ആത്മസഖി: ഭാഗം 25

athmasagi archana

രചന: അർച്ചന

 ഭൂമിയ്ക്ക് ചെറിയ മാറ്റം ഒക്കെ ഉണ്ടെന്നു ധ്വനി പറഞ്ഞതും അച്ചു ഒന്നു മൂളി..... മുഖി എന്തിയെ....(അച്ചു മുറിയിൽ തന്നെയാ....ബോധം പോയി വീണതിനു ശേഷം ആ മുറിയിൽ നിന്നും ഇറങ്ങാൻ സമ്മതിച്ചില്ല....എങ്ങോട്ടും തിരിയരുത് എന്ന ഓർഡർ....ചില സമയം പാവം തോന്നും...ചേട്ടന് വേണ്ടി.... ഉം.... ആമിയ്ക്ക് ഭാഗ്യം ഇല്ലടി....ഈ ജന്മത്തിൽ അവൾക്കാ യോഗം..... ഞാൻ പോട്ടെ...കുറച്ചു പണി ഉണ്ട്....ഇന്നോ നാളെയോ തീർക്കണം....എന്നും പറഞ്ഞു അച്ചു പോകാനായി ഭാവിച്ചതും... നി ഒന്നു അവിടെ നിന്നെ....നി ഇടയ്ക്കിടെ മുങ്ങുന്നുണ്ടല്ലോ...എങ്ങോട്ടാ...സത്യം പറഞ്ഞോ..... അത്....മനുഷ്യൻ അല്ലെടി....ഇങ്ങനെ ഇടയ്ക്കിടെ ഒന്നു മുങ്ങണം അതാ സുഗം...അപ്പൊ ഞാൻ പോണേ എന്നും പറഞ്ഞു അച്ചു അപ്പൊ തന്നെ സ്ഥലം വിട്ടു.... ചോദിയ്ക്കാൻ പോയ ഞാൻ ആരായി....🙄

(ധ്വനി ____ Are you ok..........( ഭൂമി Ya..... ഇപ്പൊ എനിയ്ക്ക് കുഴപ്പം ഒന്നും ഇല്ല....(മുഖി നി ഇനി ഡാൻസിലോട്ടൊന്നും പോണ്ട.... ഗൗരി പറഞ്ഞത്....അതൊക്കെ കൊണ്ടാ നിനക്ക് ഇങ്ങനെ വന്നത് എന്നാ.... ഇനിയും നിന്നെ എനിയ്ക്ക് നഷ്ടപ്പെടുത്താൻ പറ്റില്ലെടി...ഭൂമി അവളെ തന്നോട് ചേർത്തു കൊണ്ട് പറഞ്ഞതും.... ഞാൻ ഒന്ന് ചോദിയ്ക്കട്ടെ നാഥ്‌..... ശെരിയ്ക്കും താൻ എന്നെ വേണ്ട എന്നു പറഞ്ഞാലോ....മുഖി പറഞ്ഞതും അവൻ സംശയ ഭാവത്തിൽ അവളെ ഒന്നു നോക്കി.... പിന്നെ ഒരു പൊട്ടി ചിരി ആയിരുന്നു.... നിലത്തു വീണപ്പോ തല വല്ലിടത്തും ഇടിച്ചോടി.....ബോധം ഇല്ലാതെ ഓരോന്നു ചോദിയ്ക്കുന്നത് കേട്ടില്ലേ....ഞാൻ താഴെപ്പോയി വല്ലതും കഴിയ്ക്കാൻ എടുത്തു കൊണ്ട് വരാം...കഴിയ്ക്കാതെ ഒക്കെ ഇരുന്നാൽ ഇങ്ങനെ പലതും തോന്നും...അവളുടെ ഓരോ ചോദ്യങ്ങള് എന്നും പറഞ്ഞു കളിയാക്കി ഭൂമി താഴേയ്ക്ക് പോയി... ഇപോ നിനക്ക് ഇത് തമാശ ആയി തോന്നുന്നുണ്ട് എങ്കിലും....എനിയ്ക്ക് ആ ചോദ്യം എന്റെ ജീവിതം ആണ്....നാഥ്‌ എന്നും മനസിൽ പറഞ്ഞു

മുഖി അവൻ പോയ വഴിയേ നോക്കി നേടുവീർപ്പ് ഇട്ടു.... മനസ് ഒന്നു തണുക്കാൻ....അമ്മയോട് ഒന്നു സംസാരിയ്ക്കണം എന്നു തോന്നി...മുഖി ഫോൺ എടുത്തു വീട്ടിലേയ്ക്ക് വിളിച്ചു... _____ റിയാസ് കണ്ണു തുറക്കുമ്പോൾ....അവൻ ഏതോ ഒരു മുറിയ്ക്ക് അകത്തു ആയിരുന്നു.... തലയൊക്കെ വേദന പോലെ തോന്നി തൊട്ടു നോക്കിയപ്പോൾ അറിഞ്ഞു...തലയിലും മറ്റും പ്ലാസ്റ്റർ ഉണ്ടെന്നു..... ഞാൻ ഇത് എവിടെയാ....... അവനെ പിൻ തുടർന്നതും....ഇടയ്ക്ക് മിസ് ആയി....പിന്നെ കണ്ടുകിട്ടിയപ്പോൾ വണ്ടിയിൽ ഇടിച്ചതും..വണ്ടി മറിഞ്ഞതും മാത്രം ഓർമയുണ്ട്......പിന്നെ ഒന്നും.... ഇനി ഇവിടെ ഇങ്ങനെ നിൽക്കുന്നത് സേഫ് അല്ല രക്ഷപ്പെടണം എന്നും പറഞ്ഞു എണീയ്ക്കാൻ ഭാവിച്ചതും... എങ്ങോട്ടാ.........ജൈനിൻ അകത്തേയ്ക്ക് ചെന്നു കൊണ്ട് ചോദിച്ചു.... നി ആരാടാ.... എന്നെ എന്തിനാ പിടിച്ചു കൊണ്ട് വന്നത്.....മര്യാദിയ്ക്ക് പുറത്തേയ്ക്ക് വിട്ടോ.....റിയാസ് അലറിയതും.... സൗണ്ട് കുറച്ചു കൂടി കൂട്ടിയാലും കുഴപ്പം ഇല്ല.... കാരണം നിന്റെ സൗണ്ട് ഇവിടെ നിന്നും ഒരു പൂച്ച കുഞ്ഞു വെളിയിൽ കേൾക്കില്ല.... കുറച്ചു പേർ കൂടി വരാൻ ഉണ്ട് അതു കഴിഞ്ഞിട്ട് സൗകര്യം പോലെ പറഞ്ഞയക്കാം...ജൈനിൻ പറഞ്ഞതും....റിയാസ് ദേഷ്യത്തിൽ അവിടെ നിന്നും പോകാനായി ഭാവിച്ചതും...

ജൈനിൻ റിവോൾവർ എടുത്തു...അവനു നേരെ ചൂണ്ടിയതും ഒത്തായിരുന്നു.... മര്യാദിയ്ക്ക് ആണെങ്കിൽ മര്യാദിയ്ക്ക്....ഒറ്റ വലി...നിന്റെ തല തുരക്കും ഇവൻ... ഉം...മര്യാദിയ്ക്ക് വന്നിരിയ്ക്ക്.....ജൈനിൻ പറഞ്ഞതും....റിയാസ് നേരെ അവിടെ ഉണ്ടായിരുന്ന ചെയറിൽ ചെന്നിരുന്നു..... അവൻ ചെന്നിരുന്നതും ജൈനി തന്റെ തോക്ക് താഴ്ത്തി... കുറച്ചു കഴിഞ്ഞതും ഹാഷിമും ബാക്കി യുള്ളവരും അവിടേയ്ക്ക് വന്നു.... റിയയെ വണ്ടിയുടെ കാര്യങ്ങൾ അറിയാനും അയച്ചു.... ഹാഷിം അകത്തേയ്ക്ക് കയറിയതും കൃഷ്‌ വാതിൽ അകത്തു നിന്നും അങ് അടച്ചു... ഹാഷിമിനെ കണ്ടതും....റിയാസ് ഒന്നു ഭയന്നു എങ്കിലും അവൻ അത് പുറത്തു കാട്ടിയില്ല.... So..... ഇനി കാര്യത്തിലേക്ക് കടക്കാം..... നി എന്തിനാ എന്നെ കൊല്ലാൻ നോക്കി എന്നൊന്നും ഞാൻ ചോദിയ്ക്കുന്നില്ല....കാരണം വ്യക്തം ആയി തന്നെ മനസിലായി....ഹാഷിം പറഞ്ഞതും റിയാസ് സംശയത്തോടെ അവനെ ഒന്നു നോക്കി... പിന്നെ നിന്നെ ഇങ്ങനെ ഇവിടെ ഇട്ടിരിയ്ക്കുന്നത്..... ആശുപത്രിയിൽ ആക്കണം എന്ന വിചാരിച്ചത്..

.പക്ഷെ...ഇത്രയും ചെയ്തു കൂട്ടിയ നിനക്കും...നിന്റെ തലപ്പത്ത് ഉള്ളവനും...അവിടെ വെച്ചു എന്ത് വേണോ ചെയ്യാം എന്ന് ഉറപ്പാണ്....അതാ ഇങ്ങനെ ഒരു സെറ്റ് up.... എന്നും പറഞ്ഞു ഹാഷിം കുഞ്ഞുണ്ണിയെ കണ്ണു കാട്ടിയതും.... അവൻ റിയാസിന്റെ ഫോൺ എടുത്തു അവന്റെ മുന്നിലേയ്ക്ക് ഇട്ടു കൊടുത്തു.. എല്ലാം ഞങ്ങളിങ്ങോട്ടു ഊറ്റി എടുത്തിട്ടുണ്ട്..... ഒറ്റ ഫോൺ റെക്കോർഡ് ഇല്ല...എല്ലാം...മറ്റേ പരിപാടിയിലെ വീഡിയോ മാത്രം അല്ലെടാ.....കുഞ്ഞുണ്ണി കലിപ്പായി... അതു കേട്ടതും റിയാസ് ഒന്നു പുച്ഛത്തോടെ നോക്കി.... ഹും....എന്റെ വായിൽ നിന്നും വല്ലതും കിട്ടുമോ എന്നുഅറിയാനാണോ....ഈ ഷോ...അത് നട. ക്....(റിയാസ് നിൻറെന്നും വായിൽ നിന്നും ഒന്നും വരുത്തുന്നില്ല....ഞങ്ങൾ കണ്ടെത്തിയത് നിന്നെ ഒന്നു കാണിയ്ക്കാമെന്നു വെച്ചു....എന്നും പറഞ് അപർണ ഒരു ലാപ്പും എടുത്തു .... അവന്റെ മുന്നിലേയ്ക്ക് ചെന്നു.... നിയും കൊള്ളാമല്ലൊടി......ചരക്ക് തന്നെയാ.. എന്നും പറഞ്ഞു അവൻ നാക്ക് വായിലേക്ക് ഇട്ടതും....അവന്റെ മുഖം നോക്കി അപർണ അടിച്ചതും ഒത്തായിരുന്നു....

അടിച്ച അടിയിൽ നെറ്റിയിലെ സ്റ്റിച്ചു പൊട്ടി ചോര ഒഴുകി.... Da@&%$& മോനെ....നിന്റെ ഈ പറഞ്ഞ നാവ് പിഴുതെടുക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടു അല്ല... ആവശ്യം ഉള്ളത് കൊണ്ട് ബാക്കി വെച്ചതാ എന്നും പറഞ്ഞു അവൾ അങ് മാറി.... കുഞ്ഞുണ്ണി അവനെ നോക്കി ഒന്നു ചിരിച്ചു.... പെട്ടന്ന് തന്നെ അവന്റെ ഫോണിലേക്ക് റിയയുടെ ഒരു call വന്നു...അവിടുന്നു അവൾ പറയുന്നത് എല്ലാം കേട്ടതും അവൻ ഒന്നു മൂളി....കാൾ കാട്ടാക്കി....റിയാസിന് നേരെ തിരിഞ്ഞു.... ഇത് ആരു ചെയ്തു ചെയ്തു കൊണ്ടിരിയ്ക്കുന്നു എന്നൊന്നും ഞങ്ങൾക്ക് അറിയണ്ട.... പകരം...എവിടെ..... എങ്ങനെ.....അത് മാത്രം നിന്റെ വായിൽ നിന്നും കേട്ടാ മതി...(ഹാഷിം പറഞ്ഞില്ല എങ്കില്.....റിയാസ് പറഞ്ഞു തീർക്കുന്നതിനു മുന്നേ തന്നെ കൃഷ്‌ന്റെ പിസ്റ്റലിലെ ബുള്ളറ്റ് അവന്റെ കാലിലെ മുട്ട് തുളച്ചു കയറി.... ആ................................... നിയൊക്കെ കൂടി ഞങ്ങളിൽ ഒരുത്തിയെ അങ് പറഞ്ഞു അയച്ചില്ലേ....അതിനുള്ളത് കൂടി തന്നിട്ടെ നിയൊക്കെ ഈ ഭൂമിയിൽ നിന്നും പോകൂ...അതു വരെ ഇങ്ങനെ നരകിയ്ക്കും....

പിന്നെ നിന്റെ ഒക്കെ കൂടെ വേറെ ഒരുത്തൻ ഇല്ലായിരുന്നോ.....ജീവൻ....അവൻ ചത്തു തൊലഞ്ഞാ ഞങ്ങൾക്ക് കിട്ടിയത്... ആരാ ചെയ്തത് എന്നു അറിയില്ല ... പിന്നെ നിനിൽ നിന്നും അറിയാനുള്ളത് എല്ലാം അറിഞ്ഞു...നിനക്ക് തരാൻ ഉള്ളത് എല്ലാം ഞങ്ങൾക്ക് തരണം.... എന്നും പറഞ്ഞു ഹാഷിം ലാപ്പ് ഓപ്പണ് ആക്കി..... അതിൽ ആദ്യം ഉണ്ടായിരുന്ന ഫോട്ടോ ഇന്ദുവിന്റെ ആയിരുന്നു....അതു കണ്ടതും അവനെ മുഗത്തു ഒരു പുച്ഛം വിരിഞ്ഞു.... രണ്ടാമത്തെ ഫോട്ടോ സ്ക്രോൾ ചെയ്തതും....അവന്റെ മുഖത്തെ പുച്ഛം ഞെട്ടലിലേയ്ക്ക് വഴി മാറി....ഓരോ ഫോട്ടോ സ്ക്രോൾ ചെയ്ത് കാണിയ്ക്കുമ്പോഴും....അവന്റെ മുഖത്തു ഭയം എടുത്തു കാട്ടുന്നുണ്ടായിരുന്നു..... ഇതൊക്കെ എങ്ങനെ എന്നായിരിയ്ക്കും നി ചിന്തിച്ചു കൂട്ടുന്നത്.... പറയാം....നിങ്ങൾക്ക് ആരും അറിയാതെ കളത്തിൽ ഇറങ്ങി കളിയ്ക്കാം എങ്കിൽ...ഞങ്ങൾക്ക് ആളെ ഇറക്കാൻ അറിയില്ല എന്നാണോ നിന്റെ ഒക്കെ വിചാരം.... ഇനി പറ.... എവിടെ എങ്ങനെ.....(ഹാഷിം ചോദിച്ചതും അവൻ ഇല്ല എന്നു തലയാട്ടിയതും...

അവന്റെ വലത് കയ്യിലെ വിരലുകൾ നിലത്തേയ്ക്ക് അറ്റ് വീണതും ഒത്തായിരുന്നു..... നോക്കുമ്പോൾ കുഞ്ഞുണ്ണി.... ഇനിയും പറയാൻ ഉദ്ദേശം ഇല്ലെങ്കിൽ....നി ചാവില്ല.. ചത്ത പോലെ ആവും....ഹാഷിം കലിപ്പോടെ പറഞ്ഞതും.. ഞാ....ഞാൻ പറയാം...എല്ലാം പറയാം..എന്നെ.....എന്നെ ഒന്നും ചെയ്യരുത്....അവൻ മുറിഞ്ഞ വിരലുകൾ...കൂട്ടി പിടിച്ചു പിടച്ചിലോടെ പറഞ്ഞു.... അതു കേൾക്കാൻ എന്ന പോലെ എല്ലാരും നിന്നു.... അവൻ ഓരോന്നായി പറയാൻ തുടങ്ങി..... ഓരോ കാര്യങ്ങൾ കേൾക്കുമ്പോഴും തങ്ങൾ കണ്ടെത്തിയതിനെക്കാൾ വലുതാണ് അവർ 6 പേരും കൂടി ചെയ്തു കൂട്ടിയാത് എന്നു അറിഞ്ഞു... എല്ലാം മറയ്ക്കാൻ മെഡിയ്ക്കൽ ഫീൽഡിലെ ആളുകൾ വേണം എന്ന് ചിന്തിച്ചത് കൊണ്ട്....ഓരോരുത്തരെ ആയി അവർ വിലയ്ക്ക് വാങ്ങി......ശരീരത്തിന് പ്രശ്നം വരുന്ന സ്ത്രീകളെ....ഇന്ദ്‌വിനെ ചെയ്ത പോലെ റോഡിൽ ഇട്ട് വണ്ടി കയറ്റി ഇറക്കും.....മുൻകൂട്ടി പറഞ്ഞ പോലെ ഏർപ്പാട് ആക്കിയ ആൾക്കാരുടെ ആംബുലൻസ് വന്നു അവരെ അവരുടെ ആൾക്കാരുടെ അടുത്തു എത്തിച്ചു....എല്ലാം തേയ്ച്ചു മായ്ച്ചു കളയും....

അവൻ പറഞ് കഴിഞ്ഞതും എല്ലാരുടെ മുഖവും ദേഷ്യം കൊണ്ട് ചുവന്നു..... നിയൊക്കെ കൂടെ കുറച്ചു സുഗത്തിനു വേണ്ടി.....പന്ന....ഹാഷിം അവന്റെ മുടിയ്ക്ക് കുത്തി പിടിച്ചു.... എ.. എല്ലാം ഋ ....ഋഷി ആണ് ചെയ്തത്.....അവൻ വേദന കൊണ്ട് അലറി... നിയൊക്കെയും ഉണ്ടായിരുന്നല്ലോ അവിടെ പങ്കു പറ്റാൻ....എന്നിട്ടു..... നിനക്കൊക്കെ കുറച്ചു നേരത്തെ സുഗത്തിനു വേണ്ടി ഇത്രയും....പ്രെഗ്നൻറ് ആയ പെണ്ണിനെ പോലും വെറുതെ വിടാത്ത നിയൊക്കെ ഇനി ഇവിടെ വേണ്ട...... പിന്നെ നിന്റെ ഒക്കെ കൂടെ സഹായിക്കാൻ ഉണ്ടായിരുന്ന സർജൻ ഇല്ലേ...അങ്ങേരു ആരാന്നോകെ കൃത്യം ആയ വിവരം ഞങ്ങൾക്ക് കിട്ടി...എന്നും പറഞ്ഞു ലാപ്പിലെ അയാളുടെ ഫോട്ടോ എടുത്തു....റിയാസിന് മുന്നിലേക്ക്ക് വെച്ചു കൂട്ടത്തിൽ ബാക്കിയുള്ളവർക്ക് നേരെയും....ജൈനിനും കൃഷിനും ഒഴികെ ബാക്കി രണ്ടും ആ ഫോട്ടോ കണ്ടു പരസ്പരം നോക്കി.... സർ...ഇത്....(കുഞ്ഞുണ്ണി.... ഉം.... റിയയുടെ ഡാഡ്......ഹാഷിം നിർജീവം ആയി പറഞ്ഞു.. സർ...അവൾക്ക് ഇത്......(അപർണ അറിയില്ല...അതാണ് മനപൂർവം ഞാൻ അവളെ ഇവിടെ നിന്നും മാറ്റിയത്....... ചിലപ്പോ അവൾക്ക് ഇത് താങ്ങി എന്നു വരില്ല....ഹാഷിം പറഞ്ഞതും... ആ മുറിയിൽ ഒരു പൊട്ടി ചിരി കേട്ടതും ഒത്തായിരുന്നു...

എല്ലാരും ഞെട്ടി തിരിഞ്ഞു നോക്കിയതും..... റിയാസ്...... നിയൊക്കെ എന്താടാ കരുതിയത്....എഹ്..... ആ സർജൻ ഒഴികെ ബാക്കി എല്ലാരും മിസ് ആയപ്പോഴേ ഡൗട്ട് അടിച്ചതാ.....പിന്നെ അങ്ങേരു ആയിരിയ്ക്കില്ല എന്നു ഉറപ്പ് ആയിരുന്നു...കാരണം...അവനൊരു മകൾ അല്ലെ...അതും പോലീസിൽ.... അങ്ങനെയാ അവളുടെ പിറകെ വെച്ചു പിടിച്ചത്..... ആ ജീവന്റെ കയ്യിലെ മാലയും വെച്ചു രണ്ടെണ്ണം കണ്ട കടയെല്ലാം കയറി ഇറങ്ങിയതും അറിഞ്ഞു... നിയൊക്കെ എന്താടാ കരുതിയത്....ഇതൊക്കെ കൊണ്ടു എന്നെ അങ്........ ഒന്നും നടക്കില്ല....ഞങ്ങളൊക്കെ അവന്റെ കൂടെ കൂടിയപ്പോ തന്നെ അറിയാമായിരുന്നു ഒരുത്തൻ പുറത്തു പോയാൽ....അവനു പിന്നെ ജീവിയ്ക്കാൻ അവസരം ഇല്ല എന്നു....പിന്നെ ഞാൻ വന്നത്.എന്റെ ഒരു എടുത്തു ചാട്ടം...പിന്നെ കരുതി... ..നി...തീരുന്നെങ്കിൽ തീരട്ടേ എന്ന്...നി തീർന്നാൽ പിന്നെ ആരും ഒന്നും ചെയ്യില്ല... അന്ന് വണ്ടി മറിഞ്ഞത് കൊണ്ടു...അല്ലേരുന്നെങ്കിൽ ....നിയും അവളും തീർന്നേനെ......

റിയാസ് വാശിയോടെ പറയുന്നത് കേട്ടതും ഹാഷിം അവന്റെ മുഗത്തു പ്രഹരിച്ചതും ഒത്തായിരുന്നു..... അടിച്ച അടിയിൽ അവന്റെ വായിൽ നിന്നും ചോര ഒഴുകി...എന്നിട്ടും അവന്റെ ചുണ്ടിൽ പുഛം ആയിരുന്നു... ഒന്നുകിൽ നിന്റെ കൈ കൊണ്ട്...അല്ലെങ്കിൽ അവന്റെ.....എന്തയാലും മരണം ഉറപ്പ് ആണ്.... നിയൊക്കെ എല്ലാം കണ്ടു പിടിച്ചത് അല്ലെ....അപ്പൊ പിന്നെ ഞാൻ ആയിട്ടു പറയാം എന്നു കരുതി...പിന്നെ ഒന്നു കൂടി കേട്ടോ...നിയൊക്കെ ആ വണ്ടിയുടെ കാര്യം തീരക്കാൻ പറഞ്ഞു വിട്ട ആ പെണ്ണില്ലേ.... അതിന്റെ ഫോണിലേക്ക് ഒന്നു വിളിച്ചു നോക്കിയെക്...... അല്ല..... നേരത്തെ ഒരുത്തി റോഡിൽ ചത്തു കിടന്ന പോലെ അവളും കിടക്കും...റിയാസ് പറഞ്ഞതും... ടാ.............😡(ഹാഷിം ഹേയ് ദേഷ്യപ്പെടാതെ ....ഒന്നു വിളിച്ചു നോക്ക്....റിയാസ് പറഞ്ഞതും.. ഹാഷിം അപ്പൊ തന്നെ ഫോൺ എടുത്തു അവൾക്ക് വിളിച്ചു....ബെൽ പോകുന്നുണ്ട് എങ്കിലും no റെസ്പോണ്സ്... പിക് ദി ഫോൺ...റിയ........ഹാഷിം വീണ്ടും ട്രൈ ചെയ്തു.... സോ..saad കിട്ടുന്നുണ്ടാവില്ല അല്ലെ......

റിയാസ് പിറകിൽ നിന്നും വിളിച്ചു പറഞ്ഞതും....ഹാഷിം ദേഷ്യത്തിൽ ഫോൺ കയ്യിൽ വെച്ചു ഞെരിച്ചതും ഒത്തായിരുന്നു.... ജൈനി.....ആ കയർ എടുത്തു കൊണ്ട് വാ..ഹാഷിം ദേഷ്യത്തിൽ പറഞ്ഞതും....അവൻ അത് കേൾക്കാൻ നിന്ന പോലെ കയർ എടുത്തു കൊണ്ട് വന്നു.....ഹാഷിം തന്നെ അവനെ വരിഞ്ഞു കെട്ടാൻ തുടങ്ങി.... ഏയ്‌..എന്താ ഈ കാണിയ്ക്കുന്നത്......വിടാൻ...അവൻ ബഹളം വെച്ചിട്ടും ഹാഷിം ഒരു റിയാക്ഷനും കാട്ടിയില്ല..... അവസാനം അവനെ വരിഞ്ഞു മുറുക്കി കെട്ടി വെച്ചു ഹാഷിം അവനെ വിട്ടു മാറി... നിന്നെയൊക്കെ വെറുതെ വിട്ടാൽ ദേ.....ഞങ്ങളുടെ ദേഹത്തു കിടക്കുന്ന ഈ വസ്ത്രത്തിനു വില ഇല്ലാതെ പോകും..... കുഞ്ഞുണ്ണി അവന്റെ കാലിൽ തുളച്ച ബുള്ളറ്റിന്റെ ഭാഗം അങ് എടുത്തേയ്ക്ക്.....എന്നും പറഞ്ഞു അവൻ നിലത്തു നിന്നും അവന്റെ വിരലിന്റെ കഷ്ണങ്ങൾ അങ് എടുത്തു..... കുഞ്ഞുണ്ണി പച്ച മാംസത്തിൽ കത്തി ഇറക്കി ബുള്ളറ്റ് അങ് എടുത്ത്....റിയാസ് ആ വേദനയിൽ അലറി വിളിച്ചു... അവൾ എന്റെ പെണ്ണ് കൂടിയാ...ഒറ്റയ്ക്ക് അവളെ വിട്ടിട്ടുണ്ട് എങ്കിൽ ഒരു പോറലും ഏൽക്കാതെ നോക്കാനും എനിയ്ക്ക് അറിയാം....എന്നും പറഞ്ഞു ഹാഷിം വാതിൽ തുറന്നു പുറത്തേയ്ക്ക് ഇറങ്ങി.

..പിറകെ തന്നെ ബാക്കിയുള്ളവരും.... ഹാഷിം പുറത്തേയ്ക്ക് ഇറങ്ങി ചൂളം അടിച്ചു കയ്യിൽ ഇരുന്നത് ഇരുട്ടിലേക്ക് വലിച്ചു എറിഞ്ഞതും കേട്ടു നായ്ക്കളുടെ കുരയ്ക്കലും ഓരിയും... ഇനി ഇവിടെ നമ്മൾ വേണ്ട എന്നും പറഞ്ഞു ഹാഷിം വണ്ടിയിൽ കയറി....പിറകെ ബാക്കി യുള്ളവരും..... അവര് വണ്ടി എടുത്തതും..... പുറത്തു നിന്നും ഒരു കൂട്ടം നായ്ക്കൾ അകത്തേയ്ക്ക് ഓടി കയറിയതും ഒത്തായിരുന്നു...അതു കണ്ടതും അവൻ അവിടെ നിന്നും വണ്ടി പറപ്പിച്ചു...... ഏറെ താമസിച്ചാണ്...എല്ലാരും സ്റ്റേഷനിൽ എത്തിയത്...... നോക്കുമ്പോൾ ഫ്രണ്ടിൽ തന്നെ റിയ നിൽപ്പുണ്ട്..... ഹാഷിം വണ്ടിയിൽ നിന്നും ഇറങ്ങിയതും.....അവൾ അടുത്തേയ്ക്ക് ചെന്നു... AAre യൂ ok........(ഹാഷിം ഉം....ഫൈൻ... അവിടെ നിന്നും ഇറങ്ങി വണ്ടി നോക്കുമ്പോൾ പഞ്ചർ... ഏതോ പന്ന മനപൂർവം കാറ്റു അഴിച്ചു വിട്ടു.... ആ നാറിയ്ക്ക് ഒരെണ്ണം കൊടുക്കണം എന്നുണ്ടായിരുന്നു...പറ്റിയില്ല.... അവസാനം വണ്ടി ലോക്ക് ആക്കി ഒരു ക്യാബ് വിളിച്ചു ഇങ്ങു പൊന്നു....ഇവിടെ വന്നപ്പോഴാ ഫോൺ വണ്ടിയിൽ ആണെന്ന് അറിഞ്ഞത്..... അതുകൊണ്ട് എവിടെയാ എന്താ എന്നൊന്നും അറിയാൻ പറ്റിയില്ല.... എന്തായി.....റിയ ചോദിച്ചതും....അവളുടെ അച്ഛന്റെ കാര്യം ഒഴികെ ബാക്കി എല്ലാം. അവളോട് പറഞ്ഞു...

ബാക്കിയുള്ളവർ അവളെ സഹദാപത്തോടെയും..... റിയ...എനിയ്ക്ക് നിന്റെ അച്ഛനോട് ഒന്നു സംസാരിയ്ക്കണം എന്നുണ്ട്...നാളെ നിന്റെ വീട്ടിൽ അദ്ദേഹം കാണുമോ.....(ഹാഷിം ഓഹ്....ഷുവർ.. But എന്തിനാ......(റിയ അദ്ദേഹത്തിന് നമ്മളെ സഹായിക്കാൻ പറ്റിയേക്കും.... ആ ലാസ്റ്റ് വ്യക്തി.....സർജൻ അയാളെ കുറിച്ചു വല്ലതും അറിയാൻ നിന്റെ അച്ഛൻ വിചാരിച്ചാൽ കഴിയും... പറയും പോലെ നിന്റെ അച്ഛനും സർജൻ അല്ലെ.....(ഹാഷിം പക്ഷെ നി പറഞ്ഞത്....ജോലിയുടെ രഹസ്യം......(റിയ റിയ...ഞാൻ പറഞ്ഞത് എന്താണോ...അത് നി ചെയ്യണം മനസിലയോ...ഹാഷിം ഗൗരവത്തോടെ പറഞ്ഞതും... യെസ് സർ....(റിയ അപ്പൊ തന്നെ ഹാഷിം വേഗത്തിൽ അകത്തേയ്ക്ക് കയറി പോയി....നേരെ അവന്റെ സീറ്റിലേക്ക് വീണു... പെട്ടെന്ന് ഫോൺ എടുത്തു ആർക്കോ ഒരു thank യൂ ടൈപ്പ് ചെയ്ത്....സെന്റ് ചെയ്തു....മെസ്സേജ് സീൻ ആക്കി എന്ന് കണ്ടതും അവൻ ഫോൺ മാറ്റി വെച്ചു... അയാളെ കൂടി കിട്ടണം.... .4 പേരെ തീർത്തു ...ഇനി അവൻ ഒരുത്തൻ.......മാത്രം...എന്നും മനസിൽ പറഞ് ഹാഷിം സീറ്റിലേക്ക് ചാഞ്ഞു............ തുടരും....

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story