ആത്മസഖി: ഭാഗം 22

athmasagi archana

രചന: അർച്ചന

 മഹിയും ഗംഗയും.....ചെക്കപ്പിനായി അവരുടെ ഹോസ്പിറ്റലിൽ ഇരിയ്ക്കുക ആയിരുന്നു..... അപ്പോഴാണ്... ഗംഗാദരൻ അവിടേയ്ക്ക് വരുന്നത്.... എന്താ അച്ഛാ...എന്തുപറ്റി....(മഹി നി ഒന്നിങ്ങോട്ടു വന്നേ.....ഗംഗയെ അവിടെ ഇരുത്തി മഹിയെ ഗംഗാധരൻ വിളിച്ചു ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് മാറ്റി നിർത്തി.... ഗംഗ കാര്യം അറിയാതെ അവര് പോയ ഭാഗത്തേയ്ക്ക് നോക്കി.... എന്താ അച്ഛാ പ്രശ്‌നം....(മഹി ടാ... ഡോക്ടർ ഹേമയെ കാണുന്നില്ല......ആരോ വിളിച്ചിട്ട് പോയി എന്ന് മാത്രം അറിഞ്ഞു...ഗംഗാധരൻ ടെൻഷനോടെ പറഞ്ഞു... അവര്...ചിലപ്പോ പരിചയം ഉള്ള ആരെ എങ്കിലും കാണാൻ പോയത് ആയിരിയ്ക്കും...(മഹി അല്ലെടാ...ഇപ്പൊ അവരുടെ ഫോണും സ്വിച് ഓഫ് ആണ്....കഴിഞ്ഞ ദിവസം അവർ എന്നെ വിളിച്ചിരുന്നു...കുറച്ചു പണത്തിന്റെ കാര്യം പറഞ്ഞു....ആമിയുടെ കാര്യം ഒതുക്കി തീർക്കാൻ കൂട്ടു നിന്നവർ ആയത് കൊണ്ട് എനിയ്ക്ക് മറുത്തു പറയാനും പറ്റിയില്ല.....ഇന്ന് കാണുമ്പോൾ തരാം എന്ന് പറഞ്ഞു.... ഇനി പോലീസ് എങ്ങാനും....

ഇടയ്ക്ക് എന്നെ...acp ആമിയുടെ കാര്യം തിരക്കി കാണാൻ വന്നിരുന്നു... ഇനി അവൻ വല്ലതും.....അങ്ങനെ എങ്കിൽ......(ഗംഗാധരൻ അച്ഛൻ ഒന്നു കൂടി ഒന്നു വിളിച്ചു നോക്ക്.... പോലീസ് പൊക്കിയത് ആണെങ്കിൽ നമുക്ക് ഇതിനോടകം കാൾ വന്നേനെ....മഹി പറഞ്ഞതും... ഗംഗാധരൻ...ഒന്നു അയഞ്ഞു....വീണ്ടും ഹേമയുടെ ഫോണിലേക്ക് വിളിച്ചു എങ്കിലും സ്വിച് ഓഫ് എന്നു മാത്രം ആണ് വന്നത്... അതു കൂടി ആയതും അയാളുടെ മനസ് വീണ്ടും കലുഷിതം ആയി.... ഇതേസമയം....ഹേമയുടെ കണ്ണുകൾ...മെല്ലെ തുറന്നു ചുറ്റും വെപ്രാളപ്പെട്ടു നോക്കുക ആയിരുന്നു...പയ്യെ കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രെമിച്ചു..... രാവിലെ ഡ്യൂട്ടിയ്ക്ക് ഇറങ്ങുവാൻ തുടങ്ങുമ്പോഴാണ്....ഗംഗാധരൻ സർന്റെ ഫോണിൽ നിന്നും....അത്യാവശ്യം ആയി കാണണം... ഓഫീസിലേയ്ക്ക് വരാൻ മെസ്സേജ് കണ്ടത്....പണത്തിന്റെ കാര്യം പറയാൻ ആകും എന്നു കരുതി...ഓഫീസിലേക്ക് പുറപ്പെട്ടു...പോകുന്ന വഴിയിൽ....ആരോ ചോരയിൽ കുളിച്ചു കിടക്കുന്ന കണ്ടു പെട്ടന്ന് വണ്ടി നിർത്തി...

പുറത്തിറങ്ങി...ചുറ്റും ആൾ താമസം ഇല്ലാത്ത പോലെ...റോഡിൽ കിടക്കുന്ന ആളുടെ അടുത്തേയ്ക്ക് പോയത് മാത്രം ഓർമയുണ്ട്....പിന്നെ....പിന്നെ തനിയ്ക്ക്...എന്നും പറഞ്ഞു തലയ്ക്ക് കൈ കൊടുക്കാൻ ഭവിച്ചപ്പോഴാണ് അറിയുന്നത്... തന്നെ പൂർണമായും ബന്ധിച്ചിരിയ്ക്കുന്ന കാര്യം...അതും ഉടുത്തിരുന്ന സാരി കൊണ്ട്.... Help... പ്ലീസ്.....(ഹേമ അനക്കം ഒന്നും കാണാഞ്ഞു... വീണ്ടും ശബ്ദം എടുക്കാൻ ഭാവിച്ചതും..ആരോ മുന്നിലെ വാതിൽ തുറന്നു ...അകത്തേയ്ക്ക് കടന്നു...അപ്പോഴാണ്...പുറത്തു നിന്നും....കുറച്ചു ശുദ്ധ വായു അകത്തേയ്ക്ക് കയറിയത്.... പുറത്തു നിന്ന ആൾ അകത്ത് കയറി ആ മുറിയുടെ light ഓണ് ചെയ്തു... ആ വെളിച്ചത്തിൽ അകത്തേയ്ക്ക് വന്ന ആളുടെ മുഗം കണ്ടതും ഹേമ ഒന്നു ഞെട്ടി......അവളുടെ മുഗത്തു ഭയം നിഴലിച്ചു... നി...നിയോ.... എ.... എന്നെ എൻ........ഹേമ ചോദിയ്ക്കാൻ ആഞ്ഞതും... സ്സ്........... ചോദിയ്ക്കാനും പറയുവാനും ഉള്ള അവസരം അത് നഷ്ടം ആയിരിയ്ക്കുന്നു... ഇനി എന്റെ ഉത്തരങ്ങളുടെ സമയം ആണ്....എന്നും പറഞ്ഞു അയാൾ...

അവൾക്ക് അടുത്തേയ്ക്ക് ഒരു കസേര വലിച്ചു നീക്കി...ഇട്ടു അതിൽ ഇരുന്നു....പെട്ടന്ന് മറ്റു രണ്ടു പേർ കൂടി അവിടേയ്ക്ക് വന്നു....അവരെ കണ്ടിട്ടും ഹേമയ്ക്ക് മനസിലായില്ല.... അതിൽ ഒരാൾ...ഒരു ലാപ്പ്...മുന്നിലേയ്ക്ക് വെച്ചു ....ലാപ്പ് തുറന്നു അതിലെ രംഗങ്ങൾ ഓരോന്നായി....കാണിച്ചു കൊടുത്തു..ഓരോ പെണ്കുട്ടിയെയും പല തരത്തിൽ....സെക്ഷ്വലി use ചെയ്യുന്ന കാഴ്ച.....ഓരോ രംഗങ്ങൾ കാണുംതോറും...അവർ...വെറുപ്പോടെ മുഗം മാറ്റി....എന്നിട്ടും ഓപ്പോസിറ്റ് ഇരുന്ന വ്യക്തി അത് മാറ്റാൻ തയാർ ആയില്ല..... Plz.............. ഹേമ ദയനീയം ആയി പറഞ്ഞു.... നിനക്ക് ഇവരെ ഓർമയുണ്ടോ.....പെട്ടന്ന് അയാൾ....ലാപ്പിലെ ചില ചിത്രങ്ങൾ കാട്ടി.....ചോദിച്ചു... ഉം.....ഹേമ....തല താഴ്ത്തി മൂളി.......ദയനീയം ആയി..... ഹും....😡😠 എന്നും പറഞ്ഞു അയാൾ വീഡിയോ വീണ്ടും ഓണ് ചെയ്തു... അതിൽ ഒന്നാമത്തേത്...മരണ പെട്ട....കംബോണ്ടറുടെ മരണ വീഡിയോ ആയിരുന്നു....ഭ്രാന്ത് പിടിച്ച പോലെ തന്റെ മകൾക്ക് നേരെ തന്നെ നീങ്ങിയതും....അവസാനം....ബോധം മറഞ്ഞു വീണതും....

അവസാനം കുറ്റബോധത്തിൽ സുയിസൈഡ് ചെയ്തതും.... രണ്ടാമത്തേത്....കാണാതെ ആയ നഴ്സുകളുടെ ആയിരുന്നു.... ശരീര ഭാഗങ്ങൾ... ഓരോ...തവണയും ജീവനോടെ ഇരിയ്ക്കുമ്പോൾ തന്നെ പുഴുത്തു അഴുകി കണ്മുന്നിൽ തന്നെ ഇളകി മാറുന്ന അവസ്ഥ..... ആഹാരമോ വെള്ളമോ പോലും ഇറക്കാൻ വയ്യാത്ത അവസ്ഥ.... വെള്ളം കൊടുക്കുമ്പോഴും കുടിച്ചിറക്കാൻ കഴിയാതെ പുറത്തേയ്ക്ക് ഒഴുകി ഇറങ്ങി..... അതൊക്കെ കണ്ടതും ഹേമയും ഭയത്താൽ ഉമിനീർ ഇറക്കി... കുറച്ചു കഴിഞ്ഞതും....മുന്നിൽ ഇരുന്ന ആൾ...ലാപ് അടച്ചു വെച്ചു... ഞങ്ങൾ...ആരും ഇവരുടെ ദേഹത്തു കൈ വെച്ചിട്ടെ ഇല്ല...പക്ഷെ എന്നിട്ടും ഇവര് ചത്തു പോയി....നിനക്കും അങ്ങനെ പോകാൻ ആണല്ലോ...യോഗം...പിറകിൽ നിന്ന 3ആമൻ പറഞ്ഞതും.... Plz.. എ... എന്നെ ഒന്നും ചെയ്യരുത്.......എന്നെ എന്തിനാ കൊല്ലുന്നത്.....(ഹേമ കൊല്ലുക.... അതൊക്കെ ഒരു വാക്ക് ആണോടി...നിനക്ക്.... നേരത്തെ കണ്ടവരും...നിയും...പിന്നെ നിന്റെ മാറ്റവനും കൂടി കുറെ ചെയ്തു കൂട്ടിയിട്ടില്ലേ.....

അതിനോടൊന്നും ഒന്നും ആവില്ല....ഒന്നു ഓർത്തു നോക്ക് പഴയ കാര്യങ്ങൾ ഒക്കെ...രണ്ടാമൻ കലിപ്പിൽ പറഞ്ഞതും... ഹേമ നിശബ്ദം ആയി തേങ്ങി.... പിന്നെ ഇതിൽ ഞങ്ങൾ കാണിച്ചതിൽ ഒരു തെറ്റുണ്ട്..എന്തെന്ന് വെച്ചാലെ.... ആ കംബോണ്ടറെ കൊന്നത് അയാളുടെ ഭാര്യയും...മകനും മകളും കൂടി ...ഞങ്ങളുടെ കൂടെ ചേർന്നു തന്നെയാ.... അയാളുടെ മകൻ തന്നെയാ... അയാൾക്ക് വിഭ്രാന്തി കയറി.. സ്വന്തം മകളെ കയറി പിടിയ്ക്കുവാൻ ഉള്ള മരുന്നു കുത്തി വെച്ചത്....പാവം....മകളെ തൊടുന്നതിനു മുന്നേ അയാളുടെ ബോധം പോയി.... പക്ഷെ ബോധം വന്നപ്പോ.....അയാളുടെ മനസിൽ മകളെ തന്നെ പ്രാപിച്ചു എന്ന കുറ്റ ബോധം ഉണ്ടാക്കി എടുപ്പിച്ചു...സ്വയം....തീരാൻ....വിധി എഴുതിച്ചു.....അയാളുടെ കൊള്ളാറുതായ്മ അറിഞ്ഞ അങ്ങേരുടെ ഭാര്യയും മക്കളും ഒരു തുള്ളി കണ്ണുനീർ വീഴ്ത്തിയില്ല.... പിന്നെ കേസ്.....കുറച്ചു പണം വാരി എറിഞ്ഞപ്പോ അതും അങ് തീർന്നു.....മൂന്നാമൻ പറഞ്ഞു... ഇനി...കാണാതെ ആയ ആ നഴ്‌സ് രണ്ടു പേർ.... നി...ഈ കുളമ്പു രോഗം എന്നു കേട്ടിട്ടുണ്ടോ....

ഈ കന്നുകാലികൾക്ക് വരുന്നത്...ശെരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ...നാവിൽ വരെ അസുഖം ബാധിച്ചു...വെള്ളം പോലും ഇറക്കാൻ വയ്യാതെ....നാവ് വരെ പിഴുതു കയ്യിൽ വരും....ഉള്ളിൽ ഉള്ള എല്ലാ ഭാഗവും ദ്രവിയ്ക്കും.... അതുപോലെ....ഒരു മാറ്റം ശരീരത്തിൽ കൊണ്ടു വരുന്ന മെഡിസിൽ രണ്ടിന്റെയും ദേഹത്തു അങ് കുത്തി വെച്ചു....ഹോ....ആദ്യം രണ്ടു ദിവസം കുഴപ്പം ഇല്ലാതെ പോയി...3ആം നാൾ തൊട്ടു....ദേഹം മുഴുവൻ ചൊറിച്ചിൽ തുടങ്ങി.....അകത്തും പുറത്തുമായി പല ഭാഗങ്ങളും...അഴുകി...ദ്രവിച്ചു.....ഈച്ച വരെ ദേഹത്തു വന്നു പൊതിഞ്ഞു.... ഒരു തുള്ളി വെള്ളം പോലും നാവിൽ തൊടാൻ വയ്യാതെ....(മുന്നിൽ ഇരുന്ന വ്യക്തി.. അതിൽ ഒരുത്തിയുടെ നാവ് വരെ അറ്റ് പോയി.....അതും ജീവനോടെ.....(രണ്ടാമൻ... 7 നാൾ 7ഏ....7ഴു നാൾ...... പോയി....ആരും അറിഞ്ഞില്ല....(മൂന്നാമൻ ഇനി നിയാണ്.......

പിന്നെ നിനക്കൊക്കെ ഒരു വിചാരം ഉണ്ട്...നിന്നെയൊക്കെ കൊണ്ടേ ഇങ്ങനെ ഉള്ള മരുന്നുകൾ ഇറക്കാൻ പറ്റൂ എന്നു അല്ലെ.... ഞങ്ങളെ കൊണ്ടും പറ്റും....കണ്ടാൽ പടിയ്ക്കാത്തവൻ കൊണ്ടാൽ പടിയ്ക്കും എന്നൊരു ചൊല്ലില്ലേ.. അതാ...ഇത്...(രണ്ടാമൻ... ഇനി നിനക്കുള്ള പണി.....എന്നും പറഞ്ഞു....മുന്നിൽ ഇരുന്ന വ്യക്തി കയ്യിലെ മരുന്നു നിറച്ച സിറിഞ്ച് കയ്യിൽ എടുത്തു.... ഇത് എന്തിനുള്ളത് എന്നു അറിയുവോ.....മോൾക്ക്..പറഞ്ഞു തരാം..... പെണ്ണുങ്ങൾക്ക് മെന്സസ് ആവുന്നത് അറിയാലോ.....അതു പോലെ ഒരു സെറ്റപ്പാ ഇതു കുത്തി വെയ്ക്കുമ്പോഴും... അതായത്....നല്ലതിന് വേണ്ടി ആണ്...ഇങ്ങനെ ഒരു കർമം ശരീരം നിര്വഹിയ്ക്കുന്നത് എങ്കിൽ...ഇന്ന് ഞാൻ...അത് മുച്ചൂടും ഇല്ലാതെ ആക്കുവാനാണ് സ്രെമിയ്ക്കുന്നത് എന്നും പറഞ്ഞു ആ സിറിഞ്ച് അവളുടെ അടിവയറിലേയ്ക്ക് കുത്തി ഇറക്കി... ആ................. വേണ്ട....plz.. ദയവായി അങ്ങനെ ചെയ്യരുത്....ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല.....ഹേമ അലറി.... സോ...സോർറി.... മുറിവേറ്റ പാമ്പിന് പക കൂടും എന്നല്ലേ.....

പിന്നെ നി ഒരുപാട് എണ്ണത്തിനെ അമ്മ മാർ പോലും അറിയാതെ പലർക്കും വേണ്ടി ഉള്ളിൽ വെച്ചു തന്നെ ഇല്ലാതെ ആക്കിയത് അല്ലെ.... ഇനി അധികം വൈകാതെ നിനക്ക് എല്ലാം മനസിലാകും....ഉള്ളിൽ നിന്നും എല്ലാം....ജീവൻ പോകുന്ന വേദനയോടെ പൊട്ടി ഒലിച്ചു പോകും...കൂടെ പയ്യെ നിന്റെ ജീവനും...എന്നും പറഞ്ഞു....ലാപ്പ് ആ മുറിയുടെ ഒരു മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു ആ 3 പേരും മുറിയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങി....പിറകിൽ നിന്നും അവളുടെ കരച്ചിലും നിലവിളിയും കേൾക്കുന്നുണ്ടായിരുന്നു.... അവളുടെ മുറി പൂട്ടി 3 പേരും പുറത്തേയ്ക്ക് ഇറങ്ങിയതും....ഒന്നാമൻ തളർന്നു നിലത്തേയ്ക്ക് വീണതും ഒത്തായിരുന്നു.... പിറകിൽ നിന്ന രണ്ടു പേരും കൂടി അയാളെ താങ്ങി....പുറത്തേയ്ക്ക് നടന്നു..... _______ സർ...ഹേമയും..മിസ്സിങ് ആണ്.....ഹാഷിമിന്റെ ഓഫീസിലെയ്ക്ക് ഓടി എത്തിയ ജൈനിൽ പറഞ്ഞു.... what എപ്പോ....... ഹാഷിം കസേരയിൽ നിന്നും ചാടി എണീറ്റു ചോദിച്ചു...... ഇന്ന് രാവിലെ ആണ് സർ വിവരം കിട്ടിയത്...അവരുടെ വീട്ടിലെ ജോലിക്കാരി ആണ് പറഞ്ഞത് അവർ ഹോസ്പിറ്റലിൽ എത്തിയിട്ടില്ലെന്നു.....

(ജൈനിൻ അപ്പൊ അവരുടെ ഫാമിലി....(ഹാഷിം അവരും ആയി ഒന്നും ഇവർ സ്വരൂപ്പിൽ അല്ല.... ഓഹ്...... എന്തയാലും...എത്രയും പെട്ടന്ന് അവരെ കുറിച്ചു ഒരു അന്യോഷണം നടത്തണം.....പിന്നെ ആ സർജന്റെ കാര്യവും നോക്കണം.... എല്ലാവരും ഇല്ലാതെ ആയ സ്ഥിതിയ്ക്ക്...ഇനി അയാൾ മാത്രം ആണ്...ഏക തെളിവ്....അയാൾ കൂടി മിസ് ആയാൽ....ഈ കേസ് എങ്ങും എത്താതെ നിൽക്കുവാണ്....ഹാഷിം പറഞ്ഞതും ജൈനിൽ യെസ് സർ എന്നും പറഞ്ഞു പുറത്തേയ്ക്ക് പോയി.... അവൻ പോയി എന്നുറപ്പ് ആയതും....ഹാഷിം ഫോൺ എടുത്തു തനിയ്ക്ക് വന്ന മെസേജ് ഒന്നു നോക്കി......എന്നിട്ടു ചിരിയോടെ തന്റെ കസേരയിലേക്ക് ഇരുന്നു..... ______ ദിവസങ്ങൾ പിന്നെയും പിന്നിട്ടു.... ഭൂമിയ്ക്ക് മേഖയുടെ പ്രെസെൻസിൽ നല്ല മാറ്റങ്ങൾ..സംഭവിച്ചു......അവന്റെ ദേഷ്യത്തിനും ഒരു പരിധി വരെ അയവു സംഭവിച്ചു.....അവളുടെ സാമിപ്യം കൊണ്ടു വീട്ടുകാരും ആയും കുറച്ചൊക്കെ മാനസികമായി അടുത്തു....അതിന്റെ ഫലം ആയി...

ഭൂമിയും കമ്പനിയിലെ ഡ്രോയിങ് സെക്‌ഷനിൽ ഹെല്പ് ചെയ്തു തുടങ്ങി......അത് കാശിയ്ക്കും കുറച്ചു ആശ്വാസം ആയിരുന്നു..... അതിനിടയിൽ മുഖിയുടെ ഡാൻസ് പടിത്തവും....എങ്ങും എത്തിയില്ല എങ്കിലും എന്നും മുടങ്ങാതെ പോകുന്നുണ്ട്..... കാലിന്റെ പ്ലാസ്റ്റർ എടുത്ത ശേഷം...എങ്ങനെയൊക്കെയോ ഭൂമിയെ അവൾ സമ്മതിപ്പിച്ചു...ഡാൻസ് ക്ലസിന് പോകാൻ....അവസാനം അവന്റെ ആമിയുടെ മുന്നിൽ അവൻ മുട്ടു മടക്കി... ഒരു ദിവസം....അവൻ മുറിയിലേയ്ക്ക് വരുമ്പോൾ....മുഖി എന്തോ കാര്യം ആയ വരയിൽ ആണ്..ബ്രഷ് കൊണ്ട് ഒന്നും അങ്ങോട്ടു ശെരി ആകത്തത് കൊണ്ടു....കൈ കൊണ്ട് പെയിന്റ് വാരി പൂശുന്നുണ്ട്....ഭൂമി നോക്കുമ്പോൾ നിലത്തും.....അവളുടെ ദേഹത്തും കാലിലും എല്ലാ നിറങ്ങളും ആയിട്ടുണ്ട്....അവൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ അടുത്തേയ്ക്ക് ചെന്നു...നോക്കുമ്പോൾ....ടേബിളിൽ ഒരു ക്ലേ മോഡൽ ഒരെണ്ണം ഉണ്ട്...അതിലാണ് പെയിന്റ് വാരി തേയ്ക്കുന്നത്.... വരയ്ക്കാൻ മാത്രം അറിയാവുന്ന അവൾ മണ്ണ് കുഴച്ചിട്ടു എന്തോ ആവാനാ ഒന്നും ആയില്ല....

അവസാനം അവിടം വൃത്തികേട് ആയി... ഭൂമി ശബ്ദം ഉണ്ടാക്കാതെ അവളുടെ വയറിൽ കൂടി കൈ ചുറ്റി.... എപ്പോ എത്തി.....(മുഖി ഇപോ...നി ഇത് എന്താ ഉണ്ടാക്കുന്നത്....അവളുടെ കഴുത്തിൽ മുഗം ഉരസിക്കൊണ്ടു അവൻ ചോദിച്ചു.... അങ്ങനെ ചോദിച്ചാൽ......എനിയ്ക്കും വലിയ പിടി ഇല്ല....ഒരു പെണ്ണിനെ ഉണ്ടാക്കാൻ നോക്കിയതാ....ഉണ്ടാക്കി വന്നപ്പോ ഇങ്ങനെ ആയി...പിന്നെ ഇങ്ങനെ വെച്ചു പെയിന്റ് അടിയ്ക്കാൻ തുടങ്ങി...എന്നും പറഞ്ഞു...അവൾ കളറിൽ കൈ മുക്കി അതിൽ തേയ്ക്കാൻ തുടങ്ങിയതും... ഭൂമി അവളുടെ നിറം പറ്റിയ കൈ യ്യിൽ തന്റെ കൈ ചേർത്തതും ഒത്തായിരുന്നു... പെട്ടന്ന് ആയതു കൊണ്ട് അവളും ഒന്നു ഞെട്ടി. എന്താ ചെയ്യാൻ....പോ...(മുഖി സ്.... എന്നും പറഞ്ഞു അവൻ....അവളുടെ കൈ ചേർത്തു കൊണ്ട് തന്നെ ആ മണ്ണിലേക്ക് കൈ ചേർത്തു കുഴച്ചു....അവളുടെയും അവനെയും കൈ ഒരേ പോലെ ആ മണ്ണിൽ ചേർന്നു കുഴഞ്ഞു... അവൾ അവന്റെ മുഗത്തേയ്ക്ക് തന്നെ നോക്കി...ഇരുന്നു അവൻ ആണെങ്കിൽ ആ മണ്ണിലേയ്ക്കും....

അവസാനം അവളുടെ കണ്ണുകൾ അറിയാതെ അവൻ ചെയ്തു കൊണ്ടിരുന്ന പ്രവൃത്തിയിലേക്ക്ക് തിരിഞ്ഞതും.... അവളുടെ കണ്ണുകൾ അതിശയം കൊണ്ടു വിടർന്നു..... അതി മനോഹരം ആയ ഒരു പെണ്ണിന്റെ ശിൽപം.....അതും നിമിഷ നേരം കൊണ്ട്... അവൻ തന്നെ അവളുടെ കൈ വിരലുകൾ പിടിച്ചു...അടുത്തിരുന്ന നിറക്കൂട്ടിലേയ്ക്ക് ചേർത്തു...അവൻ അവന്റെ വിരലുകളും ആയി....അവളുടെ വിരലുകൾ കോർത്തു....ആ ശില്പത്തിനു നിറം നൽകി.... ഇടയ്ക്ക് മുഖി തമാശയ്ക്ക് അവന്റെ മുഗത്തേയ്ക്ക് നിറത്തെ തെറിപ്പിച്ചു എങ്കിലും അവൻ അവന്റെ ജോലിയിൽ തന്നെ ശ്രെദ്ധിച്ചു.... കുറച്ചു കഴിഞ്ഞതും...അവൻ അത് പൂർത്തി യാക്കി.... ഇപ്പൊ എങ്ങനെ ഉണ്ടെന്നു നോക്കിയ്ക്കെ... നിയും ഉണ്ടാക്കിയില്ലേ... അതിനേക്കാൾ കൊള്ളാം...അവൻ മീശ പിരിച്ചു പറഞ്ഞതും... വോ....അവൾ ഒന്നു പുച്ഛിച്ചു....അവന്റെ കൈ അങ് മാറ്റി....അവിടെ ബാക്കി ഇരുന്ന നിറം എടുത്തു വീണ്ടും പണിയാൻ ..... കുറച്ചു കഴിഞ്ഞതും അവളുടെ കാലിൽ എന്തോ അരിയ്ക്കുന്നത് പോലെ തോന്നിയത് കൊണ്ടാണ്...

അവൾ കാലിലേക്ക് നോക്കിയത്... നോക്കുമ്പോൾ ഭൂമി അവളുടെ കാൽ പാദം എടുത്ത് അതിൽ സ്വർണ മുത്തുക്കൾ ചേർത്ത ചിലങ്ക കെട്ടുന്നുണ്ടായിരുന്നു.....അവന്റെ കയ്യിലെ നിറ കൂട്ടും ചെളിയും ആ ചിലങ്കയ്ക്ക് ഭംഗി എന്ന പോലെ അതിൽ പറ്റി പിടിച്ചു.... രണ്ടു കാലിലും ചിലങ്ക അണിയിച്ചു കഴിഞ്ഞതും.....അവൻ അവളുടെ കാലപാദത്തിൽ അമർത്തി ചുംബിച്ചു.... അവന്റെ ചുണ്ടുകൾ അവളുടെ കാലിൽ അമർന്നതും അവളുടെ ശരീരത്തിൽ എന്തോ വിറയൽ കടന്നു കൂടിയ പോലെ....അവളുടെ ഉള്ളിൽ അവൾ പോലും അറിയാതെ എന്തോ ഒരു മാറ്റം...പോലെ... "എന്നിലെ വർണ്ണങ്ങളും നിന്നിലെ താളവും ആണ് ആമി നമ്മുടെ പ്രണയം...." ഭൂമി.അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞതും...അവൾ അവന്റെ മുഖം ഇരു കൈകളിലും കോരി എടുത്തു അവന്റെ ഇരു കണ്ണുകളിലും ചുംബിച്ചു.... ആ സമയം അവളുടെ കണ്ണുകൾക്ക് വല്ലാത്ത ഒരു തിളക്കം ആയിരുന്നു....

"നി ഇല്ലാതെ ഞാൻ എങ്ങനെ ആണ് പൂർണം ആകുന്നത്..... നിയും ഞാനും ഇല്ലാതെ നമ്മൾ ഇല്ലല്ലോ......" മുഖി അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു കൊണ്ട് അവന്റെ മാറിലേക്ക് ചേർന്നു അവനെ ഇറുകെ പുണർന്നു.... ആ നിമിഷം അവൾ അവൾ പോലും അറിയാതെ മറ്റൊരാൾ ആയി മാറുക ആയിരുന്നു.... ഞാൻ നിനക്ക് വേണ്ടി എന്റെ ചിലങ്കകൾ ചലിപ്പിയ്ക്കട്ടെ.....നാഥ്.... നിന്റെ ചലനങ്ങളിൽ ആണ്...ഞാൻ ഇന്നും ജീവിയ്ക്കുന്നത് ....നിന്റെ നൃത്തം എനിയ്ക്ക് കാണണം....അവൻ അവളുടെ മിഴികളിലേയ്ക്ക് നോക്കി പറഞ്ഞതും... അവൾ....അവനിൽ നിന്നും അടർന്നു മാറി.... ആ മുറിയുടെ ഒത്ത നടുക്കായി പോയി നിന്നു..... ഭൂമി....അവനേറ്റവും ഇഷ്ടപ്പെട്ട ശിവ പാർവതി പ്രണയം....പ്ലെ ചെയ്തു..... ഒരു നിമിഷം ആ സംഗീതം കേട്ടതും അവളുടെ ചുവടുകൾ അവൾ പോലും അറിയാതെ ചലിച്ചു തുടങ്ങി.....ഭൂമി അവളുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ചു കൊണ്ടും.... മെയ്‌വഴക്കത്തോടെ അവൾ ഓരോ ചുവടുകളും ആടി തീർത്തു.....അവസാനത്തെ ചുവടു കൂടി പൂർത്തിയാക്കി യതും...... മുഖി....ശരീരം കുഴഞ്ഞു നിലത്തേയ്ക്ക് വീണതും ഒത്തായിരുന്നു............. തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story