ആത്മസഖി: ഭാഗം 21

athmasagi archana

രചന: അർച്ചന

ദൈവമേ...കതക് അടച്ചില്ലേ....അങ്ങേരു ഇങ്ങു വരട്ടെ.... ഈ നാറി വല്ലതും കണ്ടു കാണുവോ...ആവോ...എന്നും മനസിൽ പറഞ്ഞു... മുഖി ധ്വനിയെ നോക്കിയതും.... ധ്വനി...നാണിച്ചു കാലു കൊണ്ടു നിലത്തു കളം വരയ്ക്കുന്നു... നി ഇത് എന്ത് തേങ്ങാ ആടി കാണിയ്ക്കുന്നത്.....(മുഖി നാണം.....(ധ്വനി എന്തിനു.....🙄(മുഖി അല്ല..... ഞാൻ എല്ലാം കണ്ടാരുന്നു.....അതിന്റെ റിയാക്ഷൻ.....ധ്വനി ഒരു കണ്ണിറുക്കി കൊണ്ടു പറഞ്ഞതും...മുഖി അവിടെ ഇരുന്ന ഫ്‌ളവർ വെയ്‌സ് കയ്യിൽ എടുത്തതും ഒത്തായിരുന്നു.... ടി..പൊട്ടുന്ന സാദനമാ... നി കഴുത്തു വരെ പുതച്ചു കിടന്നത് കൊണ്ടു...ഞാൻ ശെരിയ്ക്കും ഒന്നും കണ്ടില്ലെടി......😁എന്നും പറഞ്ഞു ധ്വനി...പുറത്തേയ്ക്ക് ഓടിയതും...മുഖി ഒറ്റ കാലിൽ കൊന്തി കൊന്തി....അവൾക്ക് പിറകെ വെച്ചു പിടിച്ചു.... നിക്കേടി നാറി അവിടെ.....എന്നും പറഞ്ഞു അവൾ ഫ്‌ളവർ വെയ്‌സ് എടുത്തൊരെറ് എറിഞ്ഞു..

നാറി അല്ല പ്യാരി... ണും പറഞ്ഞു അവൾ ആ എറി അങ് ഒഴിഞ്ഞു... അത് നേരെ ഹോസ്പിറ്റലിൽ നിന്നും വന്ന ഗൗരിയുടെ നെഞ്ചത്..... അമ്മേ....എന്നൊരു വിളി ആയിരുന്നു... ഗൗരി നോക്കുമ്പോൾ രണ്ടെണ്ണം..നിങ്ങൾക്ക് നല്ല സമയ ദോഷം ഉണ്ട്...എന്ന ഭാവത്തിൽ രണ്ടെണ്ണം നിൽക്കുന്നു... കൊല്ലേടി....കൊല്ലു രണ്ടും കൂടി എന്നെ.... ഇത്രയും നാൾ വിചാരിച്ചത്...ഇവിടെ ഉള്ള ഒരുത്തിയ്ക്ക് മാത്രമേ ഇങ്ങനെ ഉള്ള അസുഖം ഉള്ളൂ എന്നാ കരുതിയത്.... ഇപ്പൊ വരുന്നതും നിന്നതും എല്ലാം എന്റെ നെഞ്ചത്തോട്ടു ആണല്ലോ..ദൈവമേ എന്നും പറഞ്ഞു നെഞ്ചും തടവി ഗൗരി അവന്റെ മുറിയിലേയ്ക്ക് പോയി....ആ കാഴ്ച കണ്ടു രണ്ടെണ്ണം ഇളിച്ചോൻഡും... ____ ഒരുപാട് കളർ ഇല്ലാത്തത് കൊണ്ട് ആകോ...ഇനി അവനു എന്നെ ഇഷ്ടം അല്ലാത്തത്.... കാണാൻ തരക്കേടില്ല....പിന്നെ നല്ല ജോലിയും ഉണ്ട്...

പിന്നെ എന്താ...എന്നെ ഇഷ്ടം അല്ലാത്തെ.....റിയ കണ്ണാടിയ്ക്കു മുന്നിൽ ചെന്നുനിന്നു തന്റെ മുഗം നോക്കി....പറഞ്ഞു.... കഴിഞ്ഞ ദിവസം കൂടെ ഒരു പെണ്ണിനെ കണ്ടു..... അപർണയോടൊപ്പം ചെയിനിനെ പറ്റി തിരക്കാൻ പോയപ്പോൾ.... ബൈക്കിൽ ഒരുമിച്ചു ഇരുന്നു.... ഒന്നേ കണ്ടുള്ളൂ....തന്നേക്കാൾ കളറും...ഹൈറ്റും... ഞാൻ വെറുതെ...ഓരോന്നു.... ആദ്യമേ ഒരാളെ ഇഷ്ടം ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നേൽ...ഞാൻ വരില്ലായിരുന്നല്ലോ.... പറഞ്ഞാൽ...നി വിശ്വസിയ്ക്കൊവോ....ആ സമയത്തെ ഓരോ വട്ടു.....എന്നും പറഞ്ഞു....മാറിൽ പച്ച കുത്തിയ പേരിൽ വെറുതെ വിരൽ ഓടിച്ചു..... ഞാൻ വെറും.... കണ്ണാടിയുടെ മുന്നിൽ നിന്നു ഓരോന്നു ആലോചിച്ചു....റിയയുടെ കണ്ണു നിറഞ്ഞു.... പെട്ടന്നാണ്...ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്...അപ്പൊ തന്നെ മുഗം കഴുകി....സാദാരണ കണക്ക് ബാത് റൂമിൽ നിന്നും പുറത്തേയ്ക്ക് ചെന്നു റൂമിന്റെ വാതിൽ തുറന്നു... അപ്പ എപ്പോൾ വന്നു......വാതിൽ തുറന്നതും മുന്നിൽ അച്ഛനെ കണ്ടു റിയ ചോദിച്ചു...

ഞാൻ കുറച്ചു നേരം ആയി.... നിന്നെ പുറത്തേയ്ക്ക് കണ്ടില്ല..എന്തു പറ്റി....വയ്യേ..കണ്ണൊക്കെ നിറഞ്ഞു....എന്നും പറഞ്ഞു മുഹമ്മദ് റിയയുടെ നെറ്റിയിൽ കൈ ചേർത്തു... ചെറിയ ഒരു തലവേദന...അതാ....(റിയ. ഉം...ചെറിയ ചൂട് ഉണ്ട്.....കുറച്ചു നേരം കിടന്നാൽ..ശെരി ആകും.... അല്ല... നിന്റെ കേസൊക്കെ എവിടം വരെ ആയി.... പുതിയ വല്ല കേസും കിട്ടിയോ.....മുഹമ്മദ് അവളെ ബെഡിൽ പിടിച്ചിരുത്തി കൊണ്ടു ചോദിച്ചു.... അപ്പ... ഞാൻ പറഞ്ഞില്ലേ..... കേസിന്റെ കാര്യം ഒന്നും ഞാൻ പറയില്ല എന്നു...അതു ചോദിയ്ക്കരുത്....എന്നും പറഞ്ഞു റിയ അടുത്തു ഇരുന്ന മുഹമ്മദിന്റെ മടിയിലേയ്ക്ക് തലവെച്ചു കിടന്നു... വോ..ഞാൻ ഒന്നും ചോദിയ്ക്കുന്നില്ലേ.... ഇനി കേട്ടാലും എനിയ്ക്ക് പ്രാന്ത് പിടിയ്ക്കും....എന്നും പറഞ്ഞു മുഹമ്മദ് അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു....

വാപ്പുചി....... എന്താടാ.....😊😊 എന്നെ ശെരിയ്ക്കും കാണാൻ കൊള്ളില്ലേ..... ഉമ്മയും...വാപ്പുവും....ഒക്കെ വെളുത്തിട്ടു ആണല്ലോ...പിന്നെ ഞാൻ മാത്രം എന്താ....ഇങ്ങനെ....നിറം കുറഞ്ഞിട്ടു.... നി എന്റെ വാപ്പയെ കണ്ടിട്ടുണ്ടോ..... ഉം...ഫോട്ടോയിൽ......കുഞ്ഞുങ്ങളെ പോലെ അവൾ മറുപടി കൊടുത്തു.... നി എന്റെ ഉപ്പയുടെ തനി പകർപ്പാടി..... അതല്ലേ....നമ്മുടെ കുടുംബത്തിൽ...എല്ലാർക്കും നിന്നോട് ഭയങ്കര സ്നേഹം....(മുഹമ്മദ് എന്നാലും...ചിലർക്ക് എന്നൊട് ഒരു സ്നേഹവും ഇല്ല....അപ്പ...(റിയ ഹാഷിം ആയിരിയ്ക്കും ആ ചിലർ...അല്ലെ.....മുഹമ്മദ് ചോദിച്ചതും റിയ ഒന്നു മൂളി... നി ഒരു പോലീസ് കാരി ആണൊടി.... അവനും നിയും ഒരേ ഫീൽഡിൽ... പറഞ്ഞു കേട്ടത് വെച്ചു നോക്കുമ്പോൾ അവനു ദേഷ്യം കൂടുതൽ ആണ്...അപ്പൊ....അവന്റെ സ്നേഹവും അങ്ങനെ ആവും.... നി ഇങ്ങനെ കിടക്കാതെ എണീറ്റു വന്നേ....അവളുടെ ഒരു കള്ള തലവേദന.... വാ....എനിയ്ക്ക് നല്ല വിശപ്പ് ഉണ്ട്....എന്നും പറഞ്ഞു മുഹമ്മദ് കള്ള ഗൗരവത്തിൽ...അവളെയും പൊക്കി .

..ഹാളിലേക്ക് വിട്ടു....... ________ പിറ്റേന്ന് രാവിലത്തെ പത്രങ്ങളിൽ അച്ചടിച്ചു വന്ന വാർത്ത കണ്ടു.....ഋഷിയുടെ കൂട്ടാളികൾ ഞെട്ടി..... വാർത്തയുടെ കാര്യം...ഋഷിയെ വിളിച്ചു ചോദിയ്ക്കാൻ വിളിച്ചെങ്കിലും...അവനെ ഫോണിൽ കിട്ടിയില്ല.... ടാ....ഇത്....(ജിത്തു... ഇത് അവന്മാർ പണിഞ്ഞത് തന്നെയാ.....(സിയു നി എന്താ ഇങ്ങനെ ഉറപ്പിച്ചു പറയുന്നത്....(varun അവന്റെ ചെയിൻ മിസ്സിങ് ആയിരുന്നു..... അതുകൊണ്ട് ആ പെണ്ണിനെ കൊണ്ടിട്ട സ്ഥലത്ത് അവൻ നോക്കാൻ പോയിരുന്നല്ലോ.....ഇനി ആ വഴിയ്ക്ക് പോലീസ് എങ്ങാനും.....(സിയു ഇനി ഇത് ഇങ്ങനെ കൊണ്ടു പോകുന്നത് റിസ്‌ക്ക് ആണ്..... ആ ചെക്കാനിട്ടു ഒരു മുട്ടൻ പണി കൊടുക്കണം...അവൻ താഴ്ന്നാൽ...പിന്നെ പെട്ടന്ന് ഒരുത്തതും തല പൊക്കില്ല (റിയാസ് പണി അന്നേ ഉറപ്പിച്ചതാ.... പക്ഷെ ഋഷി പറഞ്ഞത്....(varun... അവനെ വിളിച്ചിട്ട് കിട്ടിയില്ലല്ലോ.... എന്തോ ഇപോ അവനെ എനിയ്ക്ക് വലിയ വിശ്വാസം പോര.... നമ്മളെ കുരുക്കി അവനെങ്ങാനും രക്ഷപ്പെടോ എന്നാ എന്റെ ചിന്ത...... ഈ പ്രേശ്നത്തിനു തന്നെ വിളിച്ചിട്ട് അവനെ കിട്ടുന്നില്ല....

(റിയാസ് അതൊക്കെ ശെരി ആവാം..എന്നാലും അവനോടു കൂടി ഒന്നു ചോദിച്ചിട്ടു എടുത്തു ചാടുന്നത് ആവും..നമുക്ക് നല്ലത്....varun പറഞ്ഞതും...റിയാസ് ഒഴികെ ബാക്കി ഉള്ളത് രണ്ടും അതിനോട് അനുകൂലിച്ചു... നിങ്ങള് അവൻ പറയുന്നത് കേട്ടോ.... എന്താ ചെയ്യേണ്ടത് എന്നു എനിയ്ക്ക് അറിയാം...എന്നും പറഞ്ഞു റിയാസ് പോയി.... ടാ അവൻ എടുത്തു ചാടി വല്ലതും ചെയ്താൽ.....(ജിത്തു.. ചെയ്താൽ..എന്താ.... പറഞ്ഞിട്ടു കേൾക്കാത്തത് കൊണ്ട് അല്ലെ.... നി ഇങ്ങു വാ.... അന്ന് നമ്മൾ പിടിച്ച ഒരുത്തിയുടെ വീഡിയോ....യാ...വാ കാണാം...എന്നും പറഞ്ഞു അവൻ ബാക്കിയുള്ളവരെ കൂട്ടിക്കൊണ്ടു പോയി.. പിന്നെയും ദിവസങ്ങൾ...പിന്നിട്ടു...... അന്ന്.....ജീവന്റെ മരണം പുറത്തു അറിയിച്ചിട്ടും അവരുടെ ഭാഗത്തു നിന്നും ഒരു നീക്കവും ഉണ്ടാകാഞ്ഞത് ഹാഷിമിനെയും കൂട്ടരെയും സംശയത്തിൽ ആക്കി..... അതിനിടയിൽ തന്നെ....ആ ഡോക്ടറെയും സർജനെയും അവരുടെ ആൾക്കാർ നിരീക്ഷിച്ചു തുടങ്ങിയിരുന്നു........ തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story