരെ അവൻ പറഞ്ഞു വിട്ടു.... സർ..ഇനി....എന്താ...തീരുമാനം....(കൃഷ്‌ അറിയില്ല.... എന്തയാലും ആ പന്ന കളെ കയ്യിൽ കിട്ടിയാൽ..... ഒരുത്തൻ...ചത്തു മലച്ചു കിടപ്പുണ്ട്...ശവത്തിൽ എന്ത് ചെയ്യാനാ...... പിന്നെ.... കുഞ്ഞുണ്ണിയെ വിളിച്ചു പറ.... ആ si യെ കൊണ്ടു വരുമ്പോൾ....ആ യൂണിഫോം അങ് മാറ്റിയെക്കാൻ....എന്നും പറഞ്ഞു ഹാഷിം കലിപ്പിൽ വണ്ടിയിലേക്ക് കയറി...പിറകെ തന്നെ പരസ്പരം ഒന്നു നോക്കി പിറകെ കൃഷും റിയയും... പോണ പോക്കിൽ ഹാഷിം ഫോൺ എടുത്തു ആർക്കോ....എന്തോ മെസ്സേജും അയച്ചു.....ഫോൺ മാറ്റി വെച്ചു..... റിയ ഇതു കണ്ടു എങ്കിലും ചോദിയ്ക്കാൻ നിന്നില്ല.... 3 പേരും ഓഫീസിൽ എത്തുമ്പോൾ... ബാക്കി 3 പേരും അവിടെ ഉണ്ടായിരുന്നു....കൂടെ...സ്റ്റേഷനിൽ അന്ന് ഉണ്ടായിരുന്ന അലക്‌സും...ഒരു കോണ്സ്റ്റബിളും.. ജൈനി....ആ കോണ്സ്റ്റബിളിനെ അങ് പറഞ്ഞു വിട്ടേരെ എന്നിട്ടു....അലക്സിനോട് അകത്തേയ്ക്ക് ചെല്ലാൻ പറയ്...ഞാൻ ഇപ്പൊ വരാം..എന്നും പറഞ്ഞു ഹാഷിം ഓഫീസ് റൂമിലേയ്ക്ക് പോയി....

എന്താടാ...പ്രേശ്നം ഹാഷിം പോകുന്നത് നോക്കി ജൈനിൻ ചോദിച്ചു.... അതിനുത്തരം എന്നോണം....കൃഷ്‌ കയ്യിൽ ഇരുന്ന പേപ്പർ അവന്റെ കയ്യിലേക്ക് കൊടുത്തു്..... അവന്റെ കൂടെ ബാക്കിയുള്ളവരും.... അതു വായിച്ചു നോക്കി..... അവർ ഞെട്ടലോടെ കൃഷിനെ നോക്കി.... ഇതിനേക്കാൾ ഒരു പെണ്ണും ഒന്നും അനുഭവിയ്ക്കാൻ ഇല്ല.....വേറെ എന്തും സഹിച്ചേനെ...പക്ഷെ....ഇതിപ്പോ....കൃഷ്‌ ഒന്നും പറയാൻ പറ്റാതെ തരിച്ചു നിന്നു.... അതു കേട്ടതും കുഞ്ഞുണ്ണി അപർണയെ തന്നോട് ചേർത്തു നിർത്തി....അവന്റെ കയ്യുടെ വിറയൽ അവൾക്കും അറിയാൻ പറ്റുന്നുണ്ടായിരുന്നു.... ഒരുപക്ഷേ....സ്വന്തം കുടുംബം എന്നു വരുമ്പോൾ പലരും തളർന്നു പോകും..... റിയ അവൻ പോയ വഴിയേ നോക്കി..നിന്നു... അവനെ സമദാനിപ്പിയ്ക്കണം എന്നുണ്ടെങ്കിലും....എന്തോ അവളെ വിലക്കി... കുറച്ചു കഴിഞ്ഞതും....ഹാഷിം...യൂണിഫോം മാറ്റി....അലക്സിനെ കയറ്റിയ മുറിയിലേയ്ക്ക് കയറി...അവൻ ഇരുന്ന ചെയറിന് ഓപ്പോസിറ്റ് ഇട്ടിരുന്ന ചെയറിൽ ചെന്നിരുന്നു..... എന്തിനാ സർ...എന്നെ വിളിപ്പിച്ചത്‌....

.(അലക്‌സ് താൻ എന്തിനാ ഇന്ദുവിനെ അന്ന് ഡ്യൂട്ടിയ്ക്ക് പറഞ്ഞു അയച്ചത്.....ഹാഷിം ദേഷ്യം...നിയന്ദ്രിച്ചു കൊണ്ട് ചോദിച്ചു.... സർ എന്തൊക്കെയാ ഈ പറയുന്നത്.....ആന്ന് ഇന്ദു ലീവ് എടുത്തു...പോ......അലക്‌സ് പറഞ്ഞതും....ഹാഷിം അവന്റെ കവിള് നോക്കി ഒരെണ്ണം കൊടുത്തതും ഒത്തായിരുന്നു.... ആ അടിയിൽ തന്നെ അവൻ ചോര തുപ്പി.... ഇനി പറ എന്തിനാ....ആ കുട്ടിയെ അന്ന് ഡ്യൂട്ടിയ്ക്ക് അയച്ചത്...അതും ആളും പേരും ഇല്ലാത്ത സ്ഥലത്ത്....മമര്യാദിയ്ക്ക് സത്യം പറ....(ഹാഷിം കൈ കുടഞ്ഞു കൊണ്ട് ചോദിച്ചു... സർ......ഞാ..ഞാനായിട്ട്...ഒന്നും.... ഇന്ദു സ്വയം.... വീണ്ടും അലക്‌സ് പറഞ്ഞതും...ഹാഷിമിന്റെ കൈ ഒന്നു കൂടി അവന്റെ മുഗത്തു ഉയർന്നു താന്നു..... ആ അടി കൂടി ആയപ്പോഴേയ്കും.... അലക്‌സ് തളർന്നിരുന്നു..... സ്....സർ...ഞാൻ പറയാം... അത്...ഞാൻ....ഞാൻ തന്നെയാ അവളെ അവിടെ ഡ്യൂട്ടിയ്ക്ക് ഇട്ടത്...(അലക്‌സ് എന്തിന്....(ഹാഷിം അ.. അത്.....അവൾക്കിട്ടൊരു പണി കൊടുക്കാൻ.....അലക്‌സ് തല താഴ്ത്തി പറഞ്ഞു ഹും...😡

തനിയ്ക്ക് ഒരു കാര്യം അറിയാമോ....അവൾ പ്രെഗ്നന്റ് ആയിരുന്നു.... ഹാഷിം പറയുന്നത് കേട്ടതും....അലക്‌സ് ഞെട്ടലോടെ തല ഉയർത്തി.... താൻ ഒരു പാട് അങ് ഞെട്ടണ്ട....തന്നെ കുറിച്ചു ഞാൻ അന്യോഷിച്ചു.... പെണ്ണുങ്ങളോട് കുറച്ചു ഒലിപ്പീരു ഉണ്ടല്ലേ....അന്ന്... ഇന്ദു മരിച്ച രാത്രി....ഞാൻ കണ്ടായിരുന്നു....ലേഡി കൊണ്സ്റ്റേബിളിനെ നോക്കി വെള്ളം ഇറക്കുന്നത് അന്നേ ഓങ്ങി വെച്ചതാ.... ഈ ഒലിപ്പീരു പ്രേശ്നത്തിൽ ഇന്ദു തന്റെ മുഗത്തു കൈ വെച്ച കാര്യവും ഞാൻ അറിഞ്ഞു...ഹാഷിം പറഞ്ഞതും അലക്‌സ് ഒന്നും മിണ്ടാതെ ഇരുന്നു... അതിനു അല്ലെ താൻ ആ പെണ്ണിനിട്ടു ഇമ്മാതിരി പണി പണിതത്... തന്നെ ഒക്കെ ഉണ്ടല്ലോ.... പിന്നെ താൻ ഒരു കാര്യം കൂടി അറിഞൊ....തന്റെ ജോലി പോയി......ഇനി ഈ കേസ് കഴിഞ്ഞിട്ട് തനിയ്ക്ക് ആ തൊപ്പി വേണമോ വേണ്ടയോ എന്ന് തീരുമാനിയ്ക്കാം.... താൻ പോ.... സർ...plz... ഇനി...ആവർ......(അലക്‌സ് Get out................ഹാഷിം ഒരു അലർച്ച ആയിരുന്നു..... അവന്റെ അലർച്ച കേട്ടു പുറത്തു ഉള്ളവർ വരെ ഞെട്ടി... കുറച്ചു കഴിഞ്ഞതും അടികൊണ്ട കവിളും പൊത്തി പിടിച്ചു അലക്‌സ് പുറത്തേയ്ക്ക് പോയി..... അവൻ പോകുന്നത് കണ്ടതും ബാക്കി യുള്ളവർ അകത്തേയ്ക്ക് കയറി.... സർ....(ജൈനിൻ ഉം.... ഞാൻ പറഞ്ഞ കാര്യങ്ങൾ...അന്യോഷിച്ചോ....

സർ....ആ ക്യാമറയിൽ...ജീവനെ ആരോ അടിയ്ക്കുണ്ട് ....അത് വ്യക്തം ആയി കാണാം... പക്ഷെ..അടിച്ച ആളുടെ മുഗം മാത്രം ഇല്ല.... ആള് തിരിഞ്ഞു നിന്നത് കൊണ്ടു മുഗം കണ്ടില്ല.....(ജൈനിൻ ഉം.... അപ്പൊ...ആള് തെളിവ് ഇല്ലാതെ ആക്കാനാ ജീവനെ കൊന്നത് എന്നു ഉറപ്പ് ആയി..... ഇനി ഞൻ പറയുന്നത് എല്ലാരും വ്യക്തം ആയി കേൾക്കണം.....എന്നും പറഞ്ഞു ഹാഷിം കാര്യം അവതരിപ്പിച്ചു..... അവന്റെ തീരുമാനം കേട്ടതും എല്ലാരും അതിനെ ശെരി വെച്ചു....അവിടെ നിന്നും പിരിഞ്ഞു.... "നിങ്ങൾ....ആയി തന്നെ പുറത്തു വരാൻ....ഈ ഐഡിയ തന്നെ ധാരാളം..... എന്നും മനസിൽ പറഞ്ഞു ഹാഷിം ഒന്നു പുഞ്ചിരിച്ചു...." ________ മുഖി ഉറക്കത്തിൽ നിന്നും കണ്ണു തുറന്നു നോക്കുമ്പോൾ....ചുറ്റും...ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു.... അതുകണ്ടതും അവൾ ഞെട്ടി പിടഞ്ഞു എണീയക്കാൻ ഭവിച്ചപ്പോഴാണ്...കഴിഞ്ഞ കാര്യങ്ങളെ കുറിച്ചു അവൾക്ക് ബോധം വന്നത്... അപ്പൊ തന്നെ അവൾ പുതപ്പിന് കീഴിലേയ്ക്ക് കയറി.... അനക്കം തട്ടിയതും ഭൂമി ഒന്നു കൂടി മുഖിയെ പൊതിഞ്ഞു പിടിച്ചു....

.തന്നോട് ചേർത്തു കിടത്തി.... അവൻ നല്ല ഉറക്കത്തിൽ ആണെന്ന് കണ്ടതും അവൾ മെല്ലെ അവന്റെ ദേഹത്തു നിന്നും കൈ മാറ്റി എണീയക്കാൻ ഭാവിച്ചതും..... ഭൂമി കണ്ണടച്ചു കൊണ്ടു തന്നെ മുഖിയെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു.... എവിടെ പോകുവാ....(ഭൂമി അത്....നേരം ഇരുട്ടി.....ഞാൻ...താഴെ...മുഖി വിക്കി വിക്കി പറഞ്ഞതും.... ഭൂമി കണ്ണു തുറന്നു....അവളെ നോക്കി.... ഇപ്പൊ എങ്ങോട്ടും നി പോണില്ല....ഇന്ന് ഫുൾ നമുക്ക് ഇങ്ങനെ കിടക്കാം...എങ്ങനെ ഉണ്ട്.....ഭൂമി അവളെ ഒന്നു കൂടി തന്നോട് ചേർത്തു പിടിച്ചു...കഴുത്തിലേയ്ക്ക് മുഗം പൂഴ്ത്തികൊണ്ട് ഭൂമി പറഞ്ഞതും....മുഖി.ചിരിയോടെ അവനെ തള്ളി മാറ്റി.... അയ്യടാ....അങ്ങോട്ടു മാറിയെ....രാവിലെ കയറിയതാ....ഇവിടെ ഉള്ളവർ ഒക്കെ എന്തു വിചാരിയ്ക്കും.... ഒന്നും വിചാരിയ്ക്കില്ല.....നി ഇങ്ങോട്ടു വന്നേ.....(ഭൂമി പറ്റില്ല....മുഖി കട്ടായം പറഞ്ഞതും...ഭൂമി ദേഷ്യത്തിൽ അവന്റെ ഡ്രെസ്സും എടുത്തു ബാത്റൂമിലേയ്ക്ക് വിട്ടു....അവർക്കുള്ള ഡ്രെസ്സ് അതിനു മുന്നേ എടുത്തു അവൾക്ക് കൊടുത്തു.... എങ്ങനെയോ.... ഡ്രെസ്സ് എടുത്തു ഇട്ടു....എണീയക്കാൻ ഭവിച്ചപ്പോഴാ....കാലിന്റെ കാര്യം തന്നെ ഓർമ വന്നത്... ഇനി ഇത് തറയിൽ കുത്തി എന്നും പറഞ്ഞു ആവും അടുത്ത പോര്.....

എന്നും പറഞ്ഞു അവൾ താണ്ടിയ്ക്ക് കയ്യും കൊടുത്തു....അവൻ വരുന്നതും നോക്കി നിന്നു.... കുറച്ചു കഴിഞ്ഞതും അവൻ ഫ്രഷ് ആയി ഇറങ്ങി.... എന്നിട്ടും മുഖത്ത്‌ കലിപ്പ് തന്നെയാ..... ഹോ....ചെക്കൻ കലിപ്പിൽ ആണല്ലോ.....അപ്പൊ ഇനി ഹെല്പ് നോക്കണ്ട....എന്നും പറഞ്ഞു മെല്ലെ എണീയക്കാൻ നോക്കിയതും... ഇരിയ്ക്കടി അവിടെ എന്നൊരു അലർച്ച ആയിരുന്നു... ആ ഒച്ചയിൽ തന്നെ മുഖി അറിയാതെ ബെഡിലേയ്ക്ക് വീണു... കുറച്ചു കഴിഞ്ഞതും...പ്ലാസ്റ്റർ ചെയ്ത കാലു നനയാതെ ഇരിയ്ക്കാൻ എന്തോ കൊണ്ടു വന്നു കവർ ചെയ്തു വെച്ചു...അവളെ രണ്ടു കയ്യിലും കോരി അങ് എടുത്തു.... അവൾക്ക് അത് കണ്ടു ചിരി പൊട്ടി.... എന്താടി ഇളിയ്ക്കുന്നെ...... ഏയ്‌ ചുമ്മ എന്നും പറഞ്ഞു വീണ്ടും ചിരി തുടങ്ങിയതും.... ഭൂമി അവളെ നേരെ കൊണ്ടു ബാത്ത് ടബിൽ ഒരിടൽ ആയിരുന്നു.... വെള്ളം നിറഞ്ഞു കിടന്ന.ബാത് ടാബ് ആയത് കാരണം മുഖി മൊത്തത്തിൽ നനഞ്ഞു കുളിച്ചു... താൻ എന്തുവാടോ ഈ കാണിച്ചേ...മുഗത്തേയ്ക്ക് ഒഴുകി ഇറങ്ങിയ വെള്ളം തുടച്ചു മാറ്റി കൊണ്ടു ചോദിച്ചതും... കാണിച്ചില്ല കാണിയ്ക്കാൻ പോകുന്നത് അല്ലെ യുള്ളൂ.....

എന്നും പറഞ്ഞു....ഭൂമി ബാത്റൂമിലെ വാതിൽ അങ് അടച്ചു.... ദേ..കളിയ്ക്കാത്ത ആ വാതിൽ തുറന്നെ..മുഖി ഉമിനീർ ഇറക്കി പറഞ്ഞതും... ശെടാ .....ഇതിപ്പോ...എല്ലാം കഴിഞ്ഞിട്ടും....പെണ്ണിന് പേടി എന്നു പറഞ്ഞാൽ....എങ്ങനാ.....എന്നും പറഞ്ഞു അവൻ ഇട്ടിരുന്ന ടീ ഷർട്ട് ഊരി എടുത്തതും അവൾ കണ്ണു പൊത്തിയതും ഒത്തായിരുന്നു... അവളുടെ കാട്ടി കൂട്ടൽ കണ്ടു അവനും ചിരി പൊട്ടി..... അവന്റെ ചിരി കേട്ടാണ് അവൾ കണ്ണു തുറന്നു നോക്കുന്നത്....നോക്കുമ്പോൾ ഭൂമി അവിടെ ചുവരും ചാരി നിന്നു ചിരിയ്ക്കുന്നു.... കാലൻ പേടിപ്പിച്ചത് ആണല്ലേ.....മുഖി അവന്റെ ചിരി കണ്ടു മനസിൽ പറഞ്ഞു.... തന്നെ ഞാൻ കാണിച്ചു തരാം....എന്നും പറഞ്ഞു അവൾ കയ്യിൽ വെള്ളം കോരി അവനു നേരെ വീശി.... ഉം...ഉം..കാണിയ്ക്കും കാണിയ്ക്കും.....ഇനി കാണാൻ ആയി വല്ലതും ബാക്കി ഉണ്ടെങ്കിൽ അല്ലെ....

മോള് പയ്യെ കുളിച്ചിട്ടു പുറത്തേയ്ക്ക് വന്നോ കേട്ടോ.....ഞാൻ പോണേ..എന്നും പറഞ്ഞു.....ഭൂമി നേരെ പുറത്തേയ്ക്ക് പോയി..... കുറച്ചു കഴിഞ്ഞു മുഖി ഫ്രഷ് ആയി...പുറത്തേയ്ക്ക് ഇറങ്ങിയതും അവിടെ ഇരിയ്ക്കുന്നവളെ.. കണ്ടു...മുഖി ഒന്നു ഞെട്ടി.... പിന്നെ ഒന്നു ഇളിച്ചു കാണിച്ചു..... എല്ലാം കഴിഞ്ഞു അല്ലെ.....ഞാൻ കണ്ടായിരുന്നു...ധ്വനി ഇളിയോടെ പറഞ്ഞതും.... വ്രിത്തി കെട്ടത്...... എന്നും പറഞ്ഞു...അവിടെ ഇരുന്ന് പ്ലാസ്റ്റിക് പൂവ് എടുത്തു അവൾക്ക് നേരെ എറിഞ്ഞു... വോ...നമ്മള് പറഞ്ഞതാ കുറ്റം.... ടി....നിങ്ങൾക്ക് മുറിയ്ക്ക് വാതിൽ തന്നിരിയ്ക്കുന്നത് കാണാൻ അല്ല എന്നു ഓർത്താൽ നന്ന്.....ഇവിടെ ഞാൻ മാത്രം അല്ല... കേട്ടോ..... ധ്വനി ആക്കി പറഞ്ഞതും... ദൈവമേ കതക് അടയ്ക്കാതെ ആണോ കിടന്നു ഉറങ്ങിയത്.....അങ്ങെരെ ഞാൻ......😡......... തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story