ആത്മസഖി: ഭാഗം 23

athmasagi archana

രചന: അർച്ചന

 ഡാൻസ് ചെയ്തു കഴിഞ്ഞതും മുഖി ശരീരം കുഴഞ്ഞു നിലത്തേയ്ക്ക് വീണതും ഒത്തായിരുന്നു.... ആമി..........എന്നൊരു വിളിയോടെ ഭൂമി അവളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു.... അവന്റെ വിളി കേട്ടു...വീട്ടിലുണ്ടായിരുന്ന ബാക്കി ഉള്ളവരും... ആമി....മോളെ കണ്ണു തുറക്ക്...എന്നും പറഞ്ഞു ഭൂമി അവളെ തട്ടി വിളിച്ചു കൊണ്ടിരുന്നു...അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി കൊണ്ടിരുന്നു.... അവന്റെ വിളിയും ബഹളവും കേട്ടു മുറിയ്ക്ക് അകത്തേയ്ക്ക് കയാറുമ്പോഴാണ്....ഭൂമിയുടെ മടിയിൽ ബോധം ഇല്ലാതെ കിടക്കുന്ന മുഖിയെ എല്ലാരും കാണുന്നത്.... അയ്യോ മോൾക്ക് എന്തു പറ്റി.....(ഭാമിനി അടുത്തേയ്ക്ക് ചെന്നിരുന്നു കൊണ്ടു...പറഞ്ഞു... കൂട്ടുകാരി...ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടു ധ്വനിയും അടുത്തേയ്ക്ക് ചെന്നു... നി....അവളെ എടുത്തു ബെഡിലേയ്ക്ക് കിടത്തു....ഗൗരി പറഞ്ഞതും....ഭൂമി.അവളെ ഇരു കൈകളും കോരി എടുത്തു ബെഡിലേയ്ക്ക് കിടത്തി... കാശി അപ്പോഴേയ്ക്കും ഒരു ഡോക്ടറെ വിളിച്ചിരുന്നു....അവരുടെ ഹോസ്പിറ്റലിലെ തന്നെ എന്തു പറ്റിയതാ..ഏട്ടാ....(ധ്വനി എന്റെ ആഗ്രഹ പ്രകാരം...അവൾ നൃത്തം കളിച്ചതാണ്....അവസാനം....

ഭൂമി.അവളുടെ അടുത്തിരുന്നു അവളുടെ കയ്യിൽ കൈ കോർത്തു.... അതു കേട്ടതും ധ്വനി ഒഴിച്ചു ബാക്കി എല്ലാരുടെ മുഖത്തും ആശ്വാസം കണ്ടു.... അവൾ...ഡാൻസ്..... എങ്ങനെ......ധ്വനി മനസിൽ പറഞ്ഞു... കുറച്ചു കഴിഞ്ഞതും...കാശി വിളിച്ചു പറഞ്ഞത് അനുസരിച്ചു ഡോക്ടർ വന്നു....ഗൗരിയെ ഒഴികെ ബാക്കി എല്ലാവരെയും അവർ പുറത്താക്കി... ആദ്യം ഭൂമി പോകാൻ കൂട്ടാക്കിയില്ല എങ്കിലും...ഗൗരി...എങ്ങനെയൊക്കെയോ അവനെ പറഞ്ഞു മനസിലാക്കി പുറത്തേയ്ക്ക് ഇറക്കി.. എന്താ ഗൗരി ശെരിയ്ക്കും സംഭവിച്ചത്....(ഡോക്ടർ അറിയില്ല...മാഡം.... മുഖി ഡാൻസ് കളിച്ചു കുഴഞ്ഞു വീണു എന്നാ പറഞ്ഞത്....but.... ഇവൾക്ക് ഡാൻസ് കളിയ്ക്കാൻ അറിയില്ല....(ഗൗരി ഉം..... ഡാൻസ് കളിച്ചത് കൊണ്ടു വീണു എന്നു എനിയ്ക്കും ഉറപ്പിയ്ക്കാൻ പറ്റില്ല....കാരണം...ഈ കുട്ടിയുടെ ബോഡി വളരെ വീക്ക് ആണ്...ഇപ്പൊ.... കാശി ഫോൺ ചെയ്തു വിവരം പറഞ്ഞപ്പോൾ ആദ്യം ഞാൻ കരുതി കുട്ടി കാരിയിങ് ആണെന്ന്... പക്ഷെ അല്ല...ഇനി കുട്ടിയ്ക്ക് ബോധം വന്നാലേ വല്ലതും പറയാൻ പറ്റൂ....തൽക്കാലത്തേയ്ക്ക് ഞാൻ ഒരു ഇൻജക്ഷൻ എടുക്കാം....ബോധം തെളിയാൻ കുറച്ചു സമയം എടുക്കും.. കുട്ടി എണീയ്ക്കുമ്പോൾ വല്ല കുഴപ്പവും ഉണ്ടെങ്കിൽ എന്നെ അറിയിച്ചാൽ മതി ഞാൻ വരാം...

എന്നും പറഞ്ഞു....അവർ ഇറങ്ങി.... കാശി അവരെ യാത്ര ആക്കാനും.... കുറച്ചു കഴിഞ്ഞതും....മുഖി കണ്ണു തുറന്നു.... ആകെ മൊത്തത്തിൽ ഒരു പ്രവേശം...ആകെ ഒരു തളർച്ച പോലെ ശരീരത്തിന്... ഭൂമി കാലിൽ ചിലങ്ക കെട്ടിയത് വരെ ഓർമയുണ്ട്... പിന്നെ...പിന്നെ എന്താ സംഭവിച്ചത്....ആകെ ഒരു ഇരുട്ട് മാത്രം.. മുഖി തലയിൽ കയ്യും വെച്ചു എണീച്ചു ഇരുന്നു... എന്താ...എന്താ പറ്റിയത്....(മുഖി ഞങ്ങള് വരുമ്പോൾ നി ബോധം ഇല്ലാതെ കിടക്കുക ആയിരുന്നു....ഇവന്റെ മടിയിൽ....ചോദിച്ചപ്പോ പറഞ്ഞത് ഡാൻസ് കളിച്ചു വീണത് ആണെന്ന....(ഭാമിനി ഡാൻസ്.....ഞാ.....(മുഖി വേറെ കുഴപ്പം വല്ലതും....ഉണ്ടോ....(കാശി... ഇല്ല ചേട്ട......(മുഖി ചിരിയോടെ പറഞ്ഞു... ആ....ഇനി എല്ലാരും അങ്ങോട്ടു മാറി കൊടുത്തെ....അവരൊന്നു ശുദ്ധ വായു ശ്വാസിയ്ക്കട്ടെ....എന്നും പറഞ്ഞു ഭാമിനി എല്ലാരേയും തള്ളി പുറത്തിറക്കി.. ധ്വനിയ്ക്ക് ആണെങ്കിൽ എന്തൊക്കെയോ ചോദിയ്ക്കണം എന്നുണ്ടെങ്കിലും എല്ലാരും നിൽക്കുന്നത് കൊണ്ട് ഒന്നും മിണ്ടാൻ പറ്റിയില്ല....

അവസാനം അവളും ബാക്കിയുള്ളവരുടെ കൂടെ പുറത്തേയ്ക്ക് ഇറങ്ങി വാതിൽ അടച്ചു... ഞാൻ ശെരിയ്ക്കും പേടിച്ചു.....ഭൂമി അവളെ തന്നോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.... അപ്പോഴും മുഖി യാതൊരു പ്രതികരണവും ഇല്ലാതെ ഇരിയ്ക്കുക ആയിരുന്നു... നിയെന്താ ഒന്നും പറയാത്തത്.... ഭൂമി അവളെ തന്നിൽ നിന്നും അടർത്തി മാറ്റി....ചോദിച്ചു.. ഞാ..ഞാൻ...ശെരിയ്ക്കും ഡാൻസ് കളിച്ചോ...മുഖി സംശയത്തോടെ ചോദിച്ചു... നി.ഇതെന്താ ബോധം ഇല്ലാത്ത പോലെ ചോദിയ്ക്കുന്നത്.... പണ്ടത്തേക്കാളും... സൂപ്പർ ആയാ..നി ആടിയത്....ഡാൻസ് പ്രാക്ടീസ് ഇല്ല എന്നു ആരും പറയില്ല...അത്രയും മെയ് വഴക്കം ആയിരുന്നു.... ഡാൻസ് ചെയ്യാതിരുന്നു ചെയ്തത് കൊണ്ടാണെന്നു തോന്നുന്നു...നി തളർന്നു വീണത്....ഭൂമി പറഞ്ഞതും അവൾ ഒന്നു മൂളി....അവന്റെ നെഞ്ചോട് ചേർന്നു.... കഴിഞ്ഞ ഡാൻസ് ക്ലാസിലെല്ലാം... ഒരു സ്റ്റെപ്പ് കളിച്ചാൽ അടുത്ത സ്റ്റെപ്പ് തെറ്റിയ്ക്കുന്ന താൻ അത്രയും നന്നയി ആടി എന്നു പറഞ്ഞതും....മുഖിയ്ക്ക് അത് വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല....

കൂട്ടത്തിൽ ഒന്നും തനിയ്ക്ക് ഓർമയും ഇല്ല.... എന്തൊക്കെയാ എനിയ്ക്ക് സംഭവിയ്ക്കുന്നത്...അവൾ മനസിൽ പറഞ്ഞു.... അച്ചു പിക് up ദി ഫോൺ.....ധ്വനി ഫോണും കയ്യിൽ പിടിച്ചു അച്ചു കാൾ എടുക്കുന്നതും വെയിറ്റ് ചെയ്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ആയിരുന്നു.... ബെൽ അടിച്ചു തീർന്നത് അല്ലാതെ ഒരു റെസ്പോണ്ടും ഇല്ല... നി ഇത് ആരെയാ...ഈ വിളിയ്ക്കുന്നത്....അവളുടെ മുറിയിലേയ്ക്ക് കയറി വന്ന ഗൗരി ചോദിച്ചു.... ഞാൻ അച്ചുവിനെ....മുഖിയുടെ കാര്യം പറയാൻ... എനിയ്ക്ക് മനസിലാവുന്നില്ല....ഡാൻസ് കളിയ്ക്കാൻ അറിയാത്ത അവൾ എങ്ങനെയാ...ഡാൻസ് കളിച്ചത് എന്നു....(ധ്വനി ഇത് സിമ്പിൾ അല്ലെ.... മുഖിയെ ആമി ആക്കി മാറ്റാൻ നോക്കിയതിൽ പറ്റിയത് ആണ്....അവളെ മറ്റൊരാൾ ആക്കാൻ....നോക്കിയപ്പോൾ...അവളുടെ മനസ് അവൾ അറിയാതെ ആമി ആയി മാറി... ഓഹ്....സിനിമയിൽ ഒക്കെ കാണുന്നത് പോലെ....(ധ്വനി ഉം.... പക്ഷെ ഇനി നമുക്ക് ഇതു തുടരണ്ട.....(ഗൗരി അതെന്താ.....(ധ്വനി ഭൂമിയുടെ അസുഖം ഭേദം ആകുന്ന വരെ...യെ ഉള്ളൂ..എല്ലാം...അന്നേരം....മുഖി ആമി.ആയി.മാറിയാൽ...

ചിലപ്പോ...ബോധം വരുന്ന ഭൂമിയ്ക്ക് അവളെ ഉൾക്കൊള്ളാൻ കഴിയണം എന്നില്ല....ആസമയത്തെ അവന്റെ പിന്തള്ളൽ...മുഖിയ്ക്ക് ചിലപ്പോൾ ഉൾക്കൊള്ളാൻ പറ്റിയാലും.....ആമി എന്ന അവളുടെ ക്രീയേഷനു താങ്ങാൻ പറ്റില്ല...ചിലപ്പോ....സ്വയം ഇല്ലാതാക്കി എന്നും വരാം....(ഗൗരി ഇതു കേട്ടതും ധ്വനിയും ഒന്നു ഞെട്ടി... അപ്പൊ...ഇനി ഇത്....മാറ്റാൻ....(ധ്വനി അവൾക്ക് വല്ല മാറ്റവും ഉണ്ടോ എന്ന് നോക്കണം.... പിന്നെ ഭൂമിയെയും വിലക്കണം.....അവൾക്ക് ബോഡി വീക്ക് ആണ്....ഡാൻസ് കളിച്ചാൽ വീണ്ടും തളർന്നു വീഴും എന്നോ മറ്റോ....അങ്ങനെ വരുമ്പോൾ...മുഖിയ്ക്കും ഡാൻസിൽ നിന്നും വിട്ടു നിൽക്കാം... പിന്നെ ഭൂമിയ്ക്ക് ഇപ്പോൾ നല്ല ചെയ്ഞ്ച് ഉണ്ട്..അത് കൊണ്ട് അധികം ഒളിച്ചു കളി ഇനി വേണ്ടി വരില്ല...ഗൗരി പറഞ്ഞതും ധ്വനി ഒന്നു മൂളി..... ഗൗരി പോയതും.... ഇനി എന്തൊക്കെ നടക്കും എന്നു ചിന്തയിൽ ധ്വനി ബെഡിലേയ്ക്ക് ഇരുന്നു.... ______ രാത്രിയിൽ വയറിൽ എന്തോ ഭാരം അനുഭവപ്പെട്ടത് അറിഞ്ഞു...ഗംഗ പേടിച്ചു കണ്ണു തുറന്നു നോക്കിയതും......

നോക്കിയതും കണ്ടു...ഇരുട്ടിൽ തന്റെ നഗ്‌നമായ വയറിൽ മുഗം ചേർത്തു ഇരിയ്ക്കുന്ന....ഒരു വ്യക്തിയെ...ഇടയ്ക്ക്...എന്തോ വയറിനെ നനയ്ക്കുന്നും ഉണ്ട്... അവള് പേടിച്ചു ലൈറ്റ് ഇട്ടു നോക്കിയതും....വയറിൽ മുഖം ചേർത്തു കിടക്കുന്ന അച്ചു.... ഗംഗ ആണെങ്കിൽ അക്ഷരാർഥത്തിൽ ഞെട്ടി.... അ... അച്ചു....ഗംഗ അവളെ വിളിച്ചതും അവൾ വിളി കേൾക്കാത്ത പോലെ ഇരുന്നു... പയ്യെ അവൾ അവളുടെ ദേഹത്തു ഒന്നു തൊട്ടതും അവൾ ഗംഗയുടെ കൈ തട്ടി മാറ്റി...കാറ്റു പോലെ പുറത്തേയ്ക്ക് പോയി..... ഗംഗ കാര്യം അറിയാതെ അവൾ പോയ വഴിയെയും... ആദ്യം സ്വപ്നം കണ്ടതാണോ എന്നറിയാൽ സ്വയം ഒന്നു കയ്യിൽ പിച്ചി നോക്കി.....സ്വപ്നം അല്ലെന്നു കണ്ടതും ഗംഗയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു..... ഇത്രയും ദ്രോഹിച്ചിട്ടും തന്നോട് എന്തോ ഒരു അനുകമ്പ അവൾക്ക് ഉണ്ടെന്നു ഗംഗയ്ക്ക് ബോദ്യം ആയി.... പക്ഷെ അത് അവളോട് പ്രകടിപ്പിയ്ക്കാൻ നോക്കിയാൽ...ഉള്ള അവളുടെ രൂപം ഓർത്തതും....ഉയർന്നു വന്ന ശ്വാസം അങ് താണു.... _______ പതിവ് പോലെ ഹാഷിം ഡ്യൂട്ടിയ്ക്ക് ആയി ഇറങ്ങി...... വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തൊട്ടു.....തന്നെ ആരോ follow ചെയ്യുന്ന പോലെ ഹാഷിമിനു തോന്നി....

but ഒരു പാട് വണ്ടികൾ പിറകെ ഉള്ളത് കൊണ്ട് അത് വെറും തോന്നൽ ആണെന്ന് മാത്രം ഉറപ്പ് ആയി...അദികം വൈകാതെ തന്നെ അവൻ ഓഫീസിലെത്തി.... പതിവ് പോലെ തന്നെ...എല്ലാരും അവന്റെ മുന്നിൽ എത്തി.... കേസിന്റെ കാര്യങ്ങൾ ഓരോന്നായി...ഓരോരുത്തരോടും അവൻ ചോദിച്ചു.....കൂട്ടത്തിൽ റിയയോടും..അവള് അവൾ അറിഞ്ഞ കാര്യം പറഞ്ഞു.....ബാക്കിയുള്ളവരുടെ അഭിപ്രായത്തിലേയ്ക്കു തിരിഞ്ഞു... ഹാഷിം ഇടയ്ക്കിടെ അവളെ പാളി നോക്കുന്നുണ്ട് എങ്കിലും....അവള് അവൻ ഇരിയ്ക്കുന്ന ഭാഗത്തേയ്ക്ക് നോക്കുന്നതെ ഇല്ല.... ഇവളിതെന്താ നോക്കത്തെ...അല്ലെങ്കിൽ....വായും പൊളിച്ചു നിൽക്കുന്നത് കാണാമല്ലോ...ഇപ്പൊ കുറച്ചായി..പെണ്ണിന് യാതൊരു മൈൻഡും ഇല്ല.....ഹാഷിം അവളെ നോക്കി മനസിൽ പറഞ്ഞു.. അവസാനം ഓരോരുത്തർക്കും ഓരോ ജോലി ഏൽപ്പിച്ചു....ഓരോരുത്തരെ ആയി പറഞ്ഞു വിട്ടു.... .റിയ ആണെങ്കിൽ....വല്ലോം കിട്ടിയിരുന്നു എങ്കിൽ പോകാം എന്ന മട്ടിലും.... നിനക്കു വല്ല പ്രശ്നം വലതും ഉണ്ടോ...(ഹാഷിം എന്താ സർ ചോദിച്ചത്...

(റിയ Nothing.... നിനക്ക് എന്നോട് വല്ലതും പറയാൻ ഉ.....(ഹാഷിം അവൻ എന്തോ ചോദിയ്ക്കാൻ ഭാവിച്ചതും.... അവളുടെ ഫോൺ റിങ് ചെയ്തതും ഒത്തായിരുന്നു... റിയ അപ്പൊ തന്നെ ഫോൺ എടുത്തു നോക്കിയതും അവളുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞതും ഒത്തായിരുന്നു... ഹാഷിം അവളുടെ മുഗത്തേയ്ക്ക് തന്നെ നോക്കി നിന്നു....അവളുടെ മുഖത്തു പുഞ്ചിരി അവന്റെ ചുണ്ടിലേയ്ക്കും വ്യാപിച്ചു.... ഹായ്...ഹസൽ..... എപ്പോ എത്തി ചക്കരെ.... I mis you ..ഉമ്മ.....റിയ പറഞ്ഞതും...ഹാഷിമിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞതും ഒത്തായിരുന്നു... അവന്റെ മുഖം...ദേഷ്യം കൊണ്ട് ചുവന്നു.... Stop റിയ...... ഓഫീസ് മുറിയിൽ ഫോൺ സംസാരിയ്ക്കരുത് എന്നു പറഞ്ഞിട്ടില്ലേ....ഹാഷിം അലറിയതും റിയ യുടെ കയ്യിൽ നിന്നും ഫോൺ നിലത്തു പോയി... പെട്ടന്ന് തന്നെ അവൾ അത് അങ് കയ്യിൽ എടുത്തു കാൾ കട്ടാക്കി.... അത്...ഞാൻ...ഇപ്പൊ..വെറുതെ.......(റിയ നിന്നു വിക്കി..... വെറുതെയോ.... ഓഹ്...അവർക്ക് കൊടുത്തു തനിയ്ക്ക് ഒന്നും തന്നില്ല...അതല്ലേ....

ഇപ്പൊ അതും തീർത്തു തരാം.... ഉം..പെട്ടന്ന് ഇറാങ്....എന്നും പറഞ്ഞു...ഹാഷിം തൊപ്പിയും എടുത്ത് വെച്ചു പുറത്തേയ്ക്ക് നടന്നു....പിറകെ കാര്യം അറിയാതെ....റിയയും... എന്താടി എന്നതാ പ്രശ്നം.... അകത്തെ ബഹളം കേട്ട്.......പുറത്തേയ്ക്ക് ഇറങ്ങി വന്ന റിയയോട് കൃഷ്‌ ചോദിച്ചു.... അറിയാൻ മേല....ഞാൻ ഫോണിൽ ഒന്നു സംസാരിച്ചു....പിന്നെ ഞാൻ കേട്ടത് ഒരു പൊട്ടിത്തെറിയും.....ഇപ്പൊ ദേ എങ്ങോട്ടോ പിടിച്ചു വലിച്ചു കൊണ്ടു പോകുന്നുണ്ട്.....റിയ പറഞ്ഞു കൊണ്ട് നിന്നതും.... പുറത്തു നിന്നും വിളി വന്നതും...റിയ അപ്പൊ തന്നെ അങ്ങോട്ടേക്ക് ഓടി.... ചെന്നു നോക്കുമ്പോൾ....അങ്ങേരു വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരിയ്ക്കുന്നു.... ബാക്കിയുള്ളവർ...റിയയെ അറുക്കാൻ കൊണ്ട് പോണ മാടിനെ പോലെ നോക്കുന്നും ഉണ്ട്.... അവൾ എല്ലാരേയും ഒന്നു നോക്കി വണ്ടിയിലേക്ക് കയറിയതും.. അവൻ വണ്ടി എടുത്തതും ഒത്തായിരുന്നു........... തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story