ആത്മസഖി: ഭാഗം 26

athmasagi archana

രചന: അർച്ചന

എപ്പഴാടി....അവൻ വരും എന്ന് പറഞ്ഞത്.....മുഹമ്മദ് റിയയോട് ചോദിച്ചു... ആ..... രാവിലെ വരാം എന്നാ പറഞ്ഞത്....അപ്പയ്ക്ക് വല്ല അത്യാവശ്യവും ഉണ്ടോ എന്നറിയാനാ എന്നോട് പറയാൻ പറഞ്ഞത് എന്ന് തോന്നുന്നു.... ടി...നിന്റെ ചെക്കൻ എന്നോട് പോലീസ് മുറ എങ്ങാനും പ്രയോഗിയ്ക്കോ....മുഹമ്മദ് കയ്യിലൊരു ബൾബും എടുത്തു ലാഡറിന് മുകളിൽ കയറി....നിന്നു...ബൾബ് ഇട്ടു... ഏയ്‌....അങ്ങനെ ഒന്നും ചെയ്യില്ല . എന്റെ അപ്പ പാവം അല്ലെ.... പിന്നെ തല്ലുവാണെങ്കിൽ ഒന്നു പയ്യെ തല്ലാൻ ഞാൻ പറയാം.....റിയ ഇളിയോടെ പറഞ്ഞതും.... ടി...ടി.... തന്തയ്ക്ക് ഇട്ടു തന്നെ പണിയണം അല്ലെ... നിനക്കു വേണ്ടി ഇല്ലാത്ത ലീവും എടുത്തു...ഇവിടെ കുറ്റിയടിച്ച എന്നോട് തന്നെ വേണം.... പോ...പോയി അവര് വരുന്നുണ്ടോ എന്ന് നോക്ക്...മുഹമ്മദ് അവളെ പുറത്തേയ്ക്ക് ഓടിച്ചു... കുറച്ചു കഴിഞ്ഞതും അവിടേയ്ക്ക് ഹാഷിമിന്റെ ജീപ്പ് കടന്ന് വന്നു....റിയ നോക്കുമ്പോൾ കാഷ്യുവൽ ലുക്കിൽ ഹാഷിം പുറത്തേയ്ക്ക് ഇറങ്ങി...മുഖത്തു കുറച്ചു ഗൗരവം ഉണ്ട്.... ഓഹ് എപ്പഴാ മുഖം ഇങ്ങനെ അല്ലാത്തത്....

റിയ അവന്റെ മുഖം കണ്ടതും മനസിൽ പറഞ്ഞു... ഹാഷിം അകത്തേയ്ക്ക് കയറാൻ തുടങ്ങുമ്പോൾ തന്നെ റിയ മുന്നിൽ തന്നെ ഉണ്ടായിരുന്നു.... നിന്റെ അപ്പ ......(ഹാഷിം അകത്തു ഉണ്ട്... പിന്നെ ചോദ്യവും പറച്ചിലും കുറച്ചു മയത്തിൽ ഒക്കെ വേണെ.... പാവം ആ എന്റെ അപ്പ..റിയ ഇളിയോടെ പറഞ്ഞതും....ഹാഷിം അവളെ ഒന്നു ചിരിച്ചു കാട്ടി....അകത്തേയ്ക്ക് കയറി.... അഹ്...വന്നോ... കുറച്ചു പണി ആയിരുന്നു..... മോൻ വന്നില്ല എന്നും പറഞ്ഞു ചെവി തല കേൾപ്പിച്ചില്ല ഇവള്......താൻ ഇരി....ഞാൻ ഈ വേഷം ഒന്നു മാറിയിട്ട് വരാം....അപ്പടി മുഷിഞ്ഞു... റിയ നി കുടിയ്ക്കാൻ എന്തെങ്കിലും എടുക്....മുഹമ്മദ് റിയയോട് പറഞ്ഞതും....അവൾ അവരെ ഒന്നു നോക്കി അകത്തേയ്ക്ക് ചെന്നു.... അവൾ ഉള്ളിലേയ്ക്ക് പോയി എന്നുറപ്പ് ആയതും...... കുറച്ചു കൂടി നേരത്തെ ഈ വരവ് ഞാൻ പ്രതീക്ഷിച്ചു.....ഒരു പുച്ഛ ചിരിയോടെ മുഹമ്മദ് അവനു ഓപ്പോസിറ്റ് ആയി ഇരുന്നു..... മുഹമ്മദിന്റെ പറച്ചില് കേട്ടതും ഹാഷിമും ഒന്നു പുഞ്ചിരിച്ചു.... എന്നെ കുടുക്കാൻ എന്റെ മകളെ തന്നെ കുടുക്കി അല്ലെ.....

ഇത്രയും നാൾ അവള് പിന്നാലെ നടന്നിട്ടും പിടി കൊടുക്കാത്ത നി പെട്ടന്ന് അവളെ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോഴേ ഞാൻ കരുത്തിയതാ......(മുഹമ്മദ് താൻ അങ്ങനെ കരുതുന്നുണ്ട് എങ്കിൽ എനിയ്ക്ക് ഒരു കുഴപ്പവും ഇല്ല.....ഇപ്പൊ ഞാൻ വന്നത്.... മര്യാദിയ്ക്ക് താൻ ആയിട്ടു വന്നാൽ....തനിക്ക് കൊള്ളാം....അല്ലെങ്കിൽ ...അറിയാലോ... ഒറ്റ മോള്....ഇതൊക്കെ അറിഞ്ഞാൽ ഉള്ള അവസ്ഥ....ഹാഷിം പറഞ്ഞതും.... അറിഞ്ഞാൽ.... അറിഞ്ഞാൽ ഒന്നും ഇല്ലെടാ കൊച്ചനെ....എന്നെ എതിർക്കുന്ന സമയം വരയെ അവൾക്കും ആയുസ് ഉള്ളൂ..... പിന്നെ നിയും അത്ര മോശം ഒന്നും അല്ലല്ലോ..... അവസരം കിട്ടിയപ്പോ നി അവളെ വെച്ചു കളിച്ചു ശെരിയല്ലേ.... അതേ...താൻ പറഞ്ഞത് സത്യം തന്നെയാ എനിയ്ക്ക് തന്നിലേക്ക് ഉള്ള ഒരു തുറുപ്പ് ചീട്ട് അത്രയേ ഉള്ളൂ...അവൾ.... തന്നെ പോലെ ഒരുത്തനെ കുരുക്കാൻ എനിയ്ക്ക് പലതും ചെയ്യേണ്ടി വരും എന്ന് അറിയാമായിരുന്നു.... അതിലൊന്ന് തന്നെയാ അവളോടുള്ള എന്റെ പ്രേമം....ഹാഷിം തറപ്പിച്ചു പറഞ്ഞതും സൈഡിൽ എന്തോ വീണ് ഉടയുന്ന ശബ്ദം കേട്ടതും ഒത്തായിരുന്നു ...

എവിടെ നിന്നായിരിയ്ക്കും അതിന്റെ ഉറവിടം എന്നു രണ്ടു പേർക്കും അറിയാമായിരുന്നു.... രണ്ടുപേരും ഒന്നു അവിടേയ്ക്ക് നോക്കിയതും കണ്ടു....അവരുടെ സംസാരം കേട്ടു തറഞ്ഞു നിൽക്കുന്ന റിയയെ.... എ.. എന്താ പറഞ്ഞേ.....എന്റെ അപ്പയെ കുടുക്കാൻ ....റിയ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അവരുടെ അടുത്തേയ്ക്ക് വന്നു.... മുഹമ്മദ് അഹങ്കാരത്തോടെ ചിരിച്ചു കൊണ്ട് ഹാഷിമിനെ ഒന്നു നോക്കി....അവൻ ആണെങ്കിൽ ഒരു ഭാവ മാറ്റവും ഇല്ലാതെ നിന്നു.. പറ ഹാഷിം...നി ഇപ്പൊ എന്താ പറഞ്ഞത്... എന്റെ അപ്പയെ കുടുക്കാൻ.... നിനക്ക് എങ്ങനെ തോന്നി ആ മനുഷ്യന് നേരെ....ഇങ്ങനെ ഒരു വൃത്തികെട്ട.....അവൾ അവന്റെ ഡ്രെസ്സിൽ കോളറിൽ പിടിച്ചു ദേഷ്യത്തോടെ ചോദിച്ചതും... വിടെഡി.........😡😠 ഹാഷിം ഒരു അലർച്ചയോടെ അവളുടെ കൈ തട്ടി മാറ്റി..... അവന്റെ അങ്ങനെ ഒരു ഭാവം അവൾക്ക് പുതിയത് ആയിരുന്നു...ഇഷ്ടം ആണെന്ന് പറഞ്ഞു പിറകെ നടന്നിട്ടും തന്നോട്.....റിയ ചിന്തിച്ചു... ആ....അതേ ...ഇങ്ങേരെ കുടുക്കാൻ തന്നെയാ ഞാൻ നിന്നെ കയറി പ്രേമിച്ചത്....

അല്ലെങ്കിലും നിനക്ക് ഒന്നു ചിന്തിച്ചു കൂടായിരുന്നോ....അത്രയും കൊല്ലം പിറകെ നടന്നിട്ടും പെട്ടന്ന് ഒരു ദിവസം....നിന്നെ പ്രേമിച്ചപ്പോൾ നിനക്ക് ഒന്നും തോന്നിയില്ലേ....ഹാഷിം അവളുടെ നേരെ ചാടി.... മുഹമ്മദ് അവരുടെ അടി കണ്ടുകൊണ്ട് നിന്നു... ഇല്ലെടാ എനിയ്ക്ക് മനസിലായില്ല...... അന്ന് നിന്റെ കണ്ണിൽ എനിയ്ക്ക് കള്ളം കാണാൻ പറ്റിയില്ല.... റിയ നിർജീവം ആയി ഒന്നു ചിരിച്ചു.... പിന്നെ നിന്റെ അച്ഛൻ എന്നു പറയുന്ന ഈ മഹാൻ ഉണ്ടല്ലോ..... ഇങ്ങേരു അത്ര നല്ലവൻ ഒന്നും അല്ല.. ഇത്രയും നാൾ അന്യോഷിച്ചു നടന്ന 5 എണ്ണത്തിൽ 5ആമൻ......നിന്റെ ഈ തന്ത എന്നു പറയുന്നവൻ.... ഇങ്ങേരു ഓരോ പെണ്ണിന്റെ ജീവിതത്തിനും ഇട്ട വില കൊണ്ടാ നി ഈ സൗദത്തിൽ കിടന്നു സുഗിച്ചത്.....അത് നി അറിഞ്ഞോ...... നമ്മൾ അന്യോഷിക്കുന്ന 2 കേസിലെയും പ്രദാന പ്രതികളിൽ ഒന്നാ നിന്റെ തന്ത.... അത് നി അറിഞ്ഞായിരുന്നോ.... ഇ...ഇല്ല ഞാ...ഞാനിത് വിശ്വാസി........(റിയ സത്യം ആയ കാര്യത്തെ എന്തിനാ മോളെ അവിശ്വസിയ്ക്കുന്നത്...മുഹമ്മദ് അതേ ചിരിയോടെ പറഞ്ഞതും....

അപ്പ............(റിയ നി...എന്നെ ഇനി അങ്ങനെ വിളിയ്ക്കരുത്.... അപ്പ അപ്പ.......നാശം പിടിയ്ക്കാൻ.....മുഹമ്മദ് ഇരു ചെവിയും പൊത്തി അലറിയതും .... റിയ അവന്റെ മുന്നിലേയ്ക്ക് ചെന്നു നിന്നു....അവന്റെ മുഖത്തു തൊട്ടു.... തീയിൽ തൊട്ട പോലെ അവൻ പിന്നോട്ട് മാറി.... എന്താ അപ്പ....ഇപ്പൊ....ഞാനല്ലേ...അപ്പെടെ റിയ അല്ലെ.... ഇ...ഇവൻ ഇതു ചുമ്മ പറയുന്നത...നമ്മളെ പിരിയ്ക്കാൻ.... എ ..എനിയ്ക്ക് ഇ...ഇവനെ വേണ്ട..... പിണങ്ങല്ലേ അപ്പ... എ.. എനിയ്ക്ക് ആരും......ഇ....(റിയ ആരും ഇല്ലാത്തത് എനിയ്ക്കാടി..... എല്ലാരിൽ നിന്നും ഞാൻ അകന്നതും നിന്റെ വരവോടെയാ..... സത്യത്തിൽ ഞാൻ ഒരു ഓർഫൻ ആണ്.....5ആം വയസിലാ ഞാൻ നിന്റെ കുടുംബത്തിലേക്ക് വരുന്നത്...... കോടീശ്വര പുത്രൻ ആയി..... സത്യത്തിൽ നി എന്റെ അച്ഛൻ എന്നു പറയുന്ന ആളിന്റെ മകൾ ആണ്.....28 വർഷത്തിനു ശേഷം അയാൾക്ക് ജനിച്ചവൾ...... എല്ലാം കൊണ്ടും എനിയ്ക്ക് മുകളിൽ ആരുടെ വാക്കിനും ആർക്കും സ്ഥാനം ഇല്ലായിരുന്നു..... നി...നി ഒറ്റ ഒരുത്തിയോടെ എല്ലാം...എല്ലാം മാഞ്ഞു....ഒരു ഡോക്ടർ പട്ടം ഉള്ളത് ആയിരുന്നു എന്റെ ആകെ ബലം.... എല്ലാർക്കും നിന്നെ മതി.....അന്നും ഇന്നും..... എന്നെ തള്ളി കളയാൻ പറ്റാത്തത് കൊണ്ട് കൂടെ നിർത്തി...

..നിന്നെ എന്റെ കൈ കൊണ്ട് തീർക്കാൻ നോക്കിയതാ...പക്ഷെ നിന്റെ തള്ള കണ്ടു.....ഒറ്റ തള്ളേ തള്ളിയുള്ളൂ....വീണു..... ആ വീഴച്ച മരണം വരെ തന്നെ ഉണ്ടായിരുന്നു... ഉമ്മയോട് സ്നേഹം ഉള്ള മകൻ ആയി നല്ലത് പോലെ തകർത്തു അഭിനയ്ച്ചു...അവസരം കിട്ടുമ്പോൾ നിന്നെയും ആ കിളവനെയും കൂടി തീർക്കാം എന്നു കരുതിയതാ....പക്ഷെ.... എവിടെയോ എനിയ്ക്ക് പിഴച്ചു.... എന്റെ കാശിന്റെ അത്യാർത്തിയിൽ ഞാൻ ചെയ്തത് ഒക്കെ നിന്റെ തന്ത എന്നു പറയുന്നവൻ മനസിലാക്കി.... പിന്നെ ബാക്കി വെച്ചില്ല...തീർത്തു...... ആരും അറിഞ്ഞും ഇല്ല.....നിന്നെയും കൂടി തളർത്തി കിടത്തിയാൽ... ആ സ്വത്തു മുഴുവൻ എന്റെ കയ്യിൽ വരും എന്ന് കരുതി എങ്കിലും....എനിയ്ക്ക് തെറ്റി.... അയാൾ....അയാൾ..എന്റെ പ്രതീക്ഷ മൊത്തം തെറ്റിച്ചു..... നിനക്ക് അറിയോടി എന്നും പറഞ്ഞു അയാൾ റിയയുടെ മുടിയിൽ കയറി കുത്തി പിടിച്ചതും....... ഹാഷിം അയാൾക്ക് നേരെ തോക്ക് ചൂണ്ടിയതും ഒത്തു....പിന്നാലെ തന്നെ ബാക്കി യുള്ളവരും....

ആ നിമിഷം തന്നെ കയ്യിൽ മറച്ചു വെച്ച സർജിക്കൽ ബ്ലയിഡ് അയാൾ റിയയുടെ കഴുത്തിലേയ്ക്ക് വെച്ചു..... ചു.... ചു... ച്ചു..... എനിയ്ക്ക് അറിയാമായിരുന്നു....എല്ലാരും കാണും എന്നു... ഒരടി ആരെങ്കിലും അനങ്ങിയാൽ ഇവള് ഇവിടെ തീരും... അയാൾ പറഞ്ഞു കൊണ്ട് ഒന്നു കൂടി അവളുടെ കഴുത്തിലേയ്ക്ക് ബ്ലയിഡ് ചേർത്തു.... അതു കണ്ടതും എല്ലാരും ഒന്നു അറച്ചു..... . അതുകണ്ടതും അയാൾ വീണ്ടും റിയയ്ക്ക് നേരെ തിരിഞ്ഞു.....അവളുടെ കഴുത്തിൽ അമർത്തി ബ്ലയിഡ് വെച്ചേക്കുന്നത് കൊണ്ട്....ഒരടി അനങ്ങിയാലും അവളുടെ ജീവൻ നിലയ്ക്കും..... നിനക്ക് അറിയോ.....നിന്റെ ജീവനിലാ എന്റെ നില നിൽപ്പ്....നിന്റെ ദേഹത്ത് ഒരു പോറൽ പോലും ഏല്പിയ്ക്കാതെ നോക്കണം....അബദ്ധ വശാൽ നിനക്ക് വല്ലതും പിണഞ്ഞാലും ഇക്കണ്ടതൊക്കെ വല്ലവനും പോകും...മോളെ.....പിന്നെ ഇത്രയും ചെയ്തു കൂട്ടിയ ഞാൻ എന്ത് ചെയ്യും...പറ അവൻ അവളുടെ കതോരം ചെന്നു പറഞ്ഞു... അവന്റെ ശ്വാസം പോലും അവൾക്ക് പൊള്ളി.... ശെരിയ്ക്കും നിനക്ക് നല്ല സുഗന്ധം ആണ്..... നല്ല പെണ്ണിന്റെ..... നിനക്ക് അറിയോ..

.എത്ര എണ്ണം എന്റെ കൈപ്പിടിയിൽ..... കിടന്നു പിടഞ്ഞിട്ടുണ്ട് എന്നു.....നമ്മുടെ കുടുംബത്തിൽ തന്നെ യുണ്ട്.... പക്ഷെ ഒരുത്തിയ്ക്കും ഒന്നും ഓർമ പോലും ഇല്ല.... പക്ഷെ...നിന്നെ ഞാൻ ഒന്ന് തൊട്ടു പോലും നോക്കാതെ ഇരുന്നത്......ചിലപ്പോ വല്ല കയ്യബദ്ധവും പറ്റിയാലോ....എന്നും പറഞ്ഞു...അയാൾ അവളുടെ കഴുത്തോട് ചേർന്നു ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചതും... മര്യാദിയ്ക്ക് വിടെട അവളെ.........കൃഷ്‌ അവനു നേരെ അലറിയതും... തിളയ്ക്കാതെടാ.... ദേ നിന്റെ ഏമാന് ഇല്ലാത്ത വിഷമം നിനക്ക് എന്താടാ.... നിയൊക്കെ 3 കൊല്ലം മുമ്പ് ചത്ത ഒരു പെണ്ണിന്റെ പിന്നാലെ നടന്നില്ലേ......അവളും ദേ എന്റെ മോളെ പോലെ കിടിലൻ ഒരു ഉരുപ്പടി ആയിരുന്നു......പക്ഷെ എനിയ്ക്ക് കിട്ടിയില്ല ... അവളുടെ കൈ എന്റെ ദേഹത്തു പതിഞ്ഞ അന്ന് തീരുമാനിച്ചതാ ഞാൻ....അവളെ ....... പക്ഷെ വേറൊരുത്തൻ ഇടയ്ക്ക് കയറി...അവനു പെണ്ണെന്നു വെച്ചാൽ ഭ്രാന്ത് ആണ്...അവന്റെ കൂടെ ഉള്ളവർക്കും..... അവസാനം അവളും ...... ഹോ ആ നില വിളി ഒന്നു കേൾക്കണം ആയിരുന്നു....

അവളുടെ തന്ത യുടെ പിറകെ ഇവൻ കുറച്ചു നടന്നു....പാവം മനുഷ്യൻ....എല്ലാം എന്നോട് തന്നെ വിളിച്ചു പറഞ്ഞു.....കാരണം ഞാൻ ആണല്ലോ ആ കേസ് ഒതുക്കിയത്....വെറും ആക്‌സിഡന്റ് ആക്കി....ഇപ്പോഴും അയാൾക്ക് അറിയില്ല...ഞാനും കൂടി അറിഞ്ഞു കൊണ്ടാ എല്ലാം ചെയ്തത് എന്ന്....മുഹമ്മദ് ഓരോന്നായി പറഞ്ഞു കൊണ്ടിരുന്നു.... റിയ ആണെങ്കിൽ എല്ലാം ഒരു മരവിപ്പോടെ കേട്ടുകൊണ്ട് നിന്നു..... എനിയ്ക്കും ജീവിയ്ക്കണം.....അതിനു തടസ്സം ആയി ആരും വരരുത്..വന്നാൽ ആ നിമിഷം തന്നെ ഇവള് തീരും.....മുഹമ്മദ് അവളുടെ കഴുത്തിൽ കത്തി വെച്ചു പിന്നോട്ട് നടന്നു....പിന്നോട്ട് നടക്കുന്നതിനു ഇടയിൽ അയാളുടെ ശ്രെദ്ധ ഒന്നു മാറിയതും....അവിടെ ഒരു വെടിയൊച്ച മുഴങ്ങിയതും ഒത്തായിരുന്നു.... എന്താണെന്ന് ഹാഷിമിനും ജൈനിനും ഒഴികെ ബാക്കി എല്ലാവർക്കും മനസിലാവുന്നതിനു മുന്നേ അയാളുടെ കൈ പത്തിയിൽ വെടിയുണ്ട തുളച്ചു കയറി.... ആ.............. ഒരു നില വിളിയോടെ ഇരുവരും നിലത്തേയ്ക്ക് വീണു..... റിയ...............ഹാഷിമിന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി കേട്ടു..... നോക്കുമ്പോൾ നിലത്തു കിടക്കുന്ന റിയയുടെ കഴുത്തിൽ നിന്നും ചോര പുറത്തേയ്ക്ക് ഒഴുകുന്നുണ്ടായിരുന്നു..... എല്ലാരുടെ ശ്രെദ്ധയും അവൾക്ക് നേരെ നീങ്ങിയതും മുഹമ്മദ് വെടി കൊണ്ട കയ്യും പിടിച്ചു പുറത്തേയ്ക്ക് രക്ഷ പെടാൻ ഭാവിച്ചതും.....

അയാളുടെ ഇരു കാൽ മുട്ടുകളും തുളച്ചു രണ്ടു ബുള്ളറ്റുകൾ പാഞ്ഞു...... എല്ലാരും ആ കാഴ്ച കണ്ടു പിന്നിലേക്ക് നോക്കിയതും കണ്ടു....അവിടെ തോക്കും പിടിച്ചു നിൽക്കുന്ന രണ്ടു രൂപങ്ങളെ.... കൂടെ മറ്റു ചിലരെയും..... റിയ.....റിയ കണ്ണു തുറക്ക് മോളെ.. .. ഹാഷിം അവളെ കയ്യിൽ കോരി എടുത്തു..... വണ്ടി എടുക്കേടാ..... ഹാഷിം അലറിയതും കൃഷും ജൈനിനും പുറത്തേയ്ക്ക് ഓടി...... അവൻ അവളുടെ കഴുത്തിൽ അവിടെ ഉണ്ടായിരുന്ന കർട്ടൻ വലിച്ചു കീറി പൊതിഞ്ഞു...അവളെ കോരി എടുത്തു.... പുറത്തേയ്ക്ക് പോകുന്നതിനു മുന്നേ.... തോക്കും പിടിച്ചു നിന്ന രൂപത്തെ ഒന്നു നോക്കി.... ബാക്കി വെച്ചേക്കണം.......എന്നു മാത്രം പറഞ്ഞു പുറത്തേയ്ക്ക് പോയി...... ______ മുഖി ആ ഉറക്കത്തിലും വിയർത്തു കുളിച്ചു കിടക്കുക ആയിരുന്നു.... ഏതോ ഒരുവൾ വന്നു തന്നിൽ നിന്നും ഭൂമിയെ അടർത്തി മാറ്റി കൊണ്ടു പോയി...... എത്ര വിളിച്ചിട്ടും അവൻ ഒന്നു തിരിഞ്ഞു നോക്കിയില്ല..... അവസാനം.....അവന്റെ പിന്നാലെ ഓടാൻ തുടങ്ങി എങ്കിലും ആരോ പിറകോട്ട് വലിയ്ക്കുന്ന പോലെ കാലുകൾ കുഴഞ്ഞു ......അവസാനം നിലത്തേയ്ക്ക്....... ഭൂമി................ ഒരു നിലവിളിയോടെ മുഖി ഞെട്ടി എണീറ്റു.... അവളുടെ കഴുത്തിൽ നിന്നും വിയർപ്പ് തുള്ളികൾ ചാലിട്ടു ഒഴുകി....

അവൾ പരവേഷത്തോടെ ചുറ്റും ഒന്നു നോക്കി.... സൂര്യപ്രകാശം കൊണ്ട് നിറഞ്ഞ മുറി..... ഓഹ് സ്വപ്നം ആയിരുന്നോ.... എന്നും പറഞ്ഞു അവൾ നീട്ടി ഒന്ന് ശ്വാസം എടുത്തു... ഇപ്പൊ കുറച്ചു ആയി...ആകെ....ഒരു വെപ്രാളം ഭൂമി തന്നെ വിട്ടു പോകുമോ എന്നൊരു ആദി..... അവൾ മനസിൽ പറഞ്ഞു.... കുറച്ചു കഴിഞ്ഞതും യോഗ കഴിഞ്ഞു ഭൂമി മുറിയിലേയ്ക്ക് വന്നു..ഗൗരിയുടെ നിർദ്ദേശം പ്രകാരം ഇപ്പൊ യോഗ സ്റ്റാർട്ട് ചെയ്തിട്ടുണ്ട്......മുഖി കൂടി ഇടപെട്ടത് കൊണ്ട്.....അവൻ മറുത്തു പറഞ്ഞില്ല ... അവൻ വന്നു നോക്കുമ്പോൾ ബെഡിൽ വിയർത്തു കുളിച്ചു ആകെ വല്ലാത്ത അവസ്ഥയിൽ മുഖി ഇരിയ്ക്കുന്നു.... എന്തു പറ്റി ആമി....അവളുടെ കോലവും ഇരുപ്പും കണ്ടു ഭൂമി അവളുടെ അടുത്തേയ്ക്ക് ചെന്നു..അവളുടെ കൈ കോർത്തു പിടിച്ചു...... ഏ... ഏയ്‌....എന്തോ ഒരു ദുസ്വപ്നം.....

അതാ.....മുഖി മുഗത്തെ വിയർപ്പ് ഒപ്പിക്കൊണ്ട് പറഞ്ഞു.... Are you ok...... ഭൂമി ഒന്നു സംശയത്തോടെ ചോദിച്ചതും.... Ya....I am ok.... മുഖി മുഖത്തൊരു പുഞ്ചിരി വരുത്തി.... ആ...എങ്കിൽ പെട്ടന്ന് എണീറ്റു ഫ്രഷ് ആയി....എനിയ്ക്ക് ഒരു കോഫീ കൊണ്ടു വന്നേ മോള്...ചെല്ലു... ഭൂമി അവളെ ഉന്തി തള്ളി ബാത്റൂമിലേയ്ക്ക് വിട്ടു... ഇടയ്ക്ക് അവളൊന്നു തിരിഞ്ഞു നോക്കിയതും... എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ......(ഭൂമി അവൾ ചിരിയോടെ ഇല്ല എന്നു തലയാട്ടി ബാത്റൂമിലേയ്ക്ക് കയറി....വാതിലിൽ ചാരി നിന്നു.... ഈശ്വര...കണ്ടത് എല്ലാം വെറും സ്വപ്നം ആയി മാത്രം മാറണെ... എന്നും പറഞ്ഞു അവൾ ഫ്രഷ് ആവാൻ തുടങ്ങി.............. തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story