ആത്മസഖി: ഭാഗം 24

athmasagi archana

രചന: അർച്ചന

 ഇങ്ങേരിത് എന്നെയും പിടിച്ചു വലിച്ചു ഇതെങ്ങോട്ടാ....റിയ ഹാഷിമിന്റെ മുഖത്തേയ്ക്ക് ഒന്നു നോക്കി....മനസിൽ പറഞ്ഞു വണ്ടി ആണെങ്കി അറ്റ് കീറി പോണുണ്ട്.... ഇങ്ങേരു ഇതെന്നെ കൊലയ്ക്ക് കൊടുക്കൊ....(റിയ ആത്മ അ.. അതേ എങ്ങോട്ടാ... റിയ റോഡിലേയ്ക്കും അവന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി ചോദിച്ചു... അവനാണെങ്കി ഒരു റിയാക്ഷനും ഇല്ലാതെ മറുപടിയും ഇല്ലാതെ വണ്ടി ഓടിച്ചു... മര്യാദിയ്ക്ക് വണ്ടി നിർത്ത്.... എവിടേക്ക് ആണെന്ന് പറഞ്ഞിട്ടു മതി.....റിയ കലിപ്പായതും... ഹാഷിം അവളെ ഒന്നു നോക്കി.... ഇല്ലെങ്കിൽ.....(ഹാഷിം ഇല്ലെങ്കിൽ ഞാൻ ഇപ്പൊ ഈ വണ്ടീന്നു എടുത്തു ചാടും....റിയ വണ്ടിയുടെ ഡോറിൽ കൈ വെച്ചു പറഞ്ഞതും.... എങ്കിൽ നി ചാട്.... (ഹാഷിം അത് കേട്ടതും അവൾ വണ്ടിയുടെ ലോക്കിൽ നിന്നും കൈ എടുത്തു.... എന്താ തന്റെ ശെരിയ്ക്കും ഉള്ള ഉദ്ദേശം.....(റിയ ഉദ്ദേശം എന്താണെന്നൊക്കെ പറയാം.... ആദ്യം നിന്നെ വിളിച്ചത് ആരാണെന്നു പറ....(ഹാഷിം അത് താൻ എന്തിനാ അറിയുന്നത്....

റിയ പറഞ്ഞത് കേട്ടു ഹാഷിം കലിപ്പിച്ചു ഒന്നു നോക്കിയതും..... എന്റെ അമ്മായീടെ മോനാ.....അവൻ വന്നു എന്ന് പറയാനാ...വിളിച്ചത്....കുറെ നാൾ ആയി കണ്ടിട്ട്....(റിയ ആരോടെന്നില്ലതെ പറഞ്ഞു അവനും നിയും തമ്മിൽ എത്ര വയസ്സിന്റെ വ്യത്യാസം ഉണ്ട്..(ഹാഷിം ..just 15 What........?എന്നും പറഞ്ഞു അവൻ വണ്ടി സഡൻ ബ്രെക്ക് ചെയ്തു... പെട്ടന്ന് ആയത് കൊണ്ട് റിയയും ഒന്നു മുന്നോട്ട് ആഞ്ഞു.... തനിയ്ക്ക് ഇത് എന്തിന്റെ കേടാടോ..... മനുഷ്യന്റെ കൈ പോയി.....എന്നും പറഞ്ഞു അവൾ ചുറ്റും ഒന്നു നോക്കി.... ഒരു പൂച്ച കുഞ്ഞു പോലും ഇല്ലാത്ത ഒരു ഏരിയ.... ഇതെപ്പോ.... റിയ ആത്മ 15 വയസ് വ്യത്യാസോ..... ഇത്...എങ്ങനെ ശെരി ആകും.....😨(ഹാഷിം എന്ത് ശെരി ആവാൻ....ഇപ്പൊ ഇതൊക്കെ നോർമൽ അല്ലെ.....ഞങ്ങടെ കുടുംബത്തിന് കുഴപ്പം ഒന്നും ഇല്ലല്ലോ...പിന്നെ എന്താ.....(റിയ അല്ല....ഈ 15 വയസ് വ്യത്യാസം എന്നൊക്കെ പറയുമ്പോൾ.... വിവാഹ ജീവിതം.....(ഹാഷിം വിവാഹോ.... ഓഹ്....അപ്പൊ അങ്ങനെ ആയി.... താൻ എന്താടോ എന്നെ കുറിച്ചു കരുതിയത്....എഹ്...

.ഞാൻ എടുത്തു നടന്ന എന്റെ ചെറുക്കനെ പറ്റി അതാണ് അല്ലെ വിചാരിച്ചു വെച്ചിരുന്നത്.....ടോ അവനു ആകെ 8..9 വയസെ ഉള്ളൂ.....റിയ കലിപ്പായി..... കുറച്ചു ദിവസം ആയി ഞാൻ ചോദിയ്ക്കണം എന്നു കരുതുന്നു....ഇനി പറഞ്ഞിട്ടു തന്നെ ബാക്കി കാര്യം...ഇറങ് വണ്ടീന്നു....എന്നും പറഞ്ഞു റിയ വണ്ടിയിൽ നിന്നും ഇറങ്ങി....മറുവശത്ത് ചെന്നു അവനെയും പിടിച്ചു വലിച്ചു വെളിയിൽ ഇറക്കി... തന്റെ പിറകെ കുറെ കാലം ഞാൻ നടന്നത് അല്ലെ....എന്നിട്ടു തനിയ്ക്ക് വല്ല മാറ്റവും ഉണ്ടായോ....ഇല്ലല്ലോ... കുറച്ചു ദിവസം മുൻപ് ഞാൻ എന്റെ കണ്ണു കൊണ്ട് കണ്ടതാ താൻ വേറെ ഏതോ ഒരുത്തിയും ആയി കറങ്ങുന്നത്......ഞാൻ മാത്രം അല്ല അപർണയും സാക്ഷിയ.... ഞാൻ തന്റെ പിറകെ കുറെ നടന്നത് അല്ലെ ഒരു വാക്ക് തനിയ്ക്ക് എന്നോട് പറയാമായിരുന്നു....ഞാൻ ഒരുമാതിരി....കോമാളിയെ പോലെ ....... റിയയുടെ കണ്ണു നിറഞ്ഞു തുടങ്ങിയിരുന്നു... പറയെടോ....അതെന്താ എന്നെ ഒന്നും സ്നേഹിയ്ക്കാനൊന്നും കൊള്ളില്ലേ...പറയാൻ....എന്നും പറഞ്ഞു റിയ ഹാഷിമിനെ പിടിച്ചു പിറകിലോട്ട് തള്ളി.....

അവൻ ചിരിയോടെ പിറകിലേക്ക് നീങ്ങി കൊണ്ടിരുന്നു... താൻ എന്താ ചിരിയ്ക്കുന്നെ..... ഓഹ്...ഇനി ഇതിനും കൂടി കളിയാക്കാൻ ആയിരിയ്ക്കും... ഇനി താൻ കളിയാക്കണ്ട....ഞാൻ വേറെ ഏതേലും ഒരുത്തനെ കെട്ടി പോകും....താൻ നോക്കിയ്ക്കോ....എന്നും പറഞ്ഞു....റിയ അവനെ തള്ളി മാറ്റി തിരിയാൻ ഭാവിച്ചതും....അവൻ അവളെ പിടിച്ചു വലിച്ചു....അടുത്തു കണ്ട മരത്തിലേക്ക് ചേർത്തു നിർത്തി... ടി...പന്ന@#$&&%മോളെ....എന്നെ അല്ലാതെ വേറെ ആരെ എങ്കിലും നി കെട്ടി എന്നു ഞാൻ അറിഞ്ഞാൽ......ഹാഷിം അവളോട് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞതും....അവൾ അവനെ ഞെട്ടി നോക്കി..... എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിയ്ക്കുന്നെ.... സത്യം തന്നെ ആടി.... എന്റെ വീട്ടിൽ എല്ലാരോടും ഞാൻ പറഞ്ഞിരുന്നു....അവർക്ക് യാതൊരു എതിർപ്പും ഇല്ല....ഹാഷിം ഇളിയോടെ പറഞ്ഞതും അവൾ ദേഷ്യത്തിൽ അവന്റെ നെഞ്ചിനിട്ടൊരു ഇടി കൊടുത്തതും ഒത്തായിരുന്നു.... കാലാ......😡 ടി പതിയെ.....എന്റെ നെഞ്ചു നോവുന്നു....അവള് വീണ്ടും ഇടിയ്ക്കാൻ തുടങ്ങിയതും...

.അവൻ അവളുടെ കൈ രണ്ടും ലോക്ക് ആക്കി അവന്റെ ദേഹത്തേയ്ക്ക് തന്നെ വലിച്ചിട്ടു.... കൈ വിട്ടെ ഒരുപാട് സ്നേഹ പ്രകടനം ഒന്നും വേണ്ട.....ഇത്രയും നാൾ ഇല്ലാരുന്നല്ലോ....റിയ കുതറി മാറാൻ നോക്കി കൊണ്ടു പറഞ്ഞതും... ഇത്രയും ദിവസം ഇങ്ങനെ ഒരു ചാൻസ് കിട്ടിയിട്ടില്ലല്ലോ...എന്നും പറഞ്ഞു ഹാഷിം അവളുടെ മുഖത്തേയ്ക്ക് മുഖം അടുപ്പിയ്ക്കാൻ ഭാവിച്ചതും.... "ഠേ".....എന്നൊരു ശബ്ദം കേട്ടതും ഒത്തായിരുന്നു... രണ്ടും ശബ്ദം കേട്ടു ഞെട്ടി തിരിഞ്ഞു നോക്കിയതും... കണ്ടു...അവര് വന്ന ജീപ്പിലേയ്ക്ക് ഇടിച്ചു കയറിയ ഒരു ട്രക്കിനെ.... സ്പീഡിൽ വന്നു ഇടിച്ചത് കൊണ്ടാണെന്നു തോന്നുന്നു....ജീപ്പിനെയും കൊണ്ട് വണ്ടി മുന്നോട്ടു നീങ്ങി ഇടിച്ച വണ്ടി അങ് ചരിഞ്ഞു വീണു..... അതു കണ്ടതും....ഹാഷിമും റിയയും തോക്ക് കയ്യിൽ എടുത്തു....ഒരു നിമിഷം കാമുകി കാമുക ഭാവം അങ് വെടിഞ്ഞു.... മെല്ലെ ചരിഞ്ഞു കിടക്കുന്ന വണ്ടിയ്ക്ക് അടുത്തേയ്ക്ക് പോയി.... റിയ സൂക്ഷിച്ചു.... എന്നും പറഞ്ഞു ഹാഷിം വണ്ടിയ്ക്ക് അടുത്തേയ്ക്ക് ചെന്നു.....ആ വണ്ടി ആക മാനം ഒന്നു നിരീക്ഷിച്ചു...

Call... the teem..... ഹാഷിം പറഞ്ഞതും അപ്പൊ തന്നെ റിയ അവരുടെ ഗ്രുപ്പിനെ വിവരം അറിയിച്ചു.... ഹാഷിം ആ സമയം കൊണ്ട് വണ്ടിയുടെ തകർന്ന ഡോർ അങ് തുറന്നു...നോക്കുമ്പോൾ ഒരുത്തൻ തലയിൽ നിന്നും ചോര ഒളിച്ചു വണ്ടിയ്ക്ക് അകത്തു കിടപ്പുണ്ട്.... കുറച്ചു കഴിഞ്ഞതും അവരുടെ ആൾക്കാർ വന്നു..... കൃഷും കുഞ്ഞുണ്ണിയും കൂടി അകത്ത് ഉണ്ടായിരുന്ന ഒരുത്തനെ വലിച്ചു വെളിയിൽ എടുത്തു.....അവനാണെങ്കിൽ ബോധം ഇല്ലായിരുന്നു... അതിനകത്ത് അവർ പരിശോധിച്ചു എങ്കിലും ഒന്നും കിട്ടിയില്ല.... ആ വണ്ടിയുടെ ഫോട്ടോയും എടുത്തു വണ്ടിയിൽ നിന്നും നമ്പർ പ്ലെറ്റും ഹാഷിമിന്റെ നിർദ്ദേശ പ്രകാരം എടുത്തങ് മാറ്റി... അവനെ പരിശോധിച്ച വകയിൽ...ഒരു ഫോണും... അവസാനം... അവരെല്ലാവരും അവനെയും കൊണ്ട് പോയി.... അവര് പോകുന്നതിനു മുന്നോടി ആയി...മറ്റു രണ്ടു പോലീസ് കാരെ ആ സ്ഥലത്തു കാവൽ നിർത്തി.....വല്ല പ്രശ്നവും ഉണ്ടെങ്കിൽ അറിയിക്കുവാനും ചട്ടം കെട്ടി...... _____ No................. അവന്റെ അലർച്ച അവിടെ ആകെ മുഴങ്ങി....

ഞാൻ പറഞ്ഞിരുന്നത് അല്ലെ... എടുത്തു ചാടി ഒന്നും വേണ്ട എന്നു.....ഋഷി ദേഷ്യത്തിൽ സിയുവിന്റെ കുത്തിനു പിടിച്ചു... ഋ....ഋഷി.....അവൻ....പറഞ്ഞിട്ടു കേൾക്കാതെ... പറഞ്ഞാൽ കേട്ടില്ല എങ്കിൽ....then kill him.... അല്ലാതെ ഇതിൽ മറ്റൊരു വഴിയും ഇല്ല.... ഇത്രയും നാൾ ചെയ്തു കൂട്ടിയിട്ട് ഒരു പിഴവും ഇല്ലാതെ പൊയ്ക്കൊണ്ട് ഇരുന്നതാ.... ഇപ്പൊ എല്ലാം കയ്യിൽ നിന്നും പൊയ്ക്കൊണ്ട് ഇരിയ്ക്കുന്നു.... യൂ....know.... ഹേമ is മിസ്സിങ്.....(ഋഷി കലിപ്പോടെ പറഞ്ഞു....ദേഷ്യത്തിൽ അവൻ അവന്റെ മുടിയിൽ തന്നെ സ്വയം കൈ കൊരുത്തു വലിച്ചു.... 5 പേരിൽ 4 പേർ........ ഒരാൾ ഒഴികെ ബാക്കി 3 സ്ത്രീകളും മിസ്സിങ്....ഇനി ആകെ ബാക്കി ഉള്ളത് ആ സർജൻ ആണ്.... ആരാണെന്നോ എന്താണെന്നോ.....ഒന്നും ഒരു പിടിയും കിട്ടുന്നില്ല.....പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ഉള്ളവരാണോ....അതും അറിയില്ല.... ആരോ...എല്ലാം അറിഞ്ഞു വെച്ചുമറഞ്ഞു നിന്നു കളിയ്ക്കുന്നുണ്ട്....അതാരാണെന്നാ അറിയാത്തത്..(ഋഷി അപ്പൊ...നമ്മളും പി...പിടിയ്ക്ക പെടുമോ....ജിത്തു ഭയത്തോടെ ചോദിച്ചതും....ഋഷി അവന്റെ കഴുത്തിനു കുത്തിപ്പിടിച്ചു അവനെ ചുവരിലേക്ക് ചേർത്തു...

ഭയം ഉള്ളവർ ഒരിയ്ക്കലും എന്റെ കൂടെ നിൽക്കരുത്.....കേട്ടോ...@#&^$# എന്നും പറഞ്ഞു ഋഷി അവന്റെ കഴുത്തിലെ പിടി ഒന്നു കൂടി മുറുക്കി.... ജിത്തു ശ്വാസം കിട്ടാതെ പിടഞ്ഞു...കണ്ണു തുറിച്ചു പുറത്തേയ്ക്ക് വന്നതും ഋഷി അവന്റെ കഴുത്തിലെ പിടി എടുത്തു....അവൻ അപ്പൊ തന്നെ നിലത്തേയ്ക്ക് വീണു...ശ്വാസം എടുക്കാതെ പിടഞ്ഞു..... അവൻ ജീവനോടെ ഉണ്ടെങ്കിൽ......നമുക്ക് എല്ലാവർക്കും ആപത്ത് ആണ്.... (ഋഷി നമുക്ക് അവനെ രക്ഷ പെടുത്താൻ......(varun നടക്കാത്ത കാര്യത്തിനെ കുറിച്ചു ഞാൻ ചിന്തിയ്ക്കാറില്ല.....നടക്കാൻ സാധ്യത ഉള്ളതിനെ കുറിച്ചു മാത്രമേ നമുക്ക് ചിന്തിയ്ക്കാൻ പറ്റു... ഇനി അവൻ ജീവനോടെ വേണ്ട....ഞാൻ പറയുന്നതിൽ നിന്നും മാറി സഞ്ചരിയ്ക്കുന്ന ഒരുത്തനെ ഞാൻ ഈ ഭൂമിയിൽ ഇനി വാഴാൻ അനുവധിയ്ക്കില്ല... നിങ്ങൾക്കും അത് ബാധകം ആണ്......എന്നും പറഞ്ഞു ഋഷി ഫോണും എടുത്തു ആർക്കോ കാൾ ചെയ്തു കൊണ്ട് പുറത്തേയ്ക്ക് പോയി..... _____ എന്താടി എന്താ പ്രശ്നം....നി എന്തിനാ എന്റെ ഫോണിൽ ഒരുപാട് വട്ടം വിളിച്ചിരുന്നത്.....

അച്ചു ധ്വനിയോട് ചോദിച്ചു... നി ഇത് എവിടെ ആയിരുന്നു....(ധ്വനി കലിപ്പായി... ഞാൻ കുറച്ചു ജോലി.....അത് വിട് നി എന്തിനാ വിളിച്ചെന്നു പറ.... അച്ചു പറഞ്ഞതും...ധ്വനി സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു.... അതു കേട്ടതും... ഡാൻസ് ചെയ്ത് ബോധം കെട്ടു വീഴാൻ അവളാരു മണിച്ചിത്ര താഴിലെ ഗംഗേ..... അച്ചു ചിരിയോടെ ചോദിച്ചു.... അച്ചു IAM SERIOUS..... ഗൗരി ഏട്ടൻ പറഞ്ഞത്....ഇനി ഇത് വേണ്ട എന്നാണ്.....അവളെ ഭൂമിഏട്ടൻ ആമി എന്നു വിളിയ്ക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല.... പക്ഷെ അവളെ ആമി ആക്കാൻ നോക്കണ്ട എന്നു.... ഭൂമി ഏട്ടനെയും അവൻ കാര്യങ്ങൾ പറഞ്ഞു.മനസ്സിലാക്കിയിട്ടുണ്ട്....ഇനിയും ഡാൻസ് കളിച്ചാൽ... വീണ്ടും ഇതു പോലെ വീഴും എന്നൊക്കെ പറഞ്ഞു എന്നാ പറഞ്ഞത്.... അതു കേട്ടതും അച്ചു ഒന്നു മൂളി... ഇപ്പൊ എങ്ങനെ ഉണ്ട്.... ഇപ്പൊ അവൾക്ക് കുഴപ്പം ഒന്നും ഇല്ല... പിന്നെ ഭൂമി ഏട്ടന് ചെറിയ മാറ്റം ഒക്കെ ഉണ്ടെന്നു പറഞ്ഞു....കുറച്ചു കൂടി കഴിഞ്ഞാൽ നല്ല മാറ്റം വരും എന്ന് പറഞ്ഞു............. തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story